Tuesday, November 10, 2009

ഭാവിയിൽ ഞങ്ങളുടെ ഇടുക്കി നാമാവശേഷമാകുമോ??

ഭാവിയിൽ വരും തലമുറയോട്; “മുല്ലപ്പെരിയാർ കായൽ” കാണിച്ചു കൊടുത്തിട്ട് അതു സ്ഥിതി ചെയ്യുന്ന പ്രദേശം, പണ്ട് ജനങ്ങൾ ഇടതിങ്ങിവസിച്ചിരുന്ന ഇടുക്കി എർണാകുളം ജില്ലകളുടെ തീരദേശ അല്ലെങ്കിൽ സമതല പ്രദേശങ്ങളായിരുന്നുവെന്നു പരിചയപ്പെടുത്തി കൊടുക്കേണ്ട അവസ്ഥ വരുമോ ആവോ??



ജലവിഭവ വകുപ്പിന്റെ പഠനറിപ്പോർട്ടു പ്രകാരം; റിക്ടർ സ്കെയിലിൽ 6.5 ശേഷിയുള്ള ഭൂകമ്പം നിമിത്തമോ, ശക്തമായ പേമാരി മൂലം ജലനിരപ്പു ക്രമാതീതമായി ഉയരുന്നതു നിമിത്തമോ, ഡാമിന്റെ ബലക്ഷയം മൂലം ചോർച്ചയുണ്ടായോ ഡാം തകരാനുള്ള സാധ്യത വിരളമല്ലാ എന്നതാണു അറിയുന്നതു. നിലവിൽ 15 TMC അതായതു 42,000 കോടി ലിറ്റെർ സംഭരണശേഷിയുള്ള മുല്ലപ്പെരിയാർ അണക്കെട്ടു തകർന്നാൽ, അതു മൂലം ഒഴുകി വരുന്ന ജലം 35 കിലോമീറ്റെർ താഴെയുള്ള ഇടുക്കി ഡാമിനു താങ്ങാൻ കഴിയാതെ വന്നാൽ; എർണാകുളം ഇടുക്കി ജില്ലകളുടെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാകും. അണകെട്ടു തകർന്നാൽ തൊട്ടുതാഴെയുള്ള വണ്ടിപ്പെരിയാർ ടൌണിലെ പാലത്തിന്റെ മുകളിൽ നിന്നും 20 അടി പൊക്കത്തിൽ ജലനിരപ്പുയരുമെന്നാണു വിദഗ്ധ നിഗമനം. രക്ഷാപ്രവർത്തനം അസാധ്യമാക്കുന്ന രീതിയിലുള്ള ജലത്തിന്റെ ഫോഴ്സ് വണ്ടിപ്പെരിയാർ, സമീപ പ്രദേശങ്ങളായ ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പൻ കോവിൽ തുടങ്ങിയ പഞ്ചായത്തുകളെയും ജലത്തിനടിയിലാക്കും. 25 TMC ശേഷിയുള്ള ഇടുക്കി ഡാമിൽ 60% ത്തോളം ജലസംഭരണമുണ്ട്. മുല്ലപ്പെരിയാർ തകർന്നു ഒഴുകി വരുന്ന ജലത്തിനെ ഉൾകൊള്ളാൻ 40% ശേഷിയേ ഇടുക്കി ഡാമിനുണ്ടാകൂ. അതിൽ തന്നെ; പൊട്ടിയൊലിച്ചു വരുന്ന ജലപ്രളയത്തിൽ കല്ലും മണ്ണും ധാരാളമായി ഉണ്ടാകാനിടയുള്ളതുകൊണ്ട്, പകുതി സംഭരണശേഷിയേ കണക്കുകൂട്ടാനാകൂ.



അതായത്, ഇടുക്കി ഡാമിനു ഈ പ്രളയജലത്തെ താങ്ങാനാകാതെ വന്നാൽ; 40 TMC യോളം ജലമായിരിക്കും താഴെ മൂലമറ്റം, തൊടുപുഴ, മൂവാറ്റുപുഴ, പിറവം etc എന്നിവിടങ്ങളിലെക്കു ഒഴുകി എത്തുക. തൊട്ടു താഴെയുള്ള കുളമാവുഡാം, തൊടുപുഴയ്ക്കു 5 കി.മീ. മുൻപുള്ള മലങ്കരഡാം എന്നിവ നാമാവശേഷമാകും എന്നു പറയേണ്ടതില്ലല്ലോ. സമുദ്രനിരപ്പിൽ നിന്നും 2100 ലേറെ അടിയിൽ സ്ഥിതി ചെയ്യുന്ന മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്ഥാനം ദുരന്തത്തിന്റെ ആഴം എത്രത്തോളം വർദ്ധിപ്പിക്കും എന്നു ഊഹിക്കുമ്പോഴാണു ഞെട്ടലുണ്ടാകുന്നത്.



വാൽ: അണകെട്ടു തകർന്നാൽ കൂലം കുത്തി കുതിച്ചൊഴുകി വരുന്ന ജലപ്രളയം എന്റെ വീടിന്റെ തൊട്ടു താഴെ ഒഴുകുന്ന തൊടുപുഴ ആറിന്റെ ജലനിരപ്പിനെയും, വിസ്തൃതിയേയും എത്ര വർദ്ധിപ്പിക്കുമെന്നു ഊഹിക്കൻ കഴിയുന്നുണ്ടല്ലോ.



നിലവിലുള്ള ജലനിരപ്പിനേക്കാളും വെറും പത്തടി പൊക്കത്തിലാണു വീടിരിക്കുന്ന സ്ഥാനം. 40 TMC ജലം..!! ഓർക്കാൻ കൂടി പറ്റുന്നില്ല. വീടിന്റെ മുകളിൽ കയറി ഇരുന്നാലോ?? അപ്പോഴും 20 അടിയേ മൊത്തത്തിൽ വരുകയുള്ളൂ. തെങ്ങു കയറ്റം പഠിച്ചാലോ?? തെങ്ങിൽ കയറി രക്ഷപെടാമായിരുന്നു..!! പ്രളയം വരുമ്പോൾ സകലജീവജൈവജാലങ്ങളേയും കടപുഴക്കി കൊണ്ടു പോകില്ലേ... അല്ലേ!! അപ്പോൾ അതു കൊണ്ടും കാര്യമില്ല. ഈ ആറ് ഒഴുകി എത്തിച്ചേരുന്നതു പിറവത്തു വെച്ചു വൈക്കം കായലിലേക്കാണു. ഈ പ്രളയജലത്തെ താങ്ങുവാനുള്ള കെൽ‌പ്പ് വൈക്കം കായലിനുണ്ടാകുമോ?? കുറെയൊക്കെ കടലിൽ ചേരുമായിരിക്കാം. എന്നാലും..?? അപ്പോൾ..?? അവസാനം മദ്ധ്യകേരളത്തിന്റെ ഭൂരിഭാഗവും ഒന്നെങ്കിൽ കടലിനടിയിലായിത്തീരും..!! എന്നിട്ടവസാനം പറയാമല്ലോ... “മുല്ലപ്പെരിയാർ കായലി” ന്റെ വൃഷ്ടി പ്രദേശമാണിതൊക്കെയെന്നു..!! അല്ലേ..



(കടപ്പാട്: ഇന്നത്തെ [10/11/09] മലയാള മനോരമ പത്രത്തിൽ ശ്രീ. ആർ.കൃഷ്ണരാജ് തയ്യാറാക്കിയ ലേഖനത്തെ ആധാരമാക്കി എഴുതിയ കുറിപ്പുകൾ)

32 comments:

ഹരീഷ് തൊടുപുഴ said...

ചിരിച്ചോ ചിരിച്ചോ..!!

മനുഷ്യനിവിടെ പ്രാന്തും പിടിച്ചിരിക്കുവാ..:)

lekshmi. lachu said...

നാളെ മഴപെയ്യും എന്ന് കരുതി ഇന്നേ കുട പിടിക്കണോ...??വരാനുള്ളത് വരും.എന്തായാലും രണ്ടായിരത്തി പതിമൂന്നില്‍ ലോകം അവസാനിക്കാന്‍ പോകയലെ...എന്ന് കരുതി അടിച്ചു പൂസാകണ്ട കേട്ടോ ഹരീഷ് ഏട്ടാ..
ശുഭപ്രതീക്ഷ നല്‍കൂ..നാളെ ഉണര്‍ന്നു എഴുനെല്‍ക്കുമ്പോഴും തൊടുപുഴ എന്ന സ്ഥലം അതുപോലെ കാണാന്‍ കഴിയും എന്ന പ്രതീക്ഷ..നാളെയെ കുറിച്ചുള്ള നല്ല പ്രതീക്ഷയില്‍ അല്ലെ എല്ലാരും ജീവിക്കുനത് തന്നെ...
പ്രാന്ത് ഇപ്പോ തന്നെ പിടിക്കണ്ട..ഇനിയും സമയം ഉണ്ടുന്നെഹഹ..

ഡോക്ടര്‍ said...

ഹരീഷ് ഭായി ഇങ്ങ് മല"ബാറിലേക്ക്" "കുടി"യേറുന്നോ?

പ്രിയ said...

പൊതുജനങ്ങളെ സംഘടിപ്പിച്ച് ഒരു ഹര്‍ത്താല്‍ നടത്തി കോടതിയുടെയും രാഷ്ട്രീയക്കാരുടെയും കണ്ണ് തുറപ്പിക്കാന്‍ വഴിയുണ്ടോ എന്നു ആലോചിക്കണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇല്ലെങ്കില്‍ വെള്ളത്തില്‍ നിന്നു പൊങ്ങിവന്ന കേരളത്തിനെ വെള്ളം തന്നെ കൊണ്ടുപോകും.

അനില്‍@ബ്ലോഗ് // anil said...

ഹരീഷെ,
ഗൌരവമായ വിഷയമാണ്.
കുറച്ച് മുമ്പ് ഇക്കാര്യം ഞങ്ങളിവിടെ സംസാരിച്ചിട്ടേ ഉള്ളൂ. പ്രധാന പ്രശ്നം തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്. സങ്കുചിത ചിന്തകളുടെ അടിസ്ഥാനത്തില്‍ പരസ്പരം മത്സരിക്കുന്ന രണ്ട് മുന്നണികളാണ് അവിടെ,ഒരു ദേശീയ കാഴ്ചപ്പാട് ഉള്ള പാര്‍ട്ടികള്‍ അവിടെയില്ല.
അധികാരം നിലനിര്‍ത്താന്‍ കേന്ദ്രത്തില്‍ അവരുടെ സഹായം കോണ്‍ഗ്രസ്സ്, കോണ്‍ഗ്രസ്സിതര കക്ഷികള്‍ക്ക് കൂടിയേ തീരൂ താനും. ഈ സാഹചര്യത്തില്‍ കേരളത്തിന്റെ താത്പര്യ്യങ്ങള്‍ സംരക്ഷിക്കാന്‍ ആളില്ല. നമ്മള്‍ ഇവിടെ ഒരു ദിവസത്തെ പ്രക്ഷൊഭം സംഘടിപ്പിച്ചതോണ്ടൊന്നും കാര്യമില്ല, വളരെ ശക്തമായ എന്തെങ്കിലും ആക് ഷനുകള്‍ പ്ലാന്‍ ചെയ്ത്രേ പറ്റൂ.

Typist | എഴുത്തുകാരി said...

ഹരീഷ്, വളരെ വളരെ ഗൌരവമായ കാര്യം.

(1) നാമാ“വി”ശേഷമല്ലല്ലോ, നാമാവശേഷമല്ലേ?

(2) ഇടുക്കി “ഞങ്ങളുടെ” മാത്രമല്ലല്ലോ, ഞങ്ങളുടേയും കൂടിയല്ലേ,)വെള്ളത്തിലാവുന്നതു നിങ്ങളാണെങ്കിലും:)

(3) എന്നാലും എനിക്കു ചിരിവന്നൂട്ടോ, ഹരീഷും ആവണിക്കുട്ടിയും അമ്മയും എല്ലാരും കൂടി തെങ്ങിന്റെ മുകളില്‍കയറിയിരിക്കുന്നതു മനസ്സില്‍ കണ്ടിട്ട്‌.

(4) ചിലരൊന്നും (കമെന്റ്‌) ഇപ്പഴും കഴിഞ്ഞ പോസ്റ്റിന്റെ ഹാങ്ങ് ഓവറില്‍നിന്നു തിരിച്ചെത്തിയിട്ടില്യാട്ടോ.

ഇതൊക്കെ തമാശ. ഇനി കാര്യം.അല്ല, ഹരീഷ്, അനില്‍ പറഞ്ഞപോലെ ശക്തമായ എന്തെങ്കിലും ചെയ്തേ പറ്റൂ. തമിഴ് നാടിനൊന്നും വരാനില്ല. പ്രശ്നം നമുക്കല്ലേ?

chithrakaran:ചിത്രകാരന്‍ said...

ഒരു കൊഴപ്പവും സംഭവിക്കില്ലെന്നെ...
എല്ലാറ്റിനും വഴിയുണ്ടാകും.

Anil cheleri kumaran said...

ചേട്ടന്‍ കണ്ണൂരേക്ക് വാ.. (ഒക്കെ ശരിയാകുമെന്നേ.)

.. said...

ഈ വിഷയത്തില്‍ ഞാന്‍ എഴുതിയ പോസ്റ്റ്‌ എല്ലാവരും ദയവായി കാണുക.....

മാദ്ധ്യമങ്ങള്‍ക്ക് ആഘോഷങ്ങളുടെ ദിനരാത്രങ്ങള്‍ സമ്മാനിക്കുകയും നിയസഭയില്‍ വന്‍ പൊട്ടിത്തെറികള്‍ സൃഷ്ട്ടിക്കുക്കയും ചെയ്ത മുല്ലപെരിയാര്‍ ഇതിഹാസങ്ങള്‍ രചിക്കുമ്പോള്‍ കേരളത്തിലെ നാല്പതു ലക്ഷം ജനങളുടെ വില പറയുകയാണ്‌ ശ്രീമാന്‍ മുല്ലപെരിയാര്‍ .....450 ദശ ലക്ഷം ഘനയടി ജലം ഒരു സമൂഹത്തിന്റെ ഉന്മൂല നാശത്തിനായി ദിവസങ്ങള്‍ എണ്ണുമ്പോള്‍ രാഷ്ട്രിയ പാര്‍ടികള്‍ ഒരു സിനിമ കാണുന്ന ലാഘവത്തില്‍ കാഴ്ച്ചക്കാരകുമ്പോള്‍ ഭീതിയുടെ ഉരുള്‍പൊട്ടല്‍ പെരിയാര്‍ നിവാസികളുടെ ഉറക്കം കെടുത്തുന്നു ..ബേബി ഡാം എന്ന പേരില്‍ നാം മുല്ലപെരിയാറിനെ കൊചാക്കുമ്പോള്‍ നാം മനസിലാക്കാതെ പോകുന്നത് ഇതുണ്ടാക്കുന്ന പ്രശങ്ങള്‍ ഒരിക്കലും കൊച്ചാക്കാന്‍ ആവാത്ത വിധം ഭീകരം ആണ് എന്ന വസ്തുതയാണ് .ഈ ഡാമിന് സമാനമായ ഡാമുകള്‍ക്ക് അമേരിക്കന്‍ സൊസൈറ്റി ഓഫ് സിവില്‍ എന്ജിനീര്‍ പറയുന്നതു വെറും 50 വര്ഷം കാലാവധിയാണ് ...പക്ഷെ ഒന്നോര്‍മിക്കുക്ക നമ്മുടെ മുല്ലപെരിയാര്‍ 112 വര്‍ഷം പിന്നിടുമ്പോള്‍ ഭീകരതയുടെ വിത്തുകള്‍ മലയാളിയുടെ മനസില്‍ വിതറുന്നു ...സുര്‍കി മിശ്രിതം ഉപയോഗിച്ചു നിര്‍മിച്ച ഈ ഡാമിന്റെ പ്ലാസ്റ്ററിംഗ്ഇളകുന്നതും ,വിള്ളലുകളും ,അടി ഉറവകളും മാദ്ധ്യമങ്ങളുടെ സ്ഥിരം കോളത്തില്‍ ഒതുങ്ങുമ്പോള്‍ ഒതുങ്ങാത്തത് ഇവിടുത്തെ നിവാസികളുടെ നൊമ്പരമാണ് എന്നത് സത്യം ..സ്വന്തം തലയ്ക്കു മീതെ ഡമോക്ലസിന്റെ വാള്‍ പോലെ ഒരു ദുരന്തം കാത്തിരിക്കുന്നു എന്ന സത്യം ഇന്നവര്‍ അറിയുന്നു ...കഴിഞ്ഞ വര്‍ഷം ഡാമിന്റെ നിയന്ത്രണ രേഖയായ 138 അടി കവിഞ്ഞു വെള്ളം നിറഞ്ഞപ്പോള്‍ അവിടുത്തുകാരന്റെ മനസിലൂടെ പോയ ഭീതിക്ക്‌ ഒരു സുനാമിയുടെ ശക്തിയുണ്ടായിരുന്നു എന്നറിയുക .രാഷ്ട്രിയ പാര്‍ടികള്‍ക്ക് സ്ഥിരം ചെളി വാരി എറിയാനും മാദ്ധ്യമങ്ങളുടെ സെന്‍സേഷനല്‍ -ഇസത്തിനും എന്നും ഈ ഡാം വിധേയനായിരുന്നു ..എങ്കിലും ഇതിന്റെ ഭീകരത വ്യെക്തമായി അറിഞ്ഞത് സമീപ വാസികള്‍ മാത്രമെ അറിഞ്ഞിട്ടുള്ളൂ എന്നത് വേദന ഉളവാക്കുന്നു .
ബ്ലോഗുകളിലും പത്രങ്ങളിലും മുല്ലപെരിയാരിലേക്ക് ഉള്ള വി.ഐ.പി. സന്ദര്‍ശനം വാര്‍ത്തയായപ്പോള്‍
വാര്‍ത്തകളില്‍ നിന്നും ഒഴിവാക്കപെട്ടവരും വാര്‍ത്തയിലൂടെ വീഴ്തപെട്ടവരും ഡാമിന് 6 k.മ മാത്രം അടുത്തുള്ള ഉപ്പുതറ പഞ്ചായത്തിലെ വള്ളക്കടവ് ഗ്രമാകാരയിരിക്കും.6 k.m എന്നത് ഡാമിന് ഒരു ദൂരം അല്ല എന്നത് അറിയാമല്ലോ ?അതിനാല്‍ സുരക്ഷ ഭീഷണികളില്‍ ഏറ്റവും കൂടുതല്‍ വ്യാകുലപ്പെടുന്നത്‌ ഇവരായിരിക്കും .
>>കൂടുതല്‍ വായിക്കാന്‍ ഞാന്‍ എഴുതിയ ഈ പോസ്റ്റ്‌ കാണുക....
ഇവിടെ ക്ലിക്കുക

Manikandan said...

ഹരീഷേട്ടാ വളരെ പ്രാധാന്യമുള്ള വിഷയം. ഇത് എന്തായാലും അത്ര പെട്ടന്നൊന്നും തര്‍ക്കം തീരുന്ന ലക്ഷണം ഇല്ല. ഇന്ന് സുപ്രീം കോടതിയും തീരുമാനിച്ചിരിക്കുന്നു; ഈ വിഷയം ഭരണഘടനാബഞ്ചിനു വിടാന്‍. ഇനി എല്ലാം ആദ്യമേതുടങ്ങണം വാദവും വിസ്താരവും. അതുവരെ സ്റ്റാറ്റസ്‌കോ. ഇപ്പോളത്തെ നിലതുടരാന്‍. ഇതു നമുക്ക് മുല്ലപ്പെരിയാര്‍ ഡാമിനോടും പറയാം‍. ഞങ്ങളുടെ പരമമായ നീതിപീഠം നിന്റെ കാര്യത്തില്‍ സ്റ്റാറ്റ്സ്‌കോ പ്രസ്താവിച്ചിരിക്കുന്നു. അതുകൊണ്ട് ഭരണഘടനാ ബഞ്ചിന്റെ തീരുമാനം വരും വരെ നീ തകരരുത്. തകര്‍ന്നാല്‍ അത് കോടതിയല്‍ക്ഷ്യമാവും എന്ന്. നീതിപീഠത്തിന്റെ അത്രയും കാഠിന്യം ഒരു പക്ഷേ മുല്ലപ്പെരിയാറിനുണ്ടാവില്ല. അത് തകരാതെ നിന്നേയ്ക്കും. നമുക്ക് അങ്ങനെ വിശ്വസിക്കാം.

പിന്നെ അങ്ങ് ഇടുക്കിയില്‍ നിന്നും നിങ്ങള്‍ ഇവിടെ എത്തുമ്പോള്‍ ഞങ്ങളും കാണും സ്വീകരിക്കാന്‍. നമുക്ക് ഒരുമിച്ച അറബിക്കടലില്‍ ചേരാം. അതോടെ നമ്മുടെ നാട് രക്ഷപെടില്ലെ. നൂറുകണക്കിന് ആളുകള്‍ മരിച്ച സുനാമി നമ്മുടെ ഭരണാധിപന്മാര്‍ ആഘോഷിച്ചത് ഓര്‍ക്കുന്നില്ലെ. കടലിന്റെ ഗന്ധം പോലും എത്താത്തിടത്ത് റോഡുകള്‍. പുതിയ വീടുകള്‍. വൈദ്യുത പദ്ധതികള്‍. സുനാമിയുടെ ദുരിതം അനുഭവിച്ച പലരും, വീടുനഷ്ടപ്പെട്ടവര്‍ ഉള്‍പ്പടെ ഇപ്പോഴും ദുരിതാശ്വാസക്യാമ്പില്‍. കിട്ടിയ കോടികള്‍ ചിലവൊഴിച്ചതിനു കണക്കില്ല. അപ്പോള്‍ നാല്പതു ലക്ഷം പേര്‍ മരിച്ചാലോ. ലോകത്തിന്റെ എവിടെനിന്നെല്ലാം എത്ര കോടികള്‍ ഇവിടെ ഒഴുകിയെത്തും. അതെങ്ങനെ വീതിക്കണം എന്ന ചിന്തയിലാവും ഭരണാധികാരികള്‍.

ഭാഗ്യമുണ്ടെങ്കില്‍ ഇതൊന്നും വേണ്ടിവരില്ല. രണ്ടായിരത്തി പന്ത്രണ്ടോടെ എല്ലാം തീരും. ഇപ്പോള്‍ അങ്ങനെയും ഒരു ശ്രുതി കേള്‍ക്കുന്നുണ്ടല്ലൊ.

“അനന്തം അജ്ഞാതമവര്‍ണ്ണനീയം
ഈ ഗോളലോകം തിരിയുന്ന മാര്‍ഗ്ഗം
അതിങ്ങലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്ന മര്‍ത്യന്‍ കഥയെന്തു കണ്ടു”

സാജന്‍| SAJAN said...

ഹരീഷേ, ഡോണ്ട് വറി മാന്‍ :)
അങ്ങനെയൊന്നും സംഭവിക്കില്ല, നല്ലതേ വരൂ എന്ന് പ്രതീക്ഷിക്കൂ.
ഇവിടെ ആരോ പറഞ്ഞത് പോലെ, രാഷ്ട്രീയപാര്‍ട്ടികളെ മാറ്റി നിര്‍ത്തിയ ഒരു ജനമുന്നേറ്റം ചിലപ്പൊ പ്രാവര്‍ത്തികമായേക്കും.

പക്ഷേ വറ്റി വരണ്ടുണങ്ങിയ തമിഴിനു ഈ ജലം ജീവനായത് കൊണ്ട് അത് നിഷേധിക്കുന്നത് നീതിയുക്തമാവില്ല എന്നത് പച്ചപരമാര്‍ത്ഥം,
ആ ഉറപ്പ് നല്‍കാന്‍ ഭരണ നേതൃത്വത്തിനായാല്‍ പ്രശ്നം എന്നത്തേക്കുമായി പരിഹരിക്കപ്പെട്ടേക്കും, മറ്റൊരു (25 വര്‍ഷമെങ്കിലും എടുത്ത് )പുതിയ ഡാമിന്റെ നിര്‍മ്മാണവും നടന്നേക്കും :)

സജി said...

ഡേയ് കരീശ് ശിന്നപ്പയ്യ,

തമിള് മക്കള്ക്കു തണ്ണികൊടുക്കാമല്‍, പുതിശു ഡാം കെട്ടറുതുക്കു, പ്ലാന്‍ പണ്ണ പോകറെയാ?
തിരുട്ടു കേരള മക്കളേ, ഉങ്കളൂക് നടികര്‍ മന്നന്‍, രജനിയെത്തെരിയുമാ? ഒത്തക്കയ്യാലേ ഇന്ത ഡാം സുപ്പോര്ട്ട് പണ്ണുവാര്‍.

ആമാണ്ടാ!

ആണാല്‍ കഴുവര്കളൈ, നീക്കള്‍ യാരും പയപ്പെട വേണ്ടാം.

തമില് മക്കള്‍ ഒരുതടവു ശൊന്നാല് നൂറു തടവു ശൊന്നമാതിരി.


എന്രു
വീരപാണ്ഡ്യ കട്ടബൊമ്മന്

ശ്രീ said...

നിസ്സാരമായി കാണാവുന്ന കാര്യങ്ങളല്ല പറഞ്ഞിരിയ്ക്കുന്നതൊന്നും...

എന്നാലും ശുഭപ്രതീക്ഷ നഷ്ടപ്പെടുത്താതിരിയ്ക്കാം.. അല്ലേ?

പാവത്താൻ said...

ഇതൊക്കെ മുന്നില്‍ കണ്ടല്ലേ ദീര്‍ഘവീക്ഷണത്തോടെ സര്‍ക്കാര്‍ എല്ലാ കുട്ടികളേയും നീന്തല്‍ പഠിപ്പിക്കും എന്നു പ്രഖ്യാപിച്ചിരിക്കുന്നത്. ഹരീഷൊന്നു കൊണ്ടും പേടിക്കാതിരിക്കണ്ട......

കാലചക്രം said...

ചര്‍ച്ചകള്‍ ചൂടേറിവരുന്നു, സര്‍വേകള്‍ പുരോഗമിക്കുന്നു..
ഓരോ മഴക്കാലത്തും കേരളത്തിലെ പതിവുകാഴ്‌ചയാണിത്‌.
ജലനിരപ്പേറുന്നതും ആളിയാറില്‍ ഷട്ടര്‍ തുറക്കുന്നതും
ഇതിപ്പോ എത്ര തവണയായി...!!!
എന്നും ഒരേതരം പ്രസ്‌താവനകള്‍...
ഇപ്പോ വഴികണ്ടെത്തും, സര്‍വേ ഉടന്‍ പൂര്‍ത്തിയാവും
എന്നൊക്കെ...ലക്ഷക്കണക്കിന്‌ ജീവന്‌ വിലപറഞ്ഞുള്ള ഈ കളിക്കെതിരെ പ്രതിഷേധിച്ചും ശബ്ദമുയര്‍ത്തിയും
നമ്മില്‍ ചിലര്‍...
പ്രതീക്ഷകളാണ്‌ ഇപ്പോഴും അത്താണിയാവുന്നത്‌....
ഇത്രയും വലിയൊരു പ്രശ്‌നത്തെ
ഉള്‍ക്കിടിലത്തോടെയല്ലാതെ കാണാന്‍ കഴിയില്ല...
മാറിമാറി വരുന്ന സര്‍ക്കാറുകള്‍ പാതിമയക്കത്തിലാവുമ്പോള്‍ ജനമുന്നേറ്റംതന്നെ ഇതിനായി വേണ്ടിവരും..
എല്ലാം ശരിയാവുമെന്നുകരുതി ജീവിക്കാം...

നാട്ടുകാരന്‍ said...

“തൊട്ടു താഴെയുള്ള കുളമാവുഡാം, തൊടുപുഴയ്ക്കു 5 കി.മീ. മുൻപുള്ള മലങ്കരഡാം എന്നിവ നാമാവശേഷമാകും എന്നു പറയേണ്ടതില്ലല്ലോ. “

പേടിക്കെണ്ട ഹരീഷ്ജി,

കാരണം ഇടുക്കി പൊട്ടിയാലും നമ്മൾക്കൊന്നുമില്ല! മൂലമറ്റം തുരങ്കത്തിലൂടെ വരുന്ന വെള്ളം മാത്രമെ തൊടുപുഴയാട്ടിലെത്തൂ... പൊട്ടുന്ന വെള്ളം മുഴുവൻ കോതമംഗലം, മുവാട്ടുപുഴ, പെരുംബാവൂർ, ആലുവ, പിറവം എന്നിവ വഴി കൊച്ചിയും തൂത്തു തുടച്ച് പൊക്കോളും!

എന്റെ ഈ ആശ്വാസമാണു ആകെയുള്ള ഒരു സമധാനം. പത്തൻപതു ലക്ഷം ആളുകൾ പോയാലും നമ്മൾ തൊടുപുഴക്കാർ മിച്ചമുണ്ടാവില്ലേ.... അതുകൊണ്ടു നമ്മൾക്കു സന്തോഷമായിരിക്കാം ..... ഈശ്വരാ..... അങ്ഗനെയൊന്നുമല്ലെങ്കിൽ എനിക്കാണെങ്കിൽ തെങ്ങുകയറ്റം അറിയാനും വയ്യ!

Lathika subhash said...

ഹരീഷേ,
ഗൌരവമുള്ള വിഷയം തന്നെ.
എങ്കിലും നമുക്കു ശുഭം പ്രതീക്ഷിക്കാം.

Sabu Kottotty said...

ബ്ലോഗര്‍മാരെല്ലാരുംകൂടി ഒന്നൊത്തു ശ്രമിച്ചാല്‍ മുല്ലപ്പെരിയാര്‍ ഡാം പുതുക്കിപ്പണിയാന്‍ പറ്റില്ലേ...?

Gopakumar V S (ഗോപന്‍ ) said...

ഈ ജാഗ്രത നല്ലതു തന്നെ... കൊള്ളാം

Silan said...

പറക്കാന്‍ പഠിക്കുന്നതാകും നല്ലത്. അല്ലെങ്കില്‍ ഹാരിപോട്ടര്‍ സിനിമയിലെപ്പോലെ നല്ല വലിയ പക്ഷികളെ വളര്‍ത്താം. ഡാം പൊട്ടുമ്പോള്‍ അതിന്‍റെ പുറത്തു കയറി രക്ഷപ്പെടാമല്ലോ.. ഹ. ഹ..

Silan said...

നമ്മുക്ക് പരശുരാമനെ മടക്കി വിളിക്കാമെന്നേ.....

Unknown said...

അങ്ങനെ ഒന്നും വരാതിരിക്കട്ടെ, നല്ലത് വരട്ടെ ..!

കുഞ്ഞൂസ് (Kunjuss) said...

ചിരിച്ചോളൂ.....അതുകഴിഞ്ഞിട്ടു ഒന്നു ചിന്തിക്കൂ....നാം എല്ലാവരും ഒത്തുചേര്‍ന്നാല്‍, ഇതിനൊരു പരിഹാരം കാണാന്‍ കഴിയില്ലേ? ജനകീയശക്തിയേക്കാള്‍ വലിയ ശക്തിയുണ്ടോ.... ഒന്നു ശ്രമിക്കരുതോ നമുക്ക്???

koshy said...
This comment has been removed by the author.
koshy said...

മുല്ലപെരിയാര്‍ അന്നകെന്റ്ന്റെ കേരള നീക്കത്തിനെതിരെ തമിഴ് നേതാവ് ശ്രീ മാന്‍ വയ്ക്കോ നടത്തുന്ന വൃത്തികെട്ട സമരത്തിനെതിരെ കേരള നേതാക്കള്‍ പ്രതികരിക്കെണ്ടാതുണ്ട്. അഥവാ അവര്‍ കേരള ത്തിലേക്കുള്ള ചരക്കു ഗധഗധം തടസ പെടുത്തുക യാണെങ്കില്‍ മുല്ലപെരിയറില്‍ നിന്നും തമിഴ് നാട്ടിലേക്കുള്ള വെള്ളത്തിന്റെ ഒഴുകും നിര്‍ത്തണം എന്നാണ് എന്റെ അഭിപ്രായം.

ഷൈജൻ കാക്കര said...

നമ്മൂക്ക്‌ വെള്ളമ്മുണ്ട്‌, വെള്ളം കുടിക്കാതെ തമിഴൻ മരിക്കേണ്ട!, കരാർ റദ്ദാക്കിയില്ല. വരുമാനമില്ലാത്ത ഡാം പരിരക്ഷിക്കാൻ നാം എന്തിന്‌ കേരള പോലിസിനേയും ഉദ്യോഗസ്തരേയും അയക്കണം? ഇതൊക്കെയായിരുന്നില്ലേ നമ്മുടെ ചിന്തകൾ.

Unknown said...

.....Sorry, there is no'ISM' in this computer.....
Dear Hareesh, some people like you only thinking about such problems. The political emperers are not so."CHINTHICHAL ORANTHAVUMILLA, CHINTHICHILLENKIL ORU KUNTHAVUMILLA"..."DEEPASTHAMBHAM MAHASCHARYAM;NAMUKKUM KITTANAM..."
That is all.
As like Lakshmi's post, "KAYAMKULAM KAYAL KAYAMKULATHALLE,
ATHINU KOLLATHOONNE MUNDU POKKANO ?"...........
But the time to do something is already over.So, plan something including all, even agitation like indipendance struggle.....
Come... Plan it now! now itself.
I too wit you,many will be.......

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

http://shaisma.blogspot.com/2010/01/blog-post.html

ബഷീർ said...

ചിന്തനീയം.

ചാഞ്ചല്യന്‍് said...

അച്ചുമ്മാനും മുല്ലപ്പെരിയാറിനെ പറ്റി മിണ്ടാതെയായി. ...ക്ഷമിക്കണം മിണ്ടാതെയാക്കി... മുല്ലപ്പെരിയാറിലെ വെള്ളം നമ്മുടെ എന്ന് പറഞ്ഞ അമ്മാവന്‍ നെയ്യാര്‍ ഡാമിലെ വെള്ളം കൂടി വിട്ടു കൊടുത്തു മാതൃക കാട്ടി. റെയില്‍വേ സോണ്‍ എന്ന് പറഞ്ഞു പാലക്കാടു ഡിവിഷന്‍ കൂടി വിട്ടു കൊടുത്തു. പെണ്‍്വാണിഭക്കാരെ കയ്യാമം വക്കും എന്ന് പറഞ്ഞിട്ട് സന്തോഷ്‌ മാധവന്മാര്‍ മന്ത്രി പുത്രന്മാരുമായി ബിസിനസ്‌ ഉണ്ടാക്കി. മൂന്നാറിനെ ഇപ്പൊ ശരിയാക്കി തരാം എന്ന് പറഞ്ഞിട്ട് ഇപ്പൊ സഖാക്കള്‍ തന്നെ കയ്യേറ്റക്കാരായി. മലപ്പുറം കത്തി, അമ്പും വില്ലും എന്തൊക്കെ ആയിരുന്നു.... ഇനി അടുത്ത് വരാന്‍ പോകുന്നവന്മാരോ കള്ളന്റെ അമ്മക്ക് കഞ്ഞിയും, കപ്പയും, ചമ്മന്തിയും വക്കുന്നവന്മാര്‍...ശിവ ശിവ... WE ARE GOD'S OWN COUNTRIES...

Abhi said...

How we can solve this issue...? Can be solve but not in blog...pass a march straight to Assembly building and do a mass suicide attempt in front of the Assembly....it can never happen..can any keralite have dare to do this kind of protest..? never and Ever...sure

Krishnaprasad Narayanan said...

oduvilee lokam mannu bhakshikum.. nammalo ormakalil mannine bhakshikkum.