Friday, January 14, 2011

കുമ്പസാരം..!

ഇത് തികച്ചും വ്യക്തിപരമായ നിരീക്ഷണങ്ങളാണ്.. അളക്കലുകളാണ്.. ഇഷ്ടങ്ങളാണ്..!!
ബ്ലോഗിൽ വന്ന അന്നു മുതൽ ഇന്നുവരെ നിരീക്ഷിച്ചു പോന്നിട്ടുള്ള ചുരുക്കം ചില ബ്ലോഗുകളിൽ നിന്നും
എന്റെ മനസ്സിനെ സ്ട്രൈക് ചെയ്ത/ ടി. ബ്ലോഗിലെ ഏറ്റവും ഇഷ്ടപ്പെട്ട/ ടി.ബ്ലോഗ് ശ്രദ്ധിക്കാനിടയായ പോസ്റ്റ് അങ്ങിനെ എങ്ങിനെ വേണെമെങ്കിലും നിർവ്വചിക്കാം ഈ തിരഞ്ഞെടുക്കലിനെ..!
വ്യക്തിപരമായ ഇഷ്ടങ്ങൾ മറ്റുള്ളവർ നിരൂപിക്കുമ്പോൾ അതിൽ വിമർശിക്കാനേറേ ഉണ്ടാകാം..
പക്ഷേ.. എന്റെ താല്പര്യങ്ങൾ എന്നും സ്ഥായിയായിരിക്കും..!!
നിരൂപണത്തിനോ വിമർശനത്തിനോ അപ്രീഷിയേറ്റ് ചെയ്യാനോ ഉള്ള മികവോ അതിനുള്ള കഴിവോ എക്സ്പിരിയൻസോ എനിക്കില്ല..
പക്ഷേ.. ഒരു സാധാരണ അനുവാചകന്റെ മനസ്സിലുള്ള എളിയ ധാരണകൾ വെച്ചാണീ അളക്കലുകൾ..!



ഏറ്റവും ഇഷ്ടപ്പെട്ട ബ്ലോഗെർ
1- മരമാക്രി [പോസ്റ്റുകൾ ഡിലീറ്റ് ചെയ്യപ്പെട്ടിരിക്കുന്നു..:(]
2- അനിതാ ഹരീഷ്
3- അനോണിമാഷ് [പോസ്റ്റുകൾ ഡിലീറ്റ് ചെയ്യപ്പെട്ടിരിക്കുന്നു..:(] $ കൂതറ തിരുമേനി $ അനിൽ @ ബ്ലോഗ്


ഏറ്റവും ഇഷ്ടപ്പെട്ട കഥാകൃത്ത്
1 - സതീഷ് മാക്കോത്ത്
2 - ലെക്ഷ്മി
3 - സിമി നസ്രേത്ത്


ഏറ്റവും ഇഷ്ടപ്പെട്ട ഫോട്ടോബ്ലോഗെർ
1 - ഗോപൻ (ആദ്യ പ്രചോദനം!) $ നൊമാദ്
2 - യാത്രാമൊഴി $ ശ്രീലാൽ
3 - കൈപ്പിള്ളി $ പ്രശാന്ത് ഐരാണിക്കുളം


ഏറ്റവും ഇഷ്ടപ്പെട്ട കവിതാ ബ്ലോഗെർ
1 - സെറീന
2 - രാമചന്ദ്രൻ വെട്ടിക്കാട് $ ലെക്ഷ്മി
3 - നൊമാദ് $ പകൽകിനാവൻ $ ജെയ്ൻ


ഏറ്റവും ഇഷ്ടപ്പെട്ട യാത്രാ വിവരണം
1-നിരക്ഷരൻ
2-സജി അച്ചായൻ
3-സോജൻ


ഏറ്റവും ഇഷ്ടപ്പെട്ട നർമ്മ ബ്ലോഗ്
1-അരുൺ കായംകുളം
2-വാഴക്കോടൻ
3-ജി.മനു


ബ്ലോഗ് ടിപ്സ്
1-അപ്പു
2-വക്കാരിമഷ്ടാ
3-മുള്ളൂക്കാരൻ


ഫോട്ടോബ്ലോഗ് ടിപ്സ്
1-അപ്പു
2-സപ്തവർണ്ണങ്ങൾ


ബ്ലോഗ് പത്രം
1-നമ്മുടെ ബൂലോകം
2-ബ്ലോത്രം


സയൻസ്/ടെക്നോളജി
1-v k ആദർശ്
2-യാരിദ്
3-ഹെല്പെർ


പാചകം
1-ബിന്ദു കെ പി
2-സു
3-കാന്താരിക്കുട്ടി


പാട്ട് പെട്ടി
1-കിരൺ
2-പൊറാടത്ത്
3- ലെക്ഷ്മി $ കാന്താരിക്കുട്ടി $ സുപ്രിയ


ഏറ്റവും ഇഷ്ടപ്പെട്ട ഗ്രൂപ്പ്ബ്ലോഗ്
1-ഗോമ്പറ്റീഷൻ
2- ബൂലോക കാരുണ്യം
3- തോന്ന്യാശ്രമം $ ആൽത്തറ


അനുഭവക്കുറിപ്പുകൾ
1-ശ്രീ
2-ആത്മ
3-പാർവതി കുറുപ്പ്


രാഷ്ട്രീയം/സാമൂഹികം
1- മാരീചൻ
2- കാളിദാസൻ
3 - അഹങ്കാരി & ജിപ്പൂസ്


ആരോഗ്യം
1-ലീന


വര

1-കാർട്ടൂണിസ്റ്റ് $ സുനിൽ പണിക്കെർ $ നന്ദകുമാർ(നന്ദപർവ്വം)
2-T K Sujith
3-വേണു


കുട്ടിബ്ലോഗെർ
1-രാധു
2-പച്ചാന
3-അശ്വിൻ


പബ്ലീഷേർസ്
1-ബുക്ക് റിപ്പബ്ലിക്
2-എൻ ബി പബ്ലിക്കേഷൻസ്



ഏറ്റവും പ്രചോദനമേകിയ/അസൂയ ജനിപ്പിച്ച എഴുത്തുകാർ

1 - സ്മിതാ ആദർശ്
2 - സരിജാ എൻ എസ്
3 - അനിൽ @ ബ്ലോഗ്
4 - ചാണക്യൻ
5 - മണികണ്ഠൻ
6 - മുരളീകൃഷ്ണാ മാലോത്ത്
7 - ബെർളി തോമസ്
8 - നാട്ടുകാരൻ
9 - ശിവ
10 - നന്ദകുമാർ
11 - പോങ്ങുമ്മൂടൻ
12 - മനോരാജ്
13 - റെയർ റൊസ്
14- ഉപാസന
15-ചിത്രകാരൻ
16-ശ്രീനാഥൻ
17-ലെക്ഷ്മി
18-ഇഞ്ജിപ്പെണ്ണ്
19-അനോണി മാഷ്
20-കൂതറ തിരുമേനി
21-മരമാക്രി
22-അങ്കിൾ
23-ആത്മ
24-മൈന
25-അനിതാ ഹരീഷ്



ഇഷ്ടപ്പെട്ട പോസ്റ്റുകൾ..ബ്ലോഗെർമാർ..

1. എഴുത്തുകാരി
2. അനിൽ@ബ്ലോഗ്
3. കൂതറ തിരുമേനി
4. അരുൺ കായംകുളം
5. കണ്ണനുണ്ണി
6. അനൂപ് കോതനല്ലൂർ
7. ചിത്രകാരൻ
8. പ്രിയ ജി
9. സ്മിത ആദർശ്
10. റെയർ റൊസ്
11. കൈപ്പിള്ളി
12. അപ്പു
13. കിച്ചു
14. രെഞ്ജിത് വിശ്വം
15. യൂസഫ്പാ
16. ഹംസ
17. മനോരാജ്
18. മുള്ളൂക്കാരൻ
19. ബെർളി തോമസ്
20. അനോണിമാഷ് [ടി.യാൻ എല്ലാ പോസ്റ്റുകളും ഡിലീറ്റ് ചെയ്തിരിക്കുന്നു..:(]
21. ലെക്ഷ്മി ലെച്ചു
22. നൊമാദ്
23. സെറീന
24. സതീഷ് മാക്കോത്ത്
25. നാടകക്കാരൻ
26. സുനിൽ കൃഷ്ണൻ
27. കാപ്പിലാൻ (ചെറായി മിറ്റിനെ പരാമർശിച്ച് ടി.യാന്റെ കൊള്ളികളിൽ വിവാദമായൊരു പോസ്റ്റുണ്ട്; നിർഭാഗ്യവശാൽ ആ പോസ്റ്റ് ഡിലീറ്റ് ചെയ്യപ്പെട്ടിരിക്കുന്നു. ആ പോസ്റ്റാണു ഇഷ്ടം!)
28. ചാണക്യൻ
29. അഹങ്കാരി
30. ശിവ
31. സരിജ എൻ എസ്
32. നിരക്ഷരൻ
33. അനിതാ ഹരീഷ്
34. പ്രവീൺ വട്ടപ്പറമ്പത്ത്
35. നന്ദകുമാർ
36. മനു.ജി
37. ശ്രദ്ധേയൻ
38. ജോ (ടി.ബ്ലോഗിൽ ആദ്യത്തെ കുറച്ച് പോസ്റ്റുകൾ ഉണ്ടായിരുന്നു; അത്യന്തം ബുദ്ധിശാലിയായ ഈ ബ്ലോഗെറുടെ ആ പോസ്റ്റുകൾ ഡിലീറ്റ് ചെയ്തിരിക്കുന്നു!)
39. കാന്താരികുട്ടി
40. മണികണ്ഠൻ
41. പകൽകിനാവൻ
42. രാമചന്ദ്രൻ വെട്ടിക്കാട്
43. ശ്രീനാഥൻ
44. എച്ച്മ്മുക്കുട്ടി
45. വായാടി
46. കെ പി എസ്
47. കേരളാ ഫാർമെർ
48. പൌർണ്ണമി
49. ആലുവാവാല
50. ലതികാ സുഭാഷ്
51. ശ്രീ
52. ഹൻല്ലലത്ത്
53. തണൽ
54. പ്രയാൺ
55. പാവപ്പെട്ടവൻ
56. പാവത്താൻ
57. നാട്ടുകാരൻ
58. ബാബുരാജ്
59. കുഞ്ഞൻ
60. മുരളിക
61. ജ്വാല
62. അശ്വതി
63. ബിന്ദു.കെ.പി.
64. ആഷാ സതീഷ്
65. ജെയിൻ
66. ചങ്കരൻ (ഇദ്ദേഹത്തിന്റെ ബ്ലോഗിൽ ഏഴു കഥകൾ ഉണ്ട്; ഉറപ്പായും വായിക്കുക!)
67. പാർവതി കുറുപ്പ്
68. വികടശിരോമണി (എന്റെ കഴിവുകേടിനാൽ ആസ്വദിക്കാൻ/മനസ്സിലാക്കാൻ കഴിയാതിരുന്ന ബ്ലോഗ്. പക്ഷേ ഇദ്ദേഹത്തിന്റെ പ്രതിഭാസമ്പന്നത അംഗീകരിച്ചു കൊടുത്തേ മതിയാകൂ.)
69. പ്രയാസി
70. പ്രിയ ഉണ്ണിക്കൃഷ്ണൻ
71. ബിന്ദു (ടി.സരസ്വതി ട്യൂഷൻ സെന്ററിലെ മറ്റൊരു വിദ്യാർത്ഥിയായ എനിക്ക് നൊസ്റ്റാൾജിയ നൽകുന്ന പോസ്റ്റ്!)
72. മാരീചൻ
73. മരമാക്രി
74. കാർട്ടൂണിസ്റ്റ്
75. ഭൂമിപുത്രി
76. ലെക്ഷ്മി
77. സജി അച്ചായൻ
78. അരൂപിക്കുട്ടൻ
79. സു/su
80. മാണിക്യം
81. കുമാരൻ
82. ബിനോയ്
83. സോജൻ
84. മണി ഷാരത്ത്
85. വാഴക്കോടൻ
86. ചിത്രാംഗദ
87. ചാണ്ടിക്കുഞ്ഞ് (ടി.യാന്റെ വെടിക്കഥകൾ എന്ന പോസ്റ്റ് ഡിലീറ്റി എന്നു തോന്നുന്നു..)
88. യാരിദ്
89. മയൂര
90. വേണു
91. മൈന
92. രമണിക
93. അനിൽശ്രീ
94. എന്റെ ഉപാസന
95. ആത്മ
96. e a jabbar
97. ബഷീർ വെള്ളറക്കാട്
98. കിരൺസ്
99. ധനേഷ്
100. പൊറാടത്ത്
101. ഗീതാഗീതികൾ
102. അപ്പൂട്ടൻ
103. പോങ്ങുമ്മൂടൻ
104. കൊട്ടോട്ടിക്കാരൻ
105. തെക്കേടൻ(ഷിബു മാത്യൂ ഈശോ)
106. അങ്കിൾ
107. ജ്വാലാമുഖി
108. നീർവിളാകൻ
109. ഇഞ്ചിപ്പെണ്ണ്
110. നാസ്
111. സിമി
112. തോന്ന്യാസി
113. അഞ്ചൽക്കാരൻ
114. ഷെറീഫ് കൊട്ടാരക്കര
115. ജുനൈദ്
116. വി കെ ആദർശ്
117. ഡോ.ജയൻ ഏവൂർ
118. ആളവന്താൻ
119. മഞ്ജു മനോജ്
120. പ്രശാന്ത് ഐരാണിക്കുളം
121. നട്ടപ്പിരാന്തൻ
122. മിനി
123. ബഷീർ വള്ളിക്കുന്ന്
124. സന്തോഷ്/santhosh
125. മത്താപ്പ്
126. വിനയ
127. ബിന്ദു ഉണ്ണി
128. കാളിദാസൻ
129. വിഷൂദകൻ
130. രഘുനാഥൻ
131. മുംസി
132. സാജൻ
133. പാമരൻ
134. കാൽവിൻ
135. അനുരജ്ഞനവർമ്മ
136. സപ്തവർണ്ണങ്ങൾ
137. ഗുപ്തൻ
138. ആദിത്യൻ
139. യാത്രാമൊഴി
140. സിയ/Ziya
141. രാധു
142. ശ്രീലാൽ
143. തുളസി കക്കാട്ട്
144. പപ്പൂസ്
145. ദീപക് രാജ്
146. കുറ്റ്യാടിക്കാരൻ
147. ജിപ്പൂസ്
148. എതിരൻ കതിരവൻ
149. SREE
150. ലീന
151. ഡിങ്കൻ

Friday, January 07, 2011

നമുക്കൊരുമിച്ച് രാപാർക്കാം..!

ഊഹക്കച്ചവടത്തിനെ കവച്ചു വെയ്ക്കുന്ന തരത്തിലുള്ള ഭൂമിവിലയുടെ മുൻപോട്ടുള്ള പ്രയാണവും; നിർമാണ മേഖലയിലുണ്ടായ വൻ കുതിച്ചു ചാട്ടവും; നിർദ്ധനരും സാധാരണക്കാരുമായ ജനവിഭാഗത്തിനു സ്വന്തമായി ഒരു കിടപ്പാടമുണ്ടാക്കുക എന്നത് അപ്രാപ്യമായി അവശേഷിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെയാണു; മികച്ച രീതിയിൽ വ്യക്തി, കുടുംബബന്ധങ്ങൾ പുലർത്തുന്നവർക്ക് പരസ്പര സഹകരണാടിസ്ഥാനത്തിലൂടെ കുറഞ്ഞ ചിലവിൽ സ്വന്തമായ മേൽക്കൂര പടുത്തുയർത്തുവാൻ കഴിയുന്ന ഒരു വിദ്യ ഒളിഞ്ഞിരിക്കുന്നത്..!


കേരളത്തിലുടനീളം സർവ്വസാധാരണമായിക്കൊണ്ടിരിക്കുന്ന ഈ നിർമ്മാണവിശേഷം; നാളെ കേരളത്തിലെ വസ്തുവിന്റെ വിലനിർണ്ണയത്തിൽ സുപ്രധാനഘടകമായേക്കും. ഉറ്റ സുഹൃത്തുക്കളോ ബന്ധുക്കളോ ആയ നാലോ ആറൊ എട്ടോ പേർക്കു ഒരുമിച്ചു കൂടി നിർമിക്കാവുന്ന ഇത്തരം കൂട്ടുബഹുനിലഭവനങ്ങൾ ഒരോരുത്തർക്കും 20 മുതൽ 40% വരെ നിർമണച്ചെലവിലും വസ്തുവാങ്ങുന്നതിലുമടക്കം കുറവു തരും. വ്യക്തിബന്ധങ്ങൾക്കോ കുടുംബബന്ധങ്ങൾക്കോ വിലയില്ലാത്ത ഈ നാട്ടിൽ/സമയത്ത്; ബന്ധങ്ങൾ ഊഷ്മളമാക്കുവാനും അതിന്റെ പ്രസക്തി വർദ്ധിക്കുവാനും ഇത്തരം നിർമാണരീതികൾ മൂലം ഉതകും. ഉദാഹരണത്തിനു; 10 സെന്റ് വീതമുള്ള ഒരോ പ്ലോട്ടിലും ഇൻഡിവിജുവലായി ഒരു 1500sq.ft. വീട് പണിയുമ്പോൾ ഏറ്റവും കുറഞ്ഞത് 25 ലക്ഷം ( സെന്റിനു 1 ലക്ഷം വീതവും, sq.ft.നു 1000 രൂപ വീതവും) രൂപയെങ്കിലും ആകും. 6 സുഹൃത്തുക്കൾ ചേർന്ന് ഒരു 1500sq.ft. വീതം ആളൊന്നുക്കുള്ള ഒരു വലിയ ഭവനം നിർമിക്കുന്നുവെന്നു കരുതുക. 6 പേർ ചേർന്ന് നിർമിക്കാനാണെങ്കിൽ ഏകദേശം 20 സെന്റ് സ്ഥലം മതിയാകും. അപ്പോൾ തന്നെ കൈവരിക്കാനായ ലാഭം എത്രയെന്നു ചിന്തിച്ചു നോക്കൂ. താഴത്തേ നിലയിൽ 2 ഫാമിലി എന്ന കണക്കിൽ 3 നിലയിലായി മൊത്തം 9000sq.ft. തറ വിസ്തീർണ്ണം 3000sq.ft; കോമൺ അപ്സ്റ്റെയേർസ്, ലിഫ്റ്റ് എന്നിവ പുറമേ. കൂട്ടായരീതിയിൽ നിർമിക്കുമ്പോൾ തന്നെ നമുക്ക് നിർമാണച്ചെലവുകളിൽ നല്ലൊരു ഭാഗം കുറക്കാനാകും. ഉദാഹരണത്തിനു ഓരോ വീടിനും അതിന്റെ നിർമ്മാണച്ചലവിൽ ഏകദേശം 10- 15% മുടക്ക് വരിക അതിന്റെ അടിത്തറ നിർമിക്കുമ്പോഴാകുന്നു.
ആ ചിലവ് പകുതിയെങ്കിലും കുറയ്ക്കുവാൻ ഈ നവീനരീതി കൊണ്ട് കഴിയും. ഈ രീതിയിൽ നിർമിക്കുമ്പോൾ കുറേയൊക്കെ അഡ്ജസ്റ്റ് ചെയ്യണമെങ്കിൽ പോലും; 60%വും മനസ്സിനിണങ്ങിയ രീതിയിൽ തന്നെ ഔട്ട്പുട്ട് നമുക്കു ലഭിക്കുന്നതാണ്. നല്ല ദീർഘവീക്ഷണത്തോടെ ഗൃഹപാഠം ചെയ്ത് പരിശ്രമിച്ചാൽ പുതുമനിറഞ്ഞതും മനോഹരമായതുമായ ഒരു ബഹുനിലഭവനം നിർമിച്ചെടുക്കാവുന്നതാണ്. കൂട്ടുനിർമാണത്തിലൂടെ ഏകദേശം 20% മെങ്കിലും നിർമാണച്ചിലവിൽ കുറവും ലഭിക്കും. കൂടുതലായുള്ള അഡ്വാന്റേജ് എന്തെന്നാൽ ഒരുമിച്ച് താമസിക്കുമ്പോഴുള്ള ഐക്യം, ബന്ധുബലം, പരസ്പരസഹായം അങ്ങിനെ കുറേ കാര്യങ്ങൾ കരഗതമാക്കുവാൻ സാധിക്കുമെന്നതാണ്. ഇന്നുള്ള അണുകുടുംബങ്ങളിലെ ജീവിതത്തിനിടയിൽ മിക്കപ്പോഴും കണ്ടുവരുന്ന ഒന്നാണു ആവശ്യമുള്ള സമയത്ത് ഉദാത്തമായ ഒരു സഹായഹസ്തത്തിന്റെ കുറവ്. ആശുപത്രിക്കിടക്കയിൽ പെട്ടു പോകുമ്പോഴാകും ഈ കുറവിന്റെ ഫീൽ ഏറ്റവും കൂടുതൽ അനുഭവപ്പെടുക. ഒരു കൈ മാറിപ്പിടിക്കാൻ ഒരു ബന്ധുമിത്രാദിയുടെ കുറവ് അനുഭവപ്പെട്ടിട്ടുള്ള ആ സമയങ്ങളിൽ എല്ലാ വിങ്ങലുകളും മനസ്സിനുള്ളിലടക്കി അനുഭവിച്ചിരുന്നിട്ടില്ലേ?? കൂടെ ആരുമില്ല എന്ന ആ തോന്നലുകൾ മാത്രം ലഘൂകരിക്കാൻ സാധിച്ചാൽ ഏതു വിഘ്നഘട്ടങ്ങളും തരണം ചെയ്യാൻ നമുക്ക് സാധിക്കും. പൊതുവായി നല്ലൊരു ജിംനേഷ്യം, ബാറ്റ്മിന്റൺ കോർട്ട്, അടുക്കളത്തോട്ടം എന്നിവയൊക്കെക്കൂടി നിർമിച്ചാൽ കൂട്ടായ ആ സാന്നിദ്ധ്യസഹകരണത്തിലൂടെ നിർലോഭം ലഭിക്കുന്ന ആ പോസിറ്റീവ് എനെർജി ഊഹിക്കാവുന്നതിലുമപ്പുറമായിരിക്കും. ഫ്ലാറ്റുകളിലെയോ വില്ലകളിലെയോ പൊള്ളുന്ന വാടക/വില കൊടുക്കാതെ തന്നെ ഇത്തരം സഹകരണാടിസ്ഥാനത്തിൽ നിർമിക്കുന്ന ബഹുഭവനങ്ങൾക്ക് വസ്തു,നിർമാണചെലവുകൾ കുറക്കുവാനും അതിനേക്കാളുപരി സുദൃഢബന്ധമുള്ള ഒരു യൂണിറ്റി കെട്ടിപ്പടുക്കുവാനും സാധിക്കും.

Sunday, January 02, 2011

ആവണി @ എൽ.കെ.ജി


ടി വി യിൽ ഹരികൃഷ്ണൻസ് സിനിമ ആകാംക്ഷാപൂർവ്വം കണ്ടുകൊണ്ടിരുന്ന ആവണിക്കുട്ടി..
“അമ്മേയമ്മേ ഈ മോഹൻലാലും മമ്മൂട്ടിയുമൊക്കെ എങ്ങനെയാമ്മേ ജീവിക്കണേ..??
എപ്പോ നോക്കിയാലും ടീ വീൽ കാണാലോ..
അച്ഛന്റേ പോലെ കടയിലൊന്നും പോകാതെ ഇവരെങ്ങിനെയാമ്മേ കഞ്ഞി കുടിക്കണേ..??“
“അതേ.. മോളൂ; അവർക്ക് ടീ വിയിൽ അഭിനയിക്കുമ്പൊഴേ നിറയെ കാശൊക്കെ കിട്ടും..; അപ്പോ നല്ല സുഖായിട്ടു ജീവിക്കാലോ”
“ആഹാ..!! എന്നാ നമ്മടെ അച്ഛനേം നമുക്ക് അഭിനയിക്കാൻ വിട്ടാലോ അമ്മേ; നമ്മക്കും ഒത്തിരി കാശ് കിട്ടൂലോ”
“ങേ...ഹ്.!!”



“അമ്മേയമ്മേ ഈ ഉണ്ണീശോടെ കൂടെ വെള്ളയുടുപ്പുമിട്ട് നടക്കുന്നതാരാമ്മേ..??”
“അതോ..; അതാണു മോളെ മാലാഖമാര്. അവര് ഉണ്ണീശോട് കൂട്ടു കൂടാൻ വന്നിരിക്കുന്നതാണു ട്ടോ..”
“അതെന്താമ്മേ; മാകാലമാരുടെ കൈയ്യുടെ അവിടെ കാണണത്..??”
“അതോ.. അത് ചിറകാ മോളേ; അവരു സ്വർഗ്ഗലോകത്ത് നിന്നു വന്നതാ മോളെ ഉണ്ണീശോനെ കാണാൻ, അവർക്കു പാറിപ്പറന്ന് നടക്കാൻ വേണ്ടിയാ ആ ചിറകുകൾ”
“അപ്പോ അമ്മേ; ഈ പാരറ്റും കാക്കയുമൊക്കെ സ്വർഗ്ഗ ലോകത്തുനിന്നും വന്നതാണോമ്മേ?? അവർക്കും ചിറകുണ്ടല്ലോ..!!“



“ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ.. ഹൌ ഐ വൻഡെർ വാട്ട് യൂ ആർ... അമ്മേയമ്മേ; ഈ വാവ (പുസ്തകത്തിൽ നോക്കിക്കൊണ്ട്) ട്വിങ്കിൾ ട്വിങ്കിൽ ലിറ്റിൽ സ്റ്റാറെന്നു പറയുന്നത് ഏത് നച്ചത്തിരത്തിനെയാ അമ്മേ..??”
“മാനത്തു കണ്ടോ അമ്പിളിമാമന്റെ കൂടെ കുറേ നക്ഷത്രങ്ങൾ; അവയെ നോക്കിയാണു ട്ടോ മോളൂ ആ കുട്ടി അത്ഭുതത്തോടെ പാടുന്നത്..”
“അപ്പോ നമ്മുടെ നച്ചത്തിരത്തിനെ അല്ലേ അമ്മേ..??”
“ങാ.. അതിനേം കൂട്ടിക്കോ ട്ടോ..”
“നമ്മടെ നച്ചരത്തിൽ ബളബ് ഇട്ടിട്ടല്ലേമ്മേ മിന്നണത്;..??”
“ഊം..”
“അയ്യോ...!! അപ്പോ മാനത്ത്കേറി ഇത്രേം ബളബ് ഇട്ടത് ആരാമ്മേ..?? അച്ഛനാണൊമ്മേ..!!“



“അമ്മേയമ്മേ ഈ ഉറുമ്പുകളെന്തിനാമ്മേ പുറകേ പുറകേ പോണേ..??“
“അതോ..; അതേ മോളൂ, മുൻപിൽ പോകുന്ന ഉറുമ്പ് പുറകേ പോകുന്ന ഉറുമ്പിനു മാർഗ്ഗനിർദ്ദേശം കൊടുക്കും; അതനുസരിച്ച് ആ ഉറുമ്പ് അതിനു പിന്നാലെ വരുന്ന ഉറുമ്പിനു മാർഗ്ഗനിർദ്ദേശം കൊടുക്കും, അങ്ങിനെയങ്ങിനെയവർ വഴി തെറ്റാണ്ട് എത്തിച്ചേരേണ്ട സ്ഥലത്തെത്തും..”
“ഹഹഹഹഹാഹ്..; മണ്ടന്മാർ !! ഇവന്മാർക്കൊരു വണ്ടി പിടിച്ച് പോയാപ്പോരെ..”



ആവണിക്കുട്ടി 100 -)മ് ദിവസ കോമെഡി പ്രോഗ്രാം ഒരു ചാനെലിൽ കണ്ടു കൊണ്ടിരിക്കെ; റിമി ടോമിയും തടിയുള്ള ഇമ്രാനും(ഐഡിയ സ്റ്റാർ സിങ്ങെർ ഫ്രെയിം) കൂടി സ്റ്റേജിൽ പാടുവാനാരംഭിച്ചു.
“അമ്മേയമ്മേ വെശക്കുന്നൂമ്മേ, അച്ഛൻദോശയൊണ്ടാക്കി താ അമ്മേ..”
നെയ്റോസ്റ്റുമായി ശ്രീമതി ആവണിയുടെ അടുത്തെത്തിയപ്പോൾ.
“വല്യ ദോശയാണല്ലോ..! ഞാനിത് മൊത്തം തിന്ന് വലുതാകുമല്ലോ..”
“ആ.. വല്യ ദോശ മൊത്തം തിന്നാൽ മോളു പെട്ടന്നു വലുതാകും; അതു കൊണ്ട് മക്കളു മുഴുവനും കഴിക്കണം ട്ടോ..”
ടി വിയിൽ ശ്രദ്ധിച്ചു കൊണ്ട്.
“അയ്യോ...!! ഈ മാമന്റെ (ഇമ്രാൻ) അമ്മ എന്തോരം വല്യ ദോശ ഉണ്ടാക്കിക്കൊടുത്തിട്ടാവും മാമനിത്രേം വലുതായത്.. അമ്മ ഒത്തിരി വല്യ ദോശ ഉണ്ടാക്കി തരണ്ടാട്ടോ.. എനിക്ക് പേടിയാവണൂ.. ഞാനും അതു പോലായാലോ..!!“



ഹിഹിഹിഹിഹി..
ഇവളു എന്നേം കൊണ്ടേ പോകൂ..:):)
ആദ്യ ആവണി ഫലിതം വായിക്കാൻ ഇതിലേ വരൂ..