Monday, July 04, 2011

സംഹാരരുദ്രയായ് ഭൂതകാല കാമുകി

മഴയേക്കുറിച്ചൊരു കവിത മാതൃഭൂമിയിലെ കുട്ടേട്ടനു അയച്ചുകൊടുക്കുന്നതിനായി എഴുതിക്കൊണ്ടിരിക്കുന്ന സമയത്താണ് ഞാനവളെ ആദ്യമായി ശ്രദ്ധിക്കുവാൻ തുടങ്ങിയത്! തൊടിയിലെ ഇടവഴികളിൽ വെച്ചും അമ്പലത്തിനുള്ളിലെ പ്രദിക്ഷിണവഴികളിലും മറ്റും വെള്ളിക്കൊലുസും കിലുക്കി ഓടിയടൂക്കുന്ന അവളെ ഞാനേറേ കൌതുകത്തോടെ വീക്ഷിച്ചു പോന്നു. അച്ഛനുപേക്ഷിച്ച് പോയ പഴയ കവിഞ്ചിയിൽ കാലും കയറ്റി ഉമ്മറത്തിരുന്ന് പതിവായി പുസ്തകപാരായണം നടത്തുന്ന വേളകളിൽ; എതിർവശത്തെ പാടത്തു വീളഞ്ഞു നിൽക്കുന്ന നെൽകതിരുകളെ തന്റെ ഇളം കൈകളാൽ തഴുകി പുണർന്ന് മന്ദം മന്ദം നട കൊണ്ടിരുന്ന അവളിൽ ഞാൻ പതിയെപ്പതിയെ അനുരക്തനാവുകയായിരുന്നു. രാത്രിയുടെ ആദ്യയാമത്തിൽ തന്നെ സുഖസുഷുപ്തിയിലേക്ക് വഴുതി വീഴുന്ന പല അവസരങ്ങളിലും തന്റെ അബോധമനസ്സിനുള്ളിൽ അവളുടെ പാദസരത്തിന്റെ മണിയൊച്ച ചിലമ്പുന്നത് അവ്യക്തമായി ശ്രവിക്കാറുണ്ടായിരുന്നു. ആദ്യമൊക്കെ അവളോടു തോന്നിയ പ്രേമം പതിയെപ്പതിയെ കാമത്തിലോട്ട് വഴിമാറിയൊഴുകിത്തുടങ്ങിയ വേളകളിൽ അവളെ ഇറുകെപ്പുണർന്ന് അവളിൽ നനഞ്ഞു കുളിച്ച് നീരാടുവാൻ കൊതി തോന്നിത്തുടങ്ങി..!


************************************


താമസിയാതെ എന്റെ വിവാഹം നടന്നു. എന്റെ വിവാഹശേഷം മൂത്ത കുഞ്ഞിന്റെ ജനനശേഷമാണു എനിക്കവളോട് (പഴയ കാമുകിയോട്) കലശലായ ദ്വേഷ്യം അനുഭവപ്പെട്ടു തുടങ്ങിയത്. അനവസരത്തിലുള്ള അവളൂടെ പല ഒത്തുചേരലുകളൂം എന്റെ മനസ്സിനെ നിരുന്മേഷനാക്കി മാറ്റി. അവളീൽ നിന്നും പലപ്പോഴും ഓടിയൊളീക്കുവാനും, എന്റെ കുഞ്ഞുമായി അവൾ ചങ്ങാത്തം കൂടുവാതിരിക്കുവാനും ഞാൻ നിരന്തരം ശ്രദ്ധ ചെലുത്തിക്കൊണ്ടിരുന്നു. എന്നിട്ടും പലപ്പോഴും എന്റെ കണ്ണുംവെട്ടിച്ച് പലയിടത്തും വെച്ച് എന്റെ കുഞ്ഞിനെയവൾ വാരിയെടുത്ത് താലോലിക്കുന്നത് കണ്ടെന്റെ മനസ്സ് പലപ്പോഴും രോഷാകുലമായി. സംഹാരരുദ്രമായമനസ്സോടെയുള്ള അവളൂടെ ചെയ്തികൾ എന്നിൽ ഭീതി നിറക്കുവാൻ കാരണമാവുകയും; എന്റെ കീശ നാൾക്കു നാൾ കാലിയാക്കപ്പെടുകയും ചെയ്തു കൊണ്ടിരുന്നു. എന്റെ എല്ലാവിധ പ്രതിരോധവും ഉപരോധിച്ച് വെല്ലുവിളിക്കുന്ന അവളൂടെ ഓരോ ചുവടുകളിലും എന്നോടുള്ള പ്രതികാരത്തിന്റെ ലാഞ്ചന ഞാൻ നിസ്സഹായനായി വീക്ഷിച്ചു കൊണ്ടിരുന്നു. അങ്ങനെയിരിക്കെ ഒരുനാൾ രാവിലെ മോളെയും കൂട്ടി സ്കൂളിൽ പോകുന്ന സമയത്താണു അവിചാരിതമായി വഴിമുടക്കിക്കൊണ്ട് അവളൂടെ അട്ടഹാസം മുഴങ്ങിക്കേട്ടത്. മനസ്സിലാസമയത്ത് അവളോട് ഉടലെടുത്ത കാർമേഘപടലങ്ങളെ പിഴുതുമാറ്റുവാൻ പ്രതികാരാഗ്നിയോടെ അടുത്തു കണ്ട ഒരു അംബ്രെല്ലാക്കടയിൽ കയറുകയും കുഞ്ഞിനും എനിക്കും ഓരോ മഴക്കോട്ടും തൊപ്പിയും വാങ്ങി അവ ധരിച്ച് പഴയകാമുകിയെ പല്ലിളിച്ച് കാട്ടി അനുസൂതം യാത്ര തുടരുകയും ചെയ്തു..!

14 comments:

Junaiths said...

അല്ലാ പിന്നെ നമ്മളോടാ അവക്കടെ കളി...

പാക്കരൻ said...

മഴയുടെ കള്ളക്കാമുകന്‍ ... :)

അനില്‍@ബ്ലോഗ് // anil said...

ഹി ഹി !!

ഷെരീഫ് കൊട്ടാരക്കര said...

തൊടുപുഴയില്‍ അത്രങ്ങ് മഴയാണോ?!
ഒരു കാര്യം സമ്മതിച്ച് തരാം. കുട്ടികള്‍ ജനിച്ച് കഴിഞ്ഞാണ് മഴയെ കുറ്റം പറയാന്‍ ആരംഭിക്കുന്നത്.

ajith said...

അവളെ സൂക്ഷിച്ചോളൂ..പലരുടെയും കാമുകിയാണവള്‍.

Manoraj said...

എനിക്ക് ഇവളോട് പ്രണയമേ ഇല്ല.. ഇവള്‍ എന്തിന് എന്നിട്ടും എന്നെ ശല്യപ്പെടുത്തുന്നു. പാവം ഞാന്‍ :)

lekshmi. lachu said...

hahaha..appo shookshicholoo..aval eniyum varum..

ദേവന്‍ said...

അവള്‍ എന്റെയും കാമുകിയാണു...

പട്ടേപ്പാടം റാംജി said...

എന്ത് ചെയ്യാം? എല്ലാരുടേയും ആയിപ്പോയില്ലേ?

സങ്കൽ‌പ്പങ്ങൾ said...

കൊള്ളാം കുഞ്ഞെ നിന്നിഷ്ടം...

നികു കേച്ചേരി said...

ഒരു കാമുകിയും കുറേ കാമുകന്മാരും....:)

Lipi Ranju said...

അല്ലെങ്കിലും ഈ കാമുകിയെ പലരും വെറുക്കുന്നത് കുടുംബവും പ്രാരാബ്ദവും ഒക്കെ ആയി കഴിഞ്ഞാണ് അല്ലെ ! അതുവരെ അവളുടെ സൌന്ദര്യം വര്‍ണ്ണിച്ചു കവിതയും കഥയും ഒക്കെ എഴുതാനേ സമയം കാണൂ :)) നല്ല ആശയം ...

വിനോദ് ജോര്‍ജ്ജ് said...

മഴ നിത്യകാമുകിയാണ്

നിരക്ഷരൻ said...

അവൾ ഇപ്പോഴും എന്റെ കാമുകിയാണ്. പൊണ്ടാട്ടി അറിയെത്തന്നെ :)