Monday, May 25, 2009

തൊടുപുഴ ബ്ലോഗ് മീറ്റ്

കൂട്ടായ്മ:-
എനിക്ക്; അത്യധികം സന്തോഷകരമായ ഒരു ദിവസമായിരുന്നു മേയ് 24 ഞായറാഴ്ച.
ദുബായിയിലെ ബൂലോക മീറ്റ് കണ്ട് ത്രില്ലടിച്ചാണ്;
ഇങ്ങനെയൊരു സംഭവം കേരളത്തില്‍ നടത്തിയാലോ എന്ന അശയം എന്റെ തലയ്ക്കു പിടിച്ചത്.
അന്നു മുതല്‍ തുടങ്ങിയ ആ ആഗ്രഹത്തിന്റെ പരിസമാപ്തി, വന്‍ വിജയകരമാക്കിത്തീര്‍ക്കുവാന്‍ എന്നോടു സഹകരിച്ച എന്റെ സഹ ബ്ലോഗേര്‍സിനോട് എത്ര പറഞ്ഞാലും നന്ദി തീരുകില്ല...
ഇതാ ഇവിടെ താഴെയുണ്ട് ഞങ്ങളെല്ലാവരും..

മേയ് 24; ഞായറാഴ്ച..

തൊടുപുഴ അര്‍ബന്‍ ബാങ്ക് ഹാള്‍ ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു ഈ കൂട്ടായ്മ.

24 ബ്ലോഗേര്‍സ് ഈ കൂട്ടായ്മയില്‍ പങ്കെടുക്കുകയുണ്ടായി.

ചാണക്യനും, അനില്‍@ബ്ലോഗും തലേദിവസമേ എത്തിയിട്ടുണ്ടായിരുന്നു.

ശിവായും, സരിജായുമാണ് ഹാളില്‍ ആദ്യമെത്തിയത്.

പിന്നെ ഓരോരുത്തരായി വന്നു തുടങ്ങി.

ഹാളിനുള്ളില്‍ വൃത്താകൃതിയില്‍ കസേരകളിട്ട് പരസ്പരം പരിചയപ്പെടലായിരുന്നു ആദ്യം നടന്നത്.

ഈ കൂട്ടായ്മയില്‍ പങ്കെടുത്ത ബ്ലോഗേര്‍സിനേയും, അവരുടെ ബന്ധുക്കളെയും ഞാന്‍ നിങ്ങള്‍ക്കായി പരിചയപ്പെടുത്തട്ടെ...













































പരിചയപ്പെടുത്തലുകള്‍ക്കു പിറകേ; കവിതാ പാരായണത്തിലേക്കും, നൃത്തച്ചുവടുകളിലേക്കും ഞങ്ങള്‍ ലയിച്ചു..



വിനയയുടെ നാടന്‍ പാട്ടും, നൃത്തവും ഉണ്ടായിരുന്നു..


പരിപാടികള്‍ ആസ്വദിക്കുന്ന സദസ്യര്‍..

തുടര്‍ന്ന് ചാര്‍വാകന്റെ നാടന്‍ പാട്ടുകള്‍..


ഇതിനിടയില്‍ ഗൌരവപൂര്‍ണ്ണമായ ചില ചര്‍ച്ചകളും നടക്കുന്നുണ്ടായിരുന്നു..





സമയം 11.30; കാപ്പില്‍, കാപ്പിലാന്റെ ‘നിഴല്‍ചിത്രങ്ങ’ളുടെ പ്രകാശനകര്‍മ്മങ്ങള്‍ നടന്നതിനുശേഷം;

തൊടുപുഴയിലെ ഈ വേദിയില്‍ വച്ച് ഈ പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും, വിതരണം ചെയ്യുകയുമുണ്ടായി..







ആകാംക്ഷാപൂര്‍വം ആസ്വദിച്ചു വായിക്കുന്ന സരിജ..

തുടര്‍ന്നായിരുന്നു നമ്മുടെ ഉച്ചഭക്ഷണം..

ചിക്കെന്‍ ബിരിയാണിയും, സദ്യയുമായിരുന്നു വിഭവങ്ങള്‍..

















ഇതിനിടയില്‍, ആദ്യത്തെ പന്തിയില്‍ ഇടിച്ചുകയറി സീറ്റ് കിട്ടാതെ നിരാശരായ ചിലര്‍ കൊച്ചുവര്‍ത്തമാനങ്ങളില്‍ മുഴുകിയിരുന്നു..





പാവം ചാണക്യന്‍!!

വെള്ളം മാത്രമേ കിട്ടിയുള്ളൂ...

ഭക്ഷണശേഷം; ഞങ്ങള്‍ തൊമ്മന്‍കുത്തിലേക്ക് യാത്ര തിരിച്ചു.

വെറുതേ ഒരു ഭാര്യ എന്ന സിനിമയില്‍ അഭിനയിച്ച താഴെക്കാണുന്ന ബസ്സിലായിരുന്നു ഞങ്ങളുടെ യാത്ര..

യാത്രയിലുടനീളം ലതിച്ചേച്ചി, വിനയ, പ്രിയ, മുരളി എന്നിവരുടെ കവിതാ ചൊല്ലലും, നാടന്‍ പാട്ടും..

മണികണ്ഠന്റെ മിമിക്രിയും, കൊച്ചുകുട്ടികളെ അനുകരിച്ചുള്ള പാട്ടും..

വിനയയുടെ ഡാന്‍സും..

നാട്ടുകാരന്റെ ലൈവ് കമന്ററിയും കൊണ്ട് രസകരമായിരുന്നു..


അങ്ങനെ ഞങ്ങള്‍ തൊമ്മന്‍കുത്തില്‍ എത്തിച്ചേര്‍ന്നു..

മഴക്കാലമായതിനാല്‍ നന്നായി വെള്ളമുണ്ടായിരുന്നു..

കാഴ്ചകള്‍ ആവേശത്തോടെ വീക്ഷിക്കുന്ന ബ്ലോഗേര്‍സ്..




മുരളിക്കും, കണ്ണനും എവിടെ നിന്നോ മാമ്പഴം കിട്ടി..

രണ്ടു പേര്‍ക്കും കൊതികിട്ടിയിട്ടുണ്ടാകും!!!

ഞങ്ങള്‍ തൊമ്മന്‍കുത്തിലെ വനാന്തര്‍ഭാഗത്തേക്കു നടന്നു തുടങ്ങി..

അങ്ങനെയങ്ങനെ...



ഇതാ, അങ്ങനെ ഞങ്ങള്‍ എല്ലാവരും തൊമ്മന്‍കുത്തിന്റെ മാസ്റ്റെര്‍ പീസായ

ഏഴുനില കുത്തില്‍ എത്തിയിരിക്കുന്നു..

ബാബുരാജും, ഞാനും, നാട്ടുകാരനും..

ധനേഷും, നീരുവും..

എന്റെ നാടിന്റെ സൌന്ദര്യം...

ആവോളം ആസ്വദിക്കൂ...

തൊമ്മന്‍കുത്തിലെത്തിയപ്പോള്‍ തന്റെ ഫോട്ടോയെടുക്കാത്തതില്‍ പ്രതിക്ഷേധിച്ച് നാട്ടുകാരനോട് മുഖം വീര്‍പ്പിക്കുന്ന നാട്ടുകാരി..

അനൂപും, മുരളിയും..

ഇവിടെ, ഹോ!!! എന്തു രസം...


കാഴ്ചകള്‍ കണ്ട് മതിയാകാതെ, ഞങ്ങള്‍ തിരിക്കുന്നു...


തിരിച്ച് ഹാളിലെത്തിയശേഷം...

ചെണ്ടക്കപ്പ പുഴുങ്ങിയതും, കാന്താരിച്ചമ്മന്തിയും, കട്ടന്‍ കാപ്പിയും...






ഏറ്റവും അവസാനം നന്ദിപ്രകടനമായിരുന്നു..

ആശംസകള്‍ കൊണ്ടു മൂടി, അക്ഷരാര്‍ത്ഥത്തില്‍ എന്റെ സഹബ്ലോഗേര്‍സ് എന്റെ മിഴികള്‍ നനയിപ്പിച്ചു..

ഇവരുടെ ആശംസകള്‍ ഏറ്റുവാങ്ങുമ്പോള്‍ എന്റെ മനസ്സില്‍, എന്നെ ഈ നിമിത്തത്തിനു കാരണമാക്കിയ ദൈവം തമ്പുരാനോടുള്ള നന്ദിയും, സ്നേഹവും... പറഞ്ഞറിയിക്കാനാവാത്തതാണ്.



ഈ മീറ്റ് ഇത്രയും വിജയിപ്പിക്കാന്‍, പലവിധആവശ്യങ്ങളും മാറ്റി വെച്ച് സഹകരിച്ച എന്റെ സഹബ്ലോഗേര്‍സായ കൂട്ടുകാരോടും...

ഫോണില്‍ വിളിച്ചും, മെയിലുവഴിയും എന്നെ വളരെയധികം പ്രോത്സാഹിപ്പിച്ച സ്വദേശികളും പ്രവാസികളുമായ മറ്റു ബ്ലോഗേര്‍സ് കൂട്ടുകാരോടും

ഈ കൂട്ടായ്മ വന്‍ വിജയമാക്കിത്തീര്‍ക്കാന്‍ എന്നെ കൂടെ നിന്ന് പ്രയത്നിച്ച എന്റെ സ്വന്തം ‘ബറ്റാലിയനും’..

എല്ലാത്തിനുമുപരി സര്‍വ്വേശ്വരനോടും..

എന്റെ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തട്ടെ...

ഇനിയും കാണാം, കാണും...എന്ന പ്രതീക്ഷയോടെ

ഹരീഷ് തൊടുപുഴ





തൊടുപുഴ ബ്ലോഗ് മീറ്റിനേപ്പറ്റിയുള്ള മറ്റു പോസ്റ്റുകള്‍ ഇവിടെ വായിക്കാം...
1. ധനേഷിന്റെ പോസ്റ്റ് ഇവിടെ വായിക്കാം..

2. നാട്ടുകാരന്റെ പോസ്റ്റ് ഇവിടെ വായിക്കാം..

3. കാന്താരിക്കുട്ടിയുടെ പോസ്റ്റ് ഇവിടെ വായിക്കാം..

4. ലതിചേച്ചിയുടെ പോസ്റ്റ് ഇവിടെ വായിക്കാം..

5. മണികണ്ഠന്റെ പോസ്റ്റ് ഇവിടെ വായിക്കാം..

6. എഴുത്തുകാരി ചേച്ചിയുടെ പോസ്റ്റ് ഇവിടെ വായിക്കാം..

7. വഹാബിന്റെ പോസ്റ്റ് ഇവിടെ വായിക്കാം..

8. കാപ്പിലാന്റെ പോസ്റ്റ് ഇവിടെ വായിക്കാം..

9. ബാബുരാജിന്റെ പോസ്റ്റ് ഇവിടെ വായിക്കാം..

10. ചാണക്യന്റെ പോസ്റ്റ് ഇവിടെ വായിക്കാം..

11. പാവത്താന്റെ പോസ്റ്റുകള്‍ ഇവിടേയും ; ഇവിടേയും ; ഇവിടേയും വായിക്കാം..