Tuesday, June 23, 2009

ആത്മഹത്യ

കുറച്ചുനാള്‍ മുമ്പാണ്, കടയിലിരുന്ന് കണക്കുകള്‍ക്കിടയിലൂടെ പരതി നടന്നുകൊണ്ടിരുന്നപ്പോളാണ് യാദൃശ്ചികമായി ചന്ദ്രന്‍ ചേട്ടന്‍ കടന്നു വന്നത്. പതിവില്ലാത്ത വിധം ശുഭ്രവസ്ത്രധാരിയായിയാണയാള്‍ സന്നിഹിതനായിരുന്നത്. അമിതമായി മദ്യപിച്ച ലക്ഷണം പ്രകടമായിരുന്നു. കൂടെ വാ നിറയെ മുറുക്കാനും ചവച്ചിരുന്നു. വന്നപാടെ എന്റെ മുന്‍പില്‍ കിടന്ന കസേര ഒരെണ്ണം വലിച്ചിട്ടിരുന്ന്, എന്നെ അഭിസംബോധന ചെയ്തു കൊണ്ട് അന്തവും കുന്തവുമില്ലാതെ ഓരോന്നായി പുലമ്പുവാനാരംഭിച്ചു. ഇതിനിടയില്‍ മുറുക്കി ചുവപ്പിച്ച മുറുക്കാന്‍ വെളിയിലേക്ക് തുപ്പാന്‍ എഴുന്നേറ്റ് പോകുകയും, പിന്നെയും തിരിച്ച് ഇരിപ്പിടത്തില്‍ ആസനസ്ഥനാകുകയും പതിവു പരിപാടി അനുസൂതം തുടരുകയും ചെയ്തുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ഈ ചെയ്തികള്‍ എന്നില്‍ ഇത്തിരി നീരസം വളര്‍ത്തിയെങ്കിലും, ക്ഷമയോടു കൂടി അദ്ദേഹത്തിനു ശ്രദ്ധ കൊടുത്തുകൊണ്ടിരുന്നു. എന്റെ പണിക്കാരിലൊരാളുടെ വകയിലൊരു ജേഷ്ഠനും, മുന്‍പണിക്കാരന്റെ അച്ഛനും, കടയിരിക്കുന്ന ഭാഗത്തെ മുന്‍ ചുമട്ടുതൊഴിലാളിയുമായിരുന്ന ഇദ്ദേഹം കുറെക്കാലം കൂടിയാണ് ഈ വഴിക്കു വന്നിരുന്നത്. മകന്റെ കല്യാണനിശ്ചയമടുത്തിരുന്നതിനാല്‍ അതു ക്ഷണിക്കാനാകും എന്നാണു ഞാന്‍ ഊഹിച്ചിരുന്നത്. പുലമ്പലുകള്‍ക്കിടയില്‍ അദ്ദേഹം തന്റെ മകന്റെ കല്യാണ നിശ്ചയവും, കല്യാണവും ഞാന്‍ മുന്‍പില്‍ നിന്ന് ജേഷ്ഠസഹോദരതുല്യനായി നടത്തിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. കൂടെ ഞാന്‍ തന്നെ പന്തലിട്ടുകൊടുക്കുകയും, പ്രസ്തുത രണ്ടു പരിപാടികള്‍ക്കും ചിക്കന്‍ ബിരിയാണി ഉണ്ടാക്കി ഇതൊരു ആഘോഷമാക്കി സംഘടിപ്പിക്കണമെന്നും, സഹകരിക്കണ്മെന്നും ആവശ്യപ്പെട്ടു. കല്യാണനിശ്ചയക്ഷണം പ്രതീക്ഷിച്ചുകൊണ്ടിരുന്ന എന്നില്‍ അദ്ദേഹത്തിന്റെ ഈ പ്രസ്താവനകള്‍ ദുരൂഹതയുണ്ടാക്കിയെങ്കിലും, വെള്ളത്തിന്റെ പുറത്തുള്ള പുലമ്പലുകളാകാം എന്നു നിനച്ച് സ്വല്‍പ്പം ചൂടായിത്തന്നെ ഇങ്ങനെ മറുപടി നല്‍കി.

‘പന്തലു ഞാനിട്ടോളാം, ചിക്കനും ബിരിയാണിയുമൊക്കെ നിങ്ങള് കുടുംബക്കാരു തന്നെ ഒണ്ടാക്കിയാല്‍ മതി’

സ്വല്‍പ്പം പരിഹാസത്തോടു കൂടി ഇത്രയും കൂടി പറഞ്ഞു..

‘ഇതെല്ലാം എന്നെയേല്പിച്ചിട്ട് ചന്ദ്രന്‍ ചേട്ടനെങ്ങോട്ടു പോകുവാ, ആ സമയത്തു മുങ്ങാനുള്ള പ്ലാനാ...’

ഇതു കേട്ടപാടെ അദ്ദേഹം ഇരിപ്പിടത്തില്‍നിന്നും ചാടി എഴുന്നേറ്റ്, ഉടുമുണ്ടിന്റെ ഒരു സൈഡ് വകഞ്ഞുമാറ്റി അകത്തെ അണ്ടെര്‍വിയറിന്റെ ഉള്ളിലുള്ള പോക്കെറ്റില്‍ കൈയിട്ടുകൊണ്ട് ഇങ്ങനെ പറഞ്ഞു.

‘പന്തലിടാനുള്ള കാശും, ചിക്കന്‍ വാങ്ങാനുള്ള കാശും കൂടി ഇപ്പോള്‍ തന്നെ പിടിച്ചോ..’

അപ്രതീക്ഷിതമായ ഈ പുലമ്പലുകള്‍ ശ്രവിച്ചപ്പോള്‍, ഒരു അസ്വഭാവികത എനിക്കു തോന്നിയെങ്കിലും കള്ളിനെ പുറത്തുള്ള ഹാങ്ങോവര്‍ മൂലകാകാം എന്നു നിനച്ച് ഞാന്‍ പ്രതിമൊഴിഞ്ഞു..

‘ ഓ!! കാശെനിക്കൊന്നും വേണ്ടാ; ചന്ദ്രന്‍ ചേട്ടന്‍ തന്നെ വെച്ചാല്‍ മതി’

ഞാനിങ്ങനെയൊക്കെ പറഞ്ഞിട്ടും അദ്ദേഹം തന്നേം പിന്നേം ഇതുതന്നെ പുലമ്പികൊണ്ടേയിരുന്നു..
ശ്ശോ!! ഈ നരകം; വെള്ളമടിച്ചാല്‍ വയറ്റില്‍ കിടക്കുകയില്ലല്ലോ എന്നു മനസ്സില്‍ വിചാരിച്ച്, ടി.യാനെ ഒഴിവാക്കാനായി മൈന്‍ഡ് ചെയ്യുന്നില്ല എന്നു വരുത്തി എന്റെ ജോലികളീലേക്ക് തിരിച്ച് വ്യാപൃതനായി.അതിയാന്‍ പിന്നെയും ഓരോരോ കാര്യങ്ങള്‍ പുലമ്പിക്കൊണ്ടിരിക്കുകയും, ഇടക്ക് വെളിയിലേക്കിറങ്ങി മുറുക്കിത്തുപ്പിക്കൊണ്ടിരിക്കുകയും ചെയ്തു കൊണ്ടിരുന്നു. ഇങ്ങനെ കുറച്ചു നേരം തുടര്‍ന്നപ്പോള്‍; ഞാന്‍ മടുത്ത് അദ്ദേഹത്തോട് ആജ്ഞാപിച്ചു.

‘ചന്ദ്രന്‍ ചേട്ടാ; പൂളക്കള്ളടിച്ച് പൂസായി പട്ടണത്തില്‍ ചുറ്റിനടക്കാതെ, വീട്ടില്‍ പോയി കിടന്നുറങ്ങാന്‍ നോക്ക്..’

എന്നിട്ട് എങ്ങനെയെങ്കിലും ഒന്നൊഴിവായിപ്പോട്ടേയെന്നും വിചാരിച്ച്, അദ്ദേഹത്തിനു ശ്രദ്ധകൊടുക്കാതെ കണക്കുകളിലേക്ക് വീണ്ടും ഊളിയിട്ടു. അപ്പോള്‍ അദ്ദേഹം നിശബ്ധനാകുകയും, കുറച്ചു നേരം വെളിയിലേക്ക് വെറുതേ നോക്കിയിരിക്കുകയും, അതിനു ശേഷം ‘ഞാന്‍ പോകുവാ’ എന്നും പറഞ്ഞ് ഇറങ്ങിപ്പോകുകയും ചെയ്തു. ഇനിയും നേരെ നോക്കിയാല്‍ ഈ പാമ്പ് എന്നെ പോസ്റ്റാക്കിയാലോ എന്നു വിചാരിച്ച് കണക്കുബുക്കില്‍ നിന്നും മുഖമെടുക്കാതെ ഞാനും ‘ഊം’ എന്നു മൂളി.അദ്ദേഹം പോയതിനു ശേഷം; ഹൊ!! രക്ഷപെട്ടു എന്നു ദീര്‍ഘനിശ്വാസവും വിട്ടുകൊണ്ട്; കട താഴ്തുകയും ഉച്ചയൂണു കഴിക്കാന്‍ വീട്ടിലേക്കു പോകുകയും ചെയ്തു. ഉച്ചയൂണിനുശേഷം ഒന്നു മയങ്ങി, തിരിച്ച് കടയിലെത്തിയപ്പോഴേക്കും പണിക്കാരിലൊരാളുടെ ഫോണ്‍ എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു.

‘നമ്മുടെ ചന്ദ്രന്‍ ചേട്ടന്‍ പോയി, പാലയില്‍ തൂങ്ങി...’

കുറെനേരം ഞാന്‍ ഞെട്ടിത്തരിച്ചു സ്തബ്ധനായി നിന്നു. നിര്‍വികാരതയാര്‍ന്ന മനസ്സിന്റെ അകത്തളങ്ങളിലേക്ക് ഒരായിരം ചോദ്യശരങ്ങള്‍ ഉയര്‍ന്നു പൊന്തിക്കൊണ്ടിരുന്നു.
എന്തിനാവാം അദ്ദേഹം ഈ കടുംകൈ ചെയ്തത്?
യാതൊരു കടബാദ്ധ്യതകളും ഇല്ലാത്ത മനുഷ്യന്‍..
രണ്ടാണ്മക്കളും പണിയെടുക്കുന്നുണ്ട്; അവിവാഹിതരായതിനാല്‍ യാതൊരു ബാധ്യതകളും അവര്‍ക്കുമില്ല..
ഇദ്ദേഹവും , ഭാര്യയും പണിയെടുക്കുന്നുണ്ട്.
മൊത്തം അവരുടെ കുടുംബത്തിലെ ദിവസ വരുമാനം 1250 രൂപയോളം വരും..
എന്നിട്ടും.....????
മാസങ്ങള്‍ കുറെയായി ഞങ്ങള്‍ പരസ്പരം കണ്ടിട്ട്..
എന്തിനാവാം അവസാന നിമിഷങ്ങളില്‍, അപ്രതീക്ഷിതമായി എന്നെ കാണുവാന്‍ വന്നത്.....????
കാര്യങ്ങളെല്ലാം എന്നെ പറഞ്ഞേല്‍പ്പിക്കുവാന്‍ തത്രപ്പെട്ടത്.....????
എന്നെയാവാം അദ്ദേഹം അവസാനമായി കണ്ടത്.
ആ പോയ പോക്കില്‍ വീട്ടിലെ മുറ്റത്തു കൂടി അടുത്ത പറമ്പിലേക്ക് കയറി,
എല്ലാം തീരുമാനിച്ചുറപ്പിച്ചു വെച്ചതു പോലെ, അവിടെ ഉണ്ടായിരുന്ന പാലയില്‍ കയറി തൂങ്ങുകയായിരുന്നു; എന്തിന്.....????ഉത്തരം തരാനാവാത്ത ഒരു പിടി ചോദ്യങ്ങള്‍ ഒരു ഫിലിം റോള്‍ പോലെ മനസ്സിലൂടെ കടന്നു പോയ്കോണ്ടിരുന്നു. അപ്പോഴും അദ്ദേഹം മുറുക്കിതുപ്പിയിട്ടിരുന്നയിടത്ത്, ഉണങ്ങാതെ ചുവന്ന നിറത്തില്‍ കിടന്നിരുന്ന മുറുക്കാന്റെ അവശിഷ്ഠങ്ങള്‍ എന്നെ നോക്കി പുഞ്ചിരിക്കുന്നതുപോലെ തോന്നി....
ദേഹമേ പോയിട്ടുള്ളൂ....
ദേഹിയിവിടെ ഉണ്ടെന്ന വ്യഗ്യാംര്‍ത്ഥത്തില്‍....

Sunday, June 07, 2009

മീറ്റ്; തീയതിയും സ്ഥലവും തീരുമാനിച്ചു..

ബോഗ്ഗേഴ്സ് മീറ്റ് 2009

പ്രിയ സുഹൃത്തുക്കളെ;

കഴിഞ്ഞ പോസ്റ്റില് നടന്ന ദൈര്‍ഘ്യമേറിയ ചര്‍ച്ചക്കൊടുവില്‍ നമ്മുടെ ബ്ലോഗ്ഗേഴ് മീറ്റിനുള്ള സ്ഥലവും തിയ്യതിയും തീരുമാനിക്കപ്പെട്ടിരിക്കുകയാണ്.


സ്ഥലം : ചെറായി
തിയ്യതി: ജൂലൈ 26


കമന്റ്റുകളിലൂടെയും മെയിലിലൂടെയും ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് തിയ്യതി തീരുമാനിച്ചത്.
ചെറായി എത്താനുള്ള വഴിയും മറ്റു വിശദാംശങ്ങളും പിന്നീട് പോസ്റ്റ് ചെയ്യുന്നതായിരിക്കും.


ടി.മീറ്റ് ഒരു സൌഹാര്‍ദ്ദപരമായ കൂട്ടായ്മ അല്ലെങ്കില്‍ കൂടിച്ചേരല്‍ മാത്രമായിരിക്കും. ആളുകൾ തമ്മിൽ കാണുക, പരിചയപ്പെടുക സൌഹൃദം പുതുക്കുക എന്നതാണ് ഈ മീറ്റിന്റെ ലക്ഷ്യം. അവരവരുടെ ബ്ലോഗുകളെപ്പറ്റിയോ, നിലപാടുകളെപ്പറ്റിയൊ ഉള്ള ചർച്ചകൾ ഉണ്ടായിരിക്കുന്നതല്ല.


മീറ്റിന്റെ വിജയം എന്നത് പങ്കെടുക്കുന്ന ആളുകളുടെ എണ്ണം ആണല്ലോ, മാത്രവുമല്ല മീറ്റ് ദിവസത്തെ മറ്റ് ഒരുക്കങ്ങള്‍ക്കും എത്രപേര്‍ പങ്കെടുക്കും എന്ന് അറിയേണ്ടിയിരിക്കുന്നു. അതിനാല്‍ പങ്കെടുക്കുന്ന എല്ലാ സുഹൃത്തുക്കളും ആ കാര്യം കമന്റിലൂടെയോ മെയിലിലൂടെയോ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.


കൂട്ടായ പരിശ്രമത്തിലൂടെ ചെറായി മീറ്റ് ഒരു വന്‍ വിജയമാക്കാന്‍ നമുക്ക് കൂട്ടായ് പ്രയത്നിക്കാംകോണ്ടാക്ട് ചെയ്യാനുള്ള ഫോണ്‍ നമ്പെറുകള്‍:

1. ഹരീഷ് - 9447302370 (e-mail : pdhareesh@gmail.com)


UPDATE - 1 ; 10-06-2009 ; 9.10am

പ്രിയ കൂട്ടുകാരേ;

കമന്റുകളില്‍ നിന്നും, ഫോണ്‍, മെയില്‍ എന്നിവയില്‍ നിന്നും ലഭിച്ച ഉറപ്പിന്‍മേല്‍ വരാമെന്നു വാഗ്ദാനം നല്‍കിയവരുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു. എന്റെ അശ്രദ്ധ മൂലം ആരുടെയെങ്കിലും പേരു വിട്ടുപോയിട്ടുണ്ടെങ്കില്‍, ഒരിക്കല്‍ക്കൂടി അവര്‍ ഇവിടെ കമന്റില്‍ പറയുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.


1. പാവത്താന്‍
2. സുനില്‍ കൃഷ്ണന്‍
3. അനില്‍ @ ബ്ലോഗ്
4. അപ്പു
5. ഇക്കാസ്
6. ചാണക്യന്‍
7. ഷാഫ്
8. നിരക്ഷരന്‍
9. കാന്താരിക്കുട്ടി
10. കേരളാഫാര്‍മെര്‍
11. എഴുത്തുകാരി
12. ജിപ്പൂസ്
13. പാവപ്പെട്ടവന്‍
14. അനൂപ് കോതനല്ലൂര്‍
15. ഹന്‍ല്ലലത്ത്
16. സമാന്തരന്‍
17. ഡോക്ടര്‍
18. നാസ്
19. വിചാരം
20. വെള്ളായണി വിജയന്‍
21. ബാബുരാജ്
22. ധനേഷ്
23. പകല്‍കിനാവന്‍
24. കാര്‍ട്ടൂണിസ്റ്റ് സജീവ്
25. വല്ല്യമ്മായി
26. തറവാടി
27. കിച്ചു
28. നാട്ടുകാരന്‍
29. ജുനൈദ്
30. പുള്ളിപ്പുലി
31. നന്ദകുമാര്‍
32. ജയന്‍ ഏവൂര്‍
33. സോജന്‍
34. ബിന്ദു.കെ.പി.
35. ചാര്‍വാകന്‍
36. ഷിജു/the-friend
37. തമനു
38. സിബു.സി.ജെ.
39. ഷാരോണ്‍ വിനോദ്
40. മുള്ളൂക്കാരന്‍
41. ജി. മനു
42. സൂത്രന്‍
43. ഹരീഷ് തൊടുപുഴ
44. ഇന്ത്യാ ഹെറിട്ടേജ്
45. പോങ്ങുമ്മൂടന്‍
46. Dr.ധനലക്ഷ്മി
47. ജോഹര്‍ ജോ
48. മണി ഷാരത്ത്
49. ശിവാ
50. സരിജ
51. മണികണ്ഠന്‍
52. ലതി
53. പ്രിയ
54. വഹാബ്
55. വിജയലക്ഷ്മി (?)
56. പ്രയാണ്‍ (?)
57. മുസാഫിര്‍ (?)
58. ഗോപക് (?)
59. കുമാര്‍ നീലകണ്ഠന്‍ (?)
60. കണ്ണനുണ്ണി (?)
61. ജ്വാലാമുഖി (?)
62. ശ്രീ (?)
63. കഥാകാരന്‍ (?)
64. രമണിക (?)
65. ശ്രീലാല്‍
66. മുരളീകൃഷ്ണ മാലോത്ത്
67. തോന്ന്യാസി
68. പിരിക്കുട്ടി
69. കലേഷ് കുമാര്‍
70. അഞ്ചല്‍ക്കാരന്‍
71. അരുണ്‍ കായംകുളം
72. റോസ് (?)
73. തെച്ചിക്കോടന്‍ (?)
74. കൊട്ടോട്ടിക്കാരന്‍ (?)
75. ശ്രീ @ ശ്രേയസ്സ്
76. പ്രവീണ്‍ വട്ടപ്പറമ്പത്ത്
77. അതുല്യ (?)
78. ഷെരീഫ് കൊട്ടാരക്കര
79. The greatest loser (റോഷന്‍ ജോര്‍ജ്)
80. Shell jo
81. അപ്പൂട്ടന്‍
82. സപര്യ
83. വിനയന്‍
84. ലിജീഷ് കെ
85. ബിലാത്തിപട്ടണം
86. അനോണിമാഷ്
87. അനൂപ്. എം (?)
88. നിക്ക്
89. കുട്ടു
90. സിജു

Thursday, June 04, 2009

ഒന്നു കൂടി മീറ്റിയാലോ..

കൂട്ടായ്മ:-


കൂട്ടുകാരേ,

തൊടുപുഴയിൽ വച്ച് ഈയിടെ നടന്ന മീറ്റെന്നോ സൌഹൃദസംഗമമെന്നോ ഒക്കെ വിളിക്കാവുന്ന ചെറിയ ഒത്തുചേരലിനെപ്പറ്റി ആദ്യമായി ആലോചിച്ചപ്പോൾ തന്നെ പലരും പറഞ്ഞതാണ് ഓണക്കാലമാവുമ്പോൾ ഇതുപോലെ ഒന്നുണ്ടെങ്കിൽ പങ്കെടുക്കാം എന്നത്. വീണ്ടും ഒരു ഓണം വരുന്നു. ഓണക്കാലത്തോടനുബന്ധിച്ച് നമ്മൾ ബ്ലൊഗ് വഴി പരിചയപ്പെട്ടവർ ഒരിടത്ത് ഒത്തുചേർന്നാലോ എന്നൊരാഗ്രഹമുണ്ട്. മറുനാടുകളിൽ ജോലിചെയ്യുന്ന ബ്ലോഗർമാരും നാട്ടിലെത്തുന്ന സമയമാണല്ലോ ഇത്.


കേരളത്തിനു വെളിയിൽ ജോലിചെയ്യുന്ന കുറേ കൂട്ടുകാര്‍ ഇതുപോലെ ഒരു സൌഹൃദ സംഗമം കേരളത്തിൽ വച്ച് ജൂൺ-ജൂലൈ മാസങ്ങളിൽ നടത്താനുള്ള താല്പര്യം അപ്പുവേട്ടന്റെ ഈ പോസ്റ്റില്‍ അറിയിച്ചിരുന്നു. ഏതാണ്ട് മുപ്പത്തിഏഴുപേരോളം ഈ സമയത്ത് അവധിക്ക് നാട്ടിലെത്തുന്നുവെന്നാണ് അവിടെ വന്ന കമന്റുകളിൽ നിന്ന് കാണാനാവുന്നത്. നമ്മൾ നാട്ടിലുള്ള ബ്ലോഗർമാരോടോപ്പം ഇവരെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് ഒരു കൂടിക്കാഴ്ച്ച നടത്തിയാലോ എന്നാലോചിക്കുന്നു. ബ്ലോഗ് പോസ്റ്റുകളിലും കമന്റുകളിലും, മെയിലിലും ജി-ചാറ്റിലും നമ്മൾ പരസ്പരം പരിചയപ്പെട്ട വ്യക്തികൾ തമ്മിൽ നേരിട്ടു കാണുവാനും പരിചയപ്പെടുവാനും സൌഹൃദം പങ്കുവയ്ക്കാനുമായിട്ടൊരു അവസരം.


‘ബ്ലോഗർ സമ്മേളനം‘ എന്ന ഔപചാരികതയൊന്നും ഈ കൂട്ടായ്മക്ക് ഇല്ല. ബ്ലോഗുകളിൽ അവരവർ പങ്കുവയ്ക്കുന്ന അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ചർച്ചചെയ്യുവാനുള്ള വേദിയും അല്ല.
അതിനാൽ അങ്ങനെയുള്ള ചർച്ചകളും പ്രസംഗങ്ങളും ഈ ഒത്തുചേരലിൽ നമുക്ക് വേണ്ടാ. ഔപചാരികതയൊന്നുമില്ലാതെ വെറുതെയൊരു സുഹൃദ്സംഗമം എന്ന രീതിയിൽ ഇതിനെ കാണാനും മറ്റു ബ്ലോഗെഴുത്തുകാരെ പരിചയപ്പെടുവാനും താല്പര്യമുള്ള ആർക്കും ഇതിൽ പങ്കെടുക്കാം. ചെലവുകൾ പങ്കെടൂക്കുന്നവർ എല്ലാവര്‍ക്കും കൂടി വഹിക്കാവുന്നതാണ്. വരാന്‍ സാദ്ധ്യതയുള്ള ചിലവിനെപ്പറ്റി താമസിയാതെ ഈ പോസ്റ്റില്‍ കമന്റ് വഴിയോ പോസ്റ്റ് അപ്പ്ഡേറ്റ് വഴിയോ അറിയിക്കുന്നതായിരിക്കും.


മറ്റൊരു തൊടുപുഴ മീറ്റ് നടത്തുവാൻ എനിക്ക് സമ്മതമാണ്. എങ്കിലും, കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് വന്നുചേരുവാനുള്ള സൌകര്യാർത്ഥം എര്‍ണാകുളത്തു (ബോള്‍ഗാട്ടി പാലസ്) വച്ച് നടത്തുന്നത് തന്നെയായിരിക്കും ഉചിതമെന്ന് അപ്പുവേട്ടന്റെ പോസ്റ്റിൽ പലരും അഭിപ്രായപ്പെടുകയുണ്ടായി. അവിടെ ആദ്യം ഒരു പിക്‍നിക്ക് കൂടെ ചര്‍ച്ചാവിഷയം ആയിരുന്നെങ്കിലും ഭൂരിപക്ഷം പേരും പിക്‍നിക്ക് ‌+ കൂടിക്കാഴ്ച്ച എന്നതില്‍ പിക്‍നിക്ക് ഒഴിവാക്കുന്നതാണ് നല്ലതെന്ന് അഭിപ്രായപ്പെട്ട സ്ഥിതിക്ക് ഇത് രണ്ടും ഒത്തിണങ്ങുന്നതും എല്ലാവര്‍ക്കും വന്നുപോകാന്‍ സൌകര്യമുള്ളയിടം എന്ന നിലയ്ക്ക് എര്‍ണാകുളം തന്നെയായിരിക്കും ഈ സംഗമത്തിന് നല്ലയിടം എന്നെനിക്കും തോന്നുന്നു. പിന്നെ തൊടുപുഴ; ഒരു ചെയിഞ്ച് എന്തുകൊണ്ടും നല്ലതാണ്. നിങ്ങള്‍ കൂട്ടുകാരുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക.

രണ്ടു തീയതികൾ ഈ ഒത്തുചേരലിനായി ഇപ്പോൾ നിർദ്ദേശിക്കുന്നു. ജൂലൈ 26 ഞായർ, അല്ലെങ്കിൽ ആഗസ്റ്റ് 9 ഞായർ. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ, ഏതു തീയതിയാണ് അവരവർക്ക് സൌകര്യപ്രദം എന്ന് കമന്റുവഴി പറഞ്ഞാൽ, ഭൂരിപക്ഷാഭിപ്രായം പോലെ ഇതിലേതെങ്കിലും ഒരു തീയതി തീരുമാനിക്കാമായിരുന്നു. പ്രത്യേകിച്ച് വിദേശങ്ങളിൽ നിന്ന് അവധിക്ക് വരുന്നവർ ഈ തീയതികളുടെ സൌകര്യം നോക്കുക. രണ്ടു തീയതികളും നിങ്ങളുടെ അവധിക്കുള്ളിലാണെങ്കിൽ അതും എഴുതുക.

കേരളത്തിനു പുറത്തുള്ളവരിൽ അവധിക്ക് എത്തുന്നുണ്ടെന്ന് അറിയിച്ചവർ ഇവരൊക്കെയാണ്.


1. അഗ്രജൻ : ജുലൈ - ഓഗസ്റ്റ്
2. കിച്ചു & കുടുംബം : ജൂൺ - ജൂലൈ
3. അപ്പു : ജുലൈ - ഓഗസ്റ്റ്
4. സിബു : ജൂലൈ - ഓഗസ്റ്റ്
5. സജി ( ഞാനും എന്റെ ലോകവും) : ഓഗസ്റ്റ്
6. കുഞ്ഞൻ : ഓഗസ്റ്റ് - സെപ്റ്റംബർ
7. അനിൽശ്രീ : ഓഗസ്റ്റ് - സെപ്റ്റംബർ
8. നിരക്ഷരൻ : ജൂലൈ - മദ്ധ്യം - അവസാനം
9. യൂസഫ്പ : (വരാൻ ശ്രമിക്കും)
10. പുള്ളിപ്പുലി : ജൂൺ - ജൂലൈ
11. വാഴക്കോടൻ : (വരാൻ ശ്രമിക്കും)
12. നീർവിളാകൻ : ജൂലൈ - ഓഗസ്റ്റ് (?)
13. ശ്രീലാൽ : (ബാംഗ്ലൂരിൽ നിന്ന് എത്തും)
14. ശ്രീ: (ബാംഗ്ലൂരിൽ നിന്ന് എത്തും )
15. വിശ്വപ്രഭ : ജൂലൈ - ഓഗസ്റ്റ് വരാൻ ശ്രമിക്കും
16. പകൽക്കിനാവൻ : ജൂലൈ - ഓഗസ്റ്റ്
17. കാട്ടിപ്പരുത്തി : ജൂലൈ
18. വിശാലമനസ്കൻ : ??
19. ഹൻലല്ലത്ത് : ? ജൂലൈ
20. പാർത്ഥൻ & ചന്ദ്രകാന്തം : ജൂൺ - ജൂലൈ
21. ബിന്ദു കെ.പി : ജൂൺ -സെപ്റ്റംബർ
22. വല്യമ്മായി & തറവാടി : ജൂലൈ - ഓഗസ്റ്റ്
23. ശ്രീവല്ലഭൻ : ഓഗസ്റ്റ് - സെപ്റ്റംബർ
24. മയൂര - ജൂൺ - ജൂലൈ
25. ബാബു എസ്. മാടായി - ഓഗസ്റ്റ് - സെപ്റ്റംബർ
26. സിയ : ഓഗസ്റ്റ് - സെപ്റ്റംബർ
27. കൈതമുള്ള് - ഓഗസ്റ്റ്
28. സതീശ് മാക്കോത്ത് & ആഷ : ഓഗസ്റ്റ്
29. മുസാഫിർ
30. സൂത്രൻ
31. കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! (ബാംഗ്ലൂരിൽ നിന്ന് എത്തും )
32. പാവപ്പെട്ടവന്‍
33. തമനു
34. [Shaf] : ജുലൈ - ഓഗസ്റ്റ്
35. അരുണ്‍ കായംകുളം : ഓഗസ്റ്റ് - സെപ്റ്റംബർ
36. ജിപ്പൂസ്
37. മി | Miഅപ്പോള്‍ നാട്ടിലുള്ള കൂട്ടുകാരേ, ഒന്നു കൂടി നമുക്കൊന്നു ശ്രമിച്ചാലോ..
പ്രവാസികളും, നാട്ടിലുള്ള ബ്ലോഗ്ഗേര്‍സിനും കൂടിച്ചേര്‍ന്ന്...
ഒരു മീറ്റും കൂടി..
ഒരു സൌഹൃദക്കൂട്ടായ്മ...


പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെപ്പറയുന്ന ഫോൺ നമ്പരിൽ വിളീക്കുക.

ഹരീഷ് - 9447302370

UPDATE - 1 ; 06-06-2009 ; 2.10pm

ഇതുവരെ ചര്‍ച്ചകള്‍ ചെയ്തതിന്‍ പ്രകാരം ഈ മീറ്റ് ‘ചേറായിയില്‍‘ വച്ചു നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.


ഇനി നമുക്കു തീരുമാനിക്കേണ്ടത് ‘ഏതു തീയതിയില്‍’ നടത്തണം എന്നതാണ്.
പ്രവാസികളായ ബ്ലോഗേര്‍സിന്റെ സൌകര്യങ്ങള്‍ കൂടി പരിഗണിച്ച് നമുക്ക് ഒരു തീയതി തിരഞ്ഞെടുക്കേണ്ടതുണ്ട്. ആയതുകൊണ്ട് ഇനിയുള്ള ചര്‍ച്ചകള്‍ തീയതിയേപറ്റി ആകട്ടെ എന്നു താല്പര്യപ്പെടുന്നു.


UPDATE - 2 ; 07-06-2009 ; 12.00pm

ഈ മീറ്റ് ‘ജൂലൈ 26 നു ചെറായിയില്‍’ വച്ചു നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.

കൂടുതല്‍ വിശദവിവരങ്ങളുമായി ഉടന്‍ തന്നെ ഒരു പോസ്റ്റ് ഈ ബ്ലോഗില്‍ ഇടുന്നതായിരിക്കും.