Thursday, May 26, 2011

വഴിയേ പോണ കുരിശുകൾ..

വഴിയേ പോണ ഓരോരോ കുരിശുകളെയ്..

ഇപ്പോൾ കുറേയായി ഷോപ്പിൽ പോയി ഇരിക്കാറൊന്നുമില്ല..
തിരക്കിനിടയിൽ വല്ലപ്പോഴും ഒന്നു സന്ദർശിക്കും..
പിന്നെ മടങ്ങും..
അതാണു പതിവ്..
ഇന്നും പതിവു പോലെ ഷോപ്പിൽ ചെന്നിരുന്ന് 5 മിനിറ്റു കഴിഞ്ഞപ്പോൾ..
കറുത്ത കണ്ണടയൊക്കെ പോട്ട് വെളുത്ത വസ്ത്രങ്ങളും ധരിച്ചൊരു 55 വയസ്സോളം പ്രായം തോന്നിരിക്കുന്ന ഒരാൾ ഭിക്ഷ യാചിച്ചു വന്നു..
പോക്കെറ്റിനുള്ളിൽ ചില്ലറ തപ്പി നിരാശനായി ഞാൻ;
ഡോറിനു വെളിയിൽ അക്ഷമനായി നിന്നിരുന്ന ആ മനുഷ്യനോട് ചില്ലറയില്ല എന്നു വിളിച്ചു പറഞ്ഞു..
എടുത്ത വായ്ക്ക് അങ്ങേർ.. എത്ര വേണം.. തരാം!
ഹോ.. ഒരു രൂപ ധർമ്മം കൊടുക്കാൻ പോക്കെറ്റിൽ കിടക്കുന്ന 500 രൂപ ചെയിഞ്ച് മാറാനോ..
എന്ന് ചിന്തിച്ചു കൊണ്ട് ഇത്തിരി പുച്ഛത്തോടെ 500 രൂപക്കൊണ്ടൊ എന്നു അതിയാനോട് വിളിച്ചു ചോദിച്ചു..
ഭിക്ഷക്കാരൻ എന്തോ പിറുപിറുത്തു..
എനിക്കൊന്നും തിരിഞ്ഞതുമില്ല..
ന്നാ.. അടുത്ത ദിവസം വരുമ്പോൾ കേറ്.. അന്നു കൂട്ടിത്തരാം എന്നു ഞാൻ മൊഴിഞ്ഞു..
കേട്ടപാതി അതിയാനൊരു ആട്ടും..
പിന്നെയതിന്റെ കൂടൊരു തള്ളും.. ”പിന്നേയ് ഞാൻ പൊറുതി കെട്ടി നടക്കുവല്ലേ.. നിന്റെയൊക്കെ അച്ചാരം വാങ്ങാൻ”
!!!!!!!!!!!!!!!!!!!!!!!!!!!!
വായ് പൊളിച്ചിരുന്ന ഞാനും തിരിച്ചടിച്ചു..
“പിന്നേയ് നിന്നെ ക്ഷണിച്ചു ഞാൻ വരുത്തീതല്ലേ..പുഴുങ്ങിത്തരാൻ..”

17 comments:

K.P.Sukumaran said...

ഹ ഹ.. നമ്മള് ചില്ലറയൊക്കെ റെഡിയാക്കി കാത്തിരിക്കണം എന്ന മട്ടാണ് ചില ഭിക്ഷക്കാര്‍ക്ക്. ചില്ലറയില്ല എന്ന് പറഞ്ഞതിന്റെ പേരില്‍ തെറി ഞാനും കേട്ടിട്ടുണ്ട് :)

Salini Vineeth said...

:) മറുപടി നന്നായി.. ചീത്തവിളി ഞാനും കേട്ടിട്ടുണ്ട്.. അത് പക്ഷെ, 25 പൈസ കൊടുത്തതിനായിരുന്നു... (പത്ത് വര്‍ഷമെങ്ങിലും മുന്‍പാ)

വീകെ said...

‘ഇപ്പോൾ കുറേയായി ഷോപ്പിൽ പോയി ഇരിക്കാറൊന്നുമില്ല..‘

അപ്പൊ’ മുതലാളി‘ ആയി അല്ലെ....?!! (ചുമ്മാ...)
ചില്ലറ കരുതി വച്ചോ മാഷേ... ഇല്ലേൽ ചിലപ്പോ വായിലിരിക്കുന്നത് കേൾക്കേണ്ടി വരും....!!

ponmalakkaran | പൊന്മളക്കാരന്‍ said...

ഇപ്പോ മനസ്സിലായൊ ചില്ലറയുടെ വില..

yousufpa said...

അത് ഭിക്ഷാടന തൊഴിലാളിയാ..അധികം കളിക്കേണ്ട യൂണിയനുമായ് വന്ന് കടയുടെ ഊപ്പടെളക്കും... :)

sm sadique said...

പാവം ഭിക്ഷക്കാരൻ

Manoraj said...

മുന്‍പൊരിക്കല്‍ ഒരാള്‍ക്ക് ഒരു രൂപ കൊടുത്തിട്ട് വലിച്ചെറിഞ്ഞ അവസ്ഥയുണ്ടായിട്ടുണ്ട്. കലിയടങ്ങാഞ്ഞ് അയാളെ കൊണ്ട് ആ രൂപ തിരിച്ചെടുപ്പിച്ച് എന്റെ കൈയില്‍ തരീച്ചിട്ടേ വിട്ടുള്ളൂ :)

ആവനാഴി said...

വായിച്ചു. വല്ലാതങ്ങു രസിക്യേം ചെയ്തു. മനോരാജിന്റെ കമന്റ് അതിരസ്യൻ!

ചാണ്ടിച്ചൻ said...

ഇതു പോലൊരു സിറ്റുവേഷനില്‍ തെറി പറഞ്ഞ പിച്ചക്കാരനെ ഓടിച്ചിട്ട്‌ ഒന്നു പെടച്ചിട്ടെ എന്റെ കലി അടങ്ങിയുള്ളൂ...

ഷെരീഫ് കൊട്ടാരക്കര said...

അവിടം കൊണ്ട് കാര്യം തീര്‍ന്നോ? ഇപ്പോള്‍ അവര്‍ക്കും സംഘടന ഉണ്ടെന്ന് അറിയാമോ. പിന്നീട് യൂണിയന്‍ സെക്രട്ടറി ഒന്നും വന്നില്ലല്ലോ?!

അനില്‍@ബ്ലൊഗ് said...

അത് കലക്കി.

Typist | എഴുത്തുകാരി said...

അതെന്തായാലും നന്നായി!

അഭി said...

ഹ ഹ.
അത് നന്നായി

ദിവാരേട്ടN said...

ചില പിച്ചക്കാര്‍ക്ക്‌ നല്ല അടിയുടെ കുറവുണ്ട്. പക്ഷെ, അടിച്ചാല്‍ ചിലപ്പോള്‍ നമ്മള്‍ അകത്താകും.

Vayady said...

ചിലരങ്ങിനെയാണ്‌ നമ്മള്‍ പണം കൊടുത്തില്ലെങ്കില്‍ അവരുടെ സ്വഭാവം മാറും. നല്ല ആരോഗ്യമില്ലേ, പോയി അദ്ധ്വാനിച്ച് ജീവിക്കട്ടെ. എനിക്കും ഒരിക്കല്‍ ഇതുപോലൊരു അനുഭവമുണ്ടായിട്ടുണ്ട്.

പാര്‍ത്ഥന്‍ said...

അടുത്ത പ്രാവശ്യം വരുമ്പോൾ, കഴിഞ്ഞ പ്രാവശ്യത്തെ നോട്ടക്കൂലിയും കൊടുക്കേണ്ടിവരും.
വെറുതെ നിർത്തി നോക്കിപ്പിച്ചില്ലേ.

lekshmi. lachu said...

ഹഹഹ അതിഷ്ടായി ..
ഭിക്ഷാടനം വളര്‍ത്തുന്നത് ഇങ്ങനെ നീട്ടുന്ന കൈകളില്‍
എന്തെങ്കിലും ഇട്ടുകൊടുക്കുന്നതുകൊണ്ടാണ്.
അവരെ നിരുല്സാഹപെടുതനമെങ്കില്‍
ഒന്നും നല്‍കാതിരിക്കുക.