
ടി വി യിൽ ഹരികൃഷ്ണൻസ് സിനിമ ആകാംക്ഷാപൂർവ്വം കണ്ടുകൊണ്ടിരുന്ന ആവണിക്കുട്ടി..
“അമ്മേയമ്മേ ഈ മോഹൻലാലും മമ്മൂട്ടിയുമൊക്കെ എങ്ങനെയാമ്മേ ജീവിക്കണേ..??
എപ്പോ നോക്കിയാലും ടീ വീൽ കാണാലോ..
അച്ഛന്റേ പോലെ കടയിലൊന്നും പോകാതെ ഇവരെങ്ങിനെയാമ്മേ കഞ്ഞി കുടിക്കണേ..??“
“അതേ.. മോളൂ; അവർക്ക് ടീ വിയിൽ അഭിനയിക്കുമ്പൊഴേ നിറയെ കാശൊക്കെ കിട്ടും..; അപ്പോ നല്ല സുഖായിട്ടു ജീവിക്കാലോ”
“ആഹാ..!! എന്നാ നമ്മടെ അച്ഛനേം നമുക്ക് അഭിനയിക്കാൻ വിട്ടാലോ അമ്മേ; നമ്മക്കും ഒത്തിരി കാശ് കിട്ടൂലോ”
“ങേ...ഹ്.!!”
“അമ്മേയമ്മേ ഈ ഉണ്ണീശോടെ കൂടെ വെള്ളയുടുപ്പുമിട്ട് നടക്കുന്നതാരാമ്മേ..??”
“അതോ..; അതാണു മോളെ മാലാഖമാര്‍. അവര്‍ ഉണ്ണീശോട് കൂട്ടു കൂടാൻ വന്നിരിക്കുന്നതാണു ട്ടോ..”
“അതെന്താമ്മേ; മാകാലമാരുടെ കൈയ്യുടെ അവിടെ കാണണത്..??”
“അതോ.. അത് ചിറകാ മോളേ; അവരു സ്വർഗ്ഗലോകത്ത് നിന്നു വന്നതാ മോളെ ഉണ്ണീശോനെ കാണാൻ, അവർക്കു പാറിപ്പറന്ന് നടക്കാൻ വേണ്ടിയാ ആ ചിറകുകൾ”
“അപ്പോ അമ്മേ; ഈ പാരറ്റും കാക്കയുമൊക്കെ സ്വർഗ്ഗ ലോകത്തുനിന്നും വന്നതാണോമ്മേ?? അവർക്കും ചിറകുണ്ടല്ലോ..!!“
“ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ.. ഹൌ ഐ വൻഡെർ വാട്ട് യൂ ആർ... അമ്മേയമ്മേ; ഈ വാവ (പുസ്തകത്തിൽ നോക്കിക്കൊണ്ട്) ട്വിങ്കിൾ ട്വിങ്കിൽ ലിറ്റിൽ സ്റ്റാറെന്നു പറയുന്നത് ഏത് നച്ചത്തിരത്തിനെയാ അമ്മേ..??”
“മാനത്തു കണ്ടോ അമ്പിളിമാമന്റെ കൂടെ കുറേ നക്ഷത്രങ്ങൾ; അവയെ നോക്കിയാണു ട്ടോ മോളൂ ആ കുട്ടി അത്ഭുതത്തോടെ പാടുന്നത്..”
“അപ്പോ നമ്മുടെ നച്ചത്തിരത്തിനെ അല്ലേ അമ്മേ..??”
“ങാ.. അതിനേം കൂട്ടിക്കോ ട്ടോ..”
“നമ്മടെ നച്ചരത്തിൽ ബളബ് ഇട്ടിട്ടല്ലേമ്മേ മിന്നണത്;..??”
“ഊം..”
“അയ്യോ...!! അപ്പോ മാനത്ത്കേറി ഇത്രേം ബളബ് ഇട്ടത് ആരാമ്മേ..?? അച്ഛനാണൊമ്മേ..!!“
“അമ്മേയമ്മേ ഈ ഉറുമ്പുകളെന്തിനാമ്മേ പുറകേ പുറകേ പോണേ..??“
“അതോ..; അതേ മോളൂ, മുൻപിൽ പോകുന്ന ഉറുമ്പ് പുറകേ പോകുന്ന ഉറുമ്പിനു മാർഗ്ഗനിർദ്ദേശം കൊടുക്കും; അതനുസരിച്ച് ആ ഉറുമ്പ് അതിനു പിന്നാലെ വരുന്ന ഉറുമ്പിനു മാർഗ്ഗനിർദ്ദേശം കൊടുക്കും, അങ്ങിനെയങ്ങിനെയവർ വഴി തെറ്റാണ്ട് എത്തിച്ചേരേണ്ട സ്ഥലത്തെത്തും..”
“ഹഹഹഹഹാഹ്..; മണ്ടന്മാർ !! ഇവന്മാർക്കൊരു വണ്ടി പിടിച്ച് പോയാപ്പോരെ..”
ആവണിക്കുട്ടി 100 -)മ് ദിവസ കോമെഡി പ്രോഗ്രാം ഒരു ചാനെലിൽ കണ്ടു കൊണ്ടിരിക്കെ; റിമി ടോമിയും തടിയുള്ള ഇമ്രാനും(ഐഡിയ സ്റ്റാർ സിങ്ങെർ ഫ്രെയിം) കൂടി സ്റ്റേജിൽ പാടുവാനാരംഭിച്ചു.
“അമ്മേയമ്മേ വെശക്കുന്നൂമ്മേ, അച്ഛൻദോശയൊണ്ടാക്കി താ അമ്മേ..”
നെയ്റോസ്റ്റുമായി ശ്രീമതി ആവണിയുടെ അടുത്തെത്തിയപ്പോൾ.
“വല്യ ദോശയാണല്ലോ..! ഞാനിത് മൊത്തം തിന്ന് വലുതാകുമല്ലോ..”
“ആ.. വല്യ ദോശ മൊത്തം തിന്നാൽ മോളു പെട്ടന്നു വലുതാകും; അതു കൊണ്ട് മക്കളു മുഴുവനും കഴിക്കണം ട്ടോ..”
ടി വിയിൽ ശ്രദ്ധിച്ചു കൊണ്ട്.
“അയ്യോ...!! ഈ മാമന്റെ (ഇമ്രാൻ) അമ്മ എന്തോരം വല്യ ദോശ ഉണ്ടാക്കിക്കൊടുത്തിട്ടാവും മാമനിത്രേം വലുതായത്.. അമ്മ ഒത്തിരി വല്യ ദോശ ഉണ്ടാക്കി തരണ്ടാട്ടോ.. എനിക്ക് പേടിയാവണൂ.. ഞാനും അതു പോലായാലോ..!!“
ഹിഹിഹിഹിഹി..
ഇവളു എന്നേം കൊണ്ടേ പോകൂ..:):)
ആദ്യ ആവണി ഫലിതം വായിക്കാൻ ഇതിലേ വരൂ..
32 comments:
ഹ..ഹ.. അച്ഛനെ സിനിമേല് അഭിനയിപ്പിക്കാന്‍ മോളുടെ പൂതി.. നടന്നത് തന്നെ അല്ലേ ഹരീഷേ..
മോളേ അച്ഛന് ചെലപ്പോഴൊക്കെ മാനത്തും ബള്‍ബിടും കേട്ടോ :)
കൊച്ചിനു ഉറുമ്പിന്റെ കഥകളൊന്നും പറഞ്ഞ് കൊടുത്തില്ല്ല്ലേ ഇത് വരെ:)
ആവണിക്കുട്ടി.. ഉമ്മ..
ചിരിച്ചു ഒപ്പാട് തീര്‍ന്നു.
ആവണിക്കുട്ടി റോക്സ്
!)“ആഹാ..!! എന്നാ നമ്മടെ അച്ഛനേം നമുക്ക് അഭിനയിക്കാന്‍ വിട്ടാലോ അമ്മേ; നമ്മക്കും ഒത്തിരി കാശ് കിട്ടൂലോ”
hahahahahaha
hahahahahahahahahahaha
2)“അയ്യോ...!! അപ്പോ മാനത്ത്കേറി ഇത്രേം ബളബ് ഇട്ടത് ആരാമ്മേ..?? അച്ഛനാണൊമ്മേ..!!“ Achan valya sambhavamanallo
3)ഐഡിയ സ്റ്റാര്‍ സിങ്ങെര്‍ *ഫ്രെയിം*) Superrrrrrrrrrrrrrrrrrrrrrrrr
ആശംസകള്‍ :)
ഹഹഹ..ഏതായാലും മോളുടെ പൂതി കൊള്ളാം..
ഇമ്മിണി വല്ല്യപൂതി ...
കൊള്ളാലോ ആവണിക്കുട്ടീടെ കുസൃതികള്‍..
--
ആവണിക്കുട്ടിയ്ക്ക് എല്ലാ ആശംസകളും
മത്ത കുത്തിയാ.....
മോൾ നർമ്മബോധത്തോടെ തന്നെ വളർന്നു വരട്ടെ.
ആശംസകൾ!
.... കുമ്പളം മുളയ്ക്കോ....!
ഹഹ..കൊള്ളാം..
മോളുടെ ഓരോ പൂതികളേ...
ആ ഫോട്ടോ നന്നായിട്ടുണ്ട് ട്ടാ
ആവണിക്കുട്ടീ ആളു കൊള്ളാലോ :))
ആവണി ആള് കൊള്ളാലോ,,,
ആവണിക്കുട്ടീസേ ദേ മോളെ അച്ഛന് കളിയാക്കുണൂ.................:)
ഹ ഹ കൊള്ളാല്ലോ...
ആവണിക്കുട്ടിയുടെ നിഷ്ക്കളങ്കമായ സംശയങ്ങള്‍(നമുക്ക് ഫലിതം) വായിച്ച് രസിച്ചു.
ഈയിടെ കാണാന്‍ കഴിഞ്ഞ കഥ തുടരുന്നു എന്ന സിനിമയിലെ, സുന്ദരി മോള് പറയുന്ന ഒരു ഡയലോഗ് ഓര്‍മ്മിച്ചു.”അമ്മേ നമ്മള് നടന്ന് നടന്നാ സ്ക്കൂളില്‍ വന്നേ എന്ന് ഞാന്‍ കൂട്ടുകാരോട് പറഞ്ഞ് കൊടുക്കില്ല. എല്ലാം കൊരങ്ങച്ചന്മാരായി ഇരിക്കട്ടെ.“
ആശംസകള്‍.
ആവണിക്കുട്ടിയുടെ ഓരോ തമാശകള്‍ .....
ചിരിച്ചു മണ്ണ് കപ്പി ....എനിക്ക് കുട്ടികളെ ഭയങ്കര ഇഷ്ട്ടാ ....
മാച്ചു...തകര്‍ത്തു...ആവണിക്കുട്ടി ഫലിതങ്ങള്‍ കലക്കി...ഇത് എന്നും പോസ്ടാനുള്ളത് കാണുമല്ലോ?
അച്ഛന് പണ്ട് എല്‍.ഇ.ഡി.ഇട്ട വിവരം മോള റിഞ്ഞു കാണും,അതാണല്ലോ ആകാശത്തു ബള്‍ബ് ഇട്ടതും അച്ഛനാണോന്നു സംശയിക്കുന്നത്..
പുതുവർഷത്തിൽ ആവണിയാണ് താരം അല്ലേ ഭായ്....നന്നായി അവതരിപ്പിച്ചിരിക്കുന്നു കേട്ടൊ
പിന്നെ
എന്റെ പ്രിയ മിത്രമേ താങ്കൾക്കും കുടുംബത്തിനും അതിമനോഹരവും,
സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,
മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM.
(ഒരു വൺ വേയ് പ്രണയം പോലെ എല്ലായ്പ്പോഴും വന്ന് ഇതുപോലെ അഭിപ്രായിക്കുന്നതിൽ ഭായിക്ക് പരിഭവമൊന്നുമില്ലല്ലോ..അല്ലേ)
ശരിക്കും നല്ല നിലവാരമുള്ള ഫലിതങ്ങള്‍!
ആവണിക്കുട്ടിയുടെത് എത്ര നല്ല നിരീക്ഷണം!!
എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ...
'ഹരീഷേ ബിലാത്തിപട്ടണം ഒന്ന് കൊട്ടി അല്ലെ?'
ആവണിക്കുട്ടിയെ എന്റെ അന്വേഷണം അറിയിക്കുമല്ലോ....
ബിലാത്തിപ്പട്ടണത്തിന് എന്റെ ചുംബനാലിംഗനങ്ങള്‍ .....
ആവണികുട്ടിയുടെ തമാശയായതുകൊണ്ട്
നന്നായി...വളരെ നന്നായി..
ആവണി മോൾക്കും ഹരീഷിനും കുടുംബത്തിനും എന്റെ ഹ്യദയം നിറഞ്ഞ പുതുവത്സരാശംസകൾ
കൊള്ളാല്ലോ...
ആവണിയ്ക്ക് എല്ലാ ആശംസകളും
ഇനി അതും കൂടി കാണേണ്ടി വരു മോ ആവോ (ആവണിക്കുട്ടിയുടെ അഛൻ അഭിനയിക്കുന്നതേയ്).
ഹരീഷ്, പുതുവർഷം നന്മയും സമാധാനവും നിറഞ്ഞതാവട്ടെ.
അച്ഛനെ സിനിമേല് വിടണ്ട മോളൂ.. അവിടെ തിലകനൊണ്ട്.. മോളൂനൊരുമ്മ..
ആഹാ..!! എന്നാ നമ്മടെ അച്ഛനേം നമുക്ക് അഭിനയിക്കാൻ വിട്ടാലോ അമ്മേ; നമ്മക്കും ഒത്തിരി കാശ് കിട്ടൂലോ”
“ങേ...ഹ്.!!”
ഹ ഹ ഹ ആവണിക്കുട്ടി കൊള്ളാല്ലോ.
ഹഹ...ആവണിക്കുട്ടി വർത്തമാനങ്ങൾ രസകരം ഒപ്പം പുലിവാൽ പിടിപ്പിക്കുന്നതും..!
നക്ഷത്രങ്ങൾക്ക് ബൾബിടുന്നയാളാണ് തന്റെ അച്ഛനെന്ന് ആവണിമോൾ മനസ്സിലാക്കിയല്ലൊ അല്ലെങ്കിൽ ബൂലോഗത്തെ ധരിപ്പിച്ചല്ലൊ, മിടുക്കി..
നല്ല ആഗ്രഹം മോളുടെ.....അച്ഛന് സിനിമയില്‍ അഭിനയിക്കനത് കാണേണ്ടി വരുമോ ഞങ്ങള്‍???ശരിക്കും സൊ സ്വീറ്റ് ഹരീഷേ
achante makal ....... aavanikkutty umma...
ഹരീഷ് ടെ ഒരുവിധം എല്ലാ പോസ്റ്റ് ഞാന്‍ വായിച്ചിട്ടുണ്ട് ..കമന്റ് ചെയ്യാറില്ല എന്ന് മാത്രം .
ഇത് വായിച്ചു ഒന്നും പറയാതെ പോകാന്‍ തോനിയില്ല ..ആവണിക്കുട്ടി യുടെ ഓരോ തമാശയും ഓര്‍ത്ത് എടുത്ത് എഴുതിയത് എന്ത് നന്നായി !!.അവള് പറഞ്ഞ ഒരു വാക്ക് മാകാലമാരുടെ അത് കണ്ടപ്പോള്‍ എനിക്ക് ഒരു കാര്യം ഓര്മ വന്നു .ഞാനും കൊച്ചിലെ മുളക് എന്ന് പറയില്ല .മുകള്‍ എന്ന് പറയും .ഞാന്‍ ഇടയ്ക്ക് ജോ കുട്ടനോട് ആ വാക്ക് പറയാന്‍ പറയും .അവനും എന്റെ പോലെ തന്നെ മുകള്‍ എന്നേ പറയൂ .ഓരോ ഓരോ തമാശകള്‍ ,ഇതൊക്കെ ഓര്‍ത്ത് ചിരിച്ച് അവര്‍ ഇപ്പോള്‍ വലിയ കുട്ടികള്‍ ആവും .
ആവണിക്കുട്ടിയോടും ,അമ്മയോടും ,പുതു വര്‍ഷാശംസകള്‍ പറയൂ
പാവം ആവണി.അച്ഛന്റെ മണ്ടത്തരം മോളെ തലേകേറ്റി വയ്ക്കാ..
മാനത്ത് ബൾബിട്ടത് ശ്ശി പിടിച്ചു.
Post a Comment