Tuesday, September 30, 2008

ഒരു ഉത്തരം പറയാമോ??

96 ല്‍ ഫാസിലിന്റെ അനിയത്തിപ്രാവിലൂടെ കടന്നുവന്ന കുഞ്ചാക്കോ ബോബന്‍ അക്കാലത്തെ യുവത്വത്തിന്റെ ഹരമായിരുന്നു. യുവതികളുടെ സ്വപ്നത്തിലെ പ്രണയനായകനായിരുന്നു അദ്ദേഹം. ആദ്യസിനിമയിലെ ഉജ്ജ്വലവിജയം പിന്നീടാവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും കുറെയേറെ സിനിമകളില്‍ അദ്ദേഹത്തിന്റെ ശക്തമായ സാന്നിദ്ധ്യം നമ്മള്‍ക്ക് അറിയാവുന്നതാണ്. ചോരകളിലെഴുതിയ ഒട്ടേറെ പ്രണയലേഖനങ്ങള്‍ ലഭിച്ചിരുന്ന ഈ പ്രണയനായകന്‍ അനിയത്തിപ്രാവിലെ നമ്മുടെ സ്വന്തം “ബേബി” ശാലിനിയെ വരിക്കട്ടെ എന്നാഗ്രഹിച്ച ആയിരക്കണക്കിന് മനസ്സുകളില്‍ ഒന്നിന്റെ ഉടമയായിരുന്നു ഞാനും. അജിത് ശാലിനിയെ പ്രണയിച്ചു വിവാഹം ചെയ്തപ്പോള്‍, ഇനി മലയാളസിനിമയിലെ ഏതെങ്കിലും താരസുന്ദരികളുമായി ബോബന്‍ പ്രണയത്തിലാകുമെന്നും, വിവാഹം കഴിക്കുമെന്നും നമ്മള്‍ പ്രത്യാശിച്ചിരുന്നു. ജയറാം പാര്‍വതിയെയും, ദിലീപ് മഞ്ജുവിനെയും, ബിജുമേനോന്‍ സംയുക്തയെയും മംഗല്യം കഴിച്ചതുപോലെ ഒരു സിനിമാ കല്യാണമായിരുന്നു ബോബന്റെ കാര്യത്തില്‍ പ്രേക്ഷകരും, ആരാധകരും പ്രതീക്ഷിച്ചിരുന്നത്. പക്ഷെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചുകൊണ്ട്, ആയിരക്കണക്കിനു കാമുകിമാരെ നിരശരാക്കിക്കൊണ്ട് ഒരു നാള്‍ അദ്ദേഹം പ്രസ്താവിച്ചു; താന്‍ ഒരു വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ സ്നേഹിക്കുന്നുണ്ടെന്നും, അവളുടെ പഠനശേഷം ഞങ്ങളുടെ വിവാഹമുണ്ടാകുമെന്നും. പിന്നീട് ആ പ്രണയത്തിലെ നായികയായ പ്രിയയെ അദ്ദേഹം വിവാഹം കഴിച്ചു.

എന്റെ ചോദ്യമിതാണ്;
കുഞ്ചാക്കോ ബോബന്‍ കത്തിനിന്നിരുന്ന ആ സമയത്ത് സുന്ദരികളും, അന്നത്തെ ലക്ഷാധിപതികളും, ഇന്നത്തെ കോടീശ്വരികളുമായ കാവ്യാ മാധവന്‍, നയന്‍ താര, മീരാജാസ്മിന്‍ തുടങ്ങിയ നടികളിലൊന്നിനെയും പ്രണയിക്കാന്‍ തോന്നാതെ; സാധാരണക്കാരിയും, വിദ്യാര്‍ത്ഥിയുമായ പ്രിയയെ പ്രണയിക്കാനും, വിവാഹം കഴിക്കുവാനും അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകം എന്തായിരിക്കും?? ഓര്‍മിക്കണം കുടുംബപരമായി കുറെയേറെ പാരമ്പര്യം സിനിമയില്‍ ഉള്ള ഒരാളായിരുന്നു അദ്ദേഹം. ഒന്നു ശരിക്കും ചിന്തിച്ചു നോക്കൂ കൂട്ടുകാരെ, എന്നിട്ട് എന്റെ ചോദ്യത്തിന് ഉത്തരം തരാന്‍ കഴിയുമോ എന്നു നോക്കൂ....

10 comments:

അനില്‍@ബ്ലോഗ് // anil said...

ഉണ്ണികളേ,
കുഴക്കുന്ന ചോദ്യങ്ങള്‍ ചോദിക്കാതെ.

പ്രണയത്തിനു കണ്ണില്ലാത്തോണ്ടായിരിക്കും

Unknown said...

നല്ല ഒരു കുടുംബ ജീവിതം മോഹിച്ചിട്ട് തന്നെയാകും

പ്രയാസി said...

പുറപ്പണി കൂട്ടി മോടിയാക്കിയാലും എഞ്ജിന് കുഴപ്പമുണ്ടെങ്കില്‍ നല്ല മെക്കാനിക്കിന് തിരിച്ചറിയാന്‍ പറ്റും..!

ഓരോരൊ ചോദ്യമേ..അടി......;)

ജിജ സുബ്രഹ്മണ്യൻ said...

ഈ ചോദ്യം കുഞ്ചാക്കോയോട് ചോദിച്ചിട്ട് ഉത്തരം പറയാം..ഒരു സംശയമേ.. !!

Bindhu Unny said...

ഇതിനൊരുത്തരമുണ്ടോ? അല്ല, എന്തിനാ ഇങ്ങനൊരു ചോദ്യം? കുസൃതി ചോദ്യമാണോ? ആനേടേം ഉറുമ്പിന്റേം പോലെ?
എന്റെ ഈ നാല് ചോദ്യങ്ങള്‍ക്കും ഉത്തരം പറയാമോ?

smitha adharsh said...

ശ്ശൊ! ഞാന്‍ എന്തൊക്കെ വിചാരിച്ചാ ഓടി വന്നത്?
ഉത്തരം പറയാന്‍ എനിക്കിപ്പോ മനസ്സില്ല.

ഹരീഷ് തൊടുപുഴ said...

അനില്‍ജി: നന്ദി...

അനൂപ്: ശരിയായിരിക്കണം, നന്ദി...

പ്രയാസി: ഹഹഹാഹ്; അതും ശരിതന്നെ...നന്ദി

കാന്താരിക്കുട്ടി: കുഞ്ചാക്കോ അറിഞ്ഞാല്‍ എന്നെ തല്ലിക്കൊല്ലും; നന്ദി...

ബിന്ദു: ബിന്ദു; ഇതൊരു കുസൃതി ചോദ്യമല്ല; ഈ ചോദ്യം അവരെ വ്യക്തിഹത്യ നടത്താനുമല്ല; ബിന്ദു കുഞ്ചാക്കോ ബോബന്റെ സ്ഥാനത്തുനിന്നു ചിന്തിച്ചു നോക്കിക്കെ, അപ്പോള്‍ ഉത്തരം ലഭിക്കും, ഉറപ്പ്.
ബൊബന്‍ കത്തി നിന്നിരുന്ന സമയത്ത് അദ്ദേഹത്തിന് ചിന്തിക്കുന്നതെല്ലാം നേടിയെടുക്കാമായിരുന്നു. ഏതായാലും ഈ തവണത്തെ “വനിത”യില്‍ അദ്ദേഹത്തെക്കുറിച്ച് ഒരു ഫോട്ടോഫീച്ചര്‍ കൂടിയുണ്ട്. ദയവായി അതുകൂടി ഒന്നു ശ്രദ്ധിക്കാമോ....നന്ദിയോടെ

സ്മിത: ഒരു പൊട്ടച്ചോദ്യം ആയിപ്പോയീല്ലേ; സാരല്യ...നന്ദി

അജ്ഞാതന്‍ said...

സിനിമാ ഫീല്‍ഡീല്‍ ഉള്ള പെണ്‍പിള്ളാരുടെ ‘ഹിസ്റ്ററി’ ശരിക്കും അറിയാവുന്നതു കൊണ്ടായിരിക്കും..[വെറുമൊരു ഗസ് ആണുട്ടോ]

ഭൂമിപുത്രി said...

ഹരീഷേ,ഇങ്ങിനെ ആഗോളതലത്തിൽത്തന്നെ പ്രശ്നങ്ങളുണ്ടാക്കുന്ന ഐറ്റംസ് എടുത്തോണ്ട് വന്നാലെങ്ങിനെനെയാൺ?
പക്ഷെ,ഉത്തരം എനിയ്ക്കറിയാം-ഈപ്പറഞ്ഞ സുന്ദരീമണികളൊന്നും ഇങ്ങേരെക്കെട്ടാൻ റെഡിയായിരുന്നില്ല.

ajeeshmathew karukayil said...

കുടുംബ ജീവിതം മോഹിച്ചിട്ട് തന്നെയാകും