Saturday, April 23, 2011

പ്രകാശനചടങ്ങുകൾ @ കാ വാ രേഖ?

തുഞ്ചന്‍ പറമ്പില്‍ ഏപ്രില്‍ 17 നു നടന്ന ബ്ലോഗേര്‍സ് മീറ്റില്‍ വെച്ച് കൃതി പബ്ലിക്കേഷന്‍സിന്റെ രണ്ടാമത് സമാഹാരമായ കാവാ രേഖ? പ്രശസ്ത സാഹിത്യകാരന്‍ കെ.പി.രാമനുണ്ണി ബ്ലോഗര്‍ ഡോക്ടര്‍ ജയന്‍ ഏവൂരിനു നല്‍കി പ്രകാശനം നിര്‍‌വഹിച്ചു.


ഏതാണ്ട് 200ഓളം വരുന്ന ബ്ലോഗ് - ബ്ലോഗിതര ആളുകളെ സാക്ഷിനിര്‍ത്തി മലയാള ഭാഷയുടെ പിതാവിന്റെ തിരുമുറ്റത്ത് പുസ്തകങ്ങളുടെ ലോകത്ത് പിച്ചവെച്ച് തുടങ്ങുന്ന കൃതി പബ്ലിക്കേഷന്‍സ് വീണ്ടും പുതിയ ചരിത്രം കുറിച്ചു!. നേരത്തെ സൂചിപ്പിച്ച പോലെ ബ്ലോഗിലെ കവികളുടെ അപ്രകാശിത രചനകള്‍ ഉള്‍പ്പെടുത്തി അണിയിച്ചൊരുക്കിയതാണ് ഈ സമാഹാരം.

കൃതി പബ്ലിക്കേഷന്‍സ് ഡയറക്ടര്‍ യൂസഫ്പ കൊച്ചന്നൂരിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങില്‍ ബ്ലോഗര്‍ കൊട്ടോട്ടിക്കാരന്‍ ശ്രീ. കെ.പി.രാമനുണ്ണിയെ പ്രകാശനത്തിനായി വേദിയിലേക്ക് ക്ഷണിച്ചു കൊണ്ട് ചടങ്ങുകള്‍ക്ക് തുടക്കമിട്ടു. തുടര്‍ന്ന് കൃതി പബ്ലിക്കേഷന്‍സ് എന്ന പുസ്തക പ്രസാധക കൂട്ടായ്മയെ കുറിച്ചും കാ വാ രേഖ? എന്ന പുസ്തകത്തിലേക്ക് കവിതകള്‍ കണ്ടെത്തുന്നതിനുപയോഗിച്ച മാനദണ്ഡവും എല്ലാം ബ്ലോഗര്‍ മനോരാജ് വിശദീകരിച്ചു. തുടര്‍ന്ന് ഡോക്ടര്‍ ജയന്‍ എവൂരിന് പുസ്തകം കൈമാറികൊണ്ട് കെ.പി.രാമനുണ്ണി പുസ്തകം പ്രകാശിപ്പിച്ചു.


മറുപടി പ്രസംഗത്തില്‍ പുസ്തകത്തിലെ ആദ്യ കവിതയായ ഡോണ മയൂരയുടെ ഋതുമാപിനിയിലെ ചില വരികള്‍ അദ്ദേഹം സദസ്സുമായി പങ്കുവെച്ചു.
തുടര്‍ന്ന് പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്പനയും നടന്നു. അതോടൊപ്പം പുസ്തകത്തില്‍ കവിത ഉള്‍പ്പെട്ടിട്ടുള്ള നീസ വെള്ളൂര്‍ എന്ന കുഞ്ഞു കവയത്രിക്ക് ആയൂരാരോഗ്യങ്ങള്‍ നേര്‍ന്ന് കൊണ്ട്
പുസ്തകത്തിന്റെ കോപ്പി നല്‍കുകയും ഉണ്ടായി.



കൃതി പബ്ലിക്കേഷന്‍സിന്റെ ആദ്യ പുസ്തകമായ മൌനത്തിനപ്പുറത്തെക്ക്.. കാ വാ രേഖ? എന്നിവ തുഞ്ചന്‍ പറമ്പ് ബ്ലോഗ് മീറ്റില്‍ പുസ്തക പ്രേമികള്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു. പുസ്തകം ആവശ്യമുള്ളവര്‍ sales@krithipublications.com എന്ന ഇമെയില്‍ വിലാസത്തില്‍ കോണ്ടാക്റ്റ് ചെയ്താല്‍ പുസ്തകങ്ങള്‍ നേരില്‍ , തപാലില്‍, കൊറിയറായി ആവശ്യക്കാര്‍ക്ക് എത്തിക്കുന്നതാണെനും ഇതോടൊപ്പം അറിയിക്കുന്നു. പുസ്തകങ്ങളെ സ്നേഹിക്കുന്ന എല്ലാവരുടേയും സ്നേഹം എന്നും ഉണ്ടാവുമെന്ന്‍ വിശ്വസിക്കട്ടെ..

9 comments:

ചാണ്ടിച്ചൻ said...

അഭിവാദ്യങ്ങള്‍...

ചെമ്മരന്‍ said...

ആശംസകള്‍!

Manoraj said...

ആശംസകള്‍

Junaiths said...

ആശംസകള്‍ ...........

കുഞ്ഞൂസ് (Kunjuss) said...

ആശംസകള്‍...!

Muralee Mukundan , ബിലാത്തിപട്ടണം said...

ഇനിയുമിതുപോലെ അനേകം പുസ്തക പ്രകാശന ചടങ്ങുകൾ ഉണ്ടാകുമാറാകട്ടെ..
പിന്നെ എന്താ ഹരീഷ് ഭായ് താങ്കളെ മീറ്റിൽ കണ്ടില്ലല്ലോ..?

Manikandan said...

ആശംസകൾ

Kadalass said...

എല്ലാ ആശംസകളും നേരുന്നു

ponmalakkaran | പൊന്മളക്കാരന്‍ said...

ആശംസകൾ................