Sunday, July 20, 2008

നാലു പേരുടെ 13 മണിക്കൂര്‍ അദ്ധ്വാനം; കൂലി 16 രൂപ

18.07.2008 ല്‍ ദേശാഭിമാനി ദിനപത്രത്തിനു വേണ്ടി വി.ജയിന്‍ റിപോര്‍ട്ട് ചെയ്ത മനസ്സലിയിക്കുന്ന കദനകഥയിലേക്ക് ഞാന്‍ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു. അത് താഴെ വായിക്കാം...

ന്യൂഡല്‍ഹി: വിശ്വാസം വരാത്തതിനാല്‍ ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ സൈബുന്നീസ ദൈവത്തിന്റെ പേരില്‍ ആണയിട്ടു “ ഞാനെന്തിനു കള്ളം പറയുന്നത്. ഞാനും എന്റെ മൂന്നു മക്കളും രാവിലെ പത്തു മുതല്‍ രാത്രി പതിനൊന്നു വരെ ജോലി ചെയ്യും. എല്ലാവര്‍ക്കും കൂടി 16 രൂപ കിട്ടും”. അവിശ്വനീയമായ ഈ തൊഴില്‍ ചൂഷണത്തെക്കുറിച്ച് കൂടുതല്‍ ചോദിച്ചപ്പോള്‍ ഞെട്ടിക്കുന്ന സത്യങ്ങളാണ് പുറത്തു വന്നത്. വീടുകള്‍ കേന്ദ്രീകരിച്ച് തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ ഡല്‍ഹിയില്‍ തൊഴില്‍ മന്ത്രാലയത്തിലേക്കു നടത്തിയ മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സൈബുന്നിസ.

റബ്ബര്‍ ഷീറ്റില്‍നിന്ന് ചെരിപ്പ് നിര്‍മാണമാണ് സൈബുന്നിസയും മൂന്നു മക്കളും കൂടി ചെയ്യുന്നത്. ഒരു ചെരിപ്പിന്റെ പണിക്ക് 25 പൈസ കിട്ടും. ഒരു ദിവസം 12-13 മണിക്കൂര്‍ ജോലി ചെയ്താല്‍ 16 രൂപ. ഈ തുകകൊണ്ട് എങ്ങനെ കൂടുംബം കഴിയുന്നുവെന്ന് ചോദിച്ചപ്പോള്‍ ഭര്‍ത്താവ് സൈക്കിള്‍ പഞ്ചറൊട്ടിച്ച് കിട്ടുന്ന പണം കൊണ്ടൂം കടംവാങ്ങിയും ജീവിതം മുന്നോട്ടുപോകുന്നുവെന്ന് ഡല്‍ഹിയീലെ സാഗര്‍പൂരില്‍ താമസിക്കുന്ന സൈബുന്നിസയുടെ മറുപടി.

പഴയ ദില്ലിയില്‍ താമസിക്കുന്ന നസിം 24 വര്‍ഷമായി വീട്ടിലിരുന്ന് തൊഴില്‍ ചെയ്യുന്നു. മുത്ത് കോര്‍ത്ത് മാലയുണ്ടാക്കലാണ് തൊഴില്‍. ബ്രേസ്ലെറ്റ്, കമ്മല്‍ എന്നിവയുണ്ടാക്കും. നൂറു മുത്തുവരെ കോര്‍ക്കുന്ന ഒരു മാലയുണ്ടാക്കിയാല്‍ കിട്ടുന്നത് 50 പൈസ. ദിവസവും 10 മണിക്കൂര്‍ പണിയെടുത്താല്‍ കിട്ടുന്നത് 15 രൂപ. ഒരിടത്തുതന്നെ ഇരുന്ന് ജോലി ചെയ്യുന്നത്കൊണ്ടുളള ആരോഗ്യപ്രശ്നങ്ങളും കാഴ്ചക്കുറ്വുമുണ്ട് നസിമിന്.

ഡല്‍ഹിയിലുള്ള ബദര്‍പൂര്‍, തുഗ്ലക്കാബാദ് എക്സ്റ്റെന്‍ഷന്‍, ജാമിയ ഓഖ്ല, സോനിയവിഹാര്‍, പഴയദില്ലി, കരോള്‍ബാഗ്, മാനക്പുര,കിഷന്‍ഗഞ്ച് എന്നിവിടങ്ങളിലായി പത്തു ലക്ഷത്തോളം സ്ത്രീകള്‍ ഈ കൊടുംചൂഷണം സഹിച്ച് തൊഴിലെടുക്കുന്നു.

ഇവര്‍ക്കു കിട്ടുന്ന വേതനത്തിന്റെ ഏകദേശചിത്രം: 24 ഇഞ്ച് നീളമുള്ള മാലയുണ്ടാകിയാല്‍ 30 പൈസ. ഒരു ഷര്‍ട്ട് തുന്നിയാല്‍ 3 രൂപ. 144 പായ്കറ്റിലെ ചന്ദനത്തിരികള്‍ തയ്യാറാക്കിയാല്‍ 4 രൂപ. 200 ഗ്രീറ്റിങ്ങ് കാര്‍ഡിലും കവറുകളിലും അലങ്കാരപ്പണി ചെയ്താല്‍ 2 രൂപ. 1 കിലോ ഗ്ലാസ്സ് കഷ്ണത്തില്‍നിന്നും കരകൌശലവസ്തുക്കള്‍ക്കുവേണ്ടി ഗ്ലാസ് കഷ്ണങ്ങള്‍ ചെത്തിമിനുക്കിയെടുത്താല്‍ 2 രൂപ. 144 ഹെയര്‍ബാന്‍ഡുണ്ടാക്കിയെടുത്താല്‍ 1 രൂപ. ഒരു ചുരിദാര്‍ തുന്നിയാല്‍ 20 രൂപ.

പ്രതിമാസം 150 രൂപമാത്രം വേതനം കിട്ടുന്ന സ്ത്രീകളുമുണ്ട്. ശരാശരി വേതനം 491 രൂപയാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതാവ് അല്‍ബിനാ ഷക്കീലിന്റെ നേത്രുത്വത്തില്‍ ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും നടത്തിയ സര്‍വേയില്‍ കണ്ടെത്തി. 96% സ്ത്രീകള്‍ക്കും കടമല്ലാതെ സമ്പാദ്യമില്ല. 96.26% സ്ത്രീകള്‍ക്കും കരറുകാരില്‍ നിന്നാണ് ഇത്തരം തൊഴില്‍ ലഭിക്കുന്നത്. കൂടുതല്‍ വേതനം ആവശ്യപ്പെട്ടാല്‍ തൊഴില്‍ നഷ്ടപ്പെടും എന്നതുകൊണ്ട് ആരും മിണ്ടില്ല.

നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ഇവര്‍ക്കുള്ളത്. വര്‍ഷങ്ങളോളം ഡെപ്പികളില്‍ ചുണ്ണാമ്പ് നിറച്ചുകൊടുക്കുന്ന ജോലി ചെയ്യുന്ന സ്ത്രീകളുടെ വിരലുകള്‍ അലിഞ്ഞലിഞ്ഞ് പകുതിയായി. ഗ്ലാസുകഷ്ണം മിനുക്കുന്ന ജോലി ചെയ്യുന്ന സ്ത്രീകളൂടെ കൈകള്‍ മുറിഞ്ഞും ചോരയൊലിച്ചും വിരൂപമായി. ഏറെപ്പേര്‍ക്കും നടുവേദനയും കാഴ്ചക്കുറവും.


വാല്‍കഷ്ണം എന്റെ വക:
കോപ്പി റൈറ്റ് ആക്ട് ലംഘിച്ച് ഞാനീ വാര്‍ത്ത നിങ്ങളിലേക്ക് എത്തിച്ചതിന്റെ കാരണം, ഇനിയും ഈ കദനകഥ വായിക്കാത്തവരുണ്ടെങ്കില്‍ വായിക്കട്ടെ എന്നു കരുതി മാത്രമാണ്. ഇതിനു ഞാന്‍ റിപോര്‍ട്ടര്‍ വി.ജയിനിനോടും, ദേശാഭിമനി ദിനപത്രത്തിനോടും കടപ്പെട്ടിരിക്കുന്നു.

ഈ വാര്‍ത്ത ഞാന്‍ വായിച്ചിട്ട് കുറച്ചുനേരം സ്ത്ബ്ധനായി വെളിയിലേക്കും നോക്കി ഇരുന്നു പോയി. ഇന്ത്യയുടെ യഥാര്‍ത്തചിത്രം ഞാന്‍ ഒന്നു കൂടി മനസ്സിലിട്ട് അമ്മാനമാടി. ഒരു സൈഡില്‍ india shyning, bharath nirmaan എന്നീ പരസ്യചിത്രങ്ങളും മറുസൈഡില്‍ ദേശാഭിമാനിയിലെ ഈ വാര്‍ത്തചിത്രവും. സത്യത്തില്‍ എന്താണിതിനെപ്പറ്റി എഴുതേണ്ടത് എന്നതിനെപ്പറ്റി എനിക്കുതന്നെ അറിയില്ല. എങ്കിലും ഞാനൊന്നോര്‍മിക്കുന്നു, ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍; ഒരു വശത്ത് ഇന്ത്യയിലെ ഒരു വിഭാഗം ജനങ്ങളുടെ ധൂര്‍ത്തും മറുവശത്ത് ഈ പട്ടിണിപാവങ്ങളൂടെ നരകതുല്യമായ യാതനയും. കേരളത്തിലെ ഭിക്ഷക്കാരുടെ പോലും ഒരു ദിവസത്തെ ആവെറേജ് വരുമാനം 100 രൂപയാണെന്നിരിക്കെ, ഇന്ത്യയുടെ സമ്പത്പുരോഗതിക്കും, രാഷ്ട്രീയ വളര്‍ച്ചക്കും അവരുടെ ജീവിതം തന്നെ ഉഴിഞ്ഞുവച്ച ഈ പട്ടിണിപ്പവങ്ങള്‍ അനുഭവിക്കുന്ന നരകയാതന ഏതുമനുഷ്യന്റെയും കരളലിയിപ്പിക്കുന്നവയാണ്. ഇനിയെങ്കിലും നമ്മളോരൊരുത്തര്‍ക്കും പ്രതിജ്ഞ എടുക്കാം, ചുമ്മാ കളയുകയാണെങ്കില്‍ പോലും അളന്നുകളയണം എന്ന് കാരണം അങ്ങകലെ വടക്കൈന്ത്യയില്‍ നമ്മുടെ പ്രിയസഹോദരിമാര്‍ അവരുടെ കുഞ്ഞുങ്ങള്‍ക്കായി ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി അടിവസ്ത്രം വരെ ഉരിയേണ്ട ഗതികേടിലാണെന്ന കാര്യം ഓര്‍ക്കുക.....നിറകണ്ണുകളോടെ അവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നു....


എന്റെ പ്രിയ സുഹ്രുത്തും, നാട്ടുകാരനുമായ ശ്രീ.അനൂപ് കോതനല്ലൂരിന്റെ ഈ പോസ്റ്റു കൂടി കൂട്ടി വായിക്കാനപേക്ഷിക്കുന്നു.

18 comments:

Ranjith chemmad / ചെമ്മാടൻ said...

ഇതാണ്‌ യഥാറ്ത്ത ചിത്രമെന്നിരിക്കേ,
കോടികള്‍ വില കൊടുത്തു എം.പി.മാരെ വാങ്ങി
ഭരണം നിലനിര്‍ത്തുന്ന
ഭരണകറ്ത്താക്കളെ ഓര്‍ത്തു പോയി.
ആരെയാണിവര്‍ ഭരിക്കേണ്ടത്?

മീര said...

ഒരു പ്രതലിനും അത്താഴത്തിനും ഇടയില്‍ കോടികള്‍ നേടിയ ഇന്ദ്യ ക്കാരുടെ വിജയഗാതകള്‍ പാടാനേ ആള്‍ ഉണ്ടാകൂ......സെക്കന്റുകള്‍ക്കു പോലും കൂലി പറഞ്ഞുവാങ്ങാന്‍ അവറേ കമ്മൂണിസം പടിപ്പിക്കാന്‍ മറന്നോ......

Typist | എഴുത്തുകാരി said...

എന്തു പറയാന്‍, സങ്കടം തോന്നുന്നു.

Unknown said...

കഷ്ടം യഥാര്‍ഥ ഇന്ത്യ ഇതാണ്.ഓറീസയെ കുറിച്ച്
കേട്ടിട്ടുണ്ട് അവിടുത്തെ സ്ത്രികള്‍ മാറി ഉടുക്കാന്‍ വസത്രമില്ലാത്തതിനാല്‍ സാരിയുടെ ഒരു അറ്റം നനച്ഛ് മറ്റേ അറ്റം ഉണങ്ങുന്നതു വരെ വെയില്‍ കൊണ്ട് നിലക്കുന്ന ഒരു ചിത്രം
ഏതാനും മാസം മുമ്പ് മാതൃഭൂമിയില്‍ വന്ന ഒരു ലേഖനം
അതില്‍ പറയുന്നു..
ഡല്‍ഹിയില്‍ തെരുവില്‍ മരിച്ചു വീഴുന്ന ആനാഥ ശവങ്ങള്‍ കളക്റ്റു ചെയ്യുന്ന ഒരാളെ കുറിച്ച്
ആയ്യാള്‍ രാത്രി വൈകി കൊണ്ട് വരുന്ന ശവങ്ങള്‍
ദഹിപ്പിക്കാനാകാതെ വീട്ടില്‍ സൂക്ഷിക്കും
തണപ്പുള്ള രാത്രിയില്‍ ശവത്തെ കെട്ടിപിടിച്ച് കിടന്ന് ആ തണപ്പില്‍ നിന്നും രക്ഷ നേടുന്ന മകളെ കുറിച്ച് അയ്യാള്‍ പറഞ്ഞത് സങ്കടത്തോടെയാണ് വായിച്ചത്.
ഇതൊന്നും കണ്ടിട്ടും
നമ്മുക്ക് കുലുക്കമില്ല
കാരണം എനിക്ക് എന്റെ കാര്യം മാത്രമാണല്ലൊ വലുത്
നാം അങ്ങനെയാണ് വളരുന്നത്
നമ്മുടെ പിന്നാലെ വരുന്ന തലമുറയും അത് കണ്ട് വളരുന്നു.
സത്യത്തില്‍
ഇതാണ് നമ്മൂ‍ടെ രാജ്യം,

Unknown said...

ഹരിഷ് ചേട്ടാ ഈ മികച്ച വിവരണത്തിന്
ഒരിക്കല്‍ കൂടി നന്ദി

siva // ശിവ said...

വിഷമം തോന്നുന്നു ഇത് വായിച്ചപ്പോള്‍...ചിലപ്പോള്‍ ഇങ്ങനെയുണ്ടാക്കുന്ന സാധനങ്ങളാവുന്നതു കൊണ്ടാവും അവിടെയൊക്കെ ഇമ്മാതിരി ‍സാധനങ്ങള്‍ക്ക് ഇത്ര വിലക്കുറവ്...

സസ്നേഹം,

ശിവ.

Manoj മനോജ് said...

“വടക്കൈന്ത്യയില്‍ നമ്മുടെ പ്രിയസഹോദരിമാര്‍ അവരുടെ കുഞ്ഞുങ്ങള്‍ക്കായി ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി അടിവസ്ത്രം വരെ ഉരിയേണ്ട ഗതികേടിലാണെന്ന കാര്യം ഓര്‍ക്കുക.....“

ഷൈന്‍ ചെയ്യുന്ന ഇന്ത്യയുടെ വടക്ക് മാത്രമേ ഇതൊള്ളോ? ഇങ്ങ് തെക്ക് ഈ കൊച്ചു സാക്ഷര കേരളത്തില്‍ പോലും ഉള്ളത് നമ്മെ കാണിക്കാത്തതും അറിയിക്കാത്തതുമെന്തേ!

vahab said...

മനുഷ്യരുടെ പ്രയാസങ്ങള്‍ പങ്കുവെക്കുന്നതോടൊപ്പം
ജീവകാരുണ്യരംഗത്ത്‌ പ്രായോഗികമായും
സുതാര്യമായും പ്രവര്‍ത്തിക്കുന്ന,
ബ്ലോഗേഴ്‌സിന്റെ ഒരു കൂട്ടായ്‌മ
(ബ്ലോഗ്‌ അക്കാദമിയെപ്പോലെ)
രൂപപ്പെടേണ്ടിയിരിക്കുന്നു.

കുഞ്ഞന്‍ said...

ഹരീഷ് ഭായി,

കൂലി കിട്ടുന്നതിനേക്കാള്‍ അവരെ ചൂഷണം ചെയ്യുന്ന ചിത്രം കാണുമ്പോള്‍ ഞെട്ടലും രോഷവും ഉണ്ടാകുന്നു. ഭരണം നിലനിര്‍ത്താല്ന്‍ കോടികള്‍ എറിയുമ്പോള്‍ ഇന്ത്യയുടെ കണ്ണീര്‍ കാണുന്നില്ലേ...ഹൊ ഈ കണ്ണീര്‍ തുടക്കാനാണല്ലൊ കോടികള്‍ എറിയുന്നതെന്ന സത്യം അറിയാത്ത ഞാനുരു മണ്ടന്‍..!

ഹരീഷ് ഭായി വേണ്ടായിരുന്നു..ഇത് പോസ്റ്റാക്കിയത്.

ജിജ സുബ്രഹ്മണ്യൻ said...

എന്തു പറയാന്‍ സങ്കടം തോന്നുന്നു...ഈ കണ്ണീരും വിഷമവും കാണാന്‍ ആര്‍ക്കും സമയം ഇല്ലല്ലോ..ഇവര്‍ക്കു സംഘടിക്കാനും ആവുന്നില്ലല്ലോ.. സംഘടിച്ചിരുന്നെങ്കില്‍ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല.. ഒരു നേതാവ് ഇവരുടെ ഇടയില്‍ ഉയിര്‍ത്തെഴുന്നേറ്റിരുന്നെങ്കില്‍ .. അതിനായി പ്രാര്‍ഥിക്കാം..

ഹരീഷ് തൊടുപുഴ said...

മറുപടി തന്ന എല്ലാ കൂട്ടുകാര്‍ക്കും സ്നേഹംനിറഞ്ഞ നന്ദി....

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഇവിടെയെത്താന്‍ വൈകി.ക്ഷമിക്കണം.
“മകനേ ഇതു ഇന്ത്യയുടെ നേര്‍ പടം!
വരകള്‍ക്കുമകമേ പതയ്ക്കുന്ന ഹൃദയമേ ഭാരതം”മധുസൂതനന്‍ സാറിന്റെ വരികള്‍.
ഇതൊക്കെ ഇങ്ങനെ പോസ്റ്റിടാനും, വായിച്ചു കുറെ കമന്റുകള്‍ ഇടാനും അല്ലാതെ ഇവര്‍ക്കൊക്കെ വേണ്ടി നമ്മള്‍ എന്തു ചെയ്യുന്നു?മനോജ് പറഞ്ഞതു പോലെ “ഇങ്ങ് തെക്ക് ഈ കൊച്ചു സാക്ഷര കേരളത്തില്‍ പോലും ഉള്ളത് നമ്മെ കാണിക്കാത്തതും അറിയിക്കാത്തതുമെന്തേ!“ഇവിടെ നടക്കുന്ന കാര്യങ്ങള്‍ പോലും നമ്മള്‍ വായിക്കുന്നു. മറക്കുന്നു.
നമ്മളും നിസ്സഹായരാണ്.

അരൂപിക്കുട്ടന്‍/aroopikkuttan said...

:)

mmrwrites said...

നമ്മുടെ മലയാളികള്‍ കുറച്ചു പേരെ അവിടെ ജോലിക്കെടുത്താല്‍ മതി.. ബാക്കി അവരു ചെയ്തോളും.

joice samuel said...

നന്നായിട്ടുണ്ടു...
നന്‍മകള്‍ നേരുന്നു......
സസ്നേഹം,
മുല്ലപ്പുവ്..!!

നിരക്ഷരൻ said...

ഈ പോസ്റ്റ് കാണാന്‍ വൈകി.
കാണണ്ടായിരുന്നു വായിക്കണ്ടായിരുന്നു എന്നിപ്പോള്‍ തോ‍ന്നുന്നു. എന്നും ചെയ്യാനാവാതെ കണ്ടിരിക്കുന്നതും ഒരു വല്ലാത്ത അവസ്ഥയാണ്. അതുകൊണ്ടാ.... :(:(

RSKurup said...

bhisha kodutho viplavam kondo ethonnum marilla ellavarkum arivundakumbol swantham avastha thirichariyumbol vazhi thane varum.annu bharanadhikarikalku kandilla ennu nadikan kazhiyilla.ella grameenarkum thiricharivundakan sramikam.

മുള്ളൂക്കാരന്‍ said...

വായിക്കണ്ടായിരുന്നു എന്നിപ്പോള്‍ തോ‍ന്നുന്നു.