Tuesday, November 08, 2011
ഈ മഴ ഞങ്ങൾക്കു മതിയായേ......!!
മഴയോട് മഴ..!
മഴയൊഴിഞ്ഞിട്ടു കാശിക്കു പോകാൻ നേരം കിട്ടുന്നില്ല എന്നു പറയുന്നതു പോലെയാണു തൊടുപുഴക്കാരുടെ ഇപ്പോഴത്തെ അവസ്ഥ..
ആരാ കേരളത്തിന്റെ ചിറാപുഞ്ചി ലക്കിടിയാണെന്നു പ്രസ്താവിച്ചിട്ടുള്ളത്..
അതൊക്കെ ഇനി നമ്മുടെ നാട് “തൊടുപുഴ” യ്ക്കു മാത്രം സ്വന്തം..
ഈ വർഷം തന്നെ വിരലിലെണ്ണാവുന്ന ദിവസങ്ങളെ സൂര്യനെ മുഴുദിനം ഞങ്ങൾ കണ്ടിട്ടുള്ളൂ..
ഇത് മാസം 11 ആയി കെട്ടോ..!
ഇപ്പോൾ തുലാവർഷമാണു ഓടുന്നതെന്നാണു വെപ്പ്..!
ഇവിടെ കാലവർഷം ഒന്ന് തീർന്നിട്ടു വേണ്ടെ.. ഒന്നു തുലാവർഷത്തിനു കെട്ടിയാടി പെയ്യാൻ..
ഒന്നെങ്കിൽ ഉച്ചക്കു തുടങ്ങും..അല്ലെങ്കിൽ അതിനും മുൻപേ..
രാത്രി മുഴുവനും ഇടീം വെട്ടി ചന്നം പിന്നം ചാറിക്കൊണ്ടിരിക്കും..
മണിക്കൂറുകളോളം പെയ്യുന്ന വൈകുന്നേരങ്ങളിൽ നഗരത്തിലേക്കിറങ്ങണമെങ്കിൽ സ്വന്തായൊരു വള്ളം കൂടി വാങ്ങി കൂടെ കൊണ്ടുവരേണ്ടി വരും..!
അതാണിപ്പോൾ തൊടുപുഴക്കാരുടെ അവസ്ഥ..
അശാസ്ത്രീയമായ ഓടകളൂടെ നിർമാണം നഗരത്തെ പലയിടങ്ങളിലും 2-5 അടി വരെ വെള്ളത്തിനടിയിലാക്കുന്നു മിക്കദിവസങ്ങളിലും..
നാട് ഭരിക്കുന്ന കോൺഗ്രെസ്സ് കൌൺസിലർമാർക്ക് നഗരത്തിലെ പ്ലാസ്റ്റിക് മറ്റു മാലിന്യങ്ങൾ മാത്രം നിമ്മാർജ്ജനം ചെയ്യുന്നതിലാണു ശ്രദ്ധ..!
മുൻസിപ്പൽ പാർക്കിൽ കൊതുകുകളെ വളർത്താനുള്ള മാധ്യമമായിട്ടുണ്ട് കുട്ടികൾക്കു ബോട്ട്സവാരി നടത്തുവാൻ നിർമിച്ചിരിക്കുന്ന വിശാലമായ കുളം..
1വർഷം തടവും 10,000 പിഴയുമായി മാലിന്യം നിക്ഷേപിക്കുന്നവരെ അകത്താക്കുവാൻ നഗരസഭ ഓടി നടക്കുന്നതിന്റെ ഗുട്ടൻസ് ഇപ്പോഴല്ലേ നാട്ടുകാർക്ക് പിടി കിട്ടുന്നത്..
മഴപെയ്യുമ്പോൾ വെള്ളപ്പൊക്കമുണ്ടാകുമെന്ന് മുങ്കൂട്ടി കണ്ടിട്ടുണ്ടായിരുന്നൂ.. ഈ കൌൺസിലർമാർ എന്ന് നാട്ടിലെ ജനത്തിനിപ്പോഴാണു പിടി കിട്ടിത്തുടങ്ങിയത്.. കാരണം ഈ സംഭവം അടിഞ്ഞു കൂടിയാൽ വെള്ളപ്പൊക്കം മാത്രമല്ലാ..
പകർച്ചവ്യാധികളും പെരുകുമെന്നവർ മുങ്കൂട്ടി കണ്ടിട്ടുണ്ടായിരുന്നുവത്രേ..!
ഏതായാലും തൊടുപുഴക്കാർക്കിപ്പോൾ കോളാണ്..
വൈകിട്ട് നഗരത്തിൽ വന്നാൽ മഴക്കു മുൻപേ ഗ്രാമങ്ങളിലേക്ക് തിരികെ എത്തിയില്ലെങ്കിൽ; പിറ്റേ ദിവസമേ ബന്ധുമിത്രാദികളെ കാണുവാൻ കഴിയൂ..
(വാർത്തയിലെ ചിത്രത്തിൽ കാണുന്ന ആദ്യ വീട് ഈ ബ്ലോഗെറൂടേതാണ് )
Subscribe to:
Post Comments (Atom)
11 comments:
തന്നെ തന്നെ......
'തോട്''പുഴ'=തൊടുപുഴ ... ആരോ അറിഞ്ഞിട്ട പേരാണോ...??
മനുലോകം കാണാന്‍ ക്ലിക്കൂ...
വീട് വെള്ളത്തിലായി അല്ലെ.
ഹരീഷ് ശരിയാണ് .മഴയോട് മഴ തന്നെ .
നിങ്ങളെത്ര ഭാഗ്യവാന്മാർ...!!
ഒരു മഴ കാണാൻ കൊതി പൂണ്ടിരിക്കുന്ന ഞങ്ങൾക്ക് നിങ്ങളുടെ ഭാഗ്യം കാണുമ്പോൾ അസൂയ തോന്നുന്നു...!!
ദ്വേഷ്യപ്പെടണ്ടാട്ടൊ...
ഇന്നലെ ഞങ്ങൾക്കും കിട്ടി സാമാന്യം തരക്കേടില്ലാത്ത ഒരു മഴ..!
പക്ഷെ, ഇരുട്ടായതു കൊണ്ട് ഒന്നു നേരേചൊവ്വെ കാണാൻ കൂടി ഒത്തില്ല...
എന്നാലും മഴയുണ്ടല്ലോ... ഞങ്ങള്‍ക്ക് ഇടിവെട്ടും മിന്നലും മാത്രം.
തൊടുപ്പുഴക്കിത് മഴയോകഗം
:)
അതെയതെ മഴ തന്നെ മഴ ..റോഡുകള്‍ തോടുകലാകുന്ന മഴ ....ഹരീഷ് ഭായി പറഞ്ഞത് ശരിയാണ് ..അനുഭവ സാക്ഷ്യം .
പെയ്യട്ടങ്ങനെ പെയ്യട്ടെ .... തകര്‍ത്തു പെയ്യട്ടെ......
Post a Comment