Tuesday, December 14, 2010

ഗൌതമിയുടെ കറുത്ത രാത്രികൾ..

എതിർവശത്തുള്ള സ്പിന്നിങ്ങ് മില്ലിൽ നിന്നും രണ്ടാം ഷിഫ്റ്റു കഴിഞ്ഞ് ക്ഷീണിച്ചവശരായി ഇറങ്ങിവരുന്ന തൊഴിലാളികളെ വീക്ഷിച്ച് ഒരു വിത്സിനു കൂടി ഞാൻ തീ കൊളുത്തി. മാടക്കടയിലെ ഒരു സൈഡിൽ വിശ്രമിച്ചിരുന്ന കരിങ്കല്ലുബെഞ്ചിൽ കാലിന്മേൽ കാലുംകയറ്റിവെച്ച് ഇരയേയും കാത്ത് അക്ഷമരായി ഇരിക്കുന്ന ബാലമുരളിയുടെയും ജെയിംസിന്റേയും നേരെ ഇടക്കിടയ്ക്ക് ഞാൻ നോട്ടമെറിഞ്ഞുകൊണ്ടിരുന്നു. ഇരയെ എത്തിക്കാം എന്നു വാഗ്ദാനം ചെയ്തു മറഞ്ഞ ഒറ്റക്കാലുള്ള വൃദ്ധനെയും കാത്ത് കടയുടെ പുറകിൽ സ്ഥിതിചെയ്യുന്ന; കണ്ണെത്താദൂരം പടർന്നു കിടക്കുന്നതുമായ പാടത്തേക്ക് അക്ഷമരായി നോക്കിയിരിക്കുകയാണിരുവരും. കൃത്രിമമരക്കാൽ ഘടിപ്പിച്ച അയാളൂടെ ഇടത്തേ കാല് മനസ്സിൽ നിന്നും മാഞ്ഞു പോകുന്നതേയില്ല. നേരം കറുത്തു തുടങ്ങിയിരിക്കുന്നു. പളനിയിലേയ്ക്കു പോകുന്ന ബസ്സുകളിൽ തിരക്കേറിത്തുടങ്ങിയിരിക്കുന്നു. പതിവിനു വിപരീതമായി തണുത്തകാറ്റ് ആഞ്ഞുവീശിത്തുടങ്ങിയിട്ടുണ്ട്. റോഡരുകിൽ നിന്നും പത്തടി താഴെ സ്ഥിതിചെയ്തിരുന്ന തരിശായ പാടങ്ങളിൽ അങ്ങിങ്ങായി നിൽക്കുന്ന കരുവേൽമരത്തിന്റെ ഇലകളെ തെന്നിത്തെറിപ്പിച്ചുകൊണ്ട് മാരുതൻ കണ്ണെത്താദൂരത്ത് പടർന്നുകിടക്കുന്ന തെങ്ങുംതോപ്പുകളുടെ നേരെ അലക്ഷ്യമായി കുതിച്ചുകൊണ്ടിരുന്നു. അടക്കാനാവാത്ത വികാരത്തള്ളിച്ചയോടെ കൈകൾ തമ്മിൽ കോർത്ത് തിരുമ്മിപ്പിടിച്ച് ഒരു വെരുകിനേപ്പോലെ കടത്തിണ്ണയുടെ ഉൾവശത്ത് ഉലാത്തുന്ന ബാലമുരളിയെ നോക്കി രാജുവും അക്ഷമനായിയിരിക്കുന്നു. ഇരയേം കൊണ്ടുള്ള വൃദ്ധന്റെ വരവിനേം കാത്ത് അവരുടെ കണ്ണുകൾ കരുവേൽ മരങ്ങൾക്കിടയിലൂടെ പാടത്തിനപ്പുറത്ത് തെങ്ങിന്തോപ്പിലേയ്ക്ക് ഊളിയിടുന്നുണ്ടായിരുന്നു.


ഇരയുടെ അരക്കെട്ടിനെ ഇടത്തേ കൈ കൊണ്ട് വരിഞ്ഞു മുറുക്കി അവളോട് തൊട്ടുരുമ്മി നടക്കുന്ന ജെയിംസിനോടെനിക്ക് വല്ലാത്ത ദേഷ്യം തോന്നി. മറുസൈഡിൽ തൊട്ടുരുമ്മി രാജുവും. നടക്കുന്നതിനിടയിൽ ഇടയ്ക്കിടയ്ക്ക് അവന്റെ കൈപ്പടം ഇരയുടെ നിതംബത്തിൽ മുറുക്കെ തടവുന്നുമുണ്ട്. ബാലമുരളിയും വൃദ്ധനും മുൻപേ നടക്കുന്നു; ഇരയെ പ്രാപിക്കുവാനുള്ളൊരു മറവുള്ള സ്ഥലവും തേടി നടക്കുകയാണിരുവരും. ഇരുട്ട് നന്നായി കട്ടപിടിച്ച് തുടങ്ങിയിരുന്നു അപ്പൊഴേക്കും. ഗതികെട്ട നേരത്താണിവന്മാരോടൊപ്പം കൂടിയത്. ഷാമോൻ നാട്ടിലേയ്ക്ക് പോയിട്ടില്ലായിരുന്നുവെങ്കിൽ തനിക്കൊരിക്കിലുമിവരെ അനുഗമിക്കേണ്ട ഗതികേട് വരില്ലായിരുന്നു. ചുടലക്കാടിനു സമീപത്ത് തങ്ങൾ താമസിക്കുന്ന വീട്ടിൽ ഈ രാത്രി തനിയെ കഴിച്ചു കൂട്ടാനുള്ള മാനസ്സികധൈര്യം ഇതുവരെ സംഭരിക്കുവാൻ കഴിഞ്ഞിട്ടില്ല. എന്നും വൈകിട്ട് സന്ധ്യ മയങ്ങിക്കഴിഞ്ഞാലുടൻ ചുടലക്കാടിന്റെ അധിപനായ വൃദ്ധൻ തന്റെ ദൌത്യം നിർവഹിക്കുവാൻ ആരംഭിക്കും. ഉഷ്ണദിവസങ്ങളിൽ ടെറസ്സിന്റെ മുകളിൽ കിടന്നുറങ്ങുന്ന രാത്രികളിൽ, മൂത്രശങ്കക്ക് അറുതിവരുത്തുവാനായി പാതി ചിമ്മിയ കണ്ണുകളുമായി എഴുന്നേൽക്കുന്ന അവസരങ്ങളിൽ; അവിടേയ്ക്ക് നോക്കരുത് എന്നു മനസ്സിനെ ശക്തമായി പറഞ്ഞു പഠിപ്പിക്കുമെങ്കിലും, അറിയാതെ മിഴികൾ അകലെ ചുടലക്കാടിനുള്ളിലേയ്ക്ക് പാളിപ്പോകും. ആ സമയത്താകും, ശരിയായി കത്താതിരിക്കുന്ന മൃതദേഹങ്ങൾ തന്റെ ആയുധമായ എട്ടടിയോളം നീളമുള്ള കഴ ഉപയോഗിച്ച് ചങ്കിൽ കൂടിനുള്ളിലേയ്ക്ക് കുത്തിത്തിരുകി, കുത്തി നിവർത്തി എഴുന്നേൽ‌പ്പിച്ചു നിർത്തി മറിച്ചിടുന്നത്. അപ്പോൾ ചങ്കിൻ കൂട്ടിനുള്ളിൽ നിന്നും തീ ആളിക്കത്തുന്നത് കാണാം. ശവം കരിയുന്ന രൂക്ഷഗന്ധം ചുറ്റുപാടും അലയടിക്കും.



ആദ്യ ദൌത്യം ഭംഗിയായി സഫലീകരിച്ച് പൊന്തക്കാട്ടിൽ നിന്നും ഇറങ്ങി; പാടത്ത് നിലാവും കണ്ട് കൊണ്ടിരുന്ന ഞങ്ങളുടെ അടുത്തേയ്ക്ക് വന്നിരുന്ന ബാലമുരളി വൃദ്ധന്റെ കൈയ്യിൽ നിന്നും ഒരു രാജാ ബീഡി വാങ്ങി തീ കൊളുത്തി. വൃദ്ധന്റെ കൈയ്യിൽ നിന്നും ഒരു ബീഡി കൂടി വാങ്ങി തീ കൊളുത്തി; ആദ്യം ഞങ്ങൾ ഇരുന്ന മാടക്കടയിലോട്ട് ഞാനും, എന്റെ കണ്ണുകൾ പായിച്ചു. റോഡിലൂടെ തലങ്ങും വിലങ്ങും പായുന്ന ഹെഡ്ലൈറ്റുകളിലേയ്ക്ക് നോക്കി അടുത്ത ഊഴവുമായി പോയ ജെയിംസ് വരുന്നതും കാത്ത് അക്ഷമനായി ഞാനിരുന്നു. അതു കൂടി കഴിഞ്ഞാൽ ഈ നശിച്ച സ്ഥലത്തുനിന്നും രക്ഷപ്പെടാമായിരുന്നു; എന്ന് ഉള്ളം ഓരോ ഹൃദയമിടിപ്പിനും അനുസൃതമായി മന്ത്രിച്ചു കൊണ്ടിരുന്നു.



വല്ലാത്തൊരു ചെയ്ത്തായിപ്പോയി ഈ പഹയന്മാർ തന്നോട് ചെയ്തത്. ഇരയുടെ സൌന്ദര്യം മുഴുവൻ ഊറ്റിക്കുടിച്ചിട്ടും തൃപ്തിയാകാതെ അവളൂടെ പ്രലോഭനങ്ങൾക്കു മനസ്സ് വിട്ടു കൊടുത്ത് അവൾ വസിക്കുന്ന ഉൾഗ്രാമത്തിലേക്കു യാത്രയായപ്പോൾ, ഗത്യന്തരമില്ലാതെ അവരെ അനുഗമിക്കാൻ ഞാനും നിർബന്ധിതനായി. സമയം പത്തുമണിയോടടുത്ത് തുടങ്ങിയിരുന്നു. ഉൾഗ്രാമത്തിലെ ഏതോ പേരറിയാത്ത സന്ധിൽ(തെരുവിൽ) കൂടി അഞ്ചംഗസ്സംഘത്തെ നിസ്സഹായനായി പിന്തുടരുമ്പോൾ; സംഭവിച്ചേക്കാവുന്ന ഭവിഷത്തുകൾ തലയ്ക്കുള്ളിൽ ടൂബ് ലൈറ്റ് മിന്നുന്നപോലെ കത്തികൊണ്ടിരുന്നു. തീപ്പെട്ടിക്കൂട് അടുക്കിയടുക്കി പണിതു വെച്ചിരിക്കുന്ന പോലെ പണിതുണ്ടാക്കിയിട്ടുള്ള മിക്ക ഭവനങ്ങളിലെയും ഉമ്മറപ്പടിയിൽ മുനിഞ്ഞു കത്തുന്ന അരിക്കലാമ്പിന്റെ പ്രകാശത്തിൽ അന്നത്തെ അന്നത്തിനു വേണ്ടി ആകാംക്ഷാപൂർവ്വം കാത്തിരിക്കുന്ന വികാരദരിദ്രമായ ഒട്ടേറെ കണ്ണുകൾ കാണാമായിരുന്നു. ഉമ്മറപ്പടിയിൽ അരിക്കലാമ്പിന്റെ പ്രകാശമില്ലാത്ത വീടുകളെ; അന്നേയ്ക്ക് അന്നദാതാവ് അനുഗ്രഹിച്ചിരിക്കുന്നു എന്നാണത്രേ.. പൊരുൾ!



ഇരയുടെ വീടിന്റെ ഉമ്മറത്ത്; പ്രധാന വാതിൽപ്പാടിയിൽ ചാരി ശൃഗാരഭാവത്തിൽ കൂസലന്യേന നിന്നിരുന്ന അവരുടെ മകളെ അടിമുടി നിരീക്ഷിച്ച് ആർത്തിയോടെ നയനഭോഗം ചെയ്തിരിക്കുന്ന രാജുവിനേം ജെയിംസിനേം നോക്കി ഞാൻ നെടുവീർപ്പിട്ടു. സ്വന്തമായി വാറ്റിയുണ്ടാക്കിയ ചാരായമെന്ന് അവകാശപ്പെട്ട്; ബാലമുരളിയുടെ അടുത്തിരുന്ന് നിർലോഭം വിളമ്പിക്കൊടുത്തുകൊണ്ടിരുന്ന ഇരയെ ഞാൻ സാകൂതം വീക്ഷിച്ചു. ഏകദേശം നാല്പതോടടുത്ത അവരുടെ കണ്ണുകൾക്ക്; അന്നത്തെ കസ്റ്റമേർസിന്റെ ബാഹുല്യമോർത്താകണം നന്നായി തിളക്കംവെച്ചിരുന്നു. വാറ്റുചാരായത്തിന്റെയും വൃദ്ധൻ പുകച്ചു തള്ളികൊണ്ടിരുന്ന ചുരുട്ടിന്റെയും രൂക്ഷഗന്ധം അന്തരീക്ഷത്തിലങ്ങുമിങ്ങും തളം കെട്ടിത്തുടങ്ങിയിരുന്നു. മനസ്സും ഭയം മൂലം പതറിത്തുടങ്ങി. ഇതിലും ഭേദം ചുടലക്കാട് തന്നെയായിരുന്നുവെന്ന്; ഉള്ളിലിരുന്ന് ആത്മഗതം ചെയ്യുന്നുണ്ടായിരുന്നു.

“തമ്പീ; ഭയപ്പെടവേണാ.. ഇങ്കെ പാതുകാപ്പ് നല്ലാവേ ഇരുക്ക്.. പോലീസ് പീലീസ് അപ്പടി ഇപ്പടി ഒന്നുമേ ഇന്ത ഏരിയാവുക്കേ വരാത്; എല്ലാമേ പാത്ത് വെച്ചിരുക്ക്, കവലപ്പെടാതെ..”

പേടിച്ചരണ്ട് പതറി മോഹാത്സ്യപ്പെടാൻ വെമ്പി നിൽക്കുന്ന തന്റെ മുഖഭാവം കണ്ടാകണം വൃദ്ധൻ അങ്ങിനെ പ്രസ്തവിച്ചത്. നിസ്സംഗതയോടെ ഒരു നോട്ടം വൃദ്ധനു നേരെ പായിച്ച്; നീണ്ടുനിവർന്ന് കിടക്കുന്ന വിജനമായ സന്ധിലൂടെ പതിയെ ഉലാത്തുവാൻ ആരംഭിച്ചു. ചിലയിടങ്ങളിൽ വഴിയരുകിൽ മാടുകളെപ്പോലെ; വെറും മണ്ണിൽ പായവിരിച്ച് സുഖസുഷുപ്തിയിൽ മുഴുകിക്കിടക്കുന്ന പുരുഷന്മാരെയും കുട്ടികളെയും കാണുവാനെനിക്ക് കഴിഞ്ഞു. തന്റെ ഭാര്യയെ, അമ്മയെ, മകളെ അന്യ പുരുഷന്റെ കൂടെ അന്തിയുറങ്ങാൻ വിട്ടിട്ട് മക്കളെം കെട്ടിപ്പിടിച്ച് വെളിയിലെ തണുപ്പിൽ വെറും പൂഴിയിൽ കിടന്ന് എല്ലാം മറന്നുറങ്ങുന്ന അവരുടെ മാനസികാവസ്ഥ എനിക്കപ്പോൾ ദഹിക്കുവാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ; പത്തു മിനിട്ടിനുള്ളിൽ ആ സാധു മനുഷ്യരുടെ അവഹേളിക്കപ്പെടുന്ന നിസ്സഹായത എങ്ങിനെ ഉണ്ടാകുന്നുവെന്നെനിക്ക് അനുഭവിച്ചറിയേണ്ടി വരുമെന്ന് സ്വപ്നേനി നിനച്ചിരുന്നില്ല..!!



പരിചിതമായൊരു ഒരു കിളിനാദം കാതിൽ വന്നു പതിച്ചപ്പൊഴെപ്പോഴോ; പൊടുന്നനേ ഉലാത്തൽ നിർത്തി എവിടെ നിന്നാണതിന്റെ ഉറവിടമെന്ന് ശ്രദ്ധിക്കുവാൻ ശ്രമിച്ചു. തൊട്ടു മുൻപിൽ; ഓലകൊണ്ട് കെട്ടി മറച്ച കുടിലിനുള്ളിൽ നിന്നാണതിന്റെ ആഗമനം എന്നു തിരിച്ചറിഞ്ഞപ്പോൾ, ആ മധുര ശബ്ദം എവിടെയോ കേട്ട് നല്ല പഴക്കമുള്ളതാണല്ലോ എന്ന ആകാംക്ഷയിൽ; അതിന്റെ ഉടമ ആരെന്നറിയുവാനുള്ള ജിജ്ഞാസ ഹൃത്തിൽ അകാരണമായി ത്രസിച്ചു കൊണ്ടിരുന്നു. മലയാളിയെന്നും മലയാളി തന്നെ..!! ജിജ്ഞാസ അടക്കുവാനാകാതെ; ഓലകൊണ്ട് കെട്ടിമറച്ചുണ്ടാക്കിയ ജനൽപാളി പതിയെ തുറന്ന് ഒളിഞ്ഞു നോക്കിയ ആ നിമിഷം, ഓലജനൽ തുറന്നപ്പോൾ മുളയുടെ വാരികൾ തമ്മിൽ ഉരഞ്ഞുണ്ടായ ചെറിയ കിരുകിരാ ശബ്ദം നിമിത്തം പൊടുന്നനേ മധുരശബ്ദത്തിന്റെ ഉടമ ഞെട്ടി തിരിഞ്ഞു നോക്കി. കണ്ണുകൾ തമ്മിൽ കോർത്തുടക്കിയ നിമിഷം തന്റെ സപ്തനാടികളും തളർന്നു പോയി..

“ഗൌതമി..!!“
തല പെട്ടന്ന് പിൻവലിച്ചു. തിരിഞ്ഞോടുവാൻ കാലുകൾ വെമ്പി. തന്റെ ക്ലാസ്സിലെ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടിയെ ഈ അവസ്ഥയിൽ കണ്ടത് പെട്ടന്ന് അംഗീകരിച്ചെടുക്കുവാൻ മനസ്സ് അനുവദിക്കുന്നുണ്ടായിരുന്നില്ല. ആലസ്യം പൂണ്ട് മയങ്ങാന്നാരംഭിക്കുന്ന ആരുടെയോ കൂടെ; കട്ടിലിൽ തലയ്ക്കലിരുന്ന് ബ്ലൌസിന്റെ ഹുക്കുകൾ തമ്മിൽ യോജിപ്പിക്കുന്ന അവളെ അനവസരത്തിൽ കണ്ടതിന്റെ ജാള്യതയിൽ സ്തബ്ധനായി ഒരു നിമിഷം ഞാൻ നിന്നു പോയി. ഉടൻ തിരിഞ്ഞു നടന്നു.
“ഉല്ലാസ്..; നില്ലുങ്കോ..”
ശെന്തമിഴ് കലർന്ന മധുരശബ്ദം തന്റെ കാലടികളെ നിശ്ചലമാക്കി..
“നീ; എതുക്ക് ഇങ്കെ വന്തേ..?? പക്കത്തിലേ വന്ത് ശൊല്ല്..”
ഇളിഭ്യതയോടെ ഞാൻ തിരിഞ്ഞവളൂടെ നേർക്കു നോക്കി. ചങ്കിനുള്ളിൽ പടപടാന്ന് പെരുമ്പറകൊട്ടുന്നുണ്ടായിരുന്നു. അചഞ്ചലനായി നിന്ന എന്റെയടുത്തേക്ക് അവൾ ഓടിയിറങ്ങി വന്നു; എന്നിട്ടാരാഞ്ഞു..
“എതുക്കെടാ ഇങ്കേ വന്നേ..?? വിളയാട്ടുക്കാ..?”
“ഹേയ്; ഞാൻ.. ചുമ്മാ.. വെറുതേ.. ഫ്രെണ്ട്സ് കൂടെ വന്തേ; അപ്പടീം ഇപ്പടീം ഒന്നുമേയില്ലൈ”
മറുപടി കൊടുക്കുമ്പോൾ നാവു വരളുന്ന പോലെ തോന്നി.
“ഹേയ്; ശുമ്മാ.. നീ പൊളി ശൊല്ലാതേ.. നീ എന്തിനാ ഇന്ത ഊരുക്ക് വന്തതെന്നു എനക്ക് തെരിയും; നീ വെയ്റ്റ് പണ്ണ്.. ഞാൻ അന്ത ആളെ ശീഘ്രമാ അനുപ്പിവിടറേൻ.. വെയിറ്റ് ടാ”
“ഹേയ്; അങ്ങിനെയൊന്നിനുമല്ല.. ഞാൻ പോട്ടെ”
“ ഹേയ്; നില്ലെടാ.. നീ എതായാലും വന്നതല്ലേ.. ഇന്ത ഇരവു നമുക്കു മട്ടും; അയാളെ ഞാൻ പറഞ്ഞു വിടട്ടെ..”
“വേണ്ടാ; ഞാൻ അന്ത ടൈപ്പല്ലൈ, വരട്ടുമാ..”
ഇത്തവണ അവളൂടെ മുഖം വല്ലാതായി. നയനങ്ങൾ ഈറനണിങ്ങിരുന്നു. പരോക്ഷമായി ഞാൻ കൊടുത്ത മറുപടി അവളുടെയുള്ളിൽ കൊണ്ടിട്ടുണ്ടാകണം. അവൾ ഗദ്ഗദത്തോടെ വിങ്ങി..
“എന്തിനാ; ഗൌതമീ.. ഇതൊക്കെ, തേവയാ ഉനക്ക്..??”
വിങ്ങിപ്പൊട്ടാൻ തുടങ്ങിയ മിഴികൾ പെട്ടന്ന് ശാന്തമായി. പ്രസന്നമായൊരു പുഞ്ചിരി സമ്മാനിവൾ പക്വതയോടെ തിരിച്ചു മറുപടി തുടങ്ങി.
“ഉല്ലാസ്; ഉങ്കളമാതിരി ഊരല്ലെ ഇത്.. നാങ്കൾ ഏഴൈകൾ.. ഒരു നേരത്തെ സ്വാദം സാപ്പിടതുക്ക്..
അപ്പുറം.. പഠിക്കവെക്കതുക്ക്.. നാളെയ്ക്ക് നല്ലൊരു വാഴ്കൈ കെടക്കതുക്ക്..”
“അതിനു ഇതാണൊ പോംവഴി..??”
“ഫ്രെണ്ട്; ഇങ്കെ ഉങ്ക ഊരു മാതിരി വേലൈ ഒന്നുമേ കെടക്കാത്; കൂലി ഒന്നുമേ ജാസ്തിയാ കെടക്കമാട്ടേംഗെ.. അപ്പോൾ എപ്പടി പെരിയ ഫീസ് എല്ലാമേ കെട്ടിടുവാങ്ഗേ.. അപ്പോത് ഇപ്പടിയെല്ലാം ആയിടും.. അതു മട്ടുമല്ലെ നാളെയ്ക്ക് നല്ലൊരു വേലൈ കെടച്ചാൽ ഇന്ത വേലൈയെല്ലാം നിപ്പാട്ടി വേറെ ഊരിലേ പോയി ജാളിയായ് വാഴ്കലാം..”
മറുപടിയായൊരു പുഞ്ചിരി സമ്മനിച്ച് ഞാൻ തിരിഞ്ഞു നടന്നു. അറിയാം; കുടിലിന്റെ സൈഡിൽ കിടന്നുറങ്ങുന്ന പിഞ്ച് കുഞ്ഞുങ്ങളും അവരുടെ കൂടെ കിടന്നുറങ്ങുന്ന ചുള്ളിക്കമ്പ് പോലിരിക്കുന്ന സ്ത്രീക്കും വേണ്ടിയാണു നീ ഈ അർദ്ധരാത്രിയിൽ ഉറക്കമൊഴിച്ചിരിക്കുന്നതെന്ന്.. പക്ഷേ; നാളെ നിനക്ക് നല്ലൊരു വാഴ്കൈ ലഭിക്കുമ്പോഴേയ്ക്കും.. അതനുഭവിക്കാൻ നിന്റെ ഉള്ളിൽ പച്ചപ്പ് ഉണ്ടാകുമോ.. നിർന്നിമേഷയായി തന്നെ നോക്കി നിൽക്കുന്ന ഗൌതമിയിൽ നിന്നോടി ഒളിക്കാൻ ഞാനെന്റെ കാലടികൾ നീട്ടിവെച്ച് നടന്നു..

Friday, December 10, 2010

ശ്രീരുദ്ര മഹായജ്ഞം

ഓം നമശിവായ..
കാഞ്ഞിരമറ്റത്തപ്പന്റെ മണ്ണിലേയ്ക്ക് നിങ്ങളേവരേയും സ്വാഗതം ചെയ്യുന്നു..

































ഇതിനോടനുബന്ധിച്ചുള്ള ‘ബാലഗോകുലത്തിന്റെ‘ ബുക്ക്സ്റ്റാളിൽ നിന്നും കൃതി പബ്ലിക്കേഷന്റെ ‘മൌനത്തിനപ്പുറത്തേക്ക്’ എന്ന കഥാ സമാഹാരവും..

എൻ.ബി.പബ്ലിക്കേഷന്റെ ‘കായംകുളം സൂപ്പെർഫാസ്റ്റ്‘, ‘കലിയുഗവരദൻ‘ എന്നീ പുസ്തകങ്ങളും ഡിസ്കൌണ്ട് നിരക്കിൽ ലഭിക്കുന്നതാണ്..


കടപ്പാട്: വിക്ടറി ഓഫ്സെറ്റ്, തൊടുപുഴ

Saturday, December 04, 2010

പറയൂ..??

സ്വാമി ശരണം..

മകരവിളക്ക് ദീപം തെളിയുന്നത് ഊടായിപ്പാണെന്നു പറയുകയും അതു വിശ്വസിക്കുകയും ചെയ്യുന്നവർ..
മതവിശ്വാസം നിഷിദ്ധമാണെന്ന സിദ്ധാന്തത്തെ അനുസരിക്കാതെ ഉള്ളിൽ ചുവപ്പുടുത്ത് വെളിയിൽ കറുപ്പുമായി മല ചവിട്ടി കയറുന്നവർ..
മുസ്ലീകളെ ഓരോ നിമിഷവും ഓരോ വാക്കിലും നോട്ടത്തിലും പൂർണ്ണ വെറിയോടെ കാണുന്നവർ..


ഇവരൊക്കെ ഒരുമിപ്പിച്ച് എരുമേലിയിൽ പേട്ടതുള്ളി വാവരു സ്വാമിയുടെ പള്ളിയിൽ കാണിക്കയിട്ട്..
നീലിമല ചവിട്ടിക്കയറി പൊന്നു പതിനെട്ടാം പടി കടന്നു തത്വമസിയിൽ എത്തിച്ചേരുമ്പോൾ..
കണ്ണു നിറയുവാൻ..!!!!!!!!!

ഇവരുടെയൊക്കെ മനസ്സിൽ എന്താണ്..
ഇത്രയ്ക്ക് കാഠിന്യം പേറി മലചവിട്ടി അയ്യനെ ഒരു നോക്കു കാണുവാൻ അവരെ പ്രേരിപ്പിക്കുന്ന ഘടകം എന്താണ്??
പറയൂ.. കൂട്ടരേ??
(ഇതിൽ ഹിന്ദുവും മുസൽമാനും പെടും..)

Wednesday, December 01, 2010

ബ്രൂണേ സുൽത്താനും അദ്ദേഹത്തിന്റെ ചില ‘കുഞ്ഞിത്താൻ നേരമ്പോക്കുകളും’ !!

1967 മുതൽ ബ്രൂണെ എന്ന ചെറുരാജ്യത്തിന്റെ സുൽത്താനാണു ഹസനൽ ബോക്കിയ മുയിസദ്ദീൻ വറൂല. 3.7 ലക്ഷം ആളുകൾ മാത്രം അധിവസിക്കുന്ന ബ്രൂണെ രാജ്യത്തിന്റെ പ്രധാന വരുമാന ത്രോതസ്സ് രാജ്യമൊട്ടാകെ നീണ്ട് നിവർന്നു കിടക്കുന്ന എണ്ണപ്പാടങ്ങളിലാണ്. എണ്ണയുടെ സുലഭത സുൽത്താനെ ലോകത്തിലെ കോടീശ്വരന്മാരിൽ മുൻപനാക്കി. അദ്ദേഹത്തിന്റെ വരുമാനം ഒരു സെക്കന്റിൽ 90 യൂറൊയത്രേ. അതായത് 5310.00 ഇന്ത്യൻ രൂപാ!! ഊഹിക്കൂ; അപ്പോൾ അദ്ദേഹത്തിന്റെ ഒരു ദിവസത്തെ വരുമാനമെത്രയായിരിക്കുമെന്ന്!! ഇങ്ങിനെ എണ്ണിയാലൊടുങ്ങാത്ത ധനം കുമിഞ്ഞു കൂടുമ്പോൾ; സാധാരണ രാജാക്കന്മാർക്ക് ചില ഹോബികൾ ഉടലെടുക്കും. മദ്യം, മദിരാക്ഷി എന്നിവയിലൊക്കെയാകും പ്രാമുഖ്യം. പക്ഷേ നമ്മുടെ ബ്രൂണേ സുൽത്താന്റെ നേരമ്പോക്ക് എന്താണെന്നു വെച്ചാൽ ലോകത്താകമാനമുള്ള പ്രശസ്ത നിർമാതാക്കളൂടെ പേരും പെരുമയുമുള്ള കാറുകൾ വാങ്ങിക്കൂട്ടുക എന്നതാണ്.


സാധാരണ കണ്ടു വരുന്ന മുതലാളികളെപ്പോലെ ഒന്നും രണ്ടും കാറുകളൊന്നുമല്ലാ അദ്ദേഹത്തിന്റെ ഗാര്യേജിൽ കിടക്കുന്നത്. ഏകദേശം 5 കോടി ഡോളർ വില മതിക്കുന്ന ഏഴായിരത്തോളം കാറുകളാണു സുൽത്താനു സ്വന്തമായുള്ളത്! കൊട്ടാരത്തിനു സമീപം പൂർണ്ണമായി ശീതീകരിച്ച അഞ്ച് എയർക്രാഫ്റ്റ് ഹാങ്ങറുകളാണു ഈ സുന്ദരിമാർക്ക് അദ്ദേഹം വിശ്രമിക്കുവാൻ ഒരുക്കിയിരിക്കുന്നത്. ഇവരെയെല്ലാം പരിപാലിക്കുവാനായി അതാത് നിർമാതാക്കളൂടെ മെക്കാനിക്കുകളെ ശമ്പളം കൊടുത്ത് നിർത്തിയിരിക്കുന്നു. 2.5 ലക്ഷം ഡോളർ വാർഷികവരുമാനം കൈപറ്റുന്ന മെക്കാനിക്കുകൾ വരെയുണ്ടത്രേ അവരിൽ. ഇത്രയും പറയുമ്പോൾ അദ്ദേഹത്തിന്റെ കൊട്ടാരത്തേപറ്റി പരാമർശിച്ചില്ലെങ്കിൽ അതൊരു കുറച്ചിലാകും. ഒരു ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് അദ്ദേഹത്തിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. 1788 മുറികൾ ഉള്ള ഈ കൊട്ടാരത്തിൽ 275 ഓളം ബാത്ത്രൂമുകൾ മാത്രമുണ്ട്. കൊട്ടാരത്തിലെ ഒട്ടുമുക്കാൽ സാധനസാമഗ്രഹികളും നിർമിച്ചതത്രയും സ്വർണ്ണത്തിലും വെള്ളിയിലുമത്രേ !! തന്റെ മകൾക്ക് പ്രായപൂർത്തിയായപ്പോൾ സമ്മാനം നൽകിയതൊരു എയർബസ്സ് A-320!! സുൽത്താൻ തന്റെ യാത്രകൾക്കുപയോഗിക്കുന്നത് ബോയിങ്ങ് 747. മാത്രമല്ലാ ലോകത്തിലേറ്റവുമധികം റോൾസ് റോയിസ് സ്വന്തമാക്കിയതിനു ഗിന്നസ്സ് ബുക്കിലുമുണ്ടദ്ദേഹം. സുൽത്താന്റെ തലയിൽ വരച്ചത് നമ്മുടെ എവിടേലും ഒന്നുവരച്ചിരുന്നെങ്കിൽ അല്ലേ..!!

സുൽത്താന്റെ ഗാര്യേജ് കാണണമെങ്കിൽ ഇതിലേ വരൂ..

Sunday, November 28, 2010

ഒരു L E D പുരാണം !!

L E D എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ലൈറ്റ് എമിറ്റിങ്ങ് ഡയോടുകൾ ഏവർക്കും സുപരിചിതമണല്ലോ ഇപ്പോൾ.. അതിനെ വ്യവസായിക അടിസ്ഥാനത്തിൽ ഉല്പാദിപ്പിച്ച് വിതരണം ചെയ്യും തോറും ഊർജ്ജസംരക്ഷണമേഖലയിൽ പുത്തനൊരു വഴിത്തിരിവിനു തന്നെ കാരണമാകും.
തുലോം കുറവായ വൈദ്യുതി ഉപഭോഗമാണു ടി. ലൈറ്റുകളൂടെ ശ്രേണിയിലൂടെ സാദ്ധ്യമാകുന്നത്.
1.5V ആണു ഒരു എൽ.ഇ.ഡി പ്രവർത്തികാനാവശ്യമായ വോൾട്ടേജ്. സീരിയലായി ഘടിപ്പിച്ച് അതിലൂടെ വൈദ്യുതിയെ പ്രവഹിപ്പിക്കുമ്പോൾ ഉജ്ജലപ്രകാശം തന്നെയാണവ തരുന്നത്.


L E D ഇന്നിത്രയ്ക്ക് ജനസമ്മതി നേടുമ്പോൾ; 1992 ലെ മെട്രികുലേഷൻ പഠന കാലഘട്ടത്തിലെ ചില രസകരങ്ങളായ മുഹൂർത്തങ്ങളാണു എന്റെ മനസ്സിൽ നിറയുന്നത്. അക്കാലത്തെ എന്റെ സതീർത്ഥ്യനായ ജോബിയിൽ നിന്നാണു ഞാൻ ആദ്യമായി എൽ.ഇ.ഡി കാണുന്നതും; അതിന്റെ ഉപയോഗക്രമങ്ങളെ പറ്റി പഠിക്കുന്നതും. 1.5 ന്റെ പെൻ ടൊർച്ച് ബാറ്റെറിയിലെ പൊളാരിറ്റികളിലേയ്ക്ക് എൽ.ഇ.ഡി യുടെ ടെർമിനലുകൾ ഘടിപ്പിക്കുമ്പോൾ ഉണ്ടാകുന്ന പ്രകാശത്തെ അത്യന്തം അത്ഭുതത്തോടെയാണന്നു വീക്ഷിച്ചത്. ആ കാലത്താണു ഞാൻ ബി എസ് എ യുടെ ഒരു സൈക്കിൾ സ്വന്തമാക്കുന്നത്. പരസ്പരധാരണപ്രകാരം തന്റെ സൈക്കിളിൽ ജോബിയെ ഓടിക്കുവാൻ പഠിപ്പിക്കുക വഴി ടി. എൽ ഇ ഡി യുടെ സൂത്രപ്പണികൾ ടി.യാൻ എന്നിലേയ്ക്ക് പകർന്നുതരുകയുമുണ്ടായി. ഇനിയാണു സംഭവം. അന്നത്തെക്കാലത്ത് പതിവായി വായനശാലയിൽ കയറിനിരങ്ങുക എന്നൊരു കർത്തവ്യം ഞാൻ നിത്യേന അനുഷ്ഠിച്ചു പോന്നിരുന്നു. പത്താംക്ലാസ്സിൽ ആയിരുന്നതിനാൽ സാഹിത്യരചനാസംബന്ധിയായ പുസ്തകങ്ങൾ വീട്ടിൽ എവിടെയെങ്കിലും ഇരിക്കണതു കണ്ടാൽ കാർന്നോന്മാർക്ക് ഹാലിളകുമായിരുന്നു. എനിക്കാണെൽ കോട്ടയം പുഷ്പരാജിനേം, ഹെർകൂൾ പൊയ്രോട്ടിനേം, ഹോംസണ്ണനേം, ചില്ലക്കാട്ടെ വിനൂനേം.. ഒക്കെ ഒരു ദിവസമെങ്കിലും കണ്ടില്ലേൽ നിദ്രാദേവി അനുഗ്രഹിക്കാത്തൊരു അസ്കിതയും. പകൽ രാത്രി ഭേദമന്യേ എന്റെ പുറകേന്നു മാറാതെ നിരീക്ഷിച്ചു നടക്കുന്ന ഇവരെ പറ്റിച്ച്; വായനക്കുവേണ്ടി സമയം കണ്ടെത്താനെന്തു വഴി. ഞാൻ കൂലങ്കഷമായി ചിന്തിച്ചു. അവസാനം ഞാനൊരു വഴി കണ്ടത്തി. ഇത്തിരി പൈസ സ്വരൂപിച്ചു കൂട്ടി ടൌണിൽ പോയി അഞ്ചാറു പച്ച എൽ ഇ ഡിയും, കുറച്ച് വയറും, ഒരു ബ്രഡ്ബോർഡും സ്വന്തമാക്കി. ഇന്നത്തേപോലെ അന്ന് വെള്ള എൽ ഇ ഡി സുലഭമായിരുന്നില്ല. ജോബിയുടെ പരിചയത്തിലൂള്ള ഒരു ടെക്നീഷന്റെ അടുത്ത് നിന്ന് ആയവ ബ്രദ്ബോർഡിൽ സോൾഡെർ ചെയ്ത് ഘടിപ്പിക്കുകയും ചെയ്തു. ഇനിയാണു രസം. രാത്രി ഞാൻ ഉറങ്ങാനെന്ന വ്യാജേന മൂടിപ്പുതച്ചു കിടക്കും. ഹോ.. അവൻ ഇത്രേം നേരം പഠിച്ച് ക്ഷീണിച്ചവശനായി കിടന്നുറങ്ങുന്നതല്ലേ; എന്നു കരുതി എന്നെ ശല്യപ്പെടുത്താതെ കാർന്നോന്മാർ അവരുടെ മാളത്തിലെയ്ക്കും വലിയും. അപ്പോഴാണു നമ്മുടെ രണ്ടാമങ്കം തുടങ്ങുന്നത്. ആസകലം മൂടിപ്പുതച്ചിരിക്കുന്ന പുതപ്പിനടിയിൽ നീണ്ട് നിവർന്നു കീടക്കുന്ന, എന്റെ നെഞ്ചിൽ എൽ ഇ ഡി ഘടിച്ചിരിക്കുന്ന ബ്രഡ്ബോർഡ് എടുത്ത് വായിക്കാനെടുക്കുന്ന ബുക്കിനു നേർസമാന്തരമായി ഉറപ്പിച്ചു വെയ്ക്കും. രണ്ട് പെൻ ബാറ്റെറിയുടെ ചാർജിന്റെ ഫലമായി പുതപ്പിനുള്ളിൽ പ്രകാശപൂരിതമാകും !!
അങ്ങിനെ ഞാൻ.. ഭൂതമഗലത്ത് ക്ഷേത്രത്തീലൂടെയും, പുല്ലാനി മലയുടെ ചെരിവുകളിലൂടെയും, ലണ്ടൻ നഗരത്തിലെ ഓരോ സ്ട്രീറ്റിലൂടെയും, ഡ്രാക്കുളായുടെ കോട്ടയിലെ രക്തമുറഞ്ഞു കിടക്കുന്ന ഗുഹകളിലൂടെയും, കുറ്റാകൂരിരട്ടത്ത് കോട്ടയം നഗരത്തിലൂടെ ചീറിപ്പായുന്ന അംബിയിലൂടെയും.. യാത്ര ചെയ്തു കൊണ്ടിരിക്കും !! ഏതായാലും ഈ സംഗതി മൂലം ഗുണദോഷസമ്മിശ്രയായ ഒട്ടേറെ സംഭവങ്ങൾക്ക് വഴി തെളിച്ചു. പത്താം ക്ലാസ്സിൽ പ്രതീക്ഷിച്ചതിലും മാർക്ക് കുറഞ്ഞതു കൊണ്ട്; തമിഴ്നാട്ടിലേയ്ക്ക് പറിച്ചു നടപ്പെട്ടു. അതും; ഞിജ്ഞാസാപൂർണ്ണമായ ഹൃത്തിനു സ്വാന്തനമേകാനെന്ന വണ്ണം ഇലെക്ട്രോണിക്സ് ഡിപ്ലോമായ്ക്കു തന്നെ ചേരുവാൻ കഴിഞ്ഞു. അതോടെ സൂക്കേടും തീർന്നു !!


അപ്പോൾ പറഞ്ഞു വന്നത് ഇതൊന്നുമല്ലാ. എൽ ഇ ഡി ലൈറ്റ് കണ്ടു പിടിച്ചേ.. യൂറീക്കാ.. എന്നൊക്കെ വീരവാദ്യം മുഴക്കി അലമുറയിടുന്നവർ ഒന്നോർക്കുക; ഏകദേശം പതിനെട്ട് വർഷങ്ങൾക്കു മുൻപേ ഞാനതിന്റെ പേറ്റന്റ് എടുത്തതാ !! എന്നോട് കളിക്കണ്ടാ..!!

Thursday, November 25, 2010

മൌനത്തിനപ്പുറത്തേയ്ക്ക് @ പ്രകാശന ചടങ്ങുകൾ..


ബ്ലോഗില്‍ നിന്നും ഉടലെടുത്ത കൂട്ടായ്മയിലൂടെ ഒരു കൂട്ടം സുഹൃത്തുക്കള്‍ ചേര്‍ന്ന് രൂപീകരിച്ച മലയാളത്തിലെ പുത്തന്‍ പ്രസാധക സംഘമായ കൃതി പബ്ലിക്കേഷന്‍സിന്റെ ഔപചാരികമായ ഉദ്ഘാടനവും വെബ്‌സൈറ്റിന്റെ ലോഞ്ചിങും ഒപ്പം കൃതി പബ്ലിക്കേഷന്‍ പുറത്തിറക്കിയ ആദ്യ പുസ്തകമായ മലയാളം ബ്ലോഗിലെ 28 കഥാകൃത്തുക്കളുടെ 28 കഥകള്‍ അടങ്ങിയ ‘മൌനത്തിനപ്പുറത്തേക്ക്...‘ എന്ന സമാഹാരത്തിന്റെ പ്രകാശനവും തൊടുപുഴയിലുള്ള അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച് 21-11-2010 രാവിലെ 11.00 മണിക്ക് നടത്തപ്പെട്ടു.


മലയാളം ബ്ലോഗിലെ പ്രമുഖനും റേഡിയോ മാംഗോ കോഴിക്കോട് സ്റ്റേഷനിലെ പ്രോഗ്രാം പ്രൊഡ്യൂസറുമായ ശ്രീ. ജി.മനു അദ്ധ്യക്ഷനായ ചടങ്ങില്‍ വെച്ച് സുപ്രസിദ്ധ കാര്‍ട്ടൂണിസ്റ്റും മലയാളം ബ്ലോഗില്‍ കാര്‍ട്ടൂണുകള്‍ക്കും കാരിക്കേച്ചറുകള്‍ക്കും വ്യത്യസ്തമാനങ്ങള്‍ രചിച്ച വ്യക്തിയുമായ ശ്രീ. സജീവ് ബാലകൃഷ്ണന്‍ ഭദ്രദീപം തെളിയിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അദ്ദേഹം തന്നെ കൃതി പബ്ലിക്കേഷന്‍സിന്റെ വെബ്‌സൈറ്റിന്റെ ഔപചാരികമായ ലോഞ്ചിങും നിര്‍വഹിച്ചു. ചടങ്ങില്‍ വച്ച് കൃതി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ആദ്യ പുസ്തകമായ “മൌനത്തിനപ്പുറത്തേക്ക്...” എന്ന കഥാസമാഹാരം പ്രശസ്ത യാത്രാവിവരണ ബ്ലോഗറായ നിരക്ഷരന്‍ എന്ന പേരില്‍ ബ്ലോഗ് രചനകള്‍ നടത്തുന്ന ശ്രീ. മനോജ് രവീന്ദ്രന്‍ മറ്റൊരു യാത്രാവിവരണ ബ്ലോഗറായ ശ്രീ. സജി മാര്‍ക്കോസിന് ആദ്യ പ്രതി കൈമാറി പ്രകാശനം ചെയ്തു. തുടര്‍ന്ന് ബ്ലോഗര്‍ മനോരാജ് പുസ്തകത്തെ സദസ്സിനു പരിചയപ്പെടുത്തി. ചടങ്ങില്‍ ബ്ലോഗില്‍ നിന്നും തന്നെ ഉടലെടുത്ത മറ്റൊരു പുസ്തകപ്രസാധകരായ എന്‍.ബി. പബ്ലിക്കേഷന്‍ മാനേജിഗ് ഡയറക്ടര്‍ ശ്രീ. ജോഹര്‍.കെ.ജെ, ബ്ലോഗര്‍മാരായ ശ്രീ. ശിവപ്രസാദ്, മുരളികൃഷ്ണമാലോത്ത്, എറണാകുളം ഡി.എഫ്.ഓ. ശ്രീ. ഉണ്ണികൃഷ്ണന്‍, എന്നിവര്‍ കൃതി പബ്ലിക്കേഷന്‍സിനും പുസ്തകത്തിനും ആശംസകള്‍ അര്‍പ്പിച്ച് കൊണ്ട് സംസാരിച്ചു.

ബ്ലോഗില്‍ നിന്നും ഉടലെടുത്ത ഈ കൂട്ടായ്മയുടെ നിറപ്പകിട്ടാര്‍ന്ന ചടങ്ങിന് നാട്ടുകാരന്‍ എന്ന പേരില്‍ ബ്ലോഗുകള്‍ എഴുതുന്ന ശ്രീ. പ്രിന്‍സ്. ജെ. തോപ്പില്‍ സ്വാഗതവും, കൃതി പബ്ലിക്കേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ശ്രീ. ഹരീഷ് തൊടുപുഴ നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് കൃതി പബ്ലിക്കേഷന്‍സിന്റെ മൌനത്തിനപ്പുറത്തേക്ക്..., എന്‍.ബി.പബ്ലിക്കേഷന്റെ കായംകുളം സൂപ്പര്‍ഫാസ്റ്റ്, കലിയുഗവരദന്‍ എന്നീ പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്പനയും നടന്നു. ചടങ്ങില്‍ പ്രശസ്ത ബ്ലോഗര്‍മാരായ ശ്രീ.നന്ദപര്‍വ്വം നന്ദകുമാര്‍, പ്രവീണ്‍ വട്ടപ്പറമ്പത്ത്. യൂസഫ്പ, അനില്‍@ബ്ലോഗ്, ഷാജി.ടി.യു. സിജീഷ് , വീണ, മിക്കി മാത്യു, മണി ഷാരത്ത്, തുടങ്ങിയവര്‍ പങ്കെടുത്തു.




പുസ്തകം വേണ്ടവര്‍ sales@krithipublications.com എന്ന വിലാസത്തില്‍ നിങ്ങളുടെ ഇന്ത്യക്കകത്തെ തപാല്‍ വിലാസം അയച്ച് തന്നാല്‍ പുസ്തകം വി.പി.പിയായി (തപാല്‍ ചാര്‍ജ്ജ് പുറമേ) അയച്ചു തരുന്നതായിരിക്കും.


ടി. ചടങ്ങുകളൂടെ വീഡിയോ ഉടൻ തന്നെ പബ്ലീഷ് ചെയ്യുന്നതായിരിക്കും.

റിപ്പോർട്ട് - മനോരാജ്
ഫോട്ടോ - മിക്കി മാത്യൂ


Wednesday, November 24, 2010

അപശകുനങ്ങൾ..

എത്രയോ നാളുകളായി ഞാൻ; സ്വന്തമായി വസിക്കാനൊരു ഗൃഹമില്ലാതെ..
ഈ വാടകഭവനത്തിൽ, ചിലവുകളെ നിയന്ത്രിച്ച് ഞെരുങ്ങിക്കൂടി കഴിഞ്ഞു പോകുന്നു..
ഓരോ ദിവസവും ഉറങ്ങാൻ നേരം തന്റെ അടുത്ത് വാടിത്തളർന്നു കിടന്നു മയങ്ങുന്ന മകളൂടെ മുഖം നോക്കിയിരിക്കുമ്പോൾ..
അനേകായിരം; ഉത്തരങ്ങൾ അനുഗ്രഹിക്കാത്ത ചോദ്യങ്ങൾ മനസ്സിന്റെ അകത്തളങ്ങളിൽ ഉറവു പൊട്ടും..
നാളെയെന്താകുമെന്നത്..? ദീർഘനിശ്വാസങ്ങൾ ഉള്ളിലൊതുക്കി ഗാഢമായി ചിന്തിക്കുമ്പോള്..
തലയ്ക്കു മീതെയാണ് ഭൂമിതൻ ഭ്രമണപഥമെന്ന് തോന്നിപ്പിക്കുന്നു..
താനില്ലാണ്ടാവുന്ന നാളെയുടെ ഭീകരതയിൽ..
തന്റെ അസാന്ന്യദ്ധ്യത്തിൽ തീഷ്ണതയുടെ മുൾപടർപ്പുകൾ അനായാസേന തരണം ചെയ്യുവാൻ അവർക്കാകുമോ..?
ഭീതിയുടെയും നിസ്സഹായതയുടെയും അന്ധകാരത്തിൽ..
ഒരു മിന്നാമിനുങ്ങിന്റെയെങ്കിലും നിഴൽ വെട്ടം തെളിക്കുവാൻ..
മാർഗ്ഗനിർദ്ദേശം നൽകാൻ ആരുണ്ടാവും..
പാത്രങ്ങൾ മോറിവെച്ച് അടുക്കളയിൽ നിന്നും കിടപ്പറയിലെയ്ക്ക് രംഗപ്രവേശം ചെയ്ത..
സഹധർമിണിയുടെ കരതലങ്ങൾ തന്റെ മാറിടത്തിൽ വാരിമുറുക്കിക്കൊണ്ടിരുന്നപ്പോൾ..
തന്റെ നയനങ്ങൾ നിറഞ്ഞു തുളുമ്പി; ആദ്യ കണങ്ങളിലൊന്ന് തലയിണയെ പുൽകിയിരുന്നു..

Friday, November 19, 2010

സ്വാഗതം..

മൊബൈലിൽ ഓരോ റിങ്ങും വരുമ്പോൾ പരിഭ്രമം..!!
പരിചയമുള്ള ഓരോ ബ്ലോഗേർസും വിളിച്ചു പറയുന്നു...; ഞാൻ വരില്ലാട്ടോ എന്ന്..
ഇതിൽ കോണ്ട്രിബൂട്ട് ചെയ്ത ഒരൊറ്റ ബ്ലോഗേർസ് കുഞ്ഞുങ്ങളും ഇതുവരെ ഒന്നു വിളിച്ച് വിശേഷം പോലും ചോദിച്ചിട്ടില്ല..:(
എന്തായി സംഭവം.. നമ്മടെ കുടുമ്മത്ത് വിശേഷം വല്ലതുമുണ്ടോ എന്നൊക്കെ..:(
ഹോ..
സാരമില്ലാട്ടോ..
പ്രകാശനച്ചടങ്ങിനു ഞാൻ തനിച്ചേ ഉള്ളെങ്കിലും; ടോർച്ചടിച്ചാണെലും ഞാൻ പ്രകാശിപ്പിക്കും; പ്രകാശിപ്പിച്ചിരിക്കും..
അപ്പോൾ..
അവസാനമായി ഒന്നൂടി..
എല്ലാരും വരൂട്ടോ..



Sunday, November 14, 2010

പറയൂ..? എനിക്കെന്താണു പറ്റിയത്..??

എന്നിലേയ്ക്കു തന്നെ മടങ്ങുവാനുള്ള അഭിവാഞ്ഛയെ
നിരുത്സാഹപ്പെടുത്തി നിൽക്കുവാനെനിക്കിനി എത്ര നാൾ കഴിയും..
മടങ്ങണമെന്ന് എപ്പോഴും ആഗ്രഹിക്കും..
പക്ഷേ; അടുത്ത നിമിഷം തലച്ചോറിനുള്ളിലെ ഓരൊ ധമനികളിലേയ്ക്കും ചുടുനിണം ഇരച്ചു കയറുകയും, തീരുമാനം പുന:പരിശോധനയ്ക്ക് വിധേയമാക്കുകയുമായിരുന്നു പതിവ്.
മനസ്സ് ഓരോ നിമിഷവും യാന്ത്രികമായി പ്രതികരിക്കും തോറും..
മനസ്സിനോടൊത്ത്; വിഹായസ്സിൽ സ്വച്ഛന്തം പരിലസിക്കുവാൻ ദേഹിയെ പ്രാപ്തമാക്കണമെന്ന്..
വിഫലമായ ആഗ്രഹത്തോടെ എന്നുമോർക്കും..
പറയൂ..?
എനിക്കെന്താണു പറ്റിയത്..??

Friday, November 12, 2010

ക്ഷണക്കത്ത് @ പുസ്തക പ്രകാശനം





ചടങ്ങ് അന്നേ ദിവസം രാവിലെ 10.30 മണിയോടെ ആരംഭിക്കുന്നതായിരിക്കും..
പ്രിയ സുഹൃത്തുക്കൾ സമയബന്ധിതമായി എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു..



sales@krithipublications.com

എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് പേരും വിലാസവും സഹിതം മെയിൽ ചെയ്താൽ...
ഭാരതത്തിനുള്ളിൽ എവിടെയും പുസ്തകം വി.പി.പിയായി (തപാല്‍ ചാര്‍ജ്ജ് പുറമേ)
അയച്ച് തരുന്നതായിരിക്കും.



“മൌനത്തിനപ്പുറത്തേയ്ക്ക്..”
എന്ന ഈ ബ്ലോഗ് കഥാസമാഹാരത്തിൽ പങ്കുവഹിച്ചിരിക്കുന്ന കഥാകൃത്തുകൾ..

ഹരി പാലാ (പോങ്ങുമ്മൂടൻ)
സ്മിത ആദർശ്
ഹംസ.സി.റ്റി.
ഷിബു ജേക്കബ് (അപ്പു)
വിമൽ.എം.നായർ (ആളവന്താൻ)
സതീഷ് മാക്കോത്ത്
സൌമിനി (മിനി)
പാട്ടേപ്പാടം റാംജി
ഡോ.ജയൻ ഏവൂർ
ലെക്ഷ്മി ലെച്ചു
സിജീഷ്
നന്ദകുമാർ (നന്ദപർവ്വം)
പ്രവീൺ വട്ടപ്പറമ്പത്ത്
സ്മിത സതീഷ് (പൌർണ്ണമി)
ജുനൈദ് അബൂബക്കെർ
മുരളീകൃഷ്ണ മാലോത്ത്
ബിജു കൊട്ടില (നാടകക്കാരൻ)
എച്ച്മുക്കുട്ടി
ശിവപ്രസാദ്.ആർ (പാവത്താൻ)
മനോരാജ്
മാണിക്യം
നട്ടപ്പിരാന്തൻ
യൂസഫ്പാ കൊച്ചന്നൂർ
രഘുനാഥൻ
നീർവിളാകൻ
സിദ്ദീഖ് തൊഴിയൂർ
പ്രയാൺ
ഹരീഷ് തൊടുപുഴ



ചടങ്ങുകൾ ലൈവ് ആയി നിങ്ങളിലേക്കെത്തിക്കുവാൻ മാക്സിമം ശ്രമിക്കുന്നതാണ്..
അങ്ങിനെയെങ്കിൽ ‘നമ്മുടെ ബൂലോകം’ പത്രത്തിലൂടെ..
അന്നേ ദിവസം ദർശിക്കാവുന്നതാണ്.



പ്രകാശനത്തിനു സംബന്ധിക്കുവാൻ താല്പര്യമുള്ള ബ്ലോഗെർ/യാഹൂ/ഓർക്കുട്ട്/എഫ്.ബി സുഹൃത്തുക്കൾ..
മെയിലിലൂടെയോ.. കമന്റായോ അറിയിക്കണമെന്ന് താല്പര്യപ്പെടുന്നു..
തലേ ദിവസമെത്തുന്നവർക്കായി റൂം അറെഞ്ച് ചെയ്തിട്ടുണ്ട്..



ഏവരെയും..
എന്റെ സ്വന്തം പേരിലും കൃതി ബുക്സിന്റെ പേരിയും..
തൊടുപുഴയുടെ മണ്ണിലേക്ക്..
ഹാർദ്ദമായി..
സ്വാഗതം..
ചെയ്യുന്നു..

Thursday, November 04, 2010

“മൌനത്തിനപ്പുറത്തേയ്ക്ക്..” പുസ്തകപ്രകാശനത്തിലേയ്ക്ക് സ്വാഗതം..


അങ്ങിനെ ഒടുവില്‍ കൃതി പബ്ലിക്കേഷന്‍സ് മൌനത്തിന്റെ പുറംതോട് ഭേദിച്ച് പുറത്ത് വരുന്നു. മലയാളം ബ്ലോഗില്‍ നിന്നും ഉരിത്തിരിഞ്ഞ ഒരു കൂട്ടായ്മയുടെ, ഒരുമയുടെ കാഹളധ്വനിക്ക് ഇനി വളരെ കുറച്ച് ദിവസങ്ങളുടെ കാത്തിരിപ്പ് കൂടിമാത്രം..


തൊടുപുഴയില്‍ വെച്ച് ഈ വരുന്ന നവംബര്‍ മാസം 21ന് കൃതി പബ്ലിക്കേഷന്‍സിന്റെ ആദ്യ പുസ്തകമായ ‘മൌനത്തിനപ്പുറത്തേയ്ക്ക്...‘ എന്ന കഥാസമാഹാരം പ്രകാശനം ചെയ്യപ്പെടുന്നു. ഇതോടൊപ്പം തന്നെ ബൂലോകത്തെ ഒരു കൂട്ടം സുഹൃത്തുക്കളുടെ കൂട്ടായ്മയായ കൃതിപബ്ലിക്കേഷന്‍സ് എന്ന പ്രസാധകസംഘത്തിന്റെ പ്രവര്‍ത്തനങ്ങളുടെയും വെബ്‌സൈറ്റിന്റെയും ഔപചാരികമായ ഉദ്ഘാടനവും ഉണ്ടായിരിക്കുന്നതാണ്.



നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു ഇത് തികച്ചും ബ്ലോഗേര്‍സിന്റെ ഒരു സംരംഭമാണെന്ന്. അത് കൊണ്ട് തന്നെ ഈ പുസ്തകത്തിന്റെ പ്രകാശനചടങ്ങിനെ കുറിച്ച് ചിന്തിച്ചപ്പോള്‍ മനസ്സിലേക്ക് ഓടിയെത്തിയത് നമ്മുടെ പ്രിയപ്പെട്ട ബ്ലോഗേര്‍സിന്റെ മുഖങ്ങള്‍ തന്നെയാണ്. നവംബര്‍ 21ന് രാവിലെ 10.30ന് തൊടുപുഴയിലെ അര്‍ബന്‍ കോ-ഓപ്പെറേറ്റീവ് ബാങ്ക് ആഡിറ്റോറിയത്തില്‍ വെച്ച് ബൂലോകത്തിലെ ഓരോ പുല്‍ക്കൊടിക്കും സുപരിചിതനായ ബ്രിജ്‌വിഹാരം എന്ന ബ്ലോഗിലൂടെ നമ്മോട് നിരന്തരം അടുത്തിടപെഴകന്ന ജി.മനു അദ്ധ്യക്ഷനാകുന്ന വേദിയില്‍ വെച്ച് മലയാളത്തിലെ ഹെവിയസ്റ്റ് കാര്‍ട്ടൂണിസ്റ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒപ്പം വ്യത്യസ്തമായ കാരിക്കേച്ചറുകളിലൂടെ നമ്മുടെ മനസ്സില്‍ എന്നും ചിരിയുടെ അമിട്ട് പൊട്ടിക്കുന്ന നമ്മുടെ സ്വന്തം കാര്‍ട്ടൂണിസ്റ്റ് സജീവേട്ടന്‍ കൃതി പബ്ലിക്കേഷന്‍സ് എന്ന ഈ പ്രസാധക സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യുന്നു. തദവസരത്തില്‍ തങ്ങളുടെ യാത്രാവിവരണങ്ങളിലൂടെ ബൂലോകവാസികളെ ഒട്ടേറെ കാതങ്ങളോളം കൂട്ടിക്കൊണ്ട് പോകുന്ന നിരക്ഷരന്‍ കൃതിപബ്ലിക്കേഷന്‍സിന്റെ ആദ്യ സമാഹാരമായ മൌനത്തിനപ്പുറത്തേയ്ക്ക് എന്ന പുസ്തകത്തിന്റെ ആദ്യപ്രതി മറ്റൊരു യാത്ര കുതുകിയായ സജിയച്ചായന് നല്കി ഞങ്ങളുടെ ഈ യാത്രക്ക് കൂടെ നല്ലൊരു തുടക്കം കുറിക്കുന്നു. ചടങ്ങില്‍ എന്‍.ബി പബ്ലിക്കേഷന്‍സിന്റെ മാനേജിങ് ഡയറക്ടര്‍ ജോഹര്‍ ജോ ആശംസകള്‍ അര്‍പ്പിച്ച് കൊണ്ട് സംസാരിക്കുന്നു. ചടങ്ങിന്റെ തത്സമയദൃശ്യങ്ങൾ നിങ്ങളിലേക്കെത്തിക്കുവാനായി ലൈവ് സ്ട്രീമിങ് സംവിധാനം ഏര്‍പ്പെടുത്തുവാന്‍ ശ്രമിക്കുന്നതാണ്.


ബൂലോകത്തിലെ എല്ലാ സഹൃദയരില്‍ നിന്നും ഞങ്ങള്‍ക്ക് കിട്ടിയ അകമഴിഞ്ഞ സ്നേഹവും പ്രോത്സാഹനവും ഈ അവസരത്തില്‍ സ്മരിക്കട്ടെ.. ഇവിടെ തെളിയിക്കുന്ന ഈ കൈതിരിവെട്ടം കെടാതെ മുന്നോട്ട് കൊണ്ട് പോകുവാന്‍ ഞങ്ങള്‍ക്ക് ഊര്‍ജ്ജമാവേണ്ടത് നിങ്ങളോരോരുത്തരുമാണ്. നിങ്ങളുടെ വിലയേറിയ സാന്നിദ്ധ്യം തന്നെ ഈ ചടങ്ങിനെ മഹനീയമാക്കും. എല്ലാവരെയും ഈ ചടങ്ങിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു..

കൃതിപബ്ലിക്കേഷന്‍സിനു വേണ്ടി

ഹരീഷ് തൊടുപുഴ

Friday, October 22, 2010

നന്ദി..നന്ദി..നന്ദി..

പ്രിയ സുഹൃത്തുക്കളേ;

മനോരമ ഓൺലൈൻ സംഘടിപ്പിച്ച ‘ജീവജലം‘ ഫോട്ടോഗ്രാഫി മത്സരം - 2010 ൽ നിങ്ങളേവരുടെയും വിലയേറിയ വോട്ടുകൾ തന്ന് എന്നെ തിരഞ്ഞെടുത്തതിനു എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു..




http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=8095055&programId=7940896&BV_ID=@@@&tabId=21


http://www.manoramaonline.com/advt/Environment/Jeevajalam2010-Winners/index.htm

Tuesday, October 19, 2010

"മൌനത്തിനപ്പുറത്തേക്ക്” @ പുസ്തകപ്രസാധനം !!

സുഹൃത്തുക്കളേ,

പുസ്തകപ്രസാധന സം‌രഭത്തെ കുറിച്ച് ഒരു പോസ്റ്റ് ഇട്ടിരുന്നത് ഓര്‍മ്മയുണ്ടാവുമല്ലോ.. ആവേശകരമായ പ്രതികരണമാണ്‌ നമ്മുടെ ഈ സം‌രംഭത്തിന്‌ ബൂലോകത്ത് നിന്നും ലഭിച്ചതെന്ന് സന്തോഷത്തോടെ തന്നെ അറിയിക്കട്ടെ. പുസ്തകത്തിന്റെ വലിപ്പം ഒരു വലിയ പ്രശ്നമാകും എന്ന് തോന്നിയതിനാല്‍ വൈകിയാണെങ്കിലും ഇതിനോട് സഹകരിക്കാമെന്ന് പറഞ്ഞ ചില നല്ല സുഹൃത്തുക്കളെ ഒഴിവാക്കേണ്ടി വന്നതില്‍ അതിയായ വേദന ഞങ്ങള്‍ക്കുണ്ട്. പക്ഷെ ഇത് ഒരു തുടക്കം മാത്രമാണെന്നിരിക്കില്‍ ഇനിയും എല്ലാവര്‍ക്കും അവസരങ്ങള്‍ ഉണ്ട് എന്ന് തന്നെ ഉറപ്പിച്ച് പറയട്ടെ..
അങ്ങിനെ കൂട്ടായ്മയിലൂടെ പുസ്തകപ്രസാധനം എന്ന ആശയം ഇവിടെ യാഥാര്‍ത്ഥ്യമാവുകയാണ്‌. ഇതാ എല്ലാവരും ആകാംഷയോടെ കാത്തിരുന്ന ആ പുസ്തകം വായനക്കാരനിലേക്കെത്താന്‍ ഇനി വളരെ കുറച്ച് സമയം മാത്രം!!!



"കൃതി പബ്ലിക്കേഷന്‍സ്" എന്ന്‍ പേരിട്ടിരിക്കുന്ന ഈ പ്രസാധകസംഘത്തിന്റെ ആദ്യ പുസ്തകമായി "മൌനത്തിനപ്പുറത്തേക്ക്..." എന്ന പേരില്‍ ബൂലോകത്ത് അറിയപ്പെടുന്ന 28 കഥാകൃത്തുക്കളുടെ 28 കഥകള്‍ വായനക്കായി വളരെയടുത്ത മുഹൂര്‍ത്തത്തില്‍ പ്രസിദ്ധീകരിക്കുന്നതാണ്. ഇപ്പോള്‍; ഇവിടെ കൃതിപബ്ലിക്കേഷന്‍സിന്റെ ലോഗോയും പുസ്തകത്തിന്റെ കവറും ഔദ്യോഗികമായി നിങ്ങളുടെ മുന്‍പില്‍ സമര്‍പ്പിക്കട്ടെ.. ലോഗോയും പുസ്തകത്തിന്റെ കവറും രൂപകല്‍പ്പന ചെയ്തത് നന്ദപര്‍‌വ്വം നന്ദകുമാറാണ്. ഇതിനു മുന്‍പ് രാധികയുടെ തത്തക്കുട്ടി, അരുണ്‍കായംകുളത്തിന്റെ കായംകുളം സൂപ്പര്‍ഫാസ്റ്റ് എന്നീ പുസ്തകങ്ങളുടെ കവര്‍ മനോഹരമാക്കി ഈ മേഖലയില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞ നന്ദനെ കുറിച്ച് കൂടുതല്‍ പറയേണ്ട ആവശ്യമുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. നന്ദപര്‍‌വ്വം നന്ദനുള്‍പ്പെടെ ഈ പുസ്തകത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സഹകരിച്ച എല്ലാവര്‍ക്കും കൃതി പബ്ലിക്കേഷന്‍സിന്റെ നന്ദി ഈ അവസരത്തില്‍ അറിയിക്കട്ടെ.. ഒട്ടേറെ ബ്ലോഗേര്‍സ് ഈ സം‌രംഭത്തിന് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി സഹകരിച്ചു. അവരോടൊക്കെയൂള്ള സ്നേഹം ഈ അവസരത്തില്‍ അറിയിക്കുന്നു. കൃതിയുടെ വെബ്‌സൈറ്റ്, പുസ്തകത്തിന്റെ പ്രകാശനതീയ്യതി, പ്രകാശനചടങ്ങ്, പുസ്തകത്തിന്റെ വില എന്നിവയെകുറിച്ചൊക്കെ പിന്നാലെ അറിയിക്കുന്നതാണ്.



തികച്ചും ബ്ലോഗേര്‍സിന്റെത് മാത്രമായ ഒരു സംരം‌ഭമാണ് ഇതെന്ന് വേണമെങ്കില്‍ പറയാം. കാരണം ഇതിലെ 28 സൃഷ്ടികളും വ്യത്യസ്ത രചനാശൈലികള്‍ക്കൂടമകളായ 28 ബ്ലോഗേര്‍സിന്റെതാണ്. ഫോട്ടോബ്ലോഗുകളിലൂടെ ബൂലോകത്തെ നിറഞ്ഞ സാന്നിദ്ധ്യമായ പുണ്യാളന്റെതാണ് കവര്‍ ഫോട്ടോ. പുസ്തകത്തിന്റെ ഡി.റ്റി.പി.ജോലികള്‍ മനോഹരമാക്കിയിരിക്കുന്നത് ജെയ്‌നി എന്ന ബ്ലോഗറാണ്‌. തികച്ചും ബ്ലോഗേര്‍സിന്റെതായ ഈ സം‌രംഭം ഒരു വിജയമാക്കി തീര്‍ക്കാന്‍ നിങ്ങളുടെ എല്ലാവരുടെയും സഹകരണം ഉണ്ടാവുമെന്ന് കരുതട്ടെ..


ഇന്റെര്‍നെറ്റിന്റെ വിപുലമായ സ്വീകാര്യതയുടെ പിന്‍ബലം ബ്ലോഗിങ്ങിനുണ്ടെങ്കിലും, മികച്ച രചനകള്‍ സാധാരണ വായനക്കാരനിലേക്ക് എത്തണമെങ്കില്‍ അവ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടേ മതിയാവൂ. മലയാളിയുടെ മാറാത്ത വായനാശീലങ്ങളിലേക്ക് ബ്ലോഗ് രചനകളെ കൂടെ ഉള്‍പ്പെടുത്താനുള്ള ഞങ്ങളുടെ എളിയ ശ്രമത്തിനാണ്‌ ഈ പുസ്തകത്തിലൂടെ നാന്ദി കുറിക്കപ്പെടുന്നത്. മലയാള പുസ്തക ലോകത്തേക്ക്, പുതിയ പ്രതിഭകളെ കൈപിടിച്ച് കൊണ്ടുവരിക എന്നതിലുപരി, നവീന വായനാസംസ്കാരവും മുഖ്യധാരയും തമ്മിലുള്ള അന്തരം കുറക്കുക എന്നതും ഈ ഒരു സം‌രംഭത്തിന്റെ ലക്ഷ്യമാണ്.



'മൌനത്തിനപ്പുറത്തേക്ക്..." എന്ന ഈ ചെറുകഥാ സമാഹാരം, മൌനം ഭേദിച്ച് പുറത്തുവരാന്‍ വെമ്പല്‍ കൊള്ളുന്ന ഒരു കൂട്ടം സര്‍ഗ്ഗ പ്രതിഭകളുടെ കൈയൊപ്പുകള്‍ പതിഞ്ഞ രചനകളുടെ ആകെ തുകയാണ്‌. 28 കഥാകൃത്തുക്കളുടെ 28 കഥകള്‍..... വിവിധ വിഷയങ്ങളില്‍, വൈവിധ്യമാര്‍ന്ന രചനാശൈലിയില്‍ കോര്‍ത്തിണക്കപ്പെട്ട 'മൌനത്തിനപ്പുറത്തേക്ക്..." എന്ന ഈ സമാഹാരം വായനക്കാരെ പതിവ് വായനാനുഭവങ്ങള്‍ക്കപ്പുറത്തേക്ക് നയിക്കാന്‍ മാത്രം ശക്തമാണെന്ന് ഞങ്ങള്‍ അഭിമാനപൂര്‍‌വ്വം അവകാശപ്പെടട്ടെ..

Monday, October 18, 2010

പ്രകാശനം @ കായങ്കുളം സൂപ്പെർഫാസ്റ്റ് !!




പ്രകാശനവേദിയായ കരിമുട്ടത്തമ്മയുടെ തിരുനടയിലേക്ക്..
ചെറുതായി മഴ ചാറുന്നുണ്ടായിരുന്നു..



അത്യപൂർവ്വമായ കാഴ്ച !!
ആലിലകളൂമായി സല്ലപിക്കുന്ന ഒരു പറ്റം തുമ്പികൾ..!!


ഇളം പച്ചനിറത്തിൽ കാണുന്ന ഇവളൂടെ പേരു ഞാൻ മറന്നു..
ആലിൻ കുരുക്കൾരുചിയോടെ ഭക്ഷിച്ചു കൊണ്ട്..



ഇതാണു നമ്മുടെ കഥാനായകൻ..!!
“പുന്നെല്ലു കണ്ട എലിക്കുഞ്ഞിന്റെ“ പഴേ ലുക്കൊക്കെ മാറി കെട്ടോ..ഹിഹിഹി


ന്റെ; പൊന്നണ്ണാ..
തെളിയിച്ചോടത്തു തന്നെയാണൊ വീണ്ടൂം..
വേഗാട്ടെ.. ന്നിട്ട് വേണം പ്രസാദം കഴിക്കാൻ..


ഒരു ചെറിയ വിറയൊക്കെ ഉണ്ടെന്നു തോന്നുന്നു..!!


അമ്പലത്തിന്റെ ചുറ്റുമതിലിനുള്ളിലെ..
പരിപാവനമായ പൂഴിമണലിൽ..
ആദ്യാക്ഷരങ്ങൾ കുറിക്കുന്ന കുരുന്നുകൾ..


സശ്രദ്ധം ശ്രവിക്കുന്ന സദസ്യരിലൊരു ചങ്ങാതി..


പഥികനും കൊട്ടോട്ടിയും..



നമ്മുടെ കുട്ടീടെയല്ലേ..!!
കേട്ടുകളയാം..


ചിന്താമഗ്നനായി ജയൻ ഡോക്ടർ..


വല്ലഭനു പുല്ലും ആയുധം..!!


‘കൂലങ്കഷമായ’ നർമ്മ സംഭാഷണങ്ങളീലേക്ക്..


ലവടെ ഒരുത്തനൊരു തോട്ടിക്കോലും പിടിച്ചിരിപ്പൊണ്ട്..
ഇരിപ്പു കണ്ടാൽ ലവനു മാത്രേ ഇതൊക്കെ നടക്കൂ എന്നൊരു വിചാരമാ..
നീ..
നോക്കെടാ..ഇതാണു ഷട്ടെർബട്ടെൺ..
ഹല്ല പിന്നെ..!!


സഹൃദ സംഭാഷണങ്ങളിലൂടേ..


നന്ദൂസ്..!!


ഇവനെ കൊറേ നാളായി ഞാൻ നോക്കിവെച്ചിരിക്കുവായിരുന്നു..
ചെറായിയിൽ വെച്ച് കണ്ടപ്പോൾ.. മുതൽ


അങ്ങിനെ..ഞാനും



ചിരി ആരോഗ്യത്തിനു അത്യുത്തമം.. എന്നാ !!


മേയ്ഡ് 4 ഈച്ച് അദെർ..!!


അമ്പലക്കുളത്തിന്റെ അടുത്തൂന്നു കിട്ടീതാ ഈ സുന്ദരിക്കുട്ടിയെ..
ലവളെ എവിടെ വെച്ചു കണ്ടാലും ഞാൻ നൊസ്റ്റി അടിക്കും !


ഇനിയും തിരികെ വരുമെന്ന പ്രതീക്ഷയോടെ..
പിരിയുന്നു..നാം

Monday, October 04, 2010

പോസിറ്റീവ് എനെർജി

നാലുപുറത്താലും ചുറ്റി വളയപ്പെട്ട ഇരുണ്ട ഭിത്തിക്കുള്ളിൽ; കമ്പ്യൂട്ടർ സ്ക്രീനിൽ നിന്നും ബഹിർഗമിച്ചിരുന്ന അരണ്ട വെളിച്ചം അയാളുടെ മുഖത്തേയ്ക്കു നോക്കി പല്ലിളിച്ചു കൊണ്ടിരുന്നു. അയാളൂടെ കണ്ണുകൾ അക്ഷമയോടെ സ്ക്രീനിനുള്ളിൽ എന്തോ തിരഞ്ഞു കൊണ്ടേയിരുന്നു. നിരന്തരമായമായ ജോലിയുടെ ആധിക്യം അയാളുടെ കണ്ണുകളിൽ ഉറക്കത്തിന്റെ വിത്തുകൾ പാകിയിരുന്നു. മാത്രമല്ലാ അയാളൂടെ മുഖം നീരുവന്നു ചീർത്ത് കരുവാളിച്ചുമിരുന്നു. എത്ര നിർദ്ധാരണം ചെയ്താലും ഫലം ലഭിക്കാത്ത അക്കങ്ങളുടെയും അക്ഷരങ്ങളൂടെയും ലോകത്തിലേയ്ക്കയാൾ തന്റെ പഞ്ച്യേന്ദ്രിയങ്ങളെ കടം കൊടുത്തിരുന്ന് നെടുവീർപ്പിട്ടു കൊണ്ടേയിരുന്നു. സൽമാൻ ഖുറൈശിയുടെ പോസിറ്റീവ് മെസേജ് പ്രതീക്ഷിച്ചും കൊണ്ടിരുന്ന അയാളൂടെ മനസ്സ് ഒരുവേള ജനിച്ച ഗ്രാമത്തിലേയ്ക്ക് ഊളിയിട്ട് പറന്നു..


ഗ്രാമത്തിൽ..
അയാളൂടെ ദൈനംദിന കൃത്യങ്ങളിലേയ്ക്ക് മനസ്സ് ഓടിയെത്തി.. അതിരാവിലെ എഴുന്നേറ്റുള്ള ജോഗിങ്ങും അതിനു പിന്നാലെയുള്ള ഷട്ടിൽ കളിയും.. വീട്ടിലെത്തി കുളിച്ച് രണ്ട് തൊടിക്കപ്പുറത്തുള്ള കാവിലേയ്ക്കുള്ള ഓട്ടം.. കാലത്തേ സരസ്വതി ദേവിക്കാണു വഴിപാടുകൾ.. ഇളം മഞ്ഞിൻ കണങ്ങൾ വീഴാൻ തുടങ്ങുന്നതേയുണ്ടാകൂ.. അമ്പലപ്പറമ്പിനു അപ്രത്തുള്ള പാടത്തിൽ മഞ്ഞു മൂടിക്കിടക്കുന്നതു കാണാം.. കിഴക്കു നിന്നും ബാലഭാസ്കരരശ്മികൾ മഞ്ഞിൻ കണങ്ങളെ കീറിമുറിച്ച് ഓരോരോ വയൽത്തുമ്പിലും പതിക്കുമ്പോൾ.. മൂത്തപുലയൻ തേനാംകിളി പാടത്ത് കൈക്കോട്ടുമെടുത്ത് വെള്ളം ചാലുകീറുന്നുണ്ടാകും.. ദേവിയെ മൂന്നുവട്ടം വലം വെച്ചു തൊഴുതിറങ്ങിയാൽ പിന്നെ വീട്ടിലെത്തി കടുപ്പത്തിലൊരു ചായ കൂട്ടിയൊരു പത്രവായന.. പ്രഭാത ഭക്ഷണവും കഴിച്ച് കോളെജ് ബസ്സ് പിടിക്കാണുള്ള ഓട്ടമാണു പിന്നീട്.. വൈകിട്ട് സ്കൂൾ ഗ്രൌണ്ട് നാലാക്കി ഫുട്ബോൾ കളി.. ക്ഷീണിച്ചവശനായി വിയർത്തു കുളിച്ച് വരുമ്പോൾ ഗോപാലേട്ടന്റെ ചായപ്പീടികേന്നൊരു കട്ടൻ.. അവിടന്നൊരു ഓട്ടമാണു വീട്ടിലേയ്ക്ക്.. വേഗത്തിൽ കുളിച്ചെന്നു വരുത്തി തിരിച്ച് കാവിലേയ്ക്ക് പായും.. അമ്പലക്കുളത്തിന്റെ കരിങ്കൽ കെട്ടിൽ സ്ഥാനം പിടിക്കും.. സമയമപ്പോഴേയ്ക്കും ആറയോടടുത്തിരിക്കും.. നീല നിറമുള്ള ബി എസ് എ ലേഡി ബേർഡിൽ നിരുപമ വരുന്നതും കാത്ത് താനും കണ്ണിലെണ്ണയുമൊഴിച്ചു കാത്തിരിക്കും.. ദീപാരാധന..!! അപ്പോൾ ദുർഗ്ഗയായിരിക്കും.. നിരുപമ.. പ്രകാശത്തിന്റെ പ്രതിഫലനം അവളുടെ മുഖത്തുണ്ടാക്കുന്ന തിളക്കത്തെ കണ്ണിമവെട്ടാതെ സാകൂതം നോക്കി നിൽക്കും.. തിരിച്ച് ലൈബ്രറിയിലേയ്ക്ക്.. അന്നത്തെ പത്രങ്ങളെല്ലാം ഓടിച്ചു വായിച്ച ശേഷം വീട്ടിലേയ്ക്ക് വെച്ചടിക്കും.. അച്ഛനേൽ‌പ്പിക്കുന്ന അന്നാന്നത്തെ കൃഷിക്കണക്കുകൾ കൃത്യമായി ബുക്കിലെഴുതിച്ചേർത്ത്.. തന്റെ പഠനത്തിലേക്കു മുഴുകും.. അത്താഴം.. സ്നേഹപുരസ്സരം അടുത്തിരുന്നൂട്ടുന്ന അമ്മയും ചേച്ചിയും.. നീഗൂഢതയാർന്ന സ്വപ്നങ്ങളിലെയ്ക്ക് പരന്നൊഴുകി.. മുഴുകി.. ഗാഢനിദ്രയിലേയ്ക്ക്..


ടെലിഫോണിന്റെ ചെവി തുളയ്ക്കുന്ന റിങ്ങ് കേട്ട് ചിന്തകളിൽ നിന്നും ഞെട്ടി ഉണർന്നു. ഖുറൈശിയുടെ മെസേജ് ഇൻബോക്സിൽ നിന്നുമയാൾ പരതിയെടുത്തു. ഊഹിച്ചതു പോലെ തന്നെ സംഭവിച്ചിരിക്കുന്നു. രാവും പകലും, ഊണും ഉറക്കവുമില്ലാതെ, ആരോഗ്യത്തെപ്പോലും വകവെയ്ക്കാതെയിരുന്നു തയ്യാറാക്കി എടുത്ത പുതിയ വർക്കിന്റെ പ്രൊജെക്റ്റ് റിപ്പോർട്ട് അയാൾ നിഷ്കരുണം തള്ളിയിരിക്കുന്നു. കൂടെ മഠയാ..കഴുതേ എന്ന പതിവായുള്ള വിളികളും. തന്റെ പോസിറ്റീവ് എനെർജി നഷ്ടപ്പെട്ടുതുടങ്ങിയിരിക്കുന്നു. സത്യസന്ധമായി നിന്നുകൊണ്ട് തനിക്കിവിടെ ജീവിക്കാനാവില്ല. മറ്റുള്ളവർ; അതു തന്റെ സഹോദനെയായാലും ചവിട്ടിത്താഴ്ത്തി മുന്നേറുക എന്ന പ്രമാണം തനിക്കു മാത്രം സ്വീകരിക്കാനാവുന്നില്ല. കഴിഞ്ഞ ദിവസവും അച്ഛൻ നാട്ടിൽ നിന്നു വിളിച്ചപ്പോൾ പറഞ്ഞ വാക്കുകൾ കാതിൽ മുഴങ്ങി.. “ രമേശാ; നീയെന്തിനാണവിടെ ഇങ്ങിനെ കഷ്ടപ്പെട്ടു സമാധാനമില്ലാതെ ജീവിക്കുന്നത്..? പെരുംചിറകുന്നിന്മേൽ ഉള്ള മൂന്നേക്കർ സ്ഥലത്ത് 10 ബാച്ച് കോഴികളെയാണിട്ടിരിക്കുന്നത്.. അത് ഒരു ട്രിപ്പ് പോകുമ്പോൾ കിട്ടണ ലാഭം; ഈ തെറിവിളിയൊക്കെ കേട്ട് ഒരു വർഷം ലഭിക്കുന്ന നിന്റെ വരുമാനത്തിനു കിട്ടുമോടാ..” നിരന്തരമായ വർക്ക് ലോഡ് തന്നെ അവശനാക്കിയിരിക്കുന്നു. എന്തിനേറേ നിരുവിനൊരു കുഞ്ഞിക്കാൽ കാണുവാനുള്ള ഭാഗ്യം പോലും തനിക്കേകാനാവുന്നില്ല. എന്നും ഈ ചീത്ത വിളി കേൾക്കലും.. അധാർമിക മാർഗ്ഗങ്ങളിലൂടെയുള്ള മത്സരബുദ്ധികളും മാത്രം..


സൽമാൻ ഖുറൈശിക്കുള്ള തന്റെ അവസാന മെയിൽ സെൻഡ് ചെയ്ത്; സിസ്റ്റെം ഓഫാക്കി നിരുപമയുടെ ചാരത്തു ചെന്നുകീടന്നു അയാൾ.. കൃത്യനിഷ്ഠയോടെ ഓഫീസിലെത്തുവാൻ പതിവായി വെയ്ക്കുന്ന അലാറം ഓഫ് ചെയ്ത്; നിരുവിനെ തന്നോട് ചേർത്ത് ഗാഢമായി ആലിംഗനം ചെയ്ത് കണ്ണുകളിറുക്കിയടച്ച് കിടന്നു.. പച്ചപുതച്ച വയലിനു മുകളിൽ; സായന്തനത്തിന്റെ ചെംചായക്കൂട്ടുകൾ ആകാശത്തു ചാലിച്ചു നൃത്തം ചവിട്ടി മുളയാൻ പറന്നീടുന്ന ഒരു പറ്റം ദേശാടനപക്ഷികളൂടെ ഇടയിലേയ്ക്ക്, അവരുടെ ഒപ്പമെത്തുവാൻ വെമ്പി അയാളുടെ മനസ്സ് പറന്നു തുടങ്ങിയിരുന്നു അപ്പോൾ..

Monday, September 13, 2010

ഒരു ചിന്ന സംരംഭം

പുതിയ ഒരു സംരംഭം..


ബ്ലോഗ്മീറ്റും തീറ്റും ഒക്കെ വിട്ടു..
ഇപ്പോൾ ഫാഷൻ ഇത്രയും നാൾ എഴുതിയുണ്ടാക്കിയതൊക്കെ അച്ചടിമഷി പുരട്ടിയുണക്കി അലമാരയിൽ സൂക്ഷിക്കുക എന്നതാണ്..

അപ്പോൾ എനിക്കുമൊരു അത്യാഗ്രഹം..
യാതൊരു വിധ ഗുണഗണങ്ങളും എന്റെ എഴുത്തിനു അവകാശപ്പെടാനില്ലെങ്കിലും..
ഒരു കഥയെങ്കിലും അച്ചടിമഷി പുരട്ടിഉണക്കി സൂക്ഷികാനൊരു ആക്രാന്തം..!!

അപ്പോൾ ഫ്രെണ്ട്സ്..
നമുക്കൊന്നു സഹകരിച്ച് ഒരു പൊത്തകം ഇറക്കിയാലോ??
ഉദാഹരണത്തിനു 50 എഴുത്ത്കാരുടെ 50 കഥകൾ ഉള്ള ഒരു പുസ്തകം..
1000 കോപ്പികൾ..
മൊത്തത്തിലു ചിലവാകുന്ന തുക ഷെയർ ചെയ്യുക..
ഒരാൾക്ക് 20 കോപ്പി വീതം..
അതിൽ ഒരെണ്ണം അലമാരേൽ വെച്ചിട്ട് ബാക്കിയുള്ള 19 എണ്ണം..
സുഹൃത്തുക്കൾക്കോ ബന്ധുജനങ്ങൾക്കോ ഒക്കെ ഗിഫ്റ്റായോ വിലക്കോ കൊടൂക്കുക..!!
വേണെങ്കിൽ 20 എണ്ണോം അലമാരേൽ വെച്ചോ കെട്ടോ..:)
ഏതായാലും..
ചെറിയ ഒരു മുടക്കെ വരൂ..
എന്നാലെന്താ അച്ചടിമഷിയിൽ മുങ്ങിക്കുളിക്കാലോ..!!


ഓർക്കുക..!!
ശ്രമിച്ചാൽ; ബാക്കി 999 ബുക്കും 999 ആളുകളൂടേ ഇടയിൽ നമുക്കെത്തിക്കാനാകും..
അപ്പോളൊന്ന് ആഞ്ഞു പിടിച്ചാലോ..
റെഡി..
സെറ്റ്..
വൺ..
ടൂ..
ത്രീ..!!

(താല്പര്യമുള്ളവർ എനിക്കു മെയിൽ ചെയ്യുവാൻ താല്പര്യപ്പെടുന്നു pdhareesh@gmail.com)

Thursday, August 12, 2010

ഇടപ്പള്ളി മീറ്റ് 2010

8 ആഗസ്ത് 2010..
ഇടപ്പള്ളിയിലെ ഹൈവേ ഗാർഡെൻ ഹോട്ടെലിലെ വിശാലമായ പന്തലിൽ വെച്ചു ഞങ്ങൾ 47 ബ്ലോഗെർസും അവരുടെ സുഹൃദ്ബന്ധുജനങ്ങളും കൂടിച്ചേരുകയുണ്ടായി. പങ്കെടുത്ത ബ്ലോഗേർസിന്റെ പേരും ഫോട്ടോയും താഴെകാണാവുന്നതാണ്.




നന്ദകുമാർ


പ്രവീൺ വട്ടപ്പറമ്പത്ത്


മനോരാജ്


കൊട്ടോട്ടിക്കാരൻ


ജുനൈദ്


തോന്ന്യാസി


മുരളിക (മുരളീകൃഷ്ണ മാലോത്ത്)


കാപ്പിലാൻ


മത്താപ്പ്


തണൽ


കുമാരൻ


മണികണ്ഠൻ


ഷാജി.ടി.യൂ


പുറക്കാടൻ


പൊറാടത്ത്


അപ്പൂട്ടൻ


ചാണ്ടിക്കുഞ്ഞ്


ജോഹർ ജോ


മുള്ളൂക്കാരൻ


ഇ.ജെ.സലിം തട്ടത്തുമല


കൂതറ ഹാഷിം


പ്രയാൺ $ ഹസ്


സന്ദീപ് സലിം $ വൈഫ്


ചിതൽ


കൃഷ്ണകുമാർ516


മത്തായി 2nd


ശങ്കെർ


ഷിബു മാത്യൂ ഈശോ തെക്കേടത്ത്


സുമേഷ് മേനോൻ


വി.എസ്.ഗോപൻ


ജയൻ ഏവൂർ


പോൾ ചാക്കോ


ജാബിർ പി എടപ്പാൾ


തബാറക് റഹ്മാൻ


പാലക്കുഴി


ഷെറീഫ് കൊട്ടാരക്കര


ഷാ (ചിന്തകൻ)


എസ്.എം.സാദിക്ക്


പാവപ്പെട്ടവൻ


യൂസഫ്പാ


കാർട്ടൂണിസ്റ്റ് സജീവ്


ഹരീഷ് തൊടുപുഴ


പൌർണ്ണമി
ലെക്ഷ്മി ലെച്ചു
ചാർവാകൻ

രണ്ട് കുട്ടിബ്ലോഗെർമാരും മൂന്ന് ലേഡി ബ്ലോഗേർസും സഹിതം നാൽ‌പ്പത്തിയേഴു ബ്ലോഗേർസ് ഈ സുഹൃദ്സംഗമത്തിൽ പങ്കെടുക്കുകയുണ്ടായി. രാവിലെ മുതൽ ബ്ലോഗെർമാർ എത്തിത്തുടങ്ങിയിരുന്നു. ഏകദേശം 10.45 ഓടു കൂടി മീറ്റ് ആരഭിച്ചു.
മീറ്റിന്റെ ലൈവ്സ്ട്രീമിങ്ങ് നമ്മുടെ ബൂലോകത്തിലൂടെ കാണിക്കുന്നുണ്ടായിരുന്നു. പാവപ്പെട്ടവൻ അവതാരകന്റെ റോൾ ഏറ്റെടുത്തു‍. ആദ്യമായി കവി മുരുകന്‍ കാട്ടാക്കടയെ മീറ്റ് നടക്കുന്ന വേദിയിലേക്ക് കൊണ്ട് പരിചയപ്പെടുത്തി. അതിന്‍ ശേഷം ഒരോരുത്തരായി സ്വയം പരിചയപ്പെടുത്തി.
പരിചയപ്പെടുത്തല്‍ ചടങ്ങ് കഴിഞ്ഞപ്പോള്‍ ഏതാണ്ട് 12 മണിയോടടുത്തിരുന്നു. അതിന് ശേഷം അകാലത്തില്‍ പൊലിഞ്ഞ് പോയ രമ്യ ആന്റണിയോടുള്ള ആദരസൂചകമായി ബ്ലോഗര്‍മാര്‍ എല്ലാവരും ഒരു നിമിഷം എഴുന്നേറ്റ് നിന്നു മൌനം ആചരിച്ചു. പിന്നീട് കവി മുരുകന്‍ കാട്ടാക്കട അദ്ദേഹത്തിന്റെ പ്രശസ്തമായ പ്രണയ കാവ്യം രേണുകയും തുടര്‍ന്ന് മങ്ങിയ കാഴ്ചകള്‍ കാണാനായി കണ്ണട എന്ന കവിതയും ആലപിച്ചു. ഇടക്ക് ചില നാടന്‍ പാട്ടുകളും മറ്റുമായി സദസ്സുമായി കൂ‍ടുതല്‍ സംവേദിക്കാന്‍ അദ്ദേഹം ശ്രമിച്ചു കൊണ്ടിരുന്നു.

അതിനിടയില്‍ തന്നെ മലയാളത്തിനെ ആദ്യ ബ്ലോഗ് പത്രമായ ബൂലോകം ഓണ്‍ലൈന്‍; എഡിറ്റര്‍ കാപ്പിലാന്‍ അവിടേ എല്ലാവര്‍ക്കും വിതരണം ചെയ്തു. ഒപ്പം തന്നെ കുമാരന്റെ കുമാര സംഭവങ്ങള്‍ എന്ന പുസ്തകത്തിന്റെ വിതരണവും കുമാരന്‍ നടത്തി.

അപ്പോളേക്കും സമയം ഏതാണ്ട് ഒരു മണിയോടടുത്തിരുന്നു. ഉച്ചയൂണിനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ മഴ ഒഴിഞ്ഞ് നില്‍ക്കുന്നത് കണ്ട് ഗ്രൂപ്പ് ഫോട്ടോസെഷന്‍ നടത്തി. ഇതിനിടയിൽ ചെറായിമീറ്റ് ഹീറൊ നമ്മുടെ പ്രിയംകരനായ സജീവേട്ടന്റെ കാരിക്കെച്ചർ മാരത്തോൻ ആരഭിച്ചു തുടങ്ങിയിരുന്നു. ആബാലവൃദ്ധം ബ്ലോഗേർസും അദ്ദേഹത്തിനു മുൻപിൽ അനുസരണയോടെ മുഖം കൊടുത്തു നിൽക്കുന്ന കാഴ്ച അത്യന്തം ആനന്ദകരം തന്നെയായിരുന്നു.
പിന്നീട് വിഭവ സമൃദ്ധമായ ഉച്ചയൂണിലേയ്ക്ക് സദസ്സ്യർ പലായനം ചെയ്തു.








പിന്നീട് ഉച്ച കഴിഞ്ഞ് ദൂരക്കൂടുതലുള്ള ചില ബ്ലോഗര്‍മാര്‍ പിരിഞ്ഞു തുടങ്ങിയപ്പോഴേക്കും കാര്‍ട്ടൂണിസ്റ്റ് സജീവേട്ടന്‍ ചെറായി മീറ്റിലെ പോലെ
തന്റെ പേപ്പറുകളും പേനയുമായി ബ്ലോഗര്‍മാരുടെ കാരിക്കേച്ചറുകള്‍ വരക്കാന്‍ തുടങ്ങി. അതിനിടയില്‍ പരസ്പരം കൂട്ടം തിരുഞ്ഞുള്ള നര്‍മ്മ സംഭാഷണങ്ങളും ചെറിയ ചെറിയ കലാപരിപാടികളുമായി സദസ്സ് ഉത്തേജിക്കപ്പെട്ടിരുന്നു.













സതീഷ് പൊറാടത്തിന്റെ പ്രിയമുള്ളവളെ എന്ന ഗാനവും പ്രയാണ്‍ചേച്ചിയുടെ ഭര്‍ത്താവിന്റെ പണ്ട് പാടിയ പാട്ടിലൊരെണ്ണം എന്ന ഗാനവും മണികണ്ഠന്റെ ഇമിറ്റേറ്റീവ് ഗാനവും കൊച്ച് ബ്ലോഗര്‍ അശ്വിന്റെ വാക്കാ വാക്കയും സദസ്സിനെ കൈയിലെടുത്തു. ഷെറിഷ് കൊട്ടാരക്കര തന്റെ പ്രസംഗത്തിലൂടെ മീറ്റുകള്‍ അല്പം കൂടെ ഗൌരവതരമാകണമെന്നും മറ്റും അഭിപ്രാ‍യപ്പെട്ടത് ബ്ലോഗേർസ് കൈയടികളോടെ എതിരേറ്റു.
പിന്നീട് മുരുകന്‍ കാട്ടാക്കട വീണ്ടും പ്രശസ്തമായ ബാഗ്ദദ് എന്ന കവിതയും നാത്തൂനേ എന്ന കവിതയും ആലപിച്ചു.



തുടർന്ന് ചായയ്ക്കു ശേഷം ഏതാണ്ട് മൂന്നരയോടെ അടുത്ത ഒരു മീറ്റില്‍ കാണാമെന്ന് പറഞ്ഞ് എല്ലാവരും പിരിഞ്ഞു.



ടി മീറ്റ് നടത്തുവാൻ ഭംഗിയായി വിജയിപ്പിക്കുവാൻ യത്നിച്ച് എന്റെ കൂടെ അചഞ്ചലമായി നിലകൊണ്ട പാവപ്പെട്ടവൻ, മനോരാജ്,പ്രവീൺ വട്ടപ്പറമ്പത്ത്, യുസഫ്പ എന്നിവർക്ക് എന്റെ നന്ദി രേഖപ്പെടുത്തട്ടെ. ഈ ബ്ലോഗ്മീറ്റ് വൻവിജയമാക്കുന്നതിൽ ഇതിൽ പങ്കെടുത്ത ഓരോബ്ലോഗെർമാരോടും ഒട്ടേറെ കടപ്പെട്ടിരിക്കുന്നു. അവർക്കും എന്റെ നന്ദിയുടെ പൂച്ചെണ്ടുകൾ അർപ്പിക്കുന്നു. ചെറായി മീറ്റിലെന്ന പോലെ ഈ മീറ്റിലും പങ്കെടുത്തവരുടെ കാരിക്കേച്ചർ വരച്ചു കൊണ്ട് മാരത്തോൻ നടത്തിയ ഞങ്ങളൂടെ പ്രിയപ്പെട്ട സജിവേട്ടനു ആയിരം ഉമ്മകൾ !!; അദ്ദേഹത്തിനു നന്ദി രേഖപ്പെടുത്തുന്നു. ഈ ബ്ലോഗ് മീറ്റ് യഥാസമയം ലോകത്തിന്റെ പലഭാഗത്തുമെത്തിക്കുവാൻ പ്രയത്നിച്ച നമ്മുടെ ബൂലോകം പത്രത്തിനും ജോ, മുള്ളുർക്കാരൻ, പ്രവീൺ എന്നിവർക്കും എന്റെ നന്ദി രേഖപ്പെടുത്തട്ടെ. ടി മീറ്റിന്റെ വീഡിയോ സ്വന്തം ചിലവിൽ എടുത്ത് അതു എഡിറ്റ് ചെയ്ത് നമ്മുടെ ബൂലോകത്തിലൂടെ പബ്ലീഷ് ചെയ്ത ജോയ്ക്ക് എന്റെ നന്ദി രേഖപ്പെടുത്തുന്നു. ഹോട്ടെൽ ഹൈവേ ഗാർഡെനിലെ മാനേജെർ ദിലീപ് $ സ്റ്റാഫുകൾക്കും നിങ്ങളുടെ ഉചിതമായ സേവനങ്ങൾക്ക് നന്ദി രേഖപ്പെടുത്തുന്നു. ടി മീറ്റിനു പങ്കെടുത്ത് വളരെ തീഷ്ണതയോടെ കവിതാലാപനം നടത്തി സദസ്സ്യരെ വിസ്മയിപ്പിച്ച കവി. ശ്രീ. മുരുകൻ കാട്ടാകടയ്ക്ക് ഞ്ഞങ്ങളുടെ നന്ദി രേഖപ്പെടുത്തുന്നു. ബൂലോകം ഓൺലൈന്റെ പ്രിന്റെഡ്പത്രം പരിചയപ്പെടുത്തുകയും സൌജന്യമായി വിതരണം ചെയ്യുകയും ചെയ്ത അതിന്റെ എഡിറ്റെർ കാപ്പിലാനു നന്ദി രേഖപ്പെടുത്തുന്നു. മീറ്റിനു ആശംസകൾ നേർന്നു കൊണ്ട് ഫോണിൽ വിളിച്ച അപ്പു, നട്ടപ്പിരാന്തൻ, അനിൽ@ബ്ലോഗ്, വെള്ളായണി വിജയൻ, നൊമാദ്, നിരക്ഷരൻ, മാണിക്യം, നാടകക്കാരൻ തുടങ്ങി അസംഖ്യം വരുന്ന കൂട്ടുകാർക്കും നന്ദി രേഖപ്പെടുത്തുന്നു. ടി മീറ്റ് ഭംഗിയായി പര്യവസാനിച്ചതിൽ സർവ്വേശരന് കൂടി നന്ദി അർപ്പിച്ചു കൊണ്ട് എന്റെ വാക്കുകൾ ഇവിടെ ഉപസംഹരിക്കട്ടെ.


ഇടപ്പിള്ളി മീറ്റിന്റെ വീഡിയോ ഇവിടെ കാണാവുന്നതാണ്..