Thursday, June 04, 2009

ഒന്നു കൂടി മീറ്റിയാലോ..

കൂട്ടായ്മ:-


കൂട്ടുകാരേ,

തൊടുപുഴയിൽ വച്ച് ഈയിടെ നടന്ന മീറ്റെന്നോ സൌഹൃദസംഗമമെന്നോ ഒക്കെ വിളിക്കാവുന്ന ചെറിയ ഒത്തുചേരലിനെപ്പറ്റി ആദ്യമായി ആലോചിച്ചപ്പോൾ തന്നെ പലരും പറഞ്ഞതാണ് ഓണക്കാലമാവുമ്പോൾ ഇതുപോലെ ഒന്നുണ്ടെങ്കിൽ പങ്കെടുക്കാം എന്നത്. വീണ്ടും ഒരു ഓണം വരുന്നു. ഓണക്കാലത്തോടനുബന്ധിച്ച് നമ്മൾ ബ്ലൊഗ് വഴി പരിചയപ്പെട്ടവർ ഒരിടത്ത് ഒത്തുചേർന്നാലോ എന്നൊരാഗ്രഹമുണ്ട്. മറുനാടുകളിൽ ജോലിചെയ്യുന്ന ബ്ലോഗർമാരും നാട്ടിലെത്തുന്ന സമയമാണല്ലോ ഇത്.


കേരളത്തിനു വെളിയിൽ ജോലിചെയ്യുന്ന കുറേ കൂട്ടുകാര്‍ ഇതുപോലെ ഒരു സൌഹൃദ സംഗമം കേരളത്തിൽ വച്ച് ജൂൺ-ജൂലൈ മാസങ്ങളിൽ നടത്താനുള്ള താല്പര്യം അപ്പുവേട്ടന്റെ ഈ പോസ്റ്റില്‍ അറിയിച്ചിരുന്നു. ഏതാണ്ട് മുപ്പത്തിഏഴുപേരോളം ഈ സമയത്ത് അവധിക്ക് നാട്ടിലെത്തുന്നുവെന്നാണ് അവിടെ വന്ന കമന്റുകളിൽ നിന്ന് കാണാനാവുന്നത്. നമ്മൾ നാട്ടിലുള്ള ബ്ലോഗർമാരോടോപ്പം ഇവരെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് ഒരു കൂടിക്കാഴ്ച്ച നടത്തിയാലോ എന്നാലോചിക്കുന്നു. ബ്ലോഗ് പോസ്റ്റുകളിലും കമന്റുകളിലും, മെയിലിലും ജി-ചാറ്റിലും നമ്മൾ പരസ്പരം പരിചയപ്പെട്ട വ്യക്തികൾ തമ്മിൽ നേരിട്ടു കാണുവാനും പരിചയപ്പെടുവാനും സൌഹൃദം പങ്കുവയ്ക്കാനുമായിട്ടൊരു അവസരം.


‘ബ്ലോഗർ സമ്മേളനം‘ എന്ന ഔപചാരികതയൊന്നും ഈ കൂട്ടായ്മക്ക് ഇല്ല. ബ്ലോഗുകളിൽ അവരവർ പങ്കുവയ്ക്കുന്ന അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ചർച്ചചെയ്യുവാനുള്ള വേദിയും അല്ല.
അതിനാൽ അങ്ങനെയുള്ള ചർച്ചകളും പ്രസംഗങ്ങളും ഈ ഒത്തുചേരലിൽ നമുക്ക് വേണ്ടാ. ഔപചാരികതയൊന്നുമില്ലാതെ വെറുതെയൊരു സുഹൃദ്സംഗമം എന്ന രീതിയിൽ ഇതിനെ കാണാനും മറ്റു ബ്ലോഗെഴുത്തുകാരെ പരിചയപ്പെടുവാനും താല്പര്യമുള്ള ആർക്കും ഇതിൽ പങ്കെടുക്കാം. ചെലവുകൾ പങ്കെടൂക്കുന്നവർ എല്ലാവര്‍ക്കും കൂടി വഹിക്കാവുന്നതാണ്. വരാന്‍ സാദ്ധ്യതയുള്ള ചിലവിനെപ്പറ്റി താമസിയാതെ ഈ പോസ്റ്റില്‍ കമന്റ് വഴിയോ പോസ്റ്റ് അപ്പ്ഡേറ്റ് വഴിയോ അറിയിക്കുന്നതായിരിക്കും.


മറ്റൊരു തൊടുപുഴ മീറ്റ് നടത്തുവാൻ എനിക്ക് സമ്മതമാണ്. എങ്കിലും, കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് വന്നുചേരുവാനുള്ള സൌകര്യാർത്ഥം എര്‍ണാകുളത്തു (ബോള്‍ഗാട്ടി പാലസ്) വച്ച് നടത്തുന്നത് തന്നെയായിരിക്കും ഉചിതമെന്ന് അപ്പുവേട്ടന്റെ പോസ്റ്റിൽ പലരും അഭിപ്രായപ്പെടുകയുണ്ടായി. അവിടെ ആദ്യം ഒരു പിക്‍നിക്ക് കൂടെ ചര്‍ച്ചാവിഷയം ആയിരുന്നെങ്കിലും ഭൂരിപക്ഷം പേരും പിക്‍നിക്ക് ‌+ കൂടിക്കാഴ്ച്ച എന്നതില്‍ പിക്‍നിക്ക് ഒഴിവാക്കുന്നതാണ് നല്ലതെന്ന് അഭിപ്രായപ്പെട്ട സ്ഥിതിക്ക് ഇത് രണ്ടും ഒത്തിണങ്ങുന്നതും എല്ലാവര്‍ക്കും വന്നുപോകാന്‍ സൌകര്യമുള്ളയിടം എന്ന നിലയ്ക്ക് എര്‍ണാകുളം തന്നെയായിരിക്കും ഈ സംഗമത്തിന് നല്ലയിടം എന്നെനിക്കും തോന്നുന്നു. പിന്നെ തൊടുപുഴ; ഒരു ചെയിഞ്ച് എന്തുകൊണ്ടും നല്ലതാണ്. നിങ്ങള്‍ കൂട്ടുകാരുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക.

രണ്ടു തീയതികൾ ഈ ഒത്തുചേരലിനായി ഇപ്പോൾ നിർദ്ദേശിക്കുന്നു. ജൂലൈ 26 ഞായർ, അല്ലെങ്കിൽ ആഗസ്റ്റ് 9 ഞായർ. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ, ഏതു തീയതിയാണ് അവരവർക്ക് സൌകര്യപ്രദം എന്ന് കമന്റുവഴി പറഞ്ഞാൽ, ഭൂരിപക്ഷാഭിപ്രായം പോലെ ഇതിലേതെങ്കിലും ഒരു തീയതി തീരുമാനിക്കാമായിരുന്നു. പ്രത്യേകിച്ച് വിദേശങ്ങളിൽ നിന്ന് അവധിക്ക് വരുന്നവർ ഈ തീയതികളുടെ സൌകര്യം നോക്കുക. രണ്ടു തീയതികളും നിങ്ങളുടെ അവധിക്കുള്ളിലാണെങ്കിൽ അതും എഴുതുക.

കേരളത്തിനു പുറത്തുള്ളവരിൽ അവധിക്ക് എത്തുന്നുണ്ടെന്ന് അറിയിച്ചവർ ഇവരൊക്കെയാണ്.


1. അഗ്രജൻ : ജുലൈ - ഓഗസ്റ്റ്
2. കിച്ചു & കുടുംബം : ജൂൺ - ജൂലൈ
3. അപ്പു : ജുലൈ - ഓഗസ്റ്റ്
4. സിബു : ജൂലൈ - ഓഗസ്റ്റ്
5. സജി ( ഞാനും എന്റെ ലോകവും) : ഓഗസ്റ്റ്
6. കുഞ്ഞൻ : ഓഗസ്റ്റ് - സെപ്റ്റംബർ
7. അനിൽശ്രീ : ഓഗസ്റ്റ് - സെപ്റ്റംബർ
8. നിരക്ഷരൻ : ജൂലൈ - മദ്ധ്യം - അവസാനം
9. യൂസഫ്പ : (വരാൻ ശ്രമിക്കും)
10. പുള്ളിപ്പുലി : ജൂൺ - ജൂലൈ
11. വാഴക്കോടൻ : (വരാൻ ശ്രമിക്കും)
12. നീർവിളാകൻ : ജൂലൈ - ഓഗസ്റ്റ് (?)
13. ശ്രീലാൽ : (ബാംഗ്ലൂരിൽ നിന്ന് എത്തും)
14. ശ്രീ: (ബാംഗ്ലൂരിൽ നിന്ന് എത്തും )
15. വിശ്വപ്രഭ : ജൂലൈ - ഓഗസ്റ്റ് വരാൻ ശ്രമിക്കും
16. പകൽക്കിനാവൻ : ജൂലൈ - ഓഗസ്റ്റ്
17. കാട്ടിപ്പരുത്തി : ജൂലൈ
18. വിശാലമനസ്കൻ : ??
19. ഹൻലല്ലത്ത് : ? ജൂലൈ
20. പാർത്ഥൻ & ചന്ദ്രകാന്തം : ജൂൺ - ജൂലൈ
21. ബിന്ദു കെ.പി : ജൂൺ -സെപ്റ്റംബർ
22. വല്യമ്മായി & തറവാടി : ജൂലൈ - ഓഗസ്റ്റ്
23. ശ്രീവല്ലഭൻ : ഓഗസ്റ്റ് - സെപ്റ്റംബർ
24. മയൂര - ജൂൺ - ജൂലൈ
25. ബാബു എസ്. മാടായി - ഓഗസ്റ്റ് - സെപ്റ്റംബർ
26. സിയ : ഓഗസ്റ്റ് - സെപ്റ്റംബർ
27. കൈതമുള്ള് - ഓഗസ്റ്റ്
28. സതീശ് മാക്കോത്ത് & ആഷ : ഓഗസ്റ്റ്
29. മുസാഫിർ
30. സൂത്രൻ
31. കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! (ബാംഗ്ലൂരിൽ നിന്ന് എത്തും )
32. പാവപ്പെട്ടവന്‍
33. തമനു
34. [Shaf] : ജുലൈ - ഓഗസ്റ്റ്
35. അരുണ്‍ കായംകുളം : ഓഗസ്റ്റ് - സെപ്റ്റംബർ
36. ജിപ്പൂസ്
37. മി | Miഅപ്പോള്‍ നാട്ടിലുള്ള കൂട്ടുകാരേ, ഒന്നു കൂടി നമുക്കൊന്നു ശ്രമിച്ചാലോ..
പ്രവാസികളും, നാട്ടിലുള്ള ബ്ലോഗ്ഗേര്‍സിനും കൂടിച്ചേര്‍ന്ന്...
ഒരു മീറ്റും കൂടി..
ഒരു സൌഹൃദക്കൂട്ടായ്മ...


പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെപ്പറയുന്ന ഫോൺ നമ്പരിൽ വിളീക്കുക.

ഹരീഷ് - 9447302370

UPDATE - 1 ; 06-06-2009 ; 2.10pm

ഇതുവരെ ചര്‍ച്ചകള്‍ ചെയ്തതിന്‍ പ്രകാരം ഈ മീറ്റ് ‘ചേറായിയില്‍‘ വച്ചു നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.


ഇനി നമുക്കു തീരുമാനിക്കേണ്ടത് ‘ഏതു തീയതിയില്‍’ നടത്തണം എന്നതാണ്.
പ്രവാസികളായ ബ്ലോഗേര്‍സിന്റെ സൌകര്യങ്ങള്‍ കൂടി പരിഗണിച്ച് നമുക്ക് ഒരു തീയതി തിരഞ്ഞെടുക്കേണ്ടതുണ്ട്. ആയതുകൊണ്ട് ഇനിയുള്ള ചര്‍ച്ചകള്‍ തീയതിയേപറ്റി ആകട്ടെ എന്നു താല്പര്യപ്പെടുന്നു.


UPDATE - 2 ; 07-06-2009 ; 12.00pm

ഈ മീറ്റ് ‘ജൂലൈ 26 നു ചെറായിയില്‍’ വച്ചു നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.

കൂടുതല്‍ വിശദവിവരങ്ങളുമായി ഉടന്‍ തന്നെ ഒരു പോസ്റ്റ് ഈ ബ്ലോഗില്‍ ഇടുന്നതായിരിക്കും.


197 comments:

പാവത്താൻ said...

മീറ്റാൻ ഞാനെപ്പൊഴേ റെഡി.

കഴിഞ്ഞ മീറ്റിന്റെ പോസ്റ്റുകൾ കണ്ട്‌ ഹരീഷും നാട്ടുകാരനും നിരക്ഷരനുമൊക്കെക്കൂടി എന്നെ തല്ലാനായിട്ടാണോ ഉടനെയൊരു മീറ്റ്‌ വയ്ക്കുന്നതെന്നൊരു പേടി ഇല്ലാതില്ല. ഞാൻ എല്ലാവരുമായൊന്നു കൂടി ആലോചിക്കട്ടെ....:-)

നമുക്കു ജൂലൈയും, ഓഗസ്റ്റും, തൊടുപുഴയും എറണാകുളവുമെല്ലാം ഒരു പോലെ തന്നെ...എല്ലാവരുടേയും സൌകര്യം പോലെ തീരുമാനിച്ച്‌ അറിയിക്കൂ. ഞാൻ തലേദിവസം തന്നെ ഉണ്ടാവും.വേണമെങ്കിൽ ഒരു പാട്ടും പാടാം.......

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

എന്റെ പേരു കൂടി എഴുതിയ്ക്കോ....മിക്കവാറും വരാൻ ശ്രമിയ്ക്കാം.ഇവിടെ നിന്നു ഒരു രാത്രിയുടെ പ്രശ്നമേ ഉള്ളൂ...!

നീര്‍വിളാകന്‍ said...

ഞാന്‍ എന്റെ വെക്കേഷനെ കുറിച്ചു മറ്റൊരു ബ്ലോഗില്‍ പാറഞ്ഞിരുന്നു... ഞാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത് ആഗസ്റ്റ് അഞ്ചിനാണ്... ആഗസ്റ്റ് ഒന്‍പതിനാണെങ്കില്‍ തീര്‍ച്ചയായും വരാന്‍ ശ്രമിക്കാം.... എനിക്കിഷ്ടം എര്‍ണാകുളത്തു വച്ച് നടത്തുന്നതാണ്... കാരണം എല്ലാവര്‍ക്കും വേഗത്തില്‍ എത്തിപ്പെടാന്‍ കഴിയുന്നത് എര്‍ണാകുളത്താണല്ലോ.. പിന്നെ പങ്കെടുക്കുന്നതില്‍ ഒരു സങ്കോചം ഇല്ലാതുമില്ല... കാരണം നിങ്ങളില്‍ മിക്കവര്‍ക്കും പരസ്പരം അറിയാം.... എനിക്ക് അറിയാവുന്നവര്‍ തുലോം കുറവാണ്.... ജീ ടോക്കിലൂടെ സംവദിച്ചിട്ടുള്ള ഹരിയേയും, നിരക്ഷരനേയും മാത്രമാണ് അല്‍പ്പമെങ്കിലും അറിയാവുന്നത്

അനില്‍@ബ്ലോഗ് said...
This comment has been removed by the author.
കാപ്പിലാന്‍ said...

ആശ്രമം വകയായുള്ള ആശംസകളും എന്‍റെ ആശംസകളും അറിയിക്കുന്നു .

അനില്‍@ബ്ലോഗ് said...

അപ്പോള്‍ അങ്ങിനെയാണോ തീരുമാനം?
:)
എല്ലാവര്‍ക്കും എത്തിപ്പെടാന്‍ സൌകര്യം എറണാകുളം തന്നെ ആയിരിക്കും,എന്നാല്‍ ബോള്‍ഗാട്ടി അത്ര നല്ല ചോയ്സ് ആയിരിക്കുകയുമില്ല.

തൊടുപുഴ അത്രദൂരെയൊന്നുമല്ല, അവിടെ തന്നെ ആയിക്കോട്ടെന്നെ, എനിക്കതാണ് കൂടുതലിഷ്ടം. ടൌണിന്റ്റെ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞ് ഗ്രാമീണാന്തരീക്ഷത്തില്‍ മീറ്റാം. മണല്‍ കാടുകളില്‍ നിന്നും വരുന്ന ചങ്ങാതിമാര്‍ക്ക് പച്ചക്കാട് കാണാനൊരു അവസരവും ആവുമത്.
:)
അവിടാകുമ്പോള്‍ കാര്യങ്ങള്‍ ഹരീഷിന് നേരിട്ട് കൈകാര്യം ചെയ്യാം.
ബോള്‍ഗാട്ടി ഏതായാലും വേണ്ട.

അപ്പു said...

ഹരീഷ്, വീണ്ടും ഒരു മീറ്റ് നടത്താന്‍ തയ്യാറായതില്‍ സന്തോഷം :-)

ഈ പറഞ്ഞ രണ്ടു തീയതികളും എന്റെ വെക്കേഷനുമായി യോജിക്കുന്നുണ്ട്. രണ്ടായാലും എനിക്ക് സമ്മതം. അതുപോലെ എറണാകുളമായാലും തൊടുപുഴയായാലും എനിക്ക് വിരോധമില്ല.

വേണു venu said...

തീര്‍ച്ചയായിട്ടും വീണ്ടും. പലരേയും അടുത്തറിയാന്‍ സഹായിച്ച തൊടുപുഴ മീറ്റിന്‍റെ വിJഅയ സാധ്യതകള്‍ ഉള്‍ക്കൊണ്ടുകൊണ്ട്, വരുന്ന എറണാകുളം മീറ്റിനു് എല്ലാ നന്മകളും നേരുന്നു. എന്‍റെ വിവരങ്ങള്‍ ഹരീഷിനെ അറിയിക്കുന്നുണ്ട്. ആശംസകള്‍.:)

അരുണ്‍ കായംകുളം said...

ഹരീഷേട്ടാ, സെപ്റ്റംബറില്‍ ഓണത്തിന്‍റെ ഒരാഴ്ച ഞാനും കാണും.വെറേ സമയമാണെല്‍ നേരത്തെ അറിയിക്കണേ.
എറണാകുളം,ആലപ്പുഴ ഇവിടാണേല്‍ ഷുവര്‍!

പാമ്പാട്ടി said...

ഹ ഹ !!
അനിലിന്റെ സൂത്രം കൈയ്യിലിരിക്കട്ടെ.
തൊടുപുഴ വക്കുന്നത് പാമ്പുകളെ ഒഴിവാക്കാനാണെന്ന്‍ തുറന്നു പറ.

കണ്ണനുണ്ണി said...

ഓണത്തിന് ആണെങ്കില്‍ ഞാനും ഇണ്ടാവും ട്ടോ

ഞാനും എന്‍റെ ലോകവും said...

ഹരീഷ് ആഗസ്റ്റില്‍ വേറെ ദിവസം ചോയ്സ് ഇല്ലേ പത്താം തിയതി ആദ്യ വിവാഹ വാര്‍ഷികം ആയതിനാല്‍ കുറച്ചു ബുദ്ധിമുട്ട് ഉണ്ടായിരുന്നു .ചോയ്സ് ഇല്ല എന്നാണെങ്കില്‍ ഒന്‍പതിന് ബോള്‍ഗാട്ടിയില്‍ ഞാന്‍ ഉണ്ടാകും .തോട് പുഴ വരെ വന്നാല്‍ പിറ്റേ ദിവസത്തെ എന്റെ കാര്യങ്ങള്‍ കുഴയും .sajikt2006@gmail.com
please add me in you gtalk friends

ഞാനും എന്‍റെ ലോകവും said...

ഒരു കാര്യം മറന്നു കപ്പയും കാന്താരിയും മറക്കണ്ട അപ്പു പറഞ്ഞ പോലെ തനി നാടന്‍ മീറ്റ്‌ ആകണമെങ്കില്‍ അതില്ലാതെ പറ്റില്ല

lakshmy said...

സെപ്റ്റെമ്പർ മുഴുവൻ നാട്ടിലുണ്ട്

മാണിക്യം said...

ങേഃ? വീണ്ടും മീറ്റോ? ...

ആശംസകള്‍ !!!
ആശംസകള്‍ !!!

ഇത്തവണ സമയം കൃത്യമായി കണക്കാക്കണം എന്ന് ഞാന്‍ വിചാരിക്കുന്നു വിളിക്കാന്‍ ലേറ്റ് ആവില്ല ഹരീഷ്! ഓണ്‍ ലൈന്‍ സംഗമം വിടമാട്ടേന്‍!!

പൊറാടത്ത് said...

എന്റെ കാര്യം വീണ്ടും സംശയമാ ഹരീഷേ... :(

ഇക്കാസ് said...

മീറ്റ്@ബോള്‍ഗാട്ടി പാലസ്:
കൊച്ചി നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന മനോഹരമായ ചെറുദ്വീപാണ് ബോള്‍ഗാട്ടി ഐലന്‍ഡ്. ഇവിടെ കെ.ടി.ഡി.സിയുടെ ഉടമസ്ഥതയിലുള്ള 4 സ്റ്റാര്‍ ഹെറിട്ടേജ് ഹോട്ടലാണ് ബോള്‍ഗാട്ടി പാലസ് ഹോട്ടല്‍. നമ്മുടെ മീറ്റ് ഇവിടെ നടത്താനുള്ള സജ്ജീകരണങ്ങളെക്കുറിച്ച് അന്വേഷിച്ചറിഞ്ഞു.
അന്‍പതോ നൂരോ പേര്‍ക്ക് കൂടാന്‍ പറ്റിയ ബാങ്ക്വെറ്റ് ഹാളുകള്‍ ഇവിടെ ഉണ്ട്. രാവിലെ പത്ത് മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെ ഹാളിലും പിന്നെ പുറത്തെ പുല്‍ത്തകിടിയിലോ മരച്ചുവട്ടിലോ കായലോരത്തോ കുത്തിയിരുന്ന് മീറ്റാം. രാവിലെ ടീ+ലൈറ്റ് സ്നാക്സില്‍ തുടങ്ങുന്ന ഈറ്റ് ഉച്ചയ്ക്ക് തരക്കേടില്ലാത്ത ഒരു ബുഫെ ലഞ്ചില്‍ അവസാനിപ്പിക്കാം. ഇത്രയും കാര്യങ്ങള്‍ക്ക് തല ഒന്നുക്ക് ഏകദേശം 500 രൂപ ചെലവ് വരും എന്നറിയുന്നു.
എറണാകുളം ഹൈക്കോര്‍ട്ട് ജെട്ടിയില്‍ നിന്നു വാടക ബോട്ടിനോ ഗോശ്രീ പാലം വഴി കരമാര്‍ഗ്ഗമോ ഇവിടെ എത്താം. മീറ്റിനുശേഷം താല്പര്യമുള്ളവര്‍ക്ക് ഹൈക്കോര്‍ട്ട് ജെട്ടിയില്‍ നിന്നു സണ്‍സെറ്റ് ബോട്ടിംഗിനോ മറ്റോ പോകണമെങ്കില്‍ അതും ആവാം.
വെല്‍ക്കം ടു കൊച്ചി :)

അനില്‍@ബ്ലോഗ് said...

ഇക്കാസ്,
ബോള്‍ഗാട്ടി അല്ലാതെ മറ്റു സാദ്ധ്യതകള്‍ വല്ലതും ഉണ്ടോ?
സ്റ്റാര്‍ ഫെസിലിറ്റിക്കായും മറ്റും മുടക്കുന്ന പണം ഒരു വേസ്റ്റാണെന്നാ തോന്നുന്നത്. ഡോളറുമായി വരുന്ന ബ്ലോഗേഴ്സായതിനാല്‍ 500 ഇന്ത്യന്‍ രൂപ കുഴപ്പമില്ലായിരിക്കും.(ചുമ്മാ പറഞ്ഞതാണെ)
:)
വരുന്ന ആളുകളെക്കുറിച്ച് മുങ്കൂട്ടി ധാരണ വേണ്ടിവരും, ഏല്‍പ്പിക്കുന്ന അത്രയും ആളുവന്നില്ലെങ്കില്‍ ബാക്കി പൈസ കയ്യീന്നു പോകില്ലെ?
സിമ്പിളായ വല്ലതും വര്‍ക്കൌട്ടാകുമോ?

Prayan said...

ഹരീഷ് ഡേറ്റ് തീര്‍ച്ചയായാല്‍ അറിയിക്കു. പറ്റുമെങ്കില്‍ വരാലോ.എന്റെ എല്ലാ ആശംസകളും.

കാന്താരിക്കുട്ടി said...

ബോൾഗാട്ടി അത്ര നല്ല ഒരു ചോയിസ് അല്ല.അതിരപ്പിള്ളി വലിയ പ്രശ്നം ഇല്ലാ എന്നു തോന്നുന്നു.പക്ഷേ ലോക്കൽ ആയിട്ടുള്ള ബ്ലോഗ്ഗർമാർ സംഘാടക സ്ഥാനത്തു നിന്നില്ലെങ്കിൽ വനിതാ ബ്ലോഗ്ഗർമാർക്ക് എത്തിപ്പെടാനും മീറ്റിനും ഒക്കെ അസൗകര്യം ആയിരിക്കും എന്നു തോന്നുന്നു.എന്റെ അഭിപ്രായത്തിൽ എന്തു കൊണ്ടും നല്ലത് തൊടുപുഴ തന്നെയാണു.ഹരീഷും നാട്ടുകാരനും കുടുംബസമേതം എല്ലാം അറേഞ്ച് ചെയ്യാൻ കാണുമല്ലോ.വനിതകൾക്കു ധൈര്യമായി വരാം

അപ്പു said...

ഹരീഷേ, അവധിക്കു നാട്ടിലുണ്ടാവുമെന്നു പറഞ്ഞ മുകളില്‍ ലിസ്റ്റില്‍കാണുന്ന 37 പേര്‍ക്കും ഈ പറഞ്ഞ രണ്ടുതീയതികളും സൌകര്യമാവണം എന്നില്ല. എനിക്കുതോന്നുന്നത് അതില്‍ പത്തുപേര്‍ക്കോ മറ്റോ ആയിരിക്കും ആളുകള്‍ക്കായിരിക്കും ഈ രണ്ടു തീയതിയും അവരുടെ ലീവുമായി അനുയോജ്യമായി വരുന്നത്. അതുകൊണ്ട് ഇതിലൊരു തീയതി ഫൈനലായി തീരുമാനിക്കുമ്പോള്‍ പകുതിപ്പേരെങ്കിലും പുറത്താകും ! ചിലപ്പോള്‍ മറ്റൊരു തീയതി തീരുമാനിക്കേണ്ടിയും വന്നേക്കാം.

ബോള്‍ഗാട്ടിയിലെ പെര്‍ ഹെഡ് ചെലവിന്റെ കാര്യം കണ്ടു. ഒരു മീറ്റാവുമ്പോള്‍ ഡോളര്‍ കൈയ്യിലുള്ളവരേയും ഇല്ലാത്തവരെയും നോക്കണമല്ലോ! അതിനാല്‍ അനില്‍ അറ്റ് ബ്ലോഗ് പറഞ്ഞതുപോലെ ആരൊക്കെ ഉറപ്പായി വരുന്നുമെന്നൊക്കെ അറിഞ്ഞിട്ട് അനുയോജ്യമായ സ്ഥലവും തീയതിയും ഹരീഷും കൂട്ടുകാരും കൂടി ആലോചിച്ച് തീരുമാനിക്കുക എന്നാണ് എന്റെ അഭിപ്രായം.

ഇക്കാസ് said...
This comment has been removed by a blog administrator.
ചാര്‍ളി[ Cha R Li ] said...
This comment has been removed by the author.
ചാര്‍ളി[ Cha R Li ] said...

ഇത്തവണയെങ്കിലും ....
പക്ഷേ ചാന്‍സ് കുറവാണ്‌...ഓണം ഇത്തവണ ചെന്നൈയില്‍ കൂടാം എന്ന്‍ നയപരപരമായ തീരുമാനം എടുത്തിട്ട് 2 ദിവസം ആയതേ ഉള്ളൂ..

ബിനോയ്//Binoy said...

അയ്യോ ഡേറ്റ് തീരുമാനിക്കല്ലേ. ജൂലൈ 19 ഞായര്‍ ഒന്നാലോചിച്ചു കൂടെ. ജൂണ്‍ ജൂലൈയിലാണ് ഞാന്‍ നാട്ടിലുള്ളത്. ജൂലൈ 21ന് തിരികെ പോരണം.

[Shaf] said...

i will be there in native
from july 20- aug-20
InshAllah

a comment for tracking

നിരക്ഷരന്‍ said...

ഹരീഷേ

ജൂലായ് 26നാണെങ്കില്‍ പാറശ്ശാലയിലോ, കന്യാകുമാരിയിലോ ആയാലും ഞാനുണ്ടാകും.ആഗസ്റ്റില്‍ ഞാനുണ്ടാവില്ല. പണിക്ക് പോണം.

തൊടുപുഴയില്‍ നിന്ന് ഒരു മാറ്റം ആകാമെന്ന് തന്നെ എനിക്കും തോന്നുന്നു. ഞങ്ങള്‍ തൊടുപുഴ മീറ്റില്‍ വന്നവര്‍ക്ക് ഒരു ചേഞ്ച് വേണ്ടേ ?

പക്ഷെ 500 രൂപ ബോള്‍ഗാട്ടിയില്‍ ...അത് കൊടുക്കാനുള്ള കഴിവ് നമുക്ക് ഉണ്ടെങ്കില്‍പ്പോലും അതിത്തിരി ആര്‍ഭാടമായിപ്പോകും എന്നാണെന്റെ അഭിപ്രായം. മീറ്റാണ് നമുക്ക് പ്രധാനം ഈറ്റല്ലല്ലോ ? വല്ല കഞ്ഞീം പയറും 100 രൂപയ്ക്ക് തരാന്‍ പറ്റുമോന്ന് അവരോട് ഒന്ന് അന്വേഷിക്കാമോ ? 2 കൊല്ലം മുന്‍പ് 90 രൂപയ്ക്ക് ചുരുങ്ങിയ വിഭവങ്ങളുമായി ഒരു മീറ്റ് അവിടെ അറേഞ്ച് ചെയ്തതിന്റെ വിവരങ്ങള്‍ എനിക്കറിയാം. നമുക്ക് 3 കോഴ്സ് മീലൊന്നും വേണ്ടല്ലോ ?

ഭക്ഷണത്തിന്റെ ചിലവിന്റെ കാര്യം ഒഴിച്ചാല്‍ ഞാനും ബോള്‍ഗാട്ടിയെ അനുകൂലിക്കുന്നു.

ദൂരെ നിന്ന് വരുന്നവര്‍ക്കും പോകുന്നവര്‍ക്കും, റെയില്‍‌വേ സ്റ്റേഷന്‍, ബസ്സ് സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ബോള്‍ഗാട്ടിയിലേക്കും, തിരിച്ചും.. എന്റെ വക വാഹനസൌകര്യവും ഓഫര്‍ ചെയ്യുന്നു. ഞമ്മന്റെ ‘പാലസ് ‘ ബോള്‍ഗാട്ടി പാലസിന്റെ അടുത്തുതന്നെയാണ്.

നീര്‍വിളാകന്‍ - ചുമ്മാ വാ മാഷേ. 2 പേരെയെങ്കിലും അറിയാല്ലോ ? ബാക്കിയുള്ളവരെ പരിചയപ്പെടാനല്ലേ മീറ്റ് വെച്ചിരിക്കുന്നത്.

ബാക്കിയുള്ള അഭിപ്രായങ്ങള്‍ക്ക് കൂടെ കാക്കാം.

അപ്പു said...

ഞാനും എന്‍റെ ലോകവും said...

“തോട് പുഴ വരെ വന്നാല്‍ പിറ്റേ ദിവസത്തെ എന്റെ കാര്യങ്ങള്‍ കുഴയും... “

സജീ, ഏതു തോട് ഏതു പുഴയില്‍ വരുന്ന കാര്യമാണ് ഇപ്പറഞ്ഞത്?

അപ്പു said...

ട്രാക്ക്.....

keralafarmer said...

ജൂലൈ 26 നിരക്ഷരന്റെ സഹായം എറണാകുളം റയില്‍വേ സ്റ്റേഷനില്‍നിന്നും തിരികെയും ഉറപ്പായ സ്ഥിതിക്ക് ഞാനും വരും. ആഗസ്റ്റ് 9 ആയാല്‍ സ്വന്തം ചെലവില്‍ വരാം. ബുഫേ ആയാലും പയറും കഞ്ഞീം ആയാലും പ്രശ്നമില്ല.
മൊബൈല്‍ - 9495983033

[Shaf] said...

കഞ്ഞീം പയറും എന്നു കേട്ടപ്പോള്‍ തന്നെ വയറിനിറഞ്ഞു.. പറ്റുമെങ്കില്‍ അതുതന്നെ ആക്കാം അല്ലെ..?പ്ലാവില കിട്ടുമെങ്കില്‍ ഉഗ്രനായി
:) :)

നിരക്ഷരന്‍ said...

@ - കാന്താരിക്കുട്ടി

കാന്താരിക്കുട്ടിയുടെ കമന്റ് ശ്രദ്ധിച്ചില്ലായിരുന്നു.

ഞാനുണ്ടാകും അവിടെ ലോക്കല്‍ ബ്ലോഗര്‍ എന്ന നിലയിലും കാന്താരിക്കുട്ടി നേരിട്ട് കണ്ട് പരിചയം ഉള്ള ആളെന്ന നിലയിലും. ലതികച്ചേച്ചിയും ഉണ്ടാകും മറ്റ് തിരക്കുകള്‍ ഒന്നും ചേച്ചിക്കില്ലെങ്കില്‍ . വരാനോ പോകാനോ ഉള്ള പ്രശ്നം ഉണ്ടെങ്കില്‍ അതും ഞാന്‍ ഏറ്റെന്ന് മുന്‍ കമന്റില്‍ പറഞ്ഞിട്ടുണ്ട്.

വനിതകള്‍ക്ക് വരാനും പോകാനുമുള്ള കാര്യങ്ങള്‍ക്കും കൂട്ടിനുമൊക്കെയായി ഞാന്‍ അര ഡസന്‍ വനിതാ വളണ്ടിയര്‍മാരെ എന്റെ വീട്ടീന്ന് ഇറക്കുമതി ചെയ്യുകയും ആവാം. പോരേ ? :) (പക്ഷെ അവര്‍ക്ക് നല്ല ചില്ലി ചിക്കനും പൊറോട്ടയും കമ്മറ്റി ചിലവില്‍ വാങ്ങിക്കൊടുക്കേണ്ടി വരും. കഞ്ഞീം പയറുമാണെന്ന് പറഞ്ഞാല്‍ വന്നില്ലെങ്കിലോ ? - തമാശിച്ചതാ.)... :) :)

ബീ കൂള്‍ കാന്താരീ. നമ്മുടെ സ്വന്തം സ്ഥലമല്ലേ ? ഒന്നും പേടിക്കാനില്ല. തൊടുപുഴയില്‍ പോയി വന്ന അതേപോലെ ബോള്‍ഗാട്ടിയിലും വന്ന് മടങ്ങാം.

Typist | എഴുത്തുകാരി said...

ഹരീഷു് സമ്മതിച്ചൂട്ടോ.എല്ലാരും കൂടി ഒരു ബ്ലോഗ് മീറ്റ് സ്പെഷലിസ്റ്റ് ആക്കി അല്ലേ?

നിരക്ഷരന്‍ പറഞ്ഞപോലെ ഭക്ഷണത്തിന്റെ കാര്യം ഒന്നു ചുരുക്കാന്‍ സമ്മതിക്കുമോ അവര്‍. എങ്കില്‍ ബോള്‍ഗാട്ടി നല്ലതു തന്നെ.

കാന്താരിക്കുട്ടീ, ഞാനുണ്ടെന്നേയ്.

ദീപക് രാജ്|Deepak Raj said...

പ്രിയ ഹരീഷ്,
കഴിഞ്ഞ മീറ്റ്‌ ഭംഗിയായി നടത്തപ്പെട്ടതുകൊണ്ട് തൊടുപുഴ ആണെങ്കില്‍ വീണ്ടും ആയസരഹിതമായി നടന്നേക്കും എന്ന് തോന്നുന്നു. ഫോട്ടോകളില്‍ ഗ്രാമീണഭംഗി ആവോളം ഉണ്ടായിരുന്നല്ലോ. എന്തായാലും ഓണത്തിനേക്ക് നാട്ടില്‍ വരുന്നതുകൊണ്ട്‌ ഓഗസ്റ്റ്‌ അവസാനം മുതല്‍ സെപ്റ്റെംബര്‍ അവസാനം വരെ നാട്ടില്‍ ഉണ്ടാവും. ആലപ്പുഴ, കുമരകം, തൊടുപുഴ , തുടങ്ങി എവിടെ ആണെങ്കിലും നല്ലതാവും. വിദേശങ്ങളില്‍ നിന്നും ഇന്ത്യയുടെ മറ്റു നഗരങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് പട്ടണത്തിന്റെ അന്തരീക്ഷത്തെക്കാള്‍ ഗ്രാമീണതയാവും ഇഷ്ടപ്പെടുക എന്ന് തോന്നുന്നു. ഗ്രാമവും കേരളീയ ഭക്ഷണവും ലഭ്യമാക്കുകയും ഒപ്പം ആഡംബരരഹിതമായ മീറ്റും ആവുകയാണെങ്കില്‍ ഏവര്‍ക്കും ഇഷ്ടമാവും എന്ന് തോന്നുന്നു.
സ്റ്റാര്‍ ഫുഡ്‌ സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് ഒഴിവാക്കുന്നതാവും നല്ലത്. സിമ്പിളായി അങ്ങ് ആഘോഷിക്കാം അല്ലെ. ആരെയും നേരില്‍ പരിചയം ഇല്ലാത്തതിനാല്‍ എല്ലാവരോടും ഒരേപോലെ അടുപ്പം ഉണ്ട്. അതുകൊണ്ട് തന്നെ മനസ്സില്‍ നല്ല ആകാംക്ഷയുമുണ്ട്.
എന്തായാലും ജീവിതത്തില്‍ ഇന്നോളം ജീവനുള്ള ഒരു ബ്ലോഗറെ നേരില്‍ കണ്ടിട്ടില്ലാത്തതിനാല്‍ കഴിയുന്നത്ര ആളുകളെ ഇത്തവണ കാണണം എന്നുണ്ട്. മീറ്റില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നേരില്‍ വന്നു കാണാന്‍ ശ്രമിക്കും.
നന്ദി. എതിര്‍പ്പുണ്ടെങ്കില്‍ ഞാന്‍ ഓടി.

Jinson said...

like your blog

കാന്താരിക്കുട്ടി said...
This comment has been removed by the author.
Benny John said...

hi hi , ikkas peedakano ?

കാന്താരിക്കുട്ടി said...
This comment has been removed by the author.
ജിപ്പൂസ് said...

സ്ത്രീ പീഢനം മാങ്ങാത്തൊലി ഇനി ഇക്കാര്യം ആരേലും പറഞ്ഞാലുണ്ടല്ലോ...ഹാ
നല്ല ഒരു സമയത്താ കോപ്പിലെ കമന്റുകള്‍.സ്ത്രീ പീഢനം മാറ്റി സലോം തീയതീം നിശ്ചയിക്കീന്‍ മാന്യമഹാ ബൂലോകരേ...

പിന്നേയ്, കാന്താരിക്കുട്ടി പിണങ്ങ്യോ ?നമ്മുടെ ഇക്കാസിനു ഒന്നു തെറ്റ്യേതല്ലേ ചേച്ചീ... മുടങ്ങല്ലേ ട്ടോ...

അപ്പ്വേട്ടനും നിരക്ഷരനും പറഞ്ഞപോലെ 500 ഉറുപ്യ ഇത്തിരി ആര്‍ഭാടാവൂല്ലേ ഇക്കാസേ...മാന്ദ്യക്കാലമൊക്കെ അല്ലേ.ന്റെ അഭിപ്ര്യായോം ചെലവ് ഇത്തിരി കുറക്കാം എന്നാട്ടോ.പിന്നെ ടൗണിന്റെ തിരക്കില്‍ നിന്നും മാറി നല്ല ശുദ്ധവായു കിട്ടുന്ന അതിരപ്പിള്ളി പോലെയുള്ള ഏതേലും സ്ഥലായിരുന്നെങ്കി നന്നായിരിക്കും.

സലോം തീയ്യതീം പെട്ടെന്നന്നെ അറീക്കണം ട്ടോ...അല്ലേല്‍ ഈ പരിപാടീം മിസ്സാകും.ആശംസകളോടെ ജിപ്പൂസ്.

ഞാനും എന്‍റെ ലോകവും said...

അക്ഷര പിശാച് ,തോട് പുഴ അല്ല തൊടുപുഴ .
ആ ഇപ്പൊ ശരിയായില്ലേ .
ഇനി പറ ,ബോള്‍ഗാട്ടി ഭക്ഷണം ഒഴികെ ബാക്കി എല്ലാം അനുകൂല ഘടകം .സന്ധ്യ സമയ ബോട്ടിംഗ് ഉള്‍പെടെ .
എനിക്ക് തോടുപുഴയെക്കാള് സൗകര്യം ഏറണാകുളം തന്നെ .
ഹരീഷ് മുകളില്‍ എഴുതിയിരിക്കുന്ന ആളുകളുടെ പേരിന്റെ കൂടെ അവര്‍ ഇതു ജില്ലയില്‍ നിന്ന് വരുന്നവര്‍ ആണെന്ന് കൂടി എഴുതൂ .
ഏറണാകുളംതു വേറെ എവിടെയെങ്കിലും നടത്താന്‍ പറ്റുമോ ചെലവ് കുറക്കാന്‍ ,നമ്മുക്ക് കപ്പയും ചമ്മന്തിയും മതിയെന്നേ .

ഇക്കാസ് said...

ബോള്‍ഗാട്ടി പാലസിലെ ശാപ്പാടു ചിലവ് അല്പം ആര്‍ഭാടം ആവും എന്ന് അറിഞ്ഞതു കൊണ്ടാണ് അത് ആദ്യമേ പറഞ്ഞത്. വേറെ ഏതെങ്കിലും സ്ഥലം തന്നെയാവും ഉചിതം. ഹരീഷ് ചേട്ടന്‍ ഒന്ന് ഉഷാറായിക്കേ.. സജഷന്‍സ് വരട്ടെ.

ബിനോയ്//Binoy said...

ജൂലൈ 19 ആരും പിന്താങ്ങാത്തതില്‍ പ്രതിഷേധിച്ച് ഞാന്‍ മീറ്റില്‍‌നിന്നും സമാധിയായിരിക്കുന്നു.. ഠിം!

പാവപ്പെട്ടവന്‍ said...

ഹരിഷേ.... ഞാന്‍ ഈ മീറ്റിനു വേണ്ടി മാത്രമായാണ് വരുന്നത്. തൊടുപ്പുഴയിലെ കഴിഞ്ഞാ മീറ്റിന്‍റെ വിവരണങ്ങളിലെ ആവെശമാണന്നു വെച്ചോ..!! ഞാന്‍ ജൂലായ്‌ 23 എത്താന്‍ ശ്രമിക്കും. ക്രമമനുസരിച്ച്‌ സപ്തംബര്‍ മാസത്തില്ലാണ് എന്‍റെ വെക്കേഷന്‍ തുടങ്ങുന്നത് .കാര്യങ്ങള്‍ സുഖമമായി നടക്കാന്‍ തുടുപ്പുഴയാണ് നല്ലത്. എറണാകുളം എത്തിചേരാന്‍ വാഹനസൌകര്യം ഉണ്ടെങ്കിലും തിരക്കിന്റെ നഗരമാണ്‌ .ഒരു കാര്യവും ക്രമമായി ചലിക്കില്ല . നമ്മുടെ വിലപ്പെട്ട സമയം വാഹനത്തിരക്കില്‍ നഷ്ട്ടപ്പെടും . എന്തുകൊണ്ടും തൊടുപ്പുഴ ഉത്തമം

അനില്‍@ബ്ലോഗ് said...

ഹരീഷ്,ഇക്കാസ്, നിരക്ഷരന്‍, അപ്പു,
എറണാകുളമാണ് കേരളത്തിന്റെ ഏതു ഭാഗത്തുനിന്നും വരാനും പോകാനും ഏറ്റവും എളുപ്പമുള്ള സ്ഥലം. പക്ഷെ കേരളത്തിലെ ഏറ്റവും തിരക്കുകൂടിയതും ചിലവേറിയതുമായ സ്ഥലവും മറ്റൊന്നല്ല.എറണാകുളത്ത് ഒന്നു വന്നു പോകുന്നതാലോചിക്കുമ്പോള്‍ തന്നെ ബ്ലോക്കില്‍ പെട്ട് നട്ടം തിരിയുന്നതാണോര്‍മ വരിക. സ്ഥലവാസിയായ ഒരാള്‍ നടത്തിപ്പിനുണ്ടാവുകയാണ് എപ്പോഴും പരിപാടിക്ക് ഗുണകരം. ഈ കാര്യങ്ങള്‍ പരിഗണിച്ചാല്‍ നിര്‍ദ്ദേശിച്ച സ്ഥലങ്ങളില്‍ തൊടുപുഴയാണ് നന്നാവുക. അല്ലാത്തപക്ഷം ചെറായില്‍ വച്ചു നടത്തുന്നതാവും ഉചിതം.
അങ്ങിനെ ഒരു ഓപ്ഷന്‍ ആലോചിച്ചു കൂടെ?

നിരക്ഷരന്‍ നാട്ടിലുള്ള സമയത്ത് ചെറായില്‍ കൂടാം, ലതിച്ചേച്ചിയും മറ്റും ഉത്സാഹിച്ചാല്‍ സംഗതി മനോഹരമാവും.

അപ്പു said...

അനില്‍ മാഷേ,

ഏതു മീറ്റിന്റെയും വിജയകരമായ നടത്തിപ്പിന് അതിനായി നിശ്ചയിക്കുന്ന സ്ഥലത്ത് താമസിക്കുന്ന ഒന്നോ രണ്ടോ ഓര്‍ഗനൈസര്‍മാര് വേണം എന്നത് അത്യാവശ്യമാണല്ലോ. ഞാന്‍ ആദ്യം ഇട്ട പോസ്റ്റില്‍ ഒരു മീറ്റിനുള്ള ആലോചന എന്നതിനേക്കാളുപരി ആ സമയത്ത് അവധിക്ക് നാട്ടിലെത്തുന്നവരാരൊക്കെയാണ് എന്നറിയാനുള്ള ഒരു ശ്രമമാണ് നടത്തിയത്. അവിടെ വരാം എന്നു പറഞ്ഞ 37 പേരില്‍ എല്ലാവരും യു.എ.ഇ യിലുള്ളവരല്ല. പലസ്ഥലങ്ങളില്‍ നിന്ന് വരുന്നവരാണ്. അതുതന്നെ രണ്ടുരണ്ടരമാസം പരന്നുകിടക്കുന്ന ഒരു വിശാലമായ കാലയളവില്‍! ഇവരെല്ലാവര്‍ക്കും പങ്കെടുക്കാനാവുന്ന ഒരു ദിവസം പ്രായോഗികമായി ഉണ്ടാവില്ല. അതിനാല്‍ ചെയ്യാവുന്നത് ഇത്രയേ ഉള്ളൂ. ഇങ്ങനെയൊരു സംഗമം ഏറ്റെടുത്തു ചെയ്യാന്‍ തയ്യാറായ നാട്ടിലുള്ള നിങ്ങള്‍ (ഹരീഷ്, ഇക്കാസ് തുടങ്ങിയ കൂട്ടുകാര്‍) നിങ്ങള്‍ക്ക് ഏറ്റവും സൌകര്യപ്രദമെന്നു തോന്നുന്ന ഒരു സ്ഥലവും തീയതിയും ആലോചിച്ച് തീരുമാനിച്ച് ഒരു മീറ്റ് അറേഞ്ച് ചെയ്യുക. അന്ന് നാട്ടിലുള്ള പ്രവാസികളില്‍ വന്നു ചേരാന്‍ അസൌകര്യങ്ങളില്ലാത്തവര്‍ അതില്‍ പങ്കെടുക്കട്ടെ.

അനൂപ്‌ കോതനല്ലൂര്‍ said...

ഏല്ലാം ഭാവുകങ്ങളും

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഹരീഷേ,
ഇതിപ്പോൾ കലാനിലയം സ്ഥിരം നാടകവേദി എന്നോ അല്ലെങ്കിൽ ഗോവയെ നമ്മുടെ സ്ഥിരം ചലച്ചിത്രോത്സവ വേദി ആക്കിയ പോലെയോ ,തൊടുപുഴയും ബ്ലോഗേർസ് മീറ്റിനുള്ള സ്ഥിരം വേദി ആക്കുന്നതാവും ഉചിതം എന്നു തോന്നുന്നു.

തൊമ്മൻ കുത്തിലെ രണ്ടു കുത്തു വരെ മാത്രമേ നമ്മൾ പോയതുള്ളൂ‍..അവിടെ ഇനിയും കിടക്കുന്നു അഞ്ചെട്ടെണ്ണം...അതെല്ലാം കൂടി ഒരു എട്ട് മീറ്റ് കടത്തിയെടുക്കാം. അതു കഴിഞ്ഞാൽ മലങ്കര ഡാം, പിന്നെ തട്ടേക്കാട്, പിന്നെ ഇടുക്കി...

പ്രകൃതി രമണീയതയ്ക്കാണോ അവിടെ പഞ്ഞം??കപ്പയും കാന്താരിയും മതിയെന്നേ...

അങ്ങനെ അങ്ങു തീരുമാനിയ്ക്ക് !

അനൂപ്‌ കോതനല്ലൂര്‍ said...

വീണ്ടും വീണ്ടും നമ്മുക്ക് ഒത്തു ചേരാം

hAnLLaLaTh said...

സ്റാര്‍ ഹോട്ടലില്‍ നടത്തുന്നതിനോട് എനിക്ക് യോജിപ്പില്ല..
ഒരു സൌഹൃദ സംഗത്തിന് പറ്റിയ വേറെയും ഇടങ്ങള്‍ ഉണ്ടാകുമല്ലോ...
എനിക്ക് കേരളത്തില്‍ എവിടെ ആയാലും ഒരു പോലെയാണ്.
വയനാട്ടില്‍ നിന്നും ചുരം കയറി അങ്ങെത്തണം :(

ഒരു ദിവസം റൂം എടുത്തു താമസിക്കെണ്ടിയും വരും..
സത്യത്തില്‍ എന്റെ ലീവ് നീട്ടിയതാണ്...
ഈ ബ്ലോഗ്‌ മീറ്റ് ഉള്ളത് കൊണ്ടാണ്
ജൂലൈയില്‍ തന്നെ വരാം എന്ന് തീരുമാനിച്ചത്...
ജൂലൈ ഒന്നു മുതല്‍ എപ്പോള്‍ നടത്തിയാലും ഞാന്‍ ഉണ്ടാകും

എന്താണ് തീരുമാനം..???


വയനാട്ടില്‍....
ഹൊ..അല്ലെല്‍ വേണ്ട... :)

അനില്‍@ബ്ലോഗ് said...
This comment has been removed by the author.
അനില്‍@ബ്ലോഗ് said...

അപ്പോള്‍ ഓഗസ്റ്റിലെ തീയതിയാവും കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാനാവുക, ശരിയല്ലെ?

സമാന്തരന്‍ said...

കേരളത്തിൽ എവിടെ വേണേലും ആവാം (എന്റെ കാര്യം മാത്രം). അനിൽ@ബ്ലോഗ് തുടങ്ങി മറ്റു പലരും പറഞ്ഞത് എന്റെയും താല്പര്യം.. കൂടുതൽ ചിലവാക്കാൻ കഴിയുമോ എന്നതല്ല ,ലാളീത്യം ബ്ലോഗേഴ്സിനും ആവാലോ.. അതും ഒരു ഒത്തു ചേരലിലാവുംബോൾ അതിനുണ്ടാകാവുന്ന മാനങ്ങൾ പലതാൺ. നക്ഷത്ര കേന്ദ്രങ്ങളൊഴിച്ച് എവിടേയുമാവാം.എന്നു വേണേലുമാകാം.. പക്ഷേ ലാളിത്യത്തിന്റെ മാതൃകയാകണം മീറ്റെന്നാണാഗ്രഹം.

ബിനോയ്//Binoy said...

അഴിമതി അഴിമതി!

അനില്‍@ബ്ലോഗേ ഈയുള്ളവനും കുടുംബവും ജൂണ്‍ ജൂലൈ ടീമിലുണ്ട്.

അനില്‍@ബ്ലോഗ് said...

അയ്യോ ബിനോയ് , ഷോറി !

ഹരീഷ് ഒരു ലിസ്റ്റിട്ടിരുന്നു , അതിനെ അടിസ്ഥാനപ്പെടുത്തിയാ ആ കമന്റിട്ടത്. കൂട്ടത്തില്‍ പെട്ടന്നുകണ്ട ചിലരെക്കൂടി ചേര്‍ത്തു.
ഹരെഷ് പൊസ്റ്റ് അപ്ഡേറ്റ് ചെയ്യുമ്പോള്‍ കൃത്യമായി ഇടുമെന്ന് പ്രതീക്ഷിക്കാം.
:)

അനില്‍@ബ്ലോഗ് said...

ഒന്നൂടെ ഇടാം
തിയ്യതി പ്രശ്നമല്ല
പാവത്താൻ
ശ്രീലാൽ
ശ്രീ
കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍
സുനില്‍ കൃഷ്ണന്‍
ജിപ്പൂസ്
പ്രയാണ്‍
കേരളഫാര്‍മര്‍
എഴുത്തുകാരി
അനൂപ് കോതനെല്ലൂര്‍

ജൂൺ - ജൂലൈ
കിച്ചു & കുടുംബം
പുള്ളിപ്പുലി
പാർത്ഥൻ & ചന്ദ്രകാന്തം
ബിന്ദു കെ.പി
മയൂര
ബിനോയ്

ജൂലൈ
നിരക്ഷരൻ
കാട്ടിപ്പരുത്തി
ഹൻലല്ലത്ത്

ജൂലൈ - ഓഗസ്റ്റ്
അഗ്രജൻ
അപ്പു
നീർവിളാകൻ
വിശ്വപ്രഭ
പകൽക്കിനാവൻ
ബിന്ദു കെ.പി
വല്യമ്മായി & തറവാടി
പാവപ്പെട്ടവന്‍
ഷാഫ്

ഓഗസ്റ്റ്
സജി
കൈതമുള്ള്
സതീശ് മാക്കോത്ത് & ആഷ

ഓഗസ്റ്റ് - സെപ്റ്റംബർ
കുഞ്ഞൻ
അനിൽശ്രീ
ബിന്ദു കെ.പി
ശ്രീവല്ലഭൻ
ബാബു എസ്. മാടായി
സിയ
അരുണ്‍ കായംകുളം
ദീപക് രാജ്

സെപ്റ്റംബര്‍
കണ്ണനുണ്ണി
ലക്ഷ്മി

അപ്പു said...

അനില്‍ മാഷേ, സോര്‍ട്ട് ചെയ്യുന്നതിനിടെ ഒരു കാര്യം കൂടി പരിഗണിക്കണേ. ഈ ലീവിനു വരുന്നവരില്‍ മിക്കവര്‍ക്കും ആവറേജ് 30 ദിവസത്തെ ലീവ് മാത്രമേ കാണൂ. അപ്പോള്‍ ഏറ്റവും നല്ല വഴി മാസങ്ങള്‍ പറയുന്നതിനേക്കാള്‍ അവര്‍ നാട്ടിലുണ്ടാവുന്ന ദിവസങ്ങള്‍ ഓരോരുത്തരും ഇവിടെ പറയുന്നതായിരിക്കും. അപ്പോള്‍ നിങ്ങള്‍ക്ക് ഒരു തീയത് ഭൂരിഭാഗം പേരും നാട്ടിലുള്ള അവസരത്തില്‍ തീരുമാനിക്കാം (ഞാന്‍ നാട്ടിലുള്ളത് ജൂലൈ 18 മുതല്‍ ഓഗസ്റ്റ് 14 വരെ)

നിരക്ഷരന്‍ said...

ഞാന്‍ ജൂലായ് 20 മുതല്‍ 31 വരെ ലീവില്‍ നാട്ടിലുണ്ടാകും.

എന്റെ കാര്യത്തില്‍ ചിലപ്പോള്‍ ഇപ്പറഞ്ഞതുപോലെ ഒന്നും നടന്നില്ലെന്നും വരും. തൊടുപുഴയില്‍ ഒരിക്കലും എത്താന്‍ പറ്റില്ലെന്ന് കരുതിയിരുന്ന ആളാണ് ഞാന്‍. എന്നിട്ടും എത്താന്‍ പറ്റി. ഇക്കേസില്‍ മറിച്ചും സംഭവിച്ചുകൂടെന്നില്ല. എനിക്ക് വര്‍ഷത്തിലല്ല ലീവ് എന്നുള്ളതുകൊണ്ടുതന്നെ എന്റെ ലീവിന് ചാഞ്ചാട്ടം വളരെക്കൂടുതലാണ്. ലീവിന് പോകുന്നതിന്റെ അന്നോ തലേന്നോ ലീവ് സാങ്ങ്‌ഷന്‍ ആകുകയും ടിക്കറ്റ് എടുക്കുകയും ചെയ്യുന്ന ആളാണ് ഞാന്‍. എങ്കിലും തല്‍ക്കാലം ശുഭാപ്തിവിശ്വാസത്തോടെ മുകളില്‍ പറഞ്ഞ തീയതികളി പിറ്റിച്ച് മുന്നോട്ട് പോകുന്നു.

ഇക്കാസ് said...

കഞ്ഞി, പയര്‍, പപ്പടം, കപ്പ, കാന്താരി... വൌ!! അപ്പൊ ഇനി ബോള്‍ഗാട്ടിയും ലഞ്ച് ബുഫെയും ഒന്നും വേണ്ടാ.. നമുക്ക് തൊടുപുഴയില്‍ അങ്ങ് തകര്‍ക്കാം. ഈ അവസരത്തില്‍ ബാറ്റണ്‍ ഹരീഷേട്ടനു കൈമാറിയിരിക്കുന്നു.
ഇനി ഒരു തിയതി അങ്ങട് തീരുമാനിക്ക്യ..
എല്ലാം ശടപടേ ശടപടേന്നായ്ക്കോട്ടെ :)

നാസ് said...

അപ്പൊ തൊടുപുഴ തീരുമാനിച്ചോ? എന്തായാലും ഇപ്രാവശ്യം വരാന്‍ നോക്കണം.... ഡേറ്റ് തീരുമാനിക്കൂ.... സ്ഥലം തൊടുപുഴ തന്നെ, അല്ലെ?

അനില്‍@ബ്ലോഗ് said...

നിരക്ഷരന്റ്റെ കമന്റ്റ് കാക്കുകയാണ്.
തൊടുപുഴ ഫിക്സ് ചെയ്തിട്ടില്ല, നാസ്.

നിരക്ഷരന്‍ said...

അനില്‍ @ ബ്ലോഗ്

ലതികച്ചേച്ചിയെ വിളിച്ചിട്ട് കിട്ടുന്നില്ല. ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോഴും. വെള്ളിയാഴ്ച്ച ആയതുകൊണ്ട് റൂട്ടെല്ലാം ബിസിയാണ് അബുദാബീന്ന്.

ചേച്ചിയെ കിട്ടിയാല്‍ ഉടനെ എന്റെ കമന്റ് പ്രതീക്ഷിക്കാം.

Vellayani Vijayan/വെള്ളായണിവിജയന്‍ said...

ഹരീഷേ ഏത് ദിവസമായാലും ഞാന്‍ റെഡിയാണ്.
സ്ഥലത്തിന്റെ കാര്യത്തില്‍ “ബോള്‍ഗാട്ടി പാലസല്ലെ” കുറെക്കൂടി നല്ലത്?
cell No. 9447026744

ആശംസകളോടെ,
വെള്ളായണി

നിരക്ഷരന്‍ said...

ലതികച്ചേച്ചിയുമായി സംസാരിച്ചു. ചെറായി ബീച്ചില്‍ മീറ്റ് നടത്താനാവശ്യമായ കാര്യങ്ങള്‍ക്ക് ചേച്ചിയും ഉണ്ടാകും. അവിടെ വരാന്‍ സാദ്ധ്യതയുള്ള ചിലവിനെക്കുറിച്ച് , ഹാള്‍ കിട്ടാനുള്ള സാദ്ധ്യത എന്നതൊക്കെ ഉടനെ തന്നെ ചേച്ചി അന്വേഷിച്ച് പറയുന്നതാണ്. മണികണ്ഠനേയും ചേച്ചി വിവരം അറിയിക്കുന്നതാണ്.

ഒരു സ്ഥലം കൂടെ നമ്മുടെ പരിഗണനയിലേക്ക് വന്നു. അതിനിടയ്ക്ക് ബോള്‍ഗാട്ടിയില്‍ മാക്‍സിമം 150-200 രൂപ ചിലവില്‍ കാര്യങ്ങള്‍ നടക്കുമോ എന്ന ഒരു അന്വേഷണം കൂടെ നടത്താന്‍ ഇക്കാസിന് ആവുമോ ?

എന്നിട്ട് ഇത് രണ്ടും നടന്നില്ലെങ്കില്‍ നമുക്ക് തൊടുപുഴയ്ക്ക് തന്നെ വിട്ടുകൊടുക്കാമെന്നാണ് എന്റെ അഭിപ്രായം.

ഒരു കാര്യം ശ്രദ്ധിക്കണം. എറണാകുളം പട്ടണത്തില്‍ നിന്ന് 1 മണിക്കൂറില്‍ കുറയാത്ത യാത്രയുണ്ട് ചെറായി ബീച്ചിലേക്ക്. തീവണ്ടിക്ക് വരുന്നവര്‍ക്ക് ഏറണാകുളം ആലുവ എന്നീ സ്റ്റേഷനുകളില്‍ നിന്ന് ബസ്സില്‍ യാത്ര ചെയ്യേണ്ടി വരും.

പറവൂര്‍ ആണ് അടുത്തുള്ള കെ.എസ്.ആര്‍ .ട്ടീ. സി . ബസ്സ് സ്റ്റേഷന്‍. അവിടെ വരെ പിക്ക് അപ്പ് & ആന്റ് ഡ്രോപ്പ് ഞാന്‍ ഏല്‍ക്കുന്നു.

ചെറായിയെപ്പറ്റി പറ്റി ഒരു രൂപം കിട്ടാന്‍ ലതികച്ചേച്ചിയുടെ ഈ പോസ്റ്റ്‍ വായിച്ചാല്‍ മതിയാകും.

അനില്‍@ബ്ലോഗ് said...

ലതിച്ചേച്ചിയെ വിളിച്ചിരിന്നു.
എല്ലാം ഓ.കെ ആണെന്ന് പറഞ്ഞു.
മണികണ്ഠനും റെഡിയാണ്.
അപ്പുന്റ്റെ ബ്ലോഗില്‍ ലതിയുടെ കമന്റ് ഉണ്ട്.
അപ്പോള്‍ ഉറപ്പിക്കാം.

ചെറായി ഒരു തരം......

ലതി said...

വൈകി.
ഹരീഷ് പറഞ്ഞപ്പോഴാ ഈ വിശേഷങ്ങള്‍ അറിഞ്ഞത്.ചെറായിയിലേയ്ക്ക് സ്വാഗതം. എറണാകുളത്ത് നിന്നും 45 മിനിറ്റ് യാത്ര. ചെറായി ബീച്ചില്‍ തന്നെ മീറ്റും ഈറ്റുംസംഘടിപ്പിക്കാം. എല്ലാവരും വന്നോളൂ. (നിരക്ഷരന്‍ ഇപ്പോള്‍ വിളിച്ചിരുന്നു) മണികണ്ഠനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി നിങ്ങളെല്ലാവരും തീരുമാനമെടുത്തോ. ഹരീഷിന്റെ തൊടുപുഴ ഒത്തിരി ഇഷ്ടമാ. ഹരീഷ് കഴിഞ്ഞ മീറ്റ് എത്ര ഹൃദ്യമായി സംഘടിപ്പിച്ചു!ഹൃദയത്തില്‍ തൊട്ട സല്‍ക്കാരം! ഞങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒരു റോള്‍ മോഡല്‍ (ഹരീഷ്) ഉണ്ട്. ബോള്‍ഗാട്ടിയിലെപ്പോലെ വന്‍ തുക മുടക്കാതെ ഈറ്റ് തയ്യാറാക്കാം എന്ന ഉറപ്പും തരാം.എന്തു പറയുന്നു?

ലതി said...

നിരക്ഷരാ,
ഹരീഷിന്റെ തൊടുപുഴയിലല്ലെങ്കില്‍ നമുക്ക് ചെറായിയല്ലേ നല്ലത്? എന്തിനാ ആ ബോള്‍ഗാട്ടിക്കാരോട് ബാര്‍ഗേന്‍ ചെയ്യുന്നത്? നമ്മുടെയൊക്കെ വീടുകളും ഉണ്ടല്ലോ. കപ്പയോ കഞ്ഞിയോ ചെമ്മീനോ ഒക്കെ കൊടുക്കാലോ!!!

നിരക്ഷരന്‍ said...

ലതികച്ചേച്ചീ - എല്ലാവരുടേയും അഭിപ്രായങ്ങള്‍ക്ക് കാതോര്‍ക്കാം. സ്ഥലം ഉറപ്പിച്ചുകഴിഞ്ഞാല്‍ ഡേറ്റും ഉറപ്പിക്കണം.

അനില്‍ @ ബ്ലോഗ് - ലേലം ഉറപ്പിക്കാന്‍ വരട്ടെ.ഇന്ന് വെള്ളിയാഴ്ച്ച വൈകുന്നേരമാണ്. യു.എ.ഇ. ബ്ലോഗേഴ്സ് എല്ലാവരും വെളിയില്‍ ഷോപ്പിങ്ങ് മാളുകളില്‍ കറങ്ങി നടക്കുകയാണ്. അവരൊക്കെ ഒന്ന് വന്നോട്ടേ. അതിന് മുന്നേ ലേലം ഉറപ്പിച്ചാല്‍ നമ്മള് വിവരം അറിയും :) :)

എന്തായാലും ചിലവ് ചുരുക്കി മീറ്റ് നടത്തണം എന്നുള്ള ബഹുഭൂരിപക്ഷത്തിന്റേയും ആവശ്യം അഭിനന്ദനാര്‍ഹമാണ്.

ലതി said...

അതേ നമുക്കു കാതോര്‍ക്കാം.

നാസ് said...

നിരക്ഷരന്‍ ജി കോഴിക്കൊടുന്നു കാറില്‍ എത്ര സമയമെടുക്കും ഈ സ്ഥലത്തേക്ക്?

ബാബുരാജ് said...

ഹരീഷ്,
വിളിച്ചതിന് വളരെ നന്ദി, ഞാനീ പോസ്റ്റ് മിസ് ചെയ്തിരിക്കുകയായിരുന്നു.
എന്നായാലും എനിക്ക് പ്രശ്നം ഒന്നുമില്ല.
പിന്നെ, സ്ഥലത്തിന്റെ കാര്യം. അനില് പറഞ്ഞതില് കാര്യമുണ്ട്, എറണാകുളം എത്തിപ്പെടാന് എളുപ്പമുള്ള സ്ഥലമാണെങ്കിലും തിരക്കും ചിലവും ഒക്കെ നോക്കുമ്പോള് നല്ല ഒരു ചോയ്സ് ആണോ എന്നു സംശയം. തൊടുപുഴ അന്നു പങ്കെടുത്തവര്ക്കു മാത്രമല്ലേ പഴകിയുള്ളൂ. ഹരീഷ് ആദ്യം ഉദ്ദേശിച്ച റിവര് ബാങ്ക്‍സ് വളരെ നല്ല സ്ഥലമായിരിക്കും. ഒരു മലയാളി മീറ്റിന്റെ അന്തരീക്ഷത്തിനു പറ്റിയ സ്ഥലം. ആവശ്യത്തിനു സൌകര്യവും. മാത്രമല്ല ഹരീഷിനും ബറ്റാലിയനും ഓപ്പറേറ്റ് ചെയ്യാനും അതല്ലേ എളുപ്പം.
പിന്നെ അന്ന് ലതിച്ചേച്ചി പറഞ്ഞ ചെറായിയുടെ കാര്യവും ചിന്തിക്കാവുന്നതാണ്.
തൊടുപുഴ എത്തിപ്പെടാന് ഉദ്ദേശിക്കുന്ന ബുദ്ധിമുട്ടൊന്നുമില്ല. തലേന്ന് വരുന്ന കുറച്ചു പേറ്ക്ക് താമസ സൌകര്യം ഞാന് ഏറ്റു. തൊട്ടടുത്ത ടൌണില് എന്റെ ക്വാര്‍‌ട്ടേഴ്സ് വെറുതെ കിടക്കുകയാണ്, രാവിലത്തെ യാത്രാസൌകര്യവും ഏറ്റു.
ഇനി എറണാകുളമായാലും വിരോധമില്ല.

പാവത്താൻ said...

ചെലവു കുറയ്ക്കാനുള്ള തീരുമാനം വളരെ നന്ന്.
ഒത്തുകൂടുന്നിടത്ത്‌ ഒരു ബീച്ചുണ്ടാകുന്നത്‌ നല്ലതു തന്നെ.അതു കൊണ്ട്‌ എന്റെ വോട്ട്‌ ചെറായിക്ക്‌. കൂടുതൽ പേർക്കും സൗകര്യം ജൂലൈ ആണെന്നു തോന്നുന്നു.മഴയുടെ സാധ്യത കൂടി കണക്കിലെടുക്കണം തയാറെടുപ്പുകളിൽ.ഇനി ഡേറ്റിന്റെ കാര്യം....

Typist | എഴുത്തുകാരി said...

ഇനി നമ്മുടെ മുന്‍പിലുള്ള ചോദ്യം - തൊടുപുഴ വേണോ, ചെറായി വേണോ, അല്ലെങ്കില്‍ ചെറായി വേണോ തൊടുപുഴ വേണോ എന്നു മാത്രം. രണ്ടു കൂട്ടരും തയ്യാറുമാണ്. പ്രവാസികള്‍ ഷോപ്പിങ്ങ് കറക്കം കഴിഞ്ഞുവരട്ടെ, എന്നിട്ടാവാം തീരുമാനം അല്ലേ?

ലതി said...

നാസ്,
കോഴിക്കോട്ടുനിന്നും ചെറായി വരെ നാലര മണിക്കൂര്‍ വരുമെന്നു തോന്നുന്നു.

ലതി said...

ബാബുരാജ്,
ചെറായിയായാലും തൊടുപുഴയായാലും സഹായമുണ്ടാകും അല്ലേ? നല്ല കാര്യം.

ലതി said...

ബാബുരാജ്,
ചെറായിയായാലും തൊടുപുഴയായാലും സഹായമുണ്ടാകും അല്ലേ? നല്ല കാര്യം.

ധനേഷ് said...

ഞാന്‍ പണ്ടേ റെഡി...

തൊടുപുഴ ആയാലും ചെറായി ആയാലും വരും എന്നതുകൊണ്ട്, ഒരു സ്ഥലത്തിന് മാത്രമായി വോട്ട് ചെയ്യുന്നില്ല..

തീയതിയുടെ കാര്യത്തിലും അങ്ങനെ തന്നെ..

വിദേശത്ത്നിന്ന് ലീവില്‍ വരുന്നവരും, എറണാകുളത്തിന് അകലെ ഉള്ളവരും വോട്ടവകാശം വിനിയോഗിക്കൂ...

അപ്പു said...

ഒന്നുരണ്ടു സംശയങ്ങള്‍:

ഈ ചെറായി ബീച്ചിലേക്ക് എറണാകുളത്തുനിന്ന് എത്ര ദൂരം (എത്ര സമയം) യാത്രയുണ്ട്? യാത്രാ സൌകര്യങ്ങള്‍ എങ്ങനെയാണ്? ബസ്? ട്രെയിന്‍?

മറ്റൊരു സംശയം: ആലുവപ്പുഴയൂടെ തീരത്തുള്ള ഒരു YMCA Hall ആരൊക്കെയോ സജസ്റ്റ് ചെയ്തിരുന്നുവല്ലോ? ആലുവയാകുമ്പോള്‍ NH ന്റെ സൈഡില്‍ തന്നെയല്ലേ? റെയില്‍ ബസ് സൌകര്യങ്ങളും ഉണ്ടല്ലോ? ഹരീഷിന്റെ കേറ്ററിംഗ് സര്‍വ്വീസ് അവിടെ ഫുഡ് ഡെലിവര്‍ ചെയ്താല്‍ ഭക്ഷണക്കാര്യം ബുദ്ധിമുട്ടാവില്ലല്ലോ? (ചോദിച്ചെന്നേയുള്ളൂ, ഇതിന്റെ പ്രാക്റ്റിക്കല്‍ ബുദ്ധിമുട്ടുകള്‍ എനിക്ക് ഊഹിക്കാനാവുന്നില്ല :-( )

എറണാ‍കുളത്തുനിന്ന് ചെറായി വരെ പോകുന്ന ദൂരം എറണാകുളത്തുനിന്ന് തൊടുപുഴ വരെ പോകുന്ന ദൂരത്തോളമുണ്ടെങ്കില്‍ തൊടുപുഴതന്നെയല്ലേ നല്ലത്, വടക്കുനിന്നു വരുന്നവര്‍ക്ക് ബുദ്ധിമുട്ടാവില്ലെങ്കില്‍?

അപ്പു said...

ഞാനിപ്പോ ലതിച്ചേച്ചി എഴുതിയ ‘ചെറായി’ യെപ്പറ്റിയുള്ള പോസ്റ്റു വായിച്ചു..

അതുകഴിഞ്ഞപ്പോള്‍ അവിടൊന്നുപോയാലോ എന്നൊരു തോന്നല്‍ !!!

...പകല്‍കിനാവന്‍...daYdreamEr... said...

എവിടെയായാലും ജൂലൈ 18 നും ഓഗസ്റ്റ്‌ 20 നും ഇടയ്ക്കു ആണെങ്കില്‍ ഞാന്‍ ഉണ്ടാകും.. തീയതിയും സ്ഥലവും പറയൂ കൂട്ടുകാരെ..

ബിനോയ്//Binoy said...

We will be available from June 19th to July 20th

lakshmy said...

അപ്പോൾ എല്ലാവർക്കും [മീറ്റിൽ പങ്കെടുക്കാൻ കഴിയില്ലെന്ന സങ്കടത്തോടെ] ആശംസകൾ

ജിപ്പൂസ് said...

മൂവന്തിയായിട്ടും പ്രവാസികളാരും കൂടണഞ്ഞില്ലേ ?
ഒന്നു വേഗം തീരുമാനിക്കെന്നേയ്...!മനുഷ്യന്മാരിവിടെ ഉറങ്ങാതെ കാത്തിരിക്യാ...

ഞാനും എന്‍റെ ലോകവും said...

ചതിക്കല്ലേ ഞാന്‍ ഇപ്പൊ രാത്രി ജോലി കഴിഞ്ഞു എതിയാതെ ഉള്ളൂ ,
ആ ഇനി പറ അപ്പൊ നമ്മുടെ ബോള്‍ഗാട്ടി പാലസ് ചീറ്റി അല്ലെ പോട്ടെ .ഇനി തൊടുപുഴ ചെറായി .
സ്ഥലം അട്ജസ്റ്റ്‌ ചെയ്യാം തൊടുപുഴ ആയാലും ഞാന്‍ വന്നെത്തും ഡേറ്റ് ചതിക്കല്ലേ അത് ആഗസ്റ്റില്‍ തന്നെ വേണം ,ഞാന്‍ അഗസ്റ്റ്‌ ഒന്ന് മുതല്‍ മുപ്പതു വരെ നാട്ടില്‍ ഉണ്ടാകും .
നിരക്ഷര നമ്മള്‍ തമ്മില്‍ കാണില്ലേ ,ഒരു മെയില്‍ അയക്കൂ .

പാവപ്പെട്ടവന്‍ said...

ഏതുസ്ഥലമായാലും ഞാന്‍ ജൂലായ്‌ 23 മുതല്‍ ok തീരുമാനങ്ങള്‍ അറിഞ്ഞാല്‍ മതി

ലതി said...

ചർച്ച പുരോഗമിക്കുന്നുണ്ടെങ്കിലും കാര്യങ്ങൾക്കു തീരുമാനമായില്ല അല്ലേ? അലോചിയ്ക്കൂ.

അനില്‍@ബ്ലോഗ് said...

പ്രിയ അപ്പു,
പിക്നിക്ക് ഒഴിവാക്കിയെങ്കിലും നല്ല ഫ്രെഷ് എയറും അല്പസ്വല്‍പ്പം ഫോട്ടോ എടുക്കാനുള്ള ബാക്ക് ഗ്രൌണ്ടും വേണം എന്നതാണ് സ്ഥലം തിരഞ്ഞെടുക്കുന്നതിന്റെ മറ്റു ചില മാനദണ്ഡങ്ങളാക്കിയത്. അങ്ങിനെ വരുമ്പോ‍ള്‍ ആലുവ തള്ളിപ്പോകും.
ട്രയിനിലാണെങ്കില്‍ ആലുവ ആണ് ചെറായിയുടെ അടുത്ത സ്റ്റേഷന്‍, തൊടുപുഴയുടേതും അതുതന്നെ. അവീടെ നിന്ന് ഒരുമണിക്കൂര്‍ എങ്കിലും എടുക്കും പറവൂര്‍ക്ക്. പറവൂര്‍ ടു ചെറായി കുറഞ്ഞ ദൂരം വീണ്ടും വാഹനം വേണ്ടി വരും,അത് നിരക്ഷരന്‍ ഏല്‍ക്കുന്നു.

തൊടുപുഴ ആണെങ്കില്‍ ആലുവയില്‍ നിന്നും മൂവാറ്റുപുഴ ഇറങ്ങി വീണ്ടും തൊടുപുഴക്ക് ബസ് കയറണം. അരമണിക്കൂറെ കൂടുതലെടുക്കൂ എന്ന് തോന്നുന്നു.

ഏതായാലും പ്രവാസികളുടെ കമന്റൂകള്‍ക്കായി വെയിറ്റ് ചെയ്യുന്നു.

കാപ്പിലാന്‍ said...

വെറുതെ കൊതിപ്പിക്കുന്നു വീണ്ടും

Cartoonist said...

ഞാണ്ട്...

അനില്‍ശ്രീ... said...

ഞങ്ങള്‍ ആഗസ്റ്റ് ഒന്നു മുതല്‍ സെപ്റ്റെംബെര്‍ അഞ്ചു വരെ നാട്ടില്‍ കാണും.

അപ്പു said...

അനില്‍മാഷേ നന്ദി,

അപ്പോള്‍ പറവൂര്‍, ചെറായി ഇതൊക്കെ വടക്കുനിന്നു വരുന്നവര്‍ക്ക് തൊടുപുഴയേക്കാള്‍ അടുത്താണ് അല്ലേ? പ്രവാസികളുടെ മറുപടികള്‍ ഇന്നും നാളെയുമായി പ്രതീക്ഷിക്കാം.

അപ്പു said...

ഹരീഷ്, അനില്‍@ബ്ലോഗ്:

ഇതുവരെയുള്ള ചര്‍ച്ചകളുടെ ഒരു സംക്ഷിപ്തം ഒരു അപ്ഡേറ്റായി ഈ പോസ്റ്റിനോടൊപ്പം ചേര്‍ത്താല്‍ ഇനി വരുന്നവര്‍ക്ക് ഈ 90 കമന്റുകളും വായിക്കാതെ ഇവിടെ നടന്ന ചര്‍ച്ചകളുടെ ഒരു രൂപം കിട്ടും.

കുഞ്ഞന്‍ said...

ശ്ശൊ..എന്റെ കാര്യം കട്ടപ്പുക...

എന്റെ അവധി ആഗസ്റ്റ് 12 മുതല്‍ സെപ്റ്റ് 15 വരെ..അതിനു മുമ്പ് നൊ രക്ഷ..എന്നാലും ആഗസ്റ്റ് 9 എന്ന തിയ്യതി വയ്ക്കുമ്പോള്‍ റിയാലിറ്റി ഷോയില്‍ എലിമിനേറ്റ് ചെയ്യുമ്പോഴുള്ള അവസ്ഥ പോലെയാണ്.

ഞാനൊരു നിര്‍ദ്ദേശം പറയട്ടെ..വേദിയെപ്പറ്റി..പെരുമ്പാവൂരില്‍ അവിടെ കോടനാട്, മലയാറ്റൂര്‍, ഇരിങ്ങോള്‍ക്കാവ്,പോര് എന്നീ സ്ഥലങ്ങള്‍ ഉഗ്രന്‍ എന്നുപറഞ്ഞാല്‍പ്പോരാ അത്യുഗ്രന്‍..!

വല്യമ്മായി said...

എവിടെയായാലും ഞങ്ങള്‍ വരും,എന്നാലും അധികം വടക്കോട്ടും തെക്കോട്ടും വലിച്ച് നീട്ടാതെ എറണാകുളം തൃശ്ശൂര്‍ ജില്ലകളിലാണെങ്കില്‍ എന്നെപോലെ കുഞ്ഞുകുട്ടി സഹിതം വരുന്നവര്‍ക്ക് സൗകര്യമായേനെ.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഹരീഷ്, അപ്പു...

ഇതു വരെ നടന്ന ചർച്ച വച്ച് ആദ്യ തീരുമാനിയ്ക്കേണ്ടത് തീയതി ആണ്.കൂടുതൽ ആൾക്കാർ വരാൻ സാധ്യത ഉള്ള തീയതി ആവാം.അതു തീരുമാനിച്ചു കഴിഞ്ഞാൽ പിന്നെ, ആ തീയതി വരാൻ ഉറപ്പുള്ളവരുടെ ഒരു ലിസ്റ്റ് തയ്യാറാക്കുക.എന്നിട്ടു അവരുടെ അഭിപ്രായം അനുസരിച്ചും, കൂടുതൽ പേർക്ക് വന്നെത്താനുള്ള സൌകര്യവും നോക്കി സ്ഥലം തീരുമാനിയ്ക്കുക.

തൊടുപുഴ ആയാലും, ചെറായി ആയാലും കുഴപ്പമില്ല.പിന്നെ ചെറായിയേക്കാൽ ചെന്നെത്താൻ സൌകര്യം ഉള്ളത് തൊടുപുഴ ആണെന്ന് എനിയ്ക്കു തോന്നുന്നു( എന്റെ കാര്യമല്ല!)എം.സി റോഡ് വഴി വരുന്നവർക്ക് മൂവാറ്റുപുഴയിൽ നിന്നു വെറും 20 മിനിട്ടേ എടുക്കുകയുള്ളൂ.പാലായിൽ നിന്നു വെറും 29 കി.മീ.അതായത് കോട്ടയത്ത് നിന്ന് 55 കി.മീ.കോട്ടയം- തൊടുപുഴ ചെയിൻ സർവീസ് കെ.എസ്.ആർ.ടി.സി നടത്തുന്നുണ്ട്. തൊടുപുഴയിലേയും പരിസര പ്രദേശങ്ങളിലേയും റോഡുകൾ ഇപ്പോൾ ആധുനിക നിലവാരത്തിലുള്ളവയാണെന്ന് ഈയിടെ അവിടെ പോയപ്പോൾ മനസ്സിലായി.മാത്രവുമല്ല ഒരും സംഗമം അവിടെ നടന്നതു കൊണ്ട് അവിടുത്തെ സൌകര്യങ്ങൾ എല്ലാവർക്കും മനസ്സിലായതുമാണ്.

ചെറായി ആണെങ്കിലും കുഴപ്പമില്ല.തൊടുപുഴയും ചെറായിയും ഒരു പോലെ പരിചയമുള്ളവർക്ക് ഇതിൽ ഒരു തീരുമാനം എടുക്കാൻ പറ്റും.

ഞാൻ വരുന്ന കാര്യം 100% ഉറപ്പില്ലാത്തതു കൊണ്ട് കൂടുതൽ പറഞ്ഞ് കുളമാക്കുന്നില്ല !

ബഷീര്‍ വെള്ളറക്കാട്‌ / pb said...

നാട്ടിൽ ജൂലായ് അവസാ‍ാനം മുതൽ സെപ്റ്റംബർ അവസാനം വരെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. ലീവ് ശരിയായാൽ.. മീറ്റ് എവിടെയായാലും എത്താൻ ശ്രമിക്കാം . ആശംസകൾ

kichu said...

നമ്മുടെ കാലാവധി ജൂണ്‍ 26 മുതല്‍ ജൂലായ് 28 വരെ ആണ്. അപ്പോള്‍ ജൂലായ് 26 ആണെങ്കില്‍ കൂടാം ... കാണാം.

നാട്ടുകാരന്‍ said...

എന്റെയൊരു കാര്യം!
ആദ്യത്തെ കമന്റ്‌ ഇട്ടതു ഞാനായിരുന്നു ... എന്നാല്‍ ഹരീഷ് വൈരാഗ്യമുള്ളത് കാരണം അത് സമ്മതിച്ചില്ല ( ചുമ്മാ പറഞ്ഞതാണേ) അനോണി പിടുത്തമായിരുന്നു കാരണം .
ഇനി സെഞ്ചുറി അടിക്കാം!
ഈ സെഞ്ചുറി തൊടുപുഴ ബ്ലോഗ്‌ മീറ്റിന്റെ ഓര്‍മക്കായി സമര്‍പ്പിക്കുന്നു.

ചെറായിയില്‍ മീറ്റ്‌ വെച്ചാല്‍ എനിക്കൊരു നിര്‍ബന്ധമുണ്ട് .....
മീറ്റ്‌ തുടങ്ങുന്നതിനുമുന്‍പ്‌ തൊടുപുഴക്കൊരു ആദരാഞ്ജലി വേണം!

എല്ലാവരും യാത്രാ സൌകര്യത്തിന്റെ കാര്യം ചോദിക്കുന്നു. എനിക്കൊരു സംശയം ചെറായിയില്‍ എയര്‍പോര്‍ട്ട് ഉണ്ടല്ലോ അല്ലെ? എനിക്ക് വരാനാണ് !

തൊടുപുഴ യാത്രാ സൌകര്യം കുറവുള്ള സ്ഥലമാണോ എന്നൊരു സംശയം പലര്‍ക്കും ഉള്ളതായി തോന്നുന്നതിനാല്‍ ഇതൊന്നു ശ്രദ്ധിക്കുക !

തൊടുപുഴ - പാലാ - കോട്ടയം -- 55 K.M - K.S.R.TC Chain Service ഉണ്ട് .
എറണാകുളം - തൃപ്പൂണിത്തുറ - മുവ്വാറ്റുപുഴ -- 58 K.M - K.S.R.TC Chain Service ഉണ്ട് .
തൃശ്ശൂര്‍ - അങ്കമാലി - മുവ്വാറ്റുപുഴ -- 90 K.M (തൃശ്ശൂര്‍ - എറണാകുളം , തൃശ്ശൂര്‍ - മുവ്വാറ്റുപുഴ ഒരേ ദൂരമാണ് )
മുവ്വാറ്റുപുഴ - തൊടുപുഴ --- 20 KM
പാലാ - തൊടുപുഴ --- 27 KM

അങ്ങനെ കേരളത്തിലെ ഏതൊരു വന്‍ നഗരത്തോടും കിടപിടിക്കാവുന്ന സൌകര്യങ്ങളുള്ളതും ഗ്രാമീണ ഭംഗി നിറഞ്ഞതുമായ ഞങ്ങളുടെ തോടുപുഴയെക്കുറിച്ചോരക്ഷരം മിണ്ടരുത്‌ ... (ഞാന്‍ ഓടി )

ചെറായിയില്‍ കപ്പ, കാന്താരിമുളക് എന്നിവ പറ്റൂല്ല ..... സമ്മതിക്കൂല്ല .... അത് ഞങ്ങളുടെ സ്പെഷിയലാണ് ......
(എല്ലാ മലയോര ബ്ലോഗേര്‍സും എന്റെ കൂടെ കൂടും എന്ന് പ്രതീക്ഷിക്കുന്നു )

ലതി ചേച്ചീ, വേണമെങ്കില്‍ കൊഞ്ച് , ചെമ്മീന്‍, കൂന്തല്‍, കണവ ഇതിലേതെങ്കിലും പിടിക്കൂ ........... ഇല്ലെങ്കില്‍ വല്ല ചാളയാണെങ്കിലും മതി.

നിരക്ഷരന്റെ വണ്ടി കണ്ടപ്പോള്‍ മുതല്‍ അതിലൊന്ന് കേറണം എന്നൊരു പൂതിയുണ്ടായിരുന്നു .......
നിരക്ഷരന്റെ വണ്ടി , ലതി ചേച്ചിയുടെ മീന്‍ സ്പെഷ്യല്‍ ഇതെല്ലാം ഓര്‍ത്തു ചെറായിക്ക് ഞാന്‍ വോട്ടു ചെയ്യാം ......

എന്നും എവിടെയും എങ്ങിനെയും നാട്ടുകാരന്‍ റെഡി !

ശിവാ ..... പാറശാല ഒരു നിര്‍ദേശം വെക്കാമായിരുന്നു!
(അതെങ്ങിനെയാ, സ്നേഹം വേണം നാടിനോട് !, തൊടുപുഴ പോലെ ബൂലോഗത്ത് പ്രശസ്തമായ ഒരു സ്ഥലമുണ്ടോ ഇപ്പോള്‍ ? മിക്കവര്‍ക്കും ഇപ്പോള്‍ അസൂയയാണിപ്പോള്‍ തൊടുപുഴ എന്ന് കേള്‍ക്കുന്നത് ! സംശയമുണ്ടെങ്കില്‍ അന്വേഷിച്ചു നോക്കൂ .....)

അപ്പു said...

നാട്ടുകാരാ, നിങ്ങളിതെവെടെങ്കിലും ഒന്നുറപ്പിക്കു മാഷേ.. :-) ഞാന്‍ ചെറായിയിലും വന്നിട്ടില്ല തൊടുപുഴയിലും വന്നിട്ടില്ല. കപ്പയും ചാളയും ആയാലും കപ്പയും കാന്താരിച്ചമ്മന്തിയുമായാലും കുഴപ്പമില്ല. രണ്ടും ഉണ്ടെങ്കിലും നന്ന്.....

അപ്പു said...

എങ്കിലും ഇതുവരെ കേട്ടിടത്തോളം ചെറായിക്കാണ് എന്റെ വോട്ട്.. !!

അപ്പു said...

എന്നാല്‍ സെഞ്ച്വറി അടിച്ചേക്കാം :-)

വിജയലക്ഷ്മി said...

മോനെ ഞാനും വരാന്‍ ശ്രമിക്കാം

വിജയലക്ഷ്മി said...

മോനെ ഞാനും വരാന്‍ ശ്രമിക്കാം

അനില്‍@ബ്ലോഗ് said...

ചെറായി രണ്ടു തരം..

അനില്‍@ബ്ലോഗ് said...

സ്ഥലം ഉടന്‍ ഉറപ്പിക്കുന്നതായിരിക്കും..

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

എന്നാൽ പിന്നെ ചെറായി ബീച്ച് മൂന്നുതരം...

ഹരീഷേ, നാട്ടുകാരാ, നമുക്കും വണ്ടി കയറാ അങ്ങോട്ടേയ്ക്ക്!!

ചെറായി ബീച്ച് സിന്ദാബാദ്!
കൊഞ്ചു കറി സിന്ദാബാദ് !

അനില്‍@ബ്ലോഗ് said...

ഹരീഷ് വീട്ടിലെത്തിയാല്‍ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും
ചുരുക്കം ഇത്ര:
പ്രവാസികളായ ബ്ലോഗ്ഗര്‍മാര്‍ ഓണാവധിപ്രമാണിച്ച് നാട്ടീലെത്തുമ്പോള്‍ കേരളത്തിലെ ബ്ലോഗ്ഗേഷ്സുമായി ചേര്‍ന്ന് ഒരു മീറ്റ് സംഘടിപ്പിച്ചാലോ എന്ന് അപ്പു ഒരു ആഗ്രഹം പ്രകടിപ്പിക്കുന്നു.ആരെല്ലാം ഏതെല്ലാം സമയങ്ങളില്‍ നാട്ടിലുണ്ടാവും എന്നതിനേപ്പറ്റി ആ പോസ്റ്റ് ഒരു ധാരണ നല്‍കി. സ്ഥലം തിയ്യതി തുടങ്ങിയ കാര്യങ്ങളില്‍ ചര്‍ച്ചക്കായി ഹരീഷിന്റെ ബ്ലോഗ്ഗില്‍ മീറ്റ് വീണ്ടും വരുന്നു.
ആദ്യ റൌണ്ട് ചര്‍ച്ചയി വന്നത് തൊടുപുഴ, ബോള്‍ഗാട്ടി പാലസ് എന്ന രണ്ട് ഓപ്ഷന്സായിരുന്നു. നടത്തിപ്പ് ചിലവ് കൂടുതല്‍ എന്ന കാരണത്താലും ഒരു സ്റ്റാര്‍ പരിപാടി വേണ്ട എന്ന അഭിപ്രായത്താലും ഓപ്ഷന്‍സ് തൊടുപുഴ, ചെറായി എന്നീ രണ്ട് സ്ഥലങ്ങളായി മാറുന്നു. ചെറായി ബേസുള്ള നിരക്ഷരന്‍, ലതി, മണികണ്ഠന്‍ എന്നിവര്‍ ടീം ലീഡേഴ്സായ ഹരീഷ്, ഇക്കാസ് എന്നിവര്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെറായിയില്‍ മീറ്റ് നടത്താനുള്ള എല്ലാ സൌകര്യവും ഏര്‍പ്പെടുത്തുന്നതാണെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു.
ഈ സാഹചര്യത്തില്‍ തൊടുപുഴ അടുത്തൊരു അവസരത്തിലേക്ക് മാറ്റി, മീറ്റ് സ്ഥലം ചെറായി എന്ന് തീരുമാനിക്കപ്പെടുകയുമാണ്. കൂടുതല്‍ വിയോജിപ്പോന്നുമില്ലെങ്കില്‍ ചെറായി എന്ന തെരുമാനിക്കാന്‍.
നടത്താനുള്ള തിയ്യതി ജൂലൈ അവസാനം അഥവാ ആഗസ്റ്റ് ആദ്യം എന്നാണ് ഇപ്പോള്‍ ധാരണ. ആഗസ്റ്റ് അവസാ‍നമാകുമ്പോഴേക്കും റംസാന്‍ മാസം ആരംഭിക്കും എന്നത് കണക്കിലെടുത്താണ്.

കൂടുതല്‍ അപ്ഡേറ്റ് ഹരീഷ് ഇടും എന്ന് കരുതുന്നു.

അപ്പോള്‍ നമ്മള്‍ നടത്തുന്നു ചെറായി മീറ്റ് 2009.

പുള്ളി പുലി said...

എവിടെ ആയാലും ജൂലൈ 26 ഇന് എന്റെ വോട്ട്. അന്നൊരു കല്ല്യാണം മണക്കുന്നുണ്ട് എന്നാലും ജൂലൈ 26 ഞാനുണ്ടാകും.

അനില്‍@ബ്ലോഗ് said...
This comment has been removed by the author.
അനില്‍@ബ്ലോഗ് said...

“കൂടുതല്‍ വിയോജിപ്പോന്നുമില്ലെങ്കില്‍ ചെറായി എന്ന തീരുമാനിക്കാം“ എന്ന് തിരുത്തി വായിക്കണെ.

ഹരീഷ് തൊടുപുഴ said...

കൂട്ടുകാരേ;

അപ്പോള്‍ നമുക്ക് ‘ചേറായി’ എന്ന വശ്യമനോഹരതീരം തന്നെ ഈ ബൂലോകകൂട്ടായ്മക്കു തിരഞ്ഞെടുക്കാം..

നമ്മുടെ; ലതിച്ചേച്ചിയും, നിരക്ഷരന്‍ ചേട്ടനും, മണികണ്ഠനും ‘ചേറായിയില്‍‘ വച്ചു ഈ മീറ്റ് നടത്താമ്മെന്നു ഏകകണ്ഠേന സമ്മതിച്ചിട്ടുണ്ട്.


അപ്പോള്‍ ഈ മീറ്റ് നടത്തുവാന്‍ ‘ചേറായി’ തിരഞ്ഞെടുത്തിരിക്കുന്നു.


ഇനി നമുക്ക് തിരഞ്ഞെടുക്കുവാനുള്ളത് മീറ്റ് എന്നാണു നടത്തേണ്ടത്; എന്നൊരു തീയതിയേപ്പറ്റിയാണ്. പ്രവാസികളായ സുഹ്രൂത്തുക്കളുടെ നാട്ടിലേക്കുള്ള വരവിന്റെ ഏകദേശചിത്രം കിട്ടിയതിനു ശേഷം നാളത്തോടു കൂടി തീയതിയും നിശ്ചയിക്കാനാകും എന്നു പ്രതീക്ഷിക്കുന്നു.


ഇതില്‍ പങ്കെടുക്കമെന്നു വാഗ്ദാനം ചെയ്യുകയും, ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്ത എന്റെ പ്രിയ കൂട്ടുകാര്‍ക്കെല്ലാം, നന്ദിയും ഒപ്പം ആശംസകളും തദവസരത്തില്‍ നേരട്ടെ..

hAnLLaLaTh said...

തീരുമാനത്തില്‍ എത്തിയതിന് നന്ദി...
......മീറ്റ് ആഗസ്റ്റില്‍ വെച്ചാലും ജൂലായില്‍ വെച്ചാലും ഞാന്‍ ഉണ്ടാകും...:)
ഈ ചെറായി ചെറായി എന്ന് പറഞ്ഞാല്‍ എവിടെയാ..?

കണ്ണനുണ്ണി said...

ചെറായി നല്ല ചോയ്സ് ആണ് ...ജൂണ്‍ അവസാന 10 ദിവസം ഞാന്‍ നാട്ടില്‍ ഉണ്ട്. അത് കഴിഞ്ഞാല്‍ പിന്നെ ഓണതിനാ വരിക.. weekends ആണെങ്കില്‍ മറ്റു മാസങ്ങള്‍ ആണെങ്കിലും try ചെയ്യാം .

അനില്‍ശ്രീ... said...

മീറ്റ് ജൂലൈ മാസത്തില്‍ ആണെങ്കില്‍ ആഗസ്റ്റ് ഒന്നിനു നാട്ടിലെത്തുന്ന ഞാന്‍ ആഗസ്റ്റ് 9-നു പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് തല്‍ക്കാലം വിട കൊള്ളട്ടെ.

ആഗസ്റ്റ് 9 സിന്ദാബാദ്

അപ്പു said...

ഹരീഷേ !!

‘ചേ‘റായി ആണോ ചെറായി ആണോ? തൊടുപുഴ ‘തോ’ടുപുഴയായതുപോലായിരിക്കും !

smitha adharsh said...

വരാന്‍ വൈകിപ്പോയി ഹരീഷേട്ടാ..നമ്മള് വരുന്നത് ഓഗസ്റ്റ്‌ middle ആണ്.മിക്കവാറും 20 നു ശേഷം..ഓണവും നാല് കല്യാണവും,ഒരു വീടുമാറ്റവും ഒക്കെയായി നമ്മള് ഒരു മാസത്തില്‍ കൂടുതല്‍ ഉണ്ടാകും.സെപ്റ്റംബര്‍ 26വരെ.ചര്‍ച്ചകള്‍ നടക്കട്ടെ..
എനിക്ക് പങ്കെടുക്കാന്‍ കഴിയില്ലെന്ന് തോന്നുന്നു.വിഷമം ഉണ്ട്.നിങ്ങള്‍ ഓഗുസ്റ്റില്‍ മീറ്റാന്‍ പോകുവല്ലേ..ഞാന്‍ നാട്ടില്‍ ഉള്ള സമയത്ത് മീറ്റ് ഉണ്ടെങ്കില്‍ തീര്‍ച്ചയായും വരും..ആഗ്രഹം ഉണ്ട് വരാന്‍..

ഹരീഷ് തൊടുപുഴ said...

അപ്പുവേട്ടാ;

‘ചെറായി’ എന്നതാണു ശരിയെന്നു തോന്നുന്നു.

പറയുമ്പോള്‍ ഒഴുക്കില്‍ അങ്ങനേ ചേറായി എന്നു വരുന്നതാണു.

അടുത്ത അപ്ഡേറ്റില്‍ തിരുത്തിക്കോളാം..

കുഞ്ഞന്‍ said...

ആഗസ്റ്റ് 9ന് ആണെങ്കില്‍,12 ന് എടുത്ത ടിക്കറ്റ് മാറ്റി മേടിക്കേണ്ടി വരും,അങ്ങിനെ മാറ്റുകയാണെങ്കില്‍ ഇപ്പോഴത്തെ ടിക്കറ്റിന്റെ വ്യത്യാസമായ രൂപ നാലായിരം ഞാന്‍ കൊടുക്കേണ്ടി വരും..!

ശരി ആരെങ്കിലും ഒരു കൈ സഹായിച്ചിരുന്നെങ്കില്‍..ചുമ്മാതയല്ലൊല്ലൊ എരന്നട്ടല്ലേ..നാലായിരം രൂപ...

എല്ലാവരും പോകുന്നു
ഈ ഞാനും പോകുന്നു
എങ്ങോട്ടെന്നറിയില്ലല്ലോ....

കുഞ്ഞന്‍ said...

അദേയ് .. ഒരു കാര്യം ഓര്‍മ്മിപ്പിക്കുന്നു..മഴക്കാലമാണ് ആയതിനാല്‍ മഴകൊള്ളാതെയിരിക്കാനുള്ള സംവിധാനം തരപ്പെടുമൊയെന്നു നോക്കണം. അതായിത് വരുന്നവര്‍ പോപ്പിയൊ ജോണ്‍സൊ കൊണ്ടുവരണമെന്നല്ലാന്ന്....

നന്ദകുമാര്‍ said...

ഞാനുമുണ്ട്. :)
ചെറായി ആണെങ്കില്‍ എനിക്കും താല്‍പ്പര്യം. തിയതി ഒരു പ്രശ്നല്ല. വരുന്നത് പക്ഷെ ബാംഗ്ലൂരില്‍ നിന്നായിരിക്കും.

(“പുള്ളിപ്പുലി :അന്നൊരു കല്ല്യാണം മണക്കുന്നുണ്ട് എന്നാലും“... ഇനിയുമൊരു കല്ല്യാണമോ പുലീ??? ) :)

Anonymous said...

ചെറായി ബീച്ച് ജൂലൈ 29 ഉറപ്പിച്ചു എന്ന് വിശ്വസിക്കുന്നു. തൊട്ടടുത്ത റയില്‍വേ, ബസ് സ്റ്റേഷന്‍ അവിടെനിന്ന് വരാനുള്ള മാര്‍ഗം ബന്ധപ്പെടാനുള്ള നാല് ഫോണ്‍ നമ്പറുകള്‍ (കൂടിയാലും കുഴപ്പമില്ല) എന്നിവയടക്കം പുതിയ പോസ്റ്റ് "ചെറായി മീറ്റ് 2009" എന്ന പോസ്റ്റ് പ്രതീക്ഷിക്കുന്നു. എന്നിട്ടുവേണം എനിക്ക് തിരുവനന്തപുരത്തുകാരെ സംഘടിപ്പിക്കാന്‍.

Anonymous said...

Sorry,ഒരു തിരുത്ത്
ചെറായി ബീച്ച് ജൂലൈ 26 ഉറപ്പിച്ചു എന്ന് വിശ്വസിക്കുന്നു. തൊട്ടടുത്ത റയില്‍വേ, ബസ് സ്റ്റേഷന്‍ അവിടെനിന്ന് വരാനുള്ള മാര്‍ഗം ബന്ധപ്പെടാനുള്ള നാല് ഫോണ്‍ നമ്പറുകള്‍ (കൂടിയാലും കുഴപ്പമില്ല) എന്നിവയടക്കം പുതിയ പോസ്റ്റ് "ചെറായി മീറ്റ് 2009" എന്ന പോസ്റ്റ് പ്രതീക്ഷിക്കുന്നു. എന്നിട്ടുവേണം എനിക്ക് തിരുവനന്തപുരത്തുകാരെ സംഘടിപ്പിക്കാന്‍.

നിരക്ഷരന്‍ said...

അത് ശരി സ്ഥലം ഉറപ്പിച്ചോ എല്ലാവരും കൂടെ ?

എങ്കില്‍ ഒന്നുരണ്ട് കാര്യങ്ങള്‍ കൂടെ കേട്ടോളൂ.

നമ്മള്‍ ആദ്യം ചെയ്യേണ്ടത് തീയതി തീരുമാനിക്കുക എന്നതാണ്. സ്ഥലം എവിടെയായാലും മീറ്റ് നടത്തുവാന്‍ ഈ പറഞ്ഞ 3 സ്ഥലങ്ങളിലും നമുക്ക് സംഘാടകര്‍ ഉണ്ടെന്ന് ഇതിനകം മനസ്സിലായല്ലോ ?

തൊടുപുഴയും ചെറായിയും ബോള്‍ഗാട്ടിയും തമ്മില്‍ ഉള്ള ഒരു താരതമ്യമാണ് ഇനി പറയാന്‍ പോകുന്നത്.

തൊടുപുഴ - ട്രെയിനില്‍ വരുന്നവര്‍ക്ക് എറണാകുളത്തോ ആലുവയിലോ ഇറങ്ങിയാല്‍ ഒരൊറ്റ ബസ്സുകൂടെ കയറിയാല്‍ തൊടുപുഴയിലെത്താം. സമയം ചെറായിയില്‍ എത്താന്‍ പറ്റുന്ന അത്രയും തന്നെയോ അതില്‍ക്കുറവോ മതിയാകും.ബസ്സില്‍ വരുന്നവര്‍ക്ക് നാഷണല്‍ ഹൈവേ വഴി എപ്പോഴുമുള്ള ബസ്സ് സൌകര്യമുണ്ട്. അത് ഹരീഷ് പോസ്റ്റായിട്ടോ കമന്റായിട്ടോ ഒരിക്കല്‍ വിശദീകരിച്ചിട്ടുണ്ട്.

ചെറായി - എന്‍.എച്ച് 17 ല്‍ ആണ്. തീവണ്ടിയില്‍ വരുന്നവര്‍ എറണാകുളത്തോ ആലുവയിലോ ഇരിഞ്ഞാലക്കുടയിലോ വന്നിറങ്ങി ബസ്സ് മാര്‍ഗ്ഗം ചെറായിയില്‍ എത്തേണ്ടി വരും. (ഒന്നോ രണ്ടോ ബസ്സ് മാറിക്കയറേണ്ടിയും വരും.) ചെറായി ജങ്ക്‍ഷനില്‍ വന്നാല്‍ പിന്നെ ഓട്ടോ പിടിച്ചുവേണം ബീച്ചില്‍ എത്താന്‍. ബസ്സില്‍ വരുന്നവര്‍ക്ക് ഏറ്റവും അടുത്തുള്ള കെ.എസ്സ്.ആര്‍.ട്ടി.സി. സ്റ്റാന്‍ഡ് പറവൂര്‍ ആണ്. അവിടന്ന് ചെറായിക്ക് ഒരു ബസ്സ് പിന്നെ ബീച്ചിലേക്ക് ഒരു ഓട്ടോ. ഈ സാഹചര്യം ഉള്ളതുകൊണ്ടാണ് പറവൂരില്‍ നിന്നും ഞാന്‍ വാഹനസൌകര്യം ഓഫര്‍ ചെയ്തത്.

ബോള്‍ഗാട്ടി - ഭക്ഷണത്തിന്റെ ചിലവ് മാത്രമാണ് ബോള്‍ഗാട്ടിയില്‍ നിന്നും നമ്മെ അകറ്റി നിര്‍ത്തുന്നത്. 200 രൂപയില്‍ താഴെ ഭക്ഷണം അറേഞ്ച് ചെയ്യാന്‍ പറ്റുമോന്ന് ഞാന്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോഴും. അങ്ങനെ ചിലവ് കുറഞ്ഞ് ഭക്ഷണം കിട്ടിയാല്‍ ഈ മീറ്റിന് ബോള്‍ഗാട്ടിയേക്കാന്‍ നല്ല ഒരിടമില്ല. വരാനും പോകാനും പ്രകൃതി സൌന്ദര്യവുമൊക്കെ ചേര്‍ത്താണ് ഞാനീ പറയുന്നത്. ഏറണാകുളത്ത് രാവിലെ 8 മണി മുതല്‍ 10 മണിവരെയുള്ള സമയത്ത് ഞായറാഴ്ച്ച ദിവസം കാര്യമായ ട്രാഫിക്ക് ജാം ഒന്നും ഉണ്ടാകില്ല. അതുകൊണ്ട് ബോള്‍ഗാട്ടിയില്‍ എത്തിപ്പെടാന്‍ ബസ്സില്‍ വരുന്നവര്‍ക്കും ട്രെയിനില്‍ വരുന്നവര്‍ക്കും നിങ്ങളൊക്കെ വിചാരിക്കുന്ന അത്ര ബുദ്ധിമുട്ടൊന്നും ഉണ്ടാകില്ല. വര്‍ഷങ്ങളായി ആ നഗരത്തില്‍ ജീവിക്കുന്ന ഒരാളെന്ന നിലയ്ക്കാണ് ഞാനീ പറയുന്നത്. പോരാത്തതിന് ഏറണാകുളം റെയില്‍‌വേ സ്റ്റേഷനുകളില്‍ നിന്നും ബസ്സ് സ്റ്റാന്‍ഡില്‍ നിന്നും ബോള്‍ഗാട്ടിയിലേക്ക് പിക്ക് അപ്പ് & ഡ്രോപ്പ് ഞാന്‍ ഏറ്റിട്ടുള്ളതാണ്.

ഇനി തീരുമാനിക്കൂ എവിടെ മീറ്റണമെന്ന്. അതിനുമുന്‍പ് തീയതി ആദ്യം തീരുമാനിക്കൂ.

ജൂലായ് 20 മുതല്‍ 30 വരെയുള്ള ദിവസങ്ങളിലാണ് ഞാന്‍ നാട്ടിലുണ്ടാകുക. ജൂലായ് 26 വിട്ടുള്ള തീയതികളില്‍ മീറ്റില്‍ എനിക്ക് പങ്കെടുക്കാന്‍ ഒരു നിര്‍വ്വാഹവുമില്ല. തൊടുപുഴ മീറ്റിനുവേണ്ടി ലീവെല്ലാം നീട്ടിയതുകൊണ്ട് ഇപ്രാവശ്യം ലീവ് കിട്ടുക അസാദ്ധ്യമാണ്.

എന്റെ കാര്യം വിട്ടേക്കൂ. കൂടുതല്‍ ആള്‍ക്കാര്‍ പങ്കെടുക്കുന്ന തീയതിയാണ് ഉറപ്പിക്കേണ്ടത്. എല്ലാവര്‍ക്കും വരാന്‍ എളുപ്പമുള്ള സ്ഥലത്തിനും പ്രാധാന്യം കൊടുക്കണം.

ആഗസ്റ്റില്‍ ഉള്ള ഒരു തീയതി ആണെങ്കില്‍ ഞാനുണ്ടാകില്ല എന്നതുകൊണ്ടുതന്നെ ഞാന്‍ ഓഫര്‍ ചെയ്ത പിക്ക് അപ്പ് & ഡ്രോപ്പ് സൌകര്യങ്ങളും സ്വാഭാവികമായി ഇല്ലാതാകും എന്നത് വ്യസനത്തോടെ അറിയിക്കുന്നു.

എന്റെ നാടായ ചെറായില്‍ വെച്ച് മീറ്റ് നടത്തുന്നതുതന്നെയാണ് എനിക്ക് കൂടുതല്‍ താല്‍പ്പര്യം. പക്ഷെ, മുകളില്‍പ്പറഞ്ഞ 3 സ്ഥലങ്ങളില്‍ വന്നെത്താന്‍ ഏറ്റവും ബുദ്ധിമുട്ടുള്ളത് ചെറായി തന്നെയാണ്.

വന്നെത്താന്‍ ഏറ്റവും എളുപ്പം ബോള്‍ഗാട്ടി, പിന്നെ തൊടുപുഴ, അതുകഴിഞ്ഞ് ചെറായി.ഇതാണ് ആ ഓര്‍ഡര്‍ .

ഇനി നിങ്ങള്‍ തീരുമാനിക്കൂ.

സ്ഥലത്തില്ലെങ്കിലും എന്നാലാവുന്ന സഹായങ്ങള്‍ ബോള്‍ഗാട്ടിയിലോ ചെറായിയിലോ ഞാന്‍ ചെയ്ത് തരുന്നതാണ്. തൊടുപുഴയില്‍ മറ്റൊരാള്‍ക്കും ചെയ്യാന്‍ ഒന്നും ബാക്കി വെക്കില്ല ഹരീഷ് :)

നിരക്ഷരന്‍ said...

സായിപ്പിനോട് ആരോ വസ്ത്രത്തില്‍ ‘ചേറായി‘ എന്ന് പറഞ്ഞു. സായിപ്പത് പറഞ്ഞപ്പോള്‍ ‘ചെറായി‘ എന്നായി. അങ്ങനാണ് ചെറായി എന്ന പേര് വീണത് എന്നാണ് എന്റെ ചെറുപ്പം മുതല്‍ കേള്‍ക്കുന്ന കഥ.

Vellayani Vijayan/വെള്ളായണിവിജയന്‍ said...

ചെറായി ബീച്ച് നല്ല സ്ഥലമാണ്.ഞാന്‍ റെഡി.കേരള ഫാര്‍മറുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.july 26 തന്നെ ഉറപ്പിക്കാം.
എല്ലാവിധ ആശംസകളും......
വെള്ളായണി വിജയന്‍

അപ്പു said...

ഹെന്റമ്മേ !!!!

നിരക്ഷരാ, ഇപ്പോഴെങ്കിലും ഈ സത്യം പറഞ്ഞല്ലോ!

Anonymous said...

ബ്ലോഗുടമയുടെ ശ്രദ്ധയ്ക്ക് തീയതി ജൂലൈ 26 ആണെങ്കില്‍ പങ്കെടുക്കുന്നവര്‍ക്കായി ഒരു വോട്ട് ഓപ്ഷന്‍ ഇടുക
൧. ബോള്‍ഗാട്ടി
൨. തൊടുപുഴ
൩. ചെറായി
ഏറ്റവും കൂടുതല്‍ വോട്ടു വരുന്നിടത്തുവെച്ച് നടത്തുക. ഇക്കാര്യത്തില്‍ എന്‍.ആര്‍.ഐ, നാട്ടുകാരന്‍ വേര്‍തിരിവ് വേണ്ട എന്നാണ് എന്റെ മാത്രം അഭിപ്രായം. നിങ്ങള്‍ക്കും കൂടെ ചേരാം ട്ടോ.

Anonymous said...

ബ്ലോഗുടമയുടെ ശ്രദ്ധയ്ക്ക് തീയതി ജൂലൈ 26 ആണെങ്കില്‍ പങ്കെടുക്കുന്നവര്‍ക്കായി ഒരു വോട്ട് ഓപ്ഷന്‍ ഇടുക
൧. ബോള്‍ഗാട്ടി
൨. തൊടുപുഴ
൩. ചെറായി
ഏറ്റവും കൂടുതല്‍ വോട്ടു വരുന്നിടത്തുവെച്ച് നടത്തുക. ഇക്കാര്യത്തില്‍ എന്‍.ആര്‍.ഐ, നാട്ടുകാരന്‍ വേര്‍തിരിവ് വേണ്ട എന്നാണ് എന്റെ മാത്രം അഭിപ്രായം. നിങ്ങള്‍ക്കും കൂടെ ചേരാം ട്ടോ.

അനില്‍ശ്രീ... said...

രണ്ടോ മൂന്നോ ദിവസം കൊണ്ട് തീരുന്ന രീതിയില്‍ ഒരു പോള്‍ ഇടൂ .. തീയതിക്ക് വേണ്ടി... അപ്പോള്‍ പിന്നെ തര്‍ക്കമില്ലല്ലൊ. അല്ലാതെ കമന്റ് ഇടുന്ന രണ്ടോ മൂന്നോ പേര്‍ ചേര്‍ന്ന് തീയതി ഉറപ്പിക്കണ്ട കാര്യമില്ല്ലല്ലോ...

krish | കൃഷ് said...

അപ്പോള്‍ മീറ്റ് സ്ഥലം ലേലം ചെയ്ത് ഉറപ്പിച്ചുവോ.
എന്തായാലും നാട്ടില്‍ നിന്നും ഈയിടെ വന്നതുകൊണ്ട് ഉടന്‍ ഒരു യാത്ര ഇല്ല.
മീറ്റും ഈറ്റും നന്നായി നടക്കട്ടെ.

നിരക്ഷരന്‍ said...

അനില്‍ശ്രീ യും കേരളഫാര്‍മറും പറഞ്ഞതിനോട് യോജിക്കുന്നു. ഇനി വോട്ടെടുപ്പ് തന്നെ നടത്തുന്നതായിരിക്കും നല്ലത്.
സ്ഥലത്തിന്റെ കാര്യത്തിലും തീയതിയുടെ കാര്യത്തിലും വോട്ടെടുപ്പ് നടത്തുന്നത് ഉചിതമായിരിക്കും. സംഭവം രണ്ടോ മൂന്നോ ദിവസം കൊണ്ട് തീര്‍ക്കുകയും വേണം. (കള്ളവോട്ട് ചെയ്യാന്‍ പാടുള്ളതല്ല :):):)

ഇതുവരെ കമന്റ് ഇട്ട് പോയവരെ മെയില്‍ വഴി വോട്ടെടുപ്പിനെപ്പറ്റി അറിയിക്കുന്നതും നന്നായിരിക്കും. പിന്നീട്.... അറിഞ്ഞില്ല, അറിയിച്ചില്ല എന്നൊക്കെ പരാതി വരാതിരിക്കാന്‍ ഇതുപകരിച്ചെന്ന് വരും.

Anonymous said...

തീയതിക്ക് ഏതു തീയതിയായാലും വരാം എന്നൊരു ഓപ്ഷന്‍ കൂടി വേണ്ടതല്ലെ?

ഞാനും എന്‍റെ ലോകവും said...

വോട്ട് എങ്ങിന ഒരാള്‍ക്ക് എത്ര വോട്ട് ചെയ്യാന്‍ പറ്റും നമ്മുടെ ഹിറ്റ്‌ കൌണ്ടര്‍ പോലാണോ ഒന്ന് റിഫ്രെഷ് ചെയ്താല്‍ വീണ്ടും വോട്ട് ചെയ്യാന്‍ പറ്റുമോ അതോ ഡെയിലി ഓരോ വോട്ട് ചെയ്യാന്‍ പറ്റുമോ അങ്ങിനണേല്‍ ഞാന്‍ ഇന്ന് മുതല്‍ കുത്തിയിരുന്ന് ഡെയിലി അഗസ്റ്റ്‌ ദിവസം നോക്കി നൂറു വോട്ട് ചെയ്യും
കുഞ്ഞാ ഒത്തു പിടിച്ചോ നമുക്ക് വോടിങ്ങിലൂടെ മീറ്റ്‌ ആഗസ്റ്റില്‍ ആക്കാം

ഞാനും എന്‍റെ ലോകവും said...

വോട്ടിങ്ങ് വേണ്ട മാഷെ അത് ശരിയാകും എന്നെനിക്കു തോന്നുന്നില്ല
എല്ലാവരും ലീവിനു നാട്ടില്‍ വരുന്ന ദിവസവും പോകുന്ന ദിവസവും എഴുതൂ അതില്‍ നിന്നും എല്ലാവര്ക്കും കാണാമല്ലോ ആരൊക്കെ ഏതൊക്കെ ദിവസം ആണ് നാട്ടില്‍ ഉണ്ടാകുക എന്ന്

നിരക്ഷരന്‍ said...

സജീ
വോട്ടിങ്ങ് പറ്റില്ലെങ്കില്‍ പിന്നെ ഏറ്റവും കൂടുതല്‍ ബ്ലോഗേഴ്സ് നാട്ടില്‍ വരുന്ന ദിവസം നോക്കി മീറ്റ് ഡേ തീരുമാനമെടുക്കണം.

ഞാനും എന്‍റെ ലോകവും said...

അതാകും നല്ലത്
കുഞ്ഞാ ഒരു കൈ ഞാന്‍ സഹായിക്കാം നമുക്ക് മീറ്റ്‌ എങ്ങിനെയെങ്കിലും ആഗസ്റ്റില്‍ ആക്കാം

kichu said...

ഒരു കാര്യം പറഞ്ഞോട്ടെ.

ഞാന്‍ ആലുവയില്‍ ആയതിനാല്‍ ഈ മൂന്നു സ്ഥലങ്ങളും എനിക്ക് ഒരുപോലെ തന്നെ. പോയിട്ടുമുണ്ട്

ചെറായി ബീച്ച് നല്ലത്.. മഴപെയ്താ‍ല്‍ കയറി നില്‍ക്കാന്‍ ഇടമുണ്ടൊ?? ഇല്ലെങ്കില്‍ ഉണ്ടാകണം.

തൊടുപുഴ ആ കാര്യത്തില്‍ കുഴപ്പമില്ലാന്നു തെളിഞ്ഞതാണ്.

പ്രധാന കാര്യം ഇതൊന്നുമല്ല. മീറ്റ് ഒരു ദിവസം മാത്രമാണ്. ഓഫ് റൂട്ട് ആവുമ്പൊള്‍ ദൂരെ നിന്നു വരുന്നവര്‍ക്ക് അത് അസൌകര്യം തന്നെ. പറയാതിരിക്കാന്‍ വയ്യ.
പറഞ്ഞ സമയത്തൊന്നും ആരും എത്തിപ്പെടില്ല.

ബോള്‍ഗാട്ടി ബെസ്റ്റ് ലോക്കേഷന്‍. കുറച്ചു പൈസ കൂടുതല്‍ കൊടുത്താല്‍ ഹാള്‍ മാത്രം തരപ്പെടുമെങ്കില്‍ ഭക്ഷണം പുറത്തു നിന്ന് ഏര്‍പ്പാടാക്കാന്‍ പറ്റുമോ.

അല്ലെങ്കില്‍ വൈ എം സീ എ തന്നെ നല്ലത്. പിക്നിക് ഇല്ലാത്ത സ്ഥിതിക്ക് ഹാള്‍ ബുക്ക് ചെയ്ത്, ഫുഡ് പുറത്തേല്‍പ്പ്പിച്ചാല്‍ നന്നായി നടത്താന്‍ സാധിക്കും.നാട്ടില്‍ ഇല്ലാത്തതുകോണ്ടാ ഏല്‍ക്കാത്തത്.

ഹരീഷിനൊന്നു ശ്രമിച്ചു നൊക്കാമോ??

എത്തിപ്പെടാന്‍ ഏറ്റവും സുഖം. കൂടുല്‍ സമയം, അടുത്തറിയാനും ബാക്കി പരിപാടികള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അതിനും കിട്ടും.

എനിക്ക് അടുത്തായതുകൊണ്ട് പറയുന്നതാണെന്ന തെറ്റിദ്ധാരണ അരുതേ.
ബ്ലീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീസ് :)

വെറുതെ ഒരു ആചാര്യന്‍ said...

മീറ്റ് എവിടെയായാലും വിജയിക്കട്ടെ. കഴിയുന്നതും ചെലവ് ചുരുക്കുന്നത് അഭികാമ്യമായിരിക്കില്ലേയെന്ന് ഒരു വിനീത അഭിപ്രായം..

ബഷീര്‍ വെള്ളറക്കാട്‌ / pb said...

മീറ്റ് എവിടെയായാലും ഈറ്റ് നന്നാ‍യാൽ മതി എന്നാണല്ലോ.. വെറുതെ ഒരു ആചാര്യൻ പറഞ്ഞതും വെറുതയല്ല.

എന്റെ വോട്ട്
ഓഗസ്റ്റ് -സെപ്റ്റംബർ

പാവപ്പെട്ടവന്‍ said...

ഈ ചര്‍ച്ചകള്‍ എങ്ങും എത്തുമെന്ന് തോന്നുന്നില്ല. പലരും തിയതികള്‍ നീട്ടി നീട്ടി പോകുകയാണ് . നിരക്ഷരന്‍ പറഞ്ഞ അസൌകര്യങ്ങള്‍ കണക്കിലെടുക്കണം .യാത്ര ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുക .

അപ്പു said...

സ്ഥലവും തീയതിയും നിശ്ചയിക്കുവാന്‍ വോട്ടോ !!!! നല്ല ശേലായി! ഇതിനു സജസ്റ്റ് ചെയ്ത ചങ്ങാതിമാരേ, ഒന്നു ചോദിക്കട്ടെ. വിര്‍ച്വല്‍ ബൂലോകത്ത് എഴുതുകയും വായിക്കുകയും ചെയ്യുന്ന നിങ്ങള്‍ക്ക് അറിയില്ലേ ഇങ്ങനെയൊരു വോട്ടിട്ടാല്‍ അതിന്റെ റിസല്‍ട്ട് എത്രത്തോളം വിശ്വസനീയമായിരിക്കുമെന്ന്!

Virtual അല്ലാത്ത ഒരു ലോകത്ത് വ്യക്തികള്‍ പങ്കെടൂത്ത് നടത്തേണ്ട ഒന്നാണ് ഒരു മീറ്റ് എന്നത്. അതിന് ഒരു Virtual ലോകത്ത് വോട്ടിടുകയല്ല വേണ്ടത്. മറ്റൊരു സ്ഥലത്തിരുന്നുകൊണ്ട് അഭിപ്രായങ്ങള്‍ മാത്രം ഇവിടെ രേഖപ്പെടുത്തുന്ന പ്രവാസികളായ എന്നെപ്പോലെയുള്ളവരുടെ അഭിപ്രായങ്ങള്‍ക്കും അവിടെ വലിയ പ്രാധാന്യം കല്‍പ്പിക്കേണ്ടതില്ല. ഇന്നലെ ഒരു കമന്റില്‍ ഞാന്‍ പറഞ്ഞതുപോലെ, നാട്ടിലിരിക്കുന്ന നിങ്ങള്‍ക്കാണ് ഇതിന്റെ പ്രായോഗികത ഏറ്റവും നന്നായറിയാവുന്നത്. ചെറായി എന്ന സ്ഥലത്ത് എത്തിപ്പെടാനുള്ള വൈഷമ്യങ്ങള്‍ നിരക്ഷരന്‍ ഇതിനു മുമ്പൊരു കമന്റിലൂടെ പറയുന്നതുവരെ എനിക്ക് അറിയില്ലായിരുന്നു. കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഏറ്റവും കുറച്ച്, ഏറ്റവും കുറഞ്ഞ സമയത്ത് വന്നുചേരാനും, അതുപോലെ രാത്രി ഏറേയാവുന്നതിനു മുമ്പ് തിരിച്ച് അവരവരുടെ വീടുകളിലെത്താനും പറ്റുന്ന ഒരു സ്ഥലത്തിനായിരിക്കണം ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത്. അതുകഴിഞ്ഞുമതി പ്രകൃതിരമണീയതും ശാപ്പാടും.

പ്രവാസികളായ ബ്ലോഗര്‍മാര്‍ എല്ലാവര്‍ക്കും വന്നുചേരാന്‍ പറ്റുന്ന ഒരു ദിവസം എന്തായാലും ഉണ്ടാവാന്‍ പോകുന്നില്ല. കാരണം ഇവിടെ വരാന്‍ താല്പര്യം പ്രകടിപ്പിച്ചവര്‍ തന്നെ പലസമയങ്ങളിലാണ് നാട്ടില്‍ വരുന്നത് എന്നതുതന്നെ. അപ്പോള്‍ പിന്നെ പ്രായോഗികമായ കാര്യം, അതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് സൌകര്യപ്രദമായ ഒരു ദിവസം കണ്ടുപിടിച്ച് അത് ഇതിന്റെ സംഘാടകര്‍ തീരുമാനിക്കുക എന്നതാണ്. അല്ലാതെ ഈ ചര്‍ച്ചകള്‍ എങ്ങും എത്തുകയില്ല. ഇതിനു മുമ്പ് ഇട്ട പോസ്റ്റില്‍ വരാന്‍ താല്പര്യം പറഞ്ഞിരുന്ന പ്രവാസികളില്‍ തന്നെ, ഇതുവരെ ഇവിടെ അഭിപ്രായം പറഞ്ഞത് വളരെ കുറച്ചു പേര്‍ മാത്രമാണെന്നതും ശ്രദ്ധിക്കുക. ബാക്കിയുള്ളവര്‍ കൂടി എന്തെങ്കിലും അഭിപ്രായം പറയുന്നുണ്ടോ എന്ന് അല്പം കാക്കൂ.

ഏതായാലും വോട്ട് ചെയ്യാന്‍ ഞാനില്ല. നാട്ടിലുള്ള നിങ്ങള്‍, ഇതിന്റെ സംഘാടകര്‍, തീരുമാനിക്കുന്ന തീയതിയില്‍ ഞാന്‍ നാട്ടിലുണ്ടെങ്കില്‍ വന്നു സംബന്ധിക്കും എന്ന ഉറപ്പുപറയാന്‍ മാത്രമേ എനിക്കിപ്പോള്‍ ആവുന്നുള്ളൂ :-)

അനില്‍ശ്രീ... said...

ഞാനും അപ്പുവിന്റെ കൂടെ...

നാട്ടിലുള്ള നിങ്ങള്‍, ഇതിന്റെ സംഘാടകര്‍, തീരുമാനിക്കുന്ന തീയതിയില്‍ ഞാന്‍ നാട്ടിലുണ്ടെങ്കില്‍ വന്നു സംബന്ധിക്കും എന്ന ഉറപ്പുപറയാന്‍ മാത്രമേ എനിക്കിപ്പോള്‍ ആവുന്നുള്ളൂ.

ഞാനും എന്‍റെ ലോകവും said...

ഞാനും ...............................

കുഞ്ഞന്‍ said...

ജൂലൈയിലാണ് മീറ്റെങ്കില്‍ ഞാന്‍ ആഗസ്റ്റില്‍ ഒറ്റക്ക് മീറ്റ് നടത്തും..!

എറണാകുളം ജില്ലയിലെ ചെറയായില്‍ എത്തെപ്പെടാനുള്ള ബുദ്ധിമുട്ട്, ജൂലൈയിലല്ലങ്കില്‍ നീരു ഉണ്ടാകില്ല അപ്പോള്‍ ചെറായി മീറ്റ് നിറം മങ്ങും, എന്നാല്‍ അതേ സമയം ബോള്‍ഗാട്ടിയാണെങ്കില്‍ എത്തപ്പെടാന്‍ അത്ര ബുദ്ധിമുട്ടില്ല. പക്ഷെ ഒരു തലക്ക് 100 രൂപയില്‍ക്കൂടുതല്‍ ഭക്ഷണത്തിനായാല്‍‍ മിക്യവര്‍ക്കും ദഹിച്ചെന്നു വരില്ല.

കേരള ഫാര്‍മര്‍ ചേട്ടാ.. എന്‍ ആര്‍ ഐ കളെ തീര്‍ച്ചയായും പരിഗണിക്കണം, കാരണം നാട്ടുകാര്‍ക്ക് ഏതു സമയത്തും ഒരു മീറ്റ് സംഘടിപ്പിക്കാം. എന്നാല്‍ ലോകത്തിന്റെ പലഭാഗത്തു നിന്നു വരുന്നവര്‍ക്ക് ഈയൊരു സമയം മാത്രമെ പരസ്പരം കാണാനുള്ള അവസരം ഉണ്ടാകൂ...അതിനാല്‍ ദയവു ചെയ്ത് നാട്ടില്‍ വരുന്നവരുടെ സൌകര്യം നോക്കി സമയവും വേദിയും തീരുമാനിക്കൂ..

ആഗസ്റ്റ് മാസത്തിലാണെങ്കില്‍ ഞാനും കുടുംബവും മീറ്റില്‍ പങ്കെടുക്കും വേദി എവിടെയാണെങ്കിലും..!

lakshmy said...

ഈ മീറ്റ് കാര്യമായി തന്നെഅങ്ങു നടക്കട്ടെ. ആശംസകൾ. [ചെറായിലായാലും ബോൾഗാട്ടിയിലായാലും ഞാൻ ബോംബ് വയ്ക്കും, അത് വേറേ കാര്യം] ഇങ്ങിനൊരു ഷോർട്ട് നോട്ടീസ് മീറ്റിന് ഇൻഡ്യയ്ക്കു വെളിയിലുള്ള മിക്കവർക്കും. എത്തിച്ചേരാനാവില്ല. അടുത്ത വർഷം ഒരു മീറ്റിന്റെ[between july- november] കാര്യത്തിൽ ഈ മീറ്റിൽ ഒരു തീരുമാനമുണ്ടാവുകയും അതറിയിക്കുകയും ചെയ്താൽ, അടുത്ത വർഷത്തെ ലീവ് അതനുസരിച്ച് അഡ്ജസ്റ്റ് ചെയ്യാമായിരുന്നു. തോടുപുഴയിൽ ഒരു മീറ്റ് കൂടി എന്നു ഞാൻ പറഞ്ഞാൽ അത്, കഴിഞ്ഞ തൊടുപുഴ മീറ്റ് എന്നെ അത്ര ആകർഷിച്ചു കളഞ്ഞു എന്നതു കൊണ്ടാണെന്ന് മനസ്സിലാക്കുമല്ലോ. വരണം എനിക്കും തൊടുപുഴക്ക് :)

കാന്താരിക്കുട്ടി said...

കുഞ്ഞൻ ചേട്ടന്റെ അഭിപ്രായം എനിക്ക് ക്ഷ ബോധിച്ചൂ.മീറ്റ് പെരുമ്പാവൂരാക്കിയാൽ എല്ലാർക്കും എത്തിപ്പെടാൻ സുഖം.കാണാൻ ആണെങ്കിൽ വേണ്ടത്ര സ്ഥലങ്ങൾ (ഇരിങ്ങോൾകാവ്,കോടനാട്,തട്ടേക്കാട്...)പിന്നെ കപ്പേം കാന്താരീം ഉണ്ടാക്കാനുള്ള സൗകര്യം.

പിന്നെ ജൂൺ ജൂലൈ മാസങ്ങളിൽ നല്ല മഴ ഉണ്ടാകാനുള്ള സാധ്യത കാണുന്നുണ്ട് ട്ടോ.അതു കൊണ്ട് ജൂലൈയിലും ആഗസ്റ്റിലും പിന്നെ സെപ്റ്റംബറിലും ഓരോ മീറ്റ് വീതം പ്ലാൻ ചെയ്യാം !!

jayanEvoor said...

മീറ്റിനു ഞാനും റെഡി...!
എവിടെയായാലും, എന്നായാലും റെഡി!
തൊടുപുഴമീറ്റ് വായിച്ചു കൊതി പിടിച്ചു!

എന്റെ പേരും ചേര്‍ക്കണേ!

അനില്‍@ബ്ലോഗ് said...

നീരുഭായ്,
വീണ്ടും കണ്‍ഫ്യൂഷനായോ?
:)

ഇന്നലെ മെയിലില്‍ സംസാരിച്ച പ്രകാരം ലതിച്ചേച്ചിയുമായി ഫോണില്‍ സംസാരിച്ച ശേഷമാണ് ചെറായി എന്ന നിര്‍ദ്ദേശം മുന്നോട്ട് കൊണ്ടുപോയത്.ജൂലൈ അവസാനം മാത്രമേ നിരക്ഷരന്‍ നാട്ടിലുണ്ടാവൂ എന്ന കാര്യവും ചര്‍ച്ച ചെയ്തിരുന്നു. ലതിച്ചേച്ചിയും സുഭാഷേട്ടന്‍ (ഭര്‍ത്താവ്)മാത്രമുണ്ടെങ്കില്‍ പോലും ഇതുപോലൊരു മീറ്റ് (പരമാ‍വധി 100ഇല്‍ താഴെ പേരല്ലെ കാണൂ)നടത്താന്‍ ബുദ്ധിമുട്ടുണ്ടാവില്ല എന്നത് വ്യക്തിപരമായി അറിയാവുന്നതുകൊണ്ടു കൂടിയാണ് ചെറായി മുന്നോട്ട് വച്ചത്.അവര്‍ നടത്താമെന്ന് ഉറപ്പും പറഞ്ഞതാണ്.

പ്രവാസി ബ്ലോഗര്‍മാര്‍ നാട്ടുണ്ടാവുന്ന സമയം പരിശോധിച്ചതില്‍ ആഗസ്റ്റിലാണ് ഏറ്റവും അധികമാളുകള്‍ നാട്ടിലുണ്ടാവുക എന്ന് കണ്ടു. അതുമാത്രം പോരല്ലോ, എത്രപേര്‍ മീറ്റില്‍ പങ്കെടുക്കും എന്ന വിവരംകൂടി കിട്ടിയാല്‍ അതനുസരിച്ച് തിയ്യതി പ്ലാന്‍ ചെയ്യാമായിരുന്നു. അപ്പു ഒരു മെയിലയ്ച്ചിരുന്നു എന്നാണ് എന്റ്റെ അറിവ്, അതിനു പ്രതികരണമെന്നോണം ആരൊക്കെ നാട്ടില്‍ ഉണ്ടാവുന്നവരാരൊക്കെ പങ്കെടുക്കും എന്നുകൂടി അറിയിച്ചിരുന്നെങ്കില്‍ തിയ്യതി തീരുമാനിക്കാന്‍ എളുപ്പമായിരുന്നു.

യാത്രാ സൌകര്യം നോക്കിയാല്‍, എറണാകുളം, ആലുവ, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ധാരാളം ബസുകള്‍ പറവൂര്‍ക്ക് ഉണ്ട്. അവീടെ നിന്ന് “പിക്ക് ആന്‍ഡ് ഡ്രോപ്പ് “ നിരക്ഷര‍ന്‍ ഉണ്ടെങ്കില്‍ അദ്ദേഹം, ഇല്ലെങ്കില്‍ മറ്റൊരു ഏര്‍പ്പാട് ചെയ്യാവുന്നതേ ഉള്ളൂ.

ബോള്‍ഗാട്ടി പോലെ തിരക്കുള്ള ഒരു സ്ഥലം ഒഴിവാക്കാം എന്നു തന്നെയാണ് എന്റ്റെ അഭിപ്രായം.

ഇനി ഇതൊന്നും പറ്റിയില്ലെങ്കില്‍ തൊടുപുഴ എപ്പോഴും നമുക്കായ് റോഡുകള്‍ നീട്ടി കിടക്കുകയാണ്.അതിനാല്‍ സ്ഥലത്തെപറ്റി ഒരു കണ്‍ഫ്യൂഷന്‍ വേണ്ട എന്നാണ് എന്റ്റെ അഭിപ്രായം.

തിയ്യതി തീരുമാനിക്കാന്‍ വോട്ടെടുപ്പെന്തിന്?
രണ്ട് ഓപ്ഷന്‍സാണ് ഇപ്പോള്‍ ഉള്ളത്,

ജൂലൈ 26 അല്ലെങ്കില്‍ ആഗസ്റ്റ് 09 കൂടുതല്‍ പ്രവാസികളെ കിട്ടുന്ന ഡേറ്റ് തീരുമാനിക്കും. (നാട്ടിലുള്ളവര്‍ക്ക് ഈ രണ്ട് ഡേറ്റും സൌകര്യമായിരിക്കും എന്ന അനുമാനത്തില്‍)

അപ്പോള്‍ വീണ്ടും ...

ചെറായി മീറ്റ് 2009

സോജന്‍ said...

കഴിഞ്ഞ മീറ്റ്‌ വളരെ നല്ല ഒരു അനുഭവമായിരുന്നു (ഹരീഷ് ചേട്ടന് നന്ദി)
ഈ മീറിനും തീര്‍ച്ചയയും പങ്കെടുക്കും.ജയ് ചെറായി മീറ്റ്‌

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഹരീഷ്, നിരക്ഷരൻ,അപ്പു,അനിൽ,

“ആളു കൂടിയാൽ പാമ്പു ചാകില്ല” എന്നൊരു പഴഞ്ചൊല്ലു നമ്മുടെ നാട്ടിലുണ്ടല്ലോ.ഇത്തരം മീറ്റ് പോലുള്ള കാര്യങ്ങളിൽ ചില തീരുമാനങ്ങളെടുക്കേണ്ടി വരുമ്പോൾ അതു നൂറു ശതമാനം ശരിയാണ്.ബ്ലോഗ് മീറ്റുല്ലാതെ മറ്റു പല സുഹൃത് സംഗമങ്ങളും കഴിഞ്ഞ കാലങ്ങളിൽ സംഘടിപ്പിച്ചിട്ടൂള്ളതിന്റെ ഒരു അനുഭവത്തിൽ നിന്നു കൂടിയാണു ഞാനിത് പറയുന്നത്.എല്ലാ കാര്യത്തിലും ജനാധിപത്യ അവകാശങ്ങൾ സംരക്ഷിച്ചു കൊണ്ട് നമുക്കു ഇത്തരം കാര്യങ്ങൾ ഭംഗിയായി നടത്താവില്ല.അതുകൊണ്ട് തന്നെ അപ്പു പറഞ്ഞതു പോലെ, വോട്ടെടുപ്പ് പോലുള്ള പരിപാടികൾ ഇക്കാര്യത്തിൽ തീരെ ഉചിതമല്ല.ഇത്തരം സംഗമങ്ങളിൽ ഒരു നല്ല നേതൃത്വം ഉണ്ടാവുക എന്നതാണു പരമപ്രധാനം.അതുണ്ടായാൽ പിന്നെ മറ്റു കാര്യങ്ങൾ അവരുടെ തീരുമാനങ്ങൾക്ക് വിട്ടു കൊടുക്കുക.അതൊരു കൂട്ടായ നേതൃത്വവും ആകാം.ഇതുവരെ നടന്ന ചർച്ചകളിൽ നിന്നും, വരുന്ന ആളുകളെ കുറിച്ചുള്ള വിവരങ്ങളിൽ നിന്നുമെല്ലാം ഉചിതമെന്നു ആ നേതൃത്വത്തിനു തോന്നുന്ന തീരുമാനങ്ങളെടുത്ത് മുന്നോട്ടു പോവുക.

നൂറു ശതമാനം ആളുകളെടേയും ആഗ്രഹങ്ങൾക്കനുസരിച്ച് നമുക്കു ഒരു കാര്യവും ഒരിയ്ക്കലും ചെയ്യാനാവില്ല.പല വിട്ടു വീഴ്ചകളും ചെയ്യേണ്ടി വരും.മീറ്റ് ദിവസം എല്ലാം ഭംഗിയായി നടത്തേണ്ടി വരും.കേരളത്തിന്റെ കൃത്യം മദ്ധ്യഭാഗം നോക്കി നടത്തണമെങ്കിൽ തൃശ്ശൂർ പോലെ വല്ല സ്ഥലവും നോക്കേണ്ടി വരും.അതൊന്നും പ്രായോഗികമായിരിയ്ക്കില്ല.അതു പോലെ തീ‍യതിയും അധികം ചർച്ചകളോ വോട്ടെടുപ്പോ കൂടാതെ ഈ സംഗമത്തിനു ചുക്കാൻ പിടിയ്ക്കുന്നവർ തന്നെ തീരുമാനിയ്ക്കുന്നതാണു ഉചിതം എന്നാണു എന്റെ വിനീതമായ അഭിപ്രായം.

അല്ലെങ്കിൽ ഈ ചർച്ച അനന്തമായി നീണ്ടു പോകും, പലരും നിരാശരാവുകയും ചെയ്യും.അതുകൊണ്ട് ഹരീഷും, നിരക്ഷരനും, അപ്പുവും,അനിലും കൂടിയാലോചിച്ച് ഒരു തീരുമാനത്തിലെത്തുക, വേണമെങ്കിൽ ഒരു കോൺഫെറൻസ് കോൾ നടത്താവുന്നതാണ്.അതല്ലേ നല്ലത്?

അതു പോലെ തീയതിയും സ്ഥലവും തീരുമാനിയ്ക്കപ്പെട്ടു കഴിഞ്ഞാൽ ഒരു “പ്രചരണ വിഭാഗവും” ഉണ്ടാകേണ്ടതാണു.പറ്റുന്നിടത്തോളം ആൾക്കാരെ പങ്കെടുപ്പിയ്ക്കുകയും ചെയ്യണം.

ഇവ എന്റെ ചില എളിയ അഭിപ്രായങ്ങൾ !

ലതി said...

നല്ല പുരോഗതിയുണ്ടല്ലോ.
സുനില്‍ പറഞ്ഞതുപോലെ നിങ്ങളെല്ലാവരുംകൂടി തീരുമാനമെടുത്ത് പറഞ്ഞോളൂ.

കാപ്പിലാന്‍ said...

ആരാ നിങ്ങടെ നേതാവ്‌
എന്താ നിങ്ങടെ പരിപാടി
പറയൂ പറയൂ ഹരീഷേ :)

എന്‍റെ വോട്ട് ചെറായിക്ക് :)എല്ലാം ദൂരെ നിന്ന് വീക്ഷിക്കുന്ന ഒരാളിന്റെ ചിന്തകളായി മാത്രം കണക്കിട്ടാല്‍ മതി ഇത്.കേവലം ബ്ലോഗ്‌ മീറ്റ്‌ ആന്‍ഡ്‌ ഈറ്റ് എന്നതിനും അപ്പുറമായി നാളെയുടെ സാംസ്കാരിക നായകന്മാരുടെ സമ്മേളനമായി ഇത് മാറട്ടെ എന്ന് ആശംസിക്കുന്നു . പുതിയ കര്‍മ്മ പദ്ധതികള്‍ വരട്ടെ .ബ്ലോഗ്‌ മീറ്റ്‌ സാധു ജനക്ഷേമത്തിനും വേണ്ടി ഉപയോഗപ്പെടുത്തണം .ബ്ലോഗ്‌ ജനങ്ങളിലേക്ക് എത്തിച്ചേരട്ടെ.

സ്കൂളില്‍ പഠിക്കാന്‍ നിവര്‍ത്തിയില്ലാത്തവരെ സഹായിക്കാന്‍ വേണ്ട പദ്ധതികള്‍ മുതലായവ ‍ ആലോചിക്കാവുന്ന വിഷയങ്ങള്‍ ആണ് . എന്‍റെ എല്ലാ സഹായങ്ങളും ഈ കാര്യത്തില്‍ ഉണ്ടാകും . ബ്ലോഗ്‌ മീറ്റിനു എല്ലാ ആശംസകളും .

ഓണ്‍ ലൈന്‍ മീറ്റ്‌ പരിപാടികള്‍ സ്പോന്സോര്‍ ചെയ്യുന്നത് ഞാനാണേ :) .

വേണമെങ്കില്‍ നിങ്ങള്‍ക്ക് ടെണ്ടര്‍ വിളിക്കാം .

krish | കൃഷ് said...

മീറ്റ് & ഈറ്റ് ജൂലായില്‍ ആയാലും ആഗസ്റ്റില്‍ ആയാലും ഇപ്പോള്‍ നാട്ടിലേക്ക് ഇല്ലാത്തതുകാരണം എനിക്ക് കൂടാന്‍ കഴിയില്ല. എന്നാലും അഭിപ്രായം പറയാമല്ലോ.
മീറ്റ് സ്ഥലം ഇതുവരെയും തീരുമാനമായില്ല.
ഈറ്റിന്റെ റേറ്റ് ഇതുവരെയും തീരുമാനമായില്ല.
മീറ്റ് & ഈറ്റ് തിയ്യതി ഇതുവരെയും തീരുമാനമായില്ല.
എത്ര പേര്‍ പങ്കെടുക്കുമെന്നും തീര്‍ത്ത് പറയാറായില്ല.
പലരും പല സമയങ്ങളില്‍ നാട്ടിലേക്ക് അവധിക്ക് വരുന്നു.


എന്നാല്‍ പിന്നെ ജൂലായ് മധ്യത്തിലും (മദ്യത്തിലല്ല) ആഗസ്റ്റ് അവസാനവും രണ്ടിടങ്ങളിലായി ഓരോ മീറ്റ് & ഈറ്റ് സംഘടിപ്പിച്ചുകൂടെ. ഒന്ന് തൊടുപുഴ/പെരുമ്പാവൂര്‍/ചെറായി/കൊച്ചി ഭാഗത്തും വേറോരെണ്ണം ആതിരപ്പള്ളി/തൃശ്ശൂര്‍ ഭാഗത്തും ആക്കിക്കൂടേ. അപ്പോള്‍ വരാമെന്ന് പറഞ്ഞ എല്ലാവര്‍ക്കും ഏതെങ്കിലും ഒരു മീറ്റില്‍ പങ്കെടുക്കാമല്ലോ. ആര്‍ക്കും മീറ്റ് മിസ്സാവുകയുമില്ല.

ഐഡിയ എങ്ങിനെയുണ്ട്?
(ഇഷ്ടമായില്ലെങ്കില്‍ ചവറ്റുകുട്ടിയിലേക്കിട്ടേക്കണേ, അല്ലാ പിന്നേ! )
:)

അപ്പു said...

സുനില്‍ കൃഷ്ണന്‍, അനില്‍@ബ്ലോഗ്: അഭിപ്രായങ്ങള്‍ക്കു നന്ദി. ഇതില്‍ എന്റെ അഭിപ്രായം വളരെ നേരത്തേ ഞാന്‍ ഇവിടെ വ്യക്തമാക്കിയിരുന്നു - അതായത് നാട്ടില്‍ ഈ മീറ്റ് നടത്താന്‍ നേതൃത്വം നല്‍കുന്നവര്‍ എടുക്കുന്ന ഏതു തീരുമാനവും എനിക്ക് സ്വീകാര്യം എന്ന്. അതു തന്നെ ഇപ്പോഴത്തേയും നിലപാട്.

യൂസുഫ്പ said...

പ്രിയ സുഹൃത്തുക്കളെ, ആഗസ്റ്റില്‍ എനിയ്ക്ക് വരാന്‍ കഴിയില്ല.ഞാന്‍ ഈ മാസം 13ന് ചിക്കിത്സാര്‍ത്ഥം നാട്ടില്‍ വരുന്നു.അടുത്ത മാസം 13ന് തിരിച്ചിങ്ങോട്ടും.
ആര്‍ക്കെങ്കിലും ബന്ധപ്പെടാന്‍ താത്പര്യമുണ്ടെങ്കില്‍ വിളിയ്ക്കാം.04872540512(വീട്)
9747704245(മൊബൈല്‍)

kichu said...

അപ്പൂനൊപ്പം ഒരു കൈ കൂടി ദേ ഇബടെ...

വോട്ടിങ്ങ്... വീണ്ടും വീണ്ടും ചര്‍ച്ച ഇത് എവിടെയും എത്തില്ല. നാട്ടിലുള്ളവര്‍ തീരുമാനിക്കുക ഡേറ്റും സ്ഥലവും. എതിപ്പെടാന്‍ പറ്റാവുന്നവര്‍ പങ്കെടുക്കുക വിജയിപ്പിക്കുക.

അദ്ദാണ്.. :)

യൂസുഫ്പ said...

ചെറായിയാണ് വടക്കു നിന്നും വരുന്നവര്‍ക്ക് നല്ലത്.തെക്ക് നിന്ന് വരുന്നവര്‍ക്കും അങ്ങനെ ആവാനേ തരം ഉള്ളൂ.

smitha adharsh said...

എന്തെങ്കിലും ഒന്ന് വേഗം തീരുമാനിക്കൂ പ്ലീസ്‌..ഇവിടെ രണ്ടു ദിവസത്തിനുള്ളില്‍ ടിക്കറ്റ്‌ എടുക്കും..പറ്റിയ ദിവസമാണെങ്കില്‍ എന്തെങ്കിലും അഡ്ജസ്റ്റ്മെന്റ് നടത്താന്‍ പറ്റിയാലോ..

ജിപ്പൂസ് said...

മീറ്റിനു നേത്രുത്വം നല്‍കുന്നവര്‍ തന്നെ തീരുമാനിക്കട്ടെ ഡേറ്റ്.അതു തന്നെയാണു പ്രായോഗികമായിട്ടുള്ളത്.പാവപ്പെട്ട പ്രവാസികളുടെ ഡേറ്റിനു മുന്‍ ഗണന കൊടുത്തില്ലെങ്കില്‍ അതു വളരെ പൈശാചികവും,മ്രിഗീയവുമായ തീരുമാനമായിരിക്കുമെന്നാണു എന്റെ അഭിപ്രായം.(വരുമ്പോ കൊണ്ടന്ന പെര്‍ഫ്യൂം ബോട്ടിലില്‍ നിന്നും ഇപ്പോള്‍ കാറ്റ് മാത്രമേ പുറത്തേക്ക് വരുന്നൊള്ളൂ. ആയതിനാല്‍ ഞാനിപ്പോള്‍ 'നിര്‍മണനായാണു' പുറത്ത് പോകുന്നത് എന്നും BLUE MEN PERFUME-ന്റെ കാലിക്കുപ്പി എന്നെ നോക്കി വളരെ ദയനീയമായി ചിരിക്കുന്നുണ്ടെന്നും നിങ്ങള്‍ അറിയാന്‍ വേണ്ടിയല്ലെങ്കിലും വ്യസനത്തോടെ പറയട്ടെ).കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കില്‍ കൂടി യാതൊരു 'പ്രതിഫലേഛയുമില്ലാതെ' തന്നെ പറയട്ടെ, പ്രവാസികളുടെ അവകാശങ്ങള്‍ക്കു വേണ്ടി മരണം വരെ നിരാഹാരം കിടക്കാനും ഞാന്‍ തയ്യാറാണു.

മറ്റൊന്ന് കൊട്ടിഘോഷിച്ച് നടത്തിയ ബ്ലോഗ്ഗ് മീറ്റും തീറ്റും മഴേത്തൊലിച്ച് പോയീന്നെങ്ങാനും നാളെ ഏതേലും പത്രങ്ങളെഴുത്യാല്‍ ദേ സത്യായിട്ടും ഞാന്‍ ചെറായി കടലില്‍ ചാടിച്ചാകും.ഹാ...

മഴക്കാലമായതിനാല്‍ കുറച്ചുകൂടെ സേഫ് ആയിട്ടുള്ളത് ബോള്‍ഗാട്ടി തന്നെയാണു.തൊടുപുഴയും പരിഗണിക്കാമെന്നു അനുഭവത്തില്‍ നിന്നും വ്യക്തമാണല്ലോ.ചെലവു കുറഞ്ഞൊരു ബോള്‍ഗാട്ടി മീറ്റ് നടക്കോ ഇല്ലേ എന്നൊന്ന് തിരക്കിയാട്ടെ ഹരീഷേട്ടാ/നിരക്ഷരന്‍ ചേട്ടാ...!എല്ലാവര്‍ക്കും എളുപ്പത്തില്‍ എത്തപ്പെടാവുന്ന സ്ഥലവും ഇതു തന്നെയായിരിക്കുമെന്നു തോന്നുന്നു.

ലതി said...

ജീപ്പൂസേ,
ചെറായിയില്‍ മീറ്റ് വച്ചാല്‍ എല്ലാ സഹകരണവും(നിരക്ഷരന്‍,മണി എന്നിവര്‍ക്കൊപ്പം) നല്‍ക്കാനിരിയ്ക്കുന്ന ബ്ലോഗറാണ് ഞാന്‍ )അവിടെ ബീച്ചിനടുത്ത് റിസോര്‍ട്ടുകളുണ്ട്. ഹാളിലായിരിയ്ക്കും മീറ്റ്. 250 രൂപയില്‍ കവിയാതെ ഈറ്റ് ലഭിയ്ക്കുന്നകാര്യവും ഉറപ്പായി. പിന്നെ മഴ നനയുന്ന പ്രശ്നമോ കടലില്‍ ചാടേണ്ട പ്രശ്നമോ ഇല്ലല്ലോ. വടക്കുനിന്നും വരുന്നവര്‍ക്ക് കൊടുങ്ങല്ലൂര്‍ വഴി പറവൂരെത്തിയാല്‍ ആറു കിലോമീറ്ററേ ബീച്ചിലേയ്ക്കുള്ളൂ. പറവൂരുനിന്നും വാഹന സൌകര്യം ചെയ്യാം. പറവൂരുനിന്നും മുനമ്പം ബസ്സിലോ വൈപ്പിന്‍ -എറണാകുളം ബസ്സിലോ കയറിയാല്‍ ചെറായി ജങ്ഷനിലിറങ്ങാം. 4 കിലോമീറ്റര്‍ മാത്രം.
ട്രെയിനില്‍ ആലുവയില്‍ ഇറങ്ങുന്നവര്‍ക്ക് പറവൂര്‍ ഇറങ്ങാന്‍ K.S.R.T.C ബസ്സുകള്‍ ഇഷ്ടം പോലെ.(ദൂരം.15കി.മീ.)എറണാകുളത്ത് എത്തുന്നവര്‍ക്ക് ഗോശ്രീ പാലം വഴി കൊച്ചിയുടേയും വല്ലാര്‍പാടത്തിന്റെയുമൊക്കെ പുരോഗതി വിലയിരുത്തി ബസ്സില്‍ വരാം.45 മിനിറ്റ് യാത്ര. ചെറായി ജങ്ഷനില്‍ ബസ്സിറങ്ങാം. തലേന്നോ, മീറ്റിന്റെ അന്നോ ചെറായിയില്‍ താമസ്സിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ചെറിയ സൌകര്യത്തില്‍ താമസം ഏര്‍പ്പാടാക്കാം. മുങ്കൂട്ടി പറയണേ. കൂടുതല്‍ സൌകര്യങ്ങള്‍ വേണമെങ്കിലും ഏര്‍പ്പാടു ചെയ്യാം .നേരത്തേ പറയണമെന്നു മാത്രം.

എന്തെങ്കിലും അറിയണമെങ്കില്‍ എന്റെ മൊബൈല്‍ നമ്പര്‍ ഇതാ : 9446534990. ചെറായിയില്‍ വരുന്ന ബ്ലോഗേര്‍സിന് അവിടെ ഒരു സഹോദരിയുടെ വീടുള്ളതുപോലെ വിളിയ്ക്കാം.


എല്ലാം ബൂലോകര്‍ തീരുമാനിയ്ക്കൂ. ആതിഥേയരില്‍ ഒരാളാകാനും മീറ്റിന്റെ സ്ഥലം വേറെയാക്കിയാല്‍ അതിഥിയാവാനും ഞാന്‍ തയ്യാര്‍ ...

ബിന്ദു കെ പി said...

ഹരീഷേ, സോറി...പോസ്റ്റ് ഇപ്പോഴാണ് വായിക്കാൻ സമയം കിട്ടിയത്. അപ്പുവിന്റേയും ഈ പോസ്റ്റിലേയും കൂടി കമന്റുകൾ എല്ലാം വായിക്കാനെടുത്തത് ഒരു മണിക്കൂർ! അത്രയ്ക്ക് പോളിങ്ങ് അല്ലായിരുന്നോ :)

സ്ഥലത്തിന്റെ കാര്യത്തിൽ ഇനിയും തീരുമാനമായില്ലെന്നു തോന്നുന്നു. ചെറായിയാണെങ്കിൽ എനിയ്ക്ക് കൂടുതൽ സൗകര്യം. കാരണം എന്റെ നാട് ചെറായിയുടെ അയല്പക്കമാണ്. അതുകൊണ്ട് പറവൂരിൽ നിന്നുള്ള പിക്ക് & ഡ്രോപ് എനിയ്ക്കും ഷെയർ ചെയ്യാൻ സാധിയ്ക്കും. പക്ഷേ മഴക്കാലമായതുകൊണ്ട് ചെറായിയിലെ മറ്റു അസൗകര്യങ്ങൾ പരിഗണിച്ചേ പറ്റൂ...

എല്ലാവരും കൂടി തീരുമാനിയ്ക്കുന്ന ഏതു സ്ഥലവും തീയതിയും എനിയ്ക്ക് സമ്മതം. ഒന്നു മാത്രം പറയാം: ചിലവു ചുരുക്കി, കഴിയുന്നതും ലളിതമായി നടത്തുന്നതായിരിയ്ക്കും നല്ലത്. ഭക്ഷണത്തിനും മറ്റുമൊക്കെയായി ഒരുപാട് പണം ധൂർത്തടിച്ചുകളയുന്നതിനോട് യോജിപ്പില്ല.

ലതി said...

ഒരു കാര്യം വിട്ടുപോയി. ആകാശമാർഗം വരുന്നവർക്ക് നെടുമ്പാശേരിയിൽ നിന്നും ചെറായിയിലേയ്ക്ക് കാറിൽ മാഞ്ഞാലി വഴി കേവലം 45 മിനിറ്റ് യാത്ര.

ലതി said...

ബിന്ദുവിന്റെ കമന്റ് ഇപ്പൊഴാ കണ്ടത്.ചെറായിയിലായാൽ സഹായത്തിനു ഒരാൾകൂടിയാകും.

കുഞ്ഞന്‍ said...

ചേട്ടന്മാരെ ചേച്ചിമാരെ..

ഒരു തിയ്യതി തീരുമാനമാകുകയാണെങ്കില്‍ ടിക്കറ്റ് മാറ്റിയെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കാമായിരുന്നു.

ചെറായിക്കടുത്തുള്ള ഗ്രാമത്തിലുള്ള എനിക്ക്, ആ സമയത്ത് നാട്ടിലുണ്ടെങ്കില്‍ നെടുമ്പാശ്ശേരി അങ്കമാലി ഭാഗത്തു നിന്നുവരുന്നവരെ പിക്ക് ചെയ്യാന്‍ പറ്റും, ലതിയേച്ചി നോട്ട് ദിസ് പോയന്റ്..!

ഹരീഷ് തൊടുപുഴ said...

എന്റെ പ്രിയപ്പെട്ട കൂട്ടുകാരേ;

എല്ലാ‍വരേയും തൃപ്തിപ്പെടുത്തിക്കൊണ്ട് ഒരു ഡേറ്റ് തിരഞ്ഞെടുക്കാനാവില്ല എന്നത് ഏവര്‍ക്കും അറിയാവുന്നതാണല്ലോ..

എങ്കിലും പ്രവാസികളായ സുഹ്രൂത്തുക്കളില്‍ നിന്നും കിട്ടിയ പ്രതികരണങ്ങളുടെ വിലയിരുത്തലുകളില്‍ നിന്നും കൂടുതലാളുകള്‍ നാട്ടിലെത്തുന്നത് ആഗസ്റ്റിലാണെങ്കിലും മീറ്റില്‍ ഉറപ്പായും പങ്കെടുക്കുമെന്നറിയിച്ചവര്‍ ജൂലൈ 26 നാണു മുന്തൂക്കം തരുന്നതെന്നു ഗ്രഹിക്കുന്നു.


അതു കൊണ്ട് ജൂലൈ 26 എന്ന തീയതി ഞാന്‍ ഉറപ്പിക്കുകയാണു.

അപ്പോള്‍ ജൂലൈ 26 നു ചെറായിയില്‍ വച്ചു ഈ ‘ബൂലോക കൂട്ടായ്മ’ നടത്തപ്പെടുന്നതായിരിക്കും.
ഒന്നു കൂടി;
ആഗസ്റ്റ് 9 പ്രതീക്ഷിച്ചിരുന്ന എന്റെ എല്ലാ കൂട്ടുകാരോടും ഞാന്‍ ക്ഷമാപണം ചെയ്യുന്നു.
അതു പോലെ, ഇതില്‍ പങ്കെടുക്കാന്‍ സാധിക്കത്ത ഏവര്‍ക്കും എന്റെ വീട്ടിലേക്കു സ്വാഗതം. നിങ്ങള്‍ക്കോരോരുത്തര്‍കുവേണ്ടിയും എന്റെ വീട്ടില്‍ വച്ച് ഒരു ‘മീറ്റ്’ ഞാന്‍ വാഗ്ദാനം ചെയ്യുന്നു.


ഒരിക്കല്‍ക്കൂടി നിങ്ങളേവരുടേയും തുടര്‍ന്നും സഹകരണങ്ങള്‍ കാംക്ഷിച്ചു കൊണ്ട്;
നന്ദിയോടെ;

ഹരീഷ്.

അനില്‍@ബ്ലോഗ് said...

164 കമന്റുകള്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷം നാം ഇതാ തീരുമാനത്തിലെത്തിയിരിക്കുന്നു.

ബ്ലോഗ് മീറ്റ് 2009
ചെറായി


ജൂലൈ 26

അപ്പു said...

ഹാവൂ ആശ്വാസം :-)
ഒരു തീരുമാനമായല്ലോ.

hAnLLaLaTh said...

:):):)

വെറുതെ ഒരു ആചാര്യന്‍ said...

ഹാവൂ, മീറ്റ് തീരുമാനമായല്ലോ....എല്ലാവര്‍ക്കും എല്ലാവിധ ആശംസകളും...

പിന്നെ കൃഷും ഹരീഷും പറഞ്ഞതു പോലെ ആഗസ്റ്റ് 9 നു തൊടുപുഴയില്‍ ഒരു ആശ്വാസ മീറ്റ്( അവധി ആഗസ്റ്റിലാകുന്നത് മൂലം ജൂലൈ 26-ലെ മീറ്റില്‍ പങ്കെടുക്കാനാവാത്തവര്‍ക്ക് ആശ്വാസമേകാന്‍ !!! - ഇത് പിന്നീട് ചര്‍ച്ച ചെയ്താല്‍ മതിയല്ലോ) കൂടിയായാല്‍ എല്ലാവരും ഹാപ്പി...

അനില്‍@ബ്ലോഗ് said...
This comment has been removed by the author.
അനില്‍@ബ്ലോഗ് said...
This comment has been removed by the author.
keralafarmer said...

ഹാവൂ സമാധാനമായി. ഇനി ആളെണ്ണം എടുത്താല്‍ മതിയല്ലോ.

അനില്‍ശ്രീ... said...

എങ്കിലും പ്രവാസികളായ സുഹ്രൂത്തുക്കളില്‍ നിന്നും കിട്ടിയ പ്രതികരണങ്ങളുടെ വിലയിരുത്തലുകളില്‍ നിന്നും കൂടുതലാളുകള്‍ നാട്ടിലെത്തുന്നത് ആഗസ്റ്റിലാണെങ്കിലും മീറ്റില്‍ ഉറപ്പായും പങ്കെടുക്കുമെന്നറിയിച്ചവര്‍ ജൂലൈ 26 നാണു മുന്തൂക്കം തരുന്നതെന്നു ഗ്രഹിക്കുന്നു.

അനില്‍ശ്രീ - ആഗസ്റ്റ് 9 .. (വരും തീര്‍ച്ച)
നീര്‍വിളാകന്‍ - ആഗസ്റ്റ് 9 .. (വരും തീര്‍ച്ച)
അപ്പു ‌- ആഗസ്റ്റ് 9 .. (വരും തീര്‍ച്ച, ജൂലൈ 26-ഉം ഒ.കെ)
ഞാനും എന്‍റെ ലോകവും - ആഗസ്റ്റ് 9 .. (ശ്രമിക്കാം..)
നിരക്ഷരന്‍ - ജൂലൈ 26 (വരും തീര്‍ച്ച)
പാവപ്പെട്ടവന്‍ - രണ്ടു ഡേറ്റും ഒ.കെ (വരാന്‍ ശ്രമിക്കും)
hAnLLaLaTh - ജൂലൈ മുതല്‍ ഒ.കെ (വരും തീര്‍ച്ച ?)
പകല്‍കിനാവന്‍ - രണ്ടു ഡേറ്റും ഒ.കെ (വരാന്‍ ശ്രമിക്കും)
വല്യമ്മായി - രണ്ടു ഡേറ്റും ഒ.കെ (വരും തീര്‍ച്ച )
ബഷീര്‍ വെള്ളറക്കാട്‌ - ആഗസ്റ്റ് 9 .. (ശ്രമിക്കാം..)
kichu - ജൂലൈ മുതല്‍ ഒ.കെ (വരും തീര്‍ച്ച ?)
പുള്ളി പുലി - ജൂലൈ 26 (വരും തീര്‍ച്ച?)
കുഞ്ഞന്‍ - ആഗസ്റ്റ് 9 .. (ശ്രമിക്കാം..)


ഇതാണ് ഈ പോസ്റ്റില്‍ കമന്റിട്ട വിദേശികള്‍. ഇതില്‍ നിന്നും ജൂലൈ 26 ആണ് കൂടുതല്‍ പേര്‍ക്ക് സൗകര്യം എന്ന് കണ്ടു പിടിച്ചത് എങ്ങനെയെന്ന് മനസ്സിലായില്ല.. അപ്പുവിന്റെ പോസ്റ്റില്‍ തീയതി പറഞ്ഞിരുന്നില്ല. പലരും രണ്ട് തീയതികളില്‍ നാട്ടില്‍ കാണും എന്ന് പറഞ്ഞിരുന്നു. അതു ഞാന്‍ നോക്കിയിട്ടില്ല.
(ഞാന്‍ ഇത് ചോദിച്ചത് കൊണ്ട് എന്നോടൊന്നും തോന്നണ്ട... ഞാന്‍ ഇങ്ങനെയാ.. :) )
ഏതായാലും മീറ്റിന് ആശംസകള്‍....

kaithamullu : കൈതമുള്ള് said...

ടിക്കറ്റ് ബുക് ചെയ്തിരിക്കുന്നത്:
ആഗ.13
തിരിച്ച്:സെപ്.12
(അറിവിനായി മാത്രം!)

Vellayani Vijayan/വെള്ളായണിവിജയന്‍ said...

ജൂലൈ 26 -ന് ചെറായിയില്‍ ഞാനും എത്തും.
മീറ്റ് ഗംഭീരമാക്കാനുള്ള ശ്രമങ്ങള്‍ ഉടനെ തുടങ്ങണം.എല്ലാ വിധത്തിലുമുള്ള പിന്തുണയും എന്റെ ഭാഗത്ത് നിന്നും ഉണ്ടാവും.
പങ്കെടുക്കുന്നവരുടെ ഒരു കണ്‍ഫര്‍മേഷന്‍ ലിസ്റ്റ് ഉണ്ടാക്കണം.ഇതിന് മുന്‍ കൈയെടുത്തതിന് ഹരീഷിന് പ്രത്യേകം നന്ദി.
വെള്ളായണി

കുഞ്ഞന്‍ said...

അപ്പൊ തീരുമാനമായി..

ചെറായി മീറ്റ് ഗംഭീര വിജയമാകട്ടെ....

എന്തായാലും ആഗസ്റ്റ് പകുതിക്കു ശേഷം കേരളത്തില്‍ ഒരു സംഗമം നടത്തപ്പെടുകയാണെങ്കില്‍ നിശ്ചയമായും ഞാനതില്‍ പങ്കെടുക്കും. ആഗസ്റ്റ് 8ന് തിയ്യതി ടിക്കറ്റ് റീ ബുക്ക് ചെയ്യാന്‍ തീരുമാനിച്ച് ദൂതന്‍ വശം കാശും കൊടുത്തു..എന്തോ ഭാഗ്യത്തിന് ടി കക്ഷി സംഭവം മാറ്റിയില്ല.

അനില്‍ ശ്രീ ചൂണ്ടിക്കാണിച്ചത് ശരി തന്നെ...

ഞാനും എന്‍റെ ലോകവും said...

അനില്‍ ശ്രീ അഗസ്റ്റ്‌ ഒന്നിന് നാട്ടില്‍ എത്തുന്ന എനിക്ക് ജൂലൈ മീറ്റില്‍ പങ്കെടുക്കാന്‍ സാധിക്കില്ല അത് കൊണ്ട് തന്നെ അഗറ്റ്‌ ഒന്‍പതിന് കുടുംബസമേതം ഞാന്‍ ഉറപ്പായും എത്തുമായിരുന്നു .
നിരാശയോടെ ചെറായി മീറ്റിനു ആശംസകള്‍
സജി

അനില്‍ശ്രീ... said...

ലീവ് ഇതു വരെ മേലാവില്‍ നിന്ന് ഒപ്പിട്ട് കിട്ടിയില്ലാത്തതിനാല്‍ , ഇനി ആഗസ്റ്റ് -9 ആണെങ്കിലും തീര്‍ച്ചയൊന്നും പറയാനാവാത്ത അവസ്ഥയിലായതിനാല്‍ ഞാന്‍ വരുമെന്ന് ഉറപ്പ് പറഞ്ഞത് "വരാന്‍ ശ്രമിക്കാം" എന്ന് മാറ്റുന്നു..

അനില്‍@ബ്ലോഗ് said...

അനില്‍ശ്രീ & മറ്റു സുഹൃത്തുക്കളെ,
നിങ്ങളെ മിസ്സ് ചെയ്യുന്നതില്‍ വിഷമമുണ്ട്. ഗള്‍ഫും കൂടെ മറ്റു രാജ്യങ്ങളും ഒക്കെ കൂട്ടിയാണ് പ്രവാസികളുടെ വരവ് കണക്കാക്കിയത്. ഒരു പലരും അയച്ച് മെയിലുകളടക്കം ഹരീഷ് ആ ലിസ്റ്റ് അയച്ചു തന്നിരുന്നതില്‍ നിന്നാണ് ജൂലൈ 26 എന്ന ഡേറ്റില്‍ എത്തിച്ചേര്‍ന്നത്.
ദയവായി ക്ഷമിക്കുക. ജൂലൈലെ മീറ്റ് വിജയിപ്പിക്കാനാവും വിധം പ്രചരണവും മറ്റ് സഹായങ്ങളും ചെയ്യ് നമുക്ക് അടിച്ചു പൊളിക്കാം.

അനില്‍ശ്രീ... said...

തീരുമാനമായ സ്ഥിതിക്ക്, ഇനി ആഗസ്റ്റ് -9 ആണെങ്കിലും എന്നത് ഇനി ആഗസ്റ്റ് -9 ആയിരുന്നെങ്കിലും എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ

അനില്‍ശ്രീ... said...

വരുമെന്ന് അറിയിച്ചവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്ന് കരുതുന്നു.

ചാര്‍വാകന്‍ said...

കാപ്പിലാന്‍ മാത്രം ഒരക്ഷരവും മിണ്ടരുത്.മനുഷ്യരെ പറ്റിക്കുന്നതിനും ഒരിതുണ്ടല്ലോ..?ഗള്‍ഫില്‍പോകാന്‍ പറ്റിയില്ലങ്കിലും ,ഗള്‍ഫുകാരെ കണ്‍നിറയെ കാണാമല്ലോ,
എവിടെയാണങ്കിലും തീരുമാനം ശരിവക്കുന്നു.

മുസാഫിര്‍ said...

അപ്പോ ചെറാ‍യീ തന്നെ തീ‍രുമാനമായി അല്ലെ ?അപ്പോ ഇനി ലീ‍വിന്റെ കാര്യം ആലോചിക്കാം.കൊടുങ്ങല്ലൂ‍ര്‍ വഴി പോകുന്ന ആരെങ്കിലും ഉണ്ടോ ആവോ ?

അഗ്രജന്‍ said...

ഇന്നലെ ആഗസ്റ്റ് 9 ന് വോട്ട് രേഖപ്പെടുത്താൻ കഴിയാതെ പോയി... :(

സാഹചര്യങ്ങൾ ജൂലായ് അവസാനത്തിലേക്ക് (അല്ലെങ്കിൽ ആഗസ്റ്റ് ആദ്യവാരം) യാത്ര മാറ്റിവെപ്പിച്ചിരിക്കുന്നു... എന്തായാലും ഡേറ്റ് തീരുമാനിച്ച സ്ഥിതിക്ക് ഞാനും അനിൽശ്രീയോടൊപ്പം നിന്ന് ആശംസകൾ അഡ്വാൻസായി നേരുന്നു...

...ന്നാലും ആഗസ്റ്റ് 9 ആയിരുന്നെങ്കിൽ...

(സമയത്ത് വന്ന് അഭിപ്രായം പറഞ്ഞില്ലെങ്കി ഇങ്ങിനെ ഇരിക്കും)

:)

ഹരീഷ് തൊടുപുഴ said...

അനില്‍ശ്രീ, അഗ്രു, സജി, നീര്‍വിളാകന്‍ $ പ്രവാസികളായ സുഹ്രൂത്തുക്കളെ;

നിങ്ങള്‍ക്കായി ആഗസ്റ്റ് 9 നു ഒരു സര്‍പ്രൈസ് ഞാന്‍ ഒരുക്കുന്നുണ്ട്...

കാത്തിരിക്കൂ..നിങ്ങളോരോരുത്തരും ദയവായി എന്റെ ഇ-മെയിലിലേക്ക് നിങ്ങളുടെ ഫോണ്‍ നമ്പെര്‍ അയച്ചുതരുവാന്‍ താല്പര്യപ്പെടുന്നു..

ബാബുരാജ് said...

അപ്പോള് ചെറായി ചലോ. അനിലിന്റെ ലോഗോ നന്നായിട്ടുണ്ട്.
അപ്പോള് എല്ലാം പറഞ്ഞ പോലെ.

അനില്‍@ബ്ലോഗ് said...

അയ്യൊ ബാബുരാജ്,
അതെന്റെ ലോഗോ അല്ല. അജ്ഞാത ബ്ലോഗര്‍ അയച്ചു തന്നതാണ്. പുതിയ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.

ഇതാ കോഡ് ഒന്നൂടെ.

<a href="http://kalyanasaugandikam.blogspot.com/2009/06/blog-post_07.html" target="_blank"><img border="0" alt="
Blogger Meet" width="175" src=" http://www.geocities.com/dranilvt/Meet.jpg" height="160"/> </a>

ജിപ്പൂസ് said...

അപ്പോ ഒറപ്പിച്ചൂ ല്ലേ...

അനിലേട്ടാ,സജിയേട്ടാ,കുഞ്ഞേട്ടാ,നീര്‍വിളാകന്‍ ചേട്ടാ നിങ്ങളാരുല്ലാതെ...!
അപ്പ്വേട്ടനൂല്ല അഗ്രൂല്ല ബഷീര്‍ക്കേല്ല.ഞാന്‍ ന്റെ മാക്സിമം പണിയെടുത്തൂ ട്ടോ.(അപ്പോ ന്റെ അത്തര്‍കുപ്പി മാഫി ചോറി ഗോഫി).

ചിയര്‍ അപ്,ചിയര്‍ അപ്.ഹരീഷേട്ടന്റെ സര്‍പ്രൈസ് ഉള്ള സ്ഥിതിക്ക് നമുക്ക് ആഗസ്റ്റില്‍ കാണാം ന്നേ.ഇനി അങ്ങോര്‍ടെ വീട്ടിലേക്ക് വിളിച്ചില്ലേലും ഞാന്‍ വരും.

ജിപ്പൂസ് said...

ലത്യേച്ചീടെ കമന്റ് ഇപ്പോഴാ കണ്ടേ.ചെറായി നിക്ക് അത്ര അകലെ അല്ല.നോ പ്രോബ്ലം.ഞാന്‍ ന്റെ എന്‍ഫൂനായിട്ട്(ROYAL ENFIELD)അങ്ങെത്തും.ന്നാലും പ്രക്രിതി രമണീയത,പോട്ടോ പിടുത്തം ഇതെല്ലാം നോക്കുമ്പോ ഹരീഷേട്ടനു ഒരു പണി കൂടെ കൊടൂക്കല്ലേ നല്ലത് എന്ന് ഒരു തോന്നല്‍...!

ഇനീപ്പോ ന്തൂട്ടായാലും വേഗം സ്ഥലം കൂടി തീരുമാനിക്കെന്നേയ്.പ്രചരണം കൊഴുപ്പിക്കണ്ടേ...

അനില്‍ശ്രീ... said...

കുറച്ചു പേര്‍ക്ക് മാത്രമായുള്ള സര്‍പ്രൈസില്‍ എനിക്ക് താല്പര്യമില്ല എന്ന് ഖേദപൂര്‍‌വ്വം അറിയിക്കട്ടെ.
അല്ലാതെ തന്നെ അവധിക്കിടയില്‍ എന്നെങ്കിലും എനിക്ക് തൊടുപുഴയില്‍ വരണ്ട കാര്യമുണ്ട്... അപ്പോള്‍ ഞാന്‍ സര്‍പ്രൈസ് അങ്ങോട്ട് തരാം...

ബഷീര്‍ വെള്ളറക്കാട്‌ / pb said...

സാർ, എനിക്ക് പ്രൈസ് മതി .. സർപ്രൈസ് ഇല്ലെങ്കിലും പരാ‍തിയില്ല. :)

ആശംസകൾ നേരുന്നു.
വരാനൊത്തെങ്കിൽ വരാം..

പ്രയാസത്തോടെ ഒരു പ്രവാസി

ഗോപക്‌ യു ആര്‍ said...

വരാം...വരും...എന്നൊക്കെ പറഞ്ഞ്ഞിട്ട് തൊടുപുഴെ വരാന് പറ്റാത്ത വിഷമത്തിലാണ് ഞാന്...ചെറായിയില് എത്താൻ കഴിയണെ എന്നാണെന്റെ പ്രാർഥന...

sathees makkoth | സതീശ് മാക്കോത്ത് said...

മീറ്റിന് മുൻ‌കൂർ ആശംസകൾ!
ഞങ്ങൾ ആഗസ്റ്റ് 25 മുതൽ സെപ്റ്റം‌ബർ 10 വരെയാണ് നാട്ടിലുണ്ടാവുക.
അപ്പോൾ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല.:(

thayyilan said...

just visit my blog
http://thayyilan.blogspot.com

thayyilan said...

just visit my blog
http://thayyilan.blogspot.com
എന്‍റെ ബ്ലോഗിലെ ആദ്യത്തെ സഹയാത്രികനാവാന്‍ ഞാന്‍ ക്ഷണിക്കുന്നു.
പിന്നെ നിങ്ങളുടെ ലോകത്തേയ്ക്ക് എന്നെയും കൊണ്ടുപോവുക....................

ഞാനും എന്‍റെ ലോകവും said...

to thayyilan
please publish your post in chintha if you dont know about it visit adyakshari.
parasym ivide pathikkenda

Blogging said...

ബെര്‍ളിയുടെ പോസ്റ്റിലിട്ട കമന്റ് http://berlytharangal.com/?p=910- അവിടെ കണ്ടില്ല.

ബെര്‍ളി അന്ന് കുറുമാന്റെ പുസ്തക പ്രസാധനത്തിനു പോയി കുടിച്ച് മറിച്ചപ്പോഴ് ആരാണു ഉത്തരവാദിയായത്? കള്ളില്‍ വ്യാജനുണ്ടായിരുന്നെങ്കില്‍ യുവറാണി ബുക്ക് ചെയ്ത ഇക്കാസിനെതിരെ കേസ് കൊടുക്കുമായിരുന്നൊ? വി.കെ ശ്രീരാമനു വേദിയില്‍ വീണു പരിക്ക് പറ്റിയെങ്കില്‍ ഇക്കാസ് കോടതില്‍ പോകുമായിരുന്നൊ? അന്നും ബെര്‍ളി കണ്ട എല്ലാരും ബ്ലോഗ്ഗര്മമ്മാറ്മ് മാത്രമായിരുന്നിലേ? അന്ന് എത്ര ആഘോഷിച്ചിരുന്നു എന്ന ഈ ബ്ലോഗ് വായിച്ചാല്‍ അറിയില്ലേ? എന്തിനാണിത്ര കലിപ്പ്? ഒരു പൊതു സ്ഥലത്ത് കുഞു കുട്ടി പരാധീനം കൂട്ട് കുടി നില്‍ക്കുമ്പോഴ്, അതില് ഒരു തീവ്രവാദി വന്ന് നിറ യോഴിച്ചാല്‍ എന്ന് ചോദിച്ചാല്‍, രാജീവ് ഗാന്ധിയുടെ വധത്തിനെ കുറിച്ച് എന്താണാവോ അഭിപ്രായം? യോഗം നടന്ന സ്ഥ്ലത്തെ കളക്ടര്‍ ഉത്തരവാദിയായോ? അതോ മീറ്റ് സംഘടിപ്പിച്ച കോണ്‍ഗ്രസ്സിനെ കോടതി കയറ്റിയോ?
http://mallubachelors.blogspot.com/2007/08/blog-post.html

കൂട്റ്റം കൂടി നില്‍ക്കുമ്പോള്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിയ്കപെടാത്ത അത്രേം കാലം, ചുമ്മതങ്ങ് വന്ന് പോലീസ് പിടിയ്ക്കുമൊ? എന്തായാലും ബെര്‍ലീടെ ബ്ലോഗ് പ്രിന്റ് കൈയ്യിലിരുന്നോട്ടെ, പോലീസ് വന്ന് പൊക്കിയാല്‍, കാണിച് കൊടുക്കാലോ, ചില മുടക്കികള്‍ പണ്ടെ ഇതൊക്കെ പറഞിരുന്നു എന്ന്?

Anonymous said...

സമയം കിട്ടിയാല്‍‍ മീറ്റിങ്ങില്‍‍ പങ്കെടുക്കാന്‍‍ ഞാനും എത്തിയേക്കും.

ആശംസകള്‍‍ നേരുന്നു.

പന്നി