Tuesday, July 26, 2011

തൊടുപുഴയിലേക്കു ഏല്ലാവര്‍ക്കും സ്വാഗതം..

# ബ്ലോഗ് സുഹൃദ് കുടുംബസംഗമം @ തൊടുപുഴ..
ജൂലൈ 31 നു അര്‍ബന്‍ ബാങ്ക് ഹാള്‍ ആഡിറ്റോറിയത്തില്‍..
ഏവര്‍ക്കും സ്വാഗതം..



# മീറ്റ് ആരംഭം - 10 AM
റെജി.ഫീ - Rs.200/-


# വരാമെന്ന് പറഞ്ഞിരുന്നവരുടെ ലിസ്റ്റില്‍ ഉള്ളവരുടെ കൂടേ അവരുടെ ഫാമിലിയോ കൂട്ടുകാരോ മറ്റോ വരാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ ആയതിന്റെ എണ്ണവും ദയവായി ശ്രദ്ധയില്പെടുത്തുവാന്‍ അഭ്യര്‍ത്ഥിക്കുന്നു..


# പ്രസ്തുത ലിസ്റ്റില്‍ ഉള്ളവര്‍ക്ക് ആര്‍ക്കെങ്കിലും പ്രസ്തുത മീറ്റില്‍ സംബന്ധിക്കുവാന്‍ കഴിയാതെ വരുന്ന സാഹചര്യമുള്ള പക്ഷം ജൂലൈ 29നു മുന്‍പായി അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു..


# contact no: Hareesh - 9447302370
Devan - 8547527737




  1. ഹരീഷ്
  2. മത്തായി 2ന്‍ഡ്
  3. അബിദ് ഫ്രാന്‍സിസ്
  4. പ്രതി /pradeep
  5. ഡോ.ബാബുരാജ്
  6. Alex
  7. ജി.നിശികാന്ത്
  8. ദേവന്‍
  9. സപ്തവര്‍ണ്ണങ്ങള്‍
  10. sudev
  11. കൊട്ടോട്ടിക്കാരന്‍
  12. സിജീഷ്
  13. വിനയന്‍
  14. പൊന്മളക്കാരന്‍
  15. പാട്ടേപ്പാടം റാംജി
  16. നൌഷാദ് വടക്കേല്‍
  17. പ്രവീണ്‍ വട്ടപ്പറമ്പത്ത്
  18. സങ്കൽ‌പ്പങ്ങൾ (ഹനീഷ് ലാൽ)
  19. ഡി. പ്രദീപ് കുമാർ
  20. സജിം തട്ടത്തുമല
  21. അഞ്ജലി അനില്‍കുമാര്‍
  22. ജിക്കു
  23. ജാബിര്‍ മലബാറി
  24. മനോരാജ്
  25. പാവത്താന്‍
  26. റെജി പുത്തെന്‍പുരക്കല്‍
  27. ഗോപകുമാര്‍ വി എസ്
  28. മിക്കി മാത്യൂ
  29. ജെയിന്‍
  30. ജോ
  31. ഗോപക് യു ആര്‍
  32. ഒരുമ (2)
  33. സ്വപ്നാടകന്‍
  34. അനൂപ്
  35. സംഷീ
  36. ഷെറീഫ് കൊട്ടാരക്കര
  37. രഞ്ജിത് വിശ്വം
  38. വേദവ്യാസൻ(2)
  39. നന്ദകുമാർ
  40. പാക്കരൻ
  41. തകര്‍പ്പന്‍
  42. ഡോ. ആർ.കെ. തിരൂർ
  43. കൈലാസം കഥകൾ
  44. Anil
  45. ഇലക്ട്രോണിക്സ് കേരളം (അജിത്)
  46. അലെക്സാണ്ടെര്‍
  47. സന്തോഷ്
  48. പകല്‍ കിനാവന്‍
  49. മുരളിക
  50. അരുണ്‍ കായംകുളം (??)
  51. T.U. അശോകന്‍
  52. നല്ലി
  53. നൌഷാദ് (??)
  54. നിവിന്‍
  55. പുണ്യാളൻ
  56. അരുണ്‍ നെടുമങ്ങാട്
  57. നാട്ടുകാരന്‍
  58. ഒടിയന്‍
  59. സന്ദീപ് പാമ്പള്ളി
  60. syrian voice
  61. മത്താപ്പ് /ദിലീപ്
  62. ദിമിത്രോവ്
  63. ലതികാ സുഭാഷ്
  64. മാണിക്യം
  65. വാഴക്കോടന്‍

Wednesday, July 13, 2011

തൊടുപുഴ മീറ്റിന്റെ ആരവങ്ങളിലേക്ക് സ്വാഗതം..




ഏകദേശം 56 പേരോളം പ്രസ്തുത മീറ്റിനു സംബന്ധിക്കാമെന്ന് ഇതുവരെ വാഗ്ദാനം നല്‍കിയിട്ടുണ്ട്..
ഇനിയും കൂടുതല്‍ ബ്ലോഗേര്‍സിനെ പ്രതീക്ഷിക്കുന്നുമുണ്ട്..
തൊടുപുഴക്കു എത്തിച്ചേരുവാനുള്ള സ്കെച്ച് താഴെ കൊടുത്തിട്ടുണ്ട്..
വഴിയൊ ഹാളിന്റെയൊ കാര്യത്തിന്‍ മേലുള്ള സംശയനിവാരണം സാധിച്ചു കൊടുക്കുന്നതാണ്..
ടി. ലിസ്റ്റില്‍ ഉള്ളവര്‍ക്ക് ആര്‍ക്കെങ്കിലും പ്രസ്തുത മീറ്റില്‍ സംബന്ധിക്കുവാന്‍ കഴിയാതെ വരുന്ന സാഹചര്യമുള്ള പക്ഷം ജൂലൈ 29നു മുന്‍പായി അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു..
ടി.ലിസ്റ്റില്‍ ഉള്ളവരുടെ കൂടേ അവരുടെ ഫാമിലിയോ കൂട്ടുകാരോ മറ്റോ വരാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ ആയതിന്റെ എണ്ണവും ദയവായി ശ്രദ്ധയില്പെടുത്തുവാന്‍ അഭ്യര്‍ത്ഥിക്കുന്നു..
മുന്‍പ് ഉദ്ദേശിചിരുന്നതില്‍ നിന്നും വ്യത്യസ്തമായി ഫുഡിന്റെ മെനുവില്‍ മാറ്റം വരുത്തിയതിനാല്‍ ആളൊന്നുക്ക് റെജി.ഫീസ് 200 രുപയായി നിജപ്പെടുത്തിയിരിക്കുന്നു..
കുട്ടികള്‍ക്ക് ടി.ഫിസ് ഉണ്ടായിരിക്കുന്നതല്ലാ..
അപ്പോള്‍ എല്ലാവരേയും തൊടുപുഴയുടെ മണ്ണിലേക്ക് ഒരിക്കല്‍ കൂടി സ്വാഗതം ചെയ്തു കൊണ്ട്..

ദേവന്‍ : 8547527737
ഹരീഷ് : 9447302370

മീറ്റ്-ജൂലൈ 31സ്റ്റ്
വെന്യൂ-തൊടുപുഴ അര്‍ബന്‍ ബാങ്ക് ഹാള്‍ ആഡിറ്റോറിയത്തില്‍

Monday, July 04, 2011

സംഹാരരുദ്രയായ് ഭൂതകാല കാമുകി

മഴയേക്കുറിച്ചൊരു കവിത മാതൃഭൂമിയിലെ കുട്ടേട്ടനു അയച്ചുകൊടുക്കുന്നതിനായി എഴുതിക്കൊണ്ടിരിക്കുന്ന സമയത്താണ് ഞാനവളെ ആദ്യമായി ശ്രദ്ധിക്കുവാൻ തുടങ്ങിയത്! തൊടിയിലെ ഇടവഴികളിൽ വെച്ചും അമ്പലത്തിനുള്ളിലെ പ്രദിക്ഷിണവഴികളിലും മറ്റും വെള്ളിക്കൊലുസും കിലുക്കി ഓടിയടൂക്കുന്ന അവളെ ഞാനേറേ കൌതുകത്തോടെ വീക്ഷിച്ചു പോന്നു. അച്ഛനുപേക്ഷിച്ച് പോയ പഴയ കവിഞ്ചിയിൽ കാലും കയറ്റി ഉമ്മറത്തിരുന്ന് പതിവായി പുസ്തകപാരായണം നടത്തുന്ന വേളകളിൽ; എതിർവശത്തെ പാടത്തു വീളഞ്ഞു നിൽക്കുന്ന നെൽകതിരുകളെ തന്റെ ഇളം കൈകളാൽ തഴുകി പുണർന്ന് മന്ദം മന്ദം നട കൊണ്ടിരുന്ന അവളിൽ ഞാൻ പതിയെപ്പതിയെ അനുരക്തനാവുകയായിരുന്നു. രാത്രിയുടെ ആദ്യയാമത്തിൽ തന്നെ സുഖസുഷുപ്തിയിലേക്ക് വഴുതി വീഴുന്ന പല അവസരങ്ങളിലും തന്റെ അബോധമനസ്സിനുള്ളിൽ അവളുടെ പാദസരത്തിന്റെ മണിയൊച്ച ചിലമ്പുന്നത് അവ്യക്തമായി ശ്രവിക്കാറുണ്ടായിരുന്നു. ആദ്യമൊക്കെ അവളോടു തോന്നിയ പ്രേമം പതിയെപ്പതിയെ കാമത്തിലോട്ട് വഴിമാറിയൊഴുകിത്തുടങ്ങിയ വേളകളിൽ അവളെ ഇറുകെപ്പുണർന്ന് അവളിൽ നനഞ്ഞു കുളിച്ച് നീരാടുവാൻ കൊതി തോന്നിത്തുടങ്ങി..!


************************************


താമസിയാതെ എന്റെ വിവാഹം നടന്നു. എന്റെ വിവാഹശേഷം മൂത്ത കുഞ്ഞിന്റെ ജനനശേഷമാണു എനിക്കവളോട് (പഴയ കാമുകിയോട്) കലശലായ ദ്വേഷ്യം അനുഭവപ്പെട്ടു തുടങ്ങിയത്. അനവസരത്തിലുള്ള അവളൂടെ പല ഒത്തുചേരലുകളൂം എന്റെ മനസ്സിനെ നിരുന്മേഷനാക്കി മാറ്റി. അവളീൽ നിന്നും പലപ്പോഴും ഓടിയൊളീക്കുവാനും, എന്റെ കുഞ്ഞുമായി അവൾ ചങ്ങാത്തം കൂടുവാതിരിക്കുവാനും ഞാൻ നിരന്തരം ശ്രദ്ധ ചെലുത്തിക്കൊണ്ടിരുന്നു. എന്നിട്ടും പലപ്പോഴും എന്റെ കണ്ണുംവെട്ടിച്ച് പലയിടത്തും വെച്ച് എന്റെ കുഞ്ഞിനെയവൾ വാരിയെടുത്ത് താലോലിക്കുന്നത് കണ്ടെന്റെ മനസ്സ് പലപ്പോഴും രോഷാകുലമായി. സംഹാരരുദ്രമായമനസ്സോടെയുള്ള അവളൂടെ ചെയ്തികൾ എന്നിൽ ഭീതി നിറക്കുവാൻ കാരണമാവുകയും; എന്റെ കീശ നാൾക്കു നാൾ കാലിയാക്കപ്പെടുകയും ചെയ്തു കൊണ്ടിരുന്നു. എന്റെ എല്ലാവിധ പ്രതിരോധവും ഉപരോധിച്ച് വെല്ലുവിളിക്കുന്ന അവളൂടെ ഓരോ ചുവടുകളിലും എന്നോടുള്ള പ്രതികാരത്തിന്റെ ലാഞ്ചന ഞാൻ നിസ്സഹായനായി വീക്ഷിച്ചു കൊണ്ടിരുന്നു. അങ്ങനെയിരിക്കെ ഒരുനാൾ രാവിലെ മോളെയും കൂട്ടി സ്കൂളിൽ പോകുന്ന സമയത്താണു അവിചാരിതമായി വഴിമുടക്കിക്കൊണ്ട് അവളൂടെ അട്ടഹാസം മുഴങ്ങിക്കേട്ടത്. മനസ്സിലാസമയത്ത് അവളോട് ഉടലെടുത്ത കാർമേഘപടലങ്ങളെ പിഴുതുമാറ്റുവാൻ പ്രതികാരാഗ്നിയോടെ അടുത്തു കണ്ട ഒരു അംബ്രെല്ലാക്കടയിൽ കയറുകയും കുഞ്ഞിനും എനിക്കും ഓരോ മഴക്കോട്ടും തൊപ്പിയും വാങ്ങി അവ ധരിച്ച് പഴയകാമുകിയെ പല്ലിളിച്ച് കാട്ടി അനുസൂതം യാത്ര തുടരുകയും ചെയ്തു..!