Tuesday, February 22, 2011

നുമ്മടെ ടൈമില്ലാത്ത ബാവുച്ചായൻ..!


ഈ വിദ്വാനെ ഒന്നു പരിചയപ്പെട്ടിരുന്നോളൂ..
പേര് - ബാബു.കെ.എ.
ജോലി - വാഴക്കുളം പൈനാപ്പിൾ മാർകെറ്റിലെ കൂലി ജീവനക്കാരൻ + പാർട്ട് ടൈം തേങ്ങയിടലുകാരൻ..!!

ടി.യാന്റെ രസകരമായ ഒരു വിശേഷം അറിയിക്കാം ഈ ബ്ലോഗിലൂടേ..
ടി.യാനെ ഞാൻ ഇന്നലെയാണു ആദ്യമായി പരിചയപ്പെടുന്നത്..
ഒരു അമ്പലപ്പറമ്പിലെ തേങ്ങയിടാൻ അഞ്ചു മണി വൈകുന്നേരം എത്തിയപ്പോൾ..!
പരിചയപ്പെടലിനിടയിൽ ടി.യാനോട് ഞാൻ ചോദിച്ചു..”പത്തു മുപ്പത്തഞ്ച് തെങ്ങുണ്ട്; ഒന്നിട്ടു തരാമോ..”
ടി.യാൻ എന്നെ അടിമുടി ഒന്നു വീക്ഷിച്ച്.. കുറച്ചു നേരം മൌനം പാലിച്ചു.. എന്നിട്ട് മുകളിൽ കൊടുത്തിട്ടുള്ള വിസിറ്റിങ്ങ് കാർഡെടുത്ത് എന്റെ നേരെ നീട്ടി ഇങ്ങിനെ മൊഴിഞ്ഞു
“ആശാനേ.. ഒരാഴ്ച മുൻപൊന്നു വിളി.. അപ്പോൾ ഞാൻ പറയാം.. അപ്പോയിന്റ്മെന്റെടുക്കാൻ എപ്പോ വിളിക്കണം ന്ന്..!!“

:):)
ഞാൻ വായും പൊളിച്ച് ഒരു നിമിഷം നിന്നു..

ടി.യാൻ തുടർന്നു..
“ആശാനേ.. ഒരു കാര്യം കൂടി കേൾക്കൂ..“
ഞാൻ ആകാംക്ഷാചിത്തനായി ടി.യാനെ സസൂഷ്മം ശ്രദ്ധിച്ചു..
“കഴിഞ്ഞയാഴ്ച നമ്മടെ മുവാറ്റുപുഴ കോടതീലെ ഒരു ജഡ്ജി എന്നെ നേരിട്ട് വിളിച്ച് ഒരു അപ്പോയിന്റ്മെന്റ് വേണമെന്ന് ഉണർത്തിച്ചു..!“

എന്നിട്ട്..!! എന്റെ വായ് കുറേക്കൂടി പൊളിഞ്ഞു..!

“ജഡ്ജിയല്ലേ.. പാവമല്ലേ.. ഞാൻ ഒരു ഡേറ്റ് പുള്ളിക്കു കൊടുത്തു.. പിന്നീടൊരു ആവശ്യം വന്നാൽ സാധിക്കണല്ലോ..ഹി ഹി ഹി”

അമ്പടാ ഫയങ്കരാ..!! എന്റെ വായ് കുറേക്കൂടി പൊളിഞ്ഞു..!!

എന്നിട്ടോ..! ആകാംക്ഷാഭരിതനായി ഈ പാവം ഞാൻ വീണ്ടൂം..
“എന്നിട്ടെന്താ.. നമുക്ക് വാക്കു വ്യത്യാസം ഇല്ല ആശാനേ.. പറഞ്ഞ ദിവസം തന്നെ ഞാൻ ജഡ്ജിയുടെ വീടിന്റെ മുൻപിലെത്തി..“

എന്നിട്ട്..!

“അപ്പോളതാ ഗേറ്റിന്റെ മുൻപിൽ പാറാവ് നിന്നിരുന്ന ഒരു സാദാ പാറാവേമാൻ എന്നോട് ആക്രോശിക്കുന്നു.. ‘ ടാ.. ---മോനേ..!! ജഡ്ജി എന്നോട് ഒന്നും പറഞ്ഞിട്ടില്ല.. പിന്നെങ്ങിനെ ഞാൻ അകത്തോട്ട് കേറ്റി വിടൂം.. നീ പോ മോനേ *ബാവുമോനേ*‘ എന്ന്.. ഹി ഹി ഹി ഹി.. ഞാനെന്റെ പാടും നോക്കി തിരിച്ചു പോന്നു ആശാനേ..”

എന്റമ്മോ..!!
എന്നിട്ട്..!
എന്റെ വായി പിന്നേം പൊളിഞ്ഞു..

“എന്നിട്ടെന്താ.. പിന്നീട് സംഭവമറിഞ്ഞ് ജഡ്ജിയേമാൻ പാറാവുമോനെ തുരുതുരാ തെറി.. ഹിഹിഹിഹി”

എന്നിട്ട്..!!

“അടുത്ത ദിവസം ഞാൻ സൈക്കിളൂം ചവിട്ടി പാട്ടും പാടി വരുമ്പോൾ കച്ചേരിത്താഴത്തുവെച്ച് (മുവാറ്റുപുഴ) ഒരു പോലീസ്ജീപ്പ് മുൻപിൽ വന്ന് ചവിട്ടി നിർത്തി.. അതിൽ നിന്ന് എസ്.ഐ ഏമാൻ സിനിമാ സ്റ്റൈലിൽ ചാടി ഇറങ്ങി വന്ന് എന്റെ മുൻപിൽ വന്ന് ഭവ്യതയോടേ ഇങ്ങിനെ മൊഴിഞ്ഞു.. ‘ സാറ്.. സൈക്കിൽ പ്രയാണം നിർത്തി ഈ ജീപ്പിലോട്ട് ഒന്നു കേറിയാട്ടേ’.. സൈക്കിളവിടെ സൈഡിലൊതുക്കി ഞാൻ ജീപ്പിലോട്ട് കയറി എന്നിട്ട് ഏമാനോട് ആരാഞ്ഞു ‘എന്തിനാ സാറേ.. എന്നെ അറെസ്റ്റ് ചെയ്തു കൊണ്ടോണേ..!!‘ അപ്പോൾ ഏമാൻ തിരിച്ചു മൊഴിഞ്ഞു.. ‘അതൊക്കെ അവിടെ ചെന്നിട്ടു പറയാമെടേ..’ “

എന്നിട്ടോ..!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! എന്റെ വായ് കുറേക്കൂടി പൊളീഞ്ഞു..!

“എന്നിട്ടെന്താ; അവരു ജഡ്ജിയേമാന്റെ വീട്ടിൽ ചെന്ന് പാലീസ് വണ്ടി നിപ്പാട്ടി.. ഞാൻ വണ്ടിയിൽ നിന്നിറങ്ങിയ പാടേ ജഡ്ജിയേമാൻ.. വന്ന് ഭവ്യതയോടെ ചോദിച്ചു.. ‘ എന്താ ബാബു.. നീ അപ്പോയിന്റ്മെന്റ് തന്നിട്ട് നമ്മളെ ഉപേക്ഷിച്ചേ’.. എന്റെ ചങ്കൊന്നു പെടച്ചു കെട്ടോ..
ഞാൻ തിരിച്ചു മൊഴിഞ്ഞു.. ‘ ഏമാനേ ഞാൻ വന്നിരുന്നു.. പക്ഷേ പാറാവേമ്മാൻ കേറ്റി വിട്ടില്ല.. എന്റെ സമയത്തിനു വില ഭയങ്കരമാ ഏമ്മാനേ.. സോ.. ഞാനങ്ങ് തിരിച്ചു പോയി’“

എന്നിട്ട്..!!!!!!!!!

“എന്നിട്ടെന്താ; ഏമാൻ പരിപാടി തുടങ്ങാൻ ഉണർത്തിച്ചു.. അപ്പോൾ ഞാൻ ചൊല്ലി..’ ഏമാനേ.. എന്റെ പണിയായുധങ്ങൾ എടുത്തിട്ടില്ല; വീട്ടിലാ.. അതെടുത്തോണ്ട് വരണം.’ ഇത് കേട്ടപാതി കേൽക്കാത്ത പാതി നമ്മടെ ജഡ്ജിയേമാൻ പോലീസു ഏമ്മാന്മാരോട് കൽ‌പ്പിച്ചു.. ‘ബാബൂനെ വീട്ടീ കൊണ്ടോയി പണിയായുധങ്ങൾ എടുത്തിട്ടു വാ..!‘......”

എന്നിട്ട്......!!!!!!!!!!!!!!!!!!!!!!!!!!!!!!!!

“എന്നിട്ടെന്താ.. പോലീസ് എസ്കോർട്ടിൽ നമ്മടെ കോളനീൽ പോയി ഇറഞ്ഞീപ്പോ.. നമ്മടെ നാട്ടാരൊക്കെ തടിച്ചു കൂടീ..! ഞാൻ ആരോടും ഒന്നും ഉരിയാടാതേ വീടിനകത്തു കേറി വാക്കത്തീം ത്വായിപ്പും എടുത്ത് വെളിയിലിറങ്ങി ജീപ്പിനകത്തോട്ട് കേറീ..!! ഇത് കണ്ട് നിന്ന നാട്ടാരൊക്കെ വായും പൊളിച്ച് നിന്നു..!!“

ഉവ്വ... എന്റെ വായൂം.. ഇനി അടക്കാൻ പറ്റാത്ത വിധത്തിൽ പൊളിഞ്ഞു പോയി..!!!!

എങ്ങനേണ്ട് നമ്മടെ കക്ഷി..!!

26 comments:

.. said...

Hahahah
:)

അനൂപ്‌ said...

കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ നുമ്മ ഹെലികൊപ്പ്ട്ടര്‍ വാങ്ങേണ്ടി വരുമോ ഒന്ന് തേങ്ങയിടാന്‍ ?

പ്രയാണ്‍ said...

നാട്ടില്‍ പോയപ്പോള്‍ കണ്ടു....കേറാന്‍ ആളില്ലാത്ത കാരണം തേങ്ങ പറിക്കലല്ല പെറുക്കലാണത്രെ ഇപ്പോള്‍ .

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഇതിനു സമാനമായ ഒരു കോമഡി സ്കിറ്റ് രണ്ട് ദിവസം മുമ്പ് ടിവിയില്‍ കണ്ടിരുന്നു.
(വോഡഫോണ്‍ കോമഡി സ്റ്റാര്‍)

abith francis said...

ദൈവമേ...വന്നു വന്നു ഈ ഹരീഷേട്ടന്‍ ആന നുണ അടിക്കാന്‍ തുടങ്ങി...നുണയാണെങ്കിലും കേള്‍ക്കാന്‍ രസമുണ്ടായിരുന്നുട്ടോ ..

lekshmi. lachu said...

kollaam..

Muralee Mukundan , ബിലാത്തിപട്ടണം said...

ബാവുമോനാണ് താരം..അല്ലേ..
നാട്ടിലെ വി.ഐ.പി മാരാണല്ലോ ഇപ്പോൾ തേങ്ങയിടുന്നവർ...അല്ലേ?

Manikandan said...

പണ്ട് പറമ്പിലെ തേങ്ങവിറ്റുകിട്ടുന്ന പണമായിരുന്നു പ്രധാനവരുമാന മാർഗ്ഗം. എല്ലാ മാസവും കൃത്യമായി തെങ്ങുകയറും. ഇപ്പോൾ മൂന്നുമാസത്തിൽ ഒരിക്കലായി. കയറ്റക്കാരും ചുമട്ടുകാരും ഒരുമിച്ചുവരുന്നത് എപ്പോഴാണെന്ന് ഒരു വ്യക്തതയും ഉണ്ടാവില്ല. ആ അനുഭവം ഉള്ളതുകൊണ്ട് ഇതിൽ ഒരു അതിശയോക്തിയും തോന്നുന്നില്ല.

Kadalass said...

എന്റെ നാട്ടിലുമുണ്ട് ഇതുപോലൊരാൾ...
പുള്ളിയെ കിട്ടണമെങ്കിൽ വെളുപ്പിന്‌ വീട്ടുപടിക്കൽ പോയി ക്യൂനില്ക്കണം.....
ആശംസകൾ!

Manju Manoj said...

നല്ല കാര്യം അല്ലെ... അയാള്‍ക്ക് ജോലിയും ഉണ്ട്... നാട്ടിലണേല്‍ ഈ ജോലിക്ക് ആളുമില്ല ... ഇങ്ങനെ തന്നെ ചെയ്യണം ഈ ജോലി ഒക്കെ ചെയ്യുന്നവര്‍...ജഡ്ജിയും അയാളും മനുഷ്യന്‍ തന്നെ അല്ലെ...എല്ലാ ജോലിക്കും മഹത്വം ഉണ്ടെന്നു അയാള്‍ക്കെങ്ങിലും മനസ്സിലായല്ലോ...

കൂതറHashimܓ said...

എന്ത് കൊണ്ടും ഗംമ്പീര റിസ്ക് പിടിച്ച പണിയാ തെങ്ങ് കയറ്റം
ഒരു സേഫ്റ്റി പ്രിക്വേഷനും ഇല്ലതെ അല്ലേ കയറുന്നത്.
സോ.... റിസ്ക് അലവന്‍സിലേക്കായി ഇത്തിരി ജാഡ കിടക്കട്ടെന്നേ!!!

yousufpa said...

എന്നാ പറയാനാ..ഇപ്പൊ റ്റെയിം അവരുടേതല്ലെ..
എന്റെ വീട്ടിലൊന്നും തേങ്ങയിടാറില്ല.കാരണം ഈ ഡിമാന്റ് തന്നെ.ഇപ്പം തേങ്ങയ്ക്ക് വീഴണം എന്ന് തോന്നുമ്പൊ വീണോന്ന് ഞങ്ങളും വെച്ചു.

ആളവന്‍താന്‍ said...

ഹ ഹ ഹ ഇപ്പൊ ബാബു. അത് കലക്കി. ഞാന്‍ മുന്‍പ്‌ എഴുതി യ ഒരു തമാശക്കഥ ഉണ്ടായിരുന്നു - പതിനെട്ടാംപട്ടയും രായൂട്ടനും!! അന്ന് അത് ആരും വിശ്വസിച്ചില്ല. ഇപ്പോഴോ...!

Kavya said...

ഹ..ഹാ.. ബാവുച്ചായന്‍ റോക്ക്സ്സ്

കണ്ണനുണ്ണി said...

വ്വല്യ അത്ബുധമോന്നും ഇല്ല ഇതില്‍.. ഏതാണ്ടിങ്ങനെ ഒക്കെ തന്നെ... ഇപ്പൊ തെങ്ങയിടലുകാരെ കിട്ടാനുള്ള പാട്..

jayanEvoor said...

kollaam Gadi!

Anonymous said...

:)

പാവത്താൻ said...

ഞങ്ങളിപ്പോള്‍ 10 അടി താഴ്ചയില്‍ കുഴിയെടുത്താ തെങ്ങു നടുന്നത്. തേങ്ങ , താഴെ നിന്ന് കൈ കൊണ്ട് ചുമ്മാ പരിച്ചെടുക്കാം ഒരു ബാവൂന്റേം സഹായമില്ലാതെ.

ഭായി said...

ഇനി വരും കാലങളിൽ മക്കളെ തെങുകയറ്റം പഠിപ്പിക്കാൻ വിടുന്നതാകും എം ബി ബി എസ്സിനും എഞ്ചിനീറിംഗിനും വിടുന്നതിനേക്കാളും ലാഭകരവും അന്തസ്സും :)

ചാണ്ടിച്ചൻ said...

സമാനമായ രീതിയിലുള്ള ഒരു സ്കിറ്റ് വോഡാഫോണ്‍ കൊമഡി സ്റ്റാഴ്സില്‍ കണ്ടു...ചിരിച്ചു ചിരിച്ചു മരിച്ചു....

ബിനോയ്//HariNav said...

ha ha ha :))

ഉസ്മാന്‍ പള്ളിക്കരയില്‍ said...

സത്യാൽ സത്യം. പൊന്നു ചെങ്ങാതീ, എന്റെ വായടഞ്ഞുപോയി..!!

Unknown said...

:) അത് കലക്കി. ബാവുചായന്റെ ഗമകണ്ട് ഞങ്ങളും വായ്‌ പൊളിച്ചു പോയി!

Unknown said...

:) അത് കലക്കി. ബാവുചായന്റെ ഗമകണ്ട് ഞങ്ങളും വായ്‌ പൊളിച്ചു പോയി!

നരിക്കുന്നൻ said...

എന്നിട്ടോ?!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! നല്ല അവതരണം.
മിനിഞ്ഞാന്ന് ഇവിടെ ഒരു പത്ര വാർത്ത ഉണ്ടായിരുന്നു. പരമ്പരാഗത തെങ്ങ് കയറ്റക്കാരെ കിട്ടാതായി. യന്ത്രങ്ങൾ ഉപയോഗിച്ചുള്ള തെങ്ങ് കേറ്റത്തിന്‌ ആവശ്യക്കാരേറെ. ബാബുവിനെപ്പോലെയുള്ളവർ ഇപ്പോഴും ഉണ്ടെന്നറിയുന്നത തന്നെ ഭാഗ്യം. അല്പ്ം ജാട അവർക്കും കിടക്കട്ടേന്നേയ്.....

പാവപ്പെട്ടവൻ said...

ഹാഹ് ഹാഹ് ഇതിന്റെ ഒരു വിത്ത് കിട്ടാനുണ്ടോ..?