Sunday, June 12, 2011

5-35 !

5-10 അവളുടെ കൂടെ തോളത്തും കൈയ്യിട്ട് സ്കൂളീൽ പോണം..
ചേച്ചീടെ വളകൾ സൂത്രത്തിൽ കട്ടെടുത്ത് പിറ്റേന്ന് അവൾക്ക് സൂക്ഷിക്കാനായി അതൊടിച്ച് വളപ്പൊട്ടുകൾ നൽകും..
വാനം കാണിക്കാതെ മയില്പീലി അവളൂടെ പുസ്തകത്താളിനുള്ളിൽ തിരുകി വെയ്ക്കും.. എന്നിട്ട് സ്വപ്നങ്ങൾ നെയ്തുണ്ടാക്കും..
അവളെ നോക്കി കൊഞ്ഞനം കുത്തുന്നവനുമായി ഏറ്റുമുറ്റും..
ഇടീം വാങ്ങിക്കൂട്ടി ചോരയൊലിപ്പിച്ച് ഏങ്ങലടിച്ചു നിൽക്കുന്ന എന്നെയവൾ സമാധാനിപ്പിക്കും..
“പോട്ടെടാ.. നിനക്ക് ഞാനില്ലേടാ..”
അവൾ മറ്റൊരാളോടു കൂട്ടുകൂടുന്നതോ കൂടെ നടക്കുന്നതോ ഒന്നും ഇഷ്ടമല്ല..
അങ്ങിനെ വന്നാൽ പൊസ്സസ്സീവ്നെസ്സ് അതിന്റെ ഏറ്റവും ടോപ്പിലെത്തും..!


10-15 അവളോട് നിയന്ത്രിതമായൊരിഷ്ടം..
സ്വന്തമാക്കണമെന്ന അടങ്ങാത്ത അഭിവാൻഛ..
വളർന്ന് വലുതായി ജോലിയൊക്കെ കിട്ടി അവളേം പുറകിലിരുത്തി..
ബൈക്കിൽ ടൌണിലൂടെ..
പഴേ ക്ലാസ്സ്മേറ്റ്സിന്റെ മുൻപിലൂടെ ചെത്തി നടക്കാനുള്ള പൂതി..!


16-23 ഒരു ഫിലിം സ്റ്റാറിന്റെ സൌന്ദര്യവും സെക്സി ലുക്കും അവൾക്കുണ്ടാകണം..
ഫുൾ ടൈം ഫാന്റസികളിൽ മുഴുകി നടക്കുവാനുള്ള അഭിവാൻഛ..
മോഡേൻ ഫാഷൻ ജീവിതരീതികളിൽ നീന്തിത്തുടിക്കുവാനുള്ള മോഹം..!24-30 ജീവിതത്തേക്കുറിച്ച് സീരിയസ്നെസ്സായി ചിന്തിച്ചു തുടങ്ങി..
അവളൊരു ആവറേജ് സൌന്ദര്യമുള്ളൊരു പെണ്ണായാലും മതി..
സ്ത്രീധനം വല്ലതും കിട്ടണം.. ഇല്ലേൽ അടിയന്തിരാവസ്ഥക്കാലത്ത് പട്ടിണി കിടക്കേണ്ടി വരും..!30-35 സൌന്ദര്യം ഒരു പ്രശ്നമേയല്ലാ.. കറുത്തിരുണ്ടിരുന്നാലും ഐശ്വര്യമുണ്ടായാൽ മതി..
പക്ഷേ; കാര്യപ്രാപ്തി, കാര്യങ്ങളെ സമചിത്തയോടെ നേരിടാനുള്ള കോൺഫിഡെൻസും ധൈര്യവുമുള്ളൊരു പെണ്ണായിരിക്കണം അവൾ..
എങ്കിൽ ജീവിതം സുരഭിലം..!

12 comments:

പാവപ്പെട്ടവന്‍ said...

35-40 ഏതെങ്കിലും ഒന്നു ഒത്ത് വന്നാൽ മതിയായിരുന്നു ...ഒരോ പ്രായത്തിലും അതിന്റെതായ ഒരു ചിന്ത...ല്ലേ കൊള്ളാം ഹരിഷ്

അനൂപ്‌ കോതനല്ലൂര്‍ said...

ഇതിലേതാ പുള്ളെ പുള്ളേച്ചന് പറ്റിയ സെലക്ഷൻ
ഹാവു എന്നാ പറയാനാ ഉവ്വേ

junaith said...

hi hi...

ചാണ്ടിച്ചന്‍ said...

ഹരീഷേ...35-40 പറയാന്‍ 2016 ഡിസംബര്‍ 19 കഴിയണമല്ലേ....

ഒരു ദുബായിക്കാരന്‍ said...

:-)

പട്ടേപ്പാടം റാംജി said...

ചാണ്ടിക്കുഞ്ഞിനോട് നേരത്തെ വയസ്സ് പറഞ്ഞിരുന്നു അല്ലെ ഹരീഷ്?

പ്രയാണ്‍ said...

:):)

Jazmikkutty said...

വാസ്തവം..!!

ആളവന്‍താന്‍ said...

ഫയങ്കരാ...... ചാണ്ടിച്ചന്‍ പറഞ്ഞ പോലെ 2016 വരെ കാത്തിരിക്കാം.
പിന്നെ ഒരു പോസ്റ്റ്‌ ഞാനും ഇട്ടിരുന്നു. കോസ്റ്റ്യൂം ഡിസൈനിംഗ്!

ചാണ്ടിച്ചന്‍ said...

ഞാന്‍ ഫെയ്സ്ബുക്കീന്നു പൊക്കിയതാ....

തെച്ചിക്കോടന്‍ said...

കൊള്ളാം!

Dipin Soman said...

കൊള്ളാം!