
തുടർന്ന് ബുക്ക് റിപ്പബ്ലിക്ക് പ്രവർത്തകരുടെ ഊഴമായിരുന്നു. ബ്ലോഗുകൾ വഴി പരിചയപ്പെട്ട ഒരു കൂട്ടം മലയാളികൾ ചേർന്ന് രൂപം നൽകിയ സമാന്തര പുസ്തക പ്രസാധന വിതരണ സംരംഭമാണു ‘ബുക്ക് റിപ്പബ്ലിക്ക്‘. ബുക്ക് റിപ്പബ്ലിക്ക് പ്രസിദ്ധീകരിച്ച ടി.പി.വിനോദിന്റെ (ലാപുട)‘നിലവിളികളെക്കുറിച്ചുള്ള കടംകഥകളും’; അച്ചടി പൂർത്തിയാക്കിയതും, ഓഗസ്റ്റിൽ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്നതുമായ ദേവദാസ്.വി .എം. ന്റെ ‘ഡിൽഡോ’ യും ബുക്ക് റിപ്പബ്ലിക്കിന്റെ രക്ഷാധികരിയായ ശ്രീ.ഹാരോൾഡ് പരിചയപ്പെടുത്തുകയും, പ്രദർശിപ്പിക്കുകയും ചെയ്തു.

ഈണം സി.ഡിയുടേയും, ബുക്ക് റിപ്പബ്ലിക്കിന്റെയും പുസ്തകങ്ങളുടെ പ്രദർശനവും വിൽപ്പനയും ഹാളിന്റെ ഒരു വശത്തായി നടക്കുന്നുണ്ടായിരുന്നു.

ഇതിനു ശേഷമാണ് സജീവേട്ടന്റെ കാരിക്കേച്ചർ മാരത്തോൻ ആരംഭിച്ചത്, ജി.മനുവിന്റെ കാരിക്കേച്ചര്‍ വരച്ചാണ് തുടക്കമിട്ടത്.



തങ്ങളുടെ കാരിക്കേച്ചർ പ്രതിബിംബം സ്വന്തമാക്കുന്നതിനായി സജീവാരാധകരുടെ ഒരു വലിയ നിര തന്നെ നിമിഷങ്ങൾക്കുള്ളില്‍ ഹാളിൽ പ്രത്യക്ഷമായി. എല്ലാവരും അത്യധികം താല്പര്യത്തോടെയും, അതിലേറെ ഉത്സാഹത്തോടു കൂടിയും സജീവേട്ടനെ സമീപിക്കുന്നുണ്ടായിരുന്നു.


ഇംഗ്ലണ്ടിലെ മാജിക് അദ്ധ്യാപകൻ കൂടിയായ ‘ബിലാത്തിപട്ടണം’ നടത്തിയ മാജിക് ഷോ; സദസ്യരെ വിസ്മയഭരിതരാക്കി. നാണയത്തുട്ടുകൊണ്ടും, ഒരു മുഴം കയറുകൊണ്ടും അദ്ദേഹം നടത്തിയ കൺകെട്ടുവിദ്യകൾ പ്രേക്ഷകരെ ആകാംക്ഷാഭരിതരും, അക്ഷരാർത്ഥത്തിൽ അത്ഭുതപരതന്ത്രരുമാക്കി.



ഈ സമയത്തും സജീവേട്ടന്റെ കാരിക്കേച്ചർ രചനാ ചാതുര്യം അനുസ്യൂതം പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയം ഹാളിന്റെ മദ്ധ്യവശത്തായി മറ്റുകലാ,സാഹിത്യപരിപാടികളും നടക്കുന്നുണ്ടായിരുന്നു. അരീക്കോടൻ മാഷിന്റെ പുത്രി ആയിഷയുടെ കവിതാപാരായണം,



വാഴക്കോടന്റെ മിമിക്രി മാപ്പിളപ്പാട്ടുകൾ, വിനയന്റെ കവിതാലാപനം, ചാർവാകൻ മാഷിന്റെ നാടൻ പാട്ടുകൾ, പ്രിയയുടെ ഗാനം, മണികണ്ഠന്റെ ജനകിയമ്മയെ അനുകരിച്ച്കൊണ്ടുള്ള ഗാനം, അപ്പുമാഷിന്റെ പുത്രൻ മനുക്കുട്ടന്റെ ഗാനം, ലതിച്ചേച്ചിയുടെ സ്വന്തം കവിതയുടെ പാരായണം..അങ്ങനെ നിരവധി കലാപരിപാടികൾ കൊണ്ട് ഹാൾ ജീവ്വസുറ്റതായി.
ഉച്ചയോടെ മീറ്റിലെ ഏറ്റവും ഹൈലൈറ്റ് ഇനമായ “ഈറ്റ്“, റിസോർട്ടിലെ ഡൈനിങ്ങ് ഹാളിൽ തുടങ്ങിയിരുന്നു. ചെറായ് സ്പെഷിയൽ വിഭവങ്ങളായ ചെമ്മീൻ വട, കരിമീൻ പൊരിച്ചത്, ചിക്കെൻ റോസ്റ്റ്, മീൻ കറി, കപ്പപുഴുങ്ങിപ്പൊടിച്ചത്, സാംബാർ, മോരുകറി, തോരൻ, പപ്പടം പിന്നെ ലതിച്ചേച്ചിയുടെ സ്വന്തം പാചകമായ ‘കടുമാങ്ങാ അച്ചാർ’ എന്നിവ ചേർത്തുള്ള വിഭവസ മൃദ്ധമായ ഊണായിരുന്നു ഒരുക്കിയിരുന്നത്.












ഉച്ചഭക്ഷണത്തെത്തുടർന്ന് എല്ലാ കൂട്ടുകാരും ചേർന്നുനിന്നുള്ള ഫോട്ടോസെഷൻ നടന്നു. മുൻപുള്ള പോസ്റ്റിൽ നിന്ന് ഈ ഫോട്ടോ കാണാവുന്നതാണു. ഫോട്ടോ സെഷനെത്തുടർന്ന്,











ദൂരദേശത്തേക്ക് പോകേണ്ട കൂട്ടുകാർ മറ്റു സഹബ്ലോഗര്‍മാരോട് യാത്രചൊല്ലി പിരിഞ്ഞുകൊണ്ടിരുന്നു. ഊണിനുശേഷവും സജീവേട്ടനു മോചനം ലഭിച്ചില്ല.


ഏകദേശം മൂന്നുമണി കഴിഞ്ഞതോടെ പരിപാടി ഉപസംഹരിച്ചു. ലളിതമായ വാക്കുകളാല്‍ ലതിച്ചേച്ചി യാത്രപറഞ്ഞു.
സുഹൃത്തുക്കളെ,
ഈ മീറ്റിനു കാരണമായ ചര്‍ച്ചകള്‍ നാമെല്ലാവരും വീക്ഷിച്ചതാണ്. കിച്ചു ആണ് ഇത്തരമൊരു ആശയം ആദ്യമായി മുന്നോട്ട് വക്കുന്നത്, അപ്പുമാഷുമായുള്ള ഒരു സംഭാഷണത്തിനിടയില്‍. തുടര്‍ന്ന് പ്രവാസികളായ ബ്ലോഗര്‍മാര്‍ നാട്ടിലെത്തുന്ന സമയത്ത് ഇവിടെ ഒരു മീറ്റ് സംഘടിപ്പിക്കുന്നതിനേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അപ്പുമാഷ് ഒരു പോസ്റ്റിട്ടു.അവിടെ തുടങ്ങിയ ചര്‍ച്ചകളാണ് ഈ പൊസ്റ്റ് കല്യാണസൌഗന്ധികത്തിലെത്തുന്നത്. തുടര്‍ന്ന് ചെറായ് കേന്ദ്രീകരിച്ച് നടത്തിയ പരിശ്രമങ്ങളാണ് ഈ മീറ്റ് യാഥാര്‍ത്ഥ്യമാക്കിയത്.
ഈ ആശയത്തിന്റെ ഉപജ്ഞാതാവായ കിച്ചു ചേച്ചിക്ക് അഭിനന്ദനവും നന്ദിയും അറിയിക്കട്ടെ.
മീറ്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ച അപ്പുമാഷിന് നന്ദി.
ഈ മീറ്റിന്റെ സംഘാടനത്തിന്റെ ചുക്കാന്‍ പിടിച്ച ലതിച്ചേച്ചിയുടെ ഭര്‍ത്താവ് സുഭാഷേട്ടന്റെ സേവനങ്ങള്‍ എത്ര പ്രകീര്‍ത്തിച്ചാലും മതിയാവില്ല.ഇത്ര സൌകര്യപ്രദമായ റിസോര്‍ട്ട് ലഭ്യമാക്കുക തുടങ്ങി ഭക്ഷണക്കാര്യങ്ങള്‍ വരെ ക്രമീകരിച്ചത് ശ്രീ.സുഭാഷേട്ടനായിരുന്നു.

അദ്ദേഹത്തോടുള്ള ബൂലോകരുടെ നന്ദിയും കടപ്പാടും വാക്കുകളിലൊതുങ്ങുന്നതല്ല.എന്നിരുന്നാലും നമ്മുടെ ഹൃദയം നിറഞ്ഞ നന്ദി സ്വീകരിക്കണമെന്ന് സുഭാഷേട്ടനോട് അഭ്യര്‍ത്ഥിക്കുന്നു.
മീറ്റിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായിരുന്നു സജീവേട്ടന്റെ കാരിക്കേച്ചര്‍. തന്റെ വിലയേറിയ ഒരു ദിവസം മുഴുവനും ചിലവഴിച്ച് ബൂലോകരുടെ ചിത്രം വരച്ച അദ്ദേഹത്തിന്‍ മീറ്റില്‍ പങ്കെടുക്കാന്‍ തന്നെ ആയില്ല എന്നത് അതിശയോക്തിയാവില്ല. ശ്രീ.സജീവേട്ടന് എല്ലാ ബൂലോകരുടെ പേരിലും നന്ദി അറിയിക്കുന്നു.
ഇതു കൂടാതെ മീറ്റിന്റെ സംഘാടനത്തിനു സഹായിച്ച അമരാവതി റിസൊര്‍ട്ട് ഉടമ പുഷ്പന്‍ ചേട്ടന്‍, അദ്ദേഹത്തിന്റെ സ്റ്റാഫ് , ഭക്ഷണം തയ്യാറാക്കിയ സുഹൃത്തുക്കള്‍, എന്നിവര്‍ക്കുള്ള നന്ദി പറയുന്നു.
ആദ്യാവസാനം ഇതിനു മുങ്കയ്യെടുത്ത ലതിച്ചേച്ചി, അപ്പുമാഷ്, നീരു, അനിൽജി, ജോ, നാട്ടുകാരൻ, മണികണ്ഠൻ തുടങ്ങിയ എല്ലാ സുഹൃത്തുക്കളേയും ഈ അവസരത്തില്‍ സ്മരിക്കുന്നു.
ഈ സുഹൃദ്സംഗമത്തിനു അകലങ്ങളിൽ ഇരുന്ന് ആശംസകൾ അർപ്പിച്ച കുഞ്ഞൻ, അഗ്രജൻ, കിരൺസ്, ബഷീർ വെള്ളറക്കാട്, വിശാലമനസ്കൻ, മാണിക്യം, ഞാനും എന്റെ ലോകവും, രാമചന്ദ്രൻ വെട്ടിക്കാട്, സൂത്രൻ, സ്മിതാ ആദർശ്, മരമാക്രി, യൂസുഫ്പ, കാന്താരിക്കുട്ടി, ദീപക് രാജ്, അനൂപ് തിരുവല്ല, ശ്രീ, ഉഗാണ്ടാ രണ്ടാമൻ, തമനു, ഇന്ത്യാ ഹെറിട്ടേജ്, കണ്ണനുണ്ണി, ചിന്തകൻ, ശ്രദ്ധേയൻ,ഗീത് തുടങ്ങിയവർക്കും ഞങ്ങളെല്ലാവരുടേയും പേരിൽ നന്ദി രേഖപ്പെടുത്തുന്നു. (തിരക്കിനിടയിൽ ഇനിയും മറന്നുപോയ പേരുകൾ ഉണ്ടാകാം, സദയം ക്ഷമിക്കുക)
കൂടാതെ ഈ മീറ്റില്‍ പങ്കെടുത്ത് വിജയിപ്പിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.
ഈ പരിപാടി ഭംഗിയാക്കുവാൻ ഞങ്ങളെല്ലാവരേയും അനുഗ്രഹിച്ച് ആശീർവദിച്ച സർവ്വേശ്വന്റെ മുൻപിൽ പ്രണാമം അർപ്പിച്ചുകൊണ്ട്, എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദി പറഞ്ഞുകൊണ്ട്...
ചെറായി മീറ്റിനേപറ്റിയുള്ള എല്ലാ പോസ്റ്റുകളും ശ്രീ.മുള്ളുർക്കാരന്റെ ഈ പോസ്റ്റിൽ നിന്നും ലഭിക്കും..
ചെറായി മീറ്റിനേക്കുറിച്ചുള്ള ഒരു വീഡിയോ, ജോ തയ്യാറാക്കി വരുന്നു.
അതിന്റെ ട്രെയിലെർ ഇവിടെ ലഭിക്കും.
36 comments:
ഇതൊന്നു ശ്രദ്ധിക്കൂ പ്രിയ കൂട്ടുകാരേ;
Blogger Cartoonist said...
പ്രിയപ്പെട്ട ചെറായി കൂട്ടുകാരെ,
ഒരു അഭ്യര്ഥന.
കയ്യില് ക്യാമറ കരുതിയിരുന്നെങ്കിലും, ആ തിരക്കില് ഒരു പടം പോലും എടുക്കാനാവാതെ പോയ കക്ഷിയാണ് ഞാന്.
ഓരോ ബ്ലോഗറും തന്റെ ചിത്രവും പിടിച്ചു നില്ക്കുന്ന ഒരു പടം എടുക്കണമെന്നുണ്ടായിരുന്നു. വരയ്ക്കുന്ന വീഡിയോയും കിട്ടിയിരുന്നെങ്കില് എന്നുമുണ്ട്.
ഹെന്താപ്പൊ ചെയ്യ്യ.
ഹന്ത ഭാഗ്യം ജനാനാം !:(
അതുകൊണ്ട്....
ക്യാരിക്കേച്ചര് വരച്ചുതന്നവര് അതിന്റെ ഒരു ക്ലിയര് സ്കാന്ഡ് കോപ്പിയൊ, അതിന്റെ ഒരു ഡിജിറ്റല് പടമൊ, പറ്റുമെങ്കില് അതും കയ്യിലേന്തിനില്ക്കുന്ന ഒരു ചിത്രമൊ ദയവായി ഉടന് ഒന്നെനിക്കയച്ചു തരുമൊ ?
ഞാന് ഇത്തരം ചിത്രങ്ങള് സൂക്ഷിക്കുന്നുണ്ട്. പടം അവിടെ വെച്ച് എടുക്കാനാവുമായിരുന്നില്ല എന്നത് എല്ലാവര്ക്കും അറിയാമല്ലൊ.
അതുകൊണ്ടാണീ അഭ്യ..... :)
ദയവായി ഇതിനെ നിസ്സാരമായി തള്ളിക്കളയാതിരിയ്ക്കണേ :)
അയയ്ക്കേണ്ടത്:
sajjive@gmail.com
അല്ലെങ്കില്
Sajjive Balakrishnan,
D-81, Income Tax Quarters,
Panampilly Nagar,
Kochi-682036
Mob: 94477-04693
അങ്ങനെ കാത്തു കാത്തിരുന്ന രണ്ടാം ഭാഗവും എത്തി.ക്ഷീണിച്ച് അവശനായി കട്ടിലിലേയ്ക്ക് മറിഞ്ഞ ഹരീഷിനെ ഞാൻ കാണുന്നു.
വിവരണങ്ങളും ഫോട്ടോയും നന്നായി.എന്നാലും ‘ഹരീഷ് ടച്ച്” ഉള്ള ചില ചിത്രങ്ങളുടെ അഭാവം ഈ പോസ്റ്റിൽ കാണുന്നു.
നന്ദി...ആശംസകൾ...
ഓ.ടോ: സജ്ജീവേട്ടനു എന്റെ എല്ലാ വിവരങ്ങളും കൈമാറിയിട്ടുണ്ട്.
ഹാ..ഞാന്‍ തേങ്ങ്യായുമായി വന്നതാ...ചാന്‍സ് സുനില്‍കൃഷ്ണന്‍ ഇല്ലാതാക്കി.....എന്നാലും
(((((((ഠേ))))))))....
ഒരു മന: സമാധാനത്തിന്....:):)
ഹരീഷെ,
നീരുഭായി,ലതിച്ചേച്ചി തുടങ്ങിയവരെ ഒരുപാട് പേര് വിളിച്ചിരുന്നു, അതൂടെ ചേര്‍ക്കണേ.
ആഹാ...
ഞമ്മളും കെട്ട്യോളും അരക്കുട്ടീം ണ്ട്. രണ്ടരേല്‍ രണ്ടെവിടെ...?
എനിക്ക് തോന്നുന്നത്,ഇത്രയും ബ്ലോഗെഴുത്തും കൂട്ടായ്മകളും
മലയാളത്തിലെ ഉള്ളൂവെന്നാണ് ...ശരിയാണോന്നറിയില്ല കേട്ടോ
എന്തായാലും വളരെ നല്ലത്.
പിന്നെ ഇങ്ങനെയുള്ള മീറ്റിനു പങ്കെടുക്കാന്‍ എന്താണ് മാനദണ്ഡം ...
എത്ര നാള് കൂടുമ്പോഴാണ് മീറ്റ് സംഘടിപ്പിക്കുന്നത്..???
Greetings from Galice, Spain! I would like to know the name of your language. The translator software cannot detect it, and I would like to read your blog. Best regards, and thank you anyway. Peace and Love.
അടുത്ത കൂട്ടായ്മയ്ക് മനസ്സ് ഇപ്പോഴെ തയ്യാറെടുത്ത് കഴിഞ്ഞു.നമുക്കത് തിരുവനന്തപുരത്താക്കാം.എന്ത് പറയുന്നു.
ഹരീഷിനും,മറ്റെല്ലാപേര്‍ക്കും നന്ദി.
ഹരീഷ് തൊടുപുഴക്കും കൂടെ പ്രവര്‍ത്തിച്ച സംഘാടകര്‍ക്കും അഭിനന്ദനങ്ങള്‍.
ഈ മീറ്റിലൂടെ ഞാന്‍ കണ്ടതില്‍ ചിലത്.
൧. വിമര്‍ശനങ്ങള്‍ ദാരാളം ഉണ്ടായപ്പോള്‍ സുതാര്യതയും നടത്തിപ്പും മെച്ചപ്പെടത്താന്‍ കഴിഞ്ഞു.
൨. പങ്കെടുത്തവരുടെ എല്ലാം വീഡിയോ (വരാന്‍ പോകുന്നതെയുള്ളു) ഫോട്ടോ കവറേജും അവയുടെ പ്രസിദ്ധീകരണവും ബൂലോഗ ബ്ലോഗര്‍മാരില്‍ വീണ്ടും ഇത്തരം മീറ്റുകള്‍ ഉണ്ടാവണം എന്ന ആശയത്തിന് പ്രാധാന്യം കൂടി.
൩. കുറഞ്ഞ ചെലവില്‍ വിഭവസമൃദ്ധമായ ഭക്ഷണം ചെറായി മീറ്റ് കൂടുതല്‍ ശോഭയുള്ളതാക്കി.
൪. ബ്ലോഗുനാമവും സ്വന്തം പേരും വെളിപ്പെടുത്തിയുള്ള പരിചയം പുതുക്കല്‍ കൂടുതല്‍ സൌഹാര്‍ദ്ദങ്ങള്‍ക്ക് വഴിയൊരുക്കി.
൫. ബ്ലോഗില്‍ അവരവര്‍ പ്രസിദ്ധീകരിക്കുന്ന ബ്ലോഗിലെ ആശയങ്ങള്‍ ചര്‍ച്ചക്കെടുക്കാത്തത് നന്നായി.
കറണ്ട് പോയി അപ്ഡേറ്റുന്നു.
മീറ്റിലെ ഈറ്റിന് പ്രാധാന്യം കൊടുത്ത ഈ റിപ്പോര്‍ട്ടും വളരെ ഇഷ്ടപ്പെട്ടു..
“ഏകദേശം മൂന്നുമണിക്കൂർ കൊണ്ട് , 120 ഓളം ആൾക്കാരെ അദ്ദേഹം തന്റെ കൈക്കുള്ളിലാക്കിയിരുന്നു...“ സജീവേട്ടനെ സമ്മതിച്ചിരിയ്ക്കുന്നു..
എല്ലാ സംഘാടകര്‍ക്കും അഭിനന്ദനങ്ങള്‍..
Reggae4ever & the Habacuc Co. said...
Greetings from Galice, Spain! I would like to know the name of your language.
THIS IS A LANGUAGE CALLED 'MALAYALAM' SPOKEN IN THE SOUTH MOST PART OF INDIA
ഹരീഷ്,
എല്ലാവരേയും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം!
നന്ദി
ഹരീഷ്
രണ്ടാം ഭാഗവും നന്നായി.
ഒരു തിരുത്ത്:
ഇങ്ങനെ ഒരു മീറ്റ് ആയാലോ ചേച്ചീ എന്നു ആദ്യം പറഞ്ഞത് അപ്പുവായിരുന്നു. അതിനു ശേഷം ഞങ്ങള്‍ രണ്ടാളും കൂടി ആലൊചിച്ച് ഒരു പോസ്റ്റ് ഇടാന്‍ തീരുമാനിച്ചു എന്നേ ഉള്ളൂ. Main credit goes to Apps :) :)
ഏതായാലും ഞങ്ങളുടെ ഈ എളിയ ശ്രമം ഇത്ര വലിയ വിജയമായതില്‍ ഒരുപാടൊരുപാട് സന്തോഷമുണ്ട്. അതിനായി പരിശ്രമിച്ച എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍.
ഇനിയും ഇതുപോലെ സൌഹ്രുദകൂട്ടായ്മ വേദികള്‍ ഉണ്ടാവും എന്ന പ്രതീക്ഷ്യോടെ...
ഇനിയും നല്ല കൂട്ടായ്മകള്‍ ഉണ്ടാകാന്‍ ചെറായി മീറ്റ് പ്രചോദനമാകട്ടെ,
ആശംസകള്‍
ഈ മീറ്റിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ശരിക്കും അഭിനന്ദനം അര്‍ഹ്ഹിക്കുന്നു.
ബ്ലോഗറോ ബ്ലോഗാര്‍ത്ഥിയോ എന്തെങ്കിലുമാകട്ടെ, സഹൃദയരായ കുറേ പേര്‍ ഒത്തുകൂടി സന്തോഷകരമായ കുറച്ചു സമയം! അതു തന്നെ വലിയ കാര്യം.
ഈ മീറ്റിനു വേണ്ട സജ്ജീകരണങ്ങള്‍ ഇതു വരെ കണ്ടതി വെച്ച് ഏറ്റവും മികച്ചതായിരുന്നു. ഒത്തിരി പേരുടെ ആത്മാര്‍ത്ഥമായ അധ്വാനം ഇതിനു പിന്നില്‍ ഉണ്ടെന്ന് വ്യക്തം.
ജീവിതത്തിലെ ഇങ്ങനത്തെ ചെറിയ സന്തോഷങ്ങളില്‍ പങ്കെടുക്കാതെ പങ്കെടുക്കാന്‍ സാധിക്കുന്നതില്‍ (വെബ്ബില്‍ കൂടി) എനിക്കും സന്തോഷം.
ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും, മീറ്റിന് വന്നു ചേര്‍ന്നവര്‍ക്കും എന്റെ ആശംസകള്‍, അഭിനന്ദനങ്ങള്‍.
ശരിക്കും കലക്കി!
ചെറായി ഗ്രൂപ്പ് ഫോട്ടോയില്‍ ഹരീഷിനെ കണ്ടില്ല?
അഭിനന്ദനങ്ങൾ, ചെറായി മീറ്റ് ഒരു ഗ്രെയ്റ്റ് ഇവന്റ് ആക്കുന്നതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും
ചെറായി മീറ്റിന്റെ വിജയത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍, ആശംസകള്‍.
സന്തോഷകരമായ ഒരു ദിവസം സമ്മാനിച്ചതിന് എല്ലാ കൂട്ടുകാർക്കും നന്ദി.....
വിശദമായ വിവരങ്ങള്‍ക്കും,ഫോടോയ്ക്കും നന്ദി..
മീറ്റ് വിജയകരമാക്കാന്‍ യത്നിച്ച എല്ലാ കൂട്ടുകാര്‍ക്കും അഭിനന്ദനങ്ങള്‍..
ഹരീഷേ, പോസ്റ്റ് നന്നായി. ചിത്രങ്ങളും.
കേരള ഫാർമർ പറഞ്ഞ ഒരു അഭിപ്രായത്തോട് വിയോജിപ്പുണ്ട്. “. വിമര്‍ശനങ്ങള്‍ ദാരാളം ഉണ്ടായപ്പോള്‍ സുതാര്യതയും നടത്തിപ്പും മെച്ചപ്പെടത്താന്‍ കഴിഞ്ഞു“
അത് മാത്രം ചന്ദ്രേട്ടൻ പറയരുത്.
വിമർശനങ്ങൾ വന്നതുകൊണ്ടല്ല നടത്തിപ്പു സുതാര്യമായതും നടത്തിപ്പുമെച്ചപ്പെട്ടതും. അവയില്ലായിരുന്നുവെങ്കിലും ഈ മീറ്റ് ഇങ്ങനെ തന്നെ നടക്കുമായിരുന്നു, നടത്തുമായിരുന്നു. ഒരു മീറ്റ് നടത്തും എന്നു പറയാൻ മാത്രമല്ല, അത് ഭംഗിയായി എങ്ങനെ നടത്താം എന്ന് അറിയാവുന്നതുകൂടിക്കൊണ്ടാണ് ഇങ്ങനെയൊരു പരിപാടിക്ക് ഇറങ്ങിത്തിരിച്ചത്. അത് വിമർശകരുടെ മിടുക്കുകൊണ്ടാണെന്നു പറയേണ്ടകാര്യമില്ല. ഈ മീറ്റിൽ കുത്തിത്തിരുപ്പുണ്ടാകാൻ ശ്രമിക്കുക, കഴിയുമെങ്കിൽ അത് നടക്കാനീടവരുത്താതിരിക്കുക, തെറ്റിദ്ധാരണകളുണ്ടാക്കി പരമാവധിപേരെ പങ്കെടുപ്പിക്കാതിരിക്കുക എന്നതു മാത്രമാണ് വിമർശകർക്കുണ്ടായിരുന്ന ഉദ്ദേശം.
അപ്പുമാഷ് ഇത്രയും പറഞ്ഞ സ്ഥിതിക്ക് വിവാദം തുടങ്ങിയ പോസ്റ്റില്‍ ഞാനിട്ടിരു കമന്റ് ഇവിടെ പൊക്കി ഇടട്ടെ.
1 month ago
പ്രിയ ബെര്‍ളി തോമസ്,
ബ്ലോഗ് എന്ന പദവും ബ്ലോഗേഴ്സ് എന്ന പദവും ആരെങ്കിലും രജിസ്റ്റ്ര് ചെയ്ത് പേറ്റെന്റെടുക്കാത്തിടത്തോളം താങ്കള്‍ക്കും എനിക്കും അത് ഉപയോഗിക്കാം. ബ്ലോഗേഴ്സ് മീറ്റിനെക്കുറിച്ചുള്ള പോസ്റ്റും കമന്റും താങ്കള്‍ വായിച്ചിട്ടില്ലെന്നാണ് മനസ്സിലാവുന്നത്. ബ്ലോഗും ബ്ലോഗേഴ്സ് മീറ്റും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും ഒരു ഓര്‍ക്കൂട്ട് കമ്യൂണിറ്റി മീറ്റെന്നപോലെ മീറ്റിനു വരുന്ന ആളുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു കോമണ്‍ ഫാക്റ്റര്‍ മാത്രമാണ് ബ്ലോഗ് എന്ന പദമെന്നും അര്‍ത്ഥശങ്കക്കിടയില്ലാത്തവണ്ണം അവിടെ വ്യക്തമാക്കപ്പെട്ടതാണ്. താങ്കള്‍ക്കത് ബോദ്ധ്യപ്പെടുമെന്ന് കരുതുന്നു.
ഇനിയൊന്ന് സുരക്ഷാ പ്രശ്നങ്ങള്‍:
എന്തെങ്കിലും രീതിയില്‍ ട്രേസ് ചെയ്യപ്പെടാത്ത ഒറ്റ ബ്ലോഗര്‍മാരും അവിടെ ഉണ്ടാവില്ല.മറ്റേതെങ്കിലും ബ്ലൊഗര്‍മാരുടെ സുഹൃത്തുക്കളായി വരുന്ന,ഏതൊരാളുടേയും ഉത്തരവാദിത്വം അയാളെ പരിചയെപ്പെടുത്തുന്ന ആള്‍ക്കുമായിരിക്കും. കൂടൂതല്‍ വിശദാംശങ്ങള്‍ ഇപ്പോഴില്ല, മീറ്റിനടുത്ത ദിവസങ്ങളില്‍ ബന്ധപ്പെട്ട പോസ്റ്റ് വരും.
ഉത്തരവാദിത്വത്തെ കുറിച്ച്:
തീര്‍ച്ചയായും നാട്ടുകാരിയായ ലതികാ സുഭാഷും മനോജ് രവീന്ദ്രനും കൂടാതെ ഈ ടീമിലുള്ള ഹരീഷ് തൊടുപുഴ, പിന്നെ ഈ ഞാന്‍ ഇത്രയാളുടേയും ഉത്തരവാദിത്വത്തിലായിരിക്കും ഈ മീറ്റ്. ഔദ്യോഗികവും അനൌദ്യോഗികവുമായ സംരക്ഷണങ്ങള്‍ തീര്‍ച്ചയായും ഇതിനുണ്ടാവുകയും ചെയ്യും.കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ പറയാനാവില്ല.
നാഥനില്ലാക്കളരിയാവും ചെറായിലേതെന്ന് കരുതുന്നെങ്കില്‍ അത് തെറ്റായിരിക്കും എന്ന് മാത്രമേ ഇപ്പോള്‍ പറയുന്നുള്ളൂ.
താങ്കള്‍ തീര്‍ച്ചയായും പങ്കെടുക്കുമെന്ന് കരുതുന്നു.
സസ്നേഹം,
അനില്‍.
(അനില്‍@ബ്ലോഗ്)
anilatblog@gmail.com
09447168296
ഹരീഷേ,
നന്ദി ആരോടാണ് പറയേണ്ടത്?
നന്ദിയാരോടു ഞാൻ ചൊല്ലേണ്ടൂ.....
ഹരീഷ്ഭായ്... വളരെ നന്ദി.
അപ്പു,
അപ്പ്വിന്റെ മനസെനിക്ക് മനസിലാക്കാം. ഒരു മീറ്റെന്നു പറയുന്നത് സംഘാടകരോടൊപ്പം പങ്കെടുക്കുന്നവരുടെയും കൂടെ സഹകരണമാണ്. ആദ്യം നടന്ന ചര്‍ച്ചകളില്‍ ധാരാളം പോരായ്മ ഞാന്‍ കണ്ടിരുന്നു. അതിന് ഞാന്‍ പ്രതികരിച്ചതും ഇല്ല. ഏതോ ഒരു പോസ്റ്റില്‍ ശ്രീ@ശ്രേയസ് മീറ്റ് നടത്തിപ്പിനെപ്പറ്റി ശഒരു കമെന്റിട്ടിരുന്നു. അതിനെ അപ്പുവും അതേ അര്‍ത്ഥത്തില്‍ത്തന്നെ പിന്താങ്ങുകയും ചെയ്യു. അതിനാലാണ് ഞാന്‍ പറഞ്ഞത് വിമര്‍ശനങ്ങളും ആരോപണങ്ങളും ഉണ്ടാകുമ്പോള്‍ തീര്‍ച്ചയായും തെറ്റുകള്‍ തിരുത്തുവാനും നല്ലരീതിയില്‍ നടത്തിക്കുവാനും അവസരം ഒരുങ്ങുന്നു എന്നത്.
സിബുവിന്റെ ഒറ്റക്കുള്ള ചിത്രം കഴിയുമെങ്കില്‍ ഒഴിവാക്കണം എന്ന് പറഞ്ഞിരുന്നു. ഗൂഗിള്‍ സെര്‍ച്ചില്‍ വരാന്‍ ആഗ്രഹിക്കുന്നില്ല എന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഞാനത് നീക്കം ചെയ്തു. മറ്റുള്ളവര്‍ ഇടാതിരുന്നാലും അതിലെ ശരി മനസിലാക്കാം.അതിന്റെ ചുവടു പിടിച്ച് പലരുടെയും ഒറ്റക്കുള്ള ചിത്രങ്ങള്‍ നീക്കം ചെയ്യപ്പെടുന്നത് കാണുവാന്‍ കഴിഞ്ഞു. ഇത്രയധികം ആളുകള്‍ പങ്കെടുത്ത് വിജയിപ്പിച്ച (നിസ്സംശയം പറയാം) ബ്ലോഗര്‍ മാരുടെ ചിത്രങ്ങളും സംഭാഷണങ്ങളും ബൂലോഗമുന്നില്‍ എത്തുകയും ഭാവിയിലും ഇത്തരത്തില്‍ മീറ്റുകള്‍ ഉണ്ടാവാന്‍തന്നെ ചെറായി മീറ്റ് ഒരു വഴികാട്ടികൂടി ആവണം എന്നും എനിക്കാഗ്രഹമുണ്ട്. എന്റെ ചിത്രങ്ങളോ സംഭാഷണങ്ങളോ എഡിറ്റ് ചെയ്യാതെ പ്രസിദ്ധീകരിക്കുന്നതില്‍ എനിക്കൊരു എതിര്‍പ്പും ഇല്ല. എന്റെ കാര്യമല്ലെ എനിക്ക് പറയുവാന്‍ കഴിയൂ.
ഹരീഷ്, ശങ്കരങ്കുട്ടി, അവൂക്കാദര്‍, ലോനപ്പയ് മുതല്പേര്‍ അറിയാന്‍....
എല്ലാം അസ്സലായി !
വിമര്‍ശകരെ ഇഗ്നോര്‍ ചെയ്യുക എന്നത്
ടൈം ടെസ്റ്റെഡ് ഉപായമായിരുന്നു...
സാരല്ല്യ.. സംഗതി നന്നായല്ലൊ :)
ഇനി എന്റെ ഒരു ചെറായിവരകള്‍ കൂടി വരാനുണ്ട്. ഒരു രണ്ടൂസം..ഏറിയാല്‍..
(മറയുന്നു)
കാര്‍ട്ടൂണിസ്റ്റ് ചെറായി വരകള്‍ വരാന്‍ പോണേ എന്ന് പറഞ്ഞു തുടങ്ങിയിട്ട് കൊറെ ദെവസം ആയല്ലോ. ജോയുടെ വീഡിയോയും കാര്‍ട്ടൂണിസ്റ്റിന്റെ വരയും കാത്തിരിക്കുന്നു.
ട്രാക്കിങ്ങ് :)
നഷ്ടബോധം തോന്നുന്നു..
എന്തുചെയ്യാനാ..
മോനു തീരെ സുഖമില്ലാതായി...
ഏതായാലും മീറ്റിന്റെ റിപ്പോര്‍ട്ടുവായിച്ചു
സന്തോഷിക്കാന്‍ അവസരം തന്നതിന് നന്ദി..
അടുത്ത കൂട്ടായ്‌മയ്‌ക്ക് കൂടാമെന്ന പ്രതീക്ഷയില്‍!!!!!!!!!!!!!
എന്തായാലും സംഗതി ഗംഭീരം. ചെറായിയില്‍ ഉണ്ടായതും വളര്‍ന്നതുമായ സ്നേഹ സൌഹൃദങ്ങള്‍ക്ക് പകരം വയ്ക്കാന്‍ മറ്റൊന്നുമില്ല. കാരണം ഒന്നും ഒന്നിനും പകരമാവില്ല എന്നതു തന്നെ.
പിന്നെ വിമര്‍ശനങ്ങളും വിവാദങ്ങളും മറ്റും. പട്ടികള്‍ കുരയ്ക്കട്ടെ. സാര്‍ഥവാഹകസംഘം കടന്നുപോകട്ടെ.......
വിശദമായ പോസ്റ്റ് നന്നായി. ഞാനും വിളിച്ചിരുന്നു ഹരീഷെ. ലതിയെ വിളിച്ചു. നീരൂന് മെസ്സേജ് അയക്കുകയും ചെയ്തു.
കൂടുതല്‍ സംഗമങ്ങള്‍ ഉണ്ടാവട്ടെ. എല്ലാവരെയും ഒരേ വേദിയില്‍ ഒരുമിച്ചു കാണുന്നത് സന്തോഷകരം തന്നെയാണ്.
കൂടുതല്‍ വിവരണങ്ങള്‍ക്കും ചിത്രങ്ങള്‍കും നന്ദി ഹരീഷേ..
ചെറായി മീറ്റ് നല്ലൊരു സൌഹൃദ കൂട്ടായ്മ ആയിരുന്നു. കാണണമെന്നാഗ്രഹിച്ച് പലരേയും കണ്ടു പരിചയപ്പെട്ടു.
ഒരിക്കല്‍ക്കൂടി നന്ദി ഉണ്ടെടാ..
‘എടാ, പോടാ’ന്ന് വിളിക്കാനുള്ള ചങ്ങാത്തം നമുക്കിടയിലുണ്ടാക്കിയത് ആ മീറ്റാണ്. നീ അടുത്ത ഒരു കൂടിച്ചേരലിനെക്കുറിച്ച് മനസ്സിലിടുക. നന്ദി പറയേണ്ടതില്ലല്ലോ? :)
മടങ്ങുന്നു.
രണ്ടാം ഭാഗവും നന്നായി.
മീറ്റ് വിജയകരമാക്കാന്‍ യത്നിച്ച എല്ലാ കൂട്ടുകാര്‍ക്കും അഭിനന്ദനങ്ങള്‍..
Let's meet again!
ഹരീഷേട്ടാ ചില തിരക്കുകളിൽ പെട്ട് ഇവിടെ എത്താൻ വൈകി, രണ്ടാം ഭാഗവും നന്നായിട്ടുണ്ട്. മറക്കാൻ സാധിക്കാത്ത ഒരുപിടി ഓർമ്മകൾ സമ്മാനിച്ച ഒന്നാണ് ചെറായി ബ്ലോഗ്ഗ് മീറ്റ്. അത് വൻ വിജയമാക്കിയ എല്ലാവർക്കും എന്റേയും അഭിനന്ദനങ്ങൾ.
Post a Comment