Monday, September 26, 2011

ഒരു വാഗമണ്‍ മീറ്റിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു..

ഒരു വാഗമണ്‍ മീറ്റിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു..


ബ്ലോഗെര്‍/ബസ്സ് സുഹൃത്തുക്കളെ..

ജനുവരിയില്‍ ഒരു വാഗമണ്‍ മീറ്റ് നടത്തുവാന്‍ ആലോചിക്കുന്നു..
10 എ എം നു തൊടുപുഴയില്‍ നിന്നും പുറപ്പെട്ട് വാഗമണ്ണിന്റെ മനോഹരിത ആസ്വദിച്ച് 4 മണിയോടെ തിരിച്ച് തൊടുപുഴയില്‍ എത്തിച്ചേരുന്നൊരു മീറ്റ്..
കുറഞ്ഞത് 50 പേരെങ്കിലും ഉണ്ടാകണം..
ആളൊന്നുക്ക് ചാര്‍ജ് ചെയ്യപ്പെടും..(കൂടേ എത്ര പേരുണ്ടെങ്കിലും ആളൊന്നുക്ക് നിശ്ചിത ചാര്‍ജ് ഈടാക്കപ്പെടൂം)
ഫാമിലി മീറ്റ് ആണു ഉദ്ദേശിക്കുന്നത്..
തീര്‍ച്ചയുണ്ടെങ്കില്‍ മാത്രമേ ഉറപ്പു നല്‍കാവൂ..
മുന്‍ മീറ്റുകളിലെന്ന പോലെ പേരു നല്‍കി സമയത്തിനു സഹകരിക്കാതിരിക്കുന്നത് ഒഴിവാക്കുക..(അഭ്യര്‍ത്ഥന!)
സഹകരണം പ്രതീക്ഷിച്ചു കൊണ്ട്..

ഹരീഷ് തൊടുപുഴ
9447302370

13 comments:

ഹരീഷ് തൊടുപുഴ said...

ബാക്കി ഡീറ്റെയിത്സ് പുറകേ..!

ഹരീഷ് തൊടുപുഴ said...

തൊടുപുഴ ടൌണീലുള്ള എന്റെ വീട് ഇതിനു മുന്‍പേ വിട്ടിട്ടില്ലെങ്കില്‍; തലേ ദിവസം
കുറഞ്ഞത് 20 പേര്‍ക്കെങ്കിലും അക്കോമൊഡേഷനും നൈറ്റ് ഫുഡും നല്‍കുന്നതായിരിക്കും..:)

Sabu Kottotty said...

തൊടുപ്പിപ്പിള്ള തീരുമാനിച്ചാ കൊട്ടോട്ടിപ്പിള്ള ഊണ്ണുകളയേ...?

ആണായൊരുത്തൻ ആമ്പിയറോടെ മീറ്റുസംഘടിപ്പിയ്ക്കുമ്പൊ അത് HD ആവുമെന്ന് ഉറപ്പ്. വിത്ത്ഫാമിലി ശ്രമിക്കാം. ജീവിച്ചിരിപ്പുണ്ടേൽ കൊട്ടോട്ടി എത്തിയിരിയ്ക്കും.

വീകെ said...

മീറ്റ് ഭംഗിയായി നടക്കാൻ എന്റെ ആശംസകൾ...

Unknown said...

ഫാമിലി ഇല്ലെങ്കിലും വരാമല്ലോ അല്ലേ...? എങ്കിൽ ഒരു സീറ്റ് എനിക്കും വേണം...

ആളവന്‍താന്‍ said...

ഞങ്ങളും (ബാച്ചിലര്‍ ) ചില ബ്ലോഗര്‍മാര്‍ ചേര്‍ന്ന് ദുബായില്‍ ഇങ്ങനെ ഒരു യാത്ര പ്ലാന്‍ ചെയ്തിരുന്നു. ഇനി ആ വാഴക്ക കൂടി ഇങ്ങു എത്തണം. തെറ്റിദ്ധരിക്കണ്ട, വാഴ ദുബായില്‍ എത്തിയാല്‍ പിന്നെ ബാച്ചിയാ!!!
പിന്നെ നാട്ടില്‍ നവംബറില്‍ വരും. ജാനുവരി.... ഉണ്ടാവില്ല.

ajith said...

മീറ്റ് ആഘോഷമായിത്തീരട്ടെ, ആശംസകള്‍

- സോണി - said...

ഞാന്‍ ഉണ്ടാവില്ലെങ്കിലും യാത്രയുടെ പ്ലാന്‍ കണ്ടപ്പോള്‍ ഒരു സംശയം.
പത്തുമണിയ്ക്ക് തിരിച്ചാല്‍ നാല് മണിയ്ക്ക് ഇടയില്‍ ആകെ ആറുമണിക്കൂര്‍. അതില്‍ ഏകദേശം നാല് മണിക്കൂര്‍ യാത്രയ്ക്ക് പോകും, പിന്നെ അരമണിക്കൂര്‍ എങ്കിലും ഉച്ചഭക്ഷണത്തിന്. പിന്നെ ആകെ കിട്ടുന്നത് ഒന്നരമണിക്കൂറാ. അതുകൊണ്ട് വാഗമണ്‍ഭംഗി എങ്ങനെ കുറെയെങ്കിലും ആസ്വദിക്കാനാവും.

ഹരീഷ് തൊടുപുഴ said...

സോണി..

വാഗമണ്ണിനു ഇവിടന്ന് ഒന്നരമണിക്കൂറ് യാത്രയേ ഉള്ളൂ..
മൊട്ടക്കുന്നിലെ മനോഹരദൃശ്യങ്ങള്‍ ആസ്വദിക്കുന്നതിനോടൊപ്പം തന്നെ അവിടെയിരുന്നു ബുഫെ സ്റ്റൈലില്‍ ഭക്ഷണവും കഴിക്കാം..
അതിനു ശേഷം പൈന്‍ മരക്കാട്, സൂയിസൈഡ് പോയിന്റ് മുതലായവ സന്ദര്‍ശിക്കുകയും ചെയ്യാം..
മിനി ബസ്സുകള്ഉണ്ട്..
അവയിലാണു മീറ്റ് പ്ലാന്‍ ചെയ്യുന്നത്..
അതില്‍ മൈക്ക് ഫലിലിറ്റിയും മറ്റും ഉണ്ടാകും..
പരിചയപ്പെടലും പാട്ടും ആട്ടവുമെല്ലാം യാത്രയിലായിരിക്കും..
ഒരു 35 അല്ലെങ്കില്‍ നാല്‍പ്പതു പേരേ ഉണ്ടാകൂ..

Lipi Ranju said...

ഈ തീരുമാനം കൊള്ളാം, വാഗമണ്‍ മനോഹരമായ സ്ഥലമാണല്ലോ... മീറ്റും ഈറ്റും ഭംഗിയാവട്ടെ, ആശംസകള്‍ ...

yousufpa said...

ഞായറാഴ്ച്യാച്ചാ മ്മള്‌ റെഡി..

Arunlal Mathew || ലുട്ടുമോന്‍ said...

മീറ്റിനു ആശംസകള്‍... പിന്നെ ഞാനും ഒരു തൊടുപുഴക്കാരനാണട്ടോ.... :)

Prasanna Raghavan said...

എന്നത്തേക്കാണ് ഹരീഷേ മീറ്റ് ഉദ്ദേശിക്കുന്നത്.