Friday, July 30, 2010

സുപ്രധാന അറിയിപ്പ് @ ബ്ലോഗ് മീറ്റ്

സുഹൃത്തുക്കളേ,

വളരെ ഖേദപൂർവ്വമാണീ വിവരം നിങ്ങളെ അറിയിക്കുവാൻ ഉദ്ദേശിക്കുന്നത്. നമ്മുടെ ഈ വർഷത്തെ ബ്ലോഗ് മീറ്റ് തൊടുപുഴയിലെ ഇപ്പോഴത്തെ അന്തരീക്ഷത്തിൽ അനുവദിക്കാൻ സാധിക്കില്ല എന്നാണ് മേലധികാരികളിൽ നിന്നും അറിയുവാൻ സാധിച്ചത്. കുറച്ച് ദിവസങ്ങളായി ഈ വിവരം നമുക്ക് ലഭിച്ചിട്ട്. ആയതിനാൽ ടി. മീറ്റിന്റെ വെന്യൂ തൊടുപുഴയിൽ നിന്നും മാറ്റിയതായി ഇതിനാൽ അറിയിക്കട്ടെ.

മീറ്റിന്റെ തുടർന്നുള്ള കാര്യങ്ങൾ പാവപ്പെട്ടവൻ അദ്ദേഹത്തിന്റെ ബ്ലോഗിലൂടെ മൂന്നു ദിവസത്തിനുള്ളിൽ അറിയിക്കുന്നതായിരിക്കും എന്നു കൂടി ഇതിനാൽ അറിയിക്കട്ടെ.


ഹരീഷ് തൊടുപുഴ

30 comments:

krishnakumar513 said...

എങ്ങോട്ടേക്കാണു ഹരീഷ് മാറ്റിയിരിക്കുന്നത്?

ഹരീഷ് തൊടുപുഴ said...

എർണാകുളത്തേക്ക്..

വൈറ്റിലയിൽ
ഒരു 3 സ്റ്റാർ ഹോട്ടെലിലേയ്ക്ക്..

നാളെ ബുക്ക് ചെയ്യും..
പെർമിഷൻ
നാളെ എടുക്കണം..
അതിനു ശേഷം..

എല്ലാം ഭംഗിയാവുമെന്നു കരുതുന്നു..

lakshmi. lachu said...

നല്ലത്..എന്‍റെ അഭിപ്രായത്തില്‍ ഈ തിയ്യതി മാറ്റ്ന്നത് നല്ലതായിരിക്കും
എന്ന് തോന്നുന്നു.ആഗസ്റ്റ്‌ പതിനഞ്ചു അടുതതുകൊണ്ട് വളരെ കര്‍ശന
നിരീക്ഷണത്തിലാകും..ഇതെന്റെ മാത്രം അഭിപ്രായം.

മുരളിക... said...

സ്ഥലം മാത്രമാണോ മാറ്റുന്നത്?
തീയതി മാറുന്നത് പരിഗണയില്‍ ഉണ്ടോ?
മറ്റു കാര്യങ്ങള്‍ നേരത്തെ നിശ്ചയിച്ചത് പോലെ തന്നെ ആണോ?

Sankar said...

തീയതിക്ക് മാറ്റം ഉണ്ടോ ???

Sankar said...
This comment has been removed by the author.
jayanEvoor said...

അതു സാരമില്ല.
വൈറ്റില(എറണാകുളം) തന്നെ കൂടുതൽ ആളുകൾക്കു സൌകര്യം.

അപ്പോ വൈറ്റില കാണാം!

lijeesh k said...

വൈറ്റിലയാണെങ്കില്‍ ഞാനുമുണ്ടാവും..

സജി said...

പാവപ്പെട്ടവന്‍ വിണ്ടും മൂഷിക സ്ത്രീ ആയോ..?

ജിക്കു|Jikku said...

ട്രാക്ക്

ഇ.എ.സജിം തട്ടത്തുമല said...
This comment has been removed by the author.
ഇ.എ.സജിം തട്ടത്തുമല said...

തുടർന്നുള്ള വിവരങ്ങൾ അറിയിക്കുമല്ലോ! നല്ല ആലോചനകൾ ഉണ്ടാകണം. തീയതിയൊക്കെ അല്പം അങ്ങോട്ടോ ഇങ്ങോട്ടോ മാറ്റിയാലും മീറ്റ് ഗംഭീരമാ‍കണം. സ്ഥലം എറണാകുളം യാത്രയ്ക്ക് കൂടുതൽ സൌകര്യം തന്നെ!

മത്താപ്പ് said...

@ ജയന്‍ ഏവൂര്‍.
അതന്നെ.....
ഞാന്‍ ഉള്ള ശക്തി മുഴുവന്‍ വച്ചു പിന്‍താങ്ങുന്നു........

കാന്താരിക്കുട്ടി said...

ഞാൻ പിൻവാങ്ങുന്നു.തൊടുപുഴയുടെ പ്രകൃതി ഭംഗി വൈറ്റിലയിൽ കിട്ടുമോ ??ആശംസകൾ

കാന്താരിക്കുട്ടി said...

Tracking !

പൊറാടത്ത് said...

കൂടുതല്‍ വിവരങ്ങള്‍ അറിയട്ടെ. തീയതി മാറ്റിയാല്‍ പിന്നെ എന്റെ കാര്യം സംശയമാകും.

sherriff kottarakara said...

സ്ഥലം മാറ്റിയാലും തീയതി മാറ്റരുതേ! പല പരിപാടികളും ഇതിനെ തുടര്‍ന്നു മാറ്റേണ്ടി വരുന്നു. അതേ പോലെ ആഗസ്റ്റ് 10 നു ശേഷം റംസാന്‍ വ്രതം ആരംഭിക്കുമെന്നു തോന്നുന്നു.ആഗസ്റ്റ് 10നു മുമ്പായാലും തരക്കേടില്ലയിരുന്നു.ഏതായാലും മറ്റുള്ളവരുടെ സൌകര്യങ്ങളും നോക്കി യുക്തമായതു ചെയ്യുക. എന്റെ വ്യക്തിപരമായ അഭിപ്രായം പറഞ്ഞു എന്നേ ഉള്ളൂ ; ഭൂരിപക്ഷ തീരുമാനത്തിനു വഴങ്ങുന്നു.
ഓ.ടൊ. അധികാരികളെ കാര്യം പറഞ്ഞു മനസ്സിലാക്കിയോ? നിരുപദ്രവകാരികളായ കുറച്ചു ആത്മാക്കളാണു കൂട്ടം കൂടുന്നതെന്നും ഒരു ഭീകരുമല്ലെന്നും അവര്‍ക്കു മനസ്സിലായില്ലേ? തലസ്ഥാനത്തു പോയി ശ്രമിച്ചാല്‍ നടക്കില്ലേ?

യൂസുഫ്പ said...

ബൂലോഗരെ,
ഹരീഷ് പറഞ്ഞത് പോലെ പ്രയാസകരമാണ്‌ തൊടുപുഴയിലെ മീറ്റ്. ആ ഭംഗിയേറിയ സ്ഥലം വിട്ട് മറ്റൊരിടത്തേക്ക് മാറ്റുകയെന്നത് ആലോചിക്കാൻ പോലും വയ്യായിരുന്നു. ഒരു വേള മീറ്റ് വേണ്ട എന്നുവരെ തീരുമാനിച്ചതായിരുന്നു ഞങ്ങൾ.പാവപ്പെട്ടവന്റെ സർവ്വ പിന്തുണയോടെ ഈ മീറ്റ് ആഗസ്റ്റ് 8 ന്‌ തന്നെ നടകും.തൃശ്ശൂരിലേക്ക് മാറ്റാനായിരുന്നു ഉദ്ദേശിച്ചിരുന്നത്.എന്ത് കൊണ്ടോ കൊച്ചിയായിരിക്കും നല്ലതെന്ന് കരുതി കൂടാൻ ഒരിടം തേടിയപ്പോൾ തരക്കേടില്ലാത്ത ഒരു സ്ഥലം കിട്ടിയിട്ടുണ്ട്. നാളെ അത് ബുക്ക് ചെയ്യും.വിശദവിവരങ്ങൾ പാവപ്പെട്ടവൻ അറിയിക്കും.മീറ്റ് വിജയിപ്പിക്കുവാൻ ദൈവത്തിനോട് പ്രാർഥിക്കുക.

ജയ്ഹിന്ദ്.

purakkadan said...

വൈറ്റില ആണെങ്കില്‍ എനിക്കു കുറെക്കൂടെ സൌകര്യമായി.. തീയതിക്കു മാറ്റമുണ്ടോ എന്നും വേദി എവിടെയാണെന്നും അറിയിക്കുക..

പാവത്താൻ said...

വൈറ്റിലയെങ്കില്‍ വൈറ്റില....തീര്‍ച്ചയായും എല്ലാം ഭംഗിയാകും.

Manoraj said...

meet anne divasam thanne natakkum. athalle athinte sari. ernakulath kanam

junaith said...

Logo eppozhaa maattunne ;-)

അലി said...

എവിടെയാണെങ്കിലും മീറ്റ് ഭംഗിയായി നടക്കട്ടെ എന്നാശംസിക്കുന്നു.

ഒരു സംശയം.
>>മീറ്റിന്റെ തുടർന്നുള്ള കാര്യങ്ങൾ പാവപ്പെട്ടവൻ അദ്ദേഹത്തിന്റെ ബ്ലോഗിലൂടെ മൂന്നു ദിവസത്തിനുള്ളിൽ അറിയിക്കുന്നതായിരിക്കും എന്നു കൂടി ഇതിനാൽ അറിയിക്കട്ടെ.<<

മീറ്റിനായി തുടങ്ങിയ ബ്ലോഗ് എവിടെ?

അലി said...

എവിടെയാണെങ്കിലും മീറ്റ് ഭംഗിയായി നടക്കട്ടെ എന്നാശംസിക്കുന്നു.

ഒരു സംശയം.
>>മീറ്റിന്റെ തുടർന്നുള്ള കാര്യങ്ങൾ പാവപ്പെട്ടവൻ അദ്ദേഹത്തിന്റെ ബ്ലോഗിലൂടെ മൂന്നു ദിവസത്തിനുള്ളിൽ അറിയിക്കുന്നതായിരിക്കും എന്നു കൂടി ഇതിനാൽ അറിയിക്കട്ടെ.<<

മീറ്റിനായി തുടങ്ങിയ ബ്ലോഗ് എവിടെ?

ഒറ്റവരി രാമന്‍ said...

ഞാന്‍ ഷുവര്‍ ലിസ്റ്റില്‍ നിന്നും പിന്‍വലിയുന്നു. പക്ഷെ ശ്രമിക്കും

sm sadique said...

അതു സാരമില്ല.
വൈറ്റില(എറണാകുളം) തന്നെ കൂടുതൽ ആളുകൾക്കു സൌകര്യം
ഡോക്റ്റർ സാറിന്റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു

പാവപ്പെട്ടവന്‍ said...

ഇവിടെ വരുന്നവര്‍ ദയവായി എന്റെ പോസ്റ്റില്‍ കൂടി പോകണം അവിടെ മീറ്റിന്റെ പുതിയ വിവരങ്ങള്‍ കാണാം മീറ്റ് എറണാകുളത്തേക്ക് മാറ്റുന്നു

Areekkodan | അരീക്കോടന്‍ said...

പാവപ്പെട്ടവന്‍ said...

ഇവിടെ വരുന്നവര്‍ ദയവായി എന്റെ പോസ്റ്റില്‍ കൂടി പോകണം അവിടെ മീറ്റിന്റെ പുതിയ വിവരങ്ങള്‍ കാണാം മീറ്റ് എറണാകുളത്തേക്ക് മാറ്റുന്നു

ഒരു ലിങ്ക് കൊടുത്തുകൂടേ പാവപ്പെട്ടവനേ?

പാവപ്പെട്ടവന്‍ said...
This comment has been removed by the author.
കൊട്ടോട്ടിക്കാരന്‍... said...

തീയതി മാറ്റുന്നതിനോട് അഭിപ്രായമില്ല.
ആഗസ്റ്റ് എട്ടു തന്നെയായിരിയ്ക്കും നല്ലത്. എല്ലാവരും ആ തീയതിയ്ക്കനുസരിച്ച് കാര്യങ്ങള്‍ തീരുമാനിച്ചിട്ടുണ്ടാവും. മാത്രമല്ല റംസാന്‍ അടുത്തുവരുന്നതിനാല്‍ പലര്‍ക്കും അസൌകര്യവുമാവും. തീയതി മാറ്റാതിരിയ്ക്കുന്നതു തന്നെയാണു നല്ലത്.