
ടി വി യിൽ ഹരികൃഷ്ണൻസ് സിനിമ ആകാംക്ഷാപൂർവ്വം കണ്ടുകൊണ്ടിരുന്ന ആവണിക്കുട്ടി..
“അമ്മേയമ്മേ ഈ മോഹൻലാലും മമ്മൂട്ടിയുമൊക്കെ എങ്ങനെയാമ്മേ ജീവിക്കണേ..??
എപ്പോ നോക്കിയാലും ടീ വീൽ കാണാലോ..
അച്ഛന്റേ പോലെ കടയിലൊന്നും പോകാതെ ഇവരെങ്ങിനെയാമ്മേ കഞ്ഞി കുടിക്കണേ..??“
“അതേ.. മോളൂ; അവർക്ക് ടീ വിയിൽ അഭിനയിക്കുമ്പൊഴേ നിറയെ കാശൊക്കെ കിട്ടും..; അപ്പോ നല്ല സുഖായിട്ടു ജീവിക്കാലോ”
“ആഹാ..!! എന്നാ നമ്മടെ അച്ഛനേം നമുക്ക് അഭിനയിക്കാൻ വിട്ടാലോ അമ്മേ; നമ്മക്കും ഒത്തിരി കാശ് കിട്ടൂലോ”
“ങേ...ഹ്.!!”
“അമ്മേയമ്മേ ഈ ഉണ്ണീശോടെ കൂടെ വെള്ളയുടുപ്പുമിട്ട് നടക്കുന്നതാരാമ്മേ..??”
“അതോ..; അതാണു മോളെ മാലാഖമാര്. അവര് ഉണ്ണീശോട് കൂട്ടു കൂടാൻ വന്നിരിക്കുന്നതാണു ട്ടോ..”
“അതെന്താമ്മേ; മാകാലമാരുടെ കൈയ്യുടെ അവിടെ കാണണത്..??”
“അതോ.. അത് ചിറകാ മോളേ; അവരു സ്വർഗ്ഗലോകത്ത് നിന്നു വന്നതാ മോളെ ഉണ്ണീശോനെ കാണാൻ, അവർക്കു പാറിപ്പറന്ന് നടക്കാൻ വേണ്ടിയാ ആ ചിറകുകൾ”
“അപ്പോ അമ്മേ; ഈ പാരറ്റും കാക്കയുമൊക്കെ സ്വർഗ്ഗ ലോകത്തുനിന്നും വന്നതാണോമ്മേ?? അവർക്കും ചിറകുണ്ടല്ലോ..!!“
“ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ.. ഹൌ ഐ വൻഡെർ വാട്ട് യൂ ആർ... അമ്മേയമ്മേ; ഈ വാവ (പുസ്തകത്തിൽ നോക്കിക്കൊണ്ട്) ട്വിങ്കിൾ ട്വിങ്കിൽ ലിറ്റിൽ സ്റ്റാറെന്നു പറയുന്നത് ഏത് നച്ചത്തിരത്തിനെയാ അമ്മേ..??”
“മാനത്തു കണ്ടോ അമ്പിളിമാമന്റെ കൂടെ കുറേ നക്ഷത്രങ്ങൾ; അവയെ നോക്കിയാണു ട്ടോ മോളൂ ആ കുട്ടി അത്ഭുതത്തോടെ പാടുന്നത്..”
“അപ്പോ നമ്മുടെ നച്ചത്തിരത്തിനെ അല്ലേ അമ്മേ..??”
“ങാ.. അതിനേം കൂട്ടിക്കോ ട്ടോ..”
“നമ്മടെ നച്ചരത്തിൽ ബളബ് ഇട്ടിട്ടല്ലേമ്മേ മിന്നണത്;..??”
“ഊം..”
“അയ്യോ...!! അപ്പോ മാനത്ത്കേറി ഇത്രേം ബളബ് ഇട്ടത് ആരാമ്മേ..?? അച്ഛനാണൊമ്മേ..!!“
“അമ്മേയമ്മേ ഈ ഉറുമ്പുകളെന്തിനാമ്മേ പുറകേ പുറകേ പോണേ..??“
“അതോ..; അതേ മോളൂ, മുൻപിൽ പോകുന്ന ഉറുമ്പ് പുറകേ പോകുന്ന ഉറുമ്പിനു മാർഗ്ഗനിർദ്ദേശം കൊടുക്കും; അതനുസരിച്ച് ആ ഉറുമ്പ് അതിനു പിന്നാലെ വരുന്ന ഉറുമ്പിനു മാർഗ്ഗനിർദ്ദേശം കൊടുക്കും, അങ്ങിനെയങ്ങിനെയവർ വഴി തെറ്റാണ്ട് എത്തിച്ചേരേണ്ട സ്ഥലത്തെത്തും..”
“ഹഹഹഹഹാഹ്..; മണ്ടന്മാർ !! ഇവന്മാർക്കൊരു വണ്ടി പിടിച്ച് പോയാപ്പോരെ..”
ആവണിക്കുട്ടി 100 -)മ് ദിവസ കോമെഡി പ്രോഗ്രാം ഒരു ചാനെലിൽ കണ്ടു കൊണ്ടിരിക്കെ; റിമി ടോമിയും തടിയുള്ള ഇമ്രാനും(ഐഡിയ സ്റ്റാർ സിങ്ങെർ ഫ്രെയിം) കൂടി സ്റ്റേജിൽ പാടുവാനാരംഭിച്ചു.
“അമ്മേയമ്മേ വെശക്കുന്നൂമ്മേ, അച്ഛൻദോശയൊണ്ടാക്കി താ അമ്മേ..”
നെയ്റോസ്റ്റുമായി ശ്രീമതി ആവണിയുടെ അടുത്തെത്തിയപ്പോൾ.
“വല്യ ദോശയാണല്ലോ..! ഞാനിത് മൊത്തം തിന്ന് വലുതാകുമല്ലോ..”
“ആ.. വല്യ ദോശ മൊത്തം തിന്നാൽ മോളു പെട്ടന്നു വലുതാകും; അതു കൊണ്ട് മക്കളു മുഴുവനും കഴിക്കണം ട്ടോ..”
ടി വിയിൽ ശ്രദ്ധിച്ചു കൊണ്ട്.
“അയ്യോ...!! ഈ മാമന്റെ (ഇമ്രാൻ) അമ്മ എന്തോരം വല്യ ദോശ ഉണ്ടാക്കിക്കൊടുത്തിട്ടാവും മാമനിത്രേം വലുതായത്.. അമ്മ ഒത്തിരി വല്യ ദോശ ഉണ്ടാക്കി തരണ്ടാട്ടോ.. എനിക്ക് പേടിയാവണൂ.. ഞാനും അതു പോലായാലോ..!!“
ഹിഹിഹിഹിഹി..
ഇവളു എന്നേം കൊണ്ടേ പോകൂ..:):)
ആദ്യ ആവണി ഫലിതം വായിക്കാൻ ഇതിലേ വരൂ..