Thursday, January 21, 2010

ആവണി @ അംഗന്‍വാടി


“അച്ഛാ !!”
“ഊം.. എന്താടീ പെണ്ണേ”
“ആ ആദര്‍ശ് ഉണ്ടല്ലോ അച്ഛാ; എന്റെ പെണ്ണാന്നു പറയാ..”
“ങ്ഹേ..!!”
“പ്പോ ആദ്യത്യനില്ലേ; അവന്റെ പെണ്ണാന്നു പറയാ..”
“ഹോ..!!”
“പിന്നേ..”
“ഊം..”
“ആദിത്യനേ..; മൈലാഞ്ചിയിട്ട എന്റെ കൈയ്യിലുമ്മ വെച്ചു”
“എന്നിട്ട്..”
“പ്പോ ആദര്‍ശ്; അതു തൂത്തു കളഞ്ഞിട്ട്.. കൈയ്യിലുമ്മ തര്വാ..”
“ദൈവമേ..!!”
“അതു കണ്ട് കാര്‍ത്തിക ഉണ്ടല്ലോ അച്ഛാ..; തൂവാല എടുത്തു മൊത്തം തൂത്തു കളഞ്ഞിട്ട് ഉമ്മ തര്വാ..”
“!!!”


ആത്മഗതം:-
ഹിഹിഹി..
അംഗന്‍വാടീല്‍ പോയപ്പോഴേയ്ക്കും ഇത്രേം..
ഇക്കണക്കിനു പോയാല്‍ നീയെനിക്കു പണി ഉണ്ടാക്കുമല്ലോടീ പൊന്നേ..
കെട്ടിച്ചു വിടുന്ന വരെ സമാധാനം തരത്തില്ല; അല്ലിയോ..??!!



“മഞ്ജു ചേച്ചീ.. മഞ്ജു ചേച്ചീ...
ആവണീടേ വീട്ടിലു ആനേണ്ടോ..??”
“ങ്ഹേ..!! ആനയോ..??!!”
“ഊം.. ഒണ്ടെന്നാണല്ലോ ആവണി പറഞ്ഞെ..”
“അങ്ങിനെ പറഞ്ഞോ മോളൂ..??”
“ഊം.. ഒണ്ടല്ലോ.. ടി വീ ടെ മോളില്..
വല്യ ഒരാന ഇരിപ്പുണ്ടല്ലോ..”
“ഹോ..!! ദൈവമേ..!!”

അതു കേട്ടു മറ്റൊരു കുട്ടി..

“ഞങ്ങടെ വീട്ടിലും ഉണ്ടല്ലോ.. വല്യ ഒരു ജെ സി ബി..”
“ആണോ..??”
“ഉം.. അത് രാത്രിയാകുമ്പോ... പെരപ്പുറത്തു വന്നു മണ്ണടിക്കൂലോ..”
“!!!!”



“ടീച്ചറേ..
ഈ ഉപ്പുമാവിലെന്താ കറുകറുത്ത് കിടക്കണേ..??”
“ടാ.. അതു കടുകു വറുത്തിടുന്നതാ..”
“ആണോ..?? ഇനി മുതല്‍ ആ കറുത്തു കിടക്കണ സാധനം ഇടണ്ടാട്ടോ..
ഇടാതെ ഉണ്ടാക്കി തന്നാല്‍ മതി..”
“ങ്..ഹേ !!”