Friday, October 22, 2010

നന്ദി..നന്ദി..നന്ദി..

പ്രിയ സുഹൃത്തുക്കളേ;

മനോരമ ഓൺലൈൻ സംഘടിപ്പിച്ച ‘ജീവജലം‘ ഫോട്ടോഗ്രാഫി മത്സരം - 2010 ൽ നിങ്ങളേവരുടെയും വിലയേറിയ വോട്ടുകൾ തന്ന് എന്നെ തിരഞ്ഞെടുത്തതിനു എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു..




http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=8095055&programId=7940896&BV_ID=@@@&tabId=21


http://www.manoramaonline.com/advt/Environment/Jeevajalam2010-Winners/index.htm

Tuesday, October 19, 2010

"മൌനത്തിനപ്പുറത്തേക്ക്” @ പുസ്തകപ്രസാധനം !!

സുഹൃത്തുക്കളേ,

പുസ്തകപ്രസാധന സം‌രഭത്തെ കുറിച്ച് ഒരു പോസ്റ്റ് ഇട്ടിരുന്നത് ഓര്‍മ്മയുണ്ടാവുമല്ലോ.. ആവേശകരമായ പ്രതികരണമാണ്‌ നമ്മുടെ ഈ സം‌രംഭത്തിന്‌ ബൂലോകത്ത് നിന്നും ലഭിച്ചതെന്ന് സന്തോഷത്തോടെ തന്നെ അറിയിക്കട്ടെ. പുസ്തകത്തിന്റെ വലിപ്പം ഒരു വലിയ പ്രശ്നമാകും എന്ന് തോന്നിയതിനാല്‍ വൈകിയാണെങ്കിലും ഇതിനോട് സഹകരിക്കാമെന്ന് പറഞ്ഞ ചില നല്ല സുഹൃത്തുക്കളെ ഒഴിവാക്കേണ്ടി വന്നതില്‍ അതിയായ വേദന ഞങ്ങള്‍ക്കുണ്ട്. പക്ഷെ ഇത് ഒരു തുടക്കം മാത്രമാണെന്നിരിക്കില്‍ ഇനിയും എല്ലാവര്‍ക്കും അവസരങ്ങള്‍ ഉണ്ട് എന്ന് തന്നെ ഉറപ്പിച്ച് പറയട്ടെ..
അങ്ങിനെ കൂട്ടായ്മയിലൂടെ പുസ്തകപ്രസാധനം എന്ന ആശയം ഇവിടെ യാഥാര്‍ത്ഥ്യമാവുകയാണ്‌. ഇതാ എല്ലാവരും ആകാംഷയോടെ കാത്തിരുന്ന ആ പുസ്തകം വായനക്കാരനിലേക്കെത്താന്‍ ഇനി വളരെ കുറച്ച് സമയം മാത്രം!!!



"കൃതി പബ്ലിക്കേഷന്‍സ്" എന്ന്‍ പേരിട്ടിരിക്കുന്ന ഈ പ്രസാധകസംഘത്തിന്റെ ആദ്യ പുസ്തകമായി "മൌനത്തിനപ്പുറത്തേക്ക്..." എന്ന പേരില്‍ ബൂലോകത്ത് അറിയപ്പെടുന്ന 28 കഥാകൃത്തുക്കളുടെ 28 കഥകള്‍ വായനക്കായി വളരെയടുത്ത മുഹൂര്‍ത്തത്തില്‍ പ്രസിദ്ധീകരിക്കുന്നതാണ്. ഇപ്പോള്‍; ഇവിടെ കൃതിപബ്ലിക്കേഷന്‍സിന്റെ ലോഗോയും പുസ്തകത്തിന്റെ കവറും ഔദ്യോഗികമായി നിങ്ങളുടെ മുന്‍പില്‍ സമര്‍പ്പിക്കട്ടെ.. ലോഗോയും പുസ്തകത്തിന്റെ കവറും രൂപകല്‍പ്പന ചെയ്തത് നന്ദപര്‍‌വ്വം നന്ദകുമാറാണ്. ഇതിനു മുന്‍പ് രാധികയുടെ തത്തക്കുട്ടി, അരുണ്‍കായംകുളത്തിന്റെ കായംകുളം സൂപ്പര്‍ഫാസ്റ്റ് എന്നീ പുസ്തകങ്ങളുടെ കവര്‍ മനോഹരമാക്കി ഈ മേഖലയില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞ നന്ദനെ കുറിച്ച് കൂടുതല്‍ പറയേണ്ട ആവശ്യമുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. നന്ദപര്‍‌വ്വം നന്ദനുള്‍പ്പെടെ ഈ പുസ്തകത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സഹകരിച്ച എല്ലാവര്‍ക്കും കൃതി പബ്ലിക്കേഷന്‍സിന്റെ നന്ദി ഈ അവസരത്തില്‍ അറിയിക്കട്ടെ.. ഒട്ടേറെ ബ്ലോഗേര്‍സ് ഈ സം‌രംഭത്തിന് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി സഹകരിച്ചു. അവരോടൊക്കെയൂള്ള സ്നേഹം ഈ അവസരത്തില്‍ അറിയിക്കുന്നു. കൃതിയുടെ വെബ്‌സൈറ്റ്, പുസ്തകത്തിന്റെ പ്രകാശനതീയ്യതി, പ്രകാശനചടങ്ങ്, പുസ്തകത്തിന്റെ വില എന്നിവയെകുറിച്ചൊക്കെ പിന്നാലെ അറിയിക്കുന്നതാണ്.



തികച്ചും ബ്ലോഗേര്‍സിന്റെത് മാത്രമായ ഒരു സംരം‌ഭമാണ് ഇതെന്ന് വേണമെങ്കില്‍ പറയാം. കാരണം ഇതിലെ 28 സൃഷ്ടികളും വ്യത്യസ്ത രചനാശൈലികള്‍ക്കൂടമകളായ 28 ബ്ലോഗേര്‍സിന്റെതാണ്. ഫോട്ടോബ്ലോഗുകളിലൂടെ ബൂലോകത്തെ നിറഞ്ഞ സാന്നിദ്ധ്യമായ പുണ്യാളന്റെതാണ് കവര്‍ ഫോട്ടോ. പുസ്തകത്തിന്റെ ഡി.റ്റി.പി.ജോലികള്‍ മനോഹരമാക്കിയിരിക്കുന്നത് ജെയ്‌നി എന്ന ബ്ലോഗറാണ്‌. തികച്ചും ബ്ലോഗേര്‍സിന്റെതായ ഈ സം‌രംഭം ഒരു വിജയമാക്കി തീര്‍ക്കാന്‍ നിങ്ങളുടെ എല്ലാവരുടെയും സഹകരണം ഉണ്ടാവുമെന്ന് കരുതട്ടെ..


ഇന്റെര്‍നെറ്റിന്റെ വിപുലമായ സ്വീകാര്യതയുടെ പിന്‍ബലം ബ്ലോഗിങ്ങിനുണ്ടെങ്കിലും, മികച്ച രചനകള്‍ സാധാരണ വായനക്കാരനിലേക്ക് എത്തണമെങ്കില്‍ അവ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടേ മതിയാവൂ. മലയാളിയുടെ മാറാത്ത വായനാശീലങ്ങളിലേക്ക് ബ്ലോഗ് രചനകളെ കൂടെ ഉള്‍പ്പെടുത്താനുള്ള ഞങ്ങളുടെ എളിയ ശ്രമത്തിനാണ്‌ ഈ പുസ്തകത്തിലൂടെ നാന്ദി കുറിക്കപ്പെടുന്നത്. മലയാള പുസ്തക ലോകത്തേക്ക്, പുതിയ പ്രതിഭകളെ കൈപിടിച്ച് കൊണ്ടുവരിക എന്നതിലുപരി, നവീന വായനാസംസ്കാരവും മുഖ്യധാരയും തമ്മിലുള്ള അന്തരം കുറക്കുക എന്നതും ഈ ഒരു സം‌രംഭത്തിന്റെ ലക്ഷ്യമാണ്.



'മൌനത്തിനപ്പുറത്തേക്ക്..." എന്ന ഈ ചെറുകഥാ സമാഹാരം, മൌനം ഭേദിച്ച് പുറത്തുവരാന്‍ വെമ്പല്‍ കൊള്ളുന്ന ഒരു കൂട്ടം സര്‍ഗ്ഗ പ്രതിഭകളുടെ കൈയൊപ്പുകള്‍ പതിഞ്ഞ രചനകളുടെ ആകെ തുകയാണ്‌. 28 കഥാകൃത്തുക്കളുടെ 28 കഥകള്‍..... വിവിധ വിഷയങ്ങളില്‍, വൈവിധ്യമാര്‍ന്ന രചനാശൈലിയില്‍ കോര്‍ത്തിണക്കപ്പെട്ട 'മൌനത്തിനപ്പുറത്തേക്ക്..." എന്ന ഈ സമാഹാരം വായനക്കാരെ പതിവ് വായനാനുഭവങ്ങള്‍ക്കപ്പുറത്തേക്ക് നയിക്കാന്‍ മാത്രം ശക്തമാണെന്ന് ഞങ്ങള്‍ അഭിമാനപൂര്‍‌വ്വം അവകാശപ്പെടട്ടെ..

Monday, October 18, 2010

പ്രകാശനം @ കായങ്കുളം സൂപ്പെർഫാസ്റ്റ് !!




പ്രകാശനവേദിയായ കരിമുട്ടത്തമ്മയുടെ തിരുനടയിലേക്ക്..
ചെറുതായി മഴ ചാറുന്നുണ്ടായിരുന്നു..



അത്യപൂർവ്വമായ കാഴ്ച !!
ആലിലകളൂമായി സല്ലപിക്കുന്ന ഒരു പറ്റം തുമ്പികൾ..!!


ഇളം പച്ചനിറത്തിൽ കാണുന്ന ഇവളൂടെ പേരു ഞാൻ മറന്നു..
ആലിൻ കുരുക്കൾരുചിയോടെ ഭക്ഷിച്ചു കൊണ്ട്..



ഇതാണു നമ്മുടെ കഥാനായകൻ..!!
“പുന്നെല്ലു കണ്ട എലിക്കുഞ്ഞിന്റെ“ പഴേ ലുക്കൊക്കെ മാറി കെട്ടോ..ഹിഹിഹി


ന്റെ; പൊന്നണ്ണാ..
തെളിയിച്ചോടത്തു തന്നെയാണൊ വീണ്ടൂം..
വേഗാട്ടെ.. ന്നിട്ട് വേണം പ്രസാദം കഴിക്കാൻ..


ഒരു ചെറിയ വിറയൊക്കെ ഉണ്ടെന്നു തോന്നുന്നു..!!


അമ്പലത്തിന്റെ ചുറ്റുമതിലിനുള്ളിലെ..
പരിപാവനമായ പൂഴിമണലിൽ..
ആദ്യാക്ഷരങ്ങൾ കുറിക്കുന്ന കുരുന്നുകൾ..


സശ്രദ്ധം ശ്രവിക്കുന്ന സദസ്യരിലൊരു ചങ്ങാതി..


പഥികനും കൊട്ടോട്ടിയും..



നമ്മുടെ കുട്ടീടെയല്ലേ..!!
കേട്ടുകളയാം..


ചിന്താമഗ്നനായി ജയൻ ഡോക്ടർ..


വല്ലഭനു പുല്ലും ആയുധം..!!


‘കൂലങ്കഷമായ’ നർമ്മ സംഭാഷണങ്ങളീലേക്ക്..


ലവടെ ഒരുത്തനൊരു തോട്ടിക്കോലും പിടിച്ചിരിപ്പൊണ്ട്..
ഇരിപ്പു കണ്ടാൽ ലവനു മാത്രേ ഇതൊക്കെ നടക്കൂ എന്നൊരു വിചാരമാ..
നീ..
നോക്കെടാ..ഇതാണു ഷട്ടെർബട്ടെൺ..
ഹല്ല പിന്നെ..!!


സഹൃദ സംഭാഷണങ്ങളിലൂടേ..


നന്ദൂസ്..!!


ഇവനെ കൊറേ നാളായി ഞാൻ നോക്കിവെച്ചിരിക്കുവായിരുന്നു..
ചെറായിയിൽ വെച്ച് കണ്ടപ്പോൾ.. മുതൽ


അങ്ങിനെ..ഞാനും



ചിരി ആരോഗ്യത്തിനു അത്യുത്തമം.. എന്നാ !!


മേയ്ഡ് 4 ഈച്ച് അദെർ..!!


അമ്പലക്കുളത്തിന്റെ അടുത്തൂന്നു കിട്ടീതാ ഈ സുന്ദരിക്കുട്ടിയെ..
ലവളെ എവിടെ വെച്ചു കണ്ടാലും ഞാൻ നൊസ്റ്റി അടിക്കും !


ഇനിയും തിരികെ വരുമെന്ന പ്രതീക്ഷയോടെ..
പിരിയുന്നു..നാം

Monday, October 04, 2010

പോസിറ്റീവ് എനെർജി

നാലുപുറത്താലും ചുറ്റി വളയപ്പെട്ട ഇരുണ്ട ഭിത്തിക്കുള്ളിൽ; കമ്പ്യൂട്ടർ സ്ക്രീനിൽ നിന്നും ബഹിർഗമിച്ചിരുന്ന അരണ്ട വെളിച്ചം അയാളുടെ മുഖത്തേയ്ക്കു നോക്കി പല്ലിളിച്ചു കൊണ്ടിരുന്നു. അയാളൂടെ കണ്ണുകൾ അക്ഷമയോടെ സ്ക്രീനിനുള്ളിൽ എന്തോ തിരഞ്ഞു കൊണ്ടേയിരുന്നു. നിരന്തരമായമായ ജോലിയുടെ ആധിക്യം അയാളുടെ കണ്ണുകളിൽ ഉറക്കത്തിന്റെ വിത്തുകൾ പാകിയിരുന്നു. മാത്രമല്ലാ അയാളൂടെ മുഖം നീരുവന്നു ചീർത്ത് കരുവാളിച്ചുമിരുന്നു. എത്ര നിർദ്ധാരണം ചെയ്താലും ഫലം ലഭിക്കാത്ത അക്കങ്ങളുടെയും അക്ഷരങ്ങളൂടെയും ലോകത്തിലേയ്ക്കയാൾ തന്റെ പഞ്ച്യേന്ദ്രിയങ്ങളെ കടം കൊടുത്തിരുന്ന് നെടുവീർപ്പിട്ടു കൊണ്ടേയിരുന്നു. സൽമാൻ ഖുറൈശിയുടെ പോസിറ്റീവ് മെസേജ് പ്രതീക്ഷിച്ചും കൊണ്ടിരുന്ന അയാളൂടെ മനസ്സ് ഒരുവേള ജനിച്ച ഗ്രാമത്തിലേയ്ക്ക് ഊളിയിട്ട് പറന്നു..


ഗ്രാമത്തിൽ..
അയാളൂടെ ദൈനംദിന കൃത്യങ്ങളിലേയ്ക്ക് മനസ്സ് ഓടിയെത്തി.. അതിരാവിലെ എഴുന്നേറ്റുള്ള ജോഗിങ്ങും അതിനു പിന്നാലെയുള്ള ഷട്ടിൽ കളിയും.. വീട്ടിലെത്തി കുളിച്ച് രണ്ട് തൊടിക്കപ്പുറത്തുള്ള കാവിലേയ്ക്കുള്ള ഓട്ടം.. കാലത്തേ സരസ്വതി ദേവിക്കാണു വഴിപാടുകൾ.. ഇളം മഞ്ഞിൻ കണങ്ങൾ വീഴാൻ തുടങ്ങുന്നതേയുണ്ടാകൂ.. അമ്പലപ്പറമ്പിനു അപ്രത്തുള്ള പാടത്തിൽ മഞ്ഞു മൂടിക്കിടക്കുന്നതു കാണാം.. കിഴക്കു നിന്നും ബാലഭാസ്കരരശ്മികൾ മഞ്ഞിൻ കണങ്ങളെ കീറിമുറിച്ച് ഓരോരോ വയൽത്തുമ്പിലും പതിക്കുമ്പോൾ.. മൂത്തപുലയൻ തേനാംകിളി പാടത്ത് കൈക്കോട്ടുമെടുത്ത് വെള്ളം ചാലുകീറുന്നുണ്ടാകും.. ദേവിയെ മൂന്നുവട്ടം വലം വെച്ചു തൊഴുതിറങ്ങിയാൽ പിന്നെ വീട്ടിലെത്തി കടുപ്പത്തിലൊരു ചായ കൂട്ടിയൊരു പത്രവായന.. പ്രഭാത ഭക്ഷണവും കഴിച്ച് കോളെജ് ബസ്സ് പിടിക്കാണുള്ള ഓട്ടമാണു പിന്നീട്.. വൈകിട്ട് സ്കൂൾ ഗ്രൌണ്ട് നാലാക്കി ഫുട്ബോൾ കളി.. ക്ഷീണിച്ചവശനായി വിയർത്തു കുളിച്ച് വരുമ്പോൾ ഗോപാലേട്ടന്റെ ചായപ്പീടികേന്നൊരു കട്ടൻ.. അവിടന്നൊരു ഓട്ടമാണു വീട്ടിലേയ്ക്ക്.. വേഗത്തിൽ കുളിച്ചെന്നു വരുത്തി തിരിച്ച് കാവിലേയ്ക്ക് പായും.. അമ്പലക്കുളത്തിന്റെ കരിങ്കൽ കെട്ടിൽ സ്ഥാനം പിടിക്കും.. സമയമപ്പോഴേയ്ക്കും ആറയോടടുത്തിരിക്കും.. നീല നിറമുള്ള ബി എസ് എ ലേഡി ബേർഡിൽ നിരുപമ വരുന്നതും കാത്ത് താനും കണ്ണിലെണ്ണയുമൊഴിച്ചു കാത്തിരിക്കും.. ദീപാരാധന..!! അപ്പോൾ ദുർഗ്ഗയായിരിക്കും.. നിരുപമ.. പ്രകാശത്തിന്റെ പ്രതിഫലനം അവളുടെ മുഖത്തുണ്ടാക്കുന്ന തിളക്കത്തെ കണ്ണിമവെട്ടാതെ സാകൂതം നോക്കി നിൽക്കും.. തിരിച്ച് ലൈബ്രറിയിലേയ്ക്ക്.. അന്നത്തെ പത്രങ്ങളെല്ലാം ഓടിച്ചു വായിച്ച ശേഷം വീട്ടിലേയ്ക്ക് വെച്ചടിക്കും.. അച്ഛനേൽ‌പ്പിക്കുന്ന അന്നാന്നത്തെ കൃഷിക്കണക്കുകൾ കൃത്യമായി ബുക്കിലെഴുതിച്ചേർത്ത്.. തന്റെ പഠനത്തിലേക്കു മുഴുകും.. അത്താഴം.. സ്നേഹപുരസ്സരം അടുത്തിരുന്നൂട്ടുന്ന അമ്മയും ചേച്ചിയും.. നീഗൂഢതയാർന്ന സ്വപ്നങ്ങളിലെയ്ക്ക് പരന്നൊഴുകി.. മുഴുകി.. ഗാഢനിദ്രയിലേയ്ക്ക്..


ടെലിഫോണിന്റെ ചെവി തുളയ്ക്കുന്ന റിങ്ങ് കേട്ട് ചിന്തകളിൽ നിന്നും ഞെട്ടി ഉണർന്നു. ഖുറൈശിയുടെ മെസേജ് ഇൻബോക്സിൽ നിന്നുമയാൾ പരതിയെടുത്തു. ഊഹിച്ചതു പോലെ തന്നെ സംഭവിച്ചിരിക്കുന്നു. രാവും പകലും, ഊണും ഉറക്കവുമില്ലാതെ, ആരോഗ്യത്തെപ്പോലും വകവെയ്ക്കാതെയിരുന്നു തയ്യാറാക്കി എടുത്ത പുതിയ വർക്കിന്റെ പ്രൊജെക്റ്റ് റിപ്പോർട്ട് അയാൾ നിഷ്കരുണം തള്ളിയിരിക്കുന്നു. കൂടെ മഠയാ..കഴുതേ എന്ന പതിവായുള്ള വിളികളും. തന്റെ പോസിറ്റീവ് എനെർജി നഷ്ടപ്പെട്ടുതുടങ്ങിയിരിക്കുന്നു. സത്യസന്ധമായി നിന്നുകൊണ്ട് തനിക്കിവിടെ ജീവിക്കാനാവില്ല. മറ്റുള്ളവർ; അതു തന്റെ സഹോദനെയായാലും ചവിട്ടിത്താഴ്ത്തി മുന്നേറുക എന്ന പ്രമാണം തനിക്കു മാത്രം സ്വീകരിക്കാനാവുന്നില്ല. കഴിഞ്ഞ ദിവസവും അച്ഛൻ നാട്ടിൽ നിന്നു വിളിച്ചപ്പോൾ പറഞ്ഞ വാക്കുകൾ കാതിൽ മുഴങ്ങി.. “ രമേശാ; നീയെന്തിനാണവിടെ ഇങ്ങിനെ കഷ്ടപ്പെട്ടു സമാധാനമില്ലാതെ ജീവിക്കുന്നത്..? പെരുംചിറകുന്നിന്മേൽ ഉള്ള മൂന്നേക്കർ സ്ഥലത്ത് 10 ബാച്ച് കോഴികളെയാണിട്ടിരിക്കുന്നത്.. അത് ഒരു ട്രിപ്പ് പോകുമ്പോൾ കിട്ടണ ലാഭം; ഈ തെറിവിളിയൊക്കെ കേട്ട് ഒരു വർഷം ലഭിക്കുന്ന നിന്റെ വരുമാനത്തിനു കിട്ടുമോടാ..” നിരന്തരമായ വർക്ക് ലോഡ് തന്നെ അവശനാക്കിയിരിക്കുന്നു. എന്തിനേറേ നിരുവിനൊരു കുഞ്ഞിക്കാൽ കാണുവാനുള്ള ഭാഗ്യം പോലും തനിക്കേകാനാവുന്നില്ല. എന്നും ഈ ചീത്ത വിളി കേൾക്കലും.. അധാർമിക മാർഗ്ഗങ്ങളിലൂടെയുള്ള മത്സരബുദ്ധികളും മാത്രം..


സൽമാൻ ഖുറൈശിക്കുള്ള തന്റെ അവസാന മെയിൽ സെൻഡ് ചെയ്ത്; സിസ്റ്റെം ഓഫാക്കി നിരുപമയുടെ ചാരത്തു ചെന്നുകീടന്നു അയാൾ.. കൃത്യനിഷ്ഠയോടെ ഓഫീസിലെത്തുവാൻ പതിവായി വെയ്ക്കുന്ന അലാറം ഓഫ് ചെയ്ത്; നിരുവിനെ തന്നോട് ചേർത്ത് ഗാഢമായി ആലിംഗനം ചെയ്ത് കണ്ണുകളിറുക്കിയടച്ച് കിടന്നു.. പച്ചപുതച്ച വയലിനു മുകളിൽ; സായന്തനത്തിന്റെ ചെംചായക്കൂട്ടുകൾ ആകാശത്തു ചാലിച്ചു നൃത്തം ചവിട്ടി മുളയാൻ പറന്നീടുന്ന ഒരു പറ്റം ദേശാടനപക്ഷികളൂടെ ഇടയിലേയ്ക്ക്, അവരുടെ ഒപ്പമെത്തുവാൻ വെമ്പി അയാളുടെ മനസ്സ് പറന്നു തുടങ്ങിയിരുന്നു അപ്പോൾ..