Monday, June 21, 2010

തൊടുപുഴയ്ക്ക് എങ്ങിനെ എത്തിച്ചേരാം?? ഒരു മീറ്റ് പോസ്റ്റ് കൂടിസുഹൃത്തുക്കളേ;

കഴിഞ്ഞ വര്‍ഷത്തെ രണ്ട് മീറ്റുകളില്‍ പങ്കെടുക്കുവാനും ആയത് ഓര്‍ഗനൈസ് ചെയ്തു വിജയിപ്പിക്കുവാനും സാധിച്ചതിലുള്ള സന്തോഷവും കൃതജ്ഞതയും ഈ നിമിഷം നിങ്ങളൂടെ ഓര്‍മ്മയില്‍പ്പെടുത്തട്ടെ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം സീനിയര്‍ ബ്ലോഗേര്‍സിന്റെ സാന്നിദ്ധ്യം തുലോം കുറവാണെങ്കിലും; പുതു രക്തങ്ങളുടെ ആവേശം മീറ്റിന്റെ അണിയറപ്രവര്‍ത്തനങ്ങളീല്‍ വളരെയേറെ ഉന്മേഷം നല്‍കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ മീറ്റുകള്‍ ഇനിയും കാണാത്തവര്‍ക്കായി താഴെയുള്ള ലിങ്കുകള്‍ വഴി പോയി നോക്കി ആസ്വദിക്കാവുന്നതാണ്.

തൊടുപുഴ മീറ്റ്

ചെറായി മീറ്റ് പാര്‍ട്ട് 1

ചെറായി മീറ്റ് പാര്‍ട്ട് 2


ഇന്നിവിടെ നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന കുറച്ചു കാര്യങ്ങളാണു താഴെക്കൊടുത്തിരിക്കുന്നത്.

1. തൊടുപുഴയില്‍ എത്തിച്ചേരുന്ന വിധം
ഒട്ടേറെ പേര്‍ മെയിലിലും ചാറ്റിലുമായി വന്ന് ആവശ്യപ്പെട്ട ഒന്നാണ് തൊടുപുഴയില്‍ എങ്ങിനെയാണ് എത്തിച്ചേരുക എന്നത്. ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ പട്ടണവും ഏക താലൂക്കുമാണു തൊടുപുഴ.
എര്‍ണാകുളം, കോട്ടയം ജില്ലകളോട് അതിര്‍ത്തി പങ്കിടുന്ന ടൌണ്‍ കൂടിയാണു തൊടുപുഴ. തൊടുപുഴയുടെ മുഖ്യമായ മികവ് എന്തെന്നാല്‍ കേരളത്തിലെ എവിടെ നിന്നും റോഡ് മാര്‍ഗ്ഗം എളുപ്പത്തില്‍ ഇവിടെ എത്തിച്ചേരാന്‍ കഴിയും എന്നതു തന്നെയാണ്.
മുകളിലുള്ള മാപ്പില്‍ നിന്നും ഒരേകദേശധാരണ എത്തിച്ചേരാനുള്ള വഴികളേപ്പറ്റി കിട്ടിക്കാണുമെന്നു വിശ്വസിക്കട്ടെ. മീറ്റ് നടത്തുവാനുദ്ദേശിക്കുന്ന സ്ഥലത്തേക്ക് (ജ്യോതിസ് ആഡിറ്റോറിയം, മണക്കാട്) ടൌണില്‍ നിന്നും 2 കിമീയാണുള്ളത്. ഇവിടേയ്ക്ക് ബസ്സ് മാര്‍ഗ്ഗം അല്ലെങ്കില്‍ ആട്ടോ മാര്‍ഗ്ഗം എത്തിച്ചേരാവുന്നതാണു. ബസ്സിനു മിനിമം ചാര്‍ജായിരിക്കും. ആട്ടോയ്ക്ക് ഇരുപതു രൂപ. ട്രിപ്പ് ആട്ടോകള്‍ സുലഭമാണീ വഴിക്ക്. ആയതിനു ഒരാള്‍ക്ക് അഞ്ചു രൂപയേ ആകുകയുള്ളൂ. പക്ഷേ, മീറ്റ് നടക്കുന്ന ദിവസം ഒരു ഞായറാഴ്ചയായതിനാല്‍ ട്രിപ്പ് ആട്ടോകള്‍ കുറവായിരിക്കുവാന്‍ സാദ്ധ്യതയുണ്ട്.
മീറ്റിന്റെ അന്നേ ദിവസം രാവിലെ പരിമിതമായ കാലയളവില്‍; ടൌണില്‍ നിന്നും ടി.മീറ്റ് നടക്കുന്ന സ്ഥലത്ത് എത്തിച്ചേരുവാന്‍ ഗതാഗത സൌകര്യം ഒരുക്കുന്നതായിരിക്കും. ആയത് പ്രയോജനപ്പെടുത്തുവാന്‍ എല്ലാ സുഹൃത്തുക്കളോടും അഭ്യര്‍ത്ഥിക്കുന്നു. എവിടെ നിന്ന്, എങ്ങിനെ എന്നുള്ള വിശദാംശങ്ങള്‍ മീറ്റിനോടനുബന്ധിച്ചുള്ള നാളുകളില്‍ അറിയിക്കുന്നതായിരിക്കും. തുടര്‍ന്നുള്ള പോസ്റ്റുകള്‍ ശ്രദ്ധിക്കുവാന്‍ എല്ലാ സുഹൃത്തുക്കളോടും അഭ്യര്‍ത്ഥിക്കുന്നു.

വടക്കുഭാഗത്ത് നിന്നും വരുന്നവര്‍ക്ക് ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍ അങ്കമാലിയായിരിക്കും. തെക്കുഭാഗത്തു നിന്നുള്ളവര്‍ക്ക് കോട്ടയവും. കോട്ടയത്തു നിന്നും റോഡ് മാര്‍ഗ്ഗം 55 കിമീ സഞ്ചരിച്ചാല്‍ തൊടുപുഴയിലെത്തിച്ചേരാം. ഏകദേശം 2 മണിക്കൂര്‍ യാത്ര. എര്‍ണാകുളത്തു നിന്നും 55 കിമീ. ആലുവായില്‍ നിന്നും 55 കിമീ. ഏര്‍ണാകുളത്തു നിന്നും, കോട്ടയത്തുനിന്നും, ത്രിശ്ശൂരു നിന്നും 20 മിനിട്ട് ഇടവിട്ട് തൊടുപുഴയ്ക്ക് കെ.എസ്.ആര്‍.റ്റി.സി യുടെ ചെയിന്‍ ഫാസ്റ്റ് സെര്‍വീസ് ഉണ്ട്. ത്രിശ്ശൂരു നിന്നും 100 കിമി. കോഴിക്കോട് നിന്നും 210 കിമീ. തിരുവനന്തപുരത്തു നിന്നും 210 കിമീ. നെടുംമ്പാശ്ശേരി എയര്‍ പോര്‍ട്ട് 50 കിമീ. ഇനിയും വഴികളെ പറ്റി കൂടുതലായി അറിയേണ്ടവര്‍ക്ക് എന്റെ മൊബൈല്‍ നമ്പറിലോ, മെയില്‍ ഐ ഡി യിലോ ബന്ധപ്പെടാവുന്നതാണ്.

2. എത്രപേര്‍ പങ്കെടുക്കുന്നു??
മീറ്റിന്റെ ഈറ്റ് ഇനം പൂര്‍ണ്ണതയിലെത്തണമെങ്കില്‍; പങ്കെടുക്കാന്‍ ഉദ്ദേശിച്ച ഓരോരുത്തരും അവരുടെ കൂടെ എത്രപേര്‍ (കുടുംബാംഗങ്ങളോ കൂട്ടുകാരോ) കൂടി ടി.മീറ്റില്‍ പങ്കെടുക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ട് എന്നത് വ്യക്തമാക്കേണ്ടതാണ്. ഇത് ഉറപ്പായും ഞങ്ങളെ അറിയിക്കേണ്ട ഒരു കാര്യമാകുന്നു. ആയതിനുള്ള അവസാന തീയതി ജൂലൈ 31 എന്നു നിജപ്പെടുത്തിയിരിക്കുന്നു. ആ തീയതിക്കു മുന്‍പേ ഇവിടെ അറിയിക്കാതിരിക്കുന്നവരുടെ എണ്ണം പരിഗണിക്കുന്നതല്ലാ എന്നുള്ള കാര്യം സുപ്രധാനമായ ഒരു അറിയിപ്പായി എടുക്കുവാന്‍ താല്പര്യപ്പെടുന്നു.

3. ഇ-മെയില്‍ ഐ ഡി
ടി.മീറ്റിനു പങ്കെടുക്കുവാന്‍ ഉദ്ദേശിക്കുന്ന മുഴുവന്‍ ബ്ലോഗേര്‍സും തങ്ങളുടെ ഇ-മെയില്‍ ഐ ഡി ഈ പോസ്റ്റില്‍ ഒരു കമന്റായിട്ടിടുകയോ അല്ലെങ്കില്‍ എന്റെയോ പാവപ്പെട്ടവന്റെയോ മെയിലിലേക്ക് അയക്കുകയോ ചെയ്യുവാന്‍ നിര്‍ബന്ധമായും താല്പര്യപ്പെടുന്നു. കാരണം; തുടര്‍ന്ന് മീറ്റുമായുള്ള എല്ലാ വിധ അപ്ഡേഷന്‍സും ആ മെയിലുകളിലൂടെ നിങ്ങളെ അറിയിക്കുവാനാണത്. എല്ലാവരും സഹകരിക്കുവാന്‍ താല്പര്യപ്പെടുന്നു.

4. തലേ ദിവസം എത്തിച്ചേരാനുദ്ദേശിക്കുന്നവര്‍ക്കായി
തലേദിവസം എത്തിച്ചേരാനുദ്ദേശിക്കുന്നവര്‍ക്ക് താമസസൌകര്യത്തിനു റൂമുകള്‍ ആവശ്യമുണ്ടെങ്കില്‍ ഈ ജൂണ്‍ 30 നു മുന്‍പു നിര്‍ബന്ധമായും അറിയിക്കുവാന്‍ താല്പര്യപ്പെടുന്നു. കാരണം സിനിമാക്കാരുടെ കുത്തൊഴുക്ക് തൊടുപുഴയെ കേന്ദ്രീകരിച്ചു തുടങ്ങിയതില്‍ പിന്നെ റൂമുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടായിത്തുടങ്ങിയിട്ടുണ്ട്.


തുടര്‍ന്നുള്ള വിശദാംശങ്ങള്‍ മീറ്റിനോടനുബന്ധിച്ചുള്ള പോസ്റ്റുകളില്‍ അറിയിക്കുന്നതായിരിക്കും..

പാവപ്പെട്ടവന്‍ - chalakodan@gmail.com
ഹരീഷ് തൊടുപുഴ - pdhareesh@gmail.com (Mobile No: 9447302370)

69 comments:

ഹരീഷ് തൊടുപുഴ said...

തൊടുപുഴയ്ക്ക് എങ്ങിനെ എത്തിച്ചേരാം?? ഒരു മീറ്റ് പോസ്റ്റ് കൂടി..

ജിജ സുബ്രഹ്മണ്യൻ said...

ഞാനും രണ്ടു കൊളന്തകളും ഹാജർ !

Manoraj said...

ഹരീഷേ, പഴയ മീറ്റുകളുടെ പോസ്റ്റുകൾ വായിച്ച ത്രില്ലിലാണ് ഈ മീറ്റിൽ പങ്കെടുക്കാൻ തീരുമാനിച്ചത് തന്നെ. ഞാൻ ഒറ്റക്ക് ഹാജർ.
ഇമെയിൽ വിലാസവും ഫോൺ നമ്പറും ഹരീഷിനെയും പാവപ്പെട്ടവനെയും മെയിലിൽ അറിയിക്കുന്നതായിരിക്കും.

ഹംസ said...

വരാന്‍ കഴിയാത്തതില്‍ സങ്കടം :(

Martin Tom said...

i am coming.!!!

എന്‍.ബി.സുരേഷ് said...

മിക്കവാറും ഞാൻ കാണും. ഞാൻ മാത്രം.
sureshpunalur@gmail.com

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

എന്റെ മെയില്‍ ഐ ഡി അറിയാമല്ലോ അല്ലേ?
sunil080671@gmail.com

നല്ല മാപ്പ്...നന്ദി

ജിപ്പൂസ് said...

മീറ്റൂ മീറ്റൂ...എല്ലാ വിധ ആശംസകളും

വിഷമത്തോടെ :(

Jijo said...

മാപ്പിലെ ഒരു ചെറിയ തെറ്റ് ചൂണ്ടിക്കാണിക്കട്ടെ. പെരുംബാവൂർ, ചാലക്കുടി, തൃശ്ശൂർ എന്നീ സ്ഥലങ്ങൾ ഏറണാകുളത്തിന് മുകളിലായല്ലേ വരേണ്ടത്?

പാവപ്പെട്ടവൻ said...

വഴിയും മാര്‍ഗ്ഗവും വ്യക്തമാക്കിയ സാഹചര്യത്തില്‍ തൊടുപുഴയ്ക്കു എത്താന്‍ ഇനി ആശങ്കവേണ്ട .... സുഹൃത്തുക്കള്‍ സംശയങ്ങള്‍ അറിയിക്കുമല്ലോ

ചാര്‍ളി (ഓ..ചുമ്മാ ) said...

പാലായില്‍ നിന്നും എങ്ങനെ തൊടൂപുഴ എത്താമെന്ന് പറഞ്ഞു തരാത്തതിനാല്‍ മീറ്റിനു വരുന്ന കാര്യം ഒന്നു കൂടി ആലോചിക്കേണ്ടിയിരിക്കുന്നു. മാപ്പില്‍ പാലാ അടയാളപ്പെടുത്താത്തതില്‍ പ്രതിക്ഷേധിക്കുന്നു.

പൊറാടത്ത് said...

തൃശ്ശൂര്‍ നിന്നും വരുമ്പോള്‍ മൂവാറ്റുപുഴയില്‍ നിന്നും വാഴക്കുളം വഴിയാണോ മണക്കാട് വഴിയാണോ നന്നായിരിക്കുക? ഇതൊന്നുമല്ലാത്ത വേറെ ഓപ്ഷന്‍ ഉണ്ടെങ്കില്‍ അതും പറയണേ..

ഹരീഷ് തൊടുപുഴ said...

@ ജിജോ..

അല്ലാട്ടോ;
പിന്നെ ഇതൊരു റഫ് വരയാണ്. വരാനുദ്ദേശിക്കുന്നവർക്കു വഴികളേ പറ്റി ഒരേകദേശധാരണ കൊടുക്കുക എന്നതേ ഉദ്ദേശിച്ചിട്ടുള്ളു.


@ ചാർളി..

നമ്മളൂ പാലാക്കാർക്കും തൊടുപുഴക്കാർക്കും എന്തോന്നിനാണിച്ചായോ മാപ്പും കോപ്പും..!!


@ സതീഷേട്ടാ..

ബസ്സിനാണു വരുന്നതെങ്കിൽ വാഴക്കുളം വഴി തന്നെ തിരഞ്ഞെടുക്കുന്നതാകും ഉചിതം. ത്രിശ്ശൂരു നിന്നുള്ള ചെയിൻ ഫാസ്റ്റുകൾ ഈ വഴിയാണു ഓടുന്നത്. ഇനി കാറിനോ മറ്റു വാഹനങ്ങൾക്കോ ആണെങ്കിൽ തൊടുപുഴക്കു 2 കിമീ മുൻപു വെങ്ങല്ലൂർ എന്ന സ്ഥലത്തു നിന്നും മണക്കാടിനു ബൈപ്പാസ് റോഡ് ഉണ്ട്. (റോഡു പണി പുരോഗമിച്ചു കൊണ്ടിരിക്കുന്നു; സോളിങ്ങിന്റെ അവസ്ഥയിൽ ആണു; വലിയ മഴയില്ലെങ്കിൽ ഉപയോഗിക്കാവുന്നതാണ്) ഇതിലെയെങ്കിൽ ഏകദേശം 4 കിമീ യോളം ലാഭിക്കാവുന്നതാണ്.

Unknown said...

ഞാനും തോന്ന്യാസി മാമനും തലേന്ന് തന്നെ ഹാജര്‍.

mailtome: muralika06@gmail.com

Unknown said...

ഈ കാണുന്ന രണ്ടു ഫോട്ടോയിലും ദേ ഞാന്‍, എങ്കില്‍ ഹാട്രിക് തെകചിട്ട് തന്നെ കാര്യം.

|santhosh|സന്തോഷ്| said...

ബ്ലോഗ് മീറ്റിന് ആശംസകള്‍

എത്താന്‍ കഴിയില്ലെന്ന് വിഷമത്തോടെ അറിയിക്കട്ടെ,


(ബോബനും മോളിയിലെ പൂച്ചയെപ്പോലെ ബ്ലോഗ് മീറ്റിന്റെ ഏതു പോസ്റ്റിലും അക്കോഷേട്ടന്‍ പടിയില്‍ ഉണ്ടാവുമല്ലെ?? ) :) :)

Unknown said...

ഞാന്‍ ഹാജര്‍ .......

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഹൈ .. ഹാജര്‍ ഹൂം...

shaisma@gmail.com

Umesh Pilicode said...

ഉണ്ടാവും മിക്കവാറും ബ്ലോഗര്‍ അഭിജിത്ത് ഉം കൂടെയുണ്ടാകും

Unknown said...

അറബി മൊതലാളി അവധി തന്നാല്‍ തീര്‍ച്ചയായും വരും.....
റമദാന്‍ ദിവസങ്ങളില്‍ ആയിരുന്നെങ്കില്‍ അവധി കിട്ടാന്‍ ചാന്‍സ് കൂടുതലായിരുന്നു.... അവധി കാര്യം റെഡി ആയാല്‍ ഞാന്‍ മെയില്‍ ചെയ്യുന്നുണ്ട്....

നിരക്ഷരൻ said...

ആഗസ്റ്റ് 15 ആകും നാട്ടിലെത്താന്‍. അതുകൊണ്ട് മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാതെ പോകും.

എല്ലാവിധ ആശംസകളും നേരുന്നു.

Jikku Varghese said...

Present sir!!!!!!

ഞാന്‍ മാത്രമേ കാണൂ...
മെയില്‍ ഐ ഡി :jikkuchungathil@gmail.com

പാവപ്പെട്ടവൻ said...

പ്രിയ അശോകന്‍ നിങ്ങളുടെ അസുഖത്തിന്റെ സ്വഭാവം മനസിലായത് കൊണ്ടാണ് ഒരു പക്ഷെ ഇവിടെ ആരും നിങ്ങള്‍ പറയുന്നതിനു മറുപടി പറയാത്തത് .ആ സൌജന്യം എല്ലായിപ്പോഴും ലഭിച്ചെന്നു വരില്ല .ബ്ലോഗ്ഗില്‍ എഴുതുന്നവര്‍ എല്ലാവരും നിങ്ങളെ പോലല്ലാന്ന് സവിനയം മനസിലാക്കിയാല്‍ നന്ന് . സ്ഥിരമായുള്ള ഈ ആക്ഷേപം പറച്ചില്‍ ഒഴിവാക്കിയാല്‍ കൊള്ളാം .അതല്ല തുടരാനാണ് ഉദ്ദേശ്യമെങ്കില്‍ കാര്യങ്ങള്‍ മറ്റൊരു വഴിക്ക് നീങ്ങും...

പാവത്താൻ said...

ഞാന്‍, ഞാന്‍ മാത്രം

ഷെരീഫ് കൊട്ടാരക്കര said...

ദൈവം അനുവദിച്ചാല്‍ ഞാന്‍ ഉറപ്പു. പിന്നെ 5 കുടുംബാംഗങ്ങള്‍ കച്ചയും കെട്ടി നില്‍പ്പാണു. ഞങ്ങളും..ഞങ്ങളും എന്നു പറഞ്ഞോണ്ടു....കഴിയുന്നതും ഒഴിവാകാന്‍ നോക്കും.ഇല്ലെങ്കില്‍ അവരും മാറാപ്പില്‍ കാണും. ഏതായാലും ജൂലൈ 31 വരെ സമയം ഉണ്ടല്ലോ അതിനുള്ളില്‍ അവരുടെ കാര്യം അറിയിക്കാം.എന്റെ ഈ മെയില്‍ tamsheriff@gmail.com

Sabu Kottotty said...

കുന്ദം‌കുളമില്ലാത്ത മാപ്പോ !!

Sabu Kottotty said...
This comment has been removed by the author.
Manikandan said...

ഹരീഷേട്ടാ എന്റെ കാര്യം നേരത്തെ പറഞ്ഞതുപോലെ. കഴിവതും വരാന്‍ തന്നെ ശ്രമിക്കും. കഴിയും എന്നുതന്നെ പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ രണ്ടു സംഗമങ്ങളേയും പോലെ ഇതും ഒരു വന്‍‌വിജയമാവട്ടെ എന്ന് ആശംസിക്കുന്നു.

Sulfikar Manalvayal said...

ഒരു പാട് സങ്കടം തോന്നുന്നു. പ്രവാസി ആയി പോയതില്‍ ഇപ്പോള്‍. ഒരു നല്ല മീറ്റും, ഒരു പക്ഷെ നല്ലൊരു ഈറ്റും നഷ്ട്ടപ്പെടുമല്ലോ എന്ന്.
ആശംസകള്‍. ഒരുപാടൊരുപാട്.

Cartoonist said...

ഭാഗം1 : ഹല! ഹരീഷൊ!!ഹമ്പട!!!

ഭാഗം 2: സ്റ്റാര്‍ മഞ്ച് സിങ്ങര്‍ ജൂനിയറിലെ മികച്ച ഗായികയായ പാര്‍വതി സോമന്റെ (എന്റെ warmപക്ഷത്തിന്റെ ശിഷ്യ) അച്ഛനായ സോമശേഖരനോട് (എന്റെ സഹപ്രവര്‍ത്തകന്‍)ഞാന്‍ പറഞ്ഞിട്ടുണ്ട്. അന്നു തിരക്കില്ലെങ്കില്‍ വന്നേക്കും. http://parvathysoman.blogspot.com/
എന്നൊരു ബ്ലോഗ് ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്. ധാരാളം പോഡ്കാസ്റ്റ്സ് ഇടാനാണ് പരിപാടി.
parvathysoman97@gmail.com.
9249507368

സജ്ജീവ് ,
sajjive@gmail.com 9447704693

രഘുനാഥന്‍ said...

ഇടുക്കിക്കാരനായ ഞാന്‍ തൊടുപുഴ അറിയില്ല എന്ന് പറഞ്ഞാല്‍ നാണക്കേടല്ലേ? അതുകൊണ്ട് വഴി ചോദിച്ചു.. ചോദിച്ചു വരും.

മഞ്ജുഷ് said...

ETHUM ORU VALIYA VIJAYAMAKATTE.....

ചാണ്ടിച്ചൻ said...

എന്റെ ചേട്ടായീ...കണ്‍ഫേം ചെയ്തു മടുത്തു...ഞാനും ഭാര്യേം, രണ്ടു ചെറിയ കുട്ടികളും എന്തായാലും വരും...email id: sijoyraphael@gmail.com

നല്ലി . . . . . said...

നമ്മളും വന്നോട്ടേ sujisht@gmail.com

അലി said...

ബ്ലോഗ് മീറ്റിനു എല്ലാവിധ വിജയാശംസകളും...

sandeep salim (Sub Editor(Deepika Daily)) said...

sandeepsalim.p@gmail.com

ഹരീഷ് തൊടുപുഴ said...

@ ചാണ്ടിക്കുഞ്ഞ്..

ഇനി ബുദ്ധിമുട്ടിക്കില്ല..:)

@ നല്ലി..

ഉറപ്പായും..

അനില്‍@ബ്ലൊഗ് said...

ഞാന്‍ ഉണ്ടാവും, തലേന്നെ വന്നേക്കാം.
ചാണക്യനേക്കൂടി വിളിച്ചാലോ?
:)

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഞാനും, കൂടെ ഒരു പുതുബ്ലോഗനും ഉണ്ടാവും..

ഹരീഷ് തൊടുപുഴ said...

@ അനിച്ചേട്ടാ..

ചാണൂനെ ഞാന്‍ നാളെ വിളിച്ചോളാം..

Muralee Mukundan , ബിലാത്തിപട്ടണം said...

നമ്മുടെ തൊടുപുഴ മീറ്റിന്റെ തുടിപ്പുകൾ ബൂലോഗത്തിലൂടെ എന്നുമെന്നും കണ്ടറിയുന്നൂ. എല്ലാ ബിലാത്തി ബൂലോഗർക്കും ഈ സംഗമത്തിൽ പങ്കെടുക്കുവാൻ ആവേശമുണ്ടെങ്കിലും,ഓണാവുധി നേരത്തെയപേക്ഷിച്ച് ,ഒന്നുരണ്ടുപേർ ഞങ്ങളുടെ പ്രതിനിധികളായി ഹാജരാവുമെന്നുതന്നെ പ്രതീക്ഷിക്കുന്നൂ...
ജൂലായ് 15 നുശേഷമേ ഉറപ്പ് പറയുവാൻ സാധിക്കുകയുള്ളൂ കേട്ടൊ

jayanEvoor said...

ഞാൻ തയ്യാർ!
dr.jayan.d@gmail.com

രഘുനാഥന്‍ said...

ആഗോളാടിസ്ഥാനത്തിലുള്ള, കംമ്പ്യൂട്ടര്‍ ശൃംഖലയോട് ബന്ധിപ്പിക്കപ്പെട്ട എന്റെ കംപ്യൂട്ടറിലേയ്ക്ക് കത്തുകളും മറ്റും സന്ദേശങ്ങളും അയയ്കാനുള്ള വിലാസം താഴെ കൊടുക്കുന്നു...

raghu.nadhan.ar@gmail.com

അപ്പൂട്ടൻ said...

ഹരീഷ്‌,
എന്റെ മെയിൽ ഐഡി ppcintouch@gmail.com.
ആരൊക്കെയുണ്ടാവും എന്ന് ഉറപ്പില്ല, ഞാനെന്തായാലും ഉണ്ടാവും. ഇനീപ്പൊ എന്റെ കുടുംബം വരും എന്നുകരുതി കൂടുതൽ ആൾക്കാർക്ക്‌ ശാപ്പാട്‌ കരുതേണ്ടിവരില്ല. ഭാര്യയും അമ്മയും മകനും എല്ലാം എന്നേപ്പോലെ തന്നെ "അത്യാവശ്യത്തിനുമാത്രം" കഴിക്കുന്നവരാ (വെജ്ജീസ്‌ ആണെന്നുമാത്രം).
വരവ്‌ മിക്കവാറും തലേദിവസം ആയിരിക്കും. എന്തായാലും ആൾക്കാരുടെ എണ്ണത്തിൽ ഒരു കൺഫർമ്മേഷൻ ആയാൽ അറിയിക്കാം.

yousufpa said...

ഈ ഇസ്മയിൽ കുറുമ്പടൊയെ കൊണ്ട് ഞാൻ തോറ്റു. ഞാൻ എഴുതാൻ വിചാരിച്ചതാ താകൾ എഴുതിയത്. ആ തണലത്തെങ്ങാനും ഇരിക്കാൻ മേലായിരുന്നൊ?.

ഹല്ല..പിന്നെ കൊട്ടോട്ടിക്കാരൻ പറഞ്ഞത് പോലെ കുന്ദംകുളം(എന്റെ നാട്)ഇല്ലാത്ത മാപ്പോ.!!

yousufpa said...

ഈ ഇസ്മയിൽ കുറുമ്പടൊയെ കൊണ്ട് ഞാൻ തോറ്റു. ഞാൻ എഴുതാൻ വിചാരിച്ചതാ താകൾ എഴുതിയത്. ആ തണലത്തെങ്ങാനും ഇരിക്കാൻ മേലായിരുന്നൊ?.

ഹല്ല..പിന്നെ കൊട്ടോട്ടിക്കാരൻ പറഞ്ഞത് പോലെ കുന്ദംകുളം(എന്റെ നാട്)ഇല്ലാത്ത മാപ്പോ.!!

kambarRm said...

വരണമെന്നാഗ്രഹമുണ്ട്.,
kamberrm@gmail.com

വീകെ said...

തൊടുപുഴ മീറ്റിനു
“സർവ്വ മംഗളാശംസകളും....”

അറബിക്ക് ബ്ലോഗ് മീറ്റെന്നു പറഞ്ഞാൽ മനസ്സിലാകാത്തതു കൊണ്ടും, ലീവു നീട്ടിത്തരാൻ തയ്യാറാകാത്തതു കൊണ്ടും ഞാൻ നേരത്തെ വിമാനം കയറുന്നു.

ഖേദത്തോടെ.....

Micky Mathew said...

ഞാൻ മാത്രം.
mickymathew1@gmail.com

shaji.k said...

നല്ല രസണ്ട് ഈ പോസ്റ്റും കമന്റുകളും വായിക്കാന്‍..

ഞാന്‍ ഒരു ബ്ലോഗറല്ലാത്തതുകൊണ്ടും പ്രവാസി ആയതുകൊണ്ടും ഞാന്‍ എത്തില്ല.

മീറ്റിനു എല്ലാ ആശംസകളും നേരുന്നു.

ചാർ‌വാകൻ‌ said...

ചെണ്ടപ്പുറത്ത് കോലുവെക്കുന്നടത്തെല്ലാം ഞാനുണ്ടാവും.

smitha adharsh said...

ബ്ലോഗ്‌ മീറ്റിനു ആശംസകള്‍..
പങ്കെടുക്കണം എന്ന് ആഗ്രഹം ഉണ്ട്..
വരുന്നുണ്ടെങ്കില്‍ ജൂലൈ 30 നു മുന്‍പ് മുന്‍പ് അറിയിക്കാം.

ജാബിര്‍ മലബാരി said...

ഞാന്‍ റെഡി...
അന്നു വ്രതം ആരംഭിച്ചിട്ടുണ്ടാക്കുമൊ???

mail id : jabiredappal@gmail.com
mob: 9895745585

നിസ്സഹായന്‍ said...

വരാന്‍ ആഗ്രഹമുണ്ട്. ലീവു കിട്ടിയാല്‍ ഉറപ്പ്.
e-mail:-zeesaji@gmail.com

മത്താപ്പ് said...

പനിയായതുകൊണ്ടാ സാര്‍ വരാന്‍ വൈകിയത്, എന്റെ പേരൂടെ ചെര്‍ക്ക്വോ?????????

dileepvenugopal123mezhathur@gmail.com

ബാബുരാജ് said...

ഞാനുണ്ടേ!

chithrakaran:ചിത്രകാരന്‍ said...

ഓരോ ബ്ലോഗ് മീറ്റും ബൂലോഗത്തിന്റെ വികാസ ചരിത്രത്തില്‍ ഓരോ നാഴികക്കല്ലാണ്.
അതുകൊണ്ടുതന്നെ ഈ ബ്ലോഗ് മീറ്റിന്റെ സംഘാടകരെയും
മീറ്റില്‍ പങ്കെടുക്കുന്നവരേയും പ്രോത്സാഹിപ്പിക്കുക.
കഴിയുന്നത്ര ബ്ലോഗര്‍മാര്‍ പങ്കെടുക്കുന്ന
സൌഹൃദവേദിയായി തൊടുപുഴ ബ്ലോഗ് മീറ്റ്
വന്‍‌വിജയമാകട്ടെ എന്ന് ചിത്രകാരന്‍
സ്നേഹപൂര്‍വ്വം ആശംസിക്കുന്നു.

മനുരാജ് said...

രാന്‍ കഴിയാത്തതില്‍ സങ്കടം

മനുരാജ് said...

രാന്‍ കഴിയാത്തതില്‍ സങ്കടം

മനുരാജ് said...
This comment has been removed by the author.
ഇ.എ.സജിം തട്ടത്തുമല said...

ചെറിയൊരു ബ്ലോഗറാ. വരണമെന്നുണ്ട്. രണ്ട്മൂന്നു ദിവസങ്ങൾക്കകം അറിയിച്ചാൽ പോരെന്നുണ്ടോ?

mujeeb koroth said...

അമ്മച്ചിയാണേ ഞാന്‍ മീറ്റിനു ശേഷം ബ്ലോഗാന്‍ തുടങ്ങും.....
ന്നേം കൂട്ടോ?
(വരുമ്പോള്‍ കൂടെ രണ്ടു കൂട്ടുകാര്‍ കൂടെ കാണും..കണ്ണൂരീന്നു വരുന്നതാ...അപ്പോ ഇതിന്റെ കൂടെ ഒരു ഇടുക്കി ട്രിപ്പും കൂടെ പ്ലാന്‍ ചെയ്തു...)

Thabarak Rahman Saahini said...

ഹരീഷ് ഈയുള്ളവനും ഹാജര്‍.

Anonymous said...

എല്ലാം നല്ല രീതിയിൽ നടക്കട്ടെ നന്നായി തന്നെ വരണമെന്നാഗ്രഹമുണ്ട് പക്ഷെ നടക്കുമെന്നു തോനുന്നില്ല എല്ലാവിധ ആശംസകളും എല്ലാം നല്ല രീതിയിൽ വിജയിക്കട്ടെ അവിടെ വരുന്ന എല്ലാ ബ്ലോഗേസിനും എന്റെ അന്യേഷണം അറിയിച്ചേക്ക് ... നന്നായി നടക്കട്ടെ..

Anonymous said...

എല്ലാം നല്ല രീതിയിൽ നടക്കട്ടെ നന്നായി തന്നെ വരണമെന്നാഗ്രഹമുണ്ട് പക്ഷെ നടക്കുമെന്നു തോനുന്നില്ല എല്ലാവിധ ആശംസകളും എല്ലാം നല്ല രീതിയിൽ വിജയിക്കട്ടെ അവിടെ വരുന്ന എല്ലാ ബ്ലോഗേസിനും എന്റെ അന്യേഷണം അറിയിച്ചേക്ക് ... നന്നായി നടക്കട്ടെ..

Unknown said...

ഞാനും എത്താന്‍ ശ്രമിക്കുന്നതാണ്
arunkr6@gmail.com

ഇ.എ.സജിം തട്ടത്തുമല said...

മീറ്റിനു വരും. വിവരങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ അറിയിക്കുമല്ലോ!easajim@gmail.com

ഷാ said...

നിശബ്ദനായ കാണിയായി ഒരു മൂലയിലിരിക്കാന്‍ ഞാനും വന്നോട്ടെ.........? മീറ്റിനു ശേഷം വരുന്ന മീറ്റ് പോസ്റ്റുകള്‍ കണ്ടാല്‍ സഹിക്കുകേല... അപ്പോപ്പിന്നെ നേരിട്ട് കാണാം ന്നു വിചാരിക്കുന്നു.

deed.shah@gmail.com

Anonymous said...

കൊള്ളാം ..:)