
കൂട്ടുകാരേ;
മുൻ നിശ്ചയിച്ചപ്രകാരം ഈ വരുന്ന ഞായറാഴ്ച അതായത് എട്ടാം തീയതി എർണാകുളം, ഇടപ്പള്ളിയിലുള്ള ഹോട്ടെൽ ഹൈവേ ഗാർഡെൻസിൽ ബൂലോക ബ്ലോഗ് കുടുംബസംഗമം നടക്കുന്നതായിരിക്കും. രാവിലെ 10 മണിയോടു കൂടി മീറ്റ് ഔപചാരികമായി ആരംഭിക്കുന്നതായിരിക്കും. 9.30 മുതൽ മീറ്റിന്റെ റെജിസ്റ്റ്ട്രേഷൻ ആരംഭിക്കുന്നതുമായിരിക്കും. 10.30 വരെ അത് നിജപ്പെടുത്തിയിരിക്കുന്നു. രെജിസ്റ്റ്ട്രേഷൻ ഫീസ് ആളൊന്നുക്ക് മുന്നൂറു രൂപയാകുന്നു (Rs. 300/-). ബ്ലോഗേർസിന്റെ കൂടെ വരുന്ന അവരുടെ ബന്ധുക്കൾക്കും, സൃഹൃത്തുക്കൾക്കും ഈ രെജിസ്റ്റ്ട്രേഷൻ ഫീസ് ബാധകമാകുന്നു. ബ്ലോഗേർസിന്റെ കൂടെ വരുന്ന അവരുടെ കുട്ടികൾക്ക് രെജിസ്റ്റ്ട്രേഷൻ ഫീസ് ഉണ്ടാകുന്നതല്ലാ. അവർക്ക് തികച്ചും സൌജന്യമായിരിക്കും. 2 നോൺ വെജ് ഉച്ചഭക്ഷണം, രാവിലേയും വൈകിട്ടും ചായ+സ്നാക്സ് എന്നിവയാണു നമുക്കു ലഭ്യമായിട്ടുള്ള മെനുവിവരം. ആയതിനാൽ ബ്രേക്ക്ഫാസ്റ്റ് ഏവരും കഴിച്ചിട്ടു വരേണ്ടതാകുന്നു എന്നും ഇതിനാൽ അറിയിക്കട്ടെ. മീറ്റ് നടക്കുന്ന സ്ഥലത്തേക്ക് വിവിധ സ്ഥലങ്ങളിൽ നിന്നും എത്തിച്ചേരുവാനുള്ള മാർഗ്ഗം താഴെ കൊടുത്തിരിക്കുന്നു.
ആലപ്പുഴ തിരുവനന്തുപുരം ഭാഗത്ത് നിന്നും വരുന്നവര്‍ വൈറ്റില കഴിഞ്ഞു ബൈപ്പാസിലൂടെ തന്നെ മുന്നോട്ടു വന്നാല്‍ പാലാരിവട്ടം ബൈപാസ് ജങ്ങ്ഷനു ശേഷം ഇടതു വശത്തായി മീറ്റ് സ്ഥലമായ ഹോട്ടല്‍ കാണാവുന്നതാണ്. പാലക്കാട്, തൃശൂര്‍ ഭാഗത്ത് നിന്നും വരുന്നവര്‍ കളമശ്ശേരിക്ക് ശേഷം ഇടപ്പള്ളി ബൈ പാസ് ജങ്ങ്ഷനില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞു ഒബ്രോണ് മാള്‍ കഴിഞ്ഞുള്ള മീഡിയന് ബ്രേക്കിലൂടെ വലത്തോട്ടു തിരിഞ്ഞാല്‍ മീറ്റ് സ്ഥലമായ ഹോട്ടലിലേക്ക് പ്രവേശിക്കാം. ഇടുക്കി , തൊടുപുഴ വഴി വരുന്നവര്‍ പള്ളിക്കര,കാക്കനാട് വഴി വന്നു പാലാരിവട്ടം ബൈപ്പാസ് ജങ്ങ്ഷനില്‍ എത്തി വലത്തോട്ടു തിരിഞ്ഞു അല്‍പ്പം കൂടി മുന്നോട്ടുപോയാല്‍ മീറ്റ് സ്ഥലമായ ഹോട്ടല്‍ കാണാവുന്നതാണ്. ബസ് മാര്‍ഗ്ഗം വരുന്നവര്‍ ഇടപ്പള്ളി പള്ളി , മാമംഗലം, പാലാരിവട്ടം, ആലിന്‍ചുവട് , പൈപ്പ് ലൈന്‍ എന്നിവയിലേതെങ്കിലും സ്റ്റോപ്പില്‍ ഇറങ്ങി ഓട്ടോ റിക്ഷാ മാര്‍ഗം മീറ്റ് സ്ഥലത്ത് എത്താവുന്നതാണ്.
കൂടുതലായുള്ള സംശയനിവാരണങ്ങൾക്കായി താഴെപ്പറയുന്ന ഹെൽപ്പ്ലൈൻ നംമ്പെറുകളിലേക്ക് വിളിക്കാവുന്നതാണ്.
1. പ്രവീൺ വട്ടപ്പറമ്പത്ത് - 9961999455
2. യൂസുഫ്പാ - 9633557976
3. മനോരാജ് - 9447814972
4. പാവപ്പെട്ടവൻ - 9846212525
5. ഹരീഷ് തൊടുപുഴ - 9447302370
അപ്പോൾ ഒരിക്കൽക്കൂടി; ഈ സുഹൃദ്സംഗമം വൻ വിജയകരമാക്കുവാൻ നിങ്ങളോരോരുത്തരും സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട്; നിങ്ങളേവരേയും ഇടപ്പള്ളിയിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
25 comments:
അപ്പോൾ ഒരിക്കൽക്കൂടി; ഈ സുഹൃദ്സംഗമം വൻ വിജയകരമാക്കുവാൻ നിങ്ങളോരോരുത്തരും സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട്; നിങ്ങളേവരേയും ഇടപ്പള്ളിയിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
ലോഗോ സൂപ്പർ!
ആശംസകൾ...
ശരി, വരവ് വച്ചിരിക്കുന്നു.അപ്പോള്‍ 8- ന് ഇടപ്പള്ളിയില്‍ വച്ച് കാണാം.
ലോഗോ സൂപ്പർ!
ഒഴിവാക്കാനാകാത്ത ചില കാര്യങ്ങള്‍ ഉള്ളതിനാല്‍ ഞാന്‍ ഉണ്ടാവില്ല .ഖേദിക്കുന്നു . ബ്ലോഗേഴ്സ് സംഗമതിനു എല്ലാ നന്മകളും ....വിശേഷങ്ങള്‍ എഴുതുവാന്‍ എല്ലാ ബ്ലോഗ്ഗ് സുഹൃത്തുക്കളും ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു .....
വളരെ ഖേദപൂര്വ്വമാണീ വിവരം നിങ്ങളെ അറിയിക്കുവാന്‍ ഉദ്ദേശിക്കുന്നത്. നമ്മുടെ ഈ വര്‍ഷത്തെ ബ്ലോഗ് മീറ്റ് മാറി വന്ന എറണാകുളത് ഇപ്പോഴത്തെ അന്തരീക്ഷത്തില്‍ എനിക്ക് വന്നു ചേരാന്‍ സാധിക്കില്ല എന്ന് അറിയിക്കുന്നു . കുറച്ച് ദിവസങ്ങളായി ഈ വിവരം പറയണം എന്ന് വിചാരിച്ചിട്ട് . ആയതിനാല്‍ ടി. മീറ്റിന്റെ വെന്യൂ ആയ എറണാകുളത് വരുവാനുള്ള എന്റെ തീരുമാനം മാറ്റിയതായി ഇതിനാല്‍ അറിയിക്കട്ടെ.
ഞാന്‍ വരുന്ന കാര്യം സംശയമാണ്..ഉറപ്പില്ല..
കഴിയുന്നതും എല്ലാവരും വരാൻ ശ്രമിക്കുക.മീറ്റ് വിജയിപ്പിക്കുക.
സുഹൃദ് സംഗമം ഹൃദ്യമായ ഒരു അനുഭവമാകട്ടെ എല്ലാവര്ക്കും.
പങ്കെടുക്കണമെന്ന ആഗ്രഹം ഉണ്ട് . കഴിയില്ല എന്ന വേദനയും .. എല്ലാവര്ക്കും ആശംസകള്‍ :)
ഹരീഷ് ഭായ്. വീടും കുടുംബവുമായ് ബന്ധപ്പെട്ട ചില പ്രശ്നങ്ങളാൽ എനിക്ക് വരാൻ കഴിയില്ല എന്നു പറയേണ്ടി വരുന്നതിൽ ക്ഷമ ചോദിക്കുന്നു. നഷ്ടം എന്റേതു മാത്രമാണ്. പ്രായാധിക്യത്താൽ അഛൻ കിടപ്പിലായതും ഭാര്യചികിത്സയിലായതും കാരണങ്ങളിൽ ചിലതു മാത്രം. മനസ്സിലാക്കുമല്ലോ.
എല്ലാം മംഗളമായി നടക്കട്ടെ..
എല്ലാവിധ ആശംസകളും.
മീറ്റ് പൂര്‍വാധികം ഭംഗിയാക്കാന്‍ കൂടുതല്‍ പേര് എത്തിചേരുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നെ ഹരീഷ്, മാത്സ് ബ്ലോഗ് ടീമിലെ ഹരിമാഷ് ടിമിനെ പ്രധിനിധീകരിച്ച് എത്തിച്ചേരാം എന്ന് അറിയിച്ചിട്ടുണ്ട്.
ബ്ലോഗ് മീറ്റിൽ പങ്കെടുക്കാനായി പലപരിപാടികളും മാറ്റി വച്ചിരിക്കുകയാണ്. ആശുപത്രി കേസുകളോ അപ്രതീക്ഷിത അത്യാവശ്യങ്ങളോ ഇല്ലെങ്കിൽ എത്തും.
കൊച്ചി ബ്ലോഗ് മീറ്റിന് ചിത്രകാരന്റെ ആശംസകള്‍ !!!
നന്ദി. ഞാൻ എത്താം.
എല്ലാവിധ ആശംസകളും....
ഇതുവരെയുള്ള സ്ഥിതിവെച്ച് ഞാൻ തീർച്ചയായും ഈ സംഗമത്തിന് ഉണ്ടായിരിക്കും.
കൊച്ചി ബ്ലോഗ് മീറ്റിന് എന്റെ ആശംസകള്‍ !!!
ഈ സുഹൃദ്സംഗമം വന്പിച്ച വിജയമാക്കുവാന്‍
ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു.
All The Best
അടുത്ത വര്‍ഷമെങ്കിലും നോക്കട്ടെ ബ്ലോഗ് മീറ്റിന് അനുസരിച്ച് വെക്കേഷന് അഡ്ജസ്റ്റ് ചെയ്യാന്‍... ആഗസ്റ്റില്‍ തന്നെ ആയിരിക്കുമോ?
അപ്പോള്‍ കൊച്ചി മീറ്റിന് എല്ലാവിധ ആശംസകളും... എല്ലാവര്ക്കും എന്റെ സ്നേഹന്വേഷണങ്ങള്‍...
എല്ലാം ഭംഗിയായി, സന്തോഷകരമായി നടക്കട്ടെ. ആശംസകള്‍.
അബുദാബിയിലെ ഒരു എണ്ണപ്പാടത്ത് കുടുങ്ങിപ്പോയതുകൊണ്ട് സ്വന്തം നാട്ടില്‍ നടക്കുന്ന ഈ മീറ്റില്‍ പങ്കെടുക്കാനാവാത്തതില്‍ അതിയായി ഖേദിക്കുന്നു.
മീറ്റിന് എല്ലാ ഭാവുകങ്ങളും നേരുന്നു.
ചില വ്യക്തിപരമായ അസൌകര്യങ്ങള്‍ കാരണം മീറ്റിന് വരാന്‍ സാധിക്കുകയില്ല എന്ന കാര്യം വ്യസനസമേതം അറിയിക്കുന്നു.
Post a Comment