Thursday, October 15, 2009

ആരായിത്തീരണം..

ബാല്യകാലങ്ങളിൽ അമ്മയുടെ കൂടെ പട്ടണത്തിലേക്കു ബസ്സിൽ യാത്രചെയ്യവേ; എന്റെ മനസ്സിൽ ഉരുത്തിരിഞ്ഞ ഒരു വലിയ ആഗ്രഹം... എങ്ങനെയെങ്കിലും ഒരു ബസ്സ് ഡ്രൈവെർ ആകുക എന്നതായിരുന്നു.
പിന്നെ മദ്യപിച്ചു തുടങ്ങിയപ്പോൽ; അതായതു പതിനാലാം വയസ്സിൽ...
ബാർ കൌന്ററിന്റെ മുൻപിൽ നിൽക്കെ ഞാനാഗ്രഹിച്ചൂ...
ഒരു ബാർ മാനാകണമെന്നു.
ഇഷ്ടം പോലെ വൈവിധ്യമാർന്ന വർണ്ണങ്ങളിലുള്ളതും, രുചിഭേദങ്ങൾ നിറഞ്ഞതുമായ ലഹരി പാനീയങ്ങൾ കൺകുളിർക്കേ കണ്ടാസ്വദിക്കാം..
ഇത്തിരി കുനിഷ്ടു കാണിച്ചാൽ മിച്ചം വരുന്നവ അകത്താക്കുകയും ചെയ്യാം..
പരമ സുഖം.
ഇതൊക്കെയായിരുന്നു മനസ്സിൽ..!!
പക്ഷേ ജീവിതമാകെ കീഴ്മേൽ മറിഞ്ഞതും ആ സമയത്തായിരുന്നു.
ബാറിലെ ഇരുണ്ടവെളിച്ചത്തിൽ; നനുത്തുറഞ്ഞ തണുപ്പിൽ കൂട്ടുകാരുമൊത്തു സ്വയം മറന്നാനന്ദിച്ചു കൂത്താടവേ.. ഇടക്കൊരു നിമിഷം
തന്റെ കണ്ണുകൾ ജനലിനുള്ളിലൂടെ വെളിയിൽ; ചുട്ടുപൊള്ളുന്ന വെയിലിൽ തന്റെ ഇളംകുഞ്ഞിനെ മാറോടണച്ചു, സാരിത്തുമ്പാൽ വെയിലിനെ മറച്ചു പ്രതിരോധിച്ചു മുന്നേറുന്ന ആ അമ്മയെ കണ്ടപ്പോൾ..
തന്നെ നൊന്തു പെറ്റ അമ്മയെ ഓർത്തുപോയി..
ഉത്തരവാദിത്വമില്ലാത്ത അച്ഛന്റെ പ്രവൃത്തികളിൽ മനം നൊന്തു; സ്വയം പട്ടിണി കിടന്നു തന്നെ പോറ്റി വളർത്താൻ പാടുപെടുന്ന തന്റെ അമ്മയെ..
താനും അതേ വഴി തന്നെ തിരഞ്ഞെടുക്കുമ്പോൾ..
നിർത്തീ; അന്നെന്റെ ആഗ്രഹങ്ങൾ... ഞാനാരായിത്തീരണമെന്നുള്ള!!!

27 comments:

ശ്രീ said...

സ്വന്തമായി ജോലി ചെയ്തുണ്ടാക്കുന്ന കാശു കൊടുത്ത് വെള്ളമടിച്ചിട്ടും മതിയാകാതെ ഭാര്യ കൂലിപ്പണിയ്ക്കു പോയി, വീടു പോറ്റാന്‍ സമ്പാദിച്ചു കൊണ്ടു വരുന്നതും കൂടെ തല്ലുപിടിച്ച് വാങ്ങി വെള്ളമടിച്ച് കോണ്‍ തെറ്റി നടക്കുന്ന സാധാരണക്കാര്‍ ഒരുപാടുള്ള നാടല്ലേ ഹരീഷേട്ടാ നമ്മുടേത്? ഇപ്പറഞ്ഞതിനപ്പുറമുള്ള കാഴ്ചകള്‍ കണ്ടാലും ഒരു തീരുമാനവും ആരും മാറ്റുമെന്ന് തോന്നുന്നില്ല...

[പതിനാലാമത്തെ വയസ്സില്‍ തുടങ്ങിയോ... നമിച്ചു. ;)]

ഹരീഷ് തൊടുപുഴ said...

ശ്രീകുട്ടാ; ഇതെന്റെ കാര്യല്ലാട്ടോ...ഹി ഹി

:)

ഉമേഷ്‌ പിലിക്കൊട് said...

ആഗ്രഹങ്ങള്‍ ........!!!!!!!!!!!
എത്ര സുന്ദരമായ പദം

വാഴക്കോടന്‍ ‍// vazhakodan said...

പിന്നെ മദ്യപിച്ചു തുടങ്ങിയപ്പോൽ; അതായതു പതിനാലാം വയസ്സിൽ..

ഹി ഹി നമിച്ചു :)

രഞ്ജിത് വിശ്വം I ranji said...

ബാറുകള്‍ക്ക് പുറം ലോകം കാണാനുള്ള ജനലുകള്‍ കൊട്ടിയടയ്ക്കപെട്ടതു കൊണ്ടാണോ എന്നറിയില്ല ഇപ്പോഴാരും കുടി നിര്ത്തുന്നതേയില്ല..

കുഞ്ഞന്‍ said...

ഹരീഷ് ഭായി..

ഇത്രയും ദുഖകരമായ ഒരു ജീവിതാവസ്ഥയായിരുന്നൊ, അതിൽ നിന്നും ഇന്ന് ഇത്രയും നല്ല രീതിയിൽ ജീവിക്കുന്ന ഹരീഷ്ഭായി മറ്റുള്ളവർക്ക് ഒരു മാതൃകയായിത്തീരട്ടെ..

അമ്പടാ കേമാ.....

ചുമ്മാ...കഥ എഴുതുമ്പോൾ ഇതുപോലെ വേണം പക്ഷെ അത് നടൻ ശ്രീനിവാസന്റെ പോലെയുള്ള രീതിയിലാകരുത് കാരണം അത് സിനിമയാണ്. സത്യമായും ഒരു വായനക്കാരൻ വിചാരിക്കുന്നത് ഇത് ഹരീഷിന്റെ ജീവിതാനുഭവമാണെന്നാണ്..ഒരു കഥാകാരന്റെ വളർച്ച ഞാൻ കാണുന്നു മാഷെ..ആശംസയോടെ..

സജി said...

എന്നേം ബൈക്കിനു പുറകില്‍ കേറ്റിയിരുത്തികൊണ്ടുള്ള ആ പോക്കുണ്ടല്ലോ..
മറന്നിട്ടില്ലല്ലോ?

ഇതു കഥയാണെന്നു ആരു പറഞ്ഞാലും ഞാന്‍ വിശ്വസിക്കൂലാ...

ramanika said...

ഇതിലെ മെസ്സേജ് ഇഷ്ടപ്പെട്ടു !

കുമാരന്‍ | kumaran said...

പോസ്റ്റിന്റെ സദുദ്ദേശത്തിന്‌ ഭാവുകങ്ങള്‍!

അനിൽ@ബ്ലൊഗ് said...

അപ്പോ ആരായി ?!!
ഹരീഷെ,
നല്ല എഴുത്ത്.

ഇ.എ.സജിം തട്ടത്തുമല said...

ചെറുതെങ്കിലും കഥ ആലോചനാമൃതം. ആശംസകൾ!

പാവത്താൻ said...

കഥയൊക്കെ കൊള്ളാം; ആരാകണം എന്നുള്ള ആഗ്രഹങ്ങളല്ലേ നിര്‍ത്തിയുള്ളു. വെള്ളമടി നിര്‍ത്തിയില്ലല്ലോ.. പിന്നെ ഡ്രൈവറാകണം എന്നാഗ്രഹിച്ചത് നാട്ടുകാരന്റെ നാട്ടുകാരന്‍ ഡ്രൈവര്‍ ചേട്ടന്‍ ഒറ്റയടിക്കു ഹെയര്‍പിന്‍ വളവു തിരിക്കുന്നതു കണ്ട് ഏതൊ പെണ്ണു പുറകിനു പോയ കഥ കേട്ടപ്പോഴല്ലേ?

MANIKANDAN [ മണികണ്ഠന്‍‌ ] said...

ഓരോ ആഗ്രഹങ്ങള്‍ വരുന്ന വഴിയേ :)

Typist | എഴുത്തുകാരി said...

പതിനാലാം വയസ്സില്‍ തുടങ്ങിയല്ലേ! ഡ്രൈവറാവണമെന്ന മോഹം ഏപ്പുചേട്ടന്റെ വീരകഥ കേട്ടിട്ടുതന്നെയാവണം.

ഉദ്യമം കൊള്ളാം ഹരീഷ്‌.

മാണിക്യം said...

ന്നിട്ട് ഹരീഷിപ്പോ ആരായീ?

ഭൂതത്താന്‍ said...

അതന്നെ ...പ്പോ ...ആരായി ....മാഷേ ....അതര്‍ഞിട്ടു വേണം ..നിക്ക് കുടി നിര്‍ത്താന്‍ ......
കഥ കൊള്ളാം...ട്ടോ .....തുടര്‍ന്നും അങ്ങോട്ട് അറ്മാതിക്ക് ഇഷ്ടാ

നാട്ടുകാരന്‍ said...

“ ചുട്ടുപൊള്ളുന്ന വെയിലിൽ തന്റെ ഇളംകുഞ്ഞിനെ മാറോടണച്ചു, സാരിത്തുമ്പാൽ വെയിലിനെ മറച്ചു പ്രതിരോധിച്ചു മുന്നേറുന്ന ആ അമ്മയെ കണ്ടപ്പോൾ..
തന്നെ നൊന്തു പെറ്റ അമ്മയെ ഓർത്തുപോയി..
ഉത്തരവാദിത്വമില്ലാത്ത അച്ഛന്റെ പ്രവൃത്തികളിൽ മനം നൊന്തു; സ്വയം പട്ടിണി കിടന്നു തന്നെ പോറ്റി വളർത്താൻ പാടുപെടുന്ന തന്റെ അമ്മയെ..
താനും അതേ വഴി തന്നെ തിരഞ്ഞെടുക്കുമ്പോൾ..“

ജീവിതം തിരിച്ചറിഞ്ഞ അന്നുമുതൽ ഇന്നുവരെ എല്ലാദിവസവും ഹരീഷ് മദ്യപാനം നിറുത്തുന്നതാണെന്നവിവരം നിങ്ങളെല്ലാമറിഞ്ഞിട്ടുണ്ടാവുമെന്ന വിശ്വാസത്താൽ ഹരീഷ് നാളെയും മദ്യപാനം നിർത്തും!

നിഷാർ ആലാട്ട് said...

ആരൊക്കെയൊ ആകന്നമെന്നു മോഹിച്ചു,

അവസാനം ഞാൻ ഞാനായി .

ചില സ്പർക്ക് കൾ ജീവിതത്തിൽ ആവശ്യമാണു ല്ലേ

മെസ്സെജ് ഇഷടപ്പെട്ടു
:)

lakshmy said...

അപ്പൊ കഥയായിരുന്നൂല്ലേ? :)
നന്നായിരിക്കുന്നൂട്ടോ

നരിക്കുന്നൻ said...

ഗൾഫിൽ നിന്നും ബാപ്പ കൊണ്ട് വരുന്ന പുത്തനുടുപ്പുകളും വാച്ചും ധരിച്ച് അത്തറും പൂശിനടക്കുമ്പോൾ ബാപ്പയെ പോലെ ആകണമെന്നായിരുന്നു മനസ്സിൽ.. പിന്നീട് അഞ്ചാം ക്ലാസിൽ രാധടീച്ചർ ആരാകാനാണ് ആഗ്രഹമെന്ന് ചോദിച്ചപ്പോൾ ജനലിഴയിലൂടെ പുറത്തേക്ക് നോക്കി ഐസ് വിൽക്കുന്ന മയമുട്ടിയാക്കനെപ്പോലെ എന്ന് പറഞ്ഞപ്പോൾ ക്ലാസിൽ ചിരിച്ചത് ടീച്ചർ മാത്രം..പതിനഞ്ചാം വയസ്സിൽ വരക്കുകയും പാടുകയും എഴുതുകയും ചെയ്യുന്ന അബ്ബാസ് മാഷെപ്പോലെ ഒരു അദ്യാപകനാകണമെന്ന് ആഗ്രഹിച്ചു. പതിനേഴാം വയസ്സിൽ കൂട്ടുകാരോടൊത്ത് സിനിമ കാണാൻ പോകുമ്പോൾ ഒരു മമ്മുട്ടിയോ മോഹൻലാലോ ഒക്കെ ആയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു. പിന്നീടെപ്പോഴോ നാട്ടിലൂടെ കൂട്ടുകാരോടൊത്ത് അലഞ്ഞ് നടക്കുന്നതിനിടയിൽ ഇടക്കെപ്പോഴോ വന്ന് പോകുന്ന ദേശാടനക്കിളികളെ പോലെ ആകാശത്ത് മാത്രം കണ്ടിട്ടുള്ള വെളുത്ത പൊട്ടുപോലെയുള്ള വിമാനത്തിൽ വന്നിറങ്ങുന്ന ജ്യേഷ്ടൻ മാരെ പോലെ ഒരു ഗൾഫ്കാരനാകണമെന്നാഗ്രഹിച്ചു. ഇന്നിപ്പോൾ പ്രവാസത്തിന്റെ നീറുന്ന നെരിപ്പോടിൽ അകലെ പച്ചവിരിച്ച് കിടക്കുന്ന എന്റെ നാടിന്റെ സ്വച്ഛന്തതയിലേക്ക് ഒന്ന് മടങ്ങാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് വെറുതെ മോഹിച്ച് പോകുന്നു.
നിലക്കാത്ത ആഗ്രഹങ്ങളുടെ ലോകത്ത് ഇനിയും പ്രതീക്ഷകളൂടെ കിരണങ്ങൾ സൂക്ഷിച്ച് കാത്തിരിക്കാം.

സസ്നേഹം
നരി

ധനേഷ് said...

ഈ പതിന്നാലെന്ന് പറയുമ്പോള്‍ നമ്മുടെ, പതിമൂന്നിനും പതിനഞ്ചിനും ഇടക്കുള്ള...

സോറി.. നേരിട്ട്കണ്ടപ്പോള്‍ ശരിക്കൊന്ന് ബഹുമാനിക്കാന്‍ സാധിച്ചില്ല...

ബിനോയ്//HariNav said...

പതിനാലാം വയസ്സില്‍..!!
ഹരീഷ്‌ഭായ് എതിരൊന്നും പറയല്ല്, ഞാനിനി "അണ്ണാ" എന്നേ വിളിക്കൂ :)))

സുപ്രിയ said...

:)

unnimol said...

agrahangal athillayirunnuvengil alle?

ഗീത said...

ഇതിലെ കഥാനായകന്‍ ആരായാലും അയാളെ ബഹുമാനിക്കുന്നു. കണ്ണുകളും മനസ്സും കൊണ്ട് ആ അമ്മയെ കണ്ടല്ലോ. അതുമതി.

jayanEvoor said...

നല്ല സന്ദേശം...!

(എന്റെ ജീവിതമല്ല എന്റെ സന്ദേശം!)

ചാണക്യന്‍ said...

അങ്ങനെയാണല്ലെ ഹരീഷ്, ഹരീഷായത്...:):):):)