Saturday, April 18, 2009

ഒരു തീയതി തിരഞ്ഞെടുക്കൂ..

പ്രിയ ചങ്ങാതിമാരെ,
കമ്പ്യൂട്ടര്‍ സ്ക്രീനിന്റെ തിളക്കത്തില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ബൂലോക സൌഹൃദങ്ങള്‍, ക്രിയാത്മകമായ കൂട്ടായ്മകളിലേക്ക് വളരുന്ന കാഴ്ച അത്ര അപൂര്‍വ്വമല്ലാതെ നാം കണ്ടു വരുന്നതാണല്ലോ. നാട്ടിലുള്ള ചില സുഹൃത്തുക്കളുടെയും മറ്റും ആഗ്രഹപ്രകാരം തൊടുപുഴ കേന്ദ്രീകരിച്ച് ഒരു ബ്ലോഗ്ഗേഴ്സ് മീറ്റ് സംഘടിപ്പിക്കുന്നതിനെക്കുറിച്ച് മുമ്പൊരു പോസ്റ്റിട്ടിരുന്നു. അതിനു ലഭിച്ച പ്രതികരണങ്ങളുടെ ആത്മ വിശ്വാസത്തില്‍ മെയ് അല്ലെങ്കില്‍ ജൂണ്‍ മാസത്തില്‍ നമുക്ക് ഒത്തുകൂടുന്നതിനാവശ്യമായ പ്രാരംഭ നടപടികള്‍ ആരംഭിക്കാനാഗ്രഹിക്കുകയാണ്. പരസ്പരം നേരില്‍ പരിചയപ്പെടാനും ക്രിയാത്മകമായ മറ്റു പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനു വേണ്ടി മാത്രം ഉദ്ദേശിക്കുന്ന ഈ ഒത്തുചേരലില്‍ സൌകര്യപ്രദമായ ഒരു തിയ്യതി നിശ്ചയിക്കുക എന്നതാണ് ഈ പോസ്റ്റില്‍ ഉദ്ദേശിക്കുന്നത്. പങ്കെടുക്കാന്‍ സാധിക്കുന്ന എല്ലാ സുഹൃത്തുക്കളും തങ്ങള്‍ക്ക് സൌകര്യപ്രദമായ തീയതിയും തങ്ങളുടെ നിര്‍ദ്ദേശവും കമന്റായോ മെയിലിലൂടെയോ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ചില തിയ്യതികള്‍ താഴക്കൊടുക്കുന്നു, അതിന്‍ പ്രകാരം ആവശ്യമായ ഹാളോ മറ്റോ തയ്യാറാക്കാമന്ന് പ്രതീക്ഷിക്കുകയാണ്. ഇത് ഒരു അനൌപചാരിക ഒത്തുകൂടല്‍ മാത്രം. പരസ്പരം പരിചയപ്പെടാന്‍, സൌഹൃദങ്ങള്‍ പങ്കുവക്കാന്‍ നിങ്ങളെ ഏവരേയും മലനാടിന്റെ മണ്ണിലേക്ക് സ്വാഗതം ചെയ്യുന്നു.

മേയ് 9; മേയ്24 എന്നീ തീയതികള്‍ നിങ്ങളുടെ മുന്‍പില്‍ വെയ്ക്കുകയാണ്.
ഈ മദ്ധ്യവേനലവധിക്കു തന്നെ ഒത്തുചേരണമെന്ന് പ്രതീക്ഷിക്കുന്നു.
കാരണം; ജൂണ്‍ മാസമാകുമ്പോഴേക്കും സ്കൂള്‍ തുറപ്പും അതിന്റെ ബഹളവുമായിരിക്കും.
പിന്നെ മണ്‍സൂണ്‍ തുടങ്ങുന്നത് അകലെ നിന്നും വരുന്നവര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കാനും ഹേതുവാകാം.
തീയതി നിശ്ചയിച്ചെങ്കില്‍ മാത്രമേ എനിക്കു ഹാള്‍ നേരത്തേ ബുക്കുചെയ്യുവാന്‍ സാധിക്കൂ..
നടത്താനുദ്ദേശിക്കുന്ന സ്ഥലം; തൊടുപുഴയാറിന്റെ ഓരത്തുള്ള ‘റിവേറാ പാര്‍ക്ക് ‘ എന്ന ഹാളില്‍ വച്ച്.
എല്ലാവരും പങ്കെടുക്കുവാന്‍ സഹകരിക്കണമെന്നു താല്പര്യപ്പെടുന്നു..