കൂട്ടുകാരേ;
ചെറായിയില്‍ നടക്കാനിരിക്കുന്ന ബ്ലോഗേഴ്സിന്റെ സുഹൃദ്സംഗമത്തിന്റെ മുന്നൊരുക്ക പോസ്റ്റുകളുടെ അവസാനത്തെ പോസ്റ്റിലേക്ക് കടക്കുന്നു.
പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ സ്വരൂപിക്കാന്‍ ഇട്ടിരുന്ന പോസ്റ്റിലെ സൂചന പ്രകാരം 20.07.09 ന് ലഭ്യമായ കണക്കുകളനുസരിച്ചുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കുകയാണ്. മീറ്റിനു വേണ്ട ഭക്ഷണമടക്കമുള്ള മറ്റു ഭൌതിക സാഹചര്യങ്ങള്‍ തിട്ടപ്പെടുത്തി ഓര്‍ഡര്‍ നല്കിക്കഴിഞ്ഞതിനാല് ഇപ്പോള്‍ ലിസ്റ്റ് ചെയ്യപ്പെട്ടതില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കാന്‍ നിര്‍വ്വാഹമില്ല. എല്ലാ സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി കണക്കാക്കി സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പരിപാടി ക്രമീകരണങ്ങള്‍:
ചെറായിയുടെ ഭൂമി ശാസ്ത്രപരമായ കിടപ്പും വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വഴിയും ജോയുടെ പോസ്റ്റില്‍ വിശദീകരിച്ചിരിക്കുന്നത് വായിക്കാന്‍ താൽപര്യപ്പെടുന്നു.
ലിങ്ക്:
1.യാത്രാ സൌകര്യം:
# 9.00 മുതല്‍ 10.00 മണി വരെ ചെറായി ബീച്ചിലേക്കുള്ള മീറ്റിന്റെ വാഹനങ്ങള്‍ പറവൂര്‍ കെ.എസ്.ആര്.ടി.സി സ്റ്റാന്റ്റിനു സമീപം കാത്തു കിടക്കുന്നതായിരിക്കും. ഈ വാഹനങ്ങളില്‍ മീറ്റ് ലോഗോയോ, മറ്റ് തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളോ രേഖപ്പെടുത്തിയിരിക്കും.
# ജനശദാബ്ദി ട്രെയിനില്‍ വരുന്ന ബ്ലോഗേർസ് എറണാകുളം സൌത്തില്‍ ഇറങ്ങി ഒരു ഓട്ടോ പിടിച്ചു ഹൈക്കോർട്ട് ജങ്ഷനില്‍ എത്തിയാല്‍, അവിടെ നിന്നും ചെറായി യിലേക്കുള്ള ബസ്സുകള്‍ വളരെ എളുപ്പം ലഭിക്കും. അതില്‍ കയറി ചെറായി ദേവസ്വം നടയില്‍ ഇറങ്ങിയ ശേഷം ഫോണ്‍ ചെയ്താൽ വാഹനം അയക്കുന്നതാണ്.
# ഈ സമയത്തിനു പുറത്ത് വരുന്നവര്‍ പറവൂര്‍ നിന്ന് പ്രൈവറ്റ് ബസില്‍ കയറി ചെറായിയില്‍ ഇറങ്ങി ഓട്ടോയില്‍ ബീച്ചിൽ എത്താവുന്നതാണ്.
# സാദ്ധ്യമാവുന്നിടത്തോളം വാഹന സൌകര്യം ഏർപ്പാടാക്കാന്‍ ശ്രമിക്കുന്നതാണ്.
# മീറ്റിനു ശേഷമുള്ള മടക്ക വാഹനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അന്നേ ദിവസം അറിയിക്കുന്നതാണ്.
2.രജിസ്ട്രേഷന്:
# 9.30 മുതല്‍ 10.30 വരെ രജിസ്ട്രേഷന് സമയമായി നിജപ്പെടുത്തിയിരിക്കുന്നു. അതിനു ശേഷം വരുന്നവര്‍ക്കും രജിസ്റ്റര്‍ ചെയ്യാനുള്ള സൌകര്യം ഏര്‍പ്പാടാക്കുന്നതായിരിക്കും, എങ്കിലും കൌണ്ടര്‍ പ്രവര്‍ത്തനം 10.30 ന് അവസാനിക്കുന്നതായിരിക്കും.
# ഒരു നിര്‍ദ്ദിഷ്ട ഫോറം ആണ് രജിസ്റ്റ്രേഷനു നല്‍കുക, അത് പൂരിപ്പിച്ച് നല്‍കാനുള്ള അനുബന്ധ സൌകര്യങ്ങള്‍ ഒരുക്കുന്നുണ്ട്.
# പൂരിപ്പിച്ച ഫോമുകള്‍ രജിസ്റ്റ്രെഷന്‍ കൌണ്ടറില്‍ തന്നെ തിരികെ നല്‍കണം എന്ന് കാര്യം ശ്രദ്ധിക്കുക.
# ബ്ലോഗറുടെ പേരിലാണ് രജിസ്റ്റ്രേഷന്, കൂടെയുള്ള ആളുകളുടെ വിവരങ്ങള്‍ ആ ഫോമില്‍ തന്നെയാണ് പൂരിപ്പിക്കേണ്ടത്; ഇത് നല്കുന്ന മുറക്ക് പാസ്സ് രൂപത്തിലുള്ള ഒരു രേഖ നല്‍കുന്നതായിരിക്കും, കൂടെയുള്ള ആളുകളുടെ വിവരങ്ങളടക്കം രേഖപ്പെടുത്തിയത്.
# ബീച്ചിലേക്കും മറ്റും പോയി മടങ്ങുന്ന സാഹചര്യമുണ്ടായാല്‍ വോളണ്ടിയേഴ്സിന് തിരിച്ചറിയാനും മറ്റും ഈ പാസ്സ് ഉപകാരപ്പെടുമെന്ന് കരുതുന്നു.
3.മീറ്റ് ഹാളിലേക്ക്:
# രജിസ്ട്രേഷനു ശേഷം മീറ്റ് ഹാളിലേക്കു കടക്കുന്നതോടെ ഔപചാരികതകള്‍ അവസാനിക്കുന്നു.
# കേന്ദ്രീകൃത പരിപാടി ഉണ്ടായിരിക്കുന്നതല്ല, എങ്കിലും സംഘാടകരായ ഏതാനും ആളുകള്‍ മീറ്റിനെ സുഗമമായ നടത്തിപ്പിനായി മുന്നിട്ടു നില്ക്കുന്നുണ്ടാവും.
# പരിചയപ്പെടല്‍ ആരംഭിക്കുന്നതോടെ മീറ്റ് ആരംഭിക്കുന്നു, ബ്ലോഗര്‍ ആദ്യം സ്വയം പരിചയപ്പെടുത്താം, വ്യക്തിപരമായ കാര്യങ്ങള്‍ , കൂടെ വന്നിട്ടുള്ള ആളുകളുടെ വിവരങ്ങള്‍ എന്നിവയെല്ലാം ഈ സെഷനില്‍ പറയാവുന്നതാണ്. ഇതു നിബന്ധനകളല്ല. ചില സൂചനകളാണെന്ന് പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
# പരിചയപ്പെടുത്തല്‍ കഴിയുന്ന മുറക്ക് മറ്റു പരിപാടികളിലേക്ക് കടക്കുന്നതാണ്.
### കുട്ടികള്‍ക്കായുള്ള പരിപാടികള്‍
### ഈണം സിഡി പ്രകാശനം
### സജീവേട്ടന്റെ കാരിക്കേച്ചര്‍ ടൈം.
### മനു.ജി യുടെ ഫണ്‍ ടൈം.
### പാട്ടുകള്‍, മറ്റു പെര്‍ഫോമന്‍സുകള്‍
# മൂന്നുമണിക്ക് പരിപാടി സമാപിക്കുന്നതായിരിക്കും.
4. ഭക്ഷണം സംബന്ധമായി.
# രാവിലെ രജിസ്ട്രേഷനു ശേഷം ചായ, സ്നാക്സ്..
# ഉച്ചക്ക് ചെറായ് സ്പെഷ്യല്‍ വിഭവങ്ങളടങ്ങിയ ഊണ്..
# റിസൊര്ട്ടിന്റെ വശത്തായി കായലോരത്ത് പന്തലിട്ട് മൂന്നു പന്തികളിലായ് ഭക്ഷണം കഴിക്കാം..
# മൂന്നു മണിക്ക് ചായ , സ്നാക്സ്.
# കുടിവെള്ളം ഏതു സമയവും ഹാളില്‍ ലഭ്യമായിരിക്കും..
5. കുട്ടികള്‍ക്കായ്:
# കുട്ടികള്‍ക്കായി മുറ്റത്ത് ഒരു സ്ഥലം മാര്‍ക്ക് ചെയ്യാമെന്ന് കരുതുന്നു.
# ബ്രഡ്, ബിസ്കറ്റ്, പാല് തുടങ്ങിയവ ലഭ്യമാക്കുന്നതാണ്.
# ചെറു കളിക്കോപ്പുകള്‍ ലഭ്യമാക്കുന്നതാണ്, ചുരുങ്ങിയ പക്ഷെ കുറച്ച് പന്തുകളെങ്കിലും.
# കുറച്ച് അമ്മമാന്‍ കിഡ്സ് കോര്‍ണറില്‍ ഉണ്ടാവണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
# മുലയൂട്ടുന്ന അമ്മമാര്‍ക്ക് റിസോര്‍ട്ടില്‍ സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
6.മറ്റു സൌകര്യങ്ങള്‍:
# മീറ്റ് നടക്കുന്ന സ്ഥലം റോഡിലേക്കും ബീച്ചിലേക്കും ഗേറ്റ് ഉള്ളതാണ്, അത് അടക്കാനുള്ള സൌകര്യവുമുണ്ട്.
# രണ്ട് റൂമുകള്‍ മീറ്റ് ഹോളിനനുബന്ധമായി റിസോര്‍ട്ടില്‍ ഏര്‍പ്പാടാക്കുന്നുണ്ട്, ആര്‍ക്കെങ്കിലും വിശ്രമിക്കാനും മറ്റും ഉണ്ടാവുന്ന അടിയന്തിര സാഹചര്യം മുന്‍ നിര്‍ത്തിയാണിത്.
# ഹോളില്‍ ഒരു ടോയ്ലെറ്റ് മാത്രമേ ഉള്ളൂ, ആയതിനാല്‍ നമുക്ക് ബുക്ക് ചെയ്ത റൂമുകള്‍, റിസൊര്ട്ടിലെ ടോയ്ലറ്റുകള് എന്നിവ ഉപയോഗിക്കാന്‍ സൌകര്യമുണ്ടാവും.
# മൂന്നുമണിക്ക് ശേഷം താത്പര്യമുള്ളവര്‍ക്ക് ബീച്ചും പുലിമുട്ടും മറ്റും കാണാന്‍ സൌകര്യം ഏര്‍പ്പാടാക്കാമെന്ന് പ്രതീക്ഷിക്കുന്നു.
കോണ്ടാക്ട് ചെയ്യാനുള്ള ഫോണ്‍ നമ്പെറുകള്‍:
1. ഹരീഷ് - 9447302370 (e-mail : pdhareesh@gmail.com)
അപ്പോൾ ഒരിക്കൽക്കൂടി; ഈ സുഹൃദ്സംഗമം വൻ വിജയകരമാക്കുവാൻ നിങ്ങളോരോരുത്തരും സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട്; നിങ്ങളേവരേയും ചേറായിയിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. ജയ് ചെറായി മീറ്റ്..
79 comments:
HEARTY WELCOME ALL MEET DELEGATES TO CHERAI
ഏവര്‍ക്കും സുസ്വാഗതം.
ചെറായ് മീറ്റ് ഒരു വന്‍ വിജയമാകട്ടെ എന്ന് ആശംസിയ്ക്കുന്നു.
മീറ്റിന്റെ വിജയത്തിനായി പ്രയത്നിക്കുന്ന സംഘാടകര്‍ക്ക് അഭിനന്ദനങള്‍...
ചെറായി മീറ്റ്, ഇനി നടക്കാനിരിക്കുന്ന ഒരുപാട് മീറ്റുകള്‍ക്ക് ഒരു മാതൃകയും വന്‍ വിജയവും ആയി തീരുവാന്‍ ആശംസിക്കുന്നു.
അവസാന ഘട്ടത്തിലെത്തി നില്ക്കുന്ന മീറ്റിന് എല്ലാവിധ ഭാവുകങ്ങള്‍...
മീറ്റിലെ രംഗങ്ങള്‍ ഓണ്‍ ലൈനായി ലഭ്യമാക്കാനുള്ള സൌകര്യങ്ങള്‍ പ്രതീക്ഷിക്കാമൊ, അങ്ങിനെയെങ്കില്‍ അത് എന്നേപ്പോലുള്ളവര്‍ക്ക് ആ മീറ്റില്‍ പങ്കെടുക്കാന്‍ പറ്റാത്തതിന്റെ നിരാശയുടെ അളവു കുറയ്ക്കാന്‍ ഇതു സഹായകമാകും..!
പിന്നെ ആ രണ്ടാമത്തെ പോയന്റ്..ചെറായി വഴി ട്രെയിനൊ? (ജന്മശദാബ്ദി എക്സ്പ്രസ്സ് എന്നു പറയുന്നത് ട്രെയിനല്ലെ അതൊ ബസ്സൊ? കൂടുതലായുള്ള ഒരു വിശദികരണം തരാമൊ?)
സന്നദ്ധപ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങള്‍, അഭിനന്ദനങ്ങള്‍.
ക്യാമറയും വീഡിയോയും കൈവശമുള്ളവര്‍ കൊണ്ടുവന്നു സംഗമത്തെയും ബ്ലോഗ്ഗേഴ്സിനേയും കടല്‍ത്തീരത്തെയും ബീച്ചിനെയും പുലിമുട്ടിനെയും മറ്റും ഒപ്പിയെടുക്കണമെന്നും, അങ്ങനെ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് എല്ലാം എത്തിച്ചു കൊടുക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
See You All.
ഇതുംകൂടി കണ്ടപ്പോള്‍ പങ്കെടുക്കാന്‍ കൂടുതല്‍ മോഹം! ഇനിയും ധാരാളം മീറ്റുകള്‍ നടക്കാനുള്ള മുന്നോടിയായി ചെറായി മീറ്റ് ഒരു വന്‍വിജയമായിത്തീരട്ടെ. :-)
ചെറായിയില്‍ നടക്കാനിരിക്കുന്ന
ബ്ലോഗേഴ്സിന്റെ സുഹൃദ്സംഗമത്തിനു
എല്ലാവിധ ഭാവുകങ്ങളും നേരുന്നു...
മീറ്റിന്റെ വിജയത്തിനായി കുറ്റമറ്റ ക്രമീകരണങ്ങള്‍
നടത്തുന്ന സംഘാടകര്‍ക്ക് ഏവര്‍ക്കും അഭിവാദ്യങ്ങള്‍
ചെറായ് മീറ്റ് ഒരു വന്‍ വിജയമാകട്ടെ എന്നാശംസിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു...
ജയ് ചെറായി ബ്ലോഗേഴ്സ് മീറ്റ്..:) :-)
ന്യൂസ് ചാനലുകൾ, പത്രം......ഇവരെയൊക്കെ അറിയിച്ചോ ഹരീഷ്?ഇത്ര വലിയ ഒരു ബ്ലോഗേർസ് മീറ്റ് ഇതിനു മുൻപ് ഉണ്ടായിട്ടില്ലല്ലോ...!
അങ്ങനെ നമ്മളെല്ലാം ചെറായിയ്ക്ക് :)
മീറ്റിന് എല്ലാവിധ ആശംസകളും..
തിരുവനന്തപുരത്ത് നിന്നും ചെറായിയിലേക്ക് പോകുന്ന ബ്ലോഗര്‍മാര്‍ കൈ പൊക്കുക (call me @9633300817).
വരികയായ് വരികയായ് വരികയായ് സഹജരേ..
അപ്പോള്‍ ചെറായില്‍ കാണാം
:)
അഭിവാദ്യങ്ങള്‍..
ഓള് ദി ബെസ്റ്റ്..
വേദ വ്യാസാ,
താങ്കളാണോ എനിക്ക് മെയിൽ അയച്ചിരുന്നത്? പോങ്ങുമ്മൂടുതന്നെയാണോ താങ്കളുടെയും വീട്?.
രാവിലെ രജിസ്ട്രേഷനു ശേഷം ചായ, സ്നാക്സ്..
ഉച്ചക്ക് ചെറായ് സ്പെഷ്യല്‍ വിഭവങ്ങളടങ്ങിയ ഊണ്..
റിസൊര്ട്ടിന്റെ വശത്തായി കായലോരത്ത് പന്തലിട്ട് മൂന്നു പന്തികളിലായ് ഭക്ഷണം കഴിക്കാം..
മൂന്നു മണിക്ക് ചായ , സ്നാക്സ്.
കുടിവെള്ളം ഏതു സമയവും ഹാളില്‍ ലഭ്യമായിരിക്കും..
മതി ധാരാളം. ഇനി കാർട്ടൂണിസ്റ്റ് സജ്ജീവേട്ടന്റെ അടുത്ത് ഇരിപ്പിടം കൂടി കിട്ടിയാൽ ഞാൻ തൃപ്തനായി. :)
ഓ.ടോ @ പോങ്ങൂ....
------------------
പാലായിൽ വന്നിട്ടാണോ പോകുന്നത്?
എന്റമ്മേ എന്തൊരു സെറ്റപ്പ്... ഹരീഷേട്ടാ ചെറായീല് കാണാം.... പാലക്കാടു നിന്നും പോണവര് ഒന്ന് വിളിക്കാമോ?? നമ്മക്കൊരു ടീം ആയിട്ടങ്ങു പോകാന്നേ... Call:9946666267
കുഞ്ഞന്‍ ഭായ്,
വരികളില്‍ അങ്ങിനെ ഒരു കണ്ഫ്യൂഷന് ഉണ്ടെന്ന് ഇപ്പോഴാ ശ്രദ്ധിച്ചത്. ജനശദാബ്ദിക്ക് വരുന്നവരോട് വഴി പറഞ്ഞിരുന്നു, പറവൂര്‍ക്ക് വരാനാണ് ആദ്യം പറഞ്ഞിരുന്നത്, അതിവേണ്ട മറിച്ച് ചെറായിവഴിക്ക് വരുമ്പോള്‍ ദേവസ്വം നടയില്‍ ഇറങ്ങാന്‍ പറഞ്ഞതാണ് ആ വരിയില്‍. എന്തായാലും ശ്രദ്ധയില്‍ പെടുത്തിയതിന് നന്ദി.
ഹരീഷ് എത്തിയാല്‍ പോസ്റ്റില്‍ കറക്റ്റ് ചെയ്യുന്നതായിരിക്കും.
:)
ജോയുടെ പോസ്റ്റില്‍ നിന്നും:
എറണാകുളം ഹൈക്കൊടതി കവലയില്‍ നിന്നും 5മിനിറ്റ് ഇടവിട്ട് ഇവിടേക്ക് ബസുണ്ട്. വൈപ്പിന്‍ വഴി 27 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചെറായി ദേവസം നടയില്‍ ഇറങ്ങാം.
എറണാകുളത്ത് ഇറങ്ങി വരുന്നവര്‍ ഈ വഴി സ്വീകരിക്കണം.
CheRaayi meet-inu aaSamsakaL!!
ellavarkkum vanakkam
26th nu parkkalam :)
ആശംസകൾ
തയ്യാറെടുപ്പുകളൊക്കെ ഉഷാറായിട്ടുണ്ടെന്നു മനസ്സിലായി..വരാന്‍ പറ്റില്ലെങ്കിലും ഈ സുഹൃത് സംഗമത്തിനു എല്ലാ ആശംസകളും..:)
ചെറായി മീറ്റിനു ആദ്യം വരാമെന്ന് കരുതിയിരിക്കുകയായിരുന്നു. പക്ഷെ കല്യാണം കഴിഞ്ഞു ആദ്യത്തെ നാട്ടിലേക്കുള്ള വരവായതുകൊണ്ട് ഭാര്യയുമൊത്ത് വരാമെന്ന് കരുതി രണ്ടുപേര്‍ക്കും ലീവ് ഒത്തപ്പോള്‍ ഓഗസ്റ്റ് അവസാനം ആയി. അതുകൊണ്ട് മീറ്റിനെത്താന്‍ കഴിയില്ല. എന്തായാലും ഒരുക്കങ്ങള്‍ കിടിലന്‍ ആണെന്ന് മനസ്സിലായി. എലാവര്‍ക്കും ആശംസകള്‍. ഫോട്ടോ എടുക്കുന്ന ഇഷ്ടംപോലെ ബ്ലോഗര്‍മാര്‍ വരുന്നതുകൊണ്ട് തന്നെ ഫോട്ടോയിലൂടെ ബ്ലോഗ്മീറ്റ് കാണാം എന്ന് വിശ്വസിക്കുന്നു. കഴിഞ്ഞ തവണത്തെ ഫോട്ടോകള്‍ എടുത്ത ഹരീഷ് ഇത്തവണയും ഉള്ളതുകൊണ്ട് തന്നെ വിശ്വാസം ഇരട്ടിക്കുന്നു. ബ്ലോഗ് മീറ്റിനും പിന്നണി ആളുകള്‍ക്കും ഒരിക്കല്‍ കൂടി ആശംസകള്‍.
സ്നേഹത്തോടെ
(ദീപക് രാജ്)
നാട്ടില്‍ വരുമ്പോള്‍ എല്ലാവരെയും നേരില്‍ കാണാം എന്ന് വിശ്വസിക്കുന്നു.
ഇത്രയും പേർ ഒന്നിച്ചുകൂടുകയല്ലെ. പിന്നെ വൻ സജ്ജീകരണങ്ങൾ. ഞാൻ ഇവിടെ വിജയം ആശംസിക്കുകയൊന്നും വേണ്ട. ഇതൊരു വൻ സംഭവം തന്നെ.
സംഘാടകർക്ക് അനുമോദനങ്ങൾ.
വരാൻ പറ്റാത്തതിൽ സങ്കടമുണ്ട്.
ആർമാദിക്കൂ... ആഘോഷിക്കൂ...
എല്ലാവർക്കും ആശംസകൾ...
ഈ മീറ്റിന്റെ വിജയത്തിനായി ആത്മാർത്ഥമായി പരിശ്രമിക്കുന്ന ഇതിന്റെ സംഘാടകർക്ക് പ്രത്യേകം ആശംസകൾ...
:)
ആശംസകള്‍....
ഒപ്പം സജ്ജീകരണങ്ങള്‍ വായിച്ചിട്ട് അസൂയയും. :)
@പോങ്ങുമൂടാ ഞാന്‍ തന്നെയാണ് ആ വേദ വ്യാസന് , താമസം പോത്തന്‍കോട്.. താങ്കളുടെ പോങ്ങുമൂടിനടുത്താണ്. :-)
ജന്മശതാബ്ദിയില്‍ വരുന്നവര്‍
൧. അങ്കിള്‍ + 1
൨. കേരളഫാര്‍മര്‍
൩. ശ്രീ @ ശ്രേയസ്
൪. വെള്ളായണി വിജയന്
൫ വേദവ്യാസന് ?
ഓ.കെ ഫാര്‍മര്‍ ചേട്ടാ,
ഒരാള്‍ കൂടി ഉണ്ട്, അപ്പൂട്ടന്.
ഓട്ടോ പിടിച്ച് കോടതി ജംങ്ഷനിലെത്തി വൈപ്പിന്‍ വഴിയുള്ള ബസ് പിടിച്ചാല്‍ ചെറായി എത്താം, എത്തുന്നതിനു തൊട്ടുമുമ്പാണ് രക്തേശ്വരി ക്ഷേത്രം, ആ സ്റ്റൊപ്പില് ഇറങ്ങുക, ഇല്ലെങ്കില്‍ ചെറായി സെന്ററില്‍ ഇറങ്ങുക. ഫോണ്‍ വിളിക്കുക, വാന്‍ എത്തിയിരിക്കും.
വളരെ വിപുലമായ തയ്യാറെടുപ്പുകളാണല്ലോ. എല്ലാ വിധ ആശംസകളും.
സ്നാക്സും ചായയും കാപ്പിയുമെല്ലാം തരുന്നവരുടെ ശ്രദ്ധക്ക്:
പഞ്ചസാര സ്വന്തം രക്തത്തിൽ ഇഷ്ടം പോലെ കരുതിയിട്ടുള്ളവരും ഉണ്ടാകുമെന്ന് മറക്കരുത്.
അങ്ങിനെ 2009 ജൂലായ് 26ഉം ചെറായിയും മലയാളം ബ്ലോഗ് കൂട്ടായ്മയുടെ ചരിത്രത്തില്‍ സ്ഥാനം പിടിക്കുവാന്‍ പോകുന്നു. അതില്‍ പങ്ക് ചേരുവാന്‍ കഴിയാത്തതില്‍... ഇത് ഒരു തുടക്കമല്ലേ ഇനിയും ഉണ്ടാകുമല്ലോ അതിലേതെങ്കിലും പങ്കെടുക്കാം :)
എങ്കിലും ചെറായി മീറ്റ്.... ഉം.. മീറ്റില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും എന്റെ മുഴുത്ത അസൂയ ഈ അവസരത്തില്‍ രേഖപ്പെടുത്തുന്നു :)
മാഷേ ഈ മീറ്റ് വിവരം ഇതുവരെ അറിയാതിരുന്ന കുറച്ചുപേര്‍ പങ്കുചേരാന്‍ അതിയായ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.. കാലേകൂട്ടി അറിയിക്കാന്‍ പറ്റാഞ്ഞത് ഒരു പ്രശ്നം ആവുമൊ.. ഒരു പ്ലസ് മൈനസ് 5 എന്ന പോളിസി വച്ചുകൂടെ...
ഇത് കാര്യമായി പരിഗണിക്കണം പ്ലീസ്..
എല്ലാവിധ ആശംസകളും നേരുന്നു.
ചിത്രത്തുണ്ടുകള്‍: ചെറായി ബ്ലോഗ് മീറ്റ്നു ആശംസകള്‍
ഞാന്‍ ഒരു 12 മണിയോടെ എത്തിയാല്‍ മതിയോ ഹരീഷേ :) (ശാപ്പാട് സമയം അതാണല്ലോ ? . പടയ്ക്ക് പിന്നേ , പന്തിക്ക് മുന്നേ എന്നല്ലേ ? :):):))
:) :)
അങ്കിള്‍,
"ഷുഗര്‍ ഫ്രീ " എന്ന് ഏതെങ്കിലും വോളന്ടീയര് മാരോട് പറഞ്ഞാല്‍ മതി. ഒരു ഒന്നൊന്നര മിനിട്ട് സമയം തരണേ....... സംഭവം റെഡി !!!!!!!!!
ജോ,
അങ്കിൾ പറഞ്ഞത് ഒരു പ്രധാന കാര്യമാണ്.പലരും അങ്ങനെ ഉണ്ടാവും ( ഞാനും !)..
ഒന്നുകിൽ “ഷുഗർ ക്യൂബും” “ഷുഗർ ഫ്രീയും” വയ്ക്കുക..അല്ലെങ്കിൽ “വിത്തൌട്ട് “ ഉണ്ടാകണം..
സുനില്‍, ഞാന്‍ വെറുതെ പറഞ്ഞതല്ല., ഷുഗര്‍ ഫ്രീ ക്യൂബ് ഞങ്ങളുടെ ലിസ്റ്റില്‍ നേരത്തെ തന്നെ ഉണ്ട്. അതല്ലേ ഒരു ഒന്നൊന്നര മിനിട്ട് ആവശ്യപ്പെട്ടത്.....
വിജയാശംസകൾ!
ആശംസകള്‍
ജയ് ഹോ ചെറായി സംഗമം.
സംഗമത്തിന് എല്ലാ ആശംസകളൂം.
ജനശതാബ്ദിയില്‍ ഞങ്ങളെത്തും.
ഞങ്ങള്‍ ഇവര്‍
1.അങ്കിള്‍
2.കേരള ഫാര്‍മര്‍
3.ശ്രീ@ശ്രേയസ്സ്
4.വെള്ളായണിവിജയന്‍
5.വേദവ്യാസന്
6.അപ്പുട്ടന്
സംഗമത്തില്‍ പങ്കെടുക്കുന്ന എല്ലാ ബ്ലോഗേര്‍സിനും ആശംസകള്‍........
വെള്ളായണി വിജയന്
The So called Sweet Personalities!! (ഞാനും)
ചുമ്മാ Without എന്നും മറ്റും പറയാതെ,മലയാളം ബ്ലോഗെഴ്സില് എത്ര
'മധുരരക്തം'ഉണ്ട് എന്നും കൂടി ഒരു കണക്ക് എടുക്കാം .. ഇതൊരു നല്ല അവസരമാണേ..:)
അപ്പോള്‍ ചൂട് ("hot") രക്തമുള്ള, highly "spirited" personalities-നു വേണ്ടി പ്രത്യേകം സല്‍ക്കാരം വേണ്ടേ? :-)
ശ്രീ@ശ്രേയസ്സ്,
ഹ ഹ !!
:)
ബൂലോകരുടെ എല്ലാ അഭിരുചികളും തിരിച്ചറിഞ്ഞ് അവക്കായ് പ്രത്യേക പ്രത്യേകം ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്.
:)))
വമ്പന്‍ സെറ്റ് അപ്പ് ആണല്ലോ.എല്ലാം ഭംഗി ആകാന്‍ ദൈവം അനുഗ്രഹിക്കട്ടെ.സംഘാടകർക്ക് അനുമോദനങ്ങള്‍...വരാന്പറ്റാത്തില് സങ്കടമുണ്ട്
എല്ലാവിധ ആശംസകളും..
ആ പരിസരത്തൊക്കെ തന്നെ ഒരു അനോണിയായി ഞാനുണ്ടാവും..ജാഗ്രതെ..
തീവ്രവാദിയെന്നു മുദ്ര കുത്തി വെടി വക്കല്ലേ..
പത്തിലകൂടി കൂടുതല്‍ വക്കുന്നതും നന്നയിരിക്കും അല്ലെങ്കില്‍ സംഘാടകര്‍ പട്ടിണിയാകും എന്നാ തോന്നുന്നത്. അറിയാത്ത പലരും കാണും എന്തായാലും ഒരുക്കങ്ങള്‍ ഗംഭീരമായിരിക്കുന്നു എല്ലാ വിധ ആശസകളും. പിന്നെ ഒരു കാര്യത്തിനെ പറ്റി എവിടെം പറഞ്ഞുകണ്ടില്ല?
മീറ്റിന് എല്ലാവിധ ആശംസകളും...
മാര്ജാരങ്ങള് ഏതു വഴി വരണം ?
ചെറായി മീറ്റില്‍ പങ്കെടുക്കാനുള്ള ക്ഷണത്തിനും വിശദ വിവരങ്ങള്‍ക്കും നന്ദി. സമ്മേളന സ്ഥലത്തിനടുത്തുതന്നെ കാര്‍ പാര്‍ക്ക് ചെയ്യാനുള്ള സൌകര്യം ഉണ്ടോ?.
എന്റെ മകള്‍ നടക്കാന്‍ പറ്റാത്ത കുട്ടിയാണ്. അവള്‍ക്ക് ചക്ര ക്കസേരയുമായാണ് ഞങ്ങള്‍ വരുന്നത്. വേണ്ട സൌകര്യം ഉണ്ടാവുമോ, പങ്കെടുക്കുന്നവര്‍ക്ക് ബുദ്ധിമുട്ടാവുമോ?
ചെറായി മീറ്റില്‍ പങ്കെടുക്കാനുള്ള ക്ഷണത്തിനും വിശദ വിവരങ്ങള്‍ക്കും നന്ദി. സമ്മേളന സ്ഥലത്തിനടുത്തുതന്നെ കാര്‍ പാര്‍ക്ക് ചെയ്യാനുള്ള സൌകര്യം ഉണ്ടോ?.
എന്റെ മകള്‍ നടക്കാന്‍ പറ്റാത്ത കുട്ടിയാണ്. അവള്‍ക്ക് ചക്ര ക്കസേരയുമായാണ് ഞങ്ങള്‍ വരുന്നത്. വേണ്ട സൌകര്യം ഉണ്ടാവുമോ, പങ്കെടുക്കുന്നവര്‍ക്ക് ബുദ്ധിമുട്ടാവുമോ?
ചെറായ് മീറ്റിനു എല്ലാ
വിധ വിജയങ്ങളും ആശംസിക്കുന്നു.
കടല്‍തീരത്ത് നല്ല മൂര്‍ച്ചയുള്ള
ഒരു തരം പുല്ല് കാണാം;
എരകപ്പുല്ല്.
കടല്‍ കാണാന്‍ പോകുന്നവര്‍
ഇതു കൂടി കണ്ടു പോരുക.
മണിമാഷെ,
ആ വിവരം നമ്മള് മുന്നേ ചര്‍ച്ച ചെയ്തതാണല്ലോ. മേല്‍ കാണിച്ച ഫോട്ടൊ കണ്ടില്ലെ അതില്‍ ഗെയിറ്റു മുതല്‍ പന്തല്‍ വരെ സിമന്റിട്ട നടപ്പാതയുണ്ട്. ചക്രക്കസേരക്ക് പോകാനുള്ള വീതിയും ഉണ്ട്. ബുദ്ധിമുട്ടുകള്‍ ഒന്നും ഇല്ല.
aashamsakal!!!
നന്ദി, അനില്‍
ഈണം സി.ഡിയുമായി വരുന്നത്
“യാരിദ്”
ആയിരിക്കും.
ഇത്രയും ഒരുക്കങ്ങളുമായി നടക്കാനിരിക്കുന്ന ഈ മീറ്റിൽ വന്ന അറ്റ് ലീസ്റ്റ് എന്തെങ്കിലും ഈറ്റാനെങ്കിലും ഉള്ള യോഗം തൽകാലം തെളിഞു കാണുന്നില്ലെങ്കിലും , എല്ലാ ആശംസകളും നേരുന്നു
എല്ലാവർക്കും ഒരിയ്ക്കൽക്കൂടി സ്വാഗതം.
പാർക്കിംഗ് സൌകര്യം വേണ്ടത്രയുണ്ട്.
അനിൽ പറഞ്ഞതുപോലെ മണിയുടെ മോളുടെ വീൽ ചെയർ സൌകര്യമായി നമുക്ക് അകത്തു കൊണ്ടു പോകാം. പാർക്കിങ്ങ് റിസോർട്ടിനകത്തും പുറത്തുമൊക്കെയുണ്ട്.
ബസ്സിൽ ഇറങ്ങുന്നവർ പറവൂരു നിന്നും വന്നാലും വൈപ്പിനിൽ നിന്നും(എറണാകുളത്തു നിന്നും) വന്നാലും ചെറായി ജംഷനിൽ ഇറങ്ങുന്നതാണു നല്ലത്. നമ്മുടെ കാറുകൾ ഇല്ലാത്ത സമയമാണെങ്കിൽ ഓട്ടോയിൽ ബീച്ചിലേയ്ക്കിറങ്ങാം.
എന്നാ..ശരി..അപ്പോള്‍ എല്ലാം പറഞ്ഞ പോലെ...
ഹരീഷെ എനിക്ക് ഹാഫ് ടിക്കറ്റ് മതി:):):)
ചെറായി മീറ്റിന് എല്ലാവിധ ആശംസകളും നേരുന്നു...
പങ്കെടുക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു..പക്ഷെ വിവരം അറിയാന്‍ കുറച്ചു വൈകിപ്പോയി ..
ഇത്രയും വലിയ ഒരു കൂട്ടായ്മ്മയുടെ അണിയറപ്രവര്‍ത്തകര്‍ക്കും മീറ്റിനെത്തുന്ന മറ്റെല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി
ആശംസകള്‍..!
അപ്പോ ശരി, കാണാം....
ബൂലോകമനസ്സുകള്‍ ഒന്നാകും ദിനം... http://maanikyam.blogspot.com/2009/07/blog-post_24.html
ജയ് ചെറായി ബ്ലോഗേഴ്സ് സംഗമം !
ആശംസകള്‍ ! മീറ്റ് ഇന്ത്യാവിഷനില്‍
MOHANLAL MEETINU VARUMO?
അപ്പോള്‍ പറഞ്ഞതു പോലെ. ചെറായില്‍ കാണാം
അപ്പൊ നാളെ കാണാം
good organisation......
njan oru payyanz ayathu kondu angottonnum varan kaziyunnillla....
enkilum njan cherai meetine ethirthirunnu...adyam fake anennanu karuthiyath...but....ippol i really proud to comment here..
ശരീരം ചെറായില്‍ ഇല്ലന്നേയുള്ളു
ഞാന്‍ മനസ്സാലെ അവിടെയാണേ
എനിക്കു രാത്രി ആണെന്നാലും
ഉറങ്ങാതെ ഞാന്‍ ഉണ്ടവും
എല്ലവരോടും പ്രത്യേകം പ്രത്യേകം
എന്റെ അന്വേഷണം പറയണം
ചെറായി സംഗമത്തിനു് എല്ലാ വിധ ആശംസകളും!!
ആശംസകള്‍!
:)
മീറ്റിനു ആശംസകള്‍!
വമ്പന്‍ സജ്ജീകരണങ്ങള്‍ ആണല്ലോ!
ഈ പോക്കിന് അടുത്ത പ്രാവശ്യം ഇത് ചെറായിയിലൊന്നും ഒതുങ്ങുമെന്ന് തോന്നണില്ലാ...
സംഘാടകര്‍ക്ക് ഒരു സല്യൂട്ട്.
എല്ലാവര്ക്കും ആശംസകള്‍!
മീറ്റ് വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു.
ചെറായി മീറ്റ്, എന്തിന് ഒളിക്കണം
ട്രാക്കിലേക്ക് കയറാന്‍ വേണ്ടി മാത്രം ഒരു കമന്റ്:
ബൂലോക കാരുണ്യത്തിലേക്ക് ഒരു ചാല്
Post a Comment