Friday, February 13, 2009

സൈക്കോളജിക്കു പഠിക്കുന്നവരോ!!!

ഞാനും, ഭാര്യയും, അമ്മയും, ചേച്ചിയമ്മയും[അമ്മയുടെ ചേച്ചി], കുഞ്ഞുമകളും അടങ്ങിയതാണെന്റെ സന്തുഷ്ടകുടുംബം. കോടതി ജീവനക്കാരിയായിരുന്ന എന്റെ അമ്മ പെന്‍ഷന്‍ പറ്റി സ്വഭവനത്തില്‍, കുഞ്ഞുകുട്ടിപരാദീനതകളുമായി സസുഖം വാഴുന്ന കാലം. മുപ്പത്തഞ്ചു വര്‍ഷത്തോളമുള്ള കോടതി ജീവിതത്തിന്റെ ഹാങ്ങോവെര്‍ മൂലമാകാം; അമ്മ ആരേയും ഒരു പരിധിയില്‍ കൂടുതല്‍ അടുപ്പിക്കുകയോ അപരിചിതരെ പ്രഥമദൃഷ്ടിയില്‍ വിശ്വസിക്കാന്‍ കൂട്ടാക്കുകയോ ചെയ്തിരുന്നില്ല. മിക്കപ്പോഴും ഒരു സംശയദൃഷ്ടിയോടെയാണ് അപരിചിതരെ വീക്ഷിച്ചിരുന്നത്. ക്രിമിനല്‍ കേസുകളിലുള്ള പ്രവൃത്തിപരിചയം നിമിത്തം കള്ളന്മാരുടേയും, പിടിച്ചുപറിക്കാരുടേയും, കൊലയാളികളുടേയും ക്രൂരതകള്‍ ദിവസേന കണ്ടും കേട്ടും തഴമ്പിച്ചിരുന്നതിനാല്‍ പ്രത്യേക നിരീക്ഷണകോണുകളിലൂടെയായിരുന്നു എല്ലാവരെയും ശ്രദ്ധിച്ചിരുന്നത്.


അങ്ങനെയിരിക്കെ, സ്വതവേ ചെറുകാര്യങ്ങള്‍ പോലും പര്‍വതീകരിച്ച് ടെന്‍ഷനടിച്ചിരുന്ന എന്റെ അമ്മ; ഒരു ദിവസം മദ്ധ്യാനശേഷം സ്വീകരണമുറിയില്‍ വിശ്രമിച്ചുകൊണ്ടിരിക്കവേ ഒരു അപരിചിതന്‍ കയറിവന്നു. അയര്‍ലന്റില്‍ നഴ്സായിരുന്ന മകളുടെ[എന്റെ അനിയത്തിയുടെ] പ്രെഗ്നന്‍സിപരമായ കാര്യങ്ങള്‍ ചിന്തിച്ച് ചിന്തിച്ച് ആധിമൂത്ത് വിവശയായിട്ടിരിക്കുന്ന സമയമായിരുന്നു അന്നേരം. അവളുടെ വിസാകാലാവധി അവസാനിക്കുന്ന കാലമായതിനാലും; ഏഴുമാസം ഗര്‍ഭിണിയായിരുന്നതിനാലും ഞങ്ങളെല്ലാവരും ടെന്‍ഷന്‍ അടിച്ചിരുന്ന സമയം. വിസ റിന്യൂ ചെയ്തില്ലെങ്കില്‍, വര്‍ക്ക്പെര്‍മിറ്റ് കിട്ടാതെ, ഡിപ്പെന്റ് വിസയില്‍ അവിടെ കഴിഞ്ഞുകൂടിയിരുന്ന അവളൂടെ ഭര്‍ത്താവിന് അവിടെ താമസിക്കുവാനോ നിലവിലുള്ള ജോലിക്ക് പോകുവാനോ കഴിയില്ലെന്നുള്ളത് ഒരുവശത്തും; മാസംതികഞ്ഞിരിക്കുന്ന അവളെ വിസ റിന്യൂ ചെയ്തതിനുശേഷം വിമാനയാത്രയ്ക്ക് അധികൃതര്‍ അനുവദിക്കുമോ എന്നുള്ള ആധി മറുവശത്തുമായി ചിന്തിച്ച് കൂട്ടി ആധിമൂത്ത് സ്വീകരണമുറിയിലെ ദിവാന്‍കോട്ടില്‍ കിടക്കുന്ന സമയത്താണ് നമ്മുടെ കഥാനായകന്‍ കടന്നുവരുന്നത്. വന്നപാടെ മുപ്പത്തിരണ്ടുപല്ലും കാട്ടി വെളുക്കെ ചിരിച്ച് “എന്നാ ഒണ്ട് വിശേഷം” എന്ന് കുശലാന്വോഷണം നടത്തി; സമ്മതത്തിനൊന്നും കാത്തുനില്‍ക്കാതെ സിറ്റൌട്ടില്‍ നിന്നും സ്വീകരണമുറിയിലേക്ക് ശ്രീനിവാസന്‍ സ്റ്റൈലില്‍ ചാടിക്കയറി, അവിടെയിട്ടിരുന്ന ഒരു കസേരയില്‍ ആസനസ്ഥനായി. സ്ഥലത്തെ പുതിയ ഒരു എല്‍.ഐ.സി ഏജെന്റ് ആയിരുന്നു കക്ഷി. പുതിയ ഒരു ബിസിനെസ്സ് കരസ്ഥമാക്കുക എന്ന ലക്ഷ്യമാണ് അവതാരോദ്ദേശം. സ്വതവേ ഇത്തിരി സംശയരോഗം കൂട്ടായുള്ള നമ്മുടെ മാതാശ്രീക്ക് ഈ ആഗമനോദ്ദേശം അത്ര രസിക്കാതെ വരുകയും, ടി.യാനെ ഒഴിവാക്കാന്‍ ശ്രമിക്കുകയും ചെയ്തു. വേണ്ടാ, വേണ്ടാ എന്നു പറഞ്ഞ് അമ്മച്ചി ഒഴിഞ്ഞുമാറിയെങ്കിലും ഒരു ഇന്‍ഷുറന്‍സ് വിദഗ്ദ്ധന്റെ നയചാതുര്യത്തോടെ അയാള്‍ വീണ്ടൂം വീണ്ടൂം നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. കുറേയേറേ ശ്രമിച്ചിട്ടും ഇയാള്‍ ഒഴിവായിപ്പോകുവാന്‍ കൂട്ടാക്കാതെ വന്നപ്പോള്‍ ടെന്‍ഷനില്‍ അലിഞ്ഞിരുന്ന മാതാശ്രീക്ക് ദ്വേഷ്യം വരുകയും ടി.യാനെ ഗെറ്റൌട്ടടിക്കുകയും ചെയ്തു. ഒന്നു സ്തംഭിച്ചുപോയെങ്കിലും, വാതിലിന്റെ പുറത്തുനിന്ന് അയാള്‍ സംയമനം വീണ്ടെടുത്ത് വീണ്ടും ലെക്ച്ചര്‍ അടിക്കാന്‍ തുടങ്ങി. ഈ പ്രാവശ്യം ശല്യം സഹിക്കവയ്യാതെ അമ്മച്ചി ‘പുറത്തുപോടോ’ എന്ന് ഉച്ചത്തില്‍ ആക്രോശിച്ചു. മാതാശ്രീയുടെ രോഷപ്രകടനം കണ്ട് നിരാശനായ ആഗതന്‍ പെട്ടി മടക്കി വീടിന്റെ പടികളിറങ്ങി തിരിഞ്ഞുനടന്ന് മുറ്റത്തുകിടന്നിരുന്ന വെളുത്തകാറിന്റെ ഡോര്‍ തുറന്നകത്തുകയറീ വണ്ടി സ്റ്റാര്‍ട്ട് ചെയ്യുവാന്‍ ശ്രമിച്ചു. തദവസരത്തില്‍ ഈ കാഴ്ച വീക്ഷിച്ചുകൊണ്ടിരുന്ന അമ്മച്ചി മരുമകളെ[എന്റെ ഭാര്യയെ] വിളിച്ച് ഉച്ചത്തില്‍ പറഞ്ഞു.
“മോളേ; ഓടിവാടീ, നമ്മുടെ വണ്ടി കള്ളന്‍ കൊണ്ടോണടീ; നാട്ടാരെയൊക്കെ വിളിച്ചുകൂട്ടടീ”
ഇത് കേട്ടതും, മറ്റൊന്നുമാലോചിക്കാതെ കൈയില്‍ കിട്ടിയ ചൂലുമെടുത്ത് ഭവതി ചാടി വെളിയിലിറങ്ങി അപരിചിതന്റെ നേര്‍ക്കടുത്ത് ആക്രോശിക്കുവാന്‍ തുടങ്ങി.
“ടാ, കള്ളാ; ഇറങ്ങടാ വെളീയില്‍; ഞങ്ങടെ കാറ് കട്ടോണ്ടുപോകുന്നോടാ, ഇറങ്ങടാ..”
മരുമകളുടെ പുറകേ; ഒരു സൈന്യമായി അമ്മായിയമ്മയും ചേച്ചിയമ്മയും കൂടി മുറ്റത്തേക്ക് ചടിയിറങ്ങി; ആഗതന്റെ നേര്‍ക്കടുത്തു. ഇതെല്ലാം കണ്ട് അന്തംവിട്ടുപോയ ആഗതന്‍ കാറില്‍ നിന്നും പുറത്തിറങ്ങി “നിങ്ങളെന്താണ് ഇങ്ങനെ കിടന്ന് പുലമ്പുന്നത്, ഇതെന്റെ കാറാണ്” എന്നും പറഞ്ഞുകൊണ്ടിരുന്നു.
അത്യന്തം ക്രുദ്ധയായി ആക്രോശിച്ചുകൊണ്ടിരുന്ന സമയത്താണ് യാദൃശ്ചികമായി നമ്മുടെ ശ്രീമതിയുടെ മിഴികള്‍ കാറിന്റെ നമ്പെര്‍പ്ലേറ്റില്‍ ഉടക്കിയത്. ഇതെന്താണാവോ; നമ്മുടെ കാറിന്റെ നമ്പെര്‍ പെട്ടന്നു മാറിയത്? KL 2H 4404 ആണല്ലോ നമ്മുടെ നമ്പെര്‍...
അപ്പോള്‍ ഇത്...
ദൈവമേ; അബദ്ധം പറ്റീലോ...
ഇത്തിരിയെങ്കിലും ഒത്തിരി ചമ്മലോടെ തിരിഞ്ഞുനിന്ന്, പുറകില്‍ അട്ടഹാസങ്ങളോടെ വേരുറപ്പിച്ചുനിന്ന ബാക്കി സൈന്യാംഗങ്ങളെ കൈകള്‍ വിടര്‍ത്തി തടഞ്ഞുനിര്‍ത്തി അടക്കത്തില്‍ പറഞ്ഞു.
“ശ് ശ്ശ്.. ഇത് അമ്മുടെ കാറല്ല; അതിയാന്റെ തന്നെയാ..”
തോമസുകുട്ടീ വിട്ടോടാ എന്നുപറയണം എന്നവള്‍ക്കുണ്ടായിരുന്നെങ്കിലും; അതിന്മുന്‍പേ അമ്മയും, ചേച്ചിയമ്മയും വീടീനുള്ളില്‍ കയറിക്കഴിഞ്ഞിരുന്നു. അപരിചിതന്റെ മുഖത്തുനോക്കുവാന്‍ ബദ്ധപ്പെട്ട്, ചമ്മിയ ഒരു ചിരിയും ചിരിച്ച് ക്ഷമാപണം നടത്തി അദ്ദേഹത്തെ ഒരു വിധത്തില്‍ യാത്രയാക്കി.
“ഇതെന്താ; ഇവിടെയുള്ളവരൊക്കെ സൈക്കോളജിക്കു പഠിക്കുന്നവരോ!!!“ എന്നാ‍ത്മഗതം നടത്തി;
അയാള്‍ അവിടെ നിന്നും പലായനം ചെയ്തു.


നമ്മുടെ പാര്‍ട്ടിക്കാര്‍ക്ക് പറ്റിയതെന്തന്നറിയോ; ടെന്‍ഷന്‍ മൂത്തിരുന്ന അമ്മ കുറച്ചുമുന്‍പുവരെ മുറ്റത്തുകിടന്നിരുന്ന കാറ് ഞാന്‍ കൊണ്ട്പോയ വിവരം ശ്രദ്ധിച്ചിരുന്നില്ല. പിന്നെ ഞങ്ങളുടെ കാറിന്റെ നിറവും, അപരിചിതന്റെ കാറിന്റെ നിറവും ഒന്നുതന്നെയായിരുന്നു, വെള്ളനിറം!!! പാവം എല്‍.ഐ.സി ക്കാരന്‍!!!

31 comments:

ജ്വാല said...

എല്‍.ഐ.സി കാരന്‍ ഒറ്റക്കായതു ഭാഗ്യം..അവര്‍ ടീം ആയാണു ചിലപ്പോള്‍ വരിക..രക്ഷപ്പെട്ടു

ശ്രീ said...

“ങാഹാ... അതിനുള്ളില്‍ നീ നമ്പര്‍ പ്ലെയിറ്റും മാറ്റിയോടാ... “ എന്നും പറഞ്ഞ് അയാളെ തല്ലാതിരുന്നത് ഭാഗ്യമായി.
;)

Ranjith chemmad / ചെമ്മാടൻ said...

നന്നായി മാഷേ, രസകരമായി അവതരിപ്പിച്ചു...
ഇന്‍ഷുറന്‍സ് ഏജന്റുമാരുടെ അനൗചിത്യപരമായ
ഇത്തരം പെരുമാറ്റങ്ങള്‍ ചിലപ്പോള്‍ വല്ലാതെ അരോചകമാകുന്നു..
അവരുടെ ജോലി അങ്ങനെയാണെന്നറിയാമെങ്കിലും....

ചാണക്യന്‍ said...

പോളിസി തരാത്തത് പോട്ടെ....വീട്ടില്‍ നിന്നും അടിച്ചിറക്കിയ കാര്യം പോസ്റ്റിട്ട് എന്നെ നാറ്റിക്കണമായിരുന്നോ മാഷെ.....
(ഗദ്..ഗദ്....)ആ എല്‍ ഐ സി ഏജന്റ് ഞാനായിരുന്നു ഹരീഷെ....ഇയാള് നാടു മുയുവന്‍ ചുറ്റണ പൈസയില്‍ ഇച്ചിരി മാറ്റിയാല്‍ താങ്കള്‍ക്കൊരു ഇന്‍ഷ്വറന്‍സും എനിക്കൊരു പോളിസിയുമാകുമല്ലോ എന്ന് കരുതിയാ ഞാനവിടെ വന്നത്......:):):):)

പോസ്റ്റിനു നന്ദി...
തന്മയത്വമായി അവതരിപ്പിച്ചിരിക്കുന്നു...അഭിനന്ദനങ്ങള്‍..ഹരീഷ്..

ഓടോ: ചെമ്മ്വോ..എല്‍ ഐ സി ഏജന്റെന്നു കേള്‍ക്കുന്നതെ വല്യ അരോചകമാണല്ലെ..നിക്ക് ഞാന്‍ വച്ചിട്ടുണ്ട്..:):):)

sreeNu Lah said...

പാവം എല്‍.ഐ.സി ക്കാരന്‍

ചങ്കരന്‍ said...

കലക്കീല്ലോ, അമ്മക്കെങ്ങനെ സംശയിക്കാതിരിക്കാനാകും ഹരീഷിനെയല്ലേ ദിവസവും കാണുന്നത് :)

Thaikaden said...

Attathirikkunnathu kittiyumilla...kakshathirikkunnathu povukayum cheythu...enna sthithiyilaayallo nammude LIC kaaran.

വികടശിരോമണി said...

സംഭവം കൊള്ളാം.

chithrakaran ചിത്രകാരന്‍ said...

വളരെ നല്ല അനുഭവക്കുറിപ്പ്.

ബിനോയ്//HariNav said...

ഹരീഷേ രസിപ്പിച്ചൂട്ടോ.
By the way.. ഉണ്ണിയാര്‍ച്ചയുമായി നിങ്ങള്‍ക്കെന്തെങ്കിലും ബന്ധം...? :)

Spider said...

തൊടുപുഴയിലും ഇത്ര സ്മാര്ട്ട് ആള്‍ക്കാരുണ്ടോ ? അഭിമാനം തോന്നുന്നു !

ഹരീഷ് തൊടുപുഴ said...

ജ്വാല: അതേയതേ, അയാള്‍ ഒറ്റക്കായതു ഭാഗ്യം തന്നെ!! നന്ദിയോടെ..

ശ്രീക്കുട്ടാ: സത്യം തന്നെ; പിന്നെ അവള്‍ക്കത്രേം കണക്കാക്കാനുള്ള വെളിവില്ലാതിരുന്നത് എന്റെ ഭാഗ്യം!! നന്ദിയോടെ..

രണ്‍ജിത്: സത്യത്തില്‍ ഇയാള്‍ ഭയങ്കര ബോറന്‍ ആയിരുന്നു; അതുകൊണ്ടാണ് അമ്മച്ചിയ്ക്ക് അങ്ങനെ പെരുമാറേണ്ടി വന്നത്... നന്ദിയോടെ

ചാണക്യജി: ഇപ്പോള്‍ ഒരു കാര്യം മനസിലായി; താങ്കളുടെ പരിപടി എന്താണെന്ന്. ഹ ഹാ‍!!
നന്ദിയോടെ..

ശ്രീനു: നന്ദി..

ചങ്കരന്‍ജി: ഹ ഹാ!! അതുകൊള്ളാം; നന്ദിയോടെ...

തൈകടേന്‍: നന്ദി..

വികടശിരോമണി: നന്ദി..

ചിത്രകാരന്‍ജി: നന്ദി..

ബിനോയ്: ഉണ്ണിയാര്‍ച്ച എന്റെ മുറപ്പെണ്ണാ!!
ഹി ഹീ... നന്ദിയോടെ

സ്പൈഡെര്‍: നന്ദി..

നിരക്ഷരൻ said...

@ ചങ്കരൻ - എന്തിനാനിഷ്ടാ അങ്ങനൊക്കെ പറയുന്നത് ? :)

ഹരീഷേ - എന്റെ അഭിപ്രായം ചങ്കരൻ ആദ്യമേ കയറിപ്പറഞ്ഞതിന്റെ കലിപ്പാ എനിക്ക്... :) :)

ജിജ സുബ്രഹ്മണ്യൻ said...

കലക്കീല്ലോ ഹരീഷേ ! ചൂലും കൈയ്യിൽ പിടിച്ച് എൽ ഐ സി ക്കാരനെ ഗെറ്റ് ഔട്ട് അടിക്കണതും അവസാനം സത്യം മനസ്സിലാക്കി ചമ്മി പാളീസായി നിന്ന രംഗവും മനസ്സിലോർക്കുമ്പോൾ ചിരി വരുന്നു !ഈ എൽ ഐ സി ക്കാർ ചില സമയം മഹാശല്യമാ ! നമുക്ക് പോളിസി വേണ്ടാന്നു പറഞ്ഞാലും അതു നല്ല പ്ലാനാ ഇതു നല്ല പ്ലാനാ ന്നും പറഞ്ഞ് നമ്മളെ മെനക്കെടുത്തും.അവസാനം ഹരീഷിന്റെ അമ്മ ചെയ്ത പോലെ നമ്മുടെ രൗദ്രഭാവം പുറത്തെടുക്കേണ്ടി വരും അവർ ഒന്ന് ഒഴിവാവണേൾ

ഓ ടോ : നമ്മടെ ചാണു എൽ ഐ സി ഏജന്റ് ആണോ !!എവിടേലും വെച്ച് കാണുകയാണെങ്കിൽ മുങ്ങാനാ !

പൊറാടത്ത് said...

രസകരമായ സംഭവം മാഷേ.. ഈ എല്ലൈസികാരുടെ കാര്യം മഹാ കഷ്ടം തന്നെ..

ശ്രീയുടെ കമന്റ്... :)

കുഞ്ഞന്‍ said...

ശ്രീയുടെ കമന്റ്.. ആ ഒരു രംഗവും നടന്നേനെ.. പിന്നെ ചങ്കരന്റെ കമന്റും ഇനി ഞാനെന്തുപറയാനാ..എന്നാലും നല്ലൊരു പറ്റാണ് വീട്ടുകാര്‍ക്ക് പറ്റിയത്.

എല്‍ ഐ സിക്കാര്‍ അവര്‍ ഈ പോസ്റ്റൊന്നു കണ്ടെതെങ്കില്‍...അവരുടെ വയറ്റിപ്പിഴപ്പാണെങ്കിലും, മറ്റുള്ളവരെ കൊന്നാണെങ്കിലും അവരുടെ കാര്യം നടക്കണം. ഇവരുടെ ‘ശല്യം’ ഏറ്റവും കൂടുതല്‍ സഹിക്കേണ്ടിവരുന്നത് പ്രവാസികള്‍ തന്നെയാണ്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അമ്മേടെ ഗെറ്റൌടടി ഒന്നു സങ്കല്‍പ്പിച്ചുനോക്കി... അസ്സലായിട്ടുണ്ട്.

നവരുചിയന്‍ said...

ഇതു നമ്മുടെ ഇന്‍ ഹരിഹര്‍ നഗര്‍ ല്‍ സിദിഖ്‌‌െ ഇന് പറ്റിയ പോലെ ആയല്ലോ ... പാവം L I C . പക്ഷെ ചിലപ്പോ എനിക്കും ഇവരെ തല്ലാന്‍ തോന്നാര്‍ ഉണ്ട് ... ചുമ്മാ സന്തോഷത്തില്‍ ഇരിക്കുമ്പോള്‍ മരിക്കുന്ന കാര്യം ഓര്‍മിപ്പിക്കും

Bindhu Unny said...

ഇവര്‍ക്കെന്താ വട്ടാണോന്ന് ചോദിച്ചാല്‍ തല്ല് കിട്ടുംന്ന് പേടിച്ചായിരിക്കും അയാള്‍ സൈക്കോളജിക്ക് പഠിക്കുന്നവരോ എന്ന് ചോദിച്ചത്.
അനിയത്തിയുടെ വിസയും മറ്റ് പ്രശ്നങ്ങളും ശരിയായി എന്ന് വിചാരിക്കുന്നു.
:-)

അനില്‍@ബ്ലോഗ് // anil said...

സൈക്കോളജിക്കു പഠിക്കുന്നവരോ എന്നു തന്നെയാണോ ചോദിച്ചത്?
അതോ സൈക്കോളജി സ്പെസിമനുകളാണോ എന്നാണോ?

ഓഫ്ഫ്:
നല്ല സുഹൃത്തുക്കളെകിട്ടാന്‍ ഏറ്റവും ശ്രദ്ധിക്കേണ്ട പോയന്റ് എന്താണെന്നു വച്ചാല്‍ ഒരു എല്‍.ഐ.സി ഏജന്റാവാതിരിക്കുക എന്നതായിരുന്നു. ഇപ്പോള്‍ അതു മാറിം ആംവേക്കാരനാവാതിരിക്കുക എന്നാക്കിയിട്ടുണ്ട്.

ഹരീഷ് തൊടുപുഴ said...

നിരക്ഷരന്‍ ചേട്ടാ: ഞാനൊരു പാവമല്ലേ!! ഉറക്കത്തില്‍... നന്ദിയോടെ

കാന്താരിക്കുട്ടി: നമ്മടെ ചാണു അതേന്നാ തോന്നുന്നെ; ഇനി കാണുമ്പോ മുങ്ങിയേക്കാം...നന്ദിയോടെ

പൊറാടത്ത് ചേട്ടാ: ഈ വഴിയില്‍ ആദ്യമായിട്ടല്ലേ; നന്ദിയോടെ..

കുഞ്ഞേട്ടാ: സത്യം, പ്രവാസികള്‍ വരുന്നതും നോക്കിയിരിക്കും ഈ കൂട്ടര്‍. എങ്കിലും അവരുടെ വയറ്റിപ്പെഴപ്പല്ലെ... പാവങ്ങള്‍
നന്ദിയോടെ..

പ്രിയ ഉണ്ണികൃഷ്ണന്‍: നന്ദിയോടെ..

നവരുചിയന്‍: ചുമ്മാ സന്തോഷത്തില്‍ ഇരിക്കുമ്പോള്‍ മരിക്കുന്ന കാര്യം ഓര്‍മിപ്പിക്കും
അതന്നേ!!!, നന്ദിയോടെ...

ബിന്ദു ഉണ്ണീ: അനിയത്തിയുടെ വിസ ശരിയായിരുന്നു കെട്ടോ; ഇപ്പോള്‍ 6 മാസം പ്രായമുള്ള ഒരു വാവയുമുണ്ട്... നന്ദിയോടെ

അനില്‍ജി: അതു ഞങ്ങളുടെ നാട്ടുഭാഷയാണ് ട്ടോ.
പിന്നെ ആംവേക്കാരന്‍ തൊട്ട് ബാക്കിയുള്ള കറക്കുകമ്പനിക്കാരേക്കാള്‍ എത്രയോ മടങ്ങ് ഭേദമാണ് നമ്മുടെ പാവം എല്‍.ഐ.സി ക്കാര്‍....നന്ദിയോടെ

കാപ്പിലാന്‍ said...

ഇത് ശരിയായില്ല ഹരീഷ് , വീട്ടില്‍ വന്ന എന്നെ ഇങ്ങനെ അടിച്ചിറക്കണ്ടായിരുന്നു. അന്നോടിയ ഓട്ടം ഇതുവരെ നിര്‍ത്തിയിട്ടില്ല .എന്നാലും അയാള്‍ ഒന്നും വഴക്ക് പറയാതെ പോയതില്‍ അതിശയം തോന്നുന്നു .നിങ്ങളുടെ നാട്ടില്‍ എല്‍.ഐ .സി ക്കാര്‍ ഒക്കെ പാവങ്ങള്‍ ആണ് അല്ലേ :)

മാണിക്യം said...
This comment has been removed by the author.
മാണിക്യം said...

കല്യാണസൌഗന്ധികം തേടി വന്നപ്പോള്‍ ലേശം താമസിച്ചു...ഈശ്വരാ മനസ്സില്‍ റ്റെന്‍ഷന്‍ പിടിച്ചാല്‍ വരുന്ന ഗുലുമാലുകളെ, ഇതു കൊണ്ട് തീര്‍ന്നു എന്ന് കരുതണ്ടാ അങ്ങേര്‍ തിരികെ വരും. ഈ ഐറ്റംസിനു പറ്റിയ പോളിസികളും ആയി..
പ്രത്യേകിച്ച് വിസിറ്ററിനു തേഡ്‌ പാര്‍ട്ടി ഇന്‍ഷുറന്‍സ്, നിര്‍ബന്ധമായും ഹരീഷ് എടുക്കണം എന്നാവും പറയാന്‍ പോകുന്നത്.

വരും വിണ്ടും വരും....

Zebu Bull::മാണിക്കൻ said...

ശ്രീയുടെ കമന്റുകൂടി വായിച്ചപ്പോള്‍ പിന്നെ ചിരി പിടിച്ചിട്ടുകിട്ടിയില്ല :-)

പിരിക്കുട്ടി said...

ആഹാ നന്നായിട്ടുണ്ട് കേട്ടോ .....
ചിരിച്ചു ചിരിച്ചു വയ്യാണ്ടായി
ശ്രീയുടെ കമന്റും നന്നായിട്ടുണ്ട്

Sathees Makkoth | Asha Revamma said...

പാവം. എൽ ഐ സിക്കാരൻ...
രസിപ്പിച്ചു.

lekshmi. lachu said...

hahaaa....rasaayitund tou...

pournami said...

psychology padichal ithrakku prashnamo....

Pradeep said...

അല്ല..ശരിക്കും നിങ്ങള്‍ എല്ലാരും സൈക്കോളജിക്കാണോ പഠിക്കുന്നെ....:)))

കാഴ്ചക്കാരന്‍ said...

പിന്നീട് അയാള്‍ ആ വഴിക്ക് വന്നിട്ടുണ്ടാവില്ല

ഹ ഹ