
തൊടുപുഴ അര്‍ബന്‍ ബാങ്ക് ഹാള്‍ ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു ഈ കൂട്ടായ്മ.
24 ബ്ലോഗേര്‍സ് ഈ കൂട്ടായ്മയില്‍ പങ്കെടുക്കുകയുണ്ടായി.
ചാണക്യനും, അനില്‍@ബ്ലോഗും തലേദിവസമേ എത്തിയിട്ടുണ്ടായിരുന്നു.
ശിവായും, സരിജായുമാണ് ഹാളില്‍ ആദ്യമെത്തിയത്.
പിന്നെ ഓരോരുത്തരായി വന്നു തുടങ്ങി.
ഹാളിനുള്ളില്‍ വൃത്താകൃതിയില്‍ കസേരകളിട്ട് പരസ്പരം പരിചയപ്പെടലായിരുന്നു ആദ്യം നടന്നത്.

ഈ കൂട്ടായ്മയില്‍ പങ്കെടുത്ത ബ്ലോഗേര്‍സിനേയും, അവരുടെ ബന്ധുക്കളെയും ഞാന്‍ നിങ്ങള്‍ക്കായി പരിചയപ്പെടുത്തട്ടെ...























പരിചയപ്പെടുത്തലുകള്‍ക്കു പിറകേ; കവിതാ പാരായണത്തിലേക്കും, നൃത്തച്ചുവടുകളിലേക്കും ഞങ്ങള്‍ ലയിച്ചു..


വിനയയുടെ നാടന്‍ പാട്ടും, നൃത്തവും ഉണ്ടായിരുന്നു..

പരിപാടികള്‍ ആസ്വദിക്കുന്ന സദസ്യര്‍..

തുടര്‍ന്ന് ചാര്‍വാകന്റെ നാടന്‍ പാട്ടുകള്‍..

ഇതിനിടയില്‍ ഗൌരവപൂര്‍ണ്ണമായ ചില ചര്‍ച്ചകളും നടക്കുന്നുണ്ടായിരുന്നു..



സമയം 11.30; കാപ്പില്‍, കാപ്പിലാന്റെ ‘നിഴല്ചിത്രങ്ങ’ളുടെ പ്രകാശനകര്‍മ്മങ്ങള്‍ നടന്നതിനുശേഷം;
തൊടുപുഴയിലെ ഈ വേദിയില്‍ വച്ച് ഈ പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും, വിതരണം ചെയ്യുകയുമുണ്ടായി..




ആകാംക്ഷാപൂര്‍വം ആസ്വദിച്ചു വായിക്കുന്ന സരിജ..

തുടര്‍ന്നായിരുന്നു നമ്മുടെ ഉച്ചഭക്ഷണം..
ചിക്കെന്‍ ബിരിയാണിയും, സദ്യയുമായിരുന്നു വിഭവങ്ങള്‍..









ഇതിനിടയില്‍, ആദ്യത്തെ പന്തിയില്‍ ഇടിച്ചുകയറി സീറ്റ് കിട്ടാതെ നിരാശരായ ചിലര്‍ കൊച്ചുവര്‍ത്തമാനങ്ങളില്‍ മുഴുകിയിരുന്നു..



വെള്ളം മാത്രമേ കിട്ടിയുള്ളൂ...

ഭക്ഷണശേഷം; ഞങ്ങള്‍ തൊമ്മന്‍കുത്തിലേക്ക് യാത്ര തിരിച്ചു.
വെറുതേ ഒരു ഭാര്യ എന്ന സിനിമയില്‍ അഭിനയിച്ച താഴെക്കാണുന്ന ബസ്സിലായിരുന്നു ഞങ്ങളുടെ യാത്ര..
യാത്രയിലുടനീളം ലതിച്ചേച്ചി, വിനയ, പ്രിയ, മുരളി എന്നിവരുടെ കവിതാ ചൊല്ലലും, നാടന്‍ പാട്ടും..
മണികണ്ഠന്റെ മിമിക്രിയും, കൊച്ചുകുട്ടികളെ അനുകരിച്ചുള്ള പാട്ടും..
വിനയയുടെ ഡാന്‍സും..
നാട്ടുകാരന്റെ ലൈവ് കമന്ററിയും കൊണ്ട് രസകരമായിരുന്നു..

അങ്ങനെ ഞങ്ങള്‍ തൊമ്മന്‍കുത്തില്‍ എത്തിച്ചേര്‍ന്നു..
മഴക്കാലമായതിനാല്‍ നന്നായി വെള്ളമുണ്ടായിരുന്നു..

കാഴ്ചകള്‍ ആവേശത്തോടെ വീക്ഷിക്കുന്ന ബ്ലോഗേര്‍സ്..


മുരളിക്കും, കണ്ണനും എവിടെ നിന്നോ മാമ്പഴം കിട്ടി..
രണ്ടു പേര്‍ക്കും കൊതികിട്ടിയിട്ടുണ്ടാകും!!!

ഞങ്ങള്‍ തൊമ്മന്‍കുത്തിലെ വനാന്തര്‍ഭാഗത്തേക്കു നടന്നു തുടങ്ങി..



ഇതാ, അങ്ങനെ ഞങ്ങള്‍ എല്ലാവരും തൊമ്മന്‍കുത്തിന്റെ മാസ്റ്റെര് പീസായ
ഏഴുനില കുത്തില്‍ എത്തിയിരിക്കുന്നു..

ബാബുരാജും, ഞാനും, നാട്ടുകാരനും..


ആവോളം ആസ്വദിക്കൂ...

തൊമ്മന്കുത്തിലെത്തിയപ്പോള് തന്റെ ഫോട്ടോയെടുക്കാത്തതില് പ്രതിക്ഷേധിച്ച് നാട്ടുകാരനോട് മുഖം വീര്‍പ്പിക്കുന്ന നാട്ടുകാരി..



കാഴ്ചകള്‍ കണ്ട് മതിയാകാതെ, ഞങ്ങള്‍ തിരിക്കുന്നു...

ചെണ്ടക്കപ്പ പുഴുങ്ങിയതും, കാന്താരിച്ചമ്മന്തിയും, കട്ടന്‍ കാപ്പിയും...



ഏറ്റവും അവസാനം നന്ദിപ്രകടനമായിരുന്നു..
ആശംസകള്‍ കൊണ്ടു മൂടി, അക്ഷരാര്‍ത്ഥത്തില്‍ എന്റെ സഹബ്ലോഗേര്സ് എന്റെ മിഴികള്‍ നനയിപ്പിച്ചു..
ഇവരുടെ ആശംസകള്‍ ഏറ്റുവാങ്ങുമ്പോള്‍ എന്റെ മനസ്സില്‍, എന്നെ ഈ നിമിത്തത്തിനു കാരണമാക്കിയ ദൈവം തമ്പുരാനോടുള്ള നന്ദിയും, സ്നേഹവും... പറഞ്ഞറിയിക്കാനാവാത്തതാണ്.


ഈ മീറ്റ് ഇത്രയും വിജയിപ്പിക്കാന്‍, പലവിധആവശ്യങ്ങളും മാറ്റി വെച്ച് സഹകരിച്ച എന്റെ സഹബ്ലോഗേര്സായ കൂട്ടുകാരോടും...
ഫോണില്‍ വിളിച്ചും, മെയിലുവഴിയും എന്നെ വളരെയധികം പ്രോത്സാഹിപ്പിച്ച സ്വദേശികളും പ്രവാസികളുമായ മറ്റു ബ്ലോഗേര്‍സ് കൂട്ടുകാരോടും
ഈ കൂട്ടായ്മ വന്‍ വിജയമാക്കിത്തീര്‍ക്കാന്‍ എന്നെ കൂടെ നിന്ന് പ്രയത്നിച്ച എന്റെ സ്വന്തം ‘ബറ്റാലിയനും’..
എല്ലാത്തിനുമുപരി സര്‍വ്വേശ്വരനോടും..
എന്റെ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തട്ടെ...
ഇനിയും കാണാം, കാണും...എന്ന പ്രതീക്ഷയോടെ
ഹരീഷ് തൊടുപുഴ


തൊടുപുഴ ബ്ലോഗ് മീറ്റിനേപ്പറ്റിയുള്ള മറ്റു പോസ്റ്റുകള്‍ ഇവിടെ വായിക്കാം...
1. ധനേഷിന്റെ പോസ്റ്റ് ഇവിടെ വായിക്കാം..
2. നാട്ടുകാരന്റെ പോസ്റ്റ് ഇവിടെ വായിക്കാം..
3. കാന്താരിക്കുട്ടിയുടെ പോസ്റ്റ് ഇവിടെ വായിക്കാം..
4. ലതിചേച്ചിയുടെ പോസ്റ്റ് ഇവിടെ വായിക്കാം..
5. മണികണ്ഠന്റെ പോസ്റ്റ് ഇവിടെ വായിക്കാം..
6. എഴുത്തുകാരി ചേച്ചിയുടെ പോസ്റ്റ് ഇവിടെ വായിക്കാം..
7. വഹാബിന്റെ പോസ്റ്റ് ഇവിടെ വായിക്കാം..
8. കാപ്പിലാന്റെ പോസ്റ്റ് ഇവിടെ വായിക്കാം..
9. ബാബുരാജിന്റെ പോസ്റ്റ് ഇവിടെ വായിക്കാം..
10. ചാണക്യന്റെ പോസ്റ്റ് ഇവിടെ വായിക്കാം..
11. പാവത്താന്റെ പോസ്റ്റുകള്‍ ഇവിടേയും ; ഇവിടേയും ; ഇവിടേയും വായിക്കാം..
105 comments:
ഹരീഷേട്ടാ മീറ്റിന് അവസാനം എത്തിയതു ഞാനാണെങ്കിലും ഇവിടെ ആദ്യ തേങ്ങ എന്റെ വക. :)
ഇത്രയും വിജയകരമായി ഈ ബ്ലോഗ് മീറ്റ് സംഘടപ്പിച്ചതിന് അനുമോദനങ്ങൾ.
നല്ല പടങ്ങള്‍.
അതു പോലെതന്നെ മീറ്റും കേമമായിരുന്നെന്ന് മനസ്സിലായി.
എല്ലാവരെയും നേരില്‍ കണ്ട പ്രതീതി!
ഏതൊരു സംരഭവും പിമ്പേ വരുന്നവർക്കു ഒരു മാതൃക കാട്ടിക്കൊടുക്കുമ്പോളാണു യഥാർത്ഥ വിജയം ഉണ്ടാകുന്നത്.അങ്ങനെ നോക്കുമ്പോൾ ഈ സംഗമം ഒരു വൻ വിജയം ആയിരുന്നു എന്നു വേണം പറയാൻ.ഇനീയുള്ള ഓരോ സംഘാടകനും “തൊടുപുഴ മീറ്റ് പോലെ” എന്നു പറയേണ്ടി വരും.അതു തീർച്ചയായും ഹരീഷിനു അവകാശപ്പെട്ടത് മാത്രം.
ജീവിതത്തിലെ മറക്കാനാവാത്ത ഈ ദിവസം സമ്മാനിച്ച ഹരീഷിനും , എല്ലാ മുൻവിധികളും മാറ്റി വച്ച് ഇതിനെത്തി ചേർന്ന മുഴുവൻ സുഹൃത്തുക്കൾക്കും നന്ദി!!!
“അപരിചിതരായ് നാം വന്നു-
പരിചിതരായി പോകുമ്പോൾ
സ്നേഹം മാത്രം എന്നെന്നും നിലനിൽക്കുന്നു”
:) ഫോളോ ചെയ്യാൻ മറന്നു.
കാന്താരി ഫോട്ടോ ഇടാത്തതില്‍ ഉള്ള പ്രതിക്ഷേധം ഇതാ ഒരു മഴയായി ഇവിടെ പെയ്ത് ഇറങ്ങി അലിഞ്ഞലിഞ്ഞ് ഇല്ലാതായിരിക്കുന്നു . ഈ ഫോട്ടോകള്‍ എല്ലാം ഞാന്‍ എടുക്കുന്നേ. ഇത്രയും നല്ലൊരു ബ്ലോഗ് മീറ്റ് നടത്തിയ ഹരീഷിന്റെ തലയില്‍ ഇതാ ഞാന്‍ വീണ്ടും ഒരു തേങ്ങ കൂടി അടിക്കുകയാണ് .
എല്ലാവരെയും ഫോട്ടോയില്‍ കൂടി എങ്കിലും കാണാന്‍ സാധിച്ചതില്‍ വളരെ സന്തോഷിക്കുന്നു .ആശംസകള്‍
ഇനിയും കൂടുതല്‍ പോസ്റ്റുകള്‍ വരുന്നുണ്ട് .
കുറേയായി ഈ പോസ്റ്റ് കാത്തിരിക്കുന്നു..
നന്നായി കേട്ടോ..
എല്ലാം എനിക്ക് മിസ്സ് ചെയ്തു..
വിഷമം ഉണ്ട്..
ഒപ്പം, ചിത്രങ്ങളിലൂടെയെന്കിലും എല്ലാവരെയും കാണാന്‍ കഴിഞ്ഞല്ലോ എന്ന സന്തോഷവും..
ഞാനും ചില ഫോട്ടോകള്‍ അടിച്ചുമാറ്റുന്നതായിരിക്കും!
ക്ഷമിച്ചേക്കണേ..
മാഷെ അവിടെ നടന്ന ചര്‍ച്ചകളും കൂടി പറയെന്നെ എന്നാലല്ലേ മുഴുവനാകുള്ളൂ
സ്നേഹത്തോടെ സജി
ആത്മാര്‍ത്ഥമായ ആശംസകള്‍
ഹരീഷെ,
ചിത്രങ്ങള്‍ നന്നായിരിക്കുന്നു, അടിക്കുറിപ്പുകളും.
നാട്ടുകാരനിട്ട് പണികൊടുക്കാന്‍ മറന്നില്ലല്ലോ , അതു മതി. :)
പ്രിയയെയും പ്രത്യേകമായി പരിചയപ്പെടുത്താമായിരുന്നു, ഇംഗ്ലീഷിലാണേലും ബ്ലോഗര്‍ തന്നെയല്ലെ. ഇതാണ് ലിങ്ക് ഇത്രയും മനോഹരമായി ഈ കൂട്ടായ്മ സംഘടിപ്പിച്ച ഹരീഷിനും, അതിനൊപ്പം എല്ലാ കാര്യങ്ങളിലും പിന്തുണ നല്‍കുകയും , മീറ്റ് ദിവസം മുഴുവന്‍ സമയവും ഞങ്ങളുടെ കൂടെ സമയം ചിലവഴിക്കുകയും ചെയ്ത അമ്മ,ഹരീഷിനെ സഹധര്‍മിണി,കുഞ്ഞാണി എല്ലാവര്ക്കും എന്റെ അനുമോദനങ്ങളും ആശംസകളും.
തൊടുപുഴ വഴി എന്നുപോയാലും കയറാന്‍ മറക്കില്ല.
പ്രകൃതിസൗന്ദര്യം തുളുമ്പുന്ന ഇടുക്കിയുടെ മണ്ണില്‍ ഞങ്ങളെ ഹൃദയം തുറന്നു സ്വീകരിച്ചാനയിച്ച ഹരീഷേട്ടനും കുടുംബത്തിനും സ്റ്റാഫിനും, സഹകരിക്കാന്‍ വിശാലമനസ്കത കാണിച്ച സഹബ്ലോഗന്(ള്‍)മാര്‍ക്കും ഒരായിരം അഭിനന്ദനങ്ങള്‍.....
തൊടുപുഴ മനോഹരമാണ്. കൂടുതല്‍ കാണാന്‍ അവസരം ലഭിച്ചില്ലെങ്കിലും, കണ്ടിടത്തോളം പച്ചപ്പിന്റെ മനോഹാരിത എങ്ങും ദൃശ്യമായിരുന്നു.
സ്ക്രീനിലെ അക്ഷരങ്ങളിലും ചിത്രങ്ങളിലും മാത്രം പരിചിതമായ ബ്ലോഗര്‍മാരെ അടുത്തുകിട്ടിയതിന്റെ ആനന്ദം അവാച്യമായിരുന്നു....!
ബ്ലോഗ്ലോകത്ത് മനുഷ്യന്റെ നന്മക്കുവേണ്ടിയുള്ള കൂട്ടായ്മകള്ക്കൊരു മാതൃകയാകട്ടെ ഇത് എന്ന് നമുക്കാഗ്രഹിക്കാം....
ഫുഡ് അടിക്ക്യാ പോട്ടം പിടിക്ക്യാ, ആഹാ!
എന്റെ ഹരീഷ് ബായീ കൊതിപ്പിച്ചു കളഞ്ഞല്ലോ! ഇത്തിരി അസൂയ ഉള്ളത് കൊണ്ട് ചോദിക്യാ ഇനി ഒരു മീറ്റ് ഉണ്ടാകുമോ? എന്ത് തിരക്കാനെന്ക്ലും ഈ വാഴ അവിടെ നട്ടിരിക്കും! ബ്ലൊഗനാര്കാവിലമ്മയാണ് സത്യം! ഹരീഷ് ഭായിക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍...
ആ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ സന്മനസ്സു കാണിച്ച എന്റെ സഹ ബ്ലോഗര്‍മാര്‍ക്കും എന്റെ നന്ദി നല്ല നമസ്കാരം!
സസ്നേഹം,
വാഴക്കോടന്‍.
എന്നാലും എന്റെ ഹരീഷ് അങ്കിള്‍ .........
എന്നോട് ഇത് വേണമായിരുന്നോ .........
നമുക്ക് രണ്ടു പേര്‍ക്കും കൂടി മറ്റുള്ളവരെ ശരിയാക്കാമായിരുന്നു !
വളരെ നല്ല പോസ്റ്റ്!
താമസിച്ചതിനുള്ള ഗുണം കാണുന്നുണ്ട് .....
പിന്നെ അതില്‍ ഒരു ഫോട്ടോ കോപ്പി റൈറ്റ് ഉള്ളതാണ് ...... അനുവാദമില്ലാതെ അടിച്ചുമാറ്റിയല്ലേ........
എന്റമ്മോ......... ബിരിയാണി എന്നുപറഞ്ഞാല്‍ ഇതാരുന്നു ബിരിയാണി !
വീട്ടില്‍ മിച്ചം വല്ലതും ഉണ്ടോ? ചുമ്മാ ഒന്ന് വരാനാരുന്നു!
ആദ്യ കമന്റ് ഞാന്‍ ഇടും എന്ന് തീരുമാനിച്ചുറപ്പിച്ച്, എഴുതാനുള്ളത് മനസ്സില്‍ കണ്ട്, ഒന്ന് മൂത്ര ശങ്കയും തീര്‍ത്ത് സീറ്റില്‍ വന്നിരിക്കുമ്പോഴേക്കും 11 കമന്റുകള്‍! ഇത് ഹരീഷിനു മാത്രമേ സാധിക്കൂ.
നാട്ടില്‍ ഇല്ലാതെ പോയതില്‍ ഏറെ സങ്കടം. കൂട്ടായ്മയില്‍ ഇത്രയും പേര് വന്നത് നമ്മുടെ മനസ്സിന്റെ നന്മ വെളിപ്പെടുത്തുന്നു. ഇവിടെ, റൊട്ടിയും കരണ്ടിരിക്കുന്ന എനിക്ക് ബിരിയാണിയുടെ ഫോട്ടോ കണ്ടിട്ട് കണ്ട്രോള് പോകുന്നു.
നിരക്ഷരന്റെ ഇരിപ്പ് കണ്ടിട്ട് എട്ടാം ക്ലാസില്‍ ഏഴുതവണ തോറ്റയാളുടെ ഭാവം. ഇനി എങ്കിലും എന്നെ ജയിപ്പിക്കില്ലേ എന്ന ചോദ്യം മുഖത്തും.
ലതി ചേച്ചി വരുമെന്നറിയുമായിരുന്നു, പക്ഷെ വിനയയുടെ വരവ് അത്ഭുതപ്പെടുത്തി. ബൂലോകം നമുക്ക് അപ്രതീക്ഷിത സൌഹൃദങ്ങള്‍ സമ്മാനിക്കുന്ന ഇടമാണല്ലോ.
നാട്ടുകാരന്റെ പാറ ഉന്തല്പ്പടം ബ്ലോഗില്‍ കണ്ടിരുന്നു. മര്യാദക്ക് നില്‍ക്കുന്നത് ഇതാദ്യമായാണ് കാണുന്നത്.
അനൂപിന്റെയും മര്യാദക്കുള്ള പടം കാണുന്നത് ഇതാദ്യം. സാധാരണ അറബി വേഷമാണല്ലോ ഇടുക.
കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ ഭാഗ്യവാന്മാര്/വതികള്‍ (വിനയ ദേഷ്യപ്പെടരുതല്ലോ). ഹരീഷിനു അഭിനന്ദനങ്ങള്‍.
അഭിനന്ദനങ്ങൾ..!
മാക്രി പറഞ്ഞതു പോലെ അനൂപിന്റെ മര്യാദക്കുള്ള ഒരു ഫോട്ടൊ അവസാനം കാണാനൊത്തു..:)
എല്ലാവരോടും കൂട്ടുവെട്ടി :( [സങ്കടം]
[വരാൻ പറ്റാത്തതിലുള്ള സങ്കടമാണേ..]
ഇനി ഈ വർഷം ഒരു മീറ്റുണ്ടെങ്കിൽ അതു സെപ്റ്റമ്പറല്ലാത്ത വേറേ ഏതെങ്കിലും മാസം നടത്തിയാൽ എല്ലാവരേയും ഇടിച്ച് പപ്പടം പൊടിക്കും പോലെ പൊടിക്കും. പറഞ്ഞേക്കാം [രൌദ്രം]
[അപ്പൊഴേ ഉള്ളു ലീവ് (വിനീതം)]
ആഹാ കൊള്ളാലോ... ആശംസകൾ!
ഹൊ നിരക്ഷരന്റെ മുടി കണ്ട് അസൂയ മൂത്ത് ഇരുപ്പാരുന്നു.. ഇപ്പോഴാ സമാധാനം ആയത്.. അങ്ങനെ തന്നെ വേണം ;)
ഫോട്ടോകളെല്ലാം അടിപൊളി....
കാണാമറയത്തിരിക്കുന്നവരെ
നേരിൽ (ഫോട്ടോയിൽ)കണ്ടതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ.
മീറ്റ് വളരെ കേമമായി..
ആശംസകൾ.
അങ്ങനെ ആ കുട്ടായ്മ കഴിഞ്ഞു എന്തായാലും നാട്ടില്‍ വരുമ്പോള്‍ ഹരിഷിനെ കാണാന്‍ വരുന്നുണ്ട്. ആ സ്ഥലങ്ങളൊക്കെ ഒന്ന് കാണണം .ഇത്രയും മനോഹരമായി ഈ കൂട്ടായ്മ സംഘടിപ്പിച്ച ഹരീഷിനു പ്രത്യേക ആശംസകള്‍
ഹരീഷു്, നമ്മള് അടിച്ചുപൊളിച്ചു എന്നെല്ലാര്‍ക്കും മനസ്സിലായിട്ടുണ്ട്. അതു മതി.സമാധാനായി. ഞാനും ഒരു പോസ്റ്റ് തട്ടിക്കൂട്ടി വച്ചതായിരുന്നു. ചില അവിചാരിതകാരണങ്ങളാല്‍ ഇടാന്‍ പറ്റിയില്ല. ചില ഭേദഗതികളോടെ ഇന്നു് ഇടാം.
ഹരീഷ്,
കൊടുകൈ !! മീറ്റ് നടത്തിയാല്‍ ഇങ്ങനെ നടത്തണം. ഈ ഒരു പോസ്റ്റ് നോക്കി ഇന്നലെ ഒരു ദിവസം മുഴുവന്‍ ഇരുന്നെങ്കിലും നഷ്ടമായില്ല. പതിവുപോലെ ബ്ലോഗില്‍ കാണുന്ന ബ്ലോഗര്‍ നാമങ്ങളുമായി ഒരു സാമ്യവും ഇല്ലാത്ത മുഖങ്ങള്‍ ! ചാണക്യന് എന്ന് ബ്ലോഗില്‍ പേരുകാണുമ്പോള്‍ മൊട്ടത്തലയും, കുശാഗ്ര കണ്ണുകളുമുള്ള ഒരു മനുഷ്യനും, അനില്‍ @ ബ്ലോഗ് ഒരു മെല്ലിച്ച മനുഷ്യനും, ഒക്കെയായിരുന്നു എന്റെ മനസ്സില്‍ ഇതുവരെ ഉണ്ടായിരുന്ന ചിത്രങ്ങള്‍. നിരക്ഷരന് ഇത്രയും മുടിയോ !! ഈ ഫോട്ടോകളില്‍ എഴുത്തുകാരി ചേച്ചിക്ക് മാത്രമേ എന്റെ മനസിലുള്ള ഏകദേശ രൂപം ഉള്ളൂ. ഏതായാലും പരിപാടി വന്‍ വിജയമായിരുന്നുവെന്ന് ഈ പോസ്റ്റില്‍ ക്ുടിയും അനുബന്ധ പോസ്റ്റുകളില്‍ കൂടിയും മനസ്സിലായി. എല്ലാവര്ക്കും അഭിനന്ദനം. ഒരു കാര്യം കൂടി ഹരീഷ്, അടുത്ത അവധിക്ക് തൊടുപുഴ വരെ വരാതെ തിരികെ വരുന്ന പ്രശ്നമില്ല കേട്ടോ.
പങ്കെടുക്കാന്‍ കഴിഞ്ഞിലെങ്കിലും, വിവരണവും ചിത്രങ്ങളും കണ്ടതില്‍ അതിയായ സന്തോഷം.
അനുമോദനങ്ങള്‍ :)
മീറ്റ് അടിപൊളി ആയിരുന്നു എന്ന് ഈ ചിത്രങ്ങളില്‍ നിന്നു തന്നെ മനസ്സിലാക്കാനാകുന്നു. ആശംസകള്‍, ഹരീഷേട്ടാ... ഈ ബൂലോക സൌഹൃദം എന്നെന്നും നിലനില്ക്കട്ടെ എന്നാശംസിയ്ക്കുന്നു. :)
എഴുത്തും ചിത്രങ്ങളും സംഗമത്തില്‍ പങ്കെടുത്ത സംതൃപ്തി നല്കി.
ഹരീഷിനും പങ്കെടുത്ത സഹ ബ്ലോഗെര്സിനും കാപ്പിലാനും അനുമോദനങ്ങള്‍...
മീറ്റിൽ പങ്കെടുത്ത് കപ്പയും മുളക ചതച്ചതും കഴിച്ചവർക്ക്......
ഹരീഷേ,
തൊടുപുഴക്കാരുടെ മാനം കാത്തു അല്ലേ. അഭിനന്ദനങ്ങൾ.
dear harish,
hearty congrats for organising such awonderful meet!i never knew thodupuzha is so beautiful![njanoru thrissurkariyane..........]
photos spoke more than words.i'm happy someone was there who writes in english!
you can be proud of yourself for all the laurels......
sasneham,
anu
അടിപൊളി.
പുസ്തകപ്രാകശനം, മീറ്റ്, കലാപരിപാടികള്‍, പിക്നിക്ക്... ശോ... പിന്നെന്താ വേണ്ടേ?
തകര്‍ത്തൂ ട്ടാ. :)
ചില കല്യാണങ്ങള്‍, തൃശ്ശൂപ്പൂരം, അങ്ങിനെ ചിലത് മിസ്സാവുമ്പോള്‍ ഒരു ചെറിയ സങ്കടം തോന്നും. ഈ ഫോട്ടോകള്‍ കണ്ടപ്പോള്‍ അങ്ങിനെയൊരു സങ്കടം തൊന്നുന്നുണ്ടേ..
അവസാനം വരെ ഞാന്‍ പല്ലു കടിച്ചിറുമ്മി ഇരുന്നു.. അവസാനം ചെണ്ടക്കപ്പയും ചമ്മന്തിയും കണ്ടപ്പോ എന്റെ കണ്ട്റോളു പോയി ഹരീഷ്ജീ.. ഇത്രേം നല്ലൊരു പരിപാടി സംഘടിപ്പിച്ചതിന് അഭിനന്ദനങ്ങള്‍..
ഇത്രയും നല്ലൊരു പരിപാടി മിസ്സായി പോയിരുന്നെങ്കിൽ അത് ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ഒരു നഷ്ടമാകുമായിരുന്നു.പലപ്പോഴും തൊടുപുഴയിൽ വന്നിട്ടുണ്ടെങ്കിലും തൊമ്മൻ കുത്തിൽ പോകാൻ കഴിഞ്ഞിരുന്നില്ല.ഇനിയും ഇതു പോലുള്ള മീറ്റുകളിൽ പങ്കെടുക്കാൻ കഴിയണേ എന്നാണു ഇപ്പോഴത്തെ ആഗ്രഹം.ഈ മീറ്റ് ഇത്രയും വിജയകരമാക്കാൻ ഇത്രയും പരിശ്രമിച്ച ഹരീഷിനു കോടി കോടി നന്ദികൾ.....
ഹരീഷിന്റെ പോസ്റ്റ് കാത്തിരിയ്ക്കുകയായിരുന്നു ഞാൻ. ഇന്നലെ ഉറങ്ങാൻ പോകുന്നതിനു തൊട്ടുമുമ്പു കൂടി നോക്കി.
ഫോട്ടോകളെല്ലാം ഉഗ്രൻ! മീറ്റ് അതിനേക്കാൾ ഗംഭീരമായിരുന്നെന്ന് മനസ്സിലാവുന്നു...ഹരീഷിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല...
എല്ല്ലാവരേയും ഫോട്ടോയിലൂടെ പരിചയപ്പെടാൻ കഴിഞ്ഞതിൽ സന്തോഷം...
ഹരീഷിന്റെ അമ്മയെ കണ്ടതിൽ സന്തോഷം. അല്ലാ, എന്തേ നല്ലപാതിയെ കൊണ്ടുവരാതിരുന്നത്?
പിന്നേയ്, പച്ചക്കറിസദ്യ വേസ്റ്റായി തൊമ്മൻകുത്തിൽ ഒഴുക്കിക്കളയേണ്ടി വന്ന ലക്ഷണമാണല്ലോ കാണുന്നത്...:) :)
അഭിനന്ദനങ്ങള്‍ ഭായി....
വരാന്‍ പറ്റാത്തതില്‍ ഒത്തിരി സങ്കടം ഉണ്ട്..
ആ ചെണ്ടക്കപ്പ ഇത്തിരി മാറ്റി വച്ചേക്കണേ...
എത്ര ശ്രമിച്ചാലും ഇന്നലെ അവിടെ എത്തിച്ചേരാന്‍ കഴിയില്ല.പക്ഷേ അത് ഇത്ര വലിയ നഷ്ടമായെന്ന് ഇപ്പോഴാ മനസിലായത്.ഒരുപാട് മിസ്സ് ചെയ്ത പോലെ ഒരു ഫീലിംഗ്.ഇനി എന്നാണാവോ എനിക്ക് ഇങ്ങനെ ഒരു ഭാഗ്യമുണ്ടാകുന്നത്?
എന്ത് തന്നെയായാലും ഹരീഷേട്ടാ, അഭിനന്ദനങ്ങള്‍
സമയം കണക്കാക്കി വിളിക്കാന്‍ ഇരുന്നതാ പക്ഷെ പള്ളിയില്‍ നിന്നു വന്നപ്പോള്‍ ലേറ്റ് ആയി എന്തായാലും ഒരു ഉഗ്രന്‍ മീറ്റ് നടത്തിയ ഹരീഷിനു അഭ്നന്ദങ്ങള് ഫോട്ടോകള്‍ക്കു നന്ദി..
സംസാരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം
കാണുമ്പോള്‍ അവിടെ ഒക്കെ വന്നിരുന്നെങ്കില്‍ എന്ന് തോന്നുന്നു.. ചിത്രങ്ങള്‍ എല്ലാം നന്നായി.. എല്ലാം സനങടിപിച്ച ഹരീശട്ടന് അഭിനന്ദനങ്ങള്‍... ഇനിയും ഇതുപോലെ ഒക്കെ ഒരുപാട് കൂട്ടായ്മകള്‍ സംഘടിപ്പിക്കണം...
well conceived, well planned, well arranged and very well executed!
i must thank all the participants too, with out them all the efforts would have gone wasted
i take this opportunity thank all those bloggers who have written their experience and helped us to feel'WHAT A MISS', we the non participants had!
great work!
i salute the team for their relentless effort & the great success!
ഹരീഷ് ഭായി..
നല്ലൊരു സൌഹൃദ കൂട്ടായ്മ സംഘടിപ്പിക്കുകയും അത് മറ്റുള്ള മാതൃകയാക്കുകയും ചെയ്ത ഭായിക്ക് അഭിനന്ദനങ്ങള്‍..!
അനില്‍ ബ്ലോഗ് മാഷിന്റെ കൈകള്‍ മാത്രമെ ഇതുവരെ കണ്ടിട്ടുണ്ടായിരുന്നൊള്ളൂ (കാന്തീക പ്രഭാവം പോസ്റ്റിലൂടെ) ഗള്‍ഫ് ഗേറ്റ് ഉപയോഗിച്ചാല്‍ ചുള്ളന് 20ല്‍ വന്നുനില്ക്കും, ചാണക്യന് മാഷിനെ ഒരു അജാനബാഹുവായിട്ടാണ് ഇതുവരെ സങ്കല്പിച്ചത്(അമ്മാതിരി എഴുത്തല്ലെ പോസ്റ്റുകളില്‍)നീരുമാഷിന്റെ കയ്യില്‍ ക്യാമറയില്ല (അപ്പോള്‍ ഒരു യാത്ര വിവരണം പ്രതീക്ഷിക്കേണ്ടന്നര്ത്ഥം), എഴുത്തുകാരിച്ചേച്ചി മാത്രം മനസ്സിലെ രൂപവുമായി സാദൃശ്യം (ഒരു സ്കൂള്‍ ടീച്ചറിന്റെ ) ലതിയേച്ചിയെ പടത്തിലൂടെ മുമ്പ് കണ്ടിട്ടുണ്ട്. വിനയ ഈ വിനയാണെന്ന് ഇപ്പോഴാണറിയുന്നത്.കാന്താരീസിനെ ഓര്‍ക്കൂട്ടിലൂടെ കണ്ടിട്ടുണ്ട് (പേരു വച്ചു നോക്കുമ്പോള്‍ അമ്മയെയും മകളേയും തെറ്റിദ്ധരിക്കും) പിള്ളേച്ചന് പിള്ളേച്ചി ഇല്ലെ??, നാട്ടുകാരന് നാട്ടുകാരനായത് രസിച്ചു, പാവത്താന്‍ അര്‍ത്ഥവത്തായ നാമം, മണികണ്ഠന് പുലിപ്പുറത്ത് വരുന്ന മണികഠന് തന്നെ, ചാര്‍വാകന്‍ മാഷെ കണ്ടാല്‍ ചിത്രകാരന് മാഷിന്റെ ഒരു സാമ്യത, സമാന്തരന്‍ ഭായിയെ ഇനി എവിടെയെങ്കിലും കണ്ടാലും ഹായ് അനില്‍ ബ്ലോഗ് എന്നു പറഞ്ഞേക്കും, പിന്നെ ശാര്‍ങധരന്‍ ചേട്ടനെ വിചാരിച്ചത് പയ്യന്സാണെന്നാണ്,നവ ദമ്പതിമാരെ അവരുടെ പോസ്റ്റില്‍ കണ്ടിട്ടുണ്ട്. സുനില്‍ കൃഷ്ണന് ഇത്തിരി ഗൌരവക്കാരനാണല്ലൊ ഒന്നു ചിരിക്കു മാഷെ ചാണക്യന് മാഷ് ചിരിക്കുമ്പോലെ ഹി ഹി ഹി..മുരളി അങ്ങേരിപ്പോഴും മധുരപ്പതിനേഴില്‍ നില്‍ക്കുവാണെന്നാണ് വിചാരം, വഹാബ് ഇത്തിരി തടികൂടി പ്രതീക്ഷിച്ചു..വിട്ടുപോയ മറ്റു ബ്ലോഗേഴ്സ് നിങ്ങളെയെല്ലാവരെയും കാണാന്‍ സാധിച്ചതില്‍ ബഹുത്ത് സന്തോഷം, പിന്നെ ഹരീഷ് ഭായി..നിങ്ങളുടെ പോസ്റ്റില്‍ പ്രൊഫൈലില്‍ കൊടുത്തിരിക്കുന്ന പടം 10 കൊല്ലം മുമ്പത്തെ ഫോട്ടൊയാണല്ലേ..അമ്പട ഭയങ്കരാ...
ഈ വെന്തുരുകുന്ന ചൂടിലിരിക്കുന്ന പ്രവാസിയായ എന്നേപ്പോലുള്ളവര്‍ക്ക് കുളിര്‍മ്മ പകരുന്ന ദൃശ്യാനുഭവങ്ങള്‍ പിന്നെ കപ്പയും കാന്താരീസ് ചമ്മന്തി ഇവയൊക്കെ കാണുമ്പോള്‍ കേള്‍ക്കുമ്പോള്‍ നഷ്ടബോധം ഉണ്ടാകുന്നു സുഹൃത്തേ നഷ്ടബോധം..!
ഈ കൂട്ടായ്മ സംഗമം ഭംഗിയായി വിജയിപ്പിച്ച എല്ല എന്റെ കൂട്ടുകാര്‍ക്കും പൂച്ചേണ്ടുകള്..!
ഹരീഷേ, മറ്റു കൂട്ടുകാരേ.. അഭിനന്ദനങ്ങള്‍...
എല്ലാ ഫോട്ടോകളും ഇന്നലെ രാത്രി കണ്ടിരുന്നു, രാത്രി വളരെ ആയതിനാല്‍ കമന്റ് എഴുതാന്‍ സമയം അനുവദിച്ചില്ല.
എല്ലാവരേയും ഫോട്ടോകളില്‍ കൂടിയെങ്കിലും കണ്ടതില്‍ വളരെ സന്തോഷം. ഞായറാഴ്ച്ക ഞാന്‍ ഹരീഷിന്റെ ഫോണില്‍ ട്രൈ ചെയ്തെങ്കിലും കിട്ടിയില്ല. ഇതില്‍ ചിലരെ എനിക്ക് പരിചയമില്ലായിരുന്നു. ചിലരെ വായിച്ച് അറിയാമായിരുന്നു. ചിലരെ ഫോട്ടോ കണ്ട് പരിചയമുണ്ടായിരുന്നു. ചിലരെ നേരിട്ട് കണ്ടിട്ടുണ്ട്,... ഏതായാലും ഇപ്പോള്‍ എല്ലാവരേയും പരിചയമായി.... അപ്പു പറഞ്ഞ പോലെ ചിലര്‍ക്കൊക്കെ ഞാന്‍ മനസ്സില്‍ കണ്ടിരുന്ന രൂപമല്ല കേട്ടോ.....നാട്ടില്‍ വരുമ്പോള്‍ ചിലരെയെങ്കിലും കാണാം എന്ന് പറഞ്ഞിട്ടുണ്ട്,.,,,,(ആത്മഗതം: അതെങ്കിലും നടന്നാല്‍ മതിയായിരുന്നു....)
ബിന്ദു...
ഹരീഷിന്റെ നല്ലപാതി വന്നിരുന്നു.
27-ാമത്തെ ഫോട്ടോയില്‍ കാണുന്ന (വിനയ പാടുന്നതിന് നേരെ മുകലില്‍ കാണുന്ന ഫോട്ടോ) , ഹരീഷിന്റെ അമ്മയ്ക്കും, ആവണിക്കുട്ടിക്കും അടുത്തിരിക്കുന്നയാളാണ് കക്ഷി. ഓക്കെ...
മീറ്റിലും ഈറ്റിലും പങ്കെടുത്തവര്‍ക്കെല്ലാം അഭിനന്ദന്‍സ്! മീറ്റ് രസകരമായിട്ടുണ്ട് എന്നുള്ളത് ചിത്രങ്ങള്‍ സാക്ഷ്യം.
കാന്താരി കാന്താരിയും കൂട്ടി കപ്പ അടിക്കുന്ന ഒരു ചിത്രം ഇടാമായിരുന്നു. അപ്പോള്‍ പിന്നെ അതിനു അടിക്കുറിപ്പിന്റെ ആവശ്യമില്ലല്ലോ.:)
ഈ സമയത്ത് നാട്ടിലില്ലാത്തത് ഒരു നഷ്ടം തന്നെ. ഒരേ ദിവസങ്ങളിലായി രണ്ട് മീറ്റ് ആണല്ലോ സംഘടിപ്പിച്ചത്.(മലയാളിക്കൂട്ടത്തിന്റെ വഹ 23-24നു എന്റെ നാട്ടിലും)
അലങ്കാരത്തിനു പറയുന്നതല്ല...കണ്ണ് നനഞ്ഞു...വല്ലാത്ത നഷ്ട ബോധം...
നാട്ടില്‍ എന്നെങ്കിലും ഇങ്ങനെ ഒരു കൂട്ടം കൂടലില്‍ എത്തുമെന്ന് പ്രതീക്ഷയോടെ...
പ്രാര്‍ഥനയോടെ...
ഹരീഷേട്ടന്റെ നല്ല മനസ്സിന് നന്മകള് മാത്രം നേരുന്നു
കപ്പ പുഴുങ്ങിയത് കാണിച്ച് കൊതിപ്പിച്ച് കളഞ്ഞല്ലോ ഹരീഷെ.... വളരെയധികം ദു:ഖം തോന്നുന്നു, പങ്കെടുക്കാന്‍ കഴിയാതെ പോയതില്‍....ഹരീഷിനും മറ്റ് എല്ലാ കൂട്ടുകാര്‍ക്കും അഭിനന്ദനങ്ങള്‍..
മീറ്റില്‍ പങ്കെടുക്കാന്‍ പറ്റാത്തതിന്റെ സങ്കടം ഫോട്ടോ കണ്ടപ്പോള്‍ മാറി. ഇത്രയും നല്ല ഒരു മീറ്റ് സംഘടിപ്പിച്ച ഹരീഷ് തൊടുപുഴക്കും, അവിടെ പോയി ഇതൊരു വന്‍ വിജയമാക്കിയ എല്ലാവര്ക്കും ആശംസകള്‍. അടുത്ത മീറ്റ് നടക്കുമ്പോള്‍ നാട്ടിലുണ്ടെങ്കില്‍ ഉറപ്പായിട്ടും പങ്കെടുക്കും. പിന്നെ തോടുപുഴക്ക് ഒരു ട്രിപ്പ് അതും ഉറപ്പു!
എന്താപ്പൊ പറയാ....
ഈ മണൽകാട്ടിൽ [എവിടെ ഇവിടെ മണൽകാടൊന്നും കാണാനില്ല, ചുമ്മാ പറയുന്നതാ] അവസാനത്തെ ആളും ആരവവും ഒഴിയുമ്പോഴും പിന്നിട്ട ജീവിതയാത്രയിലേക്ക് നോക്കി അകലേക്ക് കണ്ണുനട്ട് നെടുവീർപ്പിട്ടിരിക്കാനായിരിക്കും വിധി. ഒരു ബൂലോഗ മീറ്റിൽ പങ്കെടുക്കാൻ എനിക്കെന്നാണ് കഴിയുക. ഒരു പക്ഷേ കഴിഞ്ഞാൽ തന്നെ എനിക്കറിയില്ല ഞാൻ വരുമെന്ന്..... എല്ലാ അതിർവ്വരമ്പുകളും ഭേദിച്ച് സൌഹൃദത്തിന്റെ പുതിയ മേഖലകളിലേക്ക് ബൂലോഗം കുതിക്കുമ്പോൾ എനിക്കും തോന്നുന്നു, ഇങ്ങനെയൊക്കെ പങ്കെടുക്കാൻ എനിക്കും കഴിഞ്ഞിരുന്നെങ്കിലെന്ന്... എല്ലാവരേയും പരിചയപ്പെടാൻ എനിക്ക് കഴിഞ്ഞിരുന്നെങ്കിലെന്ന്... ഇങ്ങനെ ഒരു ബ്ലോഗ് മീറ്റ് സംഘടിപ്പിക്കുകയും അത് വൻ വിജയമാക്കുകയും ചെയ്ത ഹരീഷിനോട് അഭിനന്ദനങ്ങളുടെ വെറുംവാക്ക് പറഞ്ഞാൽ പകരമാവില്ല. ഈ ബ്ലോഗിൽ ഞാൻ കണ്ട മുഖങ്ങൾ ഞാനെന്നും കാണാൻ ആഗ്രഹിച്ചവരുടേതായിരുന്നു. ആ മുഖങ്ങൾ എന്നും എന്റെ മനസ്സിൽ ഞാൻ സൂക്ഷിച്ച് വെക്കും. എന്നെങ്കിലും എവിടെയെങ്കിലും വെച്ച് ഒരു ഹായ് പറയാനെങ്കിലും ഈ ചിത്രങ്ങൾക്ക് കഴിഞ്ഞാൽ അതിൽ കൂടുതൽ ആനന്ദം എന്താണ്. നന്ദി ഹരീഷ്...
വിമാനടിക്കറ്റും, യാത്രയും ഇല്ലാതെ ചുളിവിന് ഇങ്ങനെ ഒരു സംഗമവും സദ്യയും ഒരുക്കിയതിന് ഹൃദയം നിറഞ്ഞ നന്ദി.
എല്ലാവർക്കും ആശംസകൾ.
നാട്ടിൽ ഇനിയും ബ്ലോഗ് മീറ്റുകൾ സംഘടിപ്പിക്കാൻ എല്ലാവർക്കും ഇത് ഒരു പ്രചോദനമാകട്ടെ.
ഫോട്ടോ കാണാത്ത പലരുടെയും ചിത്രങ്ങൾ മാറ്റി പതിക്കട്ടെ.
ആശംസകള്‍ കൂട്ടുകാരെ.. വിവരണവും ഫോട്ടോയും നന്നായി.. ഇതുവരെ കമെന്റുകളിലൂടെയും പോസ്റ്റുകളിലൂടെയും മാത്രം കണ്ടിരുന്നവരെ കണ് മുന്നില്‍ ഇങ്ങനെ അടുത്ത് കാണാന്‍ കഴിഞ്ഞല്ലോ.. കണ്ണ് നിറഞ്ഞു.. ഹരീഷിനു പ്രത്യേക അഭിനന്ദനങ്ങള്‍..
നന്നായി , ചിത്രങ്ങളും :)
ഓ.ടി: അനിലിനെ എവിടെയോ കണ്ടതുപോലെ.
Very nice....!
Congrats for this great initiative...
ഹരീഷേ,
ഇത്രയും വിജയകരമായി ഈ ബ്ലോഗ് മീറ്റ് സംഘടപ്പിച്ചതിന് എന്റെ ആത്മാര്‍ത്ഥമായ ആശംസകള്‍.
മനുഷ്യ മനസ്സുകളിൽ പാരസ്പര്യത്തിന്റെ സ്നേഹത്തിന്റെ വിത്തുകൾ മുളപ്പിക്കാൻ ഉതകുന്നതാകട്ടെ ഇത്തരം ഒത്ത് ചേരലുകൾ..
ഫോട്ടോകളും വിവരണവും നന്നായി.
എന്നാലും സഹിക്കാൻ പറ്റുന്നില്ല. ആ കാന്താരിച്ചമ്മന്തിയും കപ്പയും കണ്ടിട്ട് :(
ഇതു കാണുമ്പോള്‍ നഷ്ടബോധം കൂടുന്നു...സ്വന്തം നാട്ടില്‍ വെച്ചു നടന്നിട്ടും പങ്കെടുക്കാന്‍ പറ്റിയില്ല( നാട്ടിലില്ലാത്തതു കൊണ്ടാണു കെട്ടോ)... എങ്കിലും മീറ്റ് വളരെ ചിട്ടയോടെ നട്ത്തി തൊടുപുഴയുടേ സൗന്ദര്യം ബ്ലൂലോകത്ത് പരത്തിയതിനു ഹരീഷു ചേട്ടന് എന്റേ വക അഭിനന്ദനങ്ങള്‍...... അടുത്ത തവണയും മീറ്റ് തൊടുപുഴ വെച്ചു തന്നെയാകട്ടെ... എനിക്കും അതില്‍ പങ്കെടുക്കാന്‍ പറ്റട്ടെ.... :)
nerit paranjathaanenkilum hareesh bhayikk orikkalkoode anumodanangal...
vannavarkkellaam, puthiya sauhrudangal thannavarkkellam thanks a lot.....
baakki pinneyakam..
പാട്ടും,കവിതയും യാത്രയും അപാര സെറ്റപ്പു മീറ്റായിരുന്നല്ലേ! ചിത്രങ്ങള്‍ പങ്കു വച്ചതിനു നന്ദി.
ഒത്തുച്ചേരല്‍ , യാത്ര, ഭക്ഷണം.... സൌഹൃദസംഗമം തന്നെ!
അഭിനന്ദനങ്ങള്‍ !!!
ഹരീഷ് ജീ..,എല്ലാ മീറ്റ് പോസ്റ്റുകളില്‍ നിന്നും നല്ലൊരു ബൂലോക കൂട്ടായ്മ തന്നെ തൊടുപുഴയില്‍ നടന്നതായി കണ്ടു..ഇത്രയും വിജയകരമായി ഈ മീറ്റ് സംഘടിപ്പിച്ചതിന് ഒരായിരം അഭിനന്ദന്‍സ്..:)
പ്രിയ ഹരീഷ്,
ഇന്നലെ മുഴുവൻ നിങ്ങളുടെ പോസ്റ്റും നോക്കി, പോസ്റ്റിൽ ചാരിയിരുന്ന ഞാൻ
മറ്റ് എല്ലാവരുടെയും പോസ്റ്റുകൾ കണ്ട്, മനസ്സ് തകർന്ന് (എന്റെ നാട്ടിൽ ഇങ്ങനെയൊരു സംഭവത്തിൽ അണിചേരാൻ പറ്റാത്തതിൽ, അത് അതിഥികൾ പോസ്റ്റിട്ട് കൊതിപ്പിച്ചതിനാൽ),
പക്ഷേ താങ്കൾ പകർന്നു കൊടുത്ത നാടിന്റെ നന്മ കണ്ടറിഞ്ഞ് മനസ്സ് കുളിർത്ത്...
അങ്ങനെയങ്ങനെ, ഇന്നു നോക്കാൻ വൈകിപ്പോയി.
താങ്കളുടെ സംഘാടന പാടവത്തെ ഒരുപാട് അഭിനന്ദിക്കുന്നു.
അതുപോലെ ഈ നല്ല പോസ്റ്റിനും.
പക്ഷേ എന്റെ മനസ്സിനെ നീറ്റി നോവിക്കുന്നത് ഒരു കാര്യം മാത്രം.
അവസാനത്തെ ചിത്രത്തിൽ, എല്ലാവരുടെയും മടിയിൽ പ്ലേറ്റിലിരുന്ന് എന്നെ നോക്കി ചിരിച്ചു കാണിച്ച,
നമ്മുടെ ആസ്ഥാന ഭക്ഷണം, ചെണ്ടങ്കപ്പയും, കാന്താരിയും!
മാഷെ ചങ്കു തകർന്നു പോയി!! ഇനി വായിൽ തിരയടിക്കുന്ന വെള്ളം കോരിക്കളഞ്ഞിട്ടു വരാം.
തകർത്തു ഹരീഷ്! എല്ലാവർക്കും ഒരു നല്ല ഓർമ്മ നൽകിയതിന്, ഒരായിരം അനുമോദനങ്ങൾ !
ഗംഭീരം പരിപാടിയായിരുന്നല്ലോ.. മീറ്റ്.. ഈറ്റ്.. പിക്നിക്... പേരില്‍ മാത്രം അറിയുന്ന പലരെയും കണ്ടതില്‍ സന്തോഷം.
ഹരീഷ് ഭായിക്ക് അഭിനന്ദനങ്ങളും...
ഹരീഷ്.................
ഞാന്‍ വൈകി.
തൊടുപുഴയില്‍നിന്നും നേരെ പോയത് ചെറായിയിലേയ്ക്ക്.ഇന്നലെ വൈകിയാ വന്നത്. ഇന്ന് വീണ്ടും യാത്ര.
എന്താ പറയുക.
എല്ലാത്തിനും നന്ദി.
അമ്മ,മഞ്ജു,ആവണിക്കുട്ടി.......... ഹരീഷിനൊപ്പം അവരും ഞങ്ങളെ സല്ക്കരിക്കാന് മത്സരിക്കുന്നതു കണ്ടു.
നല്ല അമ്മ.
ഭര്‍ത്താവിന്റെ മനസ്സറിഞ്ഞ് പെരുമാറുന്ന ഭാര്യ.
ആരുടേയും മനം കവരുന്ന മകള്‍.
ഹരീഷിന്റെ വിജയത്തിന്റെ പിന്നില്‍..........ഇവരുമുണ്ട്.... അല്ലേ!
അഭിനന്ദനങ്ങള്‍..........
നന്ദി സഹോദരാ...നന്ദി.....
മധുരം...കുറിപ്പും ചിത്രങ്ങള്കൂടിയായപ്പോള് അതിമധുരം.....ആശംസകള്‍
ഇങ്ങിനെയൊരു മീറ്റ് സംഘടിപ്പിച്ച ഹരീഷിന് അഭിനന്ദങ്ങള്‍. അതും ഒറ്റയ്ക്ക്!
മീറ്റിന്റെ ചിത്രങ്ങളും കേമം. വിവരണങ്ങള്‍ പലരുടെ ബ്ലോഗുകളില്‍ നിന്നായി വായിച്ചു. ഒരു മികച്ച സംഘാടകാണെന്ന് ഹരീഷെന്ന് ഇപ്പോ പുടികിട്ടി.
ഹരീഷെ..ഷിബു(അപ്പു)പറഞ്ഞിരുന്നു താങ്കള്‍ വിളിച്ച കാര്യം. ഞാന്‍ ജോലിത്തിരക്കിലായിരുന്നു. അത് കൊണ്ട് താങ്കള്‍ക്കൊരു മെയില്‍ അയക്കാന്‍ പോലും കഴിഞ്ഞില്ല.
ക്ഷമിക്കണം.
എന്തായാലും വളരെ ആവേശത്തോടെ തന്നെ അത്യധികം ഭംഗിയായി തൊടുപുഴമീറ്റ് പരിസമാപ്തി കുറിച്ചു എന്നറിഞ്ഞതില്‍ സന്തോഷം.
താങ്കള്ക്കെന്നും ദൈവത്തിന്റെ അനുഗ്രഹം ഉണ്ട്ടാകട്ടെ. മുപ്പതോളം പേര് വരുമെന്നായിരുന്നല്ലോ താങ്കള്‍ അറിയിച്ചിരുന്നത്.എന്നാലും പങ്കെടുത്ത എല്ലാവര്ക്കും എന്റെ സന്തോഷം അറിയിക്കുന്നു.
ചിലവ് വഹിച്ചത് മുഴുവന്‍ ആതിഥേയനാണോ...?
യ്യൊ.. അതൊരു മാതിരി കോപ്പിലെ എടപാടായി പ്പോയി...
മീറ്റുകള്‍ക്ക് തീര്‍ച്ചയായും റെജിസ്ട്റേഷന്‍ വേണം...
എങ്കിലേ മീറ്റു സംഘടിപ്പിക്കാന്‍ മറ്റുള്ളവര്‍ക്ക് ഒരു ഉന്മേഷം ഉണ്ടാവുകയുള്ളൂ...
@ ചാര്‍ളി;
ചിലവുകള്‍ മുഴുവനായും വഹിച്ചത് ഞാനല്ല..
ഞങ്ങള്‍ എല്ലാവരും കൂടിയാണ്...
ഹരീഷ്...
ഞാന്‍ ചെയ്തതുപോലെ, താങ്കളുടെ ബ്ലോഗിലും, മീറ്റില്‍ പങ്കെടുത്ത ബ്ലോഗേഴ്സിന്റെ പ്രൊഫൈലിലേക്കുള്ള ലിങ്ക് കൊടുക്കുന്നത് നന്നായിരിക്കും. മീറ്റിംഗില്‍ പങ്കെടുത്തവര്‍ക്ക് സ്ഥിരം റഫറന്‍സ് ആവശ്യത്തിനും പരസ്പരബന്ധം ഊട്ടിയുറപ്പിക്കുന്നതിനും അതുപകരിക്കുമെന്ന് കരുതുന്നു.
വലിയ കാര്യായിപ്പോയി... നിങ്ങക്കൊന്നും വേറെ പണിയില്ലേ!
അസൂയ തോന്നാതിരിക്കോ... സത്യായിട്ടും മുഴുത്ത അസൂയ ഉണ്ട്... ആദ്യം ഒത്തുചേരൽ, അത് കഴിഞ്ഞൊരു കറക്കം... വീണ്ടും ഒത്ത് കൂടൽ... പിരിയൽ...
അടിപൊളി മീറ്റായിരുന്നുവെന്ന് ആരും പറയാതെ തന്നെ അറിയാം... ഇത് സംഘടിപ്പിച്ചവർക്ക് ഇതിൽ പങ്കെടുത്ത് ആർമാദിച്ചവർക്ക്... എല്ലാർക്കും ഹൃദയം നിറഞ്ഞ അനുമോദനങ്ങൾ :)
നിങ്ങളെല്ലാം ഇനിയും കൂടും... കൂടിയിരിക്കും... ഉറപ്പ്... നാട്ടിലുള്ള സമയമാണെങ്കിൽ ആ കൂട്ടത്തിൽ ഞാനും കാണും :)
njaan mindathilla
enne kshanichillallo?
ennalum ente anweshanam niraKSHARANTE KAYYIL KODUTHAYACHIRUNNU....KITTIYO?
ആശംസകള്‍ , എഴുത്തിലൂടെ മാത്രം പരിചയമുള്ള ഒരുപാടു സുഹൃത്തുക്കളുടെ മുഖങ്ങള്‍ കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം ഹരീഷ്ജിക്ക് ഒരു സ്പെഷ്യല്‍ നന്ദി
സസ്നേഹം രസികന്‍
ദൊക്കെ കണ്ടിട്ട് സഹിക്കണുണ്ടാ ഗെഡികളെ? മ്മക്ക് ഒരു തൃശ്ശൂര്‍ മീറ്റങ്ങട് മീറ്റ്യാലാ? കൊതിയായിട്ടു പാടില്ല. ഈ ത്രിശ്ശൂര്കാരോക്കെ അങ്ങട് കൂടി തൃശ്ശൂര്‍ പൂരത്തിന് അമിട്ട് പൊട്ടണ പോലെ ഒരു ജാതി കൂട്ടപ്പോരിച്ചലങ്ങട് കാച്യാലാ.....ആരേലും സംഘടിപ്പിക്ക്യാനെങ്കില് പറയണേ...ഇക്കങ്ങട് കൊതിയായിട്ട് സഹിക്കണില്ല! നമ്മള് ത്രിശ്ശൂക്കാര് സംഘാടകര്‍, ബാക്കി ഏല്ലാ ഭൂലോക ഗെടികളെയും നുമ്മക്കങ്ങട് ക്ഷണിക്കാം നമ്മടെ നാട്ടിലിക്ക്, ആര്‍ക്കേലും എന്തേലുമൊക്കെ തോന്നനുണ്ടെങ്കി പറയണേ.....
എന്റെ നാട്ടില്‍വെച്ചു നടന്ന മീറ്റില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ അതിയായ സങ്കടമുണ്ട്. ചിത്രങ്ങളിലൂടെ എല്ലാവരെയും വിശദമായി പരിചയപ്പെടുത്തയതിന് ഹരീഷ്ഭായിക്ക് നന്ദി.
ഹരീഷിന്റെ ഉല്‍സാഹത്തിലാണ് കാര്യങ്ങള്‍ ഭംഗിയായി നടന്നത് എന്നു മനസ്സിലാക്കുന്നു. എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും അറിയിക്കട്ടെ :)
ഹരീഷേ,
നന്നായിട്ടുണ്ട്. ഇത്രയും നന്നായി മീറ്റ് സ്മ്ഘടിപ്പിച്ചതിന് അഭിനന്ദനങ്ങള്‍.
ഹരീഷെ,
ഞാനിതില്‍ ഒന്നും കമന്റുന്നില്ല.:)
തൊടുപുഴക്കുള്ള പണി വേറെ തരാം..എന്തെ..വെയിറ്റ് പ്ലീസ്:):):):)
@ വഹാബ്;
ഞാനാക്കാര്യം ആദ്യമേ ആലോചിച്ചതാണ്.
തിരക്കിനിടയില്‍ സാധിച്ചില്ല എന്നതേയുള്ളൂ..
ഉറപ്പായും അങ്ങനെ ചെയ്യുന്നതാണ്..
ഈ പോസ്റ്റില്‍ വരുകയും, അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും, പ്രോത്സാഹിപ്പിക്കുകയും, ആശംസകള്‍ നേരുകയും ചെയ്ത എന്റെ എല്ലാ കൂട്ടുകാര്‍ക്കും എന്റെ വിനീതമായ നന്ദി അറിയിക്കട്ടെ...
ഹരീഷ് ഭായ്,
മീറ്റില്‍ പങ്കെടുക്കാന്‍ ആയില്ലെങ്കിലു, എഴുത്തിലൂടെ പരിചയപ്പെട്ട പലരേയും ഫോട്ടൊ വഴി കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്...
നന്ദി...
:)
ഹരീഷെട്ടാ,
കമന്റാന്‍ അല്പം വൈകി..
സമഗ്രമായ വിവരണം.. വളരെ നല്ല ചിത്രങ്ങളും..
പക്ഷേ ഇതിലെല്ലാം ഏറെ പ്രശംശ അര്‍ഹിക്കുന്നത് ആ സംഘടനാ പാടവം തന്നെ...
ഞങ്ങളുടെ എല്ലാം ജീവിതത്തിലെ വളരെ നല്ല ഒരു ദിവസം സംവിധാനം ചെയ്തതിന് ഒരിക്കല്‍ക്കൂടി നന്ദി..
ഈ ഗംഭീര വിജയത്തിന് അഭിനന്ദനങ്ങളും..
GREAT........
ഗ്രേറ്റ് മീറ്റിംഗ് ,, ഗ്രേറ്റ് ഫോട്ടോസ്,,,
ഗ്രേറ്റ് പോസ്റ്റ്....
അഭിനന്ദനങ്ങൾ!!!
പ്രിയ ചാര്‍ളി,
ഈ ബ്ലോഗ് മീറ്റിന്റെ മുഴുവന്‍ ക്രെഡിറ്റും ഹരീഷിനുള്ളതാണ്. ചിലവ് എല്ലവരും കൂടിയെടുത്തു എന്നത് മുഴുവന്‍ ശരിയല്ല. ഹരീഷിന് ചിലവായതില്‍ ഒരു ഭാഗം എല്ലാവരും കൂടിയെടുത്തു എന്നു പറയുന്നതാകും ശരി. രെജിസ്റ്റേഷന്‍ വേണം എന്നത് ഏറ്റവും ശരിയായ ഒരു കാര്യന്മാണ്. നന്ദി!
ഹരീഷ്,
മുകളില്‍ കാണുന്ന ബിരിയാണി പ്ലേറ്റില്‍ നമ്മള് കഴിച്ച അച്ചാറും തൈരും ഒഴിക്കാന്‍ മറന്നിരിക്കുന്നു... മീറ്റിങ്ങില്‍ വരാത്ത ബ്ലോഗന്മാര് ഇതൊക്കെ കണ്ടു-കേട്ട് അസൂയപ്പെടട്ടെ, ന്ത്യേ...?
അനില്‍@ബ്ലോഗ് നെ ഈ മീറ്റില്‍ കണ്ടപ്പോ അത്ഭുതം. പോസ്റ്റും കമന്റും കണ്ടാല്‍ ഒരു പൊട്ടന് ചെക്കനന്നു പറയുമെങ്കിലും ഇവിടെ ഫോട്ടോ കണ്ടപ്പോ ഞെട്ടിപ്പോയി
മനസ്സുകളുടെ വിശാലത ഭൂലോകത്തിന്റെ വിശാലത കൂട്ടുന്നുവല്ലോ? വലിയ സന്തോഷം .
അഭിനന്ദനങ്ങള്‍. (ഈ വാക്ക് കുറിക്കാതെ പോകാനാകുന്നില്ല)
ഇതെന്താ കഥ എല്ലാരും കൂടി വരാന്‍ പറ്റാത്ത ഞങ്ങളെ നിങ്ങളെല്ലാരും കൂടെ ബിരിയാണിയും കപ്പയും ചമ്മന്തിയും കാട്ടി കൊതിപ്പിച്ചതും പോര ദേ എന്നിട്ടും വിശേഷങ്ങള്‍ തീരുന്നില്ല .ത്രിശ്ശൂക്കാരെ ,വഴക്കോടാ ഒന്ന് ഒത്തു പിടിച്ചോ നമുക്ക് തൃശ്ശൂരില്‍ കാണാം ഞാന്‍ ആഗസ്റ്റില്‍ വരുന്നുണ്ട് .
വായിച്ചു. വിവരണത്തിനും പടങള്ക്കും നന്ദി. അജ്ഞാതരായി ബൂലോകത്ത് വാണിരുന്നവരുടെ മുഖം മൂടി പിച്ചി ച്ചീന്തിയതിനു നന്ദി...
ഹരീഷ്, ശരിക്കും സന്തോഷം തോന്നുന്നില്ലേ ഇപ്പോള്‍. ഈ പ്രതികരണങ്ങളൊക്കെ കാണുമ്പോള്‍ അതുഭുതം തോന്നുന്നു. ഒരാഴ്ചയായിട്ട് ബ്ലോഗില്‍ നിറഞ്ഞു നില്ക്കുന്നതു് നമ്മുടെ ബ്ലോഗ് മീറ്റ് ആണല്ലേ?
ഇത്രയും വിജയകരമായി ഈ ബ്ലോഗ് മീറ്റ് സംഘടപ്പിച്ചതിന് അനുമോദനങ്ങൾ
എല്ലാരും കൂടെ കമന്റിട്ട് കൊതിപ്പിച്ച് സൊറ പറഞ്ഞിരിക്കുന്നതും നോക്കി
മൂന്നാല് ദിവസമായി ഞാനിരിക്കുന്നു. നെറ്റ് പ്രശ്നം കാരണം കമന്റ് ഇടാനുള്ള ഓപ്ഷന് കിട്ടുന്നില്ല.
ഈ മീറ്റില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാക്കിയതിന് ഹരീഷിനോടെന്നപോലെ മറ്റൊരാളോട് കൂടെ എനിക്ക് നന്ദി പറയണം. 3 ദിവസത്തേക്ക് കൂടെ എനിക്ക് ലീവ് നീട്ടിത്തന്ന എന്റെ ക്രൂരനും നിഷ്ഠൂരനുമായ (അത്ര്രേം മതിയാകും) ബോസ്സാണ് ആ വ്യക്തി. അയാള്‍ക്ക് എലിപ്പാഷാണം കലക്കി ശാപ്പാടില്‍ ഒഴിച്ച് കൊടുക്കണമെന്നുള്ള എന്റെ പദ്ധതി, ഈ തൊടുപുഴ മീറ്റ് എന്ന ഒറ്റക്കാരണം കൊണ്ട് ഞാന്‍ ഉപേക്ഷിക്കുന്നു :) :)അല്ലെങ്കില്‍ കാണായിരുന്നു പൂരം.
(പൂജപ്പൂര ജയിലില്‍ ബ്ലോഗ് ചെയ്യാനുള്ള സൌകര്യങ്ങളൊക്കെ ഉണ്ടോ ആവോ ?) :):)
ഹരീഷേ,സൂപ്പർസ്റ്റാറേ ഖൽക്കി,കൊടുകൈ.മീറ്റിലൊന്നും പങ്കെടുക്കാതെ എല്ലാവരെയും കണ്ട് പരിചയപ്പെട്ടതിന്റെ സന്തോഷം ഇന്നാ പിടി.
മണീയേ,കല്യാണം കഴിഞ്ഞ് ഗ്ലാമർ ഒക്കെ കൂടിയല്ലാപ്പാ :).വളരെച്ചിലർക്ക് മാത്രമേ പ്രതീക്ഷകൾ തെറ്റിച്ച രൂപമാറ്റമുള്ളു.അനിൽ@ബ്ലോഗ് ഒക്കെ എത്ര കിറു കൃത്യം :)
ഹോ... ദുബായിക്കാരെ തോല്പിച്ചു കളഞ്ഞല്ലോ..വിടൂല്ല ഞങ്ങള്‍ വിടൂല്ലഞങ്ങള്.. അടുത്ത യു എ ഇ മീറ്റ് ഞങ്ങളും ഏതെങ്കിലും വെള്ളച്ചാട്ടത്തില്‍ വെച്ചാക്കും...
സംഘാടകരെ എത്ര അഭിനന്ദിച്ചാലും മതിയാകൂല്ലാ.. എല്ലാ വിധ ആശംസകളും :)
ഇവിടത്തെ സ്ഥിര സന്ദര്ശകയെങ്കിലും...
കമെന്റ് ഇടാതെ വയ്യ..
ഇത്തരമൊരു മീറ്റ് ആദ്യമായല്ലെങ്കിലും..
കേട്ടപ്പോളും.. കണ്ടപ്പോളും..കൊതിയായി...
വരണമെന്നാഗ്രഹിച്ചെങ്കിലും.. ഒരിക്കലും ഒഴിവാക്കാനാകാത്ത ചില കാരണങ്ങള്‍....
ഈ വിവരണം നന്നായിരിക്കുന്നു...
കണ്ടിട്ട് കൊതിയാകുന്ന ചിത്രങ്ങളും വിവരണവും....
ഇനി ആരെങ്കിലും എവിടെങ്കിലും (കേരളത്തില്‍)മീറ്റ് നടത്തുന്നെങ്കില്‍ അറിയിക്കണേ!
ഗംഭീരമായല്ലോ, നല്ല ഒരു ഫുഡിങ്ങ്സ് മിസ്സായല്ലോ കര്‍ത്താവേ.
ഹരീഷേ... നല്ലൊരു സംഭവം മിസ്സ് ആയല്ലോന്നുള്ള വിഷമം മാത്രം...
ചോദിയ്ക്കാൻ മറന്നു. ആരൊക്കെയോ പറഞ്ഞ ആ രണ്ട് ‘പാമ്പു‘കളുടെ പടം എവിടെ?
സത്യായിട്ടും അറിഞ്ഞില്ല ഹരീഷ് ഭായ്.
മിസ്സായിപ്പോയല്ലോ...ദെന്താ ആരോടും പറയാതാണോ നടത്ത്യേ ?
ഈ മീറ്റില്‍ എനിക്ക് പങ്കെടുക്കാന്‍ കഴിയാതെ പോയതില്‍ ഒത്തിരി വെഷമം തോനുന്നു,എന്നാലും ഈ പോസ്റ്റ് കാണാനും വായിക്കാനും കഴിഞ്ഞു .വളരെ നന്ദി .ഈ ലോകത്തില്‍ എന്റെ ആദ്യ ചുവടാ.ഈ ലോകത്തില്‍ ഞാന്‍ ഒന്ന് വിലസാന്‍ പോകുവാ.അറിവിന്റെ പരിമിതിക്കുള്ളില്‍ മറ്റുള്ളവര്‍ക്കായി നല്ലതുചെയ്യാന് കഴിയുമെന്ന് കരുതി എന്റെ ജോലിക്ക് പോകുന്നു .
നല്ലൊരു മീറ്റവലോകനവും ഒപ്പം ഹരീഷ് എന്ന സംഘാടകനേയും ഇതിൽ കാനാൻ കഴിഞ്ഞു കേട്ടൊ...
ഹരീഷ് ചേട്ടനെ സമ്മതിച്ചിരിക്കുന്നു.ഊരു വെളിപ്പെടുത്താതെ ബ്ലോഗിക്കൊണ്ടിരിക്കുന്ന ഞാന്‍ ഒരു രഹസ്യം പറയട്ടെ..ഈ തൊടുപുഴ എന്റെ നാടാണ്..
വായിക്കാൻ വൈകിപോയി..
അഭിനന്ദനങ്ങൾ!
ഇനിയും മീറ്റുകൾ പ്രതീക്ഷിക്കുന്നു.
വൈകിയെത്തി. ഇപ്പോഴാ കണ്ടത്. സൂപ്പര്‍ ആയില്ലേ.. ഗുഡ്.
വായിച്ചപ്പോള്‍ ഒരു നഷ്ടം ഉണ്ടായ പൊലെ.
ഇനിയും എന്നാ ഇത് പൊലെ ഒന്ന്. അറിയിക്കണം, പങ്കെടുക്കാന്‍ വലിയ ആഗ്രഹമുണ്ട്.
ഓഹോ ഇതെപ്പോ മീറ്റി! കണ്ണൂരാന്‍ ഒന്നുമേ അറിഞ്ഞില്ലല്ലോ..!
ഓർമ്മകൾക്കെന്തുസുഗന്ധം..... ആത്മാവിൻ നഷ്ടസുഗന്ധം :)
കറങ്ങിത്തിരിഞ്ഞ ഇന്ന് വീണ്ടും ഇവിടെയെത്തി. പഴയ ഓർമ്മകൾ പുതുക്കി. പഴയ ബ്ലോഗർമാരെ ഒരിക്കൽക്കൂടി ഓർത്തെടുത്തു.
Post a Comment