Thursday, July 16, 2009

ചെറായി മീറ്റ്; ഒരു അറിയിപ്പു കൂടി..

കൂട്ടുകാരേ,


ചെറായി സംഗമത്തിനിനി ദിവസങ്ങള്‍ മാത്രം ബാക്കി നിൽക്കേ ഒരുക്കങ്ങള്‍ അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഭക്ഷണവും മറ്റ് അനുബന്ധ സൌകര്യങ്ങളും ഒരുക്കുന്നതിലേക്കായി പങ്കെടുക്കുന്ന സുഹൃത്തുക്കള്‍ ഒരോരുത്തരുടേയും കൂടെ എത്രപേരുണ്ടാവുമെന്ന വിവരം ഈ മാസം 20 നു മുമ്പായി അറിയിക്കാന്‍ കഴിഞ്ഞ പോസ്റ്റില്‍ അഭ്യര്‍ത്ഥിച്ചിരുന്നല്ലോ. എന്നാൽ
വരുമെന്ന് വാഗ്ദാനം ചെയ്ത സുഹൃത്തുക്കള്‍ മുഴുവന്‍ പേരും തങ്ങളുടെ വിവരങ്ങള്‍ നല്‍കിയതായി കാണുന്നില്ല. അതിനാല്‍ ഇതൊരു അവസാന അറിയിപ്പായി കണക്കാക്കി ജൂലൈ 20 ന് മുമ്പായി ഈ പോസ്റ്റില്‍ വന്ന് കമന്റായോ അഥവാ മെയിലായോ വിവരം നല്‍കാന്‍ ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു. ഭക്ഷണം, കസേര തുടങ്ങിയവ എണ്ണം കണക്കാക്കി ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞാല്‍, ഈ തിയ്യതിക്കുശേഷം വരുന്ന റിക്വസ്റ്റുകള്‍ പരിഗണിക്കാന്‍ സാധിക്കുകയില്ലെന്നുകൂടി ഖേദ പൂര്‍വ്വം അറിയിക്കട്ടെ.
എല്ലാവരുടേയും സഹകരണം ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു.സംഘാടകർക്കുവേണ്ടി..

ഹരീഷ് തൊടുപുഴ


ചെറായിയിൽ ഉറപ്പായും പങ്കെടുക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുള്ളവർ:

അപ്പു 2+2; 2+2

അപ്പൂട്ടൻ 1; 3+2
സുനിൽ കൃഷ്ണൻ 1; 4+2

ചാണക്യൻ 1; 5+2

പകൽകിനാവൻ 1; 6+2
കുട്ടു 1; 7+2
അരുൺ കായംകുളം 3; 8+4
കാന്താരിക്കുട്ടി 1+2; 9+6
നിരക്ഷരൻ 1; 10+6

പാവത്താൻ 1; 11+6
ബിന്ദു കെ പി 1; 12+6
പിരിക്കുട്ടി 1; 13+6
ഡോക്ടർ$നാസ് 2; 15+6
മണികണ്ഠൻ 2; 16+7

കിച്ചു 2+2; 17+10

തറവാടി$വല്ല്യമ്മായി 2; 19+10
ജോ 1; 20+10
മുരളിക 1; 21+10
പാവപ്പെട്ടവൻ 1; 22+10

പോങ്ങുമ്മൂടൻ 1; 23+10

ധനേഷ് 1; 24+10
വാഴക്കോടൻ 1; 25+10
ഗോപക് 1+1; 26+11
ചാർവാകൻ 1; 27+11
കൊട്ടോട്ടിക്കാരൻ3+3; 28+16
നന്ദകുമാർ 1; 29+16
ജിപ്പൂസ് 1; 30+16
വെ.വിജയൻ 1; 31+16
മുള്ളൂർക്കാരൻ 1; 32+16

സമാന്തരൻ 1; 33+16
മനു.ജി 1; 34+16
എഴുത്തുകാരി 1+1; 35+17

അങ്കിൾ 2; 36+18
അനിൽ@ബോഗ് 2+1; 37+20
ലതി 2+1; 38+22
മണി 2+1; 39+24
സിജു 1; 40+24

നാട്ടുകാരൻ 1; 41+24
സിബു സി ജെ 1; 42+24
ഡോ.ജയൻ ഏവൂർ 1; 43+24

ശ്രീലാൽ 1; 44+24
രമണിക 1; 45+24
ശ്രീ@ശ്രേയസ് 1; 46+24
ഹൻല്ലലത്ത് 1; 47+24
ബാബുരാജ് 1; 48+24
ഷെറീഫ് കൊട്ടാരക്കര 1; 49+24
സുൽ 2+2; 50+27
ഷിജു the friend 1; 51+27
അതുല്യ 1; 52+27
കേരളാഫാർമെർ 1; 53+27
ഹരികൃഷ്ണൻ/പി പഠിഷു 1; 54+27
ജെ പി 1; 55+27
കുട്ടൻ മേനോൻ 1; 56+27
ബിലാത്തിപട്ടണം 1; 57+27
HASH 2; 58+28
മാഞ്ഞൂർ സർക്കാർ വിദ്യാലയം 2+2; 60+30
മിക്കി 1; 61+30
തോന്ന്യാസി 1; 62+30
വിനയൻ 1; 63+30
വേണു 1; 64+30
രസികൻ 2; 65+31
സജി (അച്ചായൻ) 1; 66+31
ഈണം ടീം 1; 67+31
അരീക്കോടൻ 2+2; 68+34
മണിഷാരത്ത് 1; 69+34
പുള്ളിപ്പുലി 2; 70+35
സിനി 1; 71+35
വേദവ്യാസൻ 2; 72+36
മിന്നാമിനുങ്ങ് 2; 73+37
കാർട്ടൂണിസ്റ്റ് സജീവ് 1; 74+37
പഥികൻ 1; 75+37
തമനു 1; 76+37
ഹരീഷ് 2; 77+38
ഷിജു അലെക്സ് 1; 78+38


54 comments:

നിരക്ഷരന്‍ said...

നിലവില്‍ 46 ബ്ലോഗേഴ്സും, അവരുടെ പരിവാരങ്ങള്‍ 24 പേരും.

ആകെ മൊത്തം ടോട്ടല്‍ 70 പേര്‍ :)

ബാക്കിയുള്ളവര്‍ കൂടെ 20ന് മുന്‍പ് വിവരം അറിയിക്കുമെന്ന് പ്രതീക്ഷിക്കാം.

അനില്‍@ബ്ലോഗ് said...

ഹരീഷെ,
ഹന്‍ല്ലലത്ത് വരും.
ഒരാള്‍ മാത്രം.
ബോംബെയില്‍ വെള്ളപ്പൊക്കം കാരണം അങ്ങേര്‍ വീടുവിട്ട് പോയിരിക്കുകയാ.
അപ്ഡേറ്റ് ചെയ്തോളൂ.

അനില്‍@ബ്ലോഗ് said...

ബാബുരാജ് വരും.
ഒരാള്‍ മാത്രം.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

All the Best for Bloggers Meet

അനില്‍@ബ്ലോഗ് said...

അപ്പുമാഷിന്റെ സ്ക്രാപ്പ്.
“sul എന്ന സുല്‍ഫിക്കര്‍ വരുന്നുണ്ട് ഉറപ്പാണ്
ഷിജു | ദി ഫ്രണ്ട് വരും.. എന്റെ അനിയന്‍“

അപ്പോള്‍ രണ്ട് പേര്‍ കൂടി

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ആദ്യ് പോസ്റ്റിൽ 85 പേരോളം ഉണ്ടായിരുന്നു.അവരിൽ വരാൻ സാധ്യത ഉള്ളവരെ ഒന്നുകൂടി ബന്ധപ്പെട്ടാൽ നന്നായിരുന്നു.

അനില്‍@ബ്ലോഗ് said...

സുനില്‍,
അതാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
പക്ഷെ പലരുടെയും മെയില്‍ ഐഡിയോ നമ്പറോ ഇല്ല.

sherriff kottarakara said...

ഹാ! ഹരീഷേ, ഞാന്‍ ഫോണില്‍ അന്നു പറഞ്ഞിരുന്നുവല്ലോ ഞാന്‍ വരുമെന്നു. പിന്നീടു ലിസ്റ്റ് ഇട്ടപ്പോള്‍ എന്റെ പേരും കണ്ടു. അഡീഷണല്‍ ആയി ആരെങ്കിലും ഉള്ളവര്‍പിന്നീടു വിളിച്ചാല്‍ മതിയല്ലൊ എന്നു ഞാന്‍ കരുതി. ഇപ്പോള്‍ നോക്കിയപ്പോള്‍ എന്റെ പേരില്ല. ഞാന്‍ വരാമെന്നു കരുതുന്നു. തനിച്ചു.ഞാന്‍ മാത്രം. പേരു ഉള്‍ക്കൊള്ളിച്ചോളൂ.

... said...
This comment has been removed by the author.
നാട്ടുകാരന്‍ said...

ഞാന്‍ വരും...
ഇനി വേണമെങ്കില്‍ കൂടെ എത്ര ആള് വേണമെങ്കിലും വരും !

ഞാനും എന്‍റെ ലോകവും said...
This comment has been removed by the author.
ഞാനും എന്‍റെ ലോകവും said...

ഈ ജൂലൈ ഇരുപതിനു മുമ്പ് ഉറപ്പു പറയാമെന്നു പറഞ്ഞ സജി ഞാനാണോ

ഹരീഷ് തൊടുപുഴ said...

@ സജി

അല്ല, ബഹറിനിൽ ഉള്ള ഒരു അച്ചായനാണു. എന്റെ നാട്ടുകാരനാണു. വരാൻ ശ്രമിക്കുമെന്നു പറഞ്ഞിട്ടുണ്ട്.

താങ്കളെ മിസ്സാകുന്നതിൽ നല്ല വിഷമമുണ്ട്.
എന്നെങ്കിലും ഒരു മീറ്റിൽ നമ്മൾ കണ്ടുമുട്ടും.
ഉറപ്പ്..

ഹരീഷ് തൊടുപുഴ said...

@ ഷെറീഫ് കൊട്ടാരക്കര

എന്നോട് ക്ഷമിക്കൂ സുഹൃത്തേ..
ഓർമ്മപ്പിശാച് മൂലം പറ്റിയ തെറ്റാണേ..
പിന്നെ ഇന്നലെയൊന്നും കറന്റുമില്ലായിരുന്നു..
ഇപ്പോഴാണു വന്നത്..
അതുകൊണ്ട് വിശദമായി പരിശോധിക്കാനും കഴിഞ്ഞില്ല..
ഇപ്പോൾ,മുകളിൽ ചേർത്തിട്ടുണ്ട് കെട്ടോ..
ഒരിക്കൽക്കൂടി..
ക്ഷമിക്കൂ..

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

@ അനിൽ @ബ്ലോഗ്,

ശ്രമകരമായ പണിയാണെന്നറിയാം.നിങ്ങളെ ഒക്കെ അഭിനന്ദിയ്ക്കുകയല്ലാതെ എന്ത് പറയാൻ?അപ്പോൾ കാണാം..

@നാട്ടുകാരൻ,

നാട്ടുകാർ മൊത്തം ഉണ്ടാവുമോ?കുറഞ്ഞ പക്ഷം ആ “എപ്പ്” ചേട്ടനെ എങ്കിലും കൊണ്ടുവരണേ....

@ഹരീഷ്,

മീറ്റുമായി ബന്ധപ്പെട്ട് നേരത്തെ വന്ന രണ്ട് പോസ്റ്റിലേയും കമന്റിൽ ഈ പോസ്റ്റിന്റെ ലിങ്ക് കൊടുക്കാമോ?ട്രായ്ക്ക് ചെയ്യുന്നവർക്ക് എളുപ്പമാകും.

അതുല്യ said...

I am back in station, and as of now, I register my attendance. Count for 1, ie., self only.

It is for consideration that, pls book lunch for the confirmed number of persons register till about 2 days before the meet, and in case, there are more numbers IN on the day, cant we keep some bread items and jams? Any case, as children are expected, surely that we need to keep some snacks here and there and i am sure we can manage with that.

Atulya

അനില്‍@ബ്ലോഗ് said...

മുന്‍ പോസ്റ്റുകളില്‍ വരാം എന്ന് ഉറപ്പ് പറഞ്ഞ എല്ലാവരും വരുമെന്ന് കരുതാനാവില്ല. ഇവരുമായി ബന്ധപ്പെടാന്‍ ഇമെയിലോ ഫോണ്‍ നമ്പറോ ഉണ്ടെങ്കില്‍ ശ്രമിക്കുന്നതാണ്.ഇവരെ ബന്ധപ്പെടുന്ന മറ്റു സുഹൃത്തുക്കളുണ്ടെങ്കില്‍ ഈ വിവരം ഒന്ന് റിമൈന്‍ഡ് ചെയ്യാന്‍ ശ്രദ്ധിക്കുമല്ലോ.

അങ്കിള്‍ said...

confirmed - 2

Vellayani Vijayan/വെള്ളായണിവിജയന്‍ said...

മുന്‍പ് പറഞ്ഞത് പോലെ ഞാന്‍ റെഡി.
ഞാന്‍ മാത്രം.(1)
വെള്ളായണി

Bindhu Unny said...

ആദ്യം ലിസ്റ്റ് കണ്ടപ്പോള്‍ ഞെട്ടി. ഒരു പൂരത്തിനുള്ള ‍ആളുണ്ടല്ലോന്നോര്‍ത്തു. :-)
എന്റെ പേര് ലിസ്റ്റില്‍ ചേര്‍ക്കാനാവാത്തതില്‍ ഖേദിച്ചുകൊണ്ട്, എല്ലാ ആശംസകളും നേരുന്നു.

നിരക്ഷരന്‍ said...

ഹരീഷ് ....

എനിക്ക് തോന്നുന്നത്, മുന്‍ പോസ്റ്റുകളില്‍ പങ്കെടുക്കുമെന്ന് വാഗ്ദാനം ചെയ്തവര്‍ പുതിയ പോസ്റ്റുകള്‍ കണ്ടുകാണില്ല എന്നാണ് . അതുകൊണ്ട് അവരെയൊക്കെ നമ്മള്‍ ബന്ധപ്പെട്ടേ പറ്റൂ. അവരുടെ മെയില്‍ ഐ.ഡി. ഒന്നും ഇല്ലെങ്കില്‍ അവരുടെ ബ്ലോഗില്‍ പോയി കമന്റ് ഇട്ട് ചോദിച്ച് വരുമെന്നോ ഇല്ലെന്നോ ഉറപ്പ് വരുത്തിയേ പറ്റൂ. അല്ലെങ്കില്‍ ഒരു ചിന്താക്കുഴപ്പം ഉണ്ടായെന്ന് വരും.

വരുമെന്ന് പറഞ്ഞിരുന്നു എന്ന് അവരും, ഫൈനലായി 20ന് മുന്‍പ് അറിയിച്ചില്ലല്ലോ എന്ന് നമ്മളും പറഞ്ഞാല്‍ അത് അവസാനം ദോഷകരമായി ഭവിക്കും. വരുന്നവര്‍ക്കെല്ലാം ഭക്ഷണം കൊടുക്കാന്‍ പറ്റിയില്ലെങ്കില്‍ അതിന്റെ ചീത്തപ്പേര് കേള്‍ക്കാന്‍ തയ്യാറാക്കേണ്ടി വരും.

അതുകൊണ്ട് താഴെയുള്ള ലിസ്സില്‍ ഉള്ളവരെ വളണ്ടിയേഴ്സ് അടക്കമുള്ളവര്‍ എല്ലാം പെട്ടെന്ന് കോണ്ടാക്‍ട് ചെയ്ത് കണക്കെടുപ്പ് നടത്തണമെന്നാണ് എന്റെ അഭിപ്രായം.

കണ്ണനുണ്ണി said...

എന്റെ പേര് മാടികോള് മാഷെ ലിസ്റ്റില്‍ നിന്നും....വിഷമം ഉണ്ട്.. പക്ഷെ മിസ്സ്‌ ആവും എന്ന് ഉറപ്പായി . കഴിഞ്ഞ നാല് ദിവസം പനി കൂടുതലായി ലീവില്‍ ആയിരുന്നു.. ഈ മാസം ഇനി ഒരു ലീവിനു വഴിയില്ല... തിങ്കളാഴ്ച കൂടെ അവധി എടുത്തു മൂന്നു ദിവസത്തേയ്ക്ക് ആയിട്ട്വെ വെള്ളിയാഴ്ച വൈകിട്ട് നാട്ടിലേക്ക് വരാന്നു നിനചിരുന്നെയ ... പാവം കണ്ണന്‍ :(
പന്കെടുക്കുന്നവര്‍ക്കെല്ലാം എന്റെ ആശംസകള്‍ .. മീറ്റിന്റെ വിജയത്തിനായി പ്രാര്‍തിക്കുന്നു...

ജെപി. said...

ഞാനും, കുട്ടന്‍ മേനോനും, മുരളിയും തീര്‍ച്ചയായും വരും.
[ജെ പി, കുട്ടന്‍ മേനോന്‍,ബിലാത്തിപ്പട്ടണം] എന്നീ 3 പേര്‍.
ഡി പ്രദീപ്കുമാറിന്റെ [ദൃഷ്ടിദോഷം] ഉറപ്പായിട്ടില്ല.
എല്ലാവരുടേയും നമ്പറുകള്‍ നിരക്ഷരന് കൊടുത്തിട്ടുണ്ട്.

jayanEvoor said...

njaan theerchayaayum varum....

All the best for the meet!

HASH said...

ഞാനും എന്റെ സുഹൃത്തും ചെറായി മീറ്റിനു വരാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഹരീഷ്

ലതി said...

‘എന്നോട് ക്ഷമിക്കൂ സുഹൃത്തേ..
ഓർമ്മപ്പിശാച് മൂലം പറ്റിയ തെറ്റാണേ..’
ഹരീഷിനെ അങ്ങനെയൊരു പിശാച് ബാധിക്കില്ലാന്ന് തോന്നുന്നു.

ചാര്‍വാകന്‍ said...

ഞാന്‍ പേരുതന്നില്ലാരുന്നല്ലേ..ശരി എഴുതികോളൂ.

ശ്രീ said...

ലീവ് ശരിയാക്കാന്‍ പറ്റിയാല്‍ വരാമെന്ന് ഹരീഷേട്ടന്‍ വിളിച്ചപ്പോള്‍ സമ്മതിച്ചിരുന്നതാണ്. പക്ഷേ എന്തായാലും ഇപ്പോള്‍ വരാന്‍ പറ്റില്ല എന്ന് ഉറപ്പായി.

എങ്കിലും മീറ്റില്‍ പങ്കെടുക്കുന്നവര്‍ക്ക് എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു.

അനില്‍@ബ്ലോഗ് said...

ഹോ !
65+31
ഇപ്പോള്‍ തന്നെ കണ്‍ഫേം ആയോ?
ഹോള്‍ വേറെ വേണ്ടി വരുമോ?
:)

Raindrops said...

എല്ലാ ആശംസകളും നേരുന്നു.

സജി said...

ഹേയ്...
ഞാന്‍ വരുംസ്.
ടിക്കറ്റ് എടുത്തു.
ഞാന്‍ ഏകനാണ് !(സിനിമാപ്പേരല്ല എന്റെ സ്റ്റേറ്റസ് ആണ്)

എന്നാ പിന്നെ നേരില്‍... ന്താ?

അനില്‍@ബ്ലോഗ് said...

ഇത് സജി (അച്ചായന്‍ )അല്ലെ?

ഈണം ടീം- 1 എന്ന് ചേര്‍ക്കണം.

Areekkodan | അരീക്കോടന്‍ said...

വെള്ളപ്പൊക്കം കാരണം റൂട്ട്‌ മുടങ്ങിയില്ല എങ്കില്‍ ഞാനും ഏകനായി വരും,ഇന്‍ഷാ അള്ളാഹ്‌

മാണിക്യം said...

ഒരുക്കങ്ങള്‍ എത്തറ്റമായി?
ഞാന്‍ ഒരു കോളിങ്ങ് കാര്‍ഡ് വാങ്ങി വച്ചിട്ടുണ്ട് മീറ്റുമ്പോള്‍ വിളിക്കാന്‍ ....

വിഭവങ്ങള്‍ എന്തോക്കെ?
കാന്താരി ചമ്മന്തി കപ്പ ഉണ്ടവുമോ?
അതില്ലതെ ഹെന്തു മീറ്റ്?
ദൈവമെ നല്ല മഴക്കലമാണല്ലൊ,
ആരും കുട മറക്കല്ലേ.

പിശുക്ക് കാണിക്കാതെ എല്ലാവരും ഫോട്ടൊയും വിവരണവും എഴുതണം വന്നു ചേരാന്‍ സാധിക്കാത്ത എന്നെ പോലുള്ളവര്‍ക്ക് എത്ര വായിച്ചാലും കണ്ടാലും മതിയാവില്ലാ ..

അതു കൊണ്ട് പോസ്റ്റുകള്‍ പെരുകട്ടെ!
സൌഹര്‍ദങ്ങള്‍ വളരട്ടെ!!

എല്ലവരും സന്തോഷത്തോടെ സംഗമിക്കാനും സുരക്ഷിതരായി യാത്ര ചെയ്യനും പ്രര്‍ത്ഥിക്കുന്നു..

ജയ് ചെറായി ബ്ലോഗേഴ്സ് മീറ്റ്!!:)

തെക്കേടന്‍ said...
This comment has been removed by the author.
തെക്കേടന്‍ said...

പ്രിയപ്പെട്ട സുഹൃത്തുക്കളേ..... ചേറായി മീറ്റിന് വരണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. പക്ഷേ ചില ആരോഗ്യകാരണങ്ങളാല്‍ യാത്രയ്ക്ക് വിലക്ക് ഉള്ളതിനാല്‍ എനിക്ക് പങ്കെടുക്കാന്‍ കഴിയില്ല.( കൊച്ചിയിലെ കുഴികളാണ് പ്രശ്നം വഷ്‌ളാക്കിയതെന്ന് തോന്നുന്നു.) രണ്ടാഴ്ച്‌ത്തെ വിശ്രമത്തിനു ശേഷം ആഗസ്റ്റ് ആദ്യവാരമേ ഞാനിനി എറണാകുളത്തേക്കുള്ളു.
എല്ലാ ബ്ലോഗേഴ്സിനും ഈ സംഗമത്തിനുവേണ്ടി ചുക്കാന്‍ പിടിക്കുന്നവര്‍ക്കും എന്റെ എല്ലാ ആശംസകളും

കൊട്ടോട്ടിക്കാരന്‍... said...

അപ്പൊ 102 പേര്‍...
അനില്‍@ബ്ലോഗ് പറഞ്ഞപോലെ
ഹാള്‍ മാറ്റേണ്ടിവരുമോ...?

കൊട്ടോട്ടിക്കാരന്‍ 3+2 കൂട്ടിയാല്‍ മതി...
മൂന്നാമന് മൂന്നുമാസമേ ആയിട്ടുള്ളൂ....

നിരക്ഷരന്‍ പറഞ്ഞതിനോടു യോജിയ്ക്കുന്നുണ്ട്..
പക്ഷേ പേര് എഴുതിച്ചവരും ഇതൊക്കെ ശ്രദ്ധിയ്ക്കണ്ടേ..?

ശ്രദ്ധേയന്‍ said...

അസൂയ മൂത്ത പ്രവാസിയുടെ
ദിവാ സ്വപ്‌നങ്ങള്‍....

ഒക്കെ കണ്ടിരിക്ക്യ... അല്ലാതെന്താ...!! ആശംസകള്‍ വീണ്ടും.

വേദ വ്യാസന്‍ said...

ഹരീഷേട്ടാ,
ഞാനും കെട്ട്യോളും വരുന്നുണ്ട്

നാട്ടുകാരന്‍ said...

ഇത്രയും ആളുകള്‍ ഉള്ള സ്ഥിതിക്ക് ബ്ലോഗ് സമുദായത്തിന് അടുത്ത തിരഞ്ഞെടുപ്പില്‍ കുറച്ചു സീറ്റ്‌ ആവശ്യപ്പെട്ടാലോ ?
ഇല്ലെങ്കില്‍ തോല്‍പ്പിക്കും എന്ന് ഭീഷണിപ്പെടുത്താം!

നിരക്ഷരന്‍ said...

സീറ്റിനു വേണ്ടിയുള്ള കടിപിടിയില്‍ 45 അല്ലെങ്കില്‍ 75 ബ്ലോഗേഴ്സിന് പരുക്ക് എന്ന് പത്രവാര്‍ത്ത വരുത്താനുള്ള പരിപാടിയാണോ നാട്ടുകാരാ ?.... :):):)

Cartoonist said...

സ്റ്റീല്‍ക്കസേര 2, പ്ലാസ്റ്റിക്കെങ്കില്‍ 4 :
ഞാനൂണ്ട്.
94477 04693

സജി said...

ആകെ മൊത്തം കണ്‍ഫ്യൂഷന്‍!
എന്റെ പേരിനു നേരെ, 66 + 32 എന്ന് എഴുതിയിരിക്കുന്നു.

എന്റെ പ്രായമാണോ ഇത്?
ആണെങ്കില്‍ ഇതിലേത്?
ഒന്നാമത്തേത് ആണെങ്കില്‍ ,...പ്രശ്നം ആവും!
അനില്‍@ബ്ലോഗ്, സര്‍, അതെ,ഞാന്‍ തന്നെ!

നിരക്ഷരന്‍ said...

അച്ചായോ ....
എല്ലാവരുടേം പ്രായം അവരവരുടെ പേരിന്റെ നേരേ എഴുതിയിട്ടുണ്ട്.

അപ്പുവിന് 2 വയസ്സ്, നിരക്ഷരന് 10 വയസ്സ്, വെള്ളായണി വിജയേട്ടന് 31 വയസ്സ്, സിനിക്ക് 71 വയസ്സ്....അങ്ങനെ പോകുന്നു. കൂടുതല്‍ പേര്‍ ലിസ്റ്റില്‍ കയറിക്കൂടിയാല്‍ 100, 120 വയസ്സുള്ള മഹാത്മാക്കളെയൊക്കെ കാണാന്‍ പറ്റിയെന്ന് വരും. തല്‍ക്കാലം അച്ചായന്‍ ആ 32 വയസ്സില്‍ ലേലം ഉറപ്പിച്ചോളൂ.... :) :) ബാക്കി നമുക്ക് വരുന്നിടത്ത് വെച്ച് കാണാം. അല്ല പിന്നെ :)

മൊത്തം കണ്‍ഫ്യൂഷന്‍ തന്നെ :) :) :)

keralafarmer said...

മുന്‍ പോസ്റ്റില്‍ വരാമെന്നേറ്റിരുന്നവരും ഇപ്പോള്‍ ലില്റ്റില്‍ ഇല്ലാത്തവരും ധാരാളമുണ്ടല്ലോ. അവരെ രണ്ടാമത് രജിസ്റ്റര്‍ ചെയ്യേണ്ടത് അറിയിക്കുമല്ലോ. സജ്ജീവിനെ ഞാനാണ് അറിയിച്ചത്

നിരക്ഷരന്‍ said...

കേരളാ ഫാര്‍മര്‍ - ചേട്ടാ ആദ്യലിസ്റ്റില്‍ ഉള്ളവരെ അറിയിക്കാനുള്ള ശ്രമങ്ങളെല്ലാം നടത്തുന്നുണ്ട്. സജ്ജീവേട്ടനെ അറിയിക്കാന്‍ മുരളീകൃഷ്ണ ശ്രമിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഫോണ്‍ നമ്പറുകളെല്ലാം മാറിയതായിരിക്കുന്നതായാണ് മനസ്സിലാക്കിയത്.

എന്തായാലും ചേട്ടന്‍ അറിയിച്ച് സജ്ജീവേട്ടനെക്കൊണ്ട് കമന്റിടീകതിന് നന്ദിയുണ്ട്. എല്ലാവരും അതുപോലെ അവരവര്‍ക്ക് അറിയുന്നവരെ (ആ ലിസ്റ്റില്‍ ഉള്ളവരെ) കോണ്ടാക്‍റ്റ് ചെയ്തിരുന്നെങ്കില്‍ വളരെ ഉപകാരമായേനെ.

ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കി.

കഥാകാരന്‍ said...

പറ്റിയാല്‍ വരാമെന്നു നേരത്തെ ഏറ്റിരുന്നതാണു. എന്നാല്‍ വരാന്‍ പറ്റില്ലെന്നു ഇപ്പോള്‍ മനസ്സിലായി.എങ്കിലും എല്ലാവര്‍ക്കും എന്‍റെ ആശംസകള്‍.

വേദ വ്യാസന്‍ said...

കട പൂട്ടിയില്ലെ ? :-)

അനില്‍@ബ്ലോഗ് said...

ഇമെയില്‍ തപ്പി എടുക്കാനായവര്‍ക്കെല്ലാം മെയിലയച്ചിട്ടൂണ്ട്, അധികമാരും മിസ്സായിട്ടില്ല എന്ന് തന്നെ ആണ് വിശ്വാസം, നമുക്കിത്രയെ പറ്റുന്നിള്ളൂ കേരളാ ഫാര്‍മര്‍ ചേട്ടാ, അവരും ബന്ധപ്പെടാനൊരു ശ്രമം നടത്തണ്ടെ?

പഥികന്‍ said...

വരാനുള്ള അതിയായ ആഗ്രഹവും സമയക്കുറവും തമ്മിലൊരു സംഘര്‍ഷത്തിലായിരുന്നു. അതുകൊണ്ടാണ് തിരുമാനം വൈകിയത്. ഒടുവില്‍ ആഗ്രഹം വിജയിക്കുന്നു. ഞാന്‍ വരും. ഒരാള്‍മാത്രം. എന്നെയും കൂടി പരിഗണിക്കുമല്ലോ?

ഷിജു | the-friend said...

thamanu varunnundu. confirmed

Areekkodan | അരീക്കോടന്‍ said...

ദേ....കൊട്ടോട്ടികാരന്‍ പറഞ്ഞ്‌ പറഞ്ഞ്‌ എന്റെ ഫാമിലിയും (ഞാന്‍,ഭാര്യ,രണ്ട്‌ കുട്ടികള്‍) ചെറായിയിലേക്ക്‌

ലതി said...

മാണിക്യം,
വിഷമിക്കേണ്ട, എന്നു നാട്ടിൽ വന്നാലും വിളിച്ചാൽ മതി. നമുക്കു ചെറായിയിൽ കൂടാം.
മീറ്റിന്റെ ഈറ്റിനു കപ്പയുണ്ട്, കാന്താരിയില്ല.(തൊടുപുഷയിൽ വച്ചതുപോലത്തെ ചെണ്ടൻ കപ്പയല്ല.കപ്പപ്പുഴുക്കാണ്). പക്ഷേ,മീറ്റിനു കാന്താരിക്കുട്ടിയുണ്ടാവും.വരുന്ന എല്ലാവർക്കും സ്വാഗതം. വരാനാവില്ലെങ്കിലും,ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി. മീറ്റ് നന്നാക്കാൻ നമുക്കെല്ലാവർക്കും ശ്രമിക്കാം

ഹരീഷ് തൊടുപുഴ said...

ഏവരേയും താഴെയുള്ള പോസ്റ്റിലേക്ക് സ്വാഗതം ചെയ്യുന്നു...


http://kalyanasaugandikam.blogspot.com/2009/07/blog-post_21.html