Sunday, December 04, 2011

മുല്ലപ്പെരിയാറും മറ്റു കുറച്ച് നുറുങ്ങുകളും..

# മോളുടെ സ്കൂളില്‍ അവരുടെ ക്ലാസില്‍ (യു.കെ.ജി) നിന്നും ആനുവല്‍ ഡേ സെലിബ്രേഷന്റെ ഭാഗമായ സമൂഹഗാനപഠനപരിശീലനത്തിനായി പാട്ടു ടീച്ചെര്‍ കുറച്ചു കുട്ടികളെ ഹാളിലോട്ട് വിളിച്ചു കൊണ്ട് പോകുകയായിരുന്നു. കുട്ടികളുടെ കൂട്ടത്തില്‍ ടിന്റുമോന്‍ എന്ന അപരനാമത്തില്‍ ശ്രദ്ധേയനായൊരു ആണ്‍കുട്ടിയും(ജാസ്സിന്‍) ഉണ്ടായിരുന്നു. ഹാളിലെത്തുന്നതിനു മദ്ധ്യേ സ്കൂളിലെത്തുവാന്‍ താമച്ചിച്ച മറ്റൊരു ടീച്ചെറിനെ കണ്ടപ്പോള്‍ നമ്മുടെ പാട്ടു ടീച്ചെര്‍ അവരോട് കുശലാന്വോഷണങ്ങള്‍ നടത്തി കുറച്ചു നേരം സംസാരിച്ചു കൊണ്ട് നിന്നു. ഇത് കണ്ട് അക്ഷമനായ നമ്മുടെ ടിന്റുമോനു രോഷം വന്ന്; ടീച്ചെറിനോട് ഇങ്ങിനെ പ്രതികരിച്ചു..
“ആഹാ.. ഞങ്ങളെ പാട്ടു പഠിപ്പിക്കാനെന്നും പറഞ്ഞിവിടെ കൊണ്ട് വന്നിട്ട് നിങ്ങളു രണ്ടും കൂടി നിന്ന് ശൃംഗരിക്കുവാണോ”
ചെറിയവായില്‍ നിന്നുതിര്‍ന്ന വലിയ വര്‍ത്താനത്തില്‍ നീരസപ്പെട്ട് ടീച്ചെര്‍...
“ആരാടാ ശൃംഗരിച്ചേ; ആരോടാടാ ശൃംഗരിച്ചേ..??”
ടിച്ചേറിന്റെ ഭാവം മാറുന്നുവെന്നു കണ്ട ടിന്റുമോന്‍ മൌനം പാലിച്ച് തലകുനിച്ച് നിലത്തോട്ട് നോക്കി നിന്ന നിമിഷം; കൂട്ടുകാരനായ അടുത്ത കുട്ടി ടീച്ചെറിനോട്..
“ലിസി മാം.. ലിസ്സി മാം; ഈ ടിന്റുമോനു മാമിനോട് ലവ്വ് ആണെന്നെന്നോട് പറഞ്ഞു..”
ഇതു കേട്ട് ചെറു പുഞ്ചിരി തൂവി ടിച്ചെര്‍..
“അതിനെന്താ പ്പോ; ലവ്വ് ന്നു പറഞ്ഞാല്‍ സ്നേഹം, കേട്ടിട്ടില്ലേ ഗോഡ് ഈസ് ലവ്. ദൈവം സ്നേഹമാകുന്നു. അവനെന്നോടു സ്നേഹമുള്ളലതു പോലെ തിരിച്ച് എനിക്കവനോടും സ്നേഹമുണ്ട്.. ഇല്ലേടാ”
ഇതു കേട്ടപടി ടിന്റുമോന്‍..
“അയ്യോ മാം..; എനിക്കും മാമിനോട് ഇഷ്ടം മാത്രമേ ഉള്ളൂ.. പക്ഷേ മറ്റേ ലവ്വില്ലാട്ടോ..”
ങ്ഹേ...ഹ്..!!!



# സാധാരണ ഞാനാണു മോളെ സ്കൂളില്‍ കൊണ്ടുപോയി വിടുന്നതും..തിരികെ കൊണ്ടു വരുന്നതും മറ്റും.
പതിവിനു വിപിരീതമായി കഴിഞ്ഞ ദിവസം ഭാര്യയാണു സ്കൂളില്‍ നിന്നും മോളെ വിളിച്ചു കൊണ്ടുവരുവാന്‍ പോയിരുന്നത്..
സ്കൂളിലെ ടിച്ചെര്‍മാരുമായി ഉറ്റബന്ധം നിലനിര്‍ത്തിയിരുന്ന ഭാര്യ അവിടെയെത്തിയപ്പോള്‍..
പതിവിന്‍ പടി എല്ലാരും വട്ടം കൂടി ലെക്ച്ചറു തുടങ്ങി..
സംഭാഷണവിഷയങ്ങള്‍ കാടു കയറിക്കയറി മുല്ലപ്പെരിയാറിലോട്ടുമെത്തി..
അതിനിടക്ക് ഒരു ടിച്ചെര്‍..
“ഹോ.. വെള്ളമൊലിച്ചു വരുമ്പോള്‍ എന്താകുമോ മനുഷ്യരുടെയൊക്കെ അവസ്ഥ.. (ഒരു ദീര്‍ഘനിശ്വാസം എടുത്ത്) ഒഴുകിയൊലിച്ചു വരുമ്പോള്‍, അടുത്ത വീട്ടിലെ പിണക്കമുള്ള ചേട്ടനൊക്കെയാകും മരത്തേല്‍ക്കയറി രക്ഷപ്പെടാനൊക്കെ കൈ നീട്ടുന്നതും..മറ്റും”
ഇതു കേട്ടപടി സ്വന്തം ഭാര്യ ഇങ്ങിനെ മൊഴിഞ്ഞു..
“അതേ ടിച്ചേറേ; ഇന്നലെ ചേട്ടനും(ഞാന്‍) ഇതു തന്നെയാ പറഞ്ഞേ.. നമ്മളൊക്കെ മരിച്ചു കഴിയുമ്പോള്‍ അടക്കാന്‍ നേരത്ത് ഒരു വലിയ കുഴി കുഴിച്ചാകും മണ്ണിട്ട് മൂടുക. അപ്പോ നിന്റെ മേത്ത് കിടക്കുന്നത് ചിലപ്പോള്‍ അപ്പുറത്തെ വീട്ടിലെ ചേട്ടനാകും..!! വിഷമിക്കേണ്ടാട്ടോ..)
ഹി..ഹി..ഹി..ഹി..ഹി..
പരിഭ്രാന്തിയിലാര്‍ന്ന ആ നിമിഷത്തിലും അവിടെയൊരു കൂട്ടച്ചിരി പടര്‍ന്നു..



# സ്കൂള്‍ വിട്ടു വന്ന ആവണിക്കുട്ടി(മോള്‍) ഭാര്യയോട്..
“അമ്മേയമ്മേ കപകടം ഉണ്ടായോമ്മേ..??”
കണ്ണും മിഴിച്ച് ഭാര്യ..
“കപകടോ..!!”
“അതേന്നേ, ഇന്നലെ ടീവീല്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞില്ലേമ്മേ മുല്ലപ്പെരിയാറു പൊട്ടിയാല്‍ വലിയൊരു ‘കപകടം‘ ഉണ്ടാവാന്‍ ചാന്‍സുണ്ടെന്ന്..“
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!



# രാവിലേ പത്രത്തിലുള്ള മുല്ലപ്പെരിയാര്‍ ന്യൂസുകള്‍ അമ്മ ഉറക്കെ വായിക്കുന്നു..
അത് കേട്ടു ശ്രദ്ധിച്ചു നിന്ന ആവണി അമ്മയോട്..
“അച്ചമ്മേ; ഇപ്പ പറഞ്ഞ ആ സാധനം അച്ഛനോടു പറഞ്ഞ് വാങ്ങിക്കൊണ്ടു വരാന്‍ പറഞ്ഞാല്‍, നമുക്ക് കറി വെക്കുകയും ബാക്കി കൊണ്ട് ഡാമിന്റെ ഓട്ടയടക്കുകയും ചെയ്യാലോ..”
അന്തം വിട്ട്, പത്രത്തില്‍ നിന്നും മുഖം മാറ്റി അമ്മ ഇവളെന്തായീ പറയുന്നേ എന്ന ആശ്ചര്യഭാവത്തില്‍ നോക്കിയിട്ട് “എന്താടീ..” എന്നാരാഞ്ഞു..
തന്റെ വിദ്യ സ്വീകാരമായി എന്നോര്‍ത്ത് മകള്‍ വാചാലയായി..
“കൂര്‍ക്കയില്ലേമ്മേ..കൂര്‍ക്ക; അതച്ഛനോട് വാങ്ങിക്കോണ്ടു വരാന്‍ പറയ്, കറീം വെക്കാം ഡാമിന്റെ ഓട്ടേം അടക്കാം..”
അമ്മയുടെ പത്രപാരായണത്തിനിടയില്‍ സുര്‍ക്കിയുടെ കാര്യം കേട്ടപ്പോള്‍ പാവം ആവണിക്കുട്ടിക്കു മനസ്സിലായത് കൂര്‍ക്കയെന്നാ..
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!



# ബേബി ഡാമില്‍ക്കൂടി വെള്ളമൊഴുകുവാന്‍ തുടങ്ങിയെന്ന വാര്‍ത്ത ടി വിയില്‍ കണ്ട അമ്മവീട്ടുകാര്‍ പരിഭ്രാന്തരായി (തൃശ്ശൂരില്‍ നിന്നും) അമ്മയുടെ ഫോണിലോട്ടു വീളിച്ച് ആകാംക്ഷയോടെ കാര്യങ്ങള്‍ തിരക്കുന്നതിനിടെ..
സംഭവഗൌരവം ശരിക്കറിയാത്ത അമ്മവീട്ടുകാരുടെ വാക്കുകള്‍ ശ്രവിച്ച്..
കേട്ടപാതി കേല്‍ക്കാത്ത പാതി..
അമ്മ ഓടിക്കിതച്ചു വന്ന് ഭാര്യയോട്..
“മഞ്ജൂ..ഞ്ജൂ.. വേഗമിത്തിരി ചോറും കറികളുമെടുത്തു വെക്ക്; മുല്ലപ്പെരിയാറു പൊട്ടാന്‍ പോകുവാന്നാ പറയണേ.. ഒഴുക്കില്‍ പെടുന്നതിനു മുന്‍പേ ഇത്തിരി ചോറുണ്ണട്ടെ..”
ഭാര്യ അന്തം വിട്ട് അമ്മയോടു ചോദിച്ചു..
“അതിനിപ്പം ചോറുണ്ണുന്നതെന്തിനാ..??“
“ചത്തു മലച്ച് വെള്ളത്തീക്കോടെ ഒഴുകി നടക്കുമ്പോള്‍ വിശപ്പു സഹിക്കാനാവാതെ ആത്മാവ് പരവേശം പിടിച്ച് നടന്നാലോ.. ബലിയിട്ടൂട്ടാന്‍ ഒരു മനുഷന്‍ പോലും കാണില്ല..!!അതാ”
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആസമയത്ത്; ബെഡ് ഷീറ്റുകള്‍ വീടുവീടാന്തരം വിറ്റു നടക്കുന്നൊരു പയ്യന്‍ വീട്ടിലെത്തി, കോളിങ്ങ് ബെല്ലടിച്ച്..
“ചേച്ചീ..ച്ചീ.. ബെഡ് ഷീറ്റ് വേണോ??”
“ങേഹ്..!! ബെഡ് ഷീറ്റോ?? എന്റെ കൊച്ചേ ഈ ലോകത്തൊന്നുമല്ലേ നീ, ജലബോംബ് പൊട്ടാറായി നില്‍ക്കുന്നു.. അപ്പോഴാണൊ ബെഡ് ഷീറ്റ്; ചത്തു മലച്ചു കിടക്കുമ്പോള്‍ പുതപ്പിച്ചു കിടത്താനാണോ..??!!”
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
കുറെ നേരം ആ പയ്യന്‍ അമ്മയുടെ നേരെ നിശബ്ദമായി നോക്കി നിന്നു..
എന്നിട്ട് ചിരിച്ചു കൊണ്ട് നടന്നു മറഞ്ഞു..
ആ കൊച്ചന്‍ പോയ വഴി പുല്ലു മുളച്ചിട്ടില്ല ഇതു വരെ..
ഹി..ഹി..ഹി..ഹി..