Wednesday, May 28, 2008

കട്ട് ഫ്ലവര്‍ ഡെക്കറേഷന്‍

ഹിന്ദുക്കളുടെ വിവാഹത്തിന് ഒരുക്കിയിരിക്കുന്ന ഒരു സ്റ്റേജ് ഡെക്കറേഷനാണിത്. കഴിഞ്ഞ ദിവസം ഗോപന്‍ജി ഫ്ലവെര്‍ഷോയെ പറ്റിയുള്ള ഒരു പോസ്റ്റ് ഇടുകയുണ്ടായി; അതുകണ്ട് ഹരം കയറിയപ്പോളാണ്, അത്രയൊന്നുമില്ലെങ്കിലും ഒരു ചെറിയ സംഭവം എന്റെ കൈയിലും ഉണ്ടല്ലോ; എന്നാലത് ഒരു പോസ്റ്റാക്കി ഇട്ടാലോ എന്നു വിചാരിച്ചത്. ഈ കാണുന്ന ഫ്രെഷ് ഫ്ലവര്‍ അറേഞ്ച്മെന്റ്ന്റെ ക്രെഡിറ്റ് എന്റെ പ്രിയപത്നിയ്ക്കും, കര്‍ട്ടനും അറേഞ്ചെഡ് ഫ്ലവെര്‍ സ്റ്റാന്‍ഡ് സെറ്റിങ്ങ്സിന്റെ ക്രെഡിറ്റ് എന്റെ ഷോപ്പിലെ പ്രിയപ്പെട്ട തൊഴിലാളികള്‍ക്കും ഞാന്‍ സമര്‍പ്പിക്കുകയാണ്. അതുപോലെ ഈ സംഭവം ചെയ്തുകൊടുക്കാന്‍ ഓര്‍ഡെര്‍ തന്ന ശ്രീ. ഹരിസാറിനെയും നന്ദിപൂര്‍വം ഞാനീ വേളയില്‍ സ്മരിക്കുന്നു.

പാശ്ചാത്യരാജ്യങ്ങളിലെന്നപോലെ നമ്മുടെ നട്ടിലേയ്ക്കും ഒരു പുഷ്പസംസ്കാരം കുറച്ചു നാളുകളായി കടന്നുവന്നിട്ടുണ്ട്. സാധാരണയായി ഉപയോഗിക്കുന്ന ആസ്റ്റെര്‍, ക്രെസാന്തം, യെല്ലോ വൈറ്റ് ഡെയ്സികള്‍, റോസ്, ജെറിബറ, ഗ്ലാഡിയോലസ്, ഗോള്‍ഡന്‍ റോഡ് എന്നീ പൂക്കളാണ് കൂടുതലായും ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. ശതാവരിയും, ബോര്‍ഡോ കോര്‍പസും ഇലകളായും ഉപയോഗിച്ചിരിക്കുന്നു. കെട്ടുമണ്ഡ്പം കതമ്പം, മുല്ലപ്പൂ, തേനി സ്പെഷിയല്‍ ഇല എന്നിവ കൊണ്ടും അലങ്കരിച്ചിരിക്കുന്നു. കര്‍ട്ടന്‍, സ്റ്റാന്‍ഡുകളില്‍ മെടഞ്ഞ് പിന്‍ ചെയ്തിരിക്കുന്നു. കര്‍ട്ടന്‍ തുണി മേല്‍ത്തരം സാറ്റിന്‍ സില്‍ക്കിന്റെ തുണിയാണ്.

ഇനി ഈ ചിതങ്ങള്‍ കാണൂ. പ്രധാനമായും ഇതു പബ്ലീഷ് ചെയ്യുന്നതിന്റെ ഉദ്ദേശം, ഇതു ഇനിയും കൂടുതല്‍ ആകര്‍ഷകമാക്കാന്‍ എന്തുചെയ്യാം? എന്നതിനെപ്പറ്റിയുള്ള നിങ്ങളുടെ വിലയേറിയ നിര്‍ദ്ദേശങ്ങള്‍ക്കു വേണ്ടിയാണ്. നിങ്ങളുടെ മനസ്സില്‍ ഉദിക്കുന്ന ആശയങ്ങളാകുന്ന നിര്‍ദ്ദേശങ്ങള്‍ എനിക്കെന്റെ തുടര്‍ന്നുള്ള പ്രയാണത്തില്‍ മാര്‍ഗദര്‍ശിയാകും. എല്ലാവര്‍ക്കും നന്ദി...

8 comments:

ശ്രീ said...

ഇതു സംഗതി കൊള്ളാമല്ലോ ഹരീഷേട്ടാ...

ചേച്ചിയ്ക്കും സഹപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍...
:)

ബിന്ദു കെ പി said...

കൊള്ളാം ഹരീഷ്.അഭിനന്ദനങ്ങള്‍...

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ഹരി ഇതിനെക്കുറിച്ചൊന്നും എനിക്ക് വലിയ ഗ്രാഹിതയില്ല.കണ്ടാല്‍ അസ്വാദിക്കും
തൊടുപുഴ ഈ.എ.പി ഹാളില്‍ ഒരുപ്പാട് കല്ല്യ്യണം
കൂടിയുണ്ട്.അവിടെ വരുമ്പോള്‍ അതല്ലേല്‍ എതേലും കല്ല്യാണത്തിനു പോകുമ്പോള്‍ ഇത്തരം
കൌതുകങ്ങള്‍ നോക്കി നില്ക്കുക അന്നത്തെ ഒരു രസമായിരുന്നു

കാന്താരിക്കുട്ടി said...

ഭാര്യ ഒരു മിടുക്കി ആണല്ലോ..അഭിനന്ദനങ്ങള്‍...നന്നായി ചെയ്തിട്ടുണ്ട്..കര്‍ട്ടനും അറേഞ്ചെഡ് ഫ്ലവെര്‍ സ്റ്റാന്‍ഡ് സെറ്റിങ്ങ്സഉം ചെയ്ത ഷോപ്പിലെ തൊഴിലാളികള്‍ക്കും അഭിനന്ദനം...

lakshmy said...

ഇതില്‍ ഇനി എന്തു നിര്‍ദ്ദേശം തരാന്‍. അത്രക്കു ഭംഗിയായിട്ടുണ്ട്

Sapna Anu B.George said...

ഉഗ്രന്‍ ചിത്രങ്ങള്‍. ഫ്ലിക്കറില്‍ ഒരു അംഗത്വം എടുക്കു....www.fliker.com

പ്രയാണ്‍ said...

വളരെ നന്നായിട്ടുണ്ട് ഹരീഷ്.......അഭിനന്ദനങ്ങള്‍.

പ്രയാണ്‍ said...

വളരെ നന്നായിട്ടുണ്ട് ഹരീഷ്.......അഭിനന്ദനങ്ങള്‍.