Monday, October 18, 2010

പ്രകാശനം @ കായങ്കുളം സൂപ്പെർഫാസ്റ്റ് !!




പ്രകാശനവേദിയായ കരിമുട്ടത്തമ്മയുടെ തിരുനടയിലേക്ക്..
ചെറുതായി മഴ ചാറുന്നുണ്ടായിരുന്നു..



അത്യപൂർവ്വമായ കാഴ്ച !!
ആലിലകളൂമായി സല്ലപിക്കുന്ന ഒരു പറ്റം തുമ്പികൾ..!!


ഇളം പച്ചനിറത്തിൽ കാണുന്ന ഇവളൂടെ പേരു ഞാൻ മറന്നു..
ആലിൻ കുരുക്കൾരുചിയോടെ ഭക്ഷിച്ചു കൊണ്ട്..



ഇതാണു നമ്മുടെ കഥാനായകൻ..!!
“പുന്നെല്ലു കണ്ട എലിക്കുഞ്ഞിന്റെ“ പഴേ ലുക്കൊക്കെ മാറി കെട്ടോ..ഹിഹിഹി


ന്റെ; പൊന്നണ്ണാ..
തെളിയിച്ചോടത്തു തന്നെയാണൊ വീണ്ടൂം..
വേഗാട്ടെ.. ന്നിട്ട് വേണം പ്രസാദം കഴിക്കാൻ..


ഒരു ചെറിയ വിറയൊക്കെ ഉണ്ടെന്നു തോന്നുന്നു..!!


അമ്പലത്തിന്റെ ചുറ്റുമതിലിനുള്ളിലെ..
പരിപാവനമായ പൂഴിമണലിൽ..
ആദ്യാക്ഷരങ്ങൾ കുറിക്കുന്ന കുരുന്നുകൾ..


സശ്രദ്ധം ശ്രവിക്കുന്ന സദസ്യരിലൊരു ചങ്ങാതി..


പഥികനും കൊട്ടോട്ടിയും..



നമ്മുടെ കുട്ടീടെയല്ലേ..!!
കേട്ടുകളയാം..


ചിന്താമഗ്നനായി ജയൻ ഡോക്ടർ..


വല്ലഭനു പുല്ലും ആയുധം..!!


‘കൂലങ്കഷമായ’ നർമ്മ സംഭാഷണങ്ങളീലേക്ക്..


ലവടെ ഒരുത്തനൊരു തോട്ടിക്കോലും പിടിച്ചിരിപ്പൊണ്ട്..
ഇരിപ്പു കണ്ടാൽ ലവനു മാത്രേ ഇതൊക്കെ നടക്കൂ എന്നൊരു വിചാരമാ..
നീ..
നോക്കെടാ..ഇതാണു ഷട്ടെർബട്ടെൺ..
ഹല്ല പിന്നെ..!!


സഹൃദ സംഭാഷണങ്ങളിലൂടേ..


നന്ദൂസ്..!!


ഇവനെ കൊറേ നാളായി ഞാൻ നോക്കിവെച്ചിരിക്കുവായിരുന്നു..
ചെറായിയിൽ വെച്ച് കണ്ടപ്പോൾ.. മുതൽ


അങ്ങിനെ..ഞാനും



ചിരി ആരോഗ്യത്തിനു അത്യുത്തമം.. എന്നാ !!


മേയ്ഡ് 4 ഈച്ച് അദെർ..!!


അമ്പലക്കുളത്തിന്റെ അടുത്തൂന്നു കിട്ടീതാ ഈ സുന്ദരിക്കുട്ടിയെ..
ലവളെ എവിടെ വെച്ചു കണ്ടാലും ഞാൻ നൊസ്റ്റി അടിക്കും !


ഇനിയും തിരികെ വരുമെന്ന പ്രതീക്ഷയോടെ..
പിരിയുന്നു..നാം

43 comments:

ഹരീഷ് തൊടുപുഴ said...

കായങ്കുളം സൂപ്പെർഫാസ്റ്റിന്റെ പ്രകാശനചടങ്ങുകളിലെ ചില അവിസ്മരണിയമായ മുഹൂർത്തങ്ങളീലൂടെ..

poor-me/പാവം-ഞാന്‍ said...

അടിച്ചോട്ടെ ഞാനൊരു തെങിന്‍ കായ്..
നന്ദഞിക്ക് പരിചയമില്ലാത്ത ഞാന്‍ ഒന്നു ശ്രമിച്ചു നോക്കട്ടെ!!!
കായത്തിനു ആശംസകള്‍

Ashly said...

ആഹ...ആഹഹ....

Manju Manoj said...

നല്ല ചിത്രങ്ങള്‍ ഹരീഷ്.... അരുണ്‍ നു ആശംസകള്‍... പടം എടുത്ത ഹരീഷിനും

കുഞ്ഞന്‍ said...

ഹരീഷ് ഭായ്.. എല്ലാവിധ ആശംസകൾ പാസ് ചെയ്യൂ അരുണിന്..ആ പ്രകാശന ചടങ്ങിന്റെ പടങ്ങൾ എവിടെ..?എന്നാലും എന്നെക്കൂടി വിളിക്കായിരുന്നു..ഞാനിപ്പൊ ദേ ഇവിടെയൊക്കെയുണ്ടെട്ടൊ..9447186957..

Unknown said...

നല്ല ചിത്രങ്ങള്‍. ആശംസകള്‍ അരുണ്‍ ആന്‍ഡ്‌ ഹരീഷ്!!

Unknown said...

കിടു

Rakesh R (വേദവ്യാസൻ) said...

ചിത്രങ്ങളെല്ലാം അടിപൊളി, പ്രത്യേകിച്ച് ഞങ്ങളുടെ (കി കി കി):)

പരിപാടി വളരെ ഗംഭീരമായിരുന്നു, ബൂലോക സുഹൃത്തുക്കളുമായി കൂടാന്‍ പറ്റിയതിന്റെ സന്തോഷം വേറെയും :)

Appu Adyakshari said...

അതു ശരി, അപ്പോ ഒരു ചെറിയ ബ്ലോഗ് മീറ്റ് തന്നെ ആയിരുന്നുഅല്ലേ.....വീടിനടുത്തുവച്ച് നടന്ന ഒരു മീറ്റ് :-(

മുള്ളൂർക്കാരൻ ഫോട്ടോഗ്രാഫറായി തിളങ്ങുന്നുണ്ട് :-) പരിചയക്കാരെ എല്ലാവരെയും (കൊണ്ടോട്ടി, നന്ദൻ, ബായക്കോടൻ, ഹരീഷ് (തീരെ മെല്ലിച്ചുകേട്ടോ) ഷാജി, ജോ, അരുൺ, എല്ലാവരേയും കണ്ടതിൽ പെരുത്ത് സന്തോഷം... അരുണിനു ആശംസകൾ.

വാഴക്കോടന്‍ ‍// vazhakodan said...

കായങ്കുളം സൂപ്പെർഫാസ്റ്റിന്റെ പ്രകാശനചടങ്ങുകളിലെ ചില അവിസ്മരണിയമായ മുഹൂർത്തങ്ങളീലൂടെ..!!!!

എന്റെ കഴുത്തില്‍ പിടിച്ചതും അവിസ്മരണിയമായ മുഹൂർത്തമാണല്ലേ??
ഹി ഹി ഹി കലക്കി :)

ബിന്ദു കെ പി said...

ചിത്രങ്ങൾക്ക് നന്ദി ഹരീഷ്....
അരുണിന് ആശംസകൾ....

ചെലക്കാണ്ട് പോടാ said...

പഥികനും വേദവ്യാസനും എല്ലാരും എത്തിയിരുന്നു ല്ലേ....

ആശംസകള്‍

ഉടന്‍ കോപ്പി കൈയ്യിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു....

ശ്രീ said...

ആശംസകള്‍, അരുണ്‍.

നന്നായി, ഹരീഷേട്ടാ...

mini//മിനി said...

superfast ഫോട്ടോകൾ വളരെ ഇഷ്ടപ്പെട്ടു.

Unknown said...

ചിത്രങ്ങളെല്ലാം നന്നായി എങ്കിലും ചില ചിത്രങ്ങള്‍ വ്യക്തമായില്ല, പ്രത്യകിച്ചും ചടങ്ങ് ഉത്ഘാടനം ചെയ്യുന്നയാളെ (വിളക്ക് കൊളുത്തുന്നത്)തല കാണുന്നില്ല!

yousufpa said...

നമ്മുടെ വാഴയുടെ വായ്താരി എന്തേ ഒപ്പിയില്ല?.

ജോ l JOE said...

ഒരു ചെറിയ വിറയൊക്കെ ഉണ്ടെന്നു തോന്നുന്നു..!!

ആര്‍ക്കു ? ഗണപതിക്കാ .....

പറഞ്ഞു ഒപ്പിച്ചതിന്റെ പാട് എനിക്കെ അറിയൂ....ചെറുതല്ല, വലുതായിട്ട് തന്നെയാ വിറച്ചേ.... :)

ഒരു യാത്രികന്‍ said...

നന്നായി ചിത്രങ്ങള്‍. അരുണിന് ആശംസകള്‍ .......സസ്നേഹം

ആളവന്‍താന്‍ said...

ആഹാ.... അപ്പൊ എല്ലാരും ഉണ്ടായിരുന്നു എന്ന് ചുരുക്കം. കൊള്ളാം. പിന്നെ ആ നന്ദേട്ടന്റെ തല എന്താ ആകെ ഇടിച്ചു താഴ്ത്തിയ പോലെ. പുതിയ മുഖമാ?!!

Irshad said...

തിരുവനന്തപുരത്തുനിന്നും ധനേഷ് എത്തിയിട്ടു ഒന്നിച്ചു പോകാന്‍ കാത്തിരുന്നു ആദ്യം വൈകി. എത്ര വൈകിയാലും എന്റെ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചിട്ടേ ഇറങ്ങൂ എന്ന അവന്റെ നിര്‍ബന്ധത്താല്‍ വീണ്ടും വൈകി (ധനേഷ് ഉടനൊന്നും ഇവിടെ എത്തി നോക്കില്ലെന്ന വിശ്വാസത്തില്‍). ഒടുവില്‍ ധൃതിയില്‍ പുറപ്പെട്ടപ്പോള്‍ ക്യാമറ മറന്നു. ക്യാമറ എടുക്കാതെ പോയതിന്റെ വിഷമത്തിലായിരുന്നു ഞാന്‍ ഇതുവരെ. ഇതു കണ്ടപ്പോള്‍ അതു മാറിക്കിട്ടി.

നന്ദി ഹരീഷ്ജി. നന്ദി.

jayanEvoor said...

കൊള്ളാം പടങ്ങൾ!

ഞാനും ഇട്ടിട്ടുണ്ട് ഒരു പോസ്റ്റ്.

കായംകുളം സൂപ്പർഫാസ്റ്റ് റോഡിലിറക്കി!
http://jayanevoor1.blogspot.com/

എല്ലാർക്കും അങ്ങൊട്ടും സ്വാഗതം!

നിസ്സാരന്‍ said...

ശരിക്കും പുസ്തകം പ്രകാശിപ്പിച്ചോ ?

.. said...

ഹരീഷേട്ടന്‍ ഭയങ്കരമായി വണ്ണം വെക്കുകയാണ് എന്ന് തോന്നുന്നല്ലോ?എന്തൊരു കഴിപ്പാ?

Manoraj said...

ആ പുസ്തകത്തിന്റെ ഒരു പടം കൂടെയാവാമായിരുന്നു. പിന്നെ നന്ദന്റെ തലക്കിതെന്ത് പറ്റി??? പനി പിടിച്ചാല്‍ തലക്കടിക്കും എന്ന് ഇപ്പോള്‍ മനസ്സിലായി :)

krish | കൃഷ് said...

ഇതിന്റെയിടയിൽ പ്രകാശനവും നടന്നുകാണുമെന്ന് കരുതുന്നു. :)

ചാണ്ടിച്ചൻ said...

കൊള്ളാം...അടിപൊളി ഫോട്ടോകള്‍...ശരിക്കും മിസ്സായി ഈ പ്രകാശന ചടങ്ങ്...

ഷെരീഫ് കൊട്ടാരക്കര said...
This comment has been removed by the author.
ഷെരീഫ് കൊട്ടാരക്കര said...
This comment has been removed by the author.
Kiranz..!! said...

സത്യത്തിൽ ലോകത്തൊരു കുഞ്ഞുങ്ങളും അറിയാതെ ഞാൻ എല്ലാം കണ്ടു.മുള്ളൂർ&വട്ടപ്പറമ്പ് ബ്രദേഷ്സിന്റെ ലൈവ് ഇന്റർനെറ്റ് വീഡിയോ ഇല്ലോളം താമയ്ച്ചാലും ശബ്ദം കിറുകൃത്യമായിരുന്നു.ജോയുടെ അതിഫീകരമായ സീരിയൽ പ്രഖ്യാപനങ്ങളും പിന്നെ ഏവൂരാൻ ഡോക്റ്റർ,വാഴ എന്നിവരുടെ ആശംസകളും അരുണിന്റെ മറുപടിയും എല്ലാം.

നമ്മുടെ ബൂലോകത്തിൽ കായംകുളത്തിന്റെ പൊന്നോമനപ്പുത്രൻ അരുണിനെക്കാണാൻ നാട്ടുകാർ തിക്കിത്തിരക്കുന്നു എന്നൊക്കെ കണ്ടപ്പോൾ കർത്താവെ പ്രസംഗത്തിൽ മുഴുവൻ നാട്ടുകാരുടെ മുന്നിൽ ബ്ലോഗ് അതാണ് ഇദാണു കോപ്പാണ് എന്നൊക്കെ അണ്ണന്മാർ അടിച്ച് കേറ്റിക്കളയും എന്ന് പേടിച്ചെങ്കിലും എല്ലാവരും വളരെ മിതത്വം പാലിച്ചു.അതിനു ഒരു സ്പെഷേൽ കയ്യടി:).പുസ്തകപ്രകാശനം ഒരു റിപ്പോർട്ട് എന്നൊരു പോസ്റ്റ് വന്നിരുന്നെങ്കിൽ അവിടിടാർന്ന് ഈ കമന്റ് :) ആ ഇനിയിപ്പോ പോത്തശ്ശേരിൽ ഹരീഷണ്ണൻ പിടി :)

ബൈദവേ..ഫോട്ടോയിൽ..ഗൾഫ് ഗേറ്റുകാർ വട്ടമിട്ട് പറക്കാൻ സാധ്യതയുള്ള ഒന്ന് രണ്ട് സുന്ദരൻ തലകൾ ചാച്ചൻ കാണുന്നുണ്ട് .അവർ ബിവെയറേ :)

Muralee Mukundan , ബിലാത്തിപട്ടണം said...

അപ്പോൾ ഈ പ്രകാശന ചടങ്ങ് ഒരു കുഞ്ഞ് ബുലോഗ മീറ്റായി മാറി അല്ലേ...
എഴുത്തിൽക്കൂടി മാത്രമല്ല നല്ല പടങ്ങളിൽ കൂടിയും നല്ലൊരു വിശകലനം നടത്താം എന്ന് തെളിയിച്ചിരിക്കുന്നു ഹരീഷ്
അഭിനന്ദനങ്ങൾ...

Vayady said...

അരുണിന്‌ അഭിനന്ദങ്ങള്‍.

ഫോട്ടോസ് എല്ലാം നന്നായിട്ടുണ്ട്. ഏറ്റവും ഒടുവില്‍ അമ്പലകുളത്തിനടുത്തു നിന്നും കിട്ടിയ പൂവിന്റെ ഫോട്ടോ ഇഷ്ടമായി. ഹരീഷിനു നന്ദി.

Unknown said...

ഹരീഷേ ഒരു ഓഫ് :

ഷെരീഫ് മാഷേ , ജിമെയിലില്‍ നിന്ന് മറുമൊഴിയിലെ കമന്റുകള്‍ വായിക്കുമ്പോള്‍ ഞാന്‍ അന്തം വിട്ടുപോയി. അങ്ങനെയാണ് ഇവിടെ എത്തിയത്. കമന്റ് പബ്ലിഷ് ആയിക്കഴിഞ്ഞാല്‍ നമ്മുടെ കമന്റിന് താഴെ ഡിലീറ്റ് ബട്ടണ്‍ ഉണ്ടാകും. അതില്‍ ക്ലിക്ക് ചെയ്ത് നമ്മുടെ കമന്റ് ഡിലീറ്റ് ചെയ്യാം. കമന്റ് എഴുതിയ ആള്‍ക്കും ബ്ലോഗിന്റെ ഉടമയ്ക്കും മാത്രമേ ഈ ഡിലീറ്റ് ബട്ടണ്‍ കാണുകയുള്ളൂ. അപ്പോള്‍ ഡിലീറ്റ് ചെയ്തില്ലെങ്കിലും പിന്നെയും താങ്കളുടെ ഐഡിയില്‍ ലോഗിന്‍ ചെയ്തിട്ട് വീണ്ടും കമന്റ് എഴുതിയ ബ്ലോഗില്‍ പോയാല്‍ അപ്പോഴും അവിടെ ഡിലീറ്റ് ബട്ടണ്‍ കാണാന്‍ കഴിയും. താങ്കള്‍ക്ക് ഇപ്പോഴും ആ കമന്റ് ഡിലീറ്റ് ചെയ്ത് പകരം കമന്റിന്റെ ആദ്യഭാഗം മാത്രം വീണ്ടും ഇവിടെ പബ്ലിഷ് ചെയ്യാന്‍ കഴിയും എന്നാണ് എനിക്ക് തോന്നുന്നത് :)

ചാര്‍ളി (ഓ..ചുമ്മാ ) said...

അതു ശരി..
ജയേട്ടന്റെ പോസ്റ്റില്‍ ഇതിനാണേലല്ലേ ആകാശത്തെക്ക് പുട്ടുകുറ്റിം തള്ളി നിന്നേ..
ഞാനോര്‍ത്തു ആലിന്കാ പഴുത്തപ്പോ..

ഷെരീഫ് കൊട്ടാരക്കര said...

ഹരീഷേ! എനിക്കും ഒരു ഓഫ്.
പ്രിയ കെ.പി.എസ്. താങ്കള്‍ പഠിപ്പിച്ച പാഠത്തിനു നന്ദി. കമ്പ്യൂട്ടറില്‍ ഞാന്‍ ഇപ്പോഴും ശിശു ആണു. താങ്കളുടെ നിര്‍ദ്ദേശവും പൂര്‍ണമായി മനസിലാകാത്തതിനാല്‍ ഫോണില്‍ കൊട്ടോടിക്കാരന്റെ സഹായം തേടി താങ്കളുടെ നിര്‍ദ്ദേശം വായിച്ചു കേല്‍പ്പിച്ചു..ആ ചങ്ങാതി താഴെ ഇരിക്കുന്ന ബക്കറ്റിന്റെ കാര്യം പറഞ്ഞു തന്നു.അതില്‍ ക്ലിക്ക് ചെയ്തു കാര്യം ഖുശി ആയി.
പ്രിയ ഹരീഷ്! ഇങ്ങിനെ ഒരു പരിപാടി ഉണ്ടായിരുന്നെങ്കില്‍ ഒന്നു ബ്ലോഗിയാല്‍ വളരെ നന്നായേനെ. നിങ്ങളെക്കാളും മനസിനു ചെറുപ്പം ഉള്ളതിനാല്‍ ഈ വക പരിപാടികള്‍ ഒഴിവാക്കാറില്ല.എന്തു തിരക്കായാലും സമയം കണ്ടെത്തി ഓടി എത്തും. ഏതായാലും കായംകുളം സൂപ്പര്‍ ഫാസ്റ്റ് നിരത്തിലിറക്കിയ ഡോക്റ്റര്‍ ജയന്‍ ഏവൂരിനും അതിന്റെ പോട്ടം പിടിച്ച ഹരീഷിനും ഭാവുകങ്ങള്‍ .കൂട്ടത്തില്‍ അരുണിനു അഭിനന്ദനങ്ങളും ആശംസകളും..പിന്നെ ഹരീഷിനു വണ്ണം വെക്കുന്നതില്‍ ശക്തിയായി പ്രതിഷേധവും അറിയിക്കുന്നു.

siya said...

ഫോട്ടോയും ,വിവരണവും എല്ലാം കൂടി പോസ്റ്റ്‌ അടിപൊളി ആയി .നന്ദി .

അരുണ്‍ കരിമുട്ടം said...

ഹരീഷേട്ടാ, ചെറായിലെ ഫോട്ടോ പോലെ പണി തരാഞ്ഞതിനു ആദ്യം നന്ദി :)
പിന്നെ ഈ പോസ്റ്റിനും, വന്നതിനും, വിജയിപ്പിച്ചതിനും...
:)

പാവത്താൻ said...

നല്ല ചിത്രങ്ങള്‍.അരുണിന് ആശംസകള്‍

ഒഴാക്കന്‍. said...

ഒന്നവിടെ വന്നില്ലാലോ എന്ന് തോന്നിപോയ നിമിഷങ്ങള്‍

shaji.k said...

ഹരീഷ് ഭായ്‌ ഫോട്ടോകള്‍ പങ്കുവെച്ചതിനു താങ്ക്സ് കായംകുളതിനും അഭിവാദ്യങ്ങള്‍.

മൈയ്ട് 4 ഫോര്‍ ഈച് അദര്‍, ആ ഫോട്ടോയില്‍ ഉള്ളവരെ നല്ല പരിചയം തോന്നുന്നു അവര്‍ക്ക് ബ്ലോഗുണ്ടോ ? അവര്‍ തൃശൂര്‍കാരാണോ?

nandakumar said...

:)
good pics

Thnx

Manikandan said...

കായംകുളം സൂപ്പർഫാസ്റ്റിനും പ്രസാധകർക്കും അരുണിനും ആശംസകൾ. ഹരീഷേട്ടാ ചിത്രങ്ങൾക്ക് പ്രത്യേകം നന്ദി. പൂജയെടുപ്പിന്റെ ചില പരിപാടികൾ ഉണ്ടായതിനാൽ അവിടെ എത്തിച്ചേരാൻ സാധിച്ചില്ല.

കിത്തൂസ് said...

അരുണ്‍ ഭായ്‌, എല്ലാ ആശംസകളും. വേദവ്യാസനും ധനേഷും വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നു. ബുക്ക്‌ കാണാനും അവതാരിക വായിക്കാനും പറ്റി. നന്നായിട്ടുണ്ട്.

Micky Mathew said...

കൃതി പബ്ലികേഷന്റെ "മൌനത്തിനപ്പുറത്തേക്ക്" എന്ന കഥാസമാഹാരത്തിന്റെ പ്രകാശനച്ചടങ്ങിന്റെ ഫോട്ടോകള്‍ ഇവിടെ സന്ദര്‍ശിക്കാവുന്നതാണ് .