Tuesday, April 12, 2011

കാ വാ രേഖ? പ്രകാശനം..


കൃതി പബ്ലിക്കേഷന്‍സിന്റെ പുതിയ പുസ്തകമായ കാ വാ രേഖ? എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം ഈ വരുന്ന ഏപ്രില്‍ 17 ന്‌ മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛന്റെ സ്വന്തം മണ്ണായ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ വെച്ച് നടക്കുന്ന ബ്ലോഗേര്‍സ് മീറ്റില്‍ വെച്ച് മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനും തുഞ്ചന്‍ സ്മാരക കമ്മറ്റി ചെയര്‍മാനുമായ ശ്രീ.കെ.പി.രാമനുണ്ണി നിര്‍‌വഹിക്കുന്നു. ഈ ചടങ്ങിലേക്ക് എല്ലാവരുടേയും മഹനീയ സാന്നിദ്ധ്യം ക്ഷണിച്ചു കൊള്ളുന്നു.



അന്നേദിവസം മീറ്റിനോടനുബന്ധിച്ച് ഒരുക്കുന്ന പുസ്തക സ്റ്റാളില്‍ നിന്നും മറ്റു ബൂലോക പുസ്തകങ്ങളോടൊപ്പം കൃതി പബ്ലിക്കേഷന്‍സിന്റെ ആദ്യ പുസ്തകമായ മൌനത്തിനപ്പുറത്തേക്ക്.. എന്ന കഥാസമാഹാരവും പുതിയ പുസ്തകമായ കാ വാ രേഖ?യും ലഭ്യമാകുന്നതാണ്‌. പുസ്തകം തപാല്‍ / കൊറിയര്‍ വഴി ലഭ്യമാകുവാന്‍ കൃതി പബ്ലിക്കേഷന്‍സിന്റെ സെയി‌ല്‍സ് വിഭാഗവുമായി ബന്ധപ്പെടുക. sales@krithipublications.com



ഒരിക്കല്‍ കൂടി ഇത് വരെ എല്ലാവരും തന്ന പ്രോത്സാഹനത്തിനും സഹകരണത്തിനും നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം ചടങ്ങിലേക്ക് ഏവരെയും ഹാര്‍ദ്ദമായി ക്ഷണിക്കുകയും ചെയ്യുന്നു.

7 comments:

Sabu Hariharan said...

Congratulations !!

ചെമ്മരന്‍ said...

അഭിനന്ദനങ്ങള്‍

Kalavallabhan said...

ആശംസകൾ

.. said...

Congrats

yousufpa said...

അങ്ങിനെ അതും....

രഘുനാഥന്‍ said...

ആശംസകള്‍

കുഞ്ഞൂസ് (Kunjuss) said...

എല്ലാവിധ ആശംസകളും ...!