Saturday, April 18, 2009

ഒരു തീയതി തിരഞ്ഞെടുക്കൂ..

പ്രിയ ചങ്ങാതിമാരെ,
കമ്പ്യൂട്ടര്‍ സ്ക്രീനിന്റെ തിളക്കത്തില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ബൂലോക സൌഹൃദങ്ങള്‍, ക്രിയാത്മകമായ കൂട്ടായ്മകളിലേക്ക് വളരുന്ന കാഴ്ച അത്ര അപൂര്‍വ്വമല്ലാതെ നാം കണ്ടു വരുന്നതാണല്ലോ. നാട്ടിലുള്ള ചില സുഹൃത്തുക്കളുടെയും മറ്റും ആഗ്രഹപ്രകാരം തൊടുപുഴ കേന്ദ്രീകരിച്ച് ഒരു ബ്ലോഗ്ഗേഴ്സ് മീറ്റ് സംഘടിപ്പിക്കുന്നതിനെക്കുറിച്ച് മുമ്പൊരു പോസ്റ്റിട്ടിരുന്നു. അതിനു ലഭിച്ച പ്രതികരണങ്ങളുടെ ആത്മ വിശ്വാസത്തില്‍ മെയ് അല്ലെങ്കില്‍ ജൂണ്‍ മാസത്തില്‍ നമുക്ക് ഒത്തുകൂടുന്നതിനാവശ്യമായ പ്രാരംഭ നടപടികള്‍ ആരംഭിക്കാനാഗ്രഹിക്കുകയാണ്. പരസ്പരം നേരില്‍ പരിചയപ്പെടാനും ക്രിയാത്മകമായ മറ്റു പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനു വേണ്ടി മാത്രം ഉദ്ദേശിക്കുന്ന ഈ ഒത്തുചേരലില്‍ സൌകര്യപ്രദമായ ഒരു തിയ്യതി നിശ്ചയിക്കുക എന്നതാണ് ഈ പോസ്റ്റില്‍ ഉദ്ദേശിക്കുന്നത്. പങ്കെടുക്കാന്‍ സാധിക്കുന്ന എല്ലാ സുഹൃത്തുക്കളും തങ്ങള്‍ക്ക് സൌകര്യപ്രദമായ തീയതിയും തങ്ങളുടെ നിര്‍ദ്ദേശവും കമന്റായോ മെയിലിലൂടെയോ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ചില തിയ്യതികള്‍ താഴക്കൊടുക്കുന്നു, അതിന്‍ പ്രകാരം ആവശ്യമായ ഹാളോ മറ്റോ തയ്യാറാക്കാമന്ന് പ്രതീക്ഷിക്കുകയാണ്. ഇത് ഒരു അനൌപചാരിക ഒത്തുകൂടല്‍ മാത്രം. പരസ്പരം പരിചയപ്പെടാന്‍, സൌഹൃദങ്ങള്‍ പങ്കുവക്കാന്‍ നിങ്ങളെ ഏവരേയും മലനാടിന്റെ മണ്ണിലേക്ക് സ്വാഗതം ചെയ്യുന്നു.

മേയ് 9; മേയ്24 എന്നീ തീയതികള്‍ നിങ്ങളുടെ മുന്‍പില്‍ വെയ്ക്കുകയാണ്.
ഈ മദ്ധ്യവേനലവധിക്കു തന്നെ ഒത്തുചേരണമെന്ന് പ്രതീക്ഷിക്കുന്നു.
കാരണം; ജൂണ്‍ മാസമാകുമ്പോഴേക്കും സ്കൂള്‍ തുറപ്പും അതിന്റെ ബഹളവുമായിരിക്കും.
പിന്നെ മണ്‍സൂണ്‍ തുടങ്ങുന്നത് അകലെ നിന്നും വരുന്നവര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കാനും ഹേതുവാകാം.
തീയതി നിശ്ചയിച്ചെങ്കില്‍ മാത്രമേ എനിക്കു ഹാള്‍ നേരത്തേ ബുക്കുചെയ്യുവാന്‍ സാധിക്കൂ..
നടത്താനുദ്ദേശിക്കുന്ന സ്ഥലം; തൊടുപുഴയാറിന്റെ ഓരത്തുള്ള ‘റിവേറാ പാര്‍ക്ക് ‘ എന്ന ഹാളില്‍ വച്ച്.
എല്ലാവരും പങ്കെടുക്കുവാന്‍ സഹകരിക്കണമെന്നു താല്പര്യപ്പെടുന്നു..

48 comments:

ജന്മസുകൃതം said...

ഹരീഷ് ,
നല്ല ഉദ്യമം .വരാന്‍ പറ്റുന്ന ദൂരമല്ല .
എങ്കിലും എല്ലാവിധ മംഗളങ്ങളും .
ചേച്ചി

ഗോപക്‌ യു ആര്‍ said...

ഹരീഷ്..വരാം...രണ്ടായാലും വിരൊധമില്ല...എങ്കിലും മെയ് 9
കൂടുതൽ താൽ‌പ്പര്യം..........

ബാബുരാജ് said...

നല്ലത് ഹരീഷ്,
തീര്‍ച്ചയായും പന്കെടുക്കും.
ആശംസകള്.

ചാണക്യന്‍ said...

ഹരീഷെ,
തീര്‍ച്ചയായും പങ്കെടുക്കാന്‍ ശ്രമിക്കുന്നുണ്ട്.....
മെയ് 24നാണെങ്കില്‍ കൂടുതല്‍ സൌകര്യമായിരിക്കും...

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

മെയ് 11 മുതൽ 30 വരെ ഞാൻ നാട്ടിലുണ്ടാവും

പൊറാടത്ത് said...

മെയ് 14ന് അകത്താണെങ്കിൽ തീർച്ചയായും നാട്ടിലുണ്ടാകും. അല്ല, ഇനി മെയ് 24 ആണെങ്കിലും ശ്രമിയ്ക്കാം.

സമാന്തരന്‍ said...

വരണമെന്നാഗ്രഹമുണ്ട്..
തിയ്യതി ഏതായാലും തലേന്ന് വൈകീട്ടേ ലീവിന്റെ കാര്യമറിയു. മീറ്റിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍..

ramanika said...

താങ്കളുടെ സംരംഭം ഒരു വിജയമാകട്ടെ...

അനില്‍@ബ്ലോഗ് // anil said...

നമുക്കടിച്ചു പൊളിക്കാം.
:)

ധനേഷ് said...

ഹരീഷ്,
ഞാന്‍ അറിയപ്പെടുന്ന ബ്ലോഗര്‍ ഒന്നുമല്ല..
എങ്കിലും വരാന്‍ താല്പര്യമുണ്ട്.. (എല്ലാവരേയും പരിചയപ്പെടാമല്ലോ)

ദിവസം രണ്ടായാലും വിരോധമില്ല..
വീട്ടിലുണ്ടെങ്കില്‍ ഉറപ്പായും എത്തും...

Appu Adyakshari said...

എല്ലാ ആശംസകളും ഹരീഷ്..

ധനേഷിനോട്: ഒരു ബ്ലോഗ് മീറ്റ് കൂടുമ്പോള്‍ സീനീയര്‍ ജൂനിയന്‍, ഒരുപാട് പോസ്റ്റിട്ടയാള്‍ കുറച്ചു പോസ്റ്റിട്ടയാള്‍ എന്നൊന്നും കരുതേണ്ടതില്ല. ഇതൊരു ഒത്തുചേരല്‍, ഒരു പിക്നിക് പോലെ കണ്ടാല്‍ മതി കേട്ടോ :-)

സുല്‍ |Sul said...

ആശംസകള്‍!!!

vahab said...

പ്രിയപ്പെട്ട ഹരീഷ്‌,
ഞാന്‍ നിര്‍ബന്ധമായും പങ്കെടുക്കുമെന്ന്‌ ഉറപ്പുനല്‍കുന്നു.

തിയ്യതി സൗകര്യം പോലെ ഉറപ്പിക്കുക. തിയ്യതി സംബന്ധിച്ച കൂടുതല്‍ ചര്‍ച്ച ഉചിതമല്ലെന്ന്‌ തോന്നുന്നു. 100 ശതമാനം ഏകാഭിപ്രായത്തോടെ ഒരു തിയ്യതി നിശ്ചയിക്കുന്നത്‌ നടക്കുന്ന കാര്യമല്ല. ഒരു തിയ്യതി നിശ്ചയിച്ചാല്‍ ഒരാള്‍ക്കാണ്‌ അസൗകര്യമെങ്കില്‍, മറ്റൊന്നു നിശ്ചയിച്ചാല്‍ മറ്റൊരാള്‍ക്കായിരിക്കും അസൗകര്യം.
അതിനാല്‍, പങ്കെടുക്കുമെന്ന്‌ ഉറപ്പുള്ളവര്‍ അത്‌ തുറന്നുപറയുകയാവും ഉചിതം. എങ്കില്‍ മാത്രമേ ഇതു സംബന്ധമായ ഒരുക്കങ്ങള്‍ നടത്തുവാന്‍ കഴിയൂ.
തിയ്യതിക്കനുസരിച്ച്‌ ഓരോരുത്തരും മറ്റുള്ള കാര്യങ്ങള്‍ മറ്റു ദിവസങ്ങളിലേക്ക്‌ മാറ്റിവെക്കുക.

പിന്നെ, ദൂരമൊന്നും പ്രശ്‌നമാക്കേണ്ട. ഇവിടെ മലപ്പുറത്ത്‌ നടന്ന ബ്ലോഗ്‌ ശില്‍പ്പശാലയില്‍ തിരുവനന്തപുരത്തുനിന്ന്‌ ശിവ വന്നിരുന്നു. അതിനുപുറമെ മറ്റു ദൂരെ സ്ഥലങ്ങളില്‍ നിന്നും ബ്ലോഗര്‍മാര്‍ ആശിര്‍വദിക്കാനെത്തിയിരുന്നു.

എത്ര പേരെ പങ്കെടുപ്പിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌? ഇരുപത്‌-ഇരുപത്തഞ്ച്‌ പേരെങ്കിലും മിനിമം ഉണ്ടാവണ്ടേ?

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നാട്ടിലാണെങ്കില്‍ പങ്കെടുക്കാമായിരുന്നു :(

എല്ലാവിധ ആശംസകളും.

ബിന്ദു കെ പി said...

ഹരീഷ്,
ഏതായാലും എനിയ്ക്ക് പങ്കെടുക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.ഞാൻ ജൂണിലേ നാട്ടിലുണ്ടാവൂ..

പിന്നെ വഹാബ് പറഞ്ഞതുപോലെ, ഈ തിയതികളിലൊന്ന് പെട്ടെന്ന് തീരുമാനിയ്ക്കുകയായിരിയ്ക്കും നല്ലത്. കൂടുതൽ ചർച്ച ചെയ്യാനിരുന്നാൽ തീരുമാനമെടുക്കാൻ അത്രയും വൈകുകയേ ഉള്ളൂ..

മീറ്റിന് എല്ലാവിധ ആശംസകളും നേരുന്നു.

നിരക്ഷരൻ said...

ഹരീഷ്

ഞാന്‍ 20ന് നാട്ടില്‍ വന്ന് 23ന് ജോലിക്ക് പോകാനാണ് ഉദ്ദേശ്ശിച്ചിരുന്നത്. പക്ഷെ ഇപ്പോള്‍ സാഹചര്യം മാറി. നേരത്തെ ചെല്ലണമെന്ന് പറയുന്നു. അതുകൊണ്ട് 18ന് നാട്ടില്‍ ചെന്ന് 21ന് മടങ്ങാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. മെയ് 10 ആകാതെ ഒന്നും പറയാന്‍ പറ്റില്ല. അപ്പോഴേക്കും എന്തെങ്കിലുമൊക്കെ മാറിമറിയലുകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
23 വരെ നാട്ടില്‍ ഉണ്ടെങ്കില്‍ 24 ആക്കുന്നതിന് ബുദ്ധിമുട്ടൊന്നും ഇല്ല. മെയ് 10 ആയിട്ടേ പറയാന്‍ പറ്റൂ എന്ന് മാത്രം. ടിക്കറ്റ് പോലും ബുക്ക് ചെയ്തിട്ടില്ല ഇതുവരെ.

പകല്‍കിനാവന്‍ | daYdreaMer said...

പ്രിയ കൂട്ടുകാര്‍ക്ക് എല്ലാ ആശംസകളും...

അനില്‍@ബ്ലോഗ് // anil said...

ഹരീഷെ,
എന്നാല്‍ ഏതു തീയതിക്കാണ് ഹോള്‍ ലഭ്യമാവുന്നതെന്ന് നോക്ക്. 9 ആവും സൌകര്യം, 24 ഒക്കെ ആകുമ്പോഴേക്കും ഹരീഷിനും തിരക്കുകൂടില്ലെ? ഞാന്‍ തലേ ദിവസമേ വരാം.
:)

നിരക്ഷരൻ said...

അപ്പു പറഞ്ഞത് ഇപ്പോഴാണ് കണ്ടത്.

ജൂനിയര്‍ സീനിയര്‍ എന്നൊന്നും ആരും മിണ്ടിപ്പോകരുത് :):)

അക്ഷരങ്ങളുടെ ലോകത്ത് കണ്ടുമുട്ടി സുഹൃത്തുക്കളായ കുറേപ്പേര്‍ ഒത്തുചേരുന്നു. അത്രേം മാത്രം.

Anil cheleri kumaran said...

ഏതു തീയ്യതി ആയാലും കുഴപ്പമില്ല കേട്ടോ...
കാരണം എനിക്ക് വരാൻ‌ പറ്റില്ലല്ലോ..
എല്ലാ വിധ ആശംസകളും..

ബഷീർ said...

ആശംസകൾ നേരുന്നു

വാഴക്കോടന്‍ ‍// vazhakodan said...

ഹരീഷേ,
എത്താന്‍ മനസ്സുകൊണ്ടേ പറ്റൂ. എങ്കിലും എന്റെ ശബ്ദവും അവിടെ മുഴക്കുമല്ലോ!
ആശ്രമത്തിലെയും ആല്‍ത്തരയിലെയും ബ്ലോഗ്ഗര്‍ കോളേജിലെയും വിശേഷങ്ങള്‍ പങ്കു വെക്കാന്‍ മറക്കല്ലേ!
എല്ലാ വിധ ആശംസകളും നേര്‍ന്നു കൊണ്ട്...........വാഴക്കോടന്‍.

നരിക്കുന്നൻ said...

എല്ലാ ആശംസകളും നേരുന്നു. ഈ കൂടിച്ചേരലിൽ പങ്കെടുക്കാൻ കഴിയുമോ എന്നറിയില്ല. നാട്ടിലേക്കുള്ള തിയ്യതി തീരുമാനിക്കുന്നു. ഈ തിയ്യതിയിൽ എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ ഇവിടെ അറിയിക്കൂ..

വീകെ said...

ഇത്തരമൊരു കൂടിച്ചേരലിന് സർവ്വ മംഗളങ്ങളും നേരുന്നു.

yousufpa said...

ഷാര്‍ജയി നിന്ന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ഹരീഷ്.

ഹരീഷ് തൊടുപുഴ said...

വരാമെന്നു സന്നദ്ധത അറിയിച്ചവര്‍ക്കും, ആശംസകള്‍ നേര്‍ന്നവര്‍ക്കും എന്റെ മനസ്സു നിറഞ്ഞ നന്ദി രേഖപ്പെടുത്തട്ടെ..

മേയ് 24 നു തന്നെ ഹാള്‍ ബുക്ക് ചെയ്യണമെന്നു വിചാരിക്കുന്നു. ഇന്നു പകല്‍ പോയെങ്കിലും ഹാളിന്റെ ഉത്തരവാദിത്വപ്പെട്ട ആളെ കണ്ടുമുട്ടാന്‍ സാധിച്ചില്ല. നാളെ ത്തന്നെ കൃത്യമായി അദ്ദേഹത്തെ കണ്ട് ഡേറ്റ് ബുക്ക് ചെയ്ത് സ്ഥിതീകരിക്കുന്നതാണ്.

@ ധനേഷ്; അപ്പുവേട്ടനും, നിരക്ഷരന്‍ ചേട്ടനും പറഞ്ഞത് കേട്ടല്ലോ അല്ലേ. ഇവിടെ അങ്ങനെ വലിപ്പചെറുപ്പവ്യത്യാസങ്ങള്‍ ഒന്നുമില്ല കെട്ടോ.
താല്പര്യമുള്ള ഏവര്‍ക്കും പങ്കെടുക്കാവുന്നതാണ്.
ധനേഷിന്റെ ഫോണ്‍ നമ്പെര്‍ തരൂ; ഞാന്‍ വിളിക്കാം.
ഉറപ്പായും പങ്കെടുക്കണം കെട്ടോ.

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി അറിയിച്ചുകൊണ്ട്..

നാട്ടുകാരന്‍ said...

വേണമെങ്കില്‍ രണ്ടു ദിവസം മുന്‍പേ വരാം ..........
വെള്ളമുണ്ടാകുമല്ലോ അല്ലെ?

തോടുപുഴയാറ്റിലെ കാര്യമാണ് ......... തെറ്റിദ്ധരിക്കരുത് !

കൂട്ടുകാരന്‍ | Friend said...

എന്റെ ബ്ലോഗനാര്‍ കാവിലമ്മചി എനിക്കാ സ്ഥലം അറിയാം. എന്ത് രസമായിരുന്നേനെ.. വെടിവട്ടം പറഞ്ഞു.. ഒന്ന് രണ്ടെണ്ണം പിടിപ്പിച്ചും...അവിടെ ഇരിക്കാന്‍.. പക്ഷെ എങ്ങനെ എത്തിപ്പെടും??. അവധി കിട്ടുന്ന പ്രശ്നമില്ല. ഓണത്തോടനുബന്ധിച്ച് എവിടെ ബ്ലോഗ് മീറ്റിങ്ങ് ഉണ്ടെങ്കിലും പങ്കെടുക്കാം. ഹരിഷ് ഈ സന്മനസ്സിന് നന്ദി. നാട്ടില്‍ പങ്കെടുക്കാന്‍ പറ്റുന്നവരെല്ലാം പങ്കെടുക്കണം എന്നാണ് എന്റെ അഭിപ്രായം. ഇങ്ങനെയേ സൌഹൃദങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ പറ്റൂ.. കൂടാതെ ബ്ലോഗ് വഴി നടത്താന്‍ പറ്റുന്ന കാര്യങ്ങളേ കുറിച്ച് ക്രിയാല്മക ചര്‍ച്ചകളും നടക്കട്ടെ. ഹരീഷിന്റെ നിക്കര്‍ കീറിക്കരുത്..എന്നൊരഭിപ്രായം കൂടിയുണ്ട്. :))

siva // ശിവ said...

പ്രിയ ഹരീഷ്,

ഞാന്‍ വിളിയ്ക്കാം.....

സസ്നേഹം,

ശിവ.

smitha adharsh said...

മിണ്ടില്ല..മിണ്ടില്ല...മിണ്ടില്ല....
നിങ്ങളോട് ആരോടും കൂട്ടില്ല...
അപ്പൊ,ഓണത്തിന് ഞാന്‍ നാട്ടില്‍ വരുന്നു എന്ന് പറഞ്ഞിട്ട്...നിങ്ങള് മെയില്‍ മീറ്റാന്‍ പോകുന്നോ?

ബിനോയ്//HariNav said...

ഹരീഷ്, മെയ് മാസത്തില്‍ എന്തായാലും എനിക്കു പങ്കെടുക്കാന്‍ കഴിയില്ല. ജൂണ്‍ പതിനെട്ടിനാണ് ഞാന്‍ നാട്ടിലെത്തുക. പലരും പറഞ്ഞപോലെ എല്ലാവരെയും തൃപ്തരാക്കി ഒരു തിയതി തിരഞ്ഞെടുക്കുക സാദ്ധ്യമല്ല. എല്ലാ ആശംസകളും നേരുന്നു.

Lathika subhash said...

ഞാന്‍ വൈകി.
ഹരീഷ്, ഞാന്‍ വരും.

ജിജ സുബ്രഹ്മണ്യൻ said...

ഞാനും വരാൻ ശ്രമിക്കാം.തൊടുപുഴ എനിക്ക് അടുത്തും ആണല്ലോ !

അനില്‍@ബ്ലോഗ് // anil said...

അതെന്താ കാന്താരിക്കുട്ടീ, ശ്രമിക്കാമെന്ന് ഒരു ഒഴപ്പ് ലൈന്‍?

ഹരീഷെ,
എത്ര പേര്‍ ഇതുവരെ വരാം എന്ന്‍ പറഞ്ഞു, ഇനിയും എത്രപേരെ പ്രതീക്ഷിക്കുന്നു?

ശ്രീ said...

ഹരീഷേട്ടാ... വരാന്‍ സാധിയ്ക്കില്ലെങ്കിലും എല്ലാ ആശംസകളും നേരുന്നു...

Typist | എഴുത്തുകാരി said...

ഹരീഷ്, ഞാന്‍ ഇപ്പഴാ ഇതു കണ്ടതു്.sorry,ട്ടോ. രണ്ടു ദിവസമായി കമ്പ്യൂട്ടറിന്റെ മുന്‍പിലേക്കു് അങ്ങിനെ വരാന്‍ പറ്റിയില്ല.

May 24 കുഴപ്പമില്ല. ഞാന്‍ വരാം.

പാവപ്പെട്ടവൻ said...

പ്രിയ കൂട്ടുകാര്‍ക്ക് എല്ലാ ആശംസകളും നേരുന്നു .
നിങ്ങള്‍ കൂടി അടിച്ചുപൊളിക്കുക.
ഫോട്ടോ എടുക്കാന്‍ മറക്കണ്ട

Jayasree Lakshmy Kumar said...

ആശംസകൾ മാത്രം. വരാൻ കഴിയില്ല :(

ചാര്‍ളി (ഓ..ചുമ്മാ ) said...

പാലാക്കാര്‍ക്ക് വരാവോ ആവോ..
ഞാനെന്തായാലും എത്തും...(മറ്റവന്‍ ഇല്ലെങ്കില്‍...ആരേലും ഒരുത്തന്‍ മതിയല്ലോ)

പകല്‍കിനാവന്‍ | daYdreaMer said...

അപ്പൊ എല്ലാം തീരുമാനിച്ചു.. അല്ലെ .. കശ്മലന്മാര്‍.. അസൂയ്യ.. അല്ലാതെന്താ..
എല്ലാ ആശംസകളും.. അടിച്ചു പൊളിക്ക്..

Rejeesh Sanathanan said...

വരാന്‍ പറ്റുമെന്ന് തോന്നുന്നില്ല......എല്ലാവിധ ആശംസകളും നേരുന്നു....ഇതു പോലൊരു ബൂലോക സൌഹൃദത്തിന് മുന്‍ കയ്യെടുക്കുന്ന ഹരീഷിനു അഭിനന്ദങ്ങള്‍..........

വികടശിരോമണി said...

9തിന് അല്ലെങ്കിൽ ഞാനുമുണ്ട്.
എല്ലാരെയും ഒന്നു കാണാലോ.

Areekkodan | അരീക്കോടന്‍ said...

ആശംസകള്‍!!!

മാണിക്യം said...

മേയ് മാസം ഹും!!
വേറെ സമയം ഒന്നും കണ്ടില്ലാ :(
ഫോണ്‍ നമ്പര്‍ തരണം മീറ്റ് മുറുകുമ്പോള്‍ വിളിച്ച്
ആ ശബ്ദകോലാഹലത്തില്‍ എങ്കിലും പങ്കെടുക്കാം
കഴിയുമെങ്കില്‍ ഓണ്‍‍ലൈന്‍ കൂടി സജീവമാക്കണം.
ഹരീഷ് പിശുക്ക് കാണിക്കാതെ ഫോട്ടോ എടുക്കണം.
എല്ലാവിധ ആശംസകളും നേരുന്നു
ഏതു തീയതിയില്‍ ആയാലും ഞാന്‍ അതിന്റെ നടുക്ക് തന്നെ കാണും .....
ഹരീഷേ ഇതിന് ഞാന്‍ പ്രായശ്ചിത്തം ചെയ്യിക്കും.
കട്ടായം! . ..

Pongummoodan said...

മെയ് 24 ആയിരുന്നുവെങ്കിലെന്ന് ഞാൻ ആഗ്രഹിക്കുന്നു.

കൊച്ചുമുതലാളി said...

എനിക്ക് വരണമെന്നുണ്ട്.. പക്ഷേ ഞാനിങ്ങ് ദുബായിലാ‍ണ് താമസിക്കുന്നത്... അറബി സമ്മതിച്ചാല്‍ ഒന്നവിടെ വന്ന് തലകാണിച്ച് പോകാം.... അങ്ങേരുടടുത്ത് ഒന്ന് റെക്കമെന്റ് ചെയ്യണെ.....

ഹന്‍ല്ലലത്ത് Hanllalath said...

ഹൃദയം നിറഞ്ഞ ആശംസകള്‍..
ഈ സംരംഭം സാര്‍ഥകമാവട്ടെ...

ജ്വാല said...

ആശംസകള്‍