സുഹൃത്തുക്കളേ,
വളരെ ഖേദപൂർവ്വമാണീ വിവരം നിങ്ങളെ അറിയിക്കുവാൻ ഉദ്ദേശിക്കുന്നത്. നമ്മുടെ ഈ വർഷത്തെ ബ്ലോഗ് മീറ്റ് തൊടുപുഴയിലെ ഇപ്പോഴത്തെ അന്തരീക്ഷത്തിൽ അനുവദിക്കാൻ സാധിക്കില്ല എന്നാണ് മേലധികാരികളിൽ നിന്നും അറിയുവാൻ സാധിച്ചത്. കുറച്ച് ദിവസങ്ങളായി ഈ വിവരം നമുക്ക് ലഭിച്ചിട്ട്. ആയതിനാൽ ടി. മീറ്റിന്റെ വെന്യൂ തൊടുപുഴയിൽ നിന്നും മാറ്റിയതായി ഇതിനാൽ അറിയിക്കട്ടെ.
മീറ്റിന്റെ തുടർന്നുള്ള കാര്യങ്ങൾ പാവപ്പെട്ടവൻ അദ്ദേഹത്തിന്റെ ബ്ലോഗിലൂടെ മൂന്നു ദിവസത്തിനുള്ളിൽ അറിയിക്കുന്നതായിരിക്കും എന്നു കൂടി ഇതിനാൽ അറിയിക്കട്ടെ.
ഹരീഷ് തൊടുപുഴ
Friday, July 30, 2010
Tuesday, July 20, 2010
സെലിബ്രിറ്റികൾക്കു സ്വന്തം നിക്കറു മാറുന്നതിനു തുല്യമാണോ അവരുടെ ഇണകളെ മാറുന്നത്..??

എത്ര ആയാസരഹിതമായിട്ടാണവർ തങ്ങളൂടെ ഇണകളെ മൊഴി ചൊല്ലുന്നതും, പുതിയവരെ കണ്ട് പിടിച്ച് കൂട്ടിച്ചേർക്കുന്നതും. കഴിഞ്ഞ ദിവസത്തെ ഒരു വാർത്തയാണു ഈ ചിന്ത മനസ്സിൽ ഉടലെടുക്കാൻ കാരണഭൂതമായത്. പ്രശസ്ത ടെന്നീസ് താരം മഹേഷ് ഭൂപതിയും മുൻ മോഡെലും ഭാര്യയുമായ ശ്വേത ജയശങ്കെറുമായി പരസ്പരധാരണയിൽ വിവാഹമോചിതരായി. അതീവ വേദനയോടെ മുറിവേറ്റ മനസ്സോടെയാണു താൻ ഈ തീരുമാനത്തിലെത്തിയതെന്നാണു ശ്വേത പറയുന്നത്. ഒട്ടേറെ സുന്ദരിമാരുമായി പേരു കൂട്ടിച്ചേർക്കപ്പെട്ട ഭൂപതി; അവസാനം ബോളിവുഡ് സുന്ദരി ലാറാദത്തയുമായി യുള്ള ബന്ധമാണു ഇരുവരുടെയും ദാമ്പത്യത്തിനു തിരശ്ശീല വീഴ്ത്തുവാൻ ഹേതുവായത്. അഞ്ചിനും പത്ത് കോടിയ്ക്കും ഇടക്കുള്ള ഒരു സംഖ്യയും, ബാങ്ക്ലൂരിലെ ആഡംബര ഫ്ലാറ്റുമാണു ഒത്തുതീർപ്പിൽ ഭൂപതി ശ്വേതയ്ക്കു ജീവനാംശമായി കൊടുക്കാമെന്നേറ്റിട്ടുള്ളത്.
പ്രശസ്തരായവരുടെ ജീവിതത്തിൽ നടമാടിക്കൊണ്ടിരിക്കുന്ന പ്രസ്തുത സംഭവബഹുലമായ ജീവിതരീതകൾ ഈ അടുത്ത നാളുകളിലായി നമുക്കേറെ പരിചിതമാണ്. കലാകായികസാംസ്കാരിക ഫീൾഡിൽ ഉള്ള ഒട്ടുമുക്കാലും സെലിബ്രിറ്റികളും മറ്റു മോഹവലയങ്ങളിൽ ആകൃഷ്ടരായി സ്വന്തം ഭാര്യ/ഭർത്താവ്; കുട്ടികൾ ഇവരെ ഉപേക്ഷിച്ച് യാതൊരു വിധ ദാക്ഷിണ്യവുമില്ലാതെ മറ്റു ഇഷ്ടപ്പെട്ട ഇണകളെ തിരഞ്ഞുകണ്ടുപിടിക്കുകയും, അവരോടൊപ്പം ശിഷ്ടകാലം ആസ്വദിച്ചു കഴിഞ്ഞു കൂടുകയും ചെയ്യുന്നു. പിന്നീട് ഈ ബന്ധവും മുരടിച്ചു തുടങ്ങുമ്പോൾ മറ്റൊരു ബന്ധത്തിലേക്കുള്ള പ്രയാണമാരംഭിക്കുകയും ചെയ്യുന്നു. ഇങ്ങിനെ സുഖലോലുപതയുടെ ജീവിതരീതികൾ അനുസ്യൂതം തുടർന്നുകൊണ്ടേയിരിക്കുന്നു. യാതൊരു ഉളുപ്പുമില്ലാതെ; ഇവർക്ക് നിക്കർ മാറുന്നപോലെ ഇങ്ങിനെയാകാൻ സാധിക്കുന്നതിന്റെ പൊരുൾ എന്താവാം? ഏതായാലും പരിശുദ്ധസ്നേഹമോ, പ്രേമമോ ആയിരിക്കില്ല ഇതിനു നിദാനം; ഉറപ്പ്. മാംസനിബിദ്ധമായ അനുരാഗം തന്നെയാകും ഇതിനു പുറകിൽ വർത്തിക്കുന്ന പ്രധാന ഘടകം. പരിശുദ്ധസ്നേഹം വിതരണം ചെയ്യുന്നവർക്ക് സ്വന്തം പങ്കാളിയേയും കുട്ടികളെയും തള്ളിപ്പറഞ്ഞ് അല്ലെങ്കിൽ അവരുടെ സ്നേഹം കണ്ടില്ല എന്നു നടിച്ച് മറ്റൊരു വഴി തേടിപ്പോകുവാൻ സാധിക്കുമോ? ഇവിടെ നിങ്ങൾ ഏതു കാരണങ്ങളെ ന്യായീകരിച്ചും സ്വന്തം ഇണയെ ഒഴിവാക്കി പുതിയ ഒന്നിനെ തേടുമ്പോഴും, നിങ്ങളുടെ കുഞ്ഞുങ്ങളൂടെ മുൻപിൽ നിരത്താൻ എന്തു ന്യായീകരണമാണു കയ്യിലുള്ളത്? ഈ കുഞ്ഞുങ്ങളൂടെ ആത്മദു:ഖം മനസ്സിലാകണമെങ്കിൽ നിങ്ങളും ആ പ്രായത്തിൽ സമാനമായ പരിതസ്ഥിതിയിൽ ഇതനുഭവിച്ചറിയണം. ജീവിതം ഒന്നല്ലേ ഉള്ളു എന്നു കരുതി; ഇങ്ങനെ ആസ്വദിക്കേണ്ടതുണ്ടോ സെലിബ്രിറ്റീസേ..:)

Subscribe to:
Posts (Atom)