
തുടർന്ന് ബുക്ക് റിപ്പബ്ലിക്ക് പ്രവർത്തകരുടെ ഊഴമായിരുന്നു. ബ്ലോഗുകൾ വഴി പരിചയപ്പെട്ട ഒരു കൂട്ടം മലയാളികൾ ചേർന്ന് രൂപം നൽകിയ സമാന്തര പുസ്തക പ്രസാധന വിതരണ സംരംഭമാണു ‘ബുക്ക് റിപ്പബ്ലിക്ക്‘. ബുക്ക് റിപ്പബ്ലിക്ക് പ്രസിദ്ധീകരിച്ച ടി.പി.വിനോദിന്റെ (ലാപുട)‘നിലവിളികളെക്കുറിച്ചുള്ള കടംകഥകളും’; അച്ചടി പൂർത്തിയാക്കിയതും, ഓഗസ്റ്റിൽ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്നതുമായ ദേവദാസ്.വി .എം. ന്റെ ‘ഡിൽഡോ’ യും ബുക്ക് റിപ്പബ്ലിക്കിന്റെ രക്ഷാധികരിയായ ശ്രീ.ഹാരോൾഡ് പരിചയപ്പെടുത്തുകയും, പ്രദർശിപ്പിക്കുകയും ചെയ്തു.

ഈണം സി.ഡിയുടേയും, ബുക്ക് റിപ്പബ്ലിക്കിന്റെയും പുസ്തകങ്ങളുടെ പ്രദർശനവും വിൽപ്പനയും ഹാളിന്റെ ഒരു വശത്തായി നടക്കുന്നുണ്ടായിരുന്നു.

ഇതിനു ശേഷമാണ് സജീവേട്ടന്റെ കാരിക്കേച്ചർ മാരത്തോൻ ആരംഭിച്ചത്, ജി.മനുവിന്റെ കാരിക്കേച്ചര്‍ വരച്ചാണ് തുടക്കമിട്ടത്.



തങ്ങളുടെ കാരിക്കേച്ചർ പ്രതിബിംബം സ്വന്തമാക്കുന്നതിനായി സജീവാരാധകരുടെ ഒരു വലിയ നിര തന്നെ നിമിഷങ്ങൾക്കുള്ളില്‍ ഹാളിൽ പ്രത്യക്ഷമായി. എല്ലാവരും അത്യധികം താല്പര്യത്തോടെയും, അതിലേറെ ഉത്സാഹത്തോടു കൂടിയും സജീവേട്ടനെ സമീപിക്കുന്നുണ്ടായിരുന്നു.


ഇംഗ്ലണ്ടിലെ മാജിക് അദ്ധ്യാപകൻ കൂടിയായ ‘ബിലാത്തിപട്ടണം’ നടത്തിയ മാജിക് ഷോ; സദസ്യരെ വിസ്മയഭരിതരാക്കി. നാണയത്തുട്ടുകൊണ്ടും, ഒരു മുഴം കയറുകൊണ്ടും അദ്ദേഹം നടത്തിയ കൺകെട്ടുവിദ്യകൾ പ്രേക്ഷകരെ ആകാംക്ഷാഭരിതരും, അക്ഷരാർത്ഥത്തിൽ അത്ഭുതപരതന്ത്രരുമാക്കി.



ഈ സമയത്തും സജീവേട്ടന്റെ കാരിക്കേച്ചർ രചനാ ചാതുര്യം അനുസ്യൂതം പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയം ഹാളിന്റെ മദ്ധ്യവശത്തായി മറ്റുകലാ,സാഹിത്യപരിപാടികളും നടക്കുന്നുണ്ടായിരുന്നു. അരീക്കോടൻ മാഷിന്റെ പുത്രി ആയിഷയുടെ കവിതാപാരായണം,



വാഴക്കോടന്റെ മിമിക്രി മാപ്പിളപ്പാട്ടുകൾ, വിനയന്റെ കവിതാലാപനം, ചാർവാകൻ മാഷിന്റെ നാടൻ പാട്ടുകൾ, പ്രിയയുടെ ഗാനം, മണികണ്ഠന്റെ ജനകിയമ്മയെ അനുകരിച്ച്കൊണ്ടുള്ള ഗാനം, അപ്പുമാഷിന്റെ പുത്രൻ മനുക്കുട്ടന്റെ ഗാനം, ലതിച്ചേച്ചിയുടെ സ്വന്തം കവിതയുടെ പാരായണം..അങ്ങനെ നിരവധി കലാപരിപാടികൾ കൊണ്ട് ഹാൾ ജീവ്വസുറ്റതായി.
ഉച്ചയോടെ മീറ്റിലെ ഏറ്റവും ഹൈലൈറ്റ് ഇനമായ “ഈറ്റ്“, റിസോർട്ടിലെ ഡൈനിങ്ങ് ഹാളിൽ തുടങ്ങിയിരുന്നു. ചെറായ് സ്പെഷിയൽ വിഭവങ്ങളായ ചെമ്മീൻ വട, കരിമീൻ പൊരിച്ചത്, ചിക്കെൻ റോസ്റ്റ്, മീൻ കറി, കപ്പപുഴുങ്ങിപ്പൊടിച്ചത്, സാംബാർ, മോരുകറി, തോരൻ, പപ്പടം പിന്നെ ലതിച്ചേച്ചിയുടെ സ്വന്തം പാചകമായ ‘കടുമാങ്ങാ അച്ചാർ’ എന്നിവ ചേർത്തുള്ള വിഭവസ മൃദ്ധമായ ഊണായിരുന്നു ഒരുക്കിയിരുന്നത്.












ഉച്ചഭക്ഷണത്തെത്തുടർന്ന് എല്ലാ കൂട്ടുകാരും ചേർന്നുനിന്നുള്ള ഫോട്ടോസെഷൻ നടന്നു. മുൻപുള്ള പോസ്റ്റിൽ നിന്ന് ഈ ഫോട്ടോ കാണാവുന്നതാണു. ഫോട്ടോ സെഷനെത്തുടർന്ന്,











ദൂരദേശത്തേക്ക് പോകേണ്ട കൂട്ടുകാർ മറ്റു സഹബ്ലോഗര്‍മാരോട് യാത്രചൊല്ലി പിരിഞ്ഞുകൊണ്ടിരുന്നു. ഊണിനുശേഷവും സജീവേട്ടനു മോചനം ലഭിച്ചില്ല.


ഏകദേശം മൂന്നുമണി കഴിഞ്ഞതോടെ പരിപാടി ഉപസംഹരിച്ചു. ലളിതമായ വാക്കുകളാല്‍ ലതിച്ചേച്ചി യാത്രപറഞ്ഞു.
സുഹൃത്തുക്കളെ,
ഈ മീറ്റിനു കാരണമായ ചര്‍ച്ചകള്‍ നാമെല്ലാവരും വീക്ഷിച്ചതാണ്. കിച്ചു ആണ് ഇത്തരമൊരു ആശയം ആദ്യമായി മുന്നോട്ട് വക്കുന്നത്, അപ്പുമാഷുമായുള്ള ഒരു സംഭാഷണത്തിനിടയില്‍. തുടര്‍ന്ന് പ്രവാസികളായ ബ്ലോഗര്‍മാര്‍ നാട്ടിലെത്തുന്ന സമയത്ത് ഇവിടെ ഒരു മീറ്റ് സംഘടിപ്പിക്കുന്നതിനേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അപ്പുമാഷ് ഒരു പോസ്റ്റിട്ടു.അവിടെ തുടങ്ങിയ ചര്‍ച്ചകളാണ് ഈ പൊസ്റ്റ് കല്യാണസൌഗന്ധികത്തിലെത്തുന്നത്. തുടര്‍ന്ന് ചെറായ് കേന്ദ്രീകരിച്ച് നടത്തിയ പരിശ്രമങ്ങളാണ് ഈ മീറ്റ് യാഥാര്‍ത്ഥ്യമാക്കിയത്.
ഈ ആശയത്തിന്റെ ഉപജ്ഞാതാവായ കിച്ചു ചേച്ചിക്ക് അഭിനന്ദനവും നന്ദിയും അറിയിക്കട്ടെ.
മീറ്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ച അപ്പുമാഷിന് നന്ദി.
ഈ മീറ്റിന്റെ സംഘാടനത്തിന്റെ ചുക്കാന്‍ പിടിച്ച ലതിച്ചേച്ചിയുടെ ഭര്‍ത്താവ് സുഭാഷേട്ടന്റെ സേവനങ്ങള്‍ എത്ര പ്രകീര്‍ത്തിച്ചാലും മതിയാവില്ല.ഇത്ര സൌകര്യപ്രദമായ റിസോര്‍ട്ട് ലഭ്യമാക്കുക തുടങ്ങി ഭക്ഷണക്കാര്യങ്ങള്‍ വരെ ക്രമീകരിച്ചത് ശ്രീ.സുഭാഷേട്ടനായിരുന്നു.

അദ്ദേഹത്തോടുള്ള ബൂലോകരുടെ നന്ദിയും കടപ്പാടും വാക്കുകളിലൊതുങ്ങുന്നതല്ല.എന്നിരുന്നാലും നമ്മുടെ ഹൃദയം നിറഞ്ഞ നന്ദി സ്വീകരിക്കണമെന്ന് സുഭാഷേട്ടനോട് അഭ്യര്‍ത്ഥിക്കുന്നു.
മീറ്റിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായിരുന്നു സജീവേട്ടന്റെ കാരിക്കേച്ചര്‍. തന്റെ വിലയേറിയ ഒരു ദിവസം മുഴുവനും ചിലവഴിച്ച് ബൂലോകരുടെ ചിത്രം വരച്ച അദ്ദേഹത്തിന്‍ മീറ്റില്‍ പങ്കെടുക്കാന്‍ തന്നെ ആയില്ല എന്നത് അതിശയോക്തിയാവില്ല. ശ്രീ.സജീവേട്ടന് എല്ലാ ബൂലോകരുടെ പേരിലും നന്ദി അറിയിക്കുന്നു.
ഇതു കൂടാതെ മീറ്റിന്റെ സംഘാടനത്തിനു സഹായിച്ച അമരാവതി റിസൊര്‍ട്ട് ഉടമ പുഷ്പന്‍ ചേട്ടന്‍, അദ്ദേഹത്തിന്റെ സ്റ്റാഫ് , ഭക്ഷണം തയ്യാറാക്കിയ സുഹൃത്തുക്കള്‍, എന്നിവര്‍ക്കുള്ള നന്ദി പറയുന്നു.
ആദ്യാവസാനം ഇതിനു മുങ്കയ്യെടുത്ത ലതിച്ചേച്ചി, അപ്പുമാഷ്, നീരു, അനിൽജി, ജോ, നാട്ടുകാരൻ, മണികണ്ഠൻ തുടങ്ങിയ എല്ലാ സുഹൃത്തുക്കളേയും ഈ അവസരത്തില്‍ സ്മരിക്കുന്നു.
ഈ സുഹൃദ്സംഗമത്തിനു അകലങ്ങളിൽ ഇരുന്ന് ആശംസകൾ അർപ്പിച്ച കുഞ്ഞൻ, അഗ്രജൻ, കിരൺസ്, ബഷീർ വെള്ളറക്കാട്, വിശാലമനസ്കൻ, മാണിക്യം, ഞാനും എന്റെ ലോകവും, രാമചന്ദ്രൻ വെട്ടിക്കാട്, സൂത്രൻ, സ്മിതാ ആദർശ്, മരമാക്രി, യൂസുഫ്പ, കാന്താരിക്കുട്ടി, ദീപക് രാജ്, അനൂപ് തിരുവല്ല, ശ്രീ, ഉഗാണ്ടാ രണ്ടാമൻ, തമനു, ഇന്ത്യാ ഹെറിട്ടേജ്, കണ്ണനുണ്ണി, ചിന്തകൻ, ശ്രദ്ധേയൻ,ഗീത് തുടങ്ങിയവർക്കും ഞങ്ങളെല്ലാവരുടേയും പേരിൽ നന്ദി രേഖപ്പെടുത്തുന്നു. (തിരക്കിനിടയിൽ ഇനിയും മറന്നുപോയ പേരുകൾ ഉണ്ടാകാം, സദയം ക്ഷമിക്കുക)
കൂടാതെ ഈ മീറ്റില്‍ പങ്കെടുത്ത് വിജയിപ്പിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.
ഈ പരിപാടി ഭംഗിയാക്കുവാൻ ഞങ്ങളെല്ലാവരേയും അനുഗ്രഹിച്ച് ആശീർവദിച്ച സർവ്വേശ്വന്റെ മുൻപിൽ പ്രണാമം അർപ്പിച്ചുകൊണ്ട്, എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദി പറഞ്ഞുകൊണ്ട്...
ചെറായി മീറ്റിനേപറ്റിയുള്ള എല്ലാ പോസ്റ്റുകളും ശ്രീ.മുള്ളുർക്കാരന്റെ ഈ പോസ്റ്റിൽ നിന്നും ലഭിക്കും..
ചെറായി മീറ്റിനേക്കുറിച്ചുള്ള ഒരു വീഡിയോ, ജോ തയ്യാറാക്കി വരുന്നു.
അതിന്റെ ട്രെയിലെർ ഇവിടെ ലഭിക്കും.