പ്രിയ കൂട്ടുകാരേ;
മീറ്റിന്റെ തയ്യാറെടുപ്പുകള്‍ക്കും ആലോചനകള്‍ക്കുമായി ഞാനും, നാട്ടുകാരന്‍, ജോ, മണികണ്ഠന്‍, അനില്‍@ബ്ലോഗ് എന്നിവര്‍ ലതിച്ചേച്ചി (ലതി) യുടെ വീട്ടില്‍ ഒത്തുകൂടി. മീറ്റിന്റെ ഈറ്റ് ടെസ്റ്റ് ചെയ്യുക എന്ന ഒന്നാം ഘട്ടത്തിനു ശേഷം ചെറായിയിലെത്തി സ്ഥല പരിശോധന നടത്തി.

ലതിച്ചേച്ചിയുടെ ഭര്‍ത്താവും ഈ മീറ്റിന്റെ രക്ഷാധികാരിയുമായ സുഭാഷ് ചേട്ടന്റെ സുഹൃത്തിന്റെ അമരാവതി റിസോര്‍ട്ടാണ് വേദി.

തുടര്‍ന്ന് നിരക്ഷരന്റെ വീട്ടില്‍ വച്ച് സംഘം ചര്‍ച്ച ചെയ്ത് ചില തീരുമാനങ്ങള്‍ എടുത്തു.
തീരുമാനങ്ങള്‍ ഇവയാണ്...
# അമരാവതിറിസോര്‍ട്ടിന്റെ കടല്‍ തീരത്തുള്ള പന്തലും മുന്നിലുള്ള മുറ്റവുമാണ് നമ്മള്‍ ഉപയോഗിക്കുക. പ്രസ്തുത സ്ഥലം റിസോര്‍ട്ട് സെക്കുരിറ്റി സ്റ്റാഫിന്റെ നിയന്ത്രണത്തിലുള്ളതായിരിക്കും.
# രാവിലെ എട്ടുമണിക്ക് വൊളണ്ടീയര്‍ സംഘം റെഡിയാവുന്നു.
# ഭക്ഷണം ഇനത്തില്‍ രാവിലെ 10 മണിക്ക് ചായ,സ്നാക്സ്; ഉച്ചക്ക് ഊണ്; 3 മണിക്ക് ചായ,സ്നാക്സ്.
ഇതില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്തെന്നാല്‍, പ്രഭാതഭക്ഷണം ഉണ്ടായിരിക്കുന്നതല്ല. ആയതിനാല്‍ പ്രഭാതഭക്ഷണം എല്ലാവരും കഴിച്ചിട്ടു വരുവാന്‍ താല്പര്യപ്പെടുന്നു.
# 9 മുതല്‍ 9.30 വരെ ചെറായിക്കുള്ള ഞങ്ങള്‍ അറെഞ്ച് ചെയ്യുന്ന വണ്ടികള്‍ പറവൂര്‍ ബസ് സ്റ്റാന്റിനു മുന്‍ വശം ഉണ്ടാവും (ഇതിനേപറ്റി കൂടുതല്‍ വിശദമായി പിന്നീടുള്ളൊരു പോസ്റ്റില്‍ അറിയിക്കുന്നതാണ്), അതിനു ശേഷം വരുന്നവര്‍ നേരെ ബീച്ചിലോട്ട് എത്തുക.
# 9.30-10.00 മണിക്കുള്ളില്‍ രജിസ്ടേഷന്‍ ഉണ്ടായിരിക്കുന്നതാണ്. ബ്ലോഗ് ഐഡി, യഥാര്‍ത്ഥ പേര്, പൂര്‍ണ്ണമായ വിലാസം, e-mail വിലാസം തുടങ്ങിയവ നിര്‍ബന്ധമായും തരണമെന്ന് താല്പര്യപ്പെടുന്നു. അത് ഒരു കാരണവശാലും പബ്ലീഷ് ചെയ്യുകയോ, മീറ്റിനിടയില്‍ സര്‍ക്കുലേറ്റ് ചെയ്യുകയോ ഇല്ല.
# ആളൊന്നുക്ക് ഏകദേശം 250/- രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്, അത് രജിസ്ട്രേഷന്‍ സമയത്ത് തന്നെ കളക്റ്റ് ചെയ്യുന്നതാണ്. ബ്ലോഗ്ഗേഴ്സിന്റെ മക്കള്‍ക്ക് മീറ്റ് ഫ്രീ ആയിരിക്കും, എന്നുവച്ചാല്‍ എണ്ണം എടുക്കുമ്പോള്‍ അവര്‍ക്കുള്ള ഫീസ് ഇല്ലെന്നര്‍ത്ഥം.
# അതാത് ബ്ലോഗേര്‍സിന്റെ കൂടെ വരുന്ന കൂട്ടുകാരുടെയോ, കുടുംബാഗങ്ങളുടെയോ പൂര്‍ണ്ണ ഉത്തരവാദിത്വം അതാത് ബ്ലോഗേര്‍സില്‍ നിക്ഷിപ്തമായിരിക്കും. അവര്‍ക്കും പെര്‍ ഹെഡ് 250/- രൂപാ ചാര്‍ജ് ചെയ്യുന്നതായിരിക്കും.
# രജ്സിസ്ട്രേഷന്‍ കഴിഞ്ഞാല്‍ പരിചയപ്പെടല്‍ സെഷന്‍, സമയ ലിമിറ്റില്ല.
# മറ്റു പരിപാടികള്‍ സമയ ലഭ്യത അനുസരിച്ച് ഓരൊന്ന് അവതരിപ്പിക്കാമെന്ന് കരുതുന്നു.
ജി. മനുവിന്റെ കുസൃതിടൈം,സജീവേട്ടന്റെ കാരിക്കേച്ചര്‍ടൈം, ഈണം സി.ഡി. പരിചയപ്പെടല്‍ കുട്ടികളുടേയും മുതിര്‍ന്നവരുടേയും കലാ പരിപാടികള്‍ തുടങ്ങിയവ...
# മീറ്റിന്റെ ഓവറോള്‍ കണ്ട്രോള്‍ നാട്ടുകാരായ നിരക്ഷരന്‍, ജോ, മണികണ്ഠന്‍, ലതികാസുഭാഷ് തുടങ്ങിയവര്‍ക്കായിരിക്കും. കൂടെ മുന്നോട്ട് വരുന്ന മറ്റ് വൊളണ്ടീയര്‍മാര്‍ക്കും.
# മീറ്റ് പത്തു മണിക്കു തുടങ്ങി മൂന്നു മണിക്ക് അവസാനിക്കും. ബീച്ച് കാണാനും മറ്റും ബാക്കി സമയം വിനിയോഗിക്കാം.
# മീറ്റില്‍ തീരുമാനിക്കുന്ന സമയമനുസരിച്ച് മടക്ക വാഹനങ്ങള്‍ തയ്യാറായിരിക്കും.
ഫുഡ് അറെഞ്ച്ചെയ്യുന്നതിന്റെ ആവശ്യകതയിലേക്ക്, മീറ്റില്‍ പങ്കെടുക്കാനുള്ളവരുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്തേണ്ടതു കൊണ്ട്, ജൂലൈ 20 മുന്‍പ് എല്ലാ ബ്ലോഗേര്‍സും അവരുടെ കൂടെ എത്രപേര്‍ ഉണ്ടാകുമെന്ന് എന്നെ ഇ-മെയിലിലോ, ഫോണിലോ അറിയിക്കുവാന്‍ താല്പര്യപ്പെടുന്നു.ഫോണ്‍: 9447302370 (e-mail : pdhareesh@gmail.com) |
പത്തു ദിവസം നീണ്ടു നില്‍ക്കാറുള്ള ചെറായ് ടൂറിസം മേളയുടെ മുഖ്യ നടത്തിപ്പുകാരനും പൌരപ്രമുഖനുമായ സുഭാഷേട്ടനാണ് ഈ മീറ്റിന്‍ മേല്‍നോട്ടം വഹിക്കുന്നത്, അതിനാല്‍ തന്നെ ഇതു നടത്താനാവശ്യമായ എല്ലാ ക്രമീകരണങ്ങളും പഴുതടഞ്ഞതായിരിക്കും എന്ന് ഉറപ്പിക്കാം.
തലേ ദിവസം താമസസൌകര്യം ആവശ്യമുള്ളവര്‍ സംഘാടകരുമായി ബന്ധപ്പെട്ടാല്‍ സൌകര്യം ഒരുക്കുന്നതാണ്. റൂമുകള്‍ ഡിസ്കൌണ്ട് റേറ്റിനു ലഭ്യമാക്കാന്‍ ശ്രമിക്കാം.
കൂട്ടായ പരിശ്രമത്തിലൂടെ ചെറായി സുഹൃദ്സംഗമം ഒരു വന്‍ വിജയമാക്കാന്‍ നമുക്ക് കൂട്ടായ് പ്രയത്നിക്കാം..
കോണ്ടാക്ട് ചെയ്യാനുള്ള ഫോണ്‍ നമ്പെറുകള്‍:
1. ഹരീഷ് - 9447302370 (e-mail : pdhareesh@gmail.com)