Tuesday, April 05, 2011

കൃതി പബ്ലിക്കേഷന്‍സിന്റെ പുതിയ പുസ്തകം - കാ വാ രേഖ?


കൃതി പബ്ലിക്കേഷന്‍സില്‍ നിന്നും ഒരു പുസ്തകം കൂടെ വായനക്കാരിലേക്ക് എത്തിക്കുവാനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ യാഥാര്‍ത്ഥ്യമാവുന്നു!! വിദഗ്ദരടങ്ങിയ പാനല്‍ തിരഞ്ഞെടുത്ത മലയാളം ബ്ലോഗില്‍ എഴുതിക്കൊണ്ടിരിക്കുന്ന മികച്ച 25 കവി/കവയത്രികളുടെ ഇത് വരെയെവിടെയും പ്രസിദ്ധീകരിക്കാത്ത കവിതകള്‍ കോര്‍ത്തിണക്കിക്കൊണ്ടാണ് കൃതി പബ്ലിക്കേഷന്‍സ് ഇക്കുറി നിങ്ങള്‍ക്ക് മുന്‍പിലേക്ക് വരുന്നത്.. കാ വാ രേഖ? എന്ന് പേരിട്ടിരിക്കുന്ന കൃതി പബ്ലിക്കേഷന്‍സിന്റെ ഈ പുസ്തകത്തിന്റെ പ്രകാശനം 2011 ഏപ്രില്‍ 17 ന് മലയാള ഭാഷയുടെ എഴുത്തില്ലമായ തുഞ്ചന്‍ പറമ്പില്‍ വെച്ച് നടക്കുന്ന ബ്ലോഗ് മീറ്റില്‍ വച്ച് നടത്തപ്പെടുന്നതാണ്. (പ്രകാശനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കാം). കൃതി പബ്ലിക്കേഷന്‍സിനെ സംബന്ധിച്ച് ഇത് അഭിമാനത്തിന്റെ നിമിഷങ്ങളാണ്. ആദ്യ സമാഹാരം പുറത്തിറങ്ങി ഏതാണ്ട് 6 മാസത്തിനകം തന്നെ രണ്ടാമത് ഒരു പുസ്തകം കൂടെ വായനക്കാരിലേക്ക് എത്തിക്കുവാനായതിന്റെ ചാര്‍താര്‍ത്ഥ്യം.

സമാഹാരത്തിന്റെ പേരും കവറും സമാഹാരത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന കവി/കവയത്രികളെയും ഇവിടെ പരിചയപ്പെടുത്തുകയാണ്. കാ വാ രേഖ? എന്ന് പേരിട്ടിരിക്കുന്ന ഈ സമാഹാരത്തിന്റെ കവര്‍ ഡിസൈന്‍ ചെയ്തത് മലയാള ബ്ലോഗര്‍മാര്‍ക്ക് കൂടുതല്‍ പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത നമ്മുടെ പ്രിയങ്കരനായ നന്ദപര്‍വ്വം നന്ദകുമാറാണ്.


ഇവര്‍ കാ വാ രേഖ?യിലെ കവിരത്നങ്ങള്‍

ഡോണ മയൂര
ശശികുമാര്‍ .ടി.കെ
രണ്‍ജിത് ചെമ്മാട്
പ്രസന്ന ആര്യന്‍ (പ്രയാണ്‍)
ദിലീപ് നായര്‍ (മത്താപ്പ്)
ഗീത രാജന്‍
ഹന്‍ലല്ലത്ത്
നീന ശബരീഷ്
ചാന്ദ്നി ഗാനന്‍ (ചന്ദ്രകാന്തം)
മൈ ഡ്രീംസ്
ഉമേഷ് പിലീക്കോട്
മുംസി
ജയ്നി
നീസ വെള്ളൂര്‍
എന്‍.എം.സുജീഷ്
രാജീവ് .ആര്‍ (മിഴിയോരം)
വീണ സിജീഷ്
ഷൈന്‍ കുമാര്‍ (ഷൈന്‍ കൃഷ്ണ)
ഉസ്മാന്‍ പള്ളിക്കരയില്‍
അരുണ്‍ ശങ്കര്‍ (അരുണ്‍ ഇലക്ട്ര)
ഖാദര്‍ പട്ടേപ്പാടം
ജയിംസ് സണ്ണി പാറ്റൂര്‍
യൂസഫ്പ
മുകില്‍
എസ്.കലേഷ്


കാ വാ രേഖ ?


കവി കാളിദാസനേയും അദ്ദേഹത്തിന്റെ പ്രശസ്തമായ കാ വാ രേഖ? എന്ന കവിതയും നമുക്കെല്ലാവര്‍ക്കും അറിവുള്ളത് തന്നെ. രാജാവിന്റെ പരീക്ഷയില്‍ വിജയിച്ചപ്പോള്‍ കാളിദാസന്‍ തുറന്ന് കാട്ടിയത് വാക്കുകളുടെ വലിപ്പത്തിലോ ഒട്ടേറെ വരികളിലോ അല്ല.. മറിച്ച് വരികളിലെ അര്‍ത്ഥസമ്പുഷ്ടതയിലാണ് കവിതയെന്നതാണ്. ഇവിടെ ബ്ലോഗിലെ കവികളുടെ ഒരു കവിതാസമാഹാരത്തെ പറ്റി ചിന്തിച്ചപ്പോള്‍ കവികള്‍ക്ക് എഴുതുവാനായി ഒരു വിഷയം നല്‍കുകയല്ല കൃതി പബ്ലിക്കേഷന്‍സിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് ചെയ്തത് , മറിച്ച് എന്തും എഴുതുവാനുള്ള സ്വാതന്ത്ര്യം നല്‍കുകയായിരുന്നു. ഒരൊറ്റ നിബന്ധനമാത്രം!!!

കാ വാ രേഖ?


അതെ എന്താണെഴുതിയിരിക്കുന്നതെന്ന് (കാ വാ രേഖ ?) വിദഗ്ദര്‍ അടങ്ങിയ ഒരു പാനല്‍ വിലയിരുത്തുമെന്നും അതില്‍ നിന്നും മികച്ച സൃഷ്ടികള്‍ മാത്രമേ സമാഹാരത്തില്‍ ഉള്‍പ്പെടുത്തൂ ഉള്ളൂ എന്നുമായിരുന്നു ആ നിബന്ധന. വളരെ സമഗ്രവുംസുദീര്‍ഘവുമായ ഒരു പ്രക്രിയയായിരുന്നു ഇതിനു പിന്നില്‍. കൃതിയുടെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങള്‍ മലയാള ബ്ലോഗിലെ മികച്ച കവിതാ ബ്ലോഗുകളിലൂടെ നടത്തിയ സഞ്ചാരത്തില്‍ മികച്ചതെന്ന് തോന്നിയ ഏതാണ്ട് 100 നു മുകളില്‍ കവിബ്ലോഗര്‍മാര്‍ക്ക് ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തി മെയില്‍ അയക്കുകയും ഇതിനോട് സഹകരിക്കാന്‍ തയ്യാറായ ഏതാണ്ട് 45 നു മേലെ കവികളില്‍ നിന്നും ലഭിച്ച 80 ഓളം കവിതകള്‍ വിദഗ്ദപാനലിന്റെ വിശകലനത്തിനായി സമര്‍പ്പിക്കുകയും അതില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട 25 കവിതകള്‍ (ഒരാളുടെ ഒരു കവിതയേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ) ചേര്‍ത്ത് സമാഹാരമാക്കുകയുമാണ് ചെയ്തത്.


കഴിഞ്ഞ പുസ്തകമായ മൌനത്തിനപ്പുറത്തേക്ക്.. പോലെ തന്നെ ഇതും ഏതാണ്ട് സമ്പൂര്‍ണ്ണമായി ബ്ലോഗര്‍മാരുടെ പുസ്തകമാണെന്ന് പറയാം. കവിതകളുടേ സ്ക്രീനിംഗ് കമ്മറ്റിയിലുണ്ടായിരുന്ന ഒരാളൊഴിച്ചാല്‍ ഇതിന്റെ പിന്നിലും മലയാളത്തിലെ ഒട്ടേറെ ബ്ലോഗര്‍മാരുടെ പ്രയത്നം തന്നെ.. ഈ സമാഹാരത്തിന്റെ ഡിടിപി - ലേഔട്ട് ജോലികള്‍ മനോഹരമാക്കിയത് മൌനത്തിനപ്പുറത്തേക്ക് .. എന്ന ആദ്യ സമാഹാരത്തില്‍ കൃതി പബ്ലിക്കേഷന്‍സിനോടൊപ്പം ഉണ്ടായിരുന്ന ജയ്നിയാണ്. കവര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് നേരത്തെ സൂചിപ്പിച്ചത് പോലെ കൂടുതല്‍ പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത നമ്മുടെ പ്രിയപ്പെട്ട ബ്ലോഗര്‍ നന്ദപര്‍വ്വം നന്ദകുമാര്‍ തന്നെ... ഈ സമാഹാരത്തിന്റെ ഇത് വരെയുള്ള വിജയത്തിനായി ഒത്തൊരുമയോടെ പ്രയത്നിച്ച കൃതി പബ്ലിക്കേഷന്‍സിന്റെ എഡിറ്റോറിയല്‍ അംഗങ്ങള്‍ക്കും കൃതി പബ്ലിക്കേഷന്‍സിന്റെ ഈ ഉദ്യമ്യത്തോട് വളരെ നല്ല രീതിയില്‍ പ്രതികരിച്ച ഇതിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതും ഉള്‍പ്പെടുത്താനാവാതെ പോയതുമായ കവി/ കവയത്രികള്‍ക്കും അതിനേക്കാളേറെ മൂല്യമേറിയ കവിതകളുടെ തിരഞ്ഞെടുപ്പിന് വേണ്ടി ഞങ്ങളോട് സഹകരിച്ച സ്ക്രീനിംഗ് കമ്മറ്റി അംഗങ്ങളായ ബ്ലോഗ് - പ്രിന്റ് മീഡിയയിലുള്ള കവികള്‍ക്കും ഈ അവസരത്തില്‍ നന്ദി രേഖപ്പെടുത്തട്ടെ... പുസ്തകങ്ങളെ സ്നേഹിക്കുന്ന ഓരോ മലയാളിയും ഈ കാ വാ രേഖ? യെനെഞ്ചേറ്റുമെന്ന വിശ്വാസത്തോടെ..

കൃതി പബ്ലിക്കേഷന്‍സിന്റെ ബ്ലോഗിലേക്കുള്ള ലിങ്ക് : http://krithipublicationsernakulam.blogspot.com/

20 comments:

ആളവന്‍താന്‍ said...

വീണ്ടും വീണ്ടും ആശംസകള്‍!!!

ജിക്കു|Jikku said...

സത്യായിട്ടും കവര്‍ പേജ് ഒത്തിരി ഇഷ്ടായി.

ആശംസകള്‍

അലി said...

ആശംസകള്‍!

junaith said...

Congrats Chakkare...

തെച്ചിക്കോടന്‍ said...

ആശംസകള്‍

syam said...

മലയാള സാഹിത്യതിതിനു പൊന്‍തൂവല്‍ ച്ഹര്തുവാന്‍ നമുക്കിവിടെ പ്രതിഭാഗള്‍ ഉണ്ട്.. അവരെ ജനങ്ങളിലേക്കെത്തിച്ച കൃതി പബ്ലിക്കെഷന്‍സിനു ഒരായിരം നന്ദി, അതിലെന്റെ പ്രിയ സുഹൃത്ത് ജ്വേഷ്ടാരാധ്യന്‍ ശ്രീ ഷൈന്‍ കുമാറും ഉണ്ട് എന്നുള്ളത് വളരെ സന്തോഷം ഉളവാക്കുന്നു.....

ഷൈന്‍ വാക്കുകളില്‍ എന്റെ അഭിനന്ദനങ്ങള്‍ ഒതുക്കാനാവുന്നില്ല, നമുക്ക് ഞായരഴ്ച്ച്ച കാണാം അല്ലെ....??

യൂസുഫ്പ said...

17ആം തിയ്യതി വരെ കാത്തിരിക്കാം അല്ലേ..?

ചാണ്ടിക്കുഞ്ഞ് said...

എല്ലാ ആശംസകളും....
പുതുമയുള്ള, ആകാംക്ഷ ജനിപ്പിക്കുന്ന പേര് തന്നെ പുസ്തകത്തിന്...

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

പഴമയുടെ പേരുള്ള പുതുമ...


ആശംസകള്‍!

Manoraj said...

17 നു വരെ കാത്തിരിക്കാം..

Manoraj said...

.

Muneer N.P said...

ആശംസകളും അഭിനനന്ദനവും

pournami said...

all the best

Kalavallabhan said...

ബ്ളോഗാക്ഷരങ്ങൾക്ക് പുറംച്ചട്ടയിട്ട് അണിയിച്ചൊരുക്കുന്ന കൃതി പുബ്ലിക്കേഷൻസിനും തിരെഞ്ഞെടുക്കപ്പെട്ട കവികൾക്കും ആശംസകൾ.

MyDreams said...

cover page is good design

സാബു കൊട്ടോട്ടി said...

കാ വാ രേഖക്ക് തുഞ്ചന്‍പറമ്പിലേക്കു സ്വാഗതം തുടര്‍ന്ന് ബൂലോകമനസ്സുകളിലും അതുംകടന്ന് ഭൂലോകരിലും അതു വിരാജിക്കട്ടെ...........

പള്ളിക്കരയില്‍ said...

"ക്ര്‌തി”യുടെ “സുക്ര്‌തി”യ്ക്കായ് കാത്തിരിക്കുന്നു.

രഘുനാഥന്‍ said...

ആശംസകള്‍

Ranjith Chemmad / ചെമ്മാടന്‍ said...

ആശംസകൾ, നല്ല ശ്രമങ്ങൾക്ക്.
പ്രഗൽഭരുടെയിടയിലേയ്ക്ക് എന്റെ കവിതയും
തെരഞ്ഞെടുത്തതിന്‌ സ്നേഹം.....
എല്ലാ വിജയാശംസകളും...

Sabu M H said...

അഭിനന്ദനങ്ങൾ!