Monday, September 13, 2010

ഒരു ചിന്ന സംരംഭം

പുതിയ ഒരു സംരംഭം..


ബ്ലോഗ്മീറ്റും തീറ്റും ഒക്കെ വിട്ടു..
ഇപ്പോൾ ഫാഷൻ ഇത്രയും നാൾ എഴുതിയുണ്ടാക്കിയതൊക്കെ അച്ചടിമഷി പുരട്ടിയുണക്കി അലമാരയിൽ സൂക്ഷിക്കുക എന്നതാണ്..

അപ്പോൾ എനിക്കുമൊരു അത്യാഗ്രഹം..
യാതൊരു വിധ ഗുണഗണങ്ങളും എന്റെ എഴുത്തിനു അവകാശപ്പെടാനില്ലെങ്കിലും..
ഒരു കഥയെങ്കിലും അച്ചടിമഷി പുരട്ടിഉണക്കി സൂക്ഷികാനൊരു ആക്രാന്തം..!!

അപ്പോൾ ഫ്രെണ്ട്സ്..
നമുക്കൊന്നു സഹകരിച്ച് ഒരു പൊത്തകം ഇറക്കിയാലോ??
ഉദാഹരണത്തിനു 50 എഴുത്ത്കാരുടെ 50 കഥകൾ ഉള്ള ഒരു പുസ്തകം..
1000 കോപ്പികൾ..
മൊത്തത്തിലു ചിലവാകുന്ന തുക ഷെയർ ചെയ്യുക..
ഒരാൾക്ക് 20 കോപ്പി വീതം..
അതിൽ ഒരെണ്ണം അലമാരേൽ വെച്ചിട്ട് ബാക്കിയുള്ള 19 എണ്ണം..
സുഹൃത്തുക്കൾക്കോ ബന്ധുജനങ്ങൾക്കോ ഒക്കെ ഗിഫ്റ്റായോ വിലക്കോ കൊടൂക്കുക..!!
വേണെങ്കിൽ 20 എണ്ണോം അലമാരേൽ വെച്ചോ കെട്ടോ..:)
ഏതായാലും..
ചെറിയ ഒരു മുടക്കെ വരൂ..
എന്നാലെന്താ അച്ചടിമഷിയിൽ മുങ്ങിക്കുളിക്കാലോ..!!


ഓർക്കുക..!!
ശ്രമിച്ചാൽ; ബാക്കി 999 ബുക്കും 999 ആളുകളൂടേ ഇടയിൽ നമുക്കെത്തിക്കാനാകും..
അപ്പോളൊന്ന് ആഞ്ഞു പിടിച്ചാലോ..
റെഡി..
സെറ്റ്..
വൺ..
ടൂ..
ത്രീ..!!

(താല്പര്യമുള്ളവർ എനിക്കു മെയിൽ ചെയ്യുവാൻ താല്പര്യപ്പെടുന്നു pdhareesh@gmail.com)

25 comments:

Typist | എഴുത്തുകാരി said...

അയ്യോ, എനിക്കു കഥയെഴുതാനറിയില്ലല്ലോ!

lekshmi. lachu said...

kollaalo..paripadiiii

Vayady said...

ജീവിതത്തില്‍ ആദ്യമായിട്ടാണ്‌ ഞാന്‍ ഒരു കഥയെഴുതിയത്. ഇനിയും ഏറെ ദൂരം എനിക്ക് സഞ്ചരിക്കാനുണ്ട്. അതുവരെ മറ്റുള്ളവരുടെ നല്ല കഥകള്‍ അച്ചടിച്ചു വരുന്നത് വായിക്കാം.

ഈ സം‌രംഭത്തിന്‌ എല്ലാവിധ ആശംസകളും നേരുന്നു.

ശ്രീ said...

50 നല്ല കഥാകൃത്തുക്കളെ കിട്ടാന്‍ ബൂലോകത്ത് പഞ്ഞമില്ലല്ലോ :)

നല്ല സംരംഭം. ആശംസകള്‍!

പൊറാടത്ത് said...

എന്തായാലും പത്തൊമ്പതെണ്ണോം അലമാരേല്‍ വെയ്ക്കണ്ട. ഒരെണ്ണം ഞാനിപ്പോഴേ ബുക്ക് ചെയ്യുന്നു.

ആശംസകള്‍...

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

അടിപൊളി... എല്ലാവിധ ആശംസകളും സഹകരണവും......

അനില്‍@ബ്ലൊഗ് said...

എന്ത് ??!!
മീറ്റും തീറ്റും ഒക്കെ വിട്ടെന്നോ ?
കഷ്ടമായല്ലോ.:)

അനില്‍@ബ്ലൊഗ് said...
This comment has been removed by the author.
ജിജ സുബ്രഹ്മണ്യൻ said...

കഥയെഴുതാനോ ! ഞാനോ ! നല്ല കാര്യമായി.എന്തായാലും സംരംഭം കൊള്ളാം.ആശംസകൾ

പുത്തകം പബ്ലിഷ് ചെയ്തു കഴിയുമ്പൊൾ ഒരെണ്ണം ഗിഫ്റ്റായി തന്നേക്കണം ട്ടോ.ഇപ്പോളേ ബുക്ക് ചെയ്തിരിക്കുന്നു.

Unknown said...

ഈ സംരംഭത്തിന് ആശംസകള്‍.

Rare Rose said...

ചിന്ന സംരംഭം നന്നായി തന്നെ നടക്കട്ടെ.എല്ലാ വിധ ആശംസാസും.ശ്രീ പറഞ്ഞ പോലെ ഈ വിശാല ബൂലോകത്ത് 50 നല്ല എഴുത്തുകാരെ കിട്ടാനാണോ പാട്..

Kalavallabhan said...

കവിതയായിരുന്നെങ്കിൽ ഒരു ഷെയറെടുക്കാമായിരുന്നു. പോട്ടെ.
ചിന്ന സംരംഭത്തിന്നാശംസകൾ

...sijEEsh... said...

aashamsakal.. njaanum ezhuthaan shramikkam ..:)

സുരേഷ് ബാബു വവ്വാക്കാവ് said...

അത് വേണോ. പണ്ടൊരിക്കൽ ഞാൻ ഇതുപോലെയൊന്നിൽ സഹകരിച്ചിരുന്നു. ഇപ്പോൾ തോന്നുന്നു അത് വേണ്ടായിരുന്നുവെന്ന്. പ്രസിദ്ധീകരിക്കപ്പെടുവാനുള്ള യോഗ്യത ഉണ്ടെങ്കിൽ പ്രസിദ്ധീകരിക്കപ്പെടുമെന്ന് ഇപ്പോൾ വിശ്വസിക്കുന്നു.

അരുണ്‍ കരിമുട്ടം said...

"യാതൊരു വിധ ഗുണഗണങ്ങളും എന്റെ എഴുത്തിനു അവകാശപ്പെടാനില്ലെങ്കിലും.."

ഹി..ഹി..ഹി
ഇത്ര വിനയം വേണോ ഹരീഷേട്ടാ, വായിക്കുന്ന ഞങ്ങള്‍ക്ക് ഹരീഷേട്ടന്‍റെ എഴുത്തിനെ കുറിച്ച് അങ്ങനെ ഒരു മോശം അഭിപ്രായമില്ല.ഇനി ചിലര്‍ ചില കോംപ്ലക്സിന്‍റെ പുറത്ത് ബ്ലോഗ് എഴുത്തുകാരുടെ രചനകള്‍ക്ക് ഗുണഗണമില്ലെന്ന് അവകാശപ്പെട്ടെന്നു വരും, എന്നാല്‍ അവരോട് ഒന്ന് ഇങ്ങനെ എഴുതാമോന്ന് ചോദിച്ചാല്‍ 'സോറി, എഴുതാനൊന്നും ഞാനില്ല, വേണേല്‍ കുറ്റം പറയാം' എന്ന മട്ടില്‍ ചിരിച്ച് കാണിക്കും. അത്തരം കള്ള നാണയങ്ങളെ കണ്ടില്ലെന്ന് നടിക്കുക, വീണ്ടും എഴുതുക...

ഈ സംരംഭം വലിയൊരു വിജയമാകട്ടെ.
സംരംഭങ്ങള്‍ തുടരനാകുമ്പോള്‍ പരിപാടികള്‍ ഗംഭീരമാകട്ടെ, എല്ലാ വിധ ആശംസകളും.

Manoraj said...

വളരെ നല്ല ഒരു തിരുമാനമാണിത്. ബൂലോകത്ത് നിന്നും ഭൂലോകത്തേക്ക് ഒരു വഴി ആഗ്രഹിക്കാത്തവര്‍ നമ്മില്‍ ആരും ഉണ്ടാവില്ല എന്ന് തോന്നുന്നു. ഒപ്പം, കൂടുതല്‍ പേര്‍ ഇത്തരം സംരംഭങ്ങളുമായി മുന്നോട്ട് വരുമ്പോള്‍ അത് സന്തോഷം. കാരണം അതിലൂടെ കൂടുതല്‍ പേരെ ബ്ലോഗിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമല്ലോ.. എല്ലാ വിധ ആശംസകളും പിന്തുണയും സഹായവും വാഗ്ദാനം ചെയ്യുന്നു.

smitha adharsh said...

നല്ല സംരംഭം..വിജയകരമാകട്ടെ..ആശംസകള്‍..ഞാന്‍ മെയില്‍ ചെയ്യാം.

Anil cheleri kumaran said...

മികച്ച ബ്ലോഗ് സംഘാടകന് ഇതും വിജയിപ്പിക്കാന്‍ പറ്റും. ഉറപ്പ്.

ദീര്‍ഘസുമംഗലീ ഭവ... ശോ.. അല്ല, വിജയീഭവാന്‍..

yousufpa said...

കുമാരാ..ങ്ങള് മംഗലം കയ്ചതല്ലേനു?.ങ്ങക്ക് ഞ്ഞും പൂതീണ്ട് ല്ലേ?.ആ പാവം ഹരീഷ് ഏകപത്നീവ്രതത്തിലാണ്.ചുമ്മാ അവനെ തോട്ടിയിടാതെ. എന്നാൽ നമുക്കാശംസിക്കാം അല്ലേ?.എല്ലാ വിധ ആശംസകളും.

jayanEvoor said...

നല്ല സംരംഭം.

എന്റെ ആശംസകളും ഒരു കഥയും!

Vellayani Vijayan/വെള്ളായണിവിജയന്‍ said...

നല്ല സംരംഭം.ഒരു കഥ തരാം.ആശംസകള്‍..........

മാണിക്യം said...

ധീരതയോടെ നയിച്ചോളൂ
ലച്ചം ലച്ചം പിന്നാലെ ....

ആശംസകള്‍!!

Sathees Makkoth | Asha Revamma said...

എന്നെക്കൂടി കൂട്ടിക്കോളൂ ഹരീഷ്. ആശംസകൾ

saju john said...

“കുഞ്ഞാനാമ്മയ്ക്ക് കിട്ടിയ വിശുദ്ധചന്തി“ ഞാന്‍ ഹരീഷിന് തരുന്നു.

.. said...

എന്റമ്മോ എന്തൊരു പുത്തി!!!!

തകര്‍പ്പന്‍ തന്നെ.
ആശംസകള്‍.
കഥാകാരന്മാര്‍ക്ക് അഭിവാദ്യങ്ങള്‍