Monday, March 30, 2009

നമുക്കൊന്നു കൂടിയാലോ??

കൂട്ടായ്മ:-

ദുബായിയിലെ ബൂലോകമീറ്റ് കണ്ടപ്പോള്‍ മുതല്‍ തുടങ്ങിയതാണ്;
മനസ്സിന്റെ ഉള്ളില്‍... കേരളത്തില്‍ ഒരു കൂട്ടായ്മ സംഘടിപ്പിച്ചാലോന്ന്...
പരിചയമുള്ള സഹബ്ലോഗേര്‍സിനോട് അഭിപ്രായം ആരാഞ്ഞപ്പോള്‍ എല്ലാവര്‍ക്കും താല്പര്യം!!എന്നാല്‍ പിന്നെ നമ്മള്‍ക്കും ഒന്നു കൂടിയാലോ കൂട്ടുകാരേ??
കൂടെ നമ്മള്‍ക്ക് ഈ സമൂഹത്തിനുവേണ്ടി എന്തു സഹായം നല്‍കുവാന്‍ സാധിക്കും എന്നുകൂടി ചിന്തിക്കാം..
ഉദാഹരണത്തിന് എന്റെ നാട്ടില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ പലതുണ്ടെങ്കിലും, ഞാന്‍ വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയില്‍നിന്ന് ഓരോ അദ്ധ്യയനവര്‍ഷത്തിലും നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകങ്ങള്‍,കുട, ബാഗ് മുതലായവധനസമാഹരണം നടത്തി വാങ്ങിച്ചുകൊടുക്കാറുണ്ട്.
മറ്റൊരു രാഷ്ട്രീയപാര്‍ട്ടിയുടെ ആഭിമുഖ്യത്തിലുള്ള ട്രസ്റ്റ് മുഖേന, കര്‍ക്കിടമാസകാലഘട്ടത്തില്‍ ദരിദ്രരായ ഓരോ കുടുംബങ്ങള്‍ക്കും ഇരുപത്തിയഞ്ച് കിലോ അരി വിതരണം ചെയ്യാറുണ്ട്.
അതുപോലെ; എന്തെങ്കിലുമൊക്കെ, നമുക്കും ഒന്ന് ഒത്തുകൂടി ചെയ്തു കൂടെ...
വലുതയിട്ടൊന്നും കഴിഞ്ഞില്ലെങ്കിലും... ചെറുതായിട്ടെങ്കിലും... നമുക്കും ഒന്നു ശ്രമിച്ചുകൂടെ...

ഈ ബൂലോകം വഴി പരിചയപ്പെട്ട നമുക്ക് ഒന്നു നേരില്‍ കണ്ടു പരിചയപ്പെട്ടാലോ...
അതിനായി, ഞാന്‍ നിങ്ങള്‍ എല്ലാവരെയും ക്ഷണിക്കുന്നു...
തൊടുപുഴയിലേക്ക്; ഒരു ബ്ലോഗ്ഗെര്‍ കൂട്ടയ്മയിലേക്ക്;
നിങ്ങള്‍ ഏവരുടേയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്...
വേറെയും ഏതെങ്കിലും, ഉദാ: എര്‍ണാകുളത്തോ മറ്റോ വച്ചോ നടത്തുവാനും താല്പര്യമാണ്.
അപ്പോള്‍ അവിടെ അറേഞ്ച് ചെയ്യുവാന്‍ ആ സ്ഥലങ്ങളിലെ ബ്ലോഗേര്‍സ് മുന്നിട്ടിറങ്ങുമെന്ന് താല്പര്യപ്പെടുന്നു.
തൊടുപുഴയിലാണ് ഉദ്ദേശിക്കുന്നതെങ്കില്‍;
നിങ്ങള്‍ എന്റെ സഹബ്ലോഗേര്‍സ് പങ്കെടുക്കുവാനുള്ള മനസ്സ് മാത്രം തന്നാല്‍ മതി.
എല്ലാവിധ അറേഞ്ച്മെന്റ്സും ഞാന്‍ ചെയ്തുകൊള്ളാം..
ഒരിക്കല്‍ക്കൂടി ക്ഷണിക്കുന്നു... നിങ്ങളേവരേയും... തൊടുപുഴയിലേക്ക്...
എല്ലാവരും പങ്കെടുക്കുവാന്‍ താല്പര്യപ്പെടുന്നു.


താല്പര്യമുള്ളവര്‍ e-mail, phonenumber സഹിതം pdhareesh@gmail.com or 9447302370 ലേക്ക്ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു..

39 comments:

Jayasree Lakshmy Kumar said...

സഹകരിക്കാൻ സന്തോഷമേ ഉള്ളൂ. പിന്നെ നാട്ടിലുള്ളപ്പോഴാണെങ്കിൽ ബ്ലോഗ് മീറ്റിലും വരാൻ താൽ‌പ്പര്യം :)

മാണിക്യം said...

ഹരീഷ്
നല്ലൊരു ചിന്ത. കൊള്ളാം. കേരളത്തിന്റെ മനോഹാരിത കാച്ചി കുറുക്കിയ തൊടുപുഴയിലേക്ക് ഉള്ള വരവ് ഒരു സ്വപ്നം പോലെ സുന്ദരം.
നട്ടിലെത്തിയാല്‍ ഞാന്‍ വന്നിരിക്കും.. അതിനു മുമ്പേ എത്തിച്ചേരുന്നവര്‍ക്ക് മനസ്സു കൊണ്ട് ഒരു സ്വാഗതം
ചെറുതെങ്കിലും ഒരു സഹായം ആര്‍ക്കെങ്കിലും എത്തിക്കാനായാല്‍ അതു നല്ലത്..
കൂടികാഴ്ചക്ക് എല്ലാ മംഗളങ്ങളും ആശംസിക്കുന്നു.

കനല്‍ said...

ആയിക്കോട്ടെ,
തൊടുപുഴയില്‍ തന്നെ ആയിക്കോട്ടെ.

ദുബായിലിരുന്ന് ഞാന്‍ പങ്കെടുക്കാം.

ഉദ്യമത്തിന് ആശംസ നേരുന്നു.

വാഴക്കോടന്‍ ‍// vazhakodan said...

സഹജീവിയോടു തോന്നുന്ന ദയ അല്ലെങ്കില്‍ അനുകമ്പ, ഈ മനസ്സു മുഴുവന്‍ സ്നേഹമുള്ള,കാരുണ്യമുള്ള താങ്കളെ സ്നേഹിതന്‍ എന്ന് അതിന്റെ എല്ലാ അര്‍ത്ഥത്തിലും ഞാനൊന്ന് വിളിച്ചോട്ടെ! എത്താന്‍ കഴിയില്ല സ്നേഹിതാ,എങ്കിലും മാനസികമായി ഞാനുണ്ടവിടെ! എന്ത് സഹായവും എന്നാല്‍ കഴിയുന്നത്‌ പ്രതീക്ഷിക്കാം! ഈ സംരംഭത്തിന് എല്ലാ വിധ ആശംസകളും നേരുന്നു....സസ്നേഹം...വാഴക്കോടന്‍.

siva // ശിവ said...

തീര്‍ച്ചയായും ഞങ്ങള്‍ ഉണ്ടാകും.... ഞാന്‍ വിളിയ്ക്കാം.... ഈ തിരക്ക് ഒന്ന് കഴിഞ്ഞോട്ടെ....

Appu Adyakshari said...

ഹരീഷേ, രണ്ട് ഐഡിയകളും കൊള്ളാം. പക്ഷേ രണ്ടും കൂട്ടിക്കുഴയ്ക്കേണ്ട എന്നാണ് എനിക്കു തോന്നുന്നത്. മീറ്റ് എന്നത് ഇന്‍ഫോര്‍മല്‍ ആയിരിക്കുമ്പോഴേ അതിന്റെ ഭംഗിയുണ്ടാവൂ. പ്രത്യേകിച്ചൂം പങ്കെടുക്കുന്നവര്‍ എല്ലാവരും അപരിചിതരാവുമ്പോള്‍.

പിരിവും, ചാരിറ്റിയുമൊക്കെ ആള്‍ക്കാര്‍ പരിചയമായിക്കാഴിഞ്ഞിട്ട്. ഞാന്‍ പറഞ്ഞത് നല്ല അര്‍ത്ഥത്തില്‍ മനസ്സിലാക്കും എന്ന വിശ്വാസത്തോടെ എല്ലാം ആശംസകളും.

കാപ്പിലാന്‍ said...

വരണം എന്ന ആഗ്രഹമുണ്ട് .നടക്കില്ലന്നറിയാം. എന്‍റെ എല്ലാ പിന്തുണയും ഉണ്ടാകും . ആവശ്യം എന്തായാലും അറിയിച്ചു കൊള്ളുക .ശരീരം കൊണ്ടുള്ള സാന്നിധ്യം ഒഴിച്ച് ബാക്കി എന്തിനും തയ്യാര്‍ .

ആശംസകള്‍ .

ബിന്ദു കെ പി said...

ഹരീഷ്,
വളരെ നല്ല ഉദ്യമം. അന്ന് ഫോണിൽ സംസാരിച്ചതുപോലെ, നാട്ടിൽ നിന്ന് 3-4 ദിവസത്തിനകം തിരിച്ചുപോകാനിരിക്കുന്ന എനിയ്ക്ക് ഇതിൽ പങ്കെടുക്കാനാവില്ലെന്ന വിഷമം മാത്രമേ ഉള്ളൂ. എങ്കിലും ഈ സംരംഭത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ഇതൊരു നല്ല തുടക്കമാവട്ടെ എന്നാശംസിക്കുന്നു.

അനില്‍ശ്രീ... said...

വോട്ട് ഒക്കെ കഴിയട്ടെ ഹരീഷ്...ഇലക്ഷനിടയില്‍ ഒന്നും ചെയ്യണ്ട എന്നാണ് എന്റെ അഭിപ്രായം..

ആഗസ്റ്റിലാണെങ്കില്‍ ഞാന്‍ കാണും ഹരീഷിന്റെ തൊടുപുഴയില്‍....(എല്ലാം ശരിയാകുകയാണെങ്കില്‍,,,, ഐ മീന്‍.. ലീവ്..).

ഏതായാലും മുന്‍‌കൂര്‍ ആശംസകള്‍

Typist | എഴുത്തുകാരി said...

നല്ല ചിന്തകള്‍. സംരംഭം വിജയമാവട്ടെ.

ഗോപക്‌ യു ആര്‍ said...

വരാം ഹരീ...തൊടുപുഴയല്ലെ നല്ലത്?
ഞാന്‍ വിളിക്കാം...

ശ്രീ said...

എല്ലാ ആശംസകളും ഹരീഷേട്ടാ

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

നല്ല ആശയം..മുന്നോട്ട് കൊണ്ടു പോകൂ....ഞാൻ ചെന്നൈയിൽ നിന്ന് വരാൻ ശ്രമിയ്ക്കാം.മെയ് മാസം മൂന്ന് ആഴ്ച നാട്ടിലുണ്ടാ‍വും.ഇല്ലെങ്കിലും നോക്കാം

അനില്‍@ബ്ലോഗ് // anil said...

ഹരീഷ്,
ഞാന്‍ വിളിക്കാം.
തല്‍ക്കാലം ഒരു ഗെറ്റ് റ്റുഗതര്‍ മാത്രം ആലോചിക്കാം, അതു മതി.
മറ്റുള്ളവര്‍ അഭിപ്രായം പറയട്ടെ.

ഓഫ്ഫ്:
നാളെ വൈകിട്ട് അതുവഴി പോകണം എന്ന് കരുതുന്നു,പുലര്‍ച്ചെ പോയി വൈകിട്ട് മടങ്ങുന്ന ഒരു ബിസി യാത്രയാണ്.
:)

ചാണക്യന്‍ said...

ഹരീഷെ,
ഉദ്യമത്തിനു നന്ദി...
തീര്‍ച്ചയായും പങ്കെടുക്കാന്‍ ശ്രമിക്കും...

ചങ്കരന്‍ said...

എനിക്കുള്ള കോയിബിരിയാണി മാറ്റിവക്കണം, ഞമ്മള്‌ പിന്നെ ബരുമ്പം ബയിച്ചോളാം.

സുപ്രിയ said...

ഹരീഷേട്ടന്റെ തന്നെ ഒരു മുന്‍പോസ്റ്റില്‍ തകര്‍പ്പന്‍ എന്ന ബ്ലോഗര്‍ ഈ അഭിപ്രായം മറ്റൊരുതരത്തില്‍ പറഞ്ഞിരുന്നു. തൊടുപുഴക്കാരായ ബ്ലോഗര്‍മാര്‍ക്കെങ്കിലും വെറുതെയൊന്നു കണ്ടുകൂടേ എന്നോമറ്റോ.
അതിനോട് ആരും പ്രതികരിച്ചുകണ്ടില്ല.


നല്ല ഐഡിയ ആണ്. തൊടുപുഴയില്‍ സംഘടിപ്പിക്കുന്നത് വളരെ സന്തോഷം. തൊടുപുഴയില്‍ തല്‍ക്കാലം ഇല്ലാത്തതുകൊണ്ട് ഹോസ്റ്റ് ആകാന്‍ പറ്റുമെന്നു തോന്നുന്നില്ല. ഞാന്‍ ഡെല്ഹിയിലാണ്. പങ്കെടുക്കാന്‍ ശ്രമിക്കാം.

Unknown said...

Aashamsakal!

പ്രയാണ്‍ said...

നല്ല കാര്യമാണ്.ഞങ്ങളെപ്പോലുള്ളവര്‍ക്ക് പക്ഷെ നാട്ടിലുള്ളപ്പോഴല്ലെ പറ്റുള്ളു.ആശംസകള്‍.

വിപിന്‍ said...

ഹരീഷെ...
ഞാന്‍ മൂലമറ്റത്തുണ്ട്.
ഡ്യൂട്ടിയില്ലാത്ത സമയത്താണെങ്കില്‍ ഞാനുമുണ്ട് കൂടെ...
ആശംസകള്‍...

വേണു venu said...

ഹരീഷേ നല്ല ഉദ്യമം.
ഇലക്ഷനു ശേഷം ആകുന്നതാകും നല്ലത്.
സാന്നിദ്ധ്യം സാധിക്കില്ലെങ്കിലും മനസ്സാ ഈ ഉദ്യമത്തിന് എല്ലാ ഭാവുകങ്ങളും‍. മലയാളത്തിലൊരു ബ്ലോഗറുമില്ലാത്ത ഉത്തര്‍ പ്രദേശിലെ ഒറ്റയാന്‍ ചെറു ബ്ലോഗറായി പോയ എന്‍റെ വിധി.:)

പകല്‍കിനാവന്‍ | daYdreaMer said...

ഹായ്... പിന്നേം ഒരു മീറ്റ്.. മീറ്റാം .. ഈറ്റാം... മനസ്സുകൊണ്ട് ...
എല്ലാ ആശംസകളും...

Unknown said...

ഞാന്‍ നാട്ടിലുണ്ടെങ്കില്‍ എന്തായാലും പങ്കെടുക്കും. പിന്നെ അപ്പുവേട്ടന്റെ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നു.

Thaikaden said...

Wish all the best.

ബിനോയ്//HariNav said...

ഹരീഷേ ആശംസകള്‍.
ജൂണ്‍ ജൂലൈയില്‍ ഞാന്‍ നാട്ടിലുണ്ട്. ആ സമയത്താണെങ്കില്‍ മീറ്റാം.

smitha adharsh said...

എല്ലാം കൂടി ബ്ലോഗ് മീറ്റു നടത്തി പണ്ടാരടങ്ങ്‌!
അല്ല..പിന്നെ...!!
ഞങ്ങള്‍ ഒക്കെ നാട്ടില്‍ ഉള്ളപ്പോ,ഇതൊന്നും വയ്ക്കാന്‍ പറ്റില്ല അല്ലെ?
പ്ലീസ്..ഓഗസ്റ്റ്‌ അല്ലെങ്കില്‍ സെപ്റ്റംബര്‍ വയ്ക്കാമോ?
ഓണമല്ലേ...എല്ലാ പ്രവാസികളും പെട്ടിയും ,കിടക്കയും എടുത്തു നാട്ടിലേയ്ക്ക് വരുന്ന സമയമാണ്.
അപ്പൊ,ഞാനും വരാം..
എല്ലാ ആശംസകളും മുന്‍കൂട്ടി...!

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ആശംസകള്‍

പൊറാടത്ത് said...

നുമ്മ റെഡി. രണ്ടാഴ്ച മുൻപെങ്കിലും പറയണം..

സമാന്തരന്‍ said...

ഓട്ടത്തിനിടക്ക് നില്‍ക്കാനൊരവസരം അധികാരികള്‍ തന്നാല്‍ ഞാനവിടെയുണ്ടാവും തീര്‍ച്ച..
നിങ്ങള്‍ , തമ്മില്‍ നേരിട്ട്ബന്ധമുള്ളവര്‍ ആസൂത്രിച്ചിട്ട് പറഞ്ഞാല്‍ മതി

Anil cheleri kumaran said...

ആശംസകള്‍!!!

നിരക്ഷരൻ said...

ഹരീഷേ ഞാന്‍ ഇന്നലെ നാടുവിട്ടു:) ഇനി മെയ് 20 മുതല്‍ 23 വരെ മൂന്നുദിവസം നാട്ടില്‍ വരും. പിന്നെ ജൂയായ് 1 മുതല്‍ 20 വരെ. അതുകഴിഞ്ഞാല്‍ എല്ല്ലാ ഒന്നരാടം മാസങ്ങളിലും നാട്ടിലുണ്ടാകും. ഈ സമയത്ത് എപ്പോളാണെങ്കിലും ഞാനും റെഡി.

സാധാരണ ബ്ലോഗ് മീറ്റുകളോട് അത്ര യോജിപ്പുള്ള ഒരാളല്ല ഞാന്‍. നാട്ടിലുള്ള ലയണ്‍സ്, റോട്ടറി , ജേസീസ് എന്നീ ക്ലബ്ബുകള്‍ വരെ കള്ളുകുടിക്കാനും ശാപ്പാടടിക്കാനും കൂടുന്നതിനൊപ്പം ചില ചാരിറ്റി പ്രവര്‍ത്തനങ്ങളൊക്കെ നടത്താറുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഹരീഷീന്റെ ഈ ബ്ലോഗ് മീറ്റിനോട് എനിക്കും താല്‍പ്പര്യം തന്നെ. ഓരോ ബ്ലോഗ് മീറ്റിലും കുറേയൊക്കെ പണം എന്തെങ്കിലും ചാരിറ്റിപ്രവര്‍ത്തനങ്ങള്‍ക്കായി സ്വരൂപിക്കണം. അതല്ലാതെ നമ്മള്‍ ഒത്തുകൂടുന്നത് ഒരു ആര്‍ഭാടമാണെന്നാണ് എന്റെ അഭിപ്രായം. നേരിട്ട് കാണുന്നില്ലെങ്കിലും പലതരത്തിലും സംവദിക്കുന്നവരാണല്ലോ നമ്മള്‍. അപ്പോള്‍ ഈ നേരിട്ടുള്ള കണ്ടുമുട്ടലിന് ഒരു പ്രത്യേക ലക്ഷ്യം ഉണ്ടായിരിക്കുന്നത് നല്ലതാണ്. ആശംസകള്‍.

ഹരീഷ് തൊടുപുഴ said...

കൂട്ടുകാരേ;

എലാവരുടേയും വിലയേറിയ അഭിപ്രായങ്ങള്‍ക്കും, പങ്കെടുക്കാന്‍ മാക്സിമം ശ്രമിക്കാം എന്നു പറഞ്ഞ മനസ്സിനും എന്റെ സന്തോഷം നിറഞ്ഞ നന്ദി രേഖപ്പെടുത്തട്ടെ...

ഈ പോസ്റ്റ് ഒരിക്കല്‍ കൂടി ഞാന്‍ റീപോസ്റ്റ് ചെയ്യുന്നുണ്ട്. അതിനു ശേഷം കൂടുതല്‍ അപ്ഡേറ്റ്സുമായി വരാം..

വീണ്ടും സ്നേഹം നിറഞ്ഞ നന്ദിയോടെ...

നാട്ടുകാരന്‍ said...

അയ്യോ .......... താമസിച്ചുപോയി! യാത്രയിലായിരുന്നു !

ഒരു സംശയം !
നമ്മുടെ നാട് എല്ലാവര്ക്കും കൂടി കാണിച്ചു കൊടുക്കണോ ? പിന്നെ അവര്‍ പോകില്ല !
തൊടുപുഴയിലെ വെള്ളം കണ്ടാല്‍ പിന്നെ നോക്കേണ്ട ! അതും ഈ വേനല്‍ കാലത്ത് ! സൂക്ഷിക്കണം !
ഏതായാലും പരിപാടി ഉഗ്രന്‍ ! ഞാന്‍ റെഡി .....
എന്തായാലും ഇതിനു അലഞ്ഞു തിരിയാന്‍ ഒത്തിരി ആത്മാക്കള്‍ ഉണ്ടാവും (പലര്‍ക്കും ലീവ് ഇല്ലാത്തതിനാല്‍ മനസ് ഇങ്ങോട്ട് തരുവല്ലേ )
നമുക്കിതങ്ങു അടിച്ചു പൊളിക്കാം ഹരീഷ് , മറ്റുള്ളവരെ ഒന്ന് അസൂയപ്പെടുത്താം !

സൂത്രന്‍..!! said...

ഹരീഷേട്ട നല്ല ഐഡിയ .. നൊക്കട്ടെ....

ജ്വാല said...

ആശംസകള്‍

അനില്‍@ബ്ലോഗ് // anil said...

ഹരീഷെ,
നമുക്കൊന്നു കൂടണം എന്ന് തീരുമാനമായി.
അതില്‍ ഇനി ചര്‍ച്ച വേണ്ടല്ലോ.

അടുത്തതായി എന്നു കൂടാം എവിടെ കൂടാം എന്ന കാര്യത്തില്‍ അവിടെ ലഭ്യമായ ചങ്ങാതിമാരുമായി ആലോചിച്ച്, ചില ഓപ്ഷന്‍സോടെ (സ്ഥലം തിയ്യതി എന്നിവക്ക് ),വേറെ ഒരു പോസ്റ്റിട്.
ആര്‍ക്കെല്ലാം പങ്കടുക്കാം എത്ര സമയം തയ്യാറെടുപ്പിനു വേണം എന്നിങ്ങനെയുള്ള കാര്യങ്ങളും അവിടെ ചര്‍ച്ച ചെയ്യാമല്ലോ.

ആശംസകള്‍.

Pongummoodan said...

ഹരീഷേ, നന്നായി. തീയതി നേരത്തെ അറിയിച്ചാൽ ഞാനും റെഡി. ‘ നേരത്തെ ‘ എന്ന വാക്കിൽ അഹങ്കാരമില്ല. കിട്ടുന്ന കാശത്രയും പെഗ് ആയി ഉള്ളിൽ എത്തിച്ചില്ലെങ്കിൽ എനിക്ക് കാര്യമായ മനസ്സമാധാനം കിട്ടാറില്ല. നേരത്തെ അറിയിച്ചാൽ കുറെയേറെ കാശ് നീക്കിവച്ച് എനിക്കവിടെ വരെ എത്താം. ഉദ്ദേശശുദ്ധിയെ ഇനി ചോദ്യം ചെയ്യില്ലല്ലോ? :) എല്ലാ ഭാവുകങ്ങളും.

സ്നേഹപൂർവ്വം
ഹരി / പോങ്ങു

ജിജ സുബ്രഹ്മണ്യൻ said...

അല്പം തിരക്കിലായിപ്പോയതിനാൽ ഈ പോസ്റ്റ് കണ്ണിൽ പെട്ടില്ല.തൊടുപുഴയിലോ എറണാകുളത്തോ (ഭൂതത്താൻ കെട്ടിലായാലും )ഞാൻ വരാൻ പരമാവധി ശ്രമിക്കാം.കുട്ടികൾക്ക് സ്കൂൾ തുറന്നാൽ പിന്നെ വരവ് ബുദ്ധിമുട്ടായിരിക്കും.അതിനാൽ ഈ മദ്ധ്യവേനലവധിക്കു തന്നെ ആയിക്കോട്ടേ !

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആശംസകള്‍ !!!

വരാന്‍ പറ്റില്ലല്ലോന്നുള്ള സങ്കടം മാത്രം...