Tuesday, October 19, 2010

"മൌനത്തിനപ്പുറത്തേക്ക്” @ പുസ്തകപ്രസാധനം !!

സുഹൃത്തുക്കളേ,

പുസ്തകപ്രസാധന സം‌രഭത്തെ കുറിച്ച് ഒരു പോസ്റ്റ് ഇട്ടിരുന്നത് ഓര്‍മ്മയുണ്ടാവുമല്ലോ.. ആവേശകരമായ പ്രതികരണമാണ്‌ നമ്മുടെ ഈ സം‌രംഭത്തിന്‌ ബൂലോകത്ത് നിന്നും ലഭിച്ചതെന്ന് സന്തോഷത്തോടെ തന്നെ അറിയിക്കട്ടെ. പുസ്തകത്തിന്റെ വലിപ്പം ഒരു വലിയ പ്രശ്നമാകും എന്ന് തോന്നിയതിനാല്‍ വൈകിയാണെങ്കിലും ഇതിനോട് സഹകരിക്കാമെന്ന് പറഞ്ഞ ചില നല്ല സുഹൃത്തുക്കളെ ഒഴിവാക്കേണ്ടി വന്നതില്‍ അതിയായ വേദന ഞങ്ങള്‍ക്കുണ്ട്. പക്ഷെ ഇത് ഒരു തുടക്കം മാത്രമാണെന്നിരിക്കില്‍ ഇനിയും എല്ലാവര്‍ക്കും അവസരങ്ങള്‍ ഉണ്ട് എന്ന് തന്നെ ഉറപ്പിച്ച് പറയട്ടെ..
അങ്ങിനെ കൂട്ടായ്മയിലൂടെ പുസ്തകപ്രസാധനം എന്ന ആശയം ഇവിടെ യാഥാര്‍ത്ഥ്യമാവുകയാണ്‌. ഇതാ എല്ലാവരും ആകാംഷയോടെ കാത്തിരുന്ന ആ പുസ്തകം വായനക്കാരനിലേക്കെത്താന്‍ ഇനി വളരെ കുറച്ച് സമയം മാത്രം!!!



"കൃതി പബ്ലിക്കേഷന്‍സ്" എന്ന്‍ പേരിട്ടിരിക്കുന്ന ഈ പ്രസാധകസംഘത്തിന്റെ ആദ്യ പുസ്തകമായി "മൌനത്തിനപ്പുറത്തേക്ക്..." എന്ന പേരില്‍ ബൂലോകത്ത് അറിയപ്പെടുന്ന 28 കഥാകൃത്തുക്കളുടെ 28 കഥകള്‍ വായനക്കായി വളരെയടുത്ത മുഹൂര്‍ത്തത്തില്‍ പ്രസിദ്ധീകരിക്കുന്നതാണ്. ഇപ്പോള്‍; ഇവിടെ കൃതിപബ്ലിക്കേഷന്‍സിന്റെ ലോഗോയും പുസ്തകത്തിന്റെ കവറും ഔദ്യോഗികമായി നിങ്ങളുടെ മുന്‍പില്‍ സമര്‍പ്പിക്കട്ടെ.. ലോഗോയും പുസ്തകത്തിന്റെ കവറും രൂപകല്‍പ്പന ചെയ്തത് നന്ദപര്‍‌വ്വം നന്ദകുമാറാണ്. ഇതിനു മുന്‍പ് രാധികയുടെ തത്തക്കുട്ടി, അരുണ്‍കായംകുളത്തിന്റെ കായംകുളം സൂപ്പര്‍ഫാസ്റ്റ് എന്നീ പുസ്തകങ്ങളുടെ കവര്‍ മനോഹരമാക്കി ഈ മേഖലയില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞ നന്ദനെ കുറിച്ച് കൂടുതല്‍ പറയേണ്ട ആവശ്യമുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. നന്ദപര്‍‌വ്വം നന്ദനുള്‍പ്പെടെ ഈ പുസ്തകത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സഹകരിച്ച എല്ലാവര്‍ക്കും കൃതി പബ്ലിക്കേഷന്‍സിന്റെ നന്ദി ഈ അവസരത്തില്‍ അറിയിക്കട്ടെ.. ഒട്ടേറെ ബ്ലോഗേര്‍സ് ഈ സം‌രംഭത്തിന് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി സഹകരിച്ചു. അവരോടൊക്കെയൂള്ള സ്നേഹം ഈ അവസരത്തില്‍ അറിയിക്കുന്നു. കൃതിയുടെ വെബ്‌സൈറ്റ്, പുസ്തകത്തിന്റെ പ്രകാശനതീയ്യതി, പ്രകാശനചടങ്ങ്, പുസ്തകത്തിന്റെ വില എന്നിവയെകുറിച്ചൊക്കെ പിന്നാലെ അറിയിക്കുന്നതാണ്.



തികച്ചും ബ്ലോഗേര്‍സിന്റെത് മാത്രമായ ഒരു സംരം‌ഭമാണ് ഇതെന്ന് വേണമെങ്കില്‍ പറയാം. കാരണം ഇതിലെ 28 സൃഷ്ടികളും വ്യത്യസ്ത രചനാശൈലികള്‍ക്കൂടമകളായ 28 ബ്ലോഗേര്‍സിന്റെതാണ്. ഫോട്ടോബ്ലോഗുകളിലൂടെ ബൂലോകത്തെ നിറഞ്ഞ സാന്നിദ്ധ്യമായ പുണ്യാളന്റെതാണ് കവര്‍ ഫോട്ടോ. പുസ്തകത്തിന്റെ ഡി.റ്റി.പി.ജോലികള്‍ മനോഹരമാക്കിയിരിക്കുന്നത് ജെയ്‌നി എന്ന ബ്ലോഗറാണ്‌. തികച്ചും ബ്ലോഗേര്‍സിന്റെതായ ഈ സം‌രംഭം ഒരു വിജയമാക്കി തീര്‍ക്കാന്‍ നിങ്ങളുടെ എല്ലാവരുടെയും സഹകരണം ഉണ്ടാവുമെന്ന് കരുതട്ടെ..


ഇന്റെര്‍നെറ്റിന്റെ വിപുലമായ സ്വീകാര്യതയുടെ പിന്‍ബലം ബ്ലോഗിങ്ങിനുണ്ടെങ്കിലും, മികച്ച രചനകള്‍ സാധാരണ വായനക്കാരനിലേക്ക് എത്തണമെങ്കില്‍ അവ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടേ മതിയാവൂ. മലയാളിയുടെ മാറാത്ത വായനാശീലങ്ങളിലേക്ക് ബ്ലോഗ് രചനകളെ കൂടെ ഉള്‍പ്പെടുത്താനുള്ള ഞങ്ങളുടെ എളിയ ശ്രമത്തിനാണ്‌ ഈ പുസ്തകത്തിലൂടെ നാന്ദി കുറിക്കപ്പെടുന്നത്. മലയാള പുസ്തക ലോകത്തേക്ക്, പുതിയ പ്രതിഭകളെ കൈപിടിച്ച് കൊണ്ടുവരിക എന്നതിലുപരി, നവീന വായനാസംസ്കാരവും മുഖ്യധാരയും തമ്മിലുള്ള അന്തരം കുറക്കുക എന്നതും ഈ ഒരു സം‌രംഭത്തിന്റെ ലക്ഷ്യമാണ്.



'മൌനത്തിനപ്പുറത്തേക്ക്..." എന്ന ഈ ചെറുകഥാ സമാഹാരം, മൌനം ഭേദിച്ച് പുറത്തുവരാന്‍ വെമ്പല്‍ കൊള്ളുന്ന ഒരു കൂട്ടം സര്‍ഗ്ഗ പ്രതിഭകളുടെ കൈയൊപ്പുകള്‍ പതിഞ്ഞ രചനകളുടെ ആകെ തുകയാണ്‌. 28 കഥാകൃത്തുക്കളുടെ 28 കഥകള്‍..... വിവിധ വിഷയങ്ങളില്‍, വൈവിധ്യമാര്‍ന്ന രചനാശൈലിയില്‍ കോര്‍ത്തിണക്കപ്പെട്ട 'മൌനത്തിനപ്പുറത്തേക്ക്..." എന്ന ഈ സമാഹാരം വായനക്കാരെ പതിവ് വായനാനുഭവങ്ങള്‍ക്കപ്പുറത്തേക്ക് നയിക്കാന്‍ മാത്രം ശക്തമാണെന്ന് ഞങ്ങള്‍ അഭിമാനപൂര്‍‌വ്വം അവകാശപ്പെടട്ടെ..

47 comments:

ഹരീഷ് തൊടുപുഴ said...

അങ്ങിനെ കൂട്ടായ്മയിലൂടെ പുസ്തകപ്രസാധനം എന്ന ആശയം ഇവിടെ യാഥാര്‍ത്ഥ്യമാവുകയാണ്‌. ഇതാ എല്ലാവരും ആകാംഷയോടെ കാത്തിരുന്ന ആ പുസ്തകം വായനക്കാരനിലേക്കെത്താന്‍ ഇനി വളരെ കുറച്ച് സമയം മാത്രം!!!

Appu Adyakshari said...

ആശംസകൾ ഹരീഷേ... കവർ പേജ് നന്നായിട്ടുണ്ട്.. അവിടെ “കഥാകൃത്തുക്കൾ” എന്നാണോ എഴുതിയിരിക്കുന്നത്? “കഥാകൃത്തുകൾ“ എന്നുപോരേ? അതും ശരിയാണോഎന്നറിയില്ല “28 എഴുത്തുകാർ“ എന്നായാലും മതിയായിരുന്നല്ലോ.

Muralee Mukundan , ബിലാത്തിപട്ടണം said...

എല്ലാവിധ ഭാവുകങ്ങളും നേരുന്നു ... ബൂലോഗത്തിൽ കൂടി മലയാള പുസ്തകലോകത്തേക്ക് ഉയർത്തെഴുന്നേറ്റഈ പുതിയ 28 “കഥാകൃത്തുക്കളേ”യും അഭിനന്ദിക്കുന്നു.ഒപ്പം ഇതിന്റെ എല്ലായണിയറ പ്രവർത്തകരേയും..കേട്ടൊ ഹരീഷ്

നീര്‍വിളാകന്‍ said...

നന്ദി ഹരീഷ്... ഈ പുസ്തകത്തിലൂടെ ഈ എളിയവന്റെ കഥയും പുറത്തു വരുന്നു എന്നത് സന്തോഷകരമായ കാര്യം തന്നെ. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ കലാകാരന്മാര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍

പ്രയാണ്‍ said...

great news Harish!!! All the best.

mini//മിനി said...

ഇനി നെറ്റിൽ നിന്ന് പുറത്തിറങ്ങാറായി, നന്ദി.

lekshmi. lachu said...

അഭിനന്ദനങ്ങള്‍....

...sijEEsh... said...

അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍

Kalavallabhan said...

ഈ “ബ്ലോഗറാധിപത്യ” സംരംഭത്തിനു എല്ലാവിധ ആശംസകളും നേരുന്നു.

ഷെരീഫ് കൊട്ടാരക്കര said...

അഭിനന്ദനങ്ങള്‍! ഇനിയും ഈ രംഗത്തു കൂടുതല്‍ കൂടുതല്‍ പുസ്തകങ്ങള്‍ പ്രകാശിതമാകട്ടെ.

Sidheek Thozhiyoor said...

ആശംസകള്‍ ...സന്തോഷം

Manju Manoj said...

ഹരീഷ്.... അഭിനന്ദനങ്ങള്‍.....

Harold said...

ആശാംസകൾ

Typist | എഴുത്തുകാരി said...

aasamsakal..

G.MANU said...

all the best mashe

ഹരീഷ് തൊടുപുഴ said...

അപ്പുവേട്ടാ..

അതു ശ്രദ്ധയിൽ വെക്കുന്നുണ്ട് കെട്ടോ..

എല്ലാ സുഹൃത്തുക്കൾക്കു നന്ദി..

മനു ജി..:)
ഹിഹിഹി..

Unknown said...

ഓഹോ ആരോക്കെയാനാവോ ഈ പ്രഗല്‍ഭ കഥാകൃതുകള്‍ :)
എന്തായാലും ഈ സംരഭത്തിനു അഭിനന്ദിക്കാതെ വയ്യ ഹരീഷേട്ടനെ. ആശംസകള്‍ അഭിനന്ദനങ്ങള്‍

അരുണ്‍ കരിമുട്ടം said...

മൊത്തം സന്തോഷ വാര്‍ത്തകളാണെല്ലോ ഹരീഷേട്ടാ, അപ്പോ നമുക്കിത് ഗംഭീരമാക്കണം

പട്ടേപ്പാടം റാംജി said...

എല്ലാം നന്നായി വരട്ടെ.

പാവത്താൻ said...

കവർ പേജ് നന്നായിട്ടുണ്ട്.....

Manoraj said...

ആശംസകള്‍ ഹരീഷ് :)

Anil cheleri kumaran said...

നന്ദോവ്... കവര്‍ കിടു...

ആശംസകള്‍.! ഹരീഷ് % ടീം.

saju john said...

ഹരീഷ്,

അപ്പൂസ് പറഞ്ഞത് നല്ല അഭിപ്രായം ആണ്.

ഞാന്‍ വിളിക്കാം.

കണ്ണനുണ്ണി said...

ഹരീഷേട്ടാ, മികച്ച തുടക്കം....എത്രയും വേഗം പദ്ധതി അതിന്റെ ലക്ഷ്യത്തിലെത്തട്ടെ .. എല്ലാ വിധ ആശംസകളും....

പൊറാടത്ത് said...

അരുണിന്റെ പുസ്തകപ്രകാശന പോസ്റ്റും കണ്ടിരുന്നു. നന്ദി.

ബൂലോകം പുസ്തകങ്ങളാല്‍ നിറയട്ടെ..

ആശംസകള്‍...

പൊറാടത്ത് said...

അരുണിന്റെ പുസ്തകപ്രകാശന പോസ്റ്റും കണ്ടിരുന്നു. നന്ദി.

ബൂലോകം പുസ്തകങ്ങളാല്‍ നിറയട്ടെ..

ആശംസകള്‍...

ഒഴാക്കന്‍. said...

ഒഴാക്കന്റെ പിന്തുണ തീര്‍ച്ചയായും! ആശംസകള്‍

ഒഴാക്കന്‍. said...

ഒഴാക്കന്റെ പിന്തുണ തീര്‍ച്ചയായും! ആശംസകള്‍

കാവലാന്‍ said...

കൊള്ളാം നല്ല സംരഭം,എഴുത്ത് പുനര്‍ജ്ജനിക്കട്ടെ.

krish | കൃഷ് said...

അഭിനന്ദനങ്ങൾ.
കവർ ചിത്രം നന്നായിട്ടുണ്ട്.

(ഈ 28 കഥാകൃത്തുക്കൾ ആരൊക്കെയാണെന്നുകൂടി പോസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ നല്ലതായിരുന്നു.)

ശ്രീ said...

ആശംസകള്‍...

Echmukutty said...

ആശംസകൾ.

Pongummoodan said...

നന്നായിട്ടുണ്ടെടാ... ആശംസകളോടെ, പോങ്ങ്സ്

അനില്‍@ബ്ലോഗ് // anil said...

ഹരീഷെ,
മനോഹരമായ പേരും കവര്‍ ഡിസൈനും .
എല്ലാ ആശംസകളും നേരുന്നു.

ഹംസ said...

ആശംസകള്‍ :)

Unknown said...

ആശംസകള്‍

പാവപ്പെട്ടവൻ said...

അഭിനന്ദനങ്ങള്‍....

Lathika subhash said...

Harish,
Santhosham. Asamsakal.

ബിന്ദു കെ പി said...

വളരെ സന്തോഷം....

smitha adharsh said...

വിവരങ്ങള്‍ അറിയിച്ചതില്‍ സന്തോഷം..

yousufpa said...

എന്റെ ഒരു കൊച്ചു കഥയും ഉൾപെടുത്തിയതിൽ സന്തോഷം അറിയിക്കട്ടെ. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

കുഞ്ഞൂസ് (Kunjuss) said...

അഭിനന്ദനങ്ങൾ....വളരെ സന്തോഷം

Kavya said...

അഭിനന്ദനങ്ങള്‍..ആശംസകള്‍..

Anonymous said...

Good attempt! who are the authors?what's jaini's blog id? who is punyalan?

Manoraj said...

@ maithreyi : Jainy's blog url as follows.

theeram : http://theeram-jain.blogspot.com/
sarangi : http://sarangi-jain.blogspot.com/

punyalan is one very famous photo bloger & his blog link is,

http://in-focus-and-out-of-focus.blogspot.com/

Then about authors of stories

namukk 21st november vare kaththirikkamenne... :):)

Anonymous said...

thjank you mano!Hope echmu's story would be there.

Micky Mathew said...

കൃതി പബ്ലികേഷന്റെ "മൌനത്തിനപ്പുറത്തേക്ക്" എന്ന കഥാസമാഹാരത്തിന്റെ പ്രകാശനച്ചടങ്ങിന്റെ ഫോട്ടോകള്‍ ഇവിടെ സന്ദര്‍ശിക്കാവുന്നതാണ് .