തദവസരത്തിൽ; തൊടുപുഴ നഗരത്തെ അക്ഷരാർത്ഥത്തിൽ ഉത്സവനഗരിയാക്കുന്നതിൽ കാർഷികമേള വലിയ ഒരു പങ്കു വഹിക്കുന്നുണ്ട്. പതിവു പോലെ ഈ തവണയും കൌതുകകരവും, വൈവിധ്യം നിറഞ്ഞതുമായ അനവധി കാർഷികവിളകളുടെ പ്രദർശനവും; പുഷ്പഫല പ്രദർശനവും വില്പനയും; സുഗന്ധ വ്യഞ്ജന സ്റ്റാളുകൾ; വിവിധതരം കാർഷിക വ്യവസായിക ഉൽപ്പന്നങ്ങളുടെ സ്റ്റാളുകൾ; അലങ്കാര മത്സ്യങ്ങൾ; സർക്കാർ അർദ്ധസർക്കാർ സ്ഥപനങ്ങളൂടെ സ്റ്റാളുകൾ; വിവര സാങ്കേതികാവിദ്യാ സ്റ്റാളുകൾ; കാർഷിക വ്യവസായികാ സെമിനാറുകൾ; ഫോട്ടോ പ്രദർശനം; പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന വിവിധ തരം കലാപരിപാടികൾ; വിനോദത്തിനുള്ള ഉപാധികൾ; വിവിധതരം കാർഷിക മത്സരങ്ങൾ; കന്നുകാലി, വളർത്തുനായ് പ്രദർശനങ്ങൾ; വടംവലി മത്സരം എന്നിവയാൽ മേള സമ്പന്നമാണ്.





വേറേയും ഉണ്ടായിരുന്നു..
മഞ്ഞയും..ചുകപ്പും..


അതിന്റെ ഫ്രെഷ് മൂഡ് എന്നും മനസ്സിനെ മറ്റു തലങ്ങളിലേക്കു പറിച്ചു നടും..!!

പാവപ്പെട്ടവന്റെ പുഷ്പാലങ്കാരങ്ങളിലെ രാജ്ഞി..!!
ആസ്റ്റെർ പ്രധാനമായും മൂന്നു തരമുണ്ട്..
വെള്ള, വയലറ്റ്, റോസ്..


അടയ്ക്കാകുലകൾ, തേങ്ങാക്കുലകൾ, ഭീമന്മാരായ കപ്പ, ചേന, കാചിൽ, ഏത്ത വാഴക്കുല, ഇഞ്ചി, മഞ്ഞൾ, കച്ചോളം, വിവിധ ഇനം വാഴക്കുലകൾ എന്നീ കാർഷിക വിളകൾ കാഴ്ചക്കാരുടെ മനസ്സിനെ കൌതുകത്തിലാറാടിക്കുവാൻ എത്തിയിരുന്നു..
ഏറ്റവും നല്ല കർഷകന് കർഷകശ്രീ അവാർഡും, ഒരു ലക്ഷം രൂപയും പ്രശസ്ത്രിപത്രവുമാണു സമ്മാനം..
ഇതു മേളയുടെ സമാപന ദിവസം തിരഞ്ഞെടുക്കപ്പെടുന്നയാൾക്കു സമ്മാനിക്കുന്നതാണ്.





അതും ഒരു ലക്ഷം രൂപയുടെ പൂക്കൾ...!!

പത്തോളം വൈവിധ്യമാർന്ന മാവിൻ തൈകൾ വിൽപ്പനക്കുണ്ടായിരുന്നു ഇവിടെ..
തൊടുപുഴയുടെ പ്രാന്തപ്രദേശത്തുള്ള ഏതോ നിപുണനായ കർഷകനാണിദ്ദേഹം..

കാർഷികാമേളാസ്റ്റാളുകൾ പിന്നിട്ട് വ്യവസായികാ സ്റ്റാളുകളിൽ എത്തിച്ചേർന്നു..
സർക്കാർ അർദ്ധസർക്കാർ സ്റ്റാളുകൾ..
കാർഷിക വ്യവസായിക ഉൽപ്പന്നങ്ങളുടെ സ്റ്റാളുകൾ..
പോലീസ് അക്കാദമി..
സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ..
കെ.എസ്.ഇ.ബി..
കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രം..
എനെർജി കൻവർസേഷൻ..
കൺസ്യൂമെർ വിജിലൻസ്..
അനർട്ട്..
കാംകോ..
ടുറിസം ഡെവലോപ്മെന്റ് കോർപൊറേഷൻ..
ആഗ്രോ ഇണ്ടുസ്റ്റ്ട്രി..
റബ്ബെർ ബോർഡ്..
കയർ ബോർഡ്..
ഓയിൽ പാം..
N R H M..
കേരളാ വാട്ടെർ അതോറിട്ടി..
കൃഷി വിജ്ഞാൻ കേന്ദ്ര..
ഫിഷറീസ് വകുപ്പ്..
സെണ്ട്രൽ മറൈൻ ഫിഷറിസ് റിസർച്ച് ഇൻസ്റ്റിട്ടൂട്ട്..
കൊച്ചി സഹകരണ മെഡിക്കൽ കോളേജ്..
തുടങ്ങിയവയുടെ സ്റ്റാളുകളാൽ സമ്പന്നമായിരുന്നു; ഇവിടം..

മുള ദീർഘകാലം കേടു കൂടാതെ സൂക്ഷിക്കാൻ പറ്റിയ ഒരു തടിയാണു..
ചിതൽ ശല്യമോ; മഴ മൂലമോ പെട്ടന്നൊന്നും നശിച്ചു പോകുവാൻ സാദ്ധ്യതയില്ലാത്ത ഈ മുളംതടികൾ കൊണ്ടു വീടുകൾ പോലും നിർമിക്കുന്നുണ്ട്..
അത്രക്കേറേ ലാസ്റ്റ് ചെയ്യുന്ന ഒന്നാണു മുള കൊണ്ടുള്ള വിഭവങ്ങൾ.. !!!


മിതമായ കറന്റ് ഉപഭോഗത്തിലൂടെ എങ്ങനെ വൈദ്യതി ഉപയോഗം കുറക്കാം..
വൈദ്യുതി ലൈനിന്റെ അടുത്തു കൂടി പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..
മറ്റുകാര്യങ്ങൾ എന്നിവയേപറ്റി..
ഉപഭോക്താക്കൾക്കു പുത്തൻ അറിവുകൾ പകർന്നു കൊടുക്കുന്നു..
ഇവിടെ..
ഏറ്റവും കൂടുതൽ ജനശ്രദ്ധ ആകർഷിക്കാൻ കഴിഞ്ഞതു ഈ സ്റ്റാളീനാണെന്നു തന്നെ പറയാം..
കേരളത്തിലെ ഏറ്റവും വലിയ സബ്സ്റ്റേഷനായ ത്രിശ്ശൂർ മാടക്കത്തറ 400 കെ.വി. സബ്സ്റ്റേഷന്റെ മാതൃകയും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്..




തലച്ചോർ..
കരൾ..
ഹൃദയം..
തുടങ്ങിയവയെല്ലാം പ്രദർശനത്തിനുണ്ട്..





കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഒരു സംയുക്ത സംരഭമാണിത്..
ദീഘകാല വിളയായാണു ഇതിനെ കാണുന്നത്. ഹ്രസ്വകാലം കൊണ്ടു ഹെക്ടറിനു 4 മുതൽ 6 ടൺ എണ്ണ വരെ ആദായം വരുന്ന വിളയാണിത്.
കുറഞ്ഞ മുതൽ മുടക്കിൽ കൃഷി ചെയ്യാം..കൂടുതൽ ആദായവും തരുന്നു ഈ തോട്ട വിള..


വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ കൊണ്ടു ശ്രദ്ധ്യേയമായിരിക്കുന്നു കയർ ബോർഡിന്റെ ഈ സ്റ്റാൾ..




നന്ദി അദ്ദേഹത്തിനു പ്രത്യേകം.. (അദ്ദേഹത്തിന്റെ പേരു മറന്നു പോയതിൽ കൂണ്ഠിതപ്പെടുന്നു; സദയം ക്ഷമിക്കുക)





ഇവിടെ നിന്നും റബ്ബെരധിഷ്ഠിത വ്യവസായങ്ങളെപറ്റിയുള്ള വിവരണങ്ങളും..സഹായങ്ങളും ലഭിച്ചിരുന്നു..
കൂടാതെ റബ്ബെർ മാസികയുടെ നേരിട്ടുള്ള വരിക്കാരാകുന്നതിനുള്ള അവസരവും ഇവിടെന്നിന്നും ലഭിക്കുന്നു..
കൂടതെ എന്താണു റബ്ബെർ?? റബ്ബെറിനേ പറ്റിയുള്ള സംഗ്രഹങ്ങൾ അടങ്ങിയ പുസ്തകങ്ങൾ കൂടി വിതരണം ചെയ്യപ്പെട്ടു കൊണ്ടിരുന്നു..


എന്നിവയുടെ പ്രദർശനവിൽപ്പന സ്റ്റാൾ..


ജലസേചനത്തെ പറ്റിയുള്ള ചെറിയ ഡെമോ..


സ്വകാര്യ സ്ഥപനത്തിന്റെ താഴെക്കിടയിലുള്ളവർക്കു വേണ്ടിയുള്ള വാഷിങ്ങ് മെഷീൻ..!!
2000 തോളം വില വരുന്ന ഈ മെഷീൻ ഒരു സാധാരണ ബക്കെറ്റിൽ ഉറപ്പിക്കാവുന്നതാണു..
വസ്ത്രങ്ങൾ പൂർണ്ണമായും അലക്കിവെളുപ്പിച്ചു തരുമെന്നവർ അവകാശപ്പെടുന്നു..

ഗവണ്മെന്റിന്റെ ഉപഭോക്ത സംരക്ഷണ നിയമങ്ങളെ പറ്റി ജനങ്ങളെ ബോധവത്കരിക്കുന്നതിനു ഈ സ്റ്റാൾ ഉപകരിക്കുന്നു..

ഗ്ലാസ്സ് പെയിന്റിങ്ങും, ഗ്ലാസ്സ് അധിഷ്ഠിത മറ്റു വസ്തുക്കളുമാണു ഈ സ്റ്റാളിലെ വിഷയം..
ആ കൃഷ്ണന്റെ ചിത്രം കണ്ടോ.
4000 രൂപയാണതിന്റെ വില..
നല്ല ഭംഗിയുണ്ട്..കാണാൻ

പരമ്പതാഗത ജോലികൾക്കു ആളെ കിട്ടാതെ വന്നപ്പോൾ,; കുത്തകകമ്പനികൾക്കു ഉത്സവമായി..
മോട്ടോറ് നിർമ്മിത മണ്ണു കുഴിക്കാനുള്ള യന്ത്രം, പുല്ലു വെട്ടാന്നുള്ള യന്ത്രം, തടി അറക്കാനുള്ള യന്ത്രം..
മുതലായവ ഒരേ ഒരു മനുഷ്യ വ്യക്തിയാൽ നിമിഷനേരത്തിനുള്ളിൽ സാധിക്കപ്പെടുന്ന ഒരു അവസ്ഥയിലെത്തിച്ചു..
ടെക്നോളജിക്കു നന്ദി..

അഭ്യസ്ഥവിദ്യരും, പണിയെടുക്കാൻ മടിയില്ലാത്തവരുമായ ഒട്ടേറെ യുവാക്കൾക്കു ആശ്രയമാണിവിടം..
സബ്സിഡിയോടെയുള്ള കൂറേ പ്രോജെക്ടുകൾ ഇവിടെ നിന്നും ലഭിക്കുന്നതാണ്..


ലവ് ബേർഡ്സ് എന്നീ വളർത്തു പക്ഷികളെക്കുറിച്ചുള്ള സ്റ്റാളായിരുന്നു പിന്നീട്..
കഷ്ടകാലത്തിനു തത്തയാണൊ എന്നു അവിടെ നിന്ന സുന്ദരിക്കുട്ടിയോടു ചോദിച്ചു പോയി..
അവൾ ചീറി അടുക്കുകയായിരുന്നു എന്റെയടുത്ത്..
തത്തയല്ല..ലവ് ബേർഡ്സ് ആണെന്നും പറഞ്ഞ്..
അവളൂടെ ദേഷ്യം കണ്ടപ്പോൽ പിന്നെ ഒന്നും ചോദിക്കാൻ നിന്നില്ല..
അവിടെന്നും ഉള്ള ജീവനും കൊണ്ട് പെട്ടന്നു നിഷ്ക്രമിച്ചു..:)

മരണക്കിണർ, ഊഞ്ഞാൽ, ട്രെയിൻ..etc
അങ്ങിനെ കുറേ..
എന്റെ കൂടെ അനുഗമിച്ചിരുന്ന ബ്ലോഗെർ സുഹൃത്ത് മിക്കിക്കു അത്യാവശ്യമായി കൂടണയേണ്ടി വന്നതിനാൽ..
എന്റെ ഏറ്റവും ഫേവറൈറ്റായ വിനോദോപാധികളിൽ കയറുവാനോ; അതിന്റെ രസം നുകരുവാനോ കഴിഞ്ഞില്ല..
നാളെ അതിനു വേണ്ടി മാത്രമായി പോകുന്നുണ്ട്..:)

തൊടുപുഴയുടെ സ്വന്തം പ്രോഡക്ട് ആയ മിൽക്കി വൈറ്റ് ഐസ്ക്രീം, ബജ്ജി സ്റ്റാൾ, പായസമേളാ സ്റ്റാൾ, പോപ്പ് കോൺ, നാച്ചുറൽ കരിമ്പും ജൂസ്..etc
മുതലായവയുടെ സ്റ്റാളുകൾ ജനങ്ങൾക്ക് പ്രയോജനപ്രദമായി..




എല്ലാം മനം നിറയെ കൺകണ്ടാസ്വദിക്കുന്നതിനു പരിമിതമായ സമയമേ ഉണ്ടായിരുന്നുള്ളു..
എങ്കിലും പ്രധാനമായ കുറേ ദൃശ്യങ്ങൾ നിങ്ങളിലേക്കെത്തിക്കുവാൻ കഴിഞ്ഞു എന്നു തന്നെയാണെന്റെ പ്രതീക്ഷ..

തിരിച്ചിറങ്ങുമ്പോഴും തൊടുപുഴയുടെ ആവേശത്തിനു തിലകച്ചാർത്തായികൊണ്ടു ജനസാഗരം ക്യൂവായി നിലയുറപ്പിച്ചു നിൽക്കുന്നുണ്ടായിരുന്നു.. അവരവരുടെ അവസരവും കാത്ത്..!!
34 comments:
ഉഗ്രന്‍ പോസ്റ്റ്.
പ്രദര്‍ശനം കണ്ട പ്രതീതി.
വളരെ നന്ദി, ഹരീഷെ.
എന്റെ പടച്ചോനെ.... എണ്ട്രന്സ് ഫീ ഇല്ലാതെ കാണാവുന്ന ഒന്നാന്തരം കാര്‍ഷിക,വ്യാവസായിക മേളതന്നെ ഹരീഷ് ഒരുക്കിയിരിക്കുന്നല്ലോ ഇവിടെ !!!
മേള ഗംഭീരമായിരിക്കുന്നു ഹരീഷ്.
വളരെ വളരെ നന്ദി...!!!!
ഹരീഷെ...പോസ്റ്റ് ഗംഭീരം...
ചിത്രങ്ങളും വിവരണവും ജോറായിട്ടുണ്ട്...
ശരിക്കും കാർഷികമേള സ്റ്റാളുകളിൽ ചുറ്റിനടന്ന പ്രതീതി...
നന്ദി..ഹരീഷ്....
അത്യുഗ്രന്‍!!!!
വിവരണവും ചിത്രങ്ങളും ഗംഭീരം ഹരീഷേ..
ഹരീഷെ...പോസ്റ്റ് വള്ളരെ മനൊഹരമായി.....
ഇവിടെയും ഒരു പോസ്റ്റ്
ഞാന്‍ കണ്ട ഹറീഷിന്റെ പോസ്റ്റുകളില്‍ മികച്ചതായാണ് എനിയ്ക്കു തോന്നുന്നത്. ശരിയ്ക്കും ഒരു മേള കണ്ട പ്രതീതിയുണ്ട്
അനില്‍ചേട്ടാ..
ചിത്രകാരന് ചേട്ടാ..
ചാണക്യജി..
രമണിക ചേട്ടാ..
രഞ്ജിത്ത് ചേട്ടാ..
മിക്കീസ്..
കൊട്ടോടികാരന്സ്..
എല്ലാവര്ക്കും നന്ദി..
മേള കണ്ടപോലെയായി. മിക്കിയുടെ ചിത്രങ്ങളും കണ്ടിരുന്നു.
കാർഷികമേളയെക്കുറിച്ചുള്ള റിപ്പോർട് വളരെ നന്നായിരിക്കുന്നു മാഷെ. രണ്ടു മൂന്നു പ്രാവശ്യം തൃശ്ശൂർ പൂരത്തോടാനുബന്ധിച്ചു നടത്തുന്ന എക്സിബിഷൻ കാണാൻ തരപ്പെട്ടിട്ടുണ്ട്.
നാട്ടിൽ സ്ഥിരതാമസമായിട്ടു വേണം ആ മേളയിലൊന്നു പങ്കെടുക്കാൻ. നല്ല ജാതി ഫലവൃക്ഷങ്ങൾ വാങ്ങണമെന്നുണ്ട്.
ഹരീഷ് ഭായ്..
മികച്ചൊരു ജേർണലിസ്റ്റാണെന്ന് തെളിയിച്ചിരിക്കുന്നു.. രസകരമായ വിവരണത്തിലൂടെ വായനക്കാരെ ഓരൊ സ്റ്റാളും കയറിയിറക്കി അവസാനം കരിമ്പിൻ ജ്യൂസും ചോളപ്പൊരിയും മുളക് ബജിയും നൽകി സലാം പറഞ്ഞുവിടുന്ന ഹരീഷിൻ നന്ദി...
മേള കണ്ടു ................ നന്ദി......ഒരായിരം
പത്തു രൂപ ലാഭിച്ചു....അതിനു പെരുത്തു നന്ട്രി :)
ഒരു സംശയം : ഇതിലെ വിവരണങ്ങള്‍ സ്റ്റാളില്‍ നിന്നു ചോദിച്ചു മനസ്സിലാക്കിയതോ അതോ ബാലരമ ഡൈജസ്റ്റിലുള്ളതോ ? :)
പാലായില്‍ ഇതേപോലെ ‘പാലാഫെസ്റ്റ്’ എന്നൊരു പരിപാടി ഉണ്ടായിരുന്നു..(ഇപ്പോഴുണ്ടൊ എന്നറിയില്ല)
തൊടുപുഴയിലും തുടങ്ങിയോ ‘പാലഫെസ്റ്റ്’? എന്നാലൊചിച്ചാ പോസ്റ്റ് വായിച്ചുതുടങ്ങിയത്... :)
ഹരീഷേട്ടാ ഗംഭീരം എന്നല്ലാതെ ഒന്നും പറയാനില്ല... എല്ലാ സ്റ്റളിലും കയറിയപോലെ തന്നെ തോന്നുന്നു...
Superb!!!
നന്നായിട്ടുണ്ട്.നല്ല ഫോട്ടോകളും,വിവരണവും, ഹരീഷ് ...അടുത്തായിട്ടും പോകുവാന്‍ സധിച്ചില്ല.
എല്ലാ സ്റ്റളിലും കയറിയപോലെ തന്നെ തോന്നുന്നു...
നന്ദി..ഹരീഷ്..നന്ദി..
ചിത്രങ്ങളും വിവരണവും അത്യുഗ്രന്‍!
ശരിയ്ക്കും മേള കണ്ട പ്രതീതി!!
ഹരീഷേ, ഇത് ഇഷ്ടായീട്ടാ..
എല്ലാ സ്റ്റോളും വിശദമായി കണ്ടു....ഞാനിപ്പോൾ എന്റെ ഫേവറിറ്റ്-കരിമ്പിൻ ജ്യൂസ്- കുടിച്ചോണ്ടിരിക്യാ :) :)
ഹരീഷേ,
അടിപൊളി...ശരിക്കും ഇതാണു ബ്ലോഗിന്റെ ശക്തി..സിറ്റിസണ്‍ ജേര്‍ണലിസം....പി.ജെ ജോസഫിന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തുന്ന ഈ മേളയെക്കുറിച്ച് പത്രത്തിലൂടെയും ടി.വി വാര്‍ത്തകളിലൂടെയും കേട്ടറിവു ഉണ്ടായിരുന്നെങ്കിലും ഇത്ര വിശദമായി ഒരു റിപ്പോര്‍ട്ട് ആദ്യമായി കാണുകയാണ്.ശരിക്കും മേള കാണുകയും ആസ്വദിക്കുകയും ചെയ്ത പ്രതീതി.മെഡിക്കല്‍, കാര്ഷ്ഹിക സ്റ്റാളുകള്‍ തികച്ചും അറിവു പകരുന്നവ തന്നെ.
ഹരീഷിന്റെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ഒരു നല്ല റിപ്പോര്‍ട്ടറേയും ജേര്‍ണലിസ്റ്റിനേയും ഇതു വഴി പുറത്തുകൊണ്ടു വരാന്‍ സാധിച്ചു.....തുടര്‍ന്നും ഇത്തരം വാര്‍ത്തകള്‍ തനതായ ശൈലിയില്‍ പങ്കുവക്കുക..
ആശംസകള്‍!
തൊടുപുഴയില്‍ നടന്ന പ്രദര്‍ശനം നേരിട്ട് കണ്ട പ്രതീതി.
നടന്ന് കാലുകഴക്കതെ കണ്ടു ഈ പോസ്റ്റിലൂടേ . ഹരീഷ് വളരെ വ്യക്തമായി വിവരിച്ചിരിക്കുന്നു, നേരിട്ട് കണ്ടാല്‍ പോലും ഇത്രയും വിവരം മനസ്സിലാവില്ല, കല്യാണസൌഹന്ധികത്തിനു ഒരു തിലകക്കുറിയാണീ പോസ്റ്റ്!
മനോഹരമായ ചിത്രങ്ങളോടും വിശദമായ വിവരണങ്ങളോടും കൂടി ഇട്ട ഈ പോസ്റ്റിനു നൂറ് നന്ദി
ഇതാണ് നമ്മുടെ നാട്, ദൈവത്തിന്റെ സ്വന്തം നാട്! എന്ന് ഓര്‍ക്കുമ്പോള്‍ നല്ല അഭിമാനം!
കിടിലം... ഇനി കാർഷികമേള കാണാൻ പറ്റിയില്ലെന്ന ഫീലിംഗ്സ് വേണ്ട... കണ്ടപോലെയായി....
nice one....
njaanum ningalude koode vanna pole thonny k to
നന്നായിട്ടുണ്ട്
വാചകങ്ങളപ്പുറത്ത് കർഷകനായ മലയാളിയാണ് ജോസഫ്. അദ്ദേഹത്തിനും ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും, പിന്നെ ഇതു ഒരു പോസ്റ്റായി ഇവിടെ നൽകിയ ഹരീഷ് തൊടുപുഴക്കും നന്ദി.
അദ്ദേഹത്തിനും ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും, പിന്നെ ഇതു ഒരു പോസ്റ്റായി ഇവിടെ നൽകിയ ഹരീഷ് തൊടുപുഴക്കും നന്ദി.
മേളകൾക്കപ്പുറത്ത് കൃഷിയും വളരുമെന്ന് പ്രതിഷിക്കുന്നു.
ഇത്ര വിശദമായ ഈ റിപ്പോർട്ടിന് നന്ദി ഹരീഷ്..
അഭിനന്ദനങ്ങൾ...
വളരെ നല്ല വിവരണം. നല്ല പോസ്റ്റ്. ഫോട്ടോകളും കൊള്ളാം.
കൊള്ളാം. മേള..പോസ്റ്റും..
കൊള്ളാം ഹരീഷേട്ടാ ഒന്നും വിട്ടുപോകാതെ മുഴുവനായും രേഖപ്പെടുത്തിയിട്ടുണ്ടല്ലൊ. ആശംസകള്‍.
ആഹാ എനിക്കിഷ്ടായി ഒരു നാടന്‍ ചന്തയില്‍ പോയ ഫീലിംഗ് കിട്ടി.
പിന്നെ ചേട്ടാ ഒരു സംശയം, ഈ മുളയരി മുളയരി എന്ന് പറഞ്ഞാല്‍ എന്താ സാദനം
മുളക്കാത്ത നെല്ലില്‍ നിന്നും കിട്ടുന്ന വല്ലതുമാണോ? അതോ ഇതിനു മുളകുമായി വല്ല ബന്തവുമുണ്ടോ?
സസ്നേഹം
ഒരു വഴിപോക്കന്
@ yasark
മുളയരി എന്നുദ്ദേശിച്ചതു മുളയുടെ വിത്താകാം എന്നാണു തോന്നുന്നത്.
വ്യവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന ഒന്നാണു മുളയും..
വളരെ താമസിച്ചാണ് ഇവിടെ എത്തിയത്. എങ്കിലും............
ഹരീഷേട്ടാ..
കാര്‍ഷിക മേള എല്ലാരെയും കാണിച്ചു. അല്ലേ.....?
വൗ ! ഇതൊക്കെ ഇപ്പോളാ കണ്ടത് ഹരീഷ്. ആ മുളകുകൾ തൂങ്ങിക്കീടക്കുന്ന കാഴ്ച മാത്രം മതി കണ്ണു നിറയാൻ !
നല്ല പോസ്റ്റ്. ഞാൻ വൈകി ഹരീഷ്. പ്രദർശനം കണ്ട പ്രതീതി.നന്ദി.
Post a Comment