അയാളുടെ ചുണ്ടുകള്‍ പതിവില്ലാത്ത വിധം വിറകൊള്ളുന്നത് ഞാന്‍ ശ്രദ്ധിച്ചു കൊണ്ടിരുന്നു. ഏതു വിധേനയും ഈ കച്ചവടം നടത്തണമെന്ന് അയാള്‍ പുലമ്പിക്കൊണ്ടേയിരുന്നു. മൂന്നുസെന്റിലെ ഒരു കുഞ്ഞു വീട്. അത്യാവശ്യം സൌകര്യങ്ങളൊക്കെ ഉണ്ടെങ്കിലും അതൊരു ലക്ഷം വീട് കോളനി പോലുള്ള സ്ഥലത്തായിരുന്നു സ്ഥിതി ചെയ്തിരുന്നത്. വീട്ടിലേക്ക് കയറുവാന്‍ ഒരു നടപ്പുവഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് വിറ്റു പോകുവാൻ പാടുള്ളൊരു സ്ഥലമാണെന്നത് എനിക്കറിയാമായിരുന്നു. സഹകരണബാങ്കിൽ നിന്നും ലോണേടുത്ത വകയിൽ അടവിനു ക്ഷീണം പറ്റിയതിനാൽ അടക്കേണ്ടി വരുന്ന ഭീമമായ പലിശ അയാളെ തളർത്തിത്തുടങ്ങിയിരുന്നു. ബാങ്കിൽ നിന്നും വന്നിരുന്ന ജപ്തി നോട്ടീസിലെ അക്ഷരങ്ങൾ അയാളെ നോക്കി പല്ലിളിച്ചു കൊണ്ടിരുന്നിരിക്കണം.
രാവിലെ പല്ലുതേക്കുമ്പോഴാണു ഉറക്കച്ചടവ് മാറാത്ത മുഖവുമായി അയാളെന്നെ കാണുവാൻ വരുന്നത്. തലേ ദിവസം ഞാൻ, അയാളുടെ സ്ഥലം കാണിച്ച പാർട്ടി വാഗ്ദാനം ചെയ്ത ചെറിയ തുകക്കാണെങ്കിലും വിൽക്കാൻ താൻ സന്നദ്ധനാണെന്ന അയാളൂടെ അടിയറവ് കണ്ടപ്പോൾ സത്യത്തിൽ ഉള്ളു നീറി. നിസ്സഹായതോടെയുള്ള അയാളൂടെ വെമ്പലിന്റെ പുറത്ത് അപ്പോൾ തന്നെ പാർട്ടിയെ മൊബൈലിൽ വിളിച്ച് കച്ചവടം ഉറപ്പിക്കുമ്പോൾ, അയാളൂടെ മുഖത്ത് ആയിരം ദീപങ്ങൾ പ്രകാശിച്ചു വരുന്നത് എനിക്കു കാണാമായിരുന്നു. ഹൈവേയിലെ പുതിയ റോഡ് വരുന്നിടത്ത് ആളുകൾ സെന്റിനു പത്തും പതിനഞ്ചും ലക്ഷങ്ങൾ ചോദിക്കുന്നിടത്ത് തന്റെ ഉള്ള കിടപ്പാടം കൂടി നഷ്ടപ്പെടാതിരിക്കാൻ ഏത് താഴ്ന്ന വിലക്കു വിൽക്കാനും തയ്യാറായ ആ മനുഷ്യന്റെ ദയനീയ മുഖം കണ്ടപ്പോൾ എന്റെയും മനസ്സിൽ നിന്ന് ഒരു വിങ്ങലുയർന്നു..
14 comments:
സാഹചര്യങ്ങളാണല്ലോ മനുഷ്യരേ കൊണ്ട് ഓരോന്ന് ചെയ്യാന്‍ നിര്‍ബന്ധിതരാക്കുന്നത്
ദേവന്‍ പറഞ്ഞത് തന്നെ കാര്യം.
ചില കാര്യങ്ങള്‍ അങ്ങനെയാണ്...ഇഷ്ടമല്ലെങ്കിലും ചെയ്തെ പറ്റുകയുള്ളൂ..
അപ്പഴത്തെ സാഹചര്യത്തിൽ അതല്ലാതെ വേറെ വഴിയില്ലല്ലോ!
നിസ്സഹായതയുടെ നിര്‍ബന്ധങ്ങള്‍..
അല്ലെങ്കിലും നിവര്‍ത്തികേടു മൂലം സ്ഥലം വില്‍ക്കാന്‍ നോക്കിയാല്‍ ഏറ്റവും കുറഞ്ഞ വിലയേ കിട്ടൂ , അത്യാവശ്യക്കാരന്‍ വാങ്ങാന്‍ ചെന്നാലോ ലോകത്തെങ്ങുമില്ലാത്ത വിലയും ! അതാണ് കച്ചവടം !! ഈ കുഞ്ഞി കഥ വേദനിപ്പിച്ചു...
ആശംസകൾ.....
ഇത് പോലുള്ള മനസ്സിന് ആര്‍ദ്രതയുള്ള കച്ചോടക്കാരെ കാണാന്‍ കിട്ടാറില്ല...
ആശംസകള്‍...
ഭൂരിഭാഗം കച്ചവടവും ഇങ്ങനെ ഒക്കെ തന്നെയാണ് നടക്കുന്നത്...പൂച്ചയ്ക്ക് അറിയണോ എലിയുടെ നിസ്സഹായത..
എന്താ ചെയ്യാ..ഇങ്ങനെയെങ്കിലും സഹായിക്കാൻ കഴിഞ്ഞല്ലോ അത്ല് ആശ്വസിക്കാം.
നിസ്സഹായത
നിങ്ങളുടെ മനസ്സ് എത്രത്തോളം വേദനിച്ചോ, അതിലിരട്ടിയായിട്ടു ഇത് വായ്ച്ചപ്പോള്‍ ഞാന്‍ വേദനിച്ചു.
nannayittundu
ദേ കുറഞ്ഞത് ആറുലക്ഷമെങ്കിലും കിട്ടുന്നത് നാലരയ്ക്കു വിറ്റിട്ട് ഒരാഴ്ച തികഞ്ഞിട്ടില്ല. സാമ്പത്തിക സംരക്ഷണം പൌരന്മാര്‍ക്ക് ലഭ്യമാകുന്ന കാലം വരുമോ...?
Post a Comment