Sunday, December 04, 2011

മുല്ലപ്പെരിയാറും മറ്റു കുറച്ച് നുറുങ്ങുകളും..

# മോളുടെ സ്കൂളില്‍ അവരുടെ ക്ലാസില്‍ (യു.കെ.ജി) നിന്നും ആനുവല്‍ ഡേ സെലിബ്രേഷന്റെ ഭാഗമായ സമൂഹഗാനപഠനപരിശീലനത്തിനായി പാട്ടു ടീച്ചെര്‍ കുറച്ചു കുട്ടികളെ ഹാളിലോട്ട് വിളിച്ചു കൊണ്ട് പോകുകയായിരുന്നു. കുട്ടികളുടെ കൂട്ടത്തില്‍ ടിന്റുമോന്‍ എന്ന അപരനാമത്തില്‍ ശ്രദ്ധേയനായൊരു ആണ്‍കുട്ടിയും(ജാസ്സിന്‍) ഉണ്ടായിരുന്നു. ഹാളിലെത്തുന്നതിനു മദ്ധ്യേ സ്കൂളിലെത്തുവാന്‍ താമച്ചിച്ച മറ്റൊരു ടീച്ചെറിനെ കണ്ടപ്പോള്‍ നമ്മുടെ പാട്ടു ടീച്ചെര്‍ അവരോട് കുശലാന്വോഷണങ്ങള്‍ നടത്തി കുറച്ചു നേരം സംസാരിച്ചു കൊണ്ട് നിന്നു. ഇത് കണ്ട് അക്ഷമനായ നമ്മുടെ ടിന്റുമോനു രോഷം വന്ന്; ടീച്ചെറിനോട് ഇങ്ങിനെ പ്രതികരിച്ചു..
“ആഹാ.. ഞങ്ങളെ പാട്ടു പഠിപ്പിക്കാനെന്നും പറഞ്ഞിവിടെ കൊണ്ട് വന്നിട്ട് നിങ്ങളു രണ്ടും കൂടി നിന്ന് ശൃംഗരിക്കുവാണോ”
ചെറിയവായില്‍ നിന്നുതിര്‍ന്ന വലിയ വര്‍ത്താനത്തില്‍ നീരസപ്പെട്ട് ടീച്ചെര്‍...
“ആരാടാ ശൃംഗരിച്ചേ; ആരോടാടാ ശൃംഗരിച്ചേ..??”
ടിച്ചേറിന്റെ ഭാവം മാറുന്നുവെന്നു കണ്ട ടിന്റുമോന്‍ മൌനം പാലിച്ച് തലകുനിച്ച് നിലത്തോട്ട് നോക്കി നിന്ന നിമിഷം; കൂട്ടുകാരനായ അടുത്ത കുട്ടി ടീച്ചെറിനോട്..
“ലിസി മാം.. ലിസ്സി മാം; ഈ ടിന്റുമോനു മാമിനോട് ലവ്വ് ആണെന്നെന്നോട് പറഞ്ഞു..”
ഇതു കേട്ട് ചെറു പുഞ്ചിരി തൂവി ടിച്ചെര്‍..
“അതിനെന്താ പ്പോ; ലവ്വ് ന്നു പറഞ്ഞാല്‍ സ്നേഹം, കേട്ടിട്ടില്ലേ ഗോഡ് ഈസ് ലവ്. ദൈവം സ്നേഹമാകുന്നു. അവനെന്നോടു സ്നേഹമുള്ളലതു പോലെ തിരിച്ച് എനിക്കവനോടും സ്നേഹമുണ്ട്.. ഇല്ലേടാ”
ഇതു കേട്ടപടി ടിന്റുമോന്‍..
“അയ്യോ മാം..; എനിക്കും മാമിനോട് ഇഷ്ടം മാത്രമേ ഉള്ളൂ.. പക്ഷേ മറ്റേ ലവ്വില്ലാട്ടോ..”
ങ്ഹേ...ഹ്..!!!



# സാധാരണ ഞാനാണു മോളെ സ്കൂളില്‍ കൊണ്ടുപോയി വിടുന്നതും..തിരികെ കൊണ്ടു വരുന്നതും മറ്റും.
പതിവിനു വിപിരീതമായി കഴിഞ്ഞ ദിവസം ഭാര്യയാണു സ്കൂളില്‍ നിന്നും മോളെ വിളിച്ചു കൊണ്ടുവരുവാന്‍ പോയിരുന്നത്..
സ്കൂളിലെ ടിച്ചെര്‍മാരുമായി ഉറ്റബന്ധം നിലനിര്‍ത്തിയിരുന്ന ഭാര്യ അവിടെയെത്തിയപ്പോള്‍..
പതിവിന്‍ പടി എല്ലാരും വട്ടം കൂടി ലെക്ച്ചറു തുടങ്ങി..
സംഭാഷണവിഷയങ്ങള്‍ കാടു കയറിക്കയറി മുല്ലപ്പെരിയാറിലോട്ടുമെത്തി..
അതിനിടക്ക് ഒരു ടിച്ചെര്‍..
“ഹോ.. വെള്ളമൊലിച്ചു വരുമ്പോള്‍ എന്താകുമോ മനുഷ്യരുടെയൊക്കെ അവസ്ഥ.. (ഒരു ദീര്‍ഘനിശ്വാസം എടുത്ത്) ഒഴുകിയൊലിച്ചു വരുമ്പോള്‍, അടുത്ത വീട്ടിലെ പിണക്കമുള്ള ചേട്ടനൊക്കെയാകും മരത്തേല്‍ക്കയറി രക്ഷപ്പെടാനൊക്കെ കൈ നീട്ടുന്നതും..മറ്റും”
ഇതു കേട്ടപടി സ്വന്തം ഭാര്യ ഇങ്ങിനെ മൊഴിഞ്ഞു..
“അതേ ടിച്ചേറേ; ഇന്നലെ ചേട്ടനും(ഞാന്‍) ഇതു തന്നെയാ പറഞ്ഞേ.. നമ്മളൊക്കെ മരിച്ചു കഴിയുമ്പോള്‍ അടക്കാന്‍ നേരത്ത് ഒരു വലിയ കുഴി കുഴിച്ചാകും മണ്ണിട്ട് മൂടുക. അപ്പോ നിന്റെ മേത്ത് കിടക്കുന്നത് ചിലപ്പോള്‍ അപ്പുറത്തെ വീട്ടിലെ ചേട്ടനാകും..!! വിഷമിക്കേണ്ടാട്ടോ..)
ഹി..ഹി..ഹി..ഹി..ഹി..
പരിഭ്രാന്തിയിലാര്‍ന്ന ആ നിമിഷത്തിലും അവിടെയൊരു കൂട്ടച്ചിരി പടര്‍ന്നു..



# സ്കൂള്‍ വിട്ടു വന്ന ആവണിക്കുട്ടി(മോള്‍) ഭാര്യയോട്..
“അമ്മേയമ്മേ കപകടം ഉണ്ടായോമ്മേ..??”
കണ്ണും മിഴിച്ച് ഭാര്യ..
“കപകടോ..!!”
“അതേന്നേ, ഇന്നലെ ടീവീല്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞില്ലേമ്മേ മുല്ലപ്പെരിയാറു പൊട്ടിയാല്‍ വലിയൊരു ‘കപകടം‘ ഉണ്ടാവാന്‍ ചാന്‍സുണ്ടെന്ന്..“
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!



# രാവിലേ പത്രത്തിലുള്ള മുല്ലപ്പെരിയാര്‍ ന്യൂസുകള്‍ അമ്മ ഉറക്കെ വായിക്കുന്നു..
അത് കേട്ടു ശ്രദ്ധിച്ചു നിന്ന ആവണി അമ്മയോട്..
“അച്ചമ്മേ; ഇപ്പ പറഞ്ഞ ആ സാധനം അച്ഛനോടു പറഞ്ഞ് വാങ്ങിക്കൊണ്ടു വരാന്‍ പറഞ്ഞാല്‍, നമുക്ക് കറി വെക്കുകയും ബാക്കി കൊണ്ട് ഡാമിന്റെ ഓട്ടയടക്കുകയും ചെയ്യാലോ..”
അന്തം വിട്ട്, പത്രത്തില്‍ നിന്നും മുഖം മാറ്റി അമ്മ ഇവളെന്തായീ പറയുന്നേ എന്ന ആശ്ചര്യഭാവത്തില്‍ നോക്കിയിട്ട് “എന്താടീ..” എന്നാരാഞ്ഞു..
തന്റെ വിദ്യ സ്വീകാരമായി എന്നോര്‍ത്ത് മകള്‍ വാചാലയായി..
“കൂര്‍ക്കയില്ലേമ്മേ..കൂര്‍ക്ക; അതച്ഛനോട് വാങ്ങിക്കോണ്ടു വരാന്‍ പറയ്, കറീം വെക്കാം ഡാമിന്റെ ഓട്ടേം അടക്കാം..”
അമ്മയുടെ പത്രപാരായണത്തിനിടയില്‍ സുര്‍ക്കിയുടെ കാര്യം കേട്ടപ്പോള്‍ പാവം ആവണിക്കുട്ടിക്കു മനസ്സിലായത് കൂര്‍ക്കയെന്നാ..
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!



# ബേബി ഡാമില്‍ക്കൂടി വെള്ളമൊഴുകുവാന്‍ തുടങ്ങിയെന്ന വാര്‍ത്ത ടി വിയില്‍ കണ്ട അമ്മവീട്ടുകാര്‍ പരിഭ്രാന്തരായി (തൃശ്ശൂരില്‍ നിന്നും) അമ്മയുടെ ഫോണിലോട്ടു വീളിച്ച് ആകാംക്ഷയോടെ കാര്യങ്ങള്‍ തിരക്കുന്നതിനിടെ..
സംഭവഗൌരവം ശരിക്കറിയാത്ത അമ്മവീട്ടുകാരുടെ വാക്കുകള്‍ ശ്രവിച്ച്..
കേട്ടപാതി കേല്‍ക്കാത്ത പാതി..
അമ്മ ഓടിക്കിതച്ചു വന്ന് ഭാര്യയോട്..
“മഞ്ജൂ..ഞ്ജൂ.. വേഗമിത്തിരി ചോറും കറികളുമെടുത്തു വെക്ക്; മുല്ലപ്പെരിയാറു പൊട്ടാന്‍ പോകുവാന്നാ പറയണേ.. ഒഴുക്കില്‍ പെടുന്നതിനു മുന്‍പേ ഇത്തിരി ചോറുണ്ണട്ടെ..”
ഭാര്യ അന്തം വിട്ട് അമ്മയോടു ചോദിച്ചു..
“അതിനിപ്പം ചോറുണ്ണുന്നതെന്തിനാ..??“
“ചത്തു മലച്ച് വെള്ളത്തീക്കോടെ ഒഴുകി നടക്കുമ്പോള്‍ വിശപ്പു സഹിക്കാനാവാതെ ആത്മാവ് പരവേശം പിടിച്ച് നടന്നാലോ.. ബലിയിട്ടൂട്ടാന്‍ ഒരു മനുഷന്‍ പോലും കാണില്ല..!!അതാ”
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആസമയത്ത്; ബെഡ് ഷീറ്റുകള്‍ വീടുവീടാന്തരം വിറ്റു നടക്കുന്നൊരു പയ്യന്‍ വീട്ടിലെത്തി, കോളിങ്ങ് ബെല്ലടിച്ച്..
“ചേച്ചീ..ച്ചീ.. ബെഡ് ഷീറ്റ് വേണോ??”
“ങേഹ്..!! ബെഡ് ഷീറ്റോ?? എന്റെ കൊച്ചേ ഈ ലോകത്തൊന്നുമല്ലേ നീ, ജലബോംബ് പൊട്ടാറായി നില്‍ക്കുന്നു.. അപ്പോഴാണൊ ബെഡ് ഷീറ്റ്; ചത്തു മലച്ചു കിടക്കുമ്പോള്‍ പുതപ്പിച്ചു കിടത്താനാണോ..??!!”
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
കുറെ നേരം ആ പയ്യന്‍ അമ്മയുടെ നേരെ നിശബ്ദമായി നോക്കി നിന്നു..
എന്നിട്ട് ചിരിച്ചു കൊണ്ട് നടന്നു മറഞ്ഞു..
ആ കൊച്ചന്‍ പോയ വഴി പുല്ലു മുളച്ചിട്ടില്ല ഇതു വരെ..
ഹി..ഹി..ഹി..ഹി..

16 comments:

Rakesh R (വേദവ്യാസൻ) said...

ജലബോംബിനടിയിലാണോടാ നിന്റെ ബെഡ്ഷീറ്റ് വില്‍പ്പന :)

മനോജ് കെ.ഭാസ്കര്‍ said...

ഹ ഹ..കുറച്ചു നേരം അങ്ങനെയെങ്കിലും ടെന്‍ഷന്‍ മാറുമല്ലോ വേദ വ്യാസാ... ആവണിക്കുട്ടിക്ക് നൂറില്‍ നൂറ്.

പ്രയാണ്‍ said...

ഹൊ!! ഹരീഷെ നിന്നെ സമ്മതിച്ചിരിക്കുന്നു.....:)

Sabu Kottotty said...

അപ്പം മുല്ലപ്പെറിയാർ ഡാം പൊട്ടുമെന്നുതന്നെ ഉറപ്പിച്ചോ.....?
നിങ്ങൾക്കൊക്കെ അങ്ങ് പോയാൽ മതി, ഇവിടെ ഞങ്ങളെപ്പോലെ കുറേ ജന്മങ്ങൾ ബാക്കിയുണ്ടാവുമല്ലോ... അപ്പൊ ഞങ്ങളെന്താ ചെയ്യണ്ടെ....? അതുകൊണ്ട് മുല്ലപ്പെരിയാർ തൽക്കാലം അങ്ങനെതന്നെ നിൽക്കട്ടെ...

Manoraj said...

“മഞ്ജൂ..ഞ്ജൂ.. വേഗമിത്തിരി ചോറും കറികളുമെടുത്തു വെക്ക്; മുല്ലപ്പെരിയാറു പൊട്ടാന്‍ പോകുവാന്നാ പറയണേ.. ഒഴുക്കില്‍ പെടുന്നതിനു മുന്‍പേ ഇത്തിരി ചോറുണ്ണട്ടെ..”
ഭാര്യ അന്തം വിട്ട് അമ്മയോടു ചോദിച്ചു..
“അതിനിപ്പം ചോറുണ്ണുന്നതെന്തിനാ..??“
“ചത്തു മലച്ച് വെള്ളത്തീക്കോടെ ഒഴുകി നടക്കുമ്പോള്‍ വിശപ്പു സഹിക്കാനാവാതെ ആത്മാവ് പരവേശം പിടിച്ച് നടന്നാലോ.. ബലിയിട്ടൂട്ടാന്‍ ഒരു മനുഷന്‍ പോലും കാണില്ല..!!അതാ”

ഹ..ഹ.. ഹരീഷേ.. അമ്മയാണ് താരം.. മുല്ലപ്പെരിയാറിനെ നര്‍മ്മം ചേര്‍ത്ത് അവതരിപ്പിച്ചെങ്കിലും അത് പൊട്ടുമെന്ന് ഓര്‍ക്കുമ്പോള്‍ ഹോ..

Manoraj said...

@കൊട്ടോട്ടിക്കാരന്‍...: ഞങ്ങളൊക്കെ പോയിക്കഴിഞ്ഞാല്‍ ബാക്കിയുള്ളവരെ വെച്ച് ബ്ലോഗ് മീറ്റ് നടത്താല്ലോ.. :)

അനില്‍@ബ്ലോഗ് // anil said...

ആവണീം അമ്മേം അമ്മൂമ്മേം എല്ലാരും പെർഫോം ചെയ്യുകയാണല്ലോ.
:)

Typist | എഴുത്തുകാരി said...

അപ്പോ പൊട്ടുമെന്ന് ഉറപ്പിച്ചിട്ടു തന്നെയാ അല്ലേ?

khaadu.. said...

നല്ലത് സംഭവിക്കട്ടെ... ആശംസകള്‍...

Cv Thankappan said...

അയ്യോ!ഇതല്പം കടുപ്പ്വായി!

Jefu Jailaf said...

ദൈവം രക്ഷിക്കട്ടെ. അരുതാത്തതൊന്നും സംഭവിക്കാതിരിക്കട്ടെ. നല്ല രസമുള്ള എഴുത്ത്..

മാണിക്യം said...

ആവണിക്കുട്ടിയും പഠിച്ചു,‘കപകടം‘ ഉണ്ടാവാന്‍ ചാന്‍സുണ്ടെന്ന്...
അത് ഉമ്മന്‍ ചാണ്ടിക്ക് മനസ്സിലായോ ആവ്വൊ?

“ചത്തു മലച്ച് വെള്ളത്തീക്കോടെ ഒഴുകി നടക്കുമ്പോള്‍ വിശപ്പു സഹിക്കാനാവാതെ ആത്മാവ് പരവേശം പിടിച്ച് നടന്നാലോ.. ബലിയിട്ടൂട്ടാന്‍ ഒരു മനുഷന്‍ പോലും കാണില്ല..!!അതാ”......
സത്യം!!!
ഓര്‍ത്താല്‍ ഉണ്ടായേക്കാവുന്ന ഒരോ വിഷമതകള്‍!

ദേവന്‍ said...

മറ്റേ ലവ്വ് , കപകടം, കൂര്‍ക്ക, ബെഡ് ഷീറ്റ് , എല്ലാം കൊള്ളാം കലക്കി
ആ ടിന്റുമോനെ ഗുരുവായി സ്വീകരിച്ചാലോ!! പിന്നെ ആവണികുട്ടീടെ അടുത്ത് ടുഷനും ചേരണം കുറച്ചു മലയാളം വാക്കുകള്‍ ആവശ്യമുണ്ട് ബ്ലോഗില്‍ പ്രയോഗിക്കാന്‍... പിന്നെ പൊട്ടുമ്പോള്‍ വെള്ളം ഇങ്ങെത്താന്‍ ഏതാണ്ട് ഒരു മണിക്കൂര്‍ എങ്കിലും എടുക്കില്ലെ നമുക്ക്‌ അംബാടീലോ, പാപ്പൂട്ടിലോ, ഇടശേരീലോ എവിടെയാണെന്നുവെച്ചാ കടം പറയാം... പച്ചയായിട്ടൊക്കെ എങ്ങനാ ഒഴുകിനടക്കുന്നെ...ഹിഹി

ഹരീഷ് തൊടുപുഴ said...

ദേവാ.. ഒന്നൂടെ!

അച്ഛാ..ച്ഛാ.. നിക്കു ‘മെഡലി’ വാങ്ങിച്ചു തരാവോ..

ങേ..ഹ്!!!!!!!!!!!!!!??????

മെലഡി..!!
മുട്ടായിയാ..:)

ജയരാജ്‌മുരുക്കുംപുഴ said...

nallathu maathram sabhavikkatte..... pinne blogil film awards paranjittundu abhiprayam parayane...........

annyann said...

ഇത് ഊതിപ്പെരുപ്പിച്ച കണക്കാണ്. ഇങ്ങനെ വലിയ വലിയ കണക്കു നമ്മള്‍ പറയുമ്പോള്‍ തമിഴ്നാട് പറയുന്ന നിസ്സരത്തിന്റെ കണക്കും കേട്ടിരിക്കേണ്ടി വരും.