Tuesday, April 08, 2008

തൊടുപുഴയാറ്


























































ഇതാ നയന മനോഹരിയായ തൊടുപുഴയാറ്......... ഇടുക്കിയില്‍ കുറവന്‍, കുറത്തി മലകള്‍ക്കിടയിലുള്ള അണക്കെട്ടില്‍ നിന്നും ഉത്ഭവം. പദ്ധതി പ്രദേശമുള്‍പ്പെടുന്ന ചെറുതോണി ഡാമില്‍ നിന്നും കൂറ്റന്‍ ടണലുകള്‍ വഴി ഒഴുകി, ഏകദേശം 30 കി.മീ. പിന്നിട്ട് മലയടിവാരത്തുള്ള മൂലമറ്റം പവ്വര്‍ഹൌസില്‍ എത്തിച്ചേരുന്നു. വൈദ്യുതോത്പാദന ശേഷമുള്ള ജലം ഒഴുകി മലങ്കര അണക്കെട്ടിലെ പദ്ധതി പ്രദേശത്ത് എത്തിച്ചേരുന്നു. മലങ്കര പവ്വര്‍ഹൌസിലെ ഉത്പാദന ശേഷം നേരെ തൊടുപുഴയ്ക്ക്. അങ്ങനെ തൊടുപുഴ പട്ടണത്തെ സമ്പല്‍ സമ്മ്രുദ്ധിയാല്‍ കുളിരണിയിച്ച്, ഹ്രിദയഭാഗത്തുകൂടി ഒഴുകി മൂവാറ്റുപുഴയിലേയ്ക്ക് പോകുന്നു. മൂവാറ്റുപുഴയില്‍ വച്ച് കാളിയാര്‍ പുഴയും കൂടി തൊടുപുഴയാറ്റില്‍ ചെന്നു ചേരുന്നു. അങ്ങനെ മൂവാറ്റുപുഴയാറാകുന്നു. അവിടെ നിന്നും പിറവത്തേക്കൊഴുകി, അവിടെ വച്ച് വൈക്കം കായലില്‍ ചെന്നു ചേരുന്നു.












7 comments:

Unknown said...

പ്രക്രതി കനിഞ്ഞു നല്‍കിയ വരദാനമാണു തൊടുപുഴയാറ് പണ്ട് തൊടുപുഴമമ്പലത്തിന്റെ പടവുക്കളില്‍ നിന്നു ആ ഭംഗി ഞാനേറെ നുകര്‍ന്നിട്ടുണ്ട്.അന്നു പുഴയോടു ചേര്‍ന്നുള്ള സ്റ്റാന്റായിരുന്നല്ലോ ഇന്നു പുഴയുടെ അടുത്ത് ആനവ്ണ്ടി താവളം പുഴ ഒഴുകുന്നത് നല്ലോരു കാഴുച്ചയാണു.ചിത്രങ്ങള്‍ മനോഹരമായിട്ടുണ്ട്

ശ്രീ said...

കൊതിപ്പിയ്ക്കുന്ന ചിത്രങ്ങള്‍!
:)

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

മനോഹരമായ ചിത്രങ്ങള്‍. ഇനിയും ഇത്തരം പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു. ഇതൊന്നു വായിക്കൂ സമയമുള്ളപ്പോള്‍

Faisal Mohammed said...

തൊടുപുഴകണ്ണന്റെ ഉത്സവം കഴിഞ്ഞോ ?

sojan p r said...

ഹരീഷ്..
വളരെ മനോഹരമായ ചിത്രങ്ങള്‍.അല്പനേരത്തേക്ക് നാട്ടില്‍ എത്തിയപോലെ തോന്ന്നി.
ഈ പോസ്റ്റിനു നന്ദി.
"പിന്നെ ഈ ആറ്റിലെ വെള്ളം കറന്റ് എടുത്തിട്ട് ബാക്കിയുള്ള പോഷകം കുറഞ്ഞ വെള്ളമാണ്.":)
റഫറന്‍സ്. ...കാഞ്ഞാര്‍ കുഞ്ഞപ്പന്‍ ചേട്ടന്‍

പൊറാടത്ത് said...

കിടിലൻ...മീറ്റ് ഈ ആറ്റിൻ തീരത്തായാലോ..

നിരക്ഷരൻ said...

മീനച്ചിലാറിനെക്കുറിച്ച് ഒരു പോസ്റ്റ് എഴുതിയിടാമോ ഹരീഷേ ?