Tuesday, July 20, 2010

സെലിബ്രിറ്റികൾക്കു സ്വന്തം നിക്കറു മാറുന്നതിനു തുല്യമാണോ അവരുടെ ഇണകളെ മാറുന്നത്..??

സെലിബ്രിറ്റികൾക്കു സ്വന്തം നിക്കറു മാറുന്നതിനു തുല്യമാണോ അവരുടെ ഇണകളെ മാറുന്നത്..??
എത്ര ആയാസരഹിതമായിട്ടാണവർ തങ്ങളൂടെ ഇണകളെ മൊഴി ചൊല്ലുന്നതും, പുതിയവരെ കണ്ട് പിടിച്ച് കൂട്ടിച്ചേർക്കുന്നതും. കഴിഞ്ഞ ദിവസത്തെ ഒരു വാർത്തയാണു ഈ ചിന്ത മനസ്സിൽ ഉടലെടുക്കാൻ കാരണഭൂതമായത്. പ്രശസ്ത ടെന്നീസ് താരം മഹേഷ് ഭൂപതിയും മുൻ മോഡെലും ഭാര്യയുമായ ശ്വേത ജയശങ്കെറുമായി പരസ്പരധാരണയിൽ വിവാഹമോചിതരായി. അതീവ വേദനയോടെ മുറിവേറ്റ മനസ്സോടെയാണു താൻ ഈ തീരുമാനത്തിലെത്തിയതെന്നാണു ശ്വേത പറയുന്നത്. ഒട്ടേറെ സുന്ദരിമാരുമായി പേരു കൂട്ടിച്ചേർക്കപ്പെട്ട ഭൂപതി; അവസാനം ബോളിവുഡ് സുന്ദരി ലാറാദത്തയുമായി യുള്ള ബന്ധമാണു ഇരുവരുടെയും ദാമ്പത്യത്തിനു തിരശ്ശീല വീഴ്ത്തുവാൻ ഹേതുവായത്. അഞ്ചിനും പത്ത് കോടിയ്ക്കും ഇടക്കുള്ള ഒരു സംഖ്യയും, ബാങ്ക്ലൂരിലെ ആഡംബര ഫ്ലാറ്റുമാണു ഒത്തുതീർപ്പിൽ ഭൂപതി ശ്വേതയ്ക്കു ജീവനാംശമായി കൊടുക്കാമെന്നേറ്റിട്ടുള്ളത്.


പ്രശസ്തരായവരുടെ ജീവിതത്തിൽ നടമാടിക്കൊണ്ടിരിക്കുന്ന പ്രസ്തുത സംഭവബഹുലമായ ജീവിതരീതകൾ ഈ അടുത്ത നാളുകളിലായി നമുക്കേറെ പരിചിതമാണ്. കലാകായികസാംസ്കാരിക ഫീൾഡിൽ ഉള്ള ഒട്ടുമുക്കാലും സെലിബ്രിറ്റികളും മറ്റു മോഹവലയങ്ങളിൽ ആകൃഷ്ടരായി സ്വന്തം ഭാര്യ/ഭർത്താവ്; കുട്ടികൾ ഇവരെ ഉപേക്ഷിച്ച് യാതൊരു വിധ ദാക്ഷിണ്യവുമില്ലാതെ മറ്റു ഇഷ്ടപ്പെട്ട ഇണകളെ തിരഞ്ഞുകണ്ടുപിടിക്കുകയും, അവരോടൊപ്പം ശിഷ്ടകാലം ആസ്വദിച്ചു കഴിഞ്ഞു കൂടുകയും ചെയ്യുന്നു. പിന്നീട് ഈ ബന്ധവും മുരടിച്ചു തുടങ്ങുമ്പോൾ മറ്റൊരു ബന്ധത്തിലേക്കുള്ള പ്രയാണമാരംഭിക്കുകയും ചെയ്യുന്നു. ഇങ്ങിനെ സുഖലോലുപതയുടെ ജീവിതരീതികൾ അനുസ്യൂതം തുടർന്നുകൊണ്ടേയിരിക്കുന്നു. യാതൊരു ഉളുപ്പുമില്ലാതെ; ഇവർക്ക് നിക്കർ മാറുന്നപോലെ ഇങ്ങിനെയാകാൻ സാധിക്കുന്നതിന്റെ പൊരുൾ എന്താവാം? ഏതായാലും പരിശുദ്ധസ്നേഹമോ, പ്രേമമോ ആയിരിക്കില്ല ഇതിനു നിദാനം; ഉറപ്പ്. മാംസനിബിദ്ധമായ അനുരാഗം തന്നെയാകും ഇതിനു പുറകിൽ വർത്തിക്കുന്ന പ്രധാന ഘടകം. പരിശുദ്ധസ്നേഹം വിതരണം ചെയ്യുന്നവർക്ക് സ്വന്തം പങ്കാളിയേയും കുട്ടികളെയും തള്ളിപ്പറഞ്ഞ് അല്ലെങ്കിൽ അവരുടെ സ്നേഹം കണ്ടില്ല എന്നു നടിച്ച് മറ്റൊരു വഴി തേടിപ്പോകുവാൻ സാധിക്കുമോ? ഇവിടെ നിങ്ങൾ ഏതു കാരണങ്ങളെ ന്യായീകരിച്ചും സ്വന്തം ഇണയെ ഒഴിവാക്കി പുതിയ ഒന്നിനെ തേടുമ്പോഴും, നിങ്ങളുടെ കുഞ്ഞുങ്ങളൂടെ മുൻപിൽ നിരത്താൻ എന്തു ന്യായീകരണമാണു കയ്യിലുള്ളത്? ഈ കുഞ്ഞുങ്ങളൂടെ ആത്മദു:ഖം മനസ്സിലാകണമെങ്കിൽ നിങ്ങളും ആ പ്രായത്തിൽ സമാനമായ പരിതസ്ഥിതിയിൽ ഇതനുഭവിച്ചറിയണം. ജീവിതം ഒന്നല്ലേ ഉള്ളു എന്നു കരുതി; ഇങ്ങനെ ആസ്വദിക്കേണ്ടതുണ്ടോ സെലിബ്രിറ്റീസേ..:)

28 comments:

ജിപ്പൂസ് said...

ഇത്തരം വാര്‍ത്തകള്‍ വായിക്കുമ്പോള്‍ പലപ്പോഴും ചിന്തിച്ചിട്ടുള്ളത് തന്നെയാണ് ഹരീഷേട്ടാ ഇത്.എങ്ങിനെയാണ് ഇവരിതിനെ ന്യായീകരിക്കുന്നത്?

സജി said...

ഒരു സെലിബ്രിട്ടി ആയിരുന്നെങ്കില്‍...

അനില്‍@ബ്ലോഗ് // anil said...

:)
രണ്ട് പേർക്കും സമ്മതമാണെങ്കിൽ മറ്റുള്ളവരെന്തിനാ വിഷമിക്കുന്നത്?

സമാന്തരന്‍ said...

രണ്ടു പേരോ അതില്‍ കൂടുതലോ തമ്മില്‍ സമ്മതിച്ചുകൊണ്ടു തന്നെയാണ് ഇവിടെ പലതും നടക്കുന്നത്.തീവ്രവാദ പ്രവര്‍ത്തനങ്ങളും, ലഹരി
ഉപയോഗവും,ക്വട്ടേഷനും.............
ബന്ധപ്പെടുന്നവരുടെ നഷ്ടമെന്നതിലുപരി, അനിലേട്ടാ, നമ്മുടെ സംസ്കാരത്തെയോത്ത് കൂടെയല്ലേ താങ്കളും ഇക്കാര്യങ്ങളില്‍ വ്യാകുലനായിട്ടുള്ളത്?
ഹരീഷ്ഭായ് പറഞ്ഞതും ഇതുതന്നെയല്ലേ

ബിനോയ്//HariNav said...

ഹരീഷേ, നമ്മടെ സജി അച്ചായന്‍റെ മേത്ത് ഒരു കണ്ണു വേണേ :)

Sulfikar Manalvayal said...

സജി അച്ചായന്‍ കീ ജയ്‌.
ഒരു സെലിബ്രിടി ആയിരുന്നെങ്കില്‍.............................
ഒന്ന് നിക്കറു മാറാമായിരുന്നൂ........
അതിനൊക്കെ തലയില്‍ "വര" വേണം സജി ഭായീ.
ഹി ഹി ഹി.

Sulfikar Manalvayal said...

മറന്നു പോയി. ഇത്തരം പ്രവര്‍ത്തനങ്ങളോട്‌ എന്താ പറയേണ്ടത്.
കണ്ണടച്ചാല്‍ ഇരുട്ടാവുമോ? ഇല്ല. പിന്നെ എന്ത് ചെയ്യും? കണ്ണ് തുറന്നു നോക്കുക തന്നെ.
അതല്ലേ നമുക്കൊക്കെ പറ്റൂ.

Prasanna Raghavan said...

'ഈ കുഞ്ഞുങ്ങളൂടെ ആത്മദു:ഖം മനസ്സിലാകണമെങ്കിൽ നിങ്ങളും ആ പ്രായത്തിൽ സമാനമായ പരിതസ്ഥിതിയിൽ ഇതനുഭവിച്ചറിയണം. ജീവിതം ഒന്നല്ലേ ഉള്ളു എന്നു കരുതി; ഇങ്ങനെ ആസ്വദിക്കേണ്ടതുണ്ടോ സെലിബ്രിറ്റീസേ..:)'

അച്ചനുമമ്മയും പരസ്പരം തമ്മില്‍ സന്തോഷമില്ലാതെ ജീവിക്കുമ്പോഴും കുട്ടികള്‍ ഇതു തന്നെയല്ലേ അനുഭവിക്കുന്നത്. അചനുമമ്മയും ഒരുമിച്ചു ജീവിച്ചതു കോണ്ടു മാത്രം മക്കള്‍ക്കു സന്തോഷം കിട്ടുന്നുണ്ടോ?

Manoraj said...

ഇന്നത്തെ പത്രത്തിൽ ഒരു വാർത്ത കണ്ടു. നമ്മുടെ ഐഡിയ സ്റ്റാർ സിംഗറിലെ കോറിയോഗ്ര്ഫർ അബ്ബാസും അവിടെ പാടാൻ വന്ന കുട്ടിയും തമ്മിൽ വിവാഹം കഴിച്ചെന്നും വീട്ടുകാർ എതിർത്തെന്നും കോടതി അവരെ ഒരുമിപ്പിച്ചെന്നും. കാലം പോയി ഹരീഷേ

yousufpa said...

അതെ, കാലം പോയി.

പാവത്താൻ said...

അപ്പോ കുഞ്ഞുങ്ങളില്ലെങ്കില്‍ ആകാം അല്ലേ?
നിക്കറിടാതിരിക്കുമ്പോള്‍ എന്താ ഒരു സുഖം!!!!

ഷെരീഫ് കൊട്ടാരക്കര said...

ഹരീഷേ! സെലിബ്രിട്ടി മാത്രമല്ല ഇതു ആഘോഷിക്കുന്നതു; കൂടുതല്‍ കാണണമെന്നുള്ളവര്‍ കേരളത്തിലെ കുടുംബ കോടതി തിണ്ണകളില്‍ രാവിലെ 11 മണിക്കു വരിക. നമ്മുടെ രാജ്യം പോകുന്ന പോക്കേ!

കുഞ്ഞൂസ് (Kunjuss) said...

നമ്മുടെ സാംസ്കാരീകമൂല്യത്തകര്‍ച്ചയാണ് ഇതൊനോക്കെ കാരണം,കെട്ടുറപ്പുള്ള കുടുംബബന്ധങ്ങളില്‍ വളര്‍ന്നു വന്നവര്‍ എത്ര വലിയ സെലബ്രിറ്റിയായാലും ആ മൂല്യങ്ങളില്‍ അടിയുറച്ചു നില്‍ക്കും.

Vayady said...

ഒരു ദാമ്പത്യത്തിന്റെ വിജയത്തിനാവശ്യമായ ചില പ്രധാനഘടങ്ങളുണ്ട്. ആശയവിനിമയം, പരസ്പര വിശ്വാസം, സ്നേഹം, വിട്ടുവീഴ്ച എന്നിവ ഏറ്റവും പ്രധാനമാണ്‌. സ്നേഹവും, വിശ്വാസവും ഇല്ലാതെ വരുമ്പോള്‍ അവിടെ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നു. രണ്ടുപേരും ബോധപൂര്‍‌വ്വം ശ്രമിച്ചാല്‍ മാത്രമേ ഒരു ദാമ്പത്യം വിജയകരമാകൂ. ഒരുമ്മിച്ച് പോകാന്‍ ബുദ്ധിമുട്ടാണെങ്കില്‍ എന്തിന്‌ സ്വയം ശിക്ഷ അനുഭവിക്കണം? സമൂഹത്തെ പേടിച്ചും, പ്രത്യാഘാതങ്ങളെ ഭയന്നും പലരും അതിനു മുതിരാറില്ല. പക്ഷെ സെലിബ്രിറ്റികള്‍ക്ക് അത്തരം ഭയമില്ല. അതുകൊണ്ടാണ്‌ അവര്‍ നിക്കര്‍ മാറുന്നതു പോലെ ബന്ധങ്ങള്‍ മാറുന്നത്. സ്നേഹവും, വിശ്വാസവും ഇല്ലാതെ വരുമ്പോള്‍ അവസരം കിട്ടിയാല്‍ പുരുഷനും, സ്ത്രീയും വേലിച്ചാടും. പലപ്പോഴും സ്ത്രീകള്‍ ചാടുന്നത് ചതികുഴിയിലേക്കായിരിക്കും.

പൊറാടത്ത് said...

നിക്കര്‍ കീറി തുടങ്ങുമ്പോഴെങ്കിലും ഒന്ന് മാറ്റുന്നത് നല്ലതല്ലേ ഹരീഷേ.. :)

സജീ..യാത്രകള്‍ ഇങ്ങനെ തുടര്‍ന്നാല്‍ എങ്ങനെ സെലിബ്രറ്റി ആവാതിരിക്കും?!! :)

Jishad Cronic said...

പേരിനെങ്കിലും ഒരു സെലെബ്രിറ്റി ആയാല്‍ മതിയാരുന്നു.

lekshmi. lachu said...

vaayaadiyude vaakkukalodu poornnamaayum njaan yojikkunnu..hareesh..

ഹരീഷ് തൊടുപുഴ said...

ജിപ്പൂസ്..
അച്ചായാ..
അനിൽചേട്ടാ..
സമാ ഭായീ..
ബിനോയ് മാഷേ..
സുൾഫി..
എം. കേരളം ചേച്ചീ..
മനോ..
യൂസുഫ് ഭായീ..
പാവത്താൻ മാഷേ..
ഷെറീഫ് ക്കാ..
കുഞ്ഞൂസ് ചേച്ചീ..
വായാടി..
സതീഷേട്ടാ..
ജിഷാദ്..

അഭിപ്രായങ്ങളും എതിരഭിപ്രായങ്ങളും ഉന്നയിച്ച നിങ്ങളേവർക്കും എന്റെ നന്ദി അറിയിക്കട്ടെ..

അനിൽച്ചേട്ടാ..
രണ്ടു പേർക്കും സമ്മതമാണെങ്കിൽ നോ പ്രോബ്ലെം..
പക്ഷേ പങ്കാളിയെ മനപ്പൂർവ്വവും നിരന്തരമായും വെറുപ്പിക്കുന്ന ചെയ്തികളിലൂടെ നിരായുധയാക്കി ഈ അവസ്ഥയിലേക്കെത്തിച്ചല്ലാ എന്നു മാത്രം..!!

എം കേരളം ചേച്ചി ഉന്നയിച്ചതു പോലെ “അച്ചനുമമ്മയും പരസ്പരം തമ്മില്‍ സന്തോഷമില്ലാതെ ജീവിക്കുമ്പോഴും കുട്ടികള്‍ ഇതു തന്നെയല്ലേ അനുഭവിക്കുന്നത്“

അതും ഒരു കാര്യമാണ്.
പക്ഷേ..
മിക്കവാറും സെലിബ്രിറ്റീസിന്റെ കാര്യത്തിലും ഇതാണൊ കാരണം എന്നുള്ള സംശയമാണു ബാക്കി നിൽക്കുന്നത്. മറ്റൊരു മണമുള്ള പൂവ് കാണുമ്പോൾ ഇപ്പോഴുള്ളതിന്റെ ഏതു വിധേനയും ഉപേക്ഷിച്ച് റാഞ്ചിയെടുക്കുകയല്ലേ ഇവർ ചെയ്യുന്നത്. അല്ലാതെ എന്തെങ്കിലും കുടുംബപ്രശ്നങ്ങൾ കാരണമാണൊ ഇവർ മറ്റുള്ളവരെ തേടി പോകുന്നതും, വീണ്ടുമൊരു ബന്ധം തുടങ്ങുന്നതും.

ഷെറീഫ്ക്കാ..
സാധാരണ കുടുബങ്ങളിൽ നിന്ന് വിവാഹമോചനത്തിലെത്തുന്നവർക്കു അതിനു ആരോപിക്കാൻ വ്യക്തമായ ഒരു കാരണം കാണും. ഒന്നു കെട്ടി രണ്ട് കെട്ടി ഇപ്പോൾ മൂന്നാം കെട്ടും നടത്തി നടക്കുന്ന ഒരു പ്രസിദ്ധ ബോളിവുഡ് താരത്തിനു തന്റെ മുൻ ഇണകൾക്കെതിരേ ആരോപിച്ച് സ്വയം ന്യായീകരിക്കാൻ എന്താണാവോ കൈവശമുള്ളത്!!

വായാടി..
“ഒരുമ്മിച്ച് പോകാന്‍ ബുദ്ധിമുട്ടാണെങ്കില്‍ എന്തിന്‌ സ്വയം ശിക്ഷ അനുഭവിക്കണം?“

ഒരിക്കിലും അനുഭവിക്കണ്ടാ. പക്ഷേ; അതിനു ന്യായീകരിക്കത്തക്ക വ്യക്തവും അടിസ്ഥനപരവുമായ കാരണങ്ങൾ ഉണ്ടായിരിക്കണം.

jayanEvoor said...

ഇത് എത്രയോ പതിറ്റാ‍ണ്ടുകളായി പാശ്ചാത്യരാജ്യങ്ങളിൽ നടക്കുന്നു. ഇപ്പോൾ ഇവിടെയും ആയി എന്നു മാത്രം. രാജ്യം പുരോഗമിക്കുകയല്ലേ!
കൊച്ചുങ്ങളൊക്കെ പോയി തുലയട്ടെന്ന്!!

Vellayani Vijayan/വെള്ളായണിവിജയന്‍ said...

നമ്മുടെ ആര്‍ഷഭാരത സംസ്ക്കാരത്തിന് എന്ത് പറ്റി?ആലോചിക്കേണ്ട വിഷയമാണിത്.

sm sadique said...

നിക്കറ് മാറുമ്പോൾ നിക്കറ് കീറാതെ നോക്കുക.
അല്ലാതെന്ത് പറയാൻ.
പിന്നെ പറയാം, പാപം ചെയ്യാത്തവർ കല്ലെറിയരുത്….?
പാപികളും എറിയരുത്.
ഒടുക്കം ഞാൻ പറയും: അവരങ്ങനെ നിക്കറില്ലാതെ നടക്കട്ടെ.

Lathika subhash said...

ഹരീഷ്,
വളരെ ഗൌരവമായ ഒരു വിഷയം ഏറ്റവും കുറഞ്ഞ വാക്കുകളിൽ നന്നായി അവതരിപ്പിച്ചു. ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്തു. വിദേശികൾക്ക് കിട്ടാതിരുന്ന, കുടുംബ ബന്ധങ്ങളുടെ പവിത്രതയും സുഖവും നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു. കീറിയ വസ്ത്രം മറ്റാരും അറിയാത്ത വിധം തുന്നിയിരുന്നതുപോലെ, അന്നൊക്കെ കുടുംബ ബന്ധങ്ങളും ശിഥിലമാവാതെ ശ്രദ്ധിച്ചിരുന്നത് നമ്മുടെ സ്ത്രീകളായിരുന്നു.പക്ഷേ വയ്ക്കുക, വിളമ്പുക, മക്കളെ പ്രസവിക്കുക തുടങ്ങിയ ജോലികളായിരുന്നു അവർക്കന്ന് പ്രധാനമായുണ്ടായിരുന്നത്. ക്ഷമയും സഹനശക്തിയുമൊക്കെ അന്നവർക്കു കൂടുതലായിരുന്നു. കാലം മാറി, സ്ത്രീ എല്ലാ രംഗത്തും സജീവമായി. പഴയതുപോലെ വീട്ടിലെ കാര്യങ്ങളും മറ്റ് ഉത്തരവാദിത്തങ്ങളും എല്ലാം കൂടി ആയപ്പോൾ “പൂമുഖ വാതിലിൽ...പൂംതിങ്ക”ളാകുന്ന കാര്യത്തിന് അമാന്തം വന്നോ? സെലിബ്രിറ്റി ആയാലും അല്ലെങ്കിലും ഇതൊക്കെ പരസ്പരം സഹിക്കാനും മനസ്സിലാക്കാനും കഴിയുന്നിടത്ത് പ്രശ്നങ്ങൾ കുറവാണ്. അല്ലാത്തവർക്ക് ഒരുമിച്ചുള്ള ജീവിതം ദുസ്സഹമാകുന്നു. ഒരു വീട്ടിൽ അന്യരെപ്പോലെ കഴിയാനിഷ്ടമില്ലാത്തവർ പിരിയുന്നു. കുടുംബ ബന്ധങ്ങളുടെ സുഖം കിട്ടാതെ വന്ന ഒരു യുവാവോ യുവതിയോ എങ്ങനെയാണ് സ്വന്തം ദാമ്പത്യം ,വിട്ടുവീഴ്ച ചെയ്തും മക്കൾക്കു വേണ്ടി നിലനിർത്തുന്നത്? നമുക്കു കിട്ടാത്ത, നമുക്ക് അറിയാത്ത ഒന്ന് ആർക്കെങ്കിലും കൊടുക്കാനാവുമോ? ഹരീഷിനെപ്പോലെ ചിന്തിക്കുന്ന ചെറുപ്പക്കാർ ഇന്നും ഉണ്ടല്ലോ എന്നതു തന്നെ ആശ്വാസം.അനിൽ പറഞ്ഞതുപോലെയാണ് ഇന്നു പലരും ചിന്തിക്കുന്നത്.രണ്ട് പേർക്കും സമ്മതമാണെങ്കിൽ , ഒരു ബന്ധം വേണ്ടെന്നു വച്ച് മറ്റൊന്നു നോക്കുന്നു. അതും പരസ്യമായി. വിമർശകരെ ഭയമില്ലാതെയാണിതൊക്കെ. പൂന്താനം പറഞ്ഞതു പോലെ ‘അഗ്നിസാക്ഷിയായ ഭാര്യയെ സ്വപ്നത്തിൽ പോലും കാണാത്തവരെ’ ക്കുറിച്ചു ചിന്തിക്കുമ്പോൾ , കൊച്ചു കേരളത്തിലെ വിവാഹേതര ബന്ധങ്ങളുടെ കണക്കു കേൾക്കുമ്പോൾ...ഭാര്യയും മക്കളുമുള്ളവരുടെ രഹസ്യ വിവാഹങ്ങളെക്കുറിച്ചറിയുമ്പോൾ...നമുക്ക് ആരെ വിമർശിക്കാനാവും?

chithrakaran:ചിത്രകാരന്‍ said...

ആണായാലും പെണ്ണായാലും സെലിബ്രിറ്റി എന്നത് അത്ര നല്ല പണിയൊന്നുമല്ല. അത്രക്ക് ഉയരങ്ങളില്‍ ഓക്സിജനും ജീവിതവും കഷ്ടിയായിരിക്കും.രണ്ടും കാശുകൊടുത്തു വാങ്ങണം ! ഉയരത്തില്‍ കയറിയാല്‍ താഴത്തിറങ്ങലിനെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാകില്ല.
അപ്പോള്‍ കൃത്രിമജീവിതം സൂപ്പര്‍ മാര്‍ക്കെറ്റില്‍ നിന്നും
വാങ്ങി ഉപയോഗിക്കുകയേ നിവൃത്തിയുള്ളു.
സെലിബ്രിറ്റികള്‍ ഭൂമിയിലിറങ്ങുന്ന മനുഷ്യരാകണമെങ്കില്‍ സമൂഹത്തില്‍
ആരാധകര്‍ എന്ന വിഢികളായ അടിമകള്‍(ഭക്തര്‍) ഇല്ലാതാകണം. അതായത് ജനത്തിനു വിവരം വെക്കണം :)

Thommy said...

വളരെ നന്നായിരിക്കുന്നു

Manikandan said...

സൈന്യം എന്ന ചിത്രത്തില്‍ പ്രിയാരാമന്‍ ആടിത്തകര്‍ത്ത ഒരു പാട്ട് ഓര്‍മ്മവരുന്നു.

ബാഗീജീന്‍സും ടൊപ്പുമണിഞ്ഞ്
ടൌണില്‍ ചെത്തി നടക്കാന്‍
100സീസീ ബൈകും
അതിലൊരു പൂജാഭട്ടും വേണം
...........
...........
പാറിനടക്കും പക്ഷികളൊന്നും
വേളികഴിക്കാറില്ല
കൂടെയുറങ്ങാന്‍ മാര്യേജ് ആക്റ്റും
താലിയുമൊന്നും വേണ്ട

അതാ ഹരീഷേട്ടാ കാലം. ലിവിങ് ടുഗെതര്‍ എന്ന കാലം.

Umesh Pilicode said...

:-)

poor-me/പാവം-ഞാന്‍ said...

But I succeded in keeping away all these unwanted elements!!!

നാട്ടുകാരന്‍ said...

അസൂയ നന്നല്ല ഹരീഷേ :)
പണ്ടൊന്നു നാട്ടിലെ പള്ളിക്കൂടം പിള്ളേരേ ബ്ലോഗിലൂടെ നന്നാക്കാന്‍ ഇറങ്ങിയത്‌ ഓര്‍മ്മയുണ്ടല്ലോ അല്ലേ ?