Wednesday, November 02, 2011

ഒരു ലിഫ്റ്റിന്റെ കഥ..

ഉന്മേഷഭരിതമായൊരു പ്രഭാതം..
രാവിലെ മകളെ സ്കൂളിൽ വിട്ടിട്ട് തിരിച്ച് വീട്ടിലേക്ക് ബൈക്കിൽ വരുന്ന നേരം..
മറ്റൊരു ബൈക്കിൽ പരിചയക്കാരനായ ബി എസ് എൻ ലി ലെ ഒരു ഉദ്യോഗസ്ഥൻ അദ്ദേഹത്തിന്റെ ഭാര്യയുമായി എന്റെ ബൈക്കിനെ കടന്നു പോയി..
പരിചയഭാവേനയുള്ള അദ്ദേഹത്തിന്റെ ചെറു പുഞ്ചിരിക്ക് മറു പുഞ്ചിരിയുമേകി; പല കാര്യങ്ങളിൽ ചിന്ത കൊടുത്ത് പതിയേ ഞാനും പുറകേ വെച്ചടിച്ചു..
ഇടക്കിടക്ക് അദ്ദേഹത്തിന്റെ വാമഭാഗം എന്റെ നേരെ നോട്ടമയക്കുന്നുണ്ട്..
ഇടക്ക് അദ്ദേഹത്തിന്റെ ബൈക്ക് ഒരിടത്ത് നിന്നു..
ഞാനതിനെ ഓടിച്ചു മറികടക്കവേ പെട്ടന്ന് എന്റെ മൊബൈലിൽ ഒരു ഫോൺ കോൾ..!
പതിയെ റോഡിന്റെ ഓരം ചേർത്ത് ബൈക്ക് നിർത്തി ഞാൻ ഫോൺ സംഭാഷണത്തിൽ ശ്രദ്ധിക്കവേ..
പരിചയക്കാരനായ ആ ഉദ്യോഗസ്ഥൻ അദ്ദേഹത്തിന്റെ ബൈക്കെന്റെ സമീപം നിർത്തിയിട്ട് കുശലാന്വോഷണം ആരംഭിച്ചു..
കുശലാന്വോഷണങ്ങൾക്കിടെ ഞാനും “ചേച്ചീയേം (ഭാര്യയെ) കൂട്ടി എങ്ങോട്ടാണാവോ യാത്ര” എന്നാരാഞ്ഞു..
കേട്ടപാതി കേൾക്കാത്ത പാതി അദ്ദേഹത്തിന്റെ മുഖമൊന്നു വാടി.. ഒരു ചെറു പുഞ്ചിരി അതോ ഒരു വിഷമച്ചിരിയോ ചുണ്ടിൽ വരുത്തിയെന്നു വരുത്തി അദ്ദേഹം ബൈക്കിന്റെ ക്ലെച്ച് റിലീസ് ചെയ്ത് ഒന്നും മിണ്ടാതെ ആക്സിലേറ്റർ കൊടുത്ത് വാഹനം സ്റ്റാർട്ട് ചെയ്തു മുൻപോട്ടു നീങ്ങി..
അദ്ദേഹത്തിന്റെ മുഖഭാവത്ത് വന്ന പെട്ടന്നുള്ള വ്യത്യാസം എന്നെയും ഒരു നിമിഷം “എന്തായിരിക്കും??” എന്നതിൽ സംശയാലുവും ഞിജ്ഞാസാകുതുകിയുമാക്കി..
എന്തെരോ എന്തോ എന്നു ചിന്തിച്ച് വണ്ടിയെടുത്ത് മുൻപോട്ടു നീങ്ങവേ ഞാൻ ചിന്തിച്ചു..
അദ്ദേഹം ഈ റൂട്ടിലെ ബി എസ് എൻ ലിന്റെ ലൈന്മാനാണ്..
അദ്ദേഹത്തിന്റെ ഭവനം വേറേ എവിടെയോ ഒരിടത്താണ്..
ആദ്യമായാണു അദ്ദേഹത്തിന്റെ പുറകിൽ ഒരു വനിതാരത്നത്തെ കാണുന്നത്..
അദ്ദേഹത്തിനു ഭാര്യയുണ്ടോ..? അതദ്ദേഹത്തിന്റെ ഭാര്യയാണോ..? എന്നൊന്നും എനിക്കറിയില്ല..
ഞാനാദ്യമായാണു ആ സ്ത്രീയെ കാണുന്നത് തന്നെ..!
ഇനിയവർ അദ്ദേഹത്തിന്റെ ഭാര്യ അല്ലാ എന്നുള്ളതുണ്ടോ?
അങ്ങിനെയെങ്കിൽ; എന്താകും അദ്ദേഹത്തിന്റെ പെട്ടന്നുള്ള മനം മാറ്റത്തിനു കാരണം..?

പറയൂ..
നിങ്ങൾക്കൂഹിക്കാമോ എന്തായിരിക്കുമെന്ന്?!!

17 comments:

പാവപ്പെട്ടവൻ said...

ഒരു സംശയവും ഇല്ല അതന്നേ..

ഒരു കുഞ്ഞുമയിൽപീലി said...

njaanum athaa chindikkunnee aaraayirikkum

kARNOr(കാര്‍ന്നോര്) said...

“ആദ്യം ഈ വായിനോക്കി ഫോളോ ചെയ്യുന്നത് കണ്ടാ സൈഡ് കൊടുത്തത്, മുന്നേ കേറി ദേ മൊബിലില്‍ കാള്‍ വന്നു എന്നപേരില്‍ ഒതുക്കി നിര്‍ത്തിവീണ്ടും വായിനോക്കുന്നു. എന്നാപ്പിന്നെ അവന്റെ ദീനമെന്താന്ന് നേരിട്ട് ചോദിക്കാമെന്നു കരുതി നിര്‍ത്തിയതാ. പരിചയം കാണിച്ചാലെങ്കിലും നമ്മളെ ഒഴിവാക്കുമെന്ന് വിചാരിച്ചപ്പോ പിന്നേ അവളെപ്പറ്റിത്തന്നെ അവന്റെ ഒരു ഇളിഞ്ഞ അന്വേഷണം. ഒടക്കാമെന്നു വെച്ചാ ഈ തടിയന്‍ കൈവച്ചാല്‍ പിന്നെ ഞാന്‍ കാണുവോ.. നാശം.. വിട്ടുപോയേക്കാം” :-)

Manoraj said...

@kARNOr(കാര്‍ന്നോര്): സത്യം പറ.. കാര്‍ന്നോര്‍ കെ.എസ്.ഇ.ബിയിലാണോ ജോലി ചെയ്യുന്നത് :) ഇല്ല നല്ല തല്ല് നാട്ടില്‍ കിട്ടുമെന്നത് കൊണ്ട് നില്‍ക്കുന്നില്ല:)

ദേവന്‍ said...

ഇന്ന് പലതവണ വിളിച്ചിട്ടും ഹരീഷു ചേട്ടന്‍ ഔട്ട് ഓഫ് റെയിഞ്ച്‌ !! ആ ഉദ്യോഗസ്ഥന്‍ പണി കൊടുത്തോ....???

ഷെരീഫ് കൊട്ടാരക്കര said...

ഒരു സംശയോം വേണ്ടാ ....അദ്ദന്നെ.

അനില്‍@ബ്ലോഗ് // anil said...

ചുമ്മാ ഊഹിക്കണ്ട, പാവം ഉദ്യോഗസ്ഥൻ.

Lipi Ranju said...

സമ്മാനം കാര്‍ന്നോര്‍ക്ക്... ഇതിലും നന്നായി ഊഹിക്കാന്‍ ഇവിടെ വേറെ ആരെങ്കിലും ഉണ്ടോ !! :))

(സത്യം പറ, മൊബൈലില്‍ ഫോണ്‍ വന്നിട്ട് തന്നയാണോ, അതോ കാര്‍ന്നോര്‍ ഊഹിച്ച പോലെ അവരാരെന്നു നോക്കാനാണോ വണ്ടി നിര്‍ത്തിയത് !:)

Unknown said...

തന്നെക്കാള്‍ പ്രായം കൂടിയ ഒരാള്‍ തന്റെ ഭാര്യയെ ചേച്ചി എന്നുവിളിച്ചാല്‍ ഏതു ബി എസ് എന്‍ എല്‍ കാരനും ദേഷ്യം വരും! :)

ആദ്യ പാരഗ്രാഫില്‍ ഭാര്യ എന്ന് പറയുന്നുണ്ട്! "ഉദ്യോഗസ്ഥൻ അദ്ദേഹത്തിന്റെ ഭാര്യയുമായി എന്റെ ബൈക്കിനെ കടന്നു പോയി"

ഹരീഷ് തൊടുപുഴ said...

കാർന്നോർ..
ലിപി..


സംഭവം ഇത്രേയുള്ളു..
അദ്ദേഹം ഒരു പരിചയക്കാരിക്കു ലിഫ്റ്റ് കൊടുത്തതാ..
എനിക്കറിയില്ലല്ലോ അതദ്ദേഹത്തിന്റെ ഭാര്യയാണൊ എന്നൊന്നും..
നമ്മളിതു വരെ അദ്ദേഹത്തെ കണ്ടിട്ടുണ്ട് എന്നല്ലാതെ പുള്ളീടേ വൈഫിനെ കണ്ടിട്ടില്ല..
ബൈക്കിനു പുറകിലിരുത്തി പോണ കണ്ടപ്പോൾ; കുശലാന്വോഷണം നടത്തുമ്പോൾ സാധാരണ ആദ്യം നാവിൽ വരുന്നൊരു സിമ്പിൾ ചോദ്യം..
ഇപ്പോ മനസ്സിലായില്ലേ ‘പരിചയക്കാരികൾക്ക് ലിഫ്റ്റ്‘ കൊടുത്താലുള്ള തൊന്തരവ്..

ശ്രീനന്ദ said...

ഒടുക്കത്തെ ക്ലാരിഫിക്കേഷന്‍ ആദ്യം അങ്ങ് ഇട്ടാല്‍ പോരാരുന്നോ. മനുഷ്യന്‍ വെറുതെ തല പുകച്ച്, അവസാനം കാര്‍ന്നോരു ചേട്ടന് ട്രോഫി കൊടുക്കാന്‍ തുടങ്ങിയാതായിരുന്നു.

Typist | എഴുത്തുകാരി said...

എന്നാലും എല്ലാരും എന്തൊക്കെ ഊഹിച്കുകൂട്ടി. ഞാൻ വിചാരിച്ചതു ഭാര്യയായിരിക്കുമെന്നു തന്നെയാ.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നന്നായി എഴുതി.

പത്രക്കാരന്‍ said...

അദ്ധേഹത്തിന്റെ പെങ്ങള്‍ ആകും !!!
പാവം ഞാന്‍

Unknown said...

അദേഹത്തിനു ഭാര്യയുണ്ടോ?.ദേ അയ്യാളെ വിട്.ചുമ്മാ പിന്നെ ആ പേണ്ണ് പണ്ട് ന്യൂമാനിൽ ഒരുമ്മിച്ച് പഠിച്ചതായിരിക്കും.ഈ തടി കണ്ടിട്ട് അതാ ഹരീഷണ്ണൻ തന്നെ ആണോ എന്നോർത്തൂ കാണൂം.

Prasanna Raghavan said...

‘ഇപ്പോ മനസ്സിലായില്ലേ ‘പരിചയക്കാരികൾക്ക് ലിഫ്റ്റ്‘ കൊടുത്താലുള്ള തൊന്തരവ്‘.

ഇപ്പോള്‍ മനസിലായില്ലേ, ഒരു സ്ത്രീക്ക് ഒരാണ് ബൈക്കില്‍ ലിഫ്റ്റ് കൊടുത്തതു കൊണ്ട് അവര്‍ അയാളുടെ ഭാര്യയാകണമെന്നില്ലഎന്ന്. :)

Arun Kumar Pillai said...

കാർന്നോരു പറഞ്ഞതാ കറക്ട് ഹ ഹ... അല്ലാതെ ലിഫ്റ്റ് ഒന്നുമായിരിക്കില്ല