Thursday, August 05, 2010

ബ്ലോഗ് മീറ്റ്; അവസാന അറിയിപ്പ്..


കൂട്ടുകാരേ;

മുൻ നിശ്ചയിച്ചപ്രകാരം ഈ വരുന്ന ഞായറാഴ്ച അതായത് എട്ടാം തീയതി എർണാകുളം, ഇടപ്പള്ളിയിലുള്ള ഹോട്ടെൽ ഹൈവേ ഗാർഡെൻസിൽ ബൂലോക ബ്ലോഗ് കുടുംബസംഗമം നടക്കുന്നതായിരിക്കും. രാവിലെ 10 മണിയോടു കൂടി മീറ്റ് ഔപചാരികമായി ആരംഭിക്കുന്നതായിരിക്കും. 9.30 മുതൽ മീറ്റിന്റെ റെജിസ്റ്റ്ട്രേഷൻ ആരംഭിക്കുന്നതുമായിരിക്കും. 10.30 വരെ അത് നിജപ്പെടുത്തിയിരിക്കുന്നു. രെജിസ്റ്റ്ട്രേഷൻ ഫീസ് ആളൊന്നുക്ക് മുന്നൂറു രൂപയാകുന്നു (Rs. 300/-). ബ്ലോഗേർസിന്റെ കൂടെ വരുന്ന അവരുടെ ബന്ധുക്കൾക്കും, സൃഹൃത്തുക്കൾക്കും ഈ രെജിസ്റ്റ്ട്രേഷൻ ഫീസ് ബാധകമാകുന്നു. ബ്ലോഗേർസിന്റെ കൂടെ വരുന്ന അവരുടെ കുട്ടികൾക്ക് രെജിസ്റ്റ്ട്രേഷൻ ഫീസ് ഉണ്ടാകുന്നതല്ലാ. അവർക്ക് തികച്ചും സൌജന്യമായിരിക്കും. 2 നോൺ വെജ് ഉച്ചഭക്ഷണം, രാവിലേയും വൈകിട്ടും ചായ+സ്നാക്സ് എന്നിവയാണു നമുക്കു ലഭ്യമായിട്ടുള്ള മെനുവിവരം. ആയതിനാൽ ബ്രേക്ക്ഫാസ്റ്റ് ഏവരും കഴിച്ചിട്ടു വരേണ്ടതാകുന്നു എന്നും ഇതിനാൽ അറിയിക്കട്ടെ. മീറ്റ് നടക്കുന്ന സ്ഥലത്തേക്ക് വിവിധ സ്ഥലങ്ങളിൽ നിന്നും എത്തിച്ചേരുവാനുള്ള മാർഗ്ഗം താഴെ കൊടുത്തിരിക്കുന്നു.


ആലപ്പുഴ തിരുവനന്തുപുരം ഭാഗത്ത് നിന്നും വരുന്നവര്‍ വൈറ്റില കഴിഞ്ഞു ബൈപ്പാസിലൂടെ തന്നെ മുന്നോട്ടു വന്നാല്‍ പാലാരിവട്ടം ബൈപാസ് ജങ്ങ്ഷനു ശേഷം ഇടതു വശത്തായി മീറ്റ്‌ സ്ഥലമായ ഹോട്ടല്‍ കാണാവുന്നതാണ്.
പാലക്കാട്, തൃശൂര്‍ ഭാഗത്ത് നിന്നും വരുന്നവര്‍ കളമശ്ശേരിക്ക് ശേഷം ഇടപ്പള്ളി ബൈ പാസ് ജങ്ങ്ഷനില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞു ഒബ്രോണ്‍ മാള്‍ കഴിഞ്ഞുള്ള മീഡിയന്‍ ബ്രേക്കിലൂടെ വലത്തോട്ടു തിരിഞ്ഞാല്‍ മീറ്റ്‌ സ്ഥലമായ ഹോട്ടലിലേക്ക് പ്രവേശിക്കാം. ഇടുക്കി , തൊടുപുഴ വഴി വരുന്നവര്‍ പള്ളിക്കര,കാക്കനാട് വഴി വന്നു പാലാരിവട്ടം ബൈപ്പാസ് ജങ്ങ്ഷനില്‍ എത്തി വലത്തോട്ടു തിരിഞ്ഞു അല്‍പ്പം കൂടി മുന്നോട്ടുപോയാല്‍ മീറ്റ്‌ സ്ഥലമായ ഹോട്ടല്‍ കാണാവുന്നതാണ്. ബസ് മാര്‍ഗ്ഗം വരുന്നവര്‍ ഇടപ്പള്ളി പള്ളി , മാമംഗലം, പാലാരിവട്ടം, ആലിന്‍ചുവട്‌ , പൈപ്പ് ലൈന്‍ എന്നിവയിലേതെങ്കിലും സ്റ്റോപ്പില്‍ ഇറങ്ങി ഓട്ടോ റിക്ഷാ മാര്‍ഗം മീറ്റ്‌ സ്ഥലത്ത് എത്താവുന്നതാണ്.


കൂടുതലായുള്ള സംശയനിവാരണങ്ങൾക്കായി താഴെപ്പറയുന്ന ഹെൽ‌പ്പ്ലൈൻ നംമ്പെറുകളിലേക്ക് വിളിക്കാവുന്നതാണ്.


1. പ്രവീൺ വട്ടപ്പറമ്പത്ത് - 9961999455

2. യൂസുഫ്പാ - 9633557976

3. മനോരാജ് - 9447814972

4. പാവപ്പെട്ടവൻ - 9846212525

5. ഹരീഷ് തൊടുപുഴ - 9447302370


അപ്പോൾ ഒരിക്കൽക്കൂടി; ഈ സുഹൃദ്സംഗമം വൻ വിജയകരമാക്കുവാൻ നിങ്ങളോരോരുത്തരും സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട്; നിങ്ങളേവരേയും ഇടപ്പള്ളിയിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.