Thursday, March 15, 2012

മൊബൈൽ തമാശകൾ..

നാട്ടിലെ കവലയിൽ വന്നിരുന്നാൽ നിർദോഷകരമായ ചെറു തമാശകളും ഫലിതങ്ങളുമെല്ലാം ആസ്വദിക്കാൻ പറ്റാറുണ്ട്..
കഴിഞ്ഞ ദിവസം സംഭവിച്ച ഒന്നിതാ..
ടെക്നോളജിയേ പറ്റി അത്രയൊന്നും അറിവില്ലാത്ത സാധാരണ ജനങ്ങൾ മറ്റുള്ളവരുടെ കെണികളിൽ വീണു പോകാറൂണ്ട്..
നിർദ്ദോഷകരമായ ആ തമാശകൾ രസകരവുമാണു..
മദ്ധ്യവയസ്കനായ ചാച്ചായി (നമുക്കയാളെ അങ്ങിനെ വിളിക്കാം) സ്വന്തക്കാരനും സഹപണിക്കാരനുമായ പൊന്നിയേയും കൂട്ടി..
ടൌണിലെ മുന്തിയ ഒരു ഷോപ്പിൽ നിന്നും മുന്തിയ ഒരു മൊബൈലും കൂടേ ഐഡിയായുടെ കണക്ഷനുമെടുത്ത്.. വീട്ടിലെത്തുന്നു..
പെണ്ണുമ്പിള്ളേടേ(ഓമന) കൂടെയിരുന്ന് കട്ടങ്കാപ്പിയും ചെണ്ടക്കപ്പ കാന്താരിയും വെട്ടി വിഴുങ്ങും നേരത്ത്..
മൊബൈൽ റിങ്ങ് ചെയ്തു..
“ഹലോ‍ാ‍ാ‍ാ‍ാ‍ാ”
“ഹലോ..സാർ ഇത് ഐഡിയായിൽ നിന്നാ..”
“എന്നാ..സാറേ..”
“നിങ്ങൾ പുത്യേ സെറ്റും കണക്ഷനും വാങ്ങിയല്ലോ..”
“ഉവ്വ്..സാറേ..”
“അതു സൌണ്ടൊക്കെ കറക്ടാണൊ..എന്നൊക്കെ ചെക്കു ചെയ്യാൻ വിളിച്ചതാ..”
“ശരി..സാറേ..”
“ഇപ്പോൾ നിങ്ങക്ക് ഞാൻ പറയുന്നത് വ്യക്തമായി കേൾക്കാൻ കഴിയുന്നുണ്ടോ..??”
“കേൾക്കാം..സാറേ..നന്നായി കേൾക്കുന്നുണ്ട്...”
“ശരി.. എങ്കിൽ കുഴപ്പമില്ല.. ഒരു ചെറിയ ടെസ്റ്റ് കൂടിയുണ്ട്.. നിങ്ങളൂടെ മൊബൈൽ ചെറിയ കമ്പനങ്ങൾ പിടിക്കുന്നുണ്ടൊ എന്നറിയാനാ.. താങ്കൾ രണ്ട് സ്റ്റീൽ പാത്രങ്ങൾ എടുക്കൂ.. എന്നിട്ട് അതു തമ്മിൽ ഒന്നു കൊട്ടി നോക്കൂ.. “
“ഠിം..ഠിം..”
“അത്ര ക്ലിയറാകുന്നില്ലല്ലോ..”
ടീ..ഓമാനേ, ആ അടുപ്പത്തിരിക്കണ രണ്ട് അലുമിനീയം കലമിങ്ങെടുത്തേടീ.. ഈ സാറിനെയൊന്നു കൊട്ടി കേൾപ്പിക്കാനാ..ടെസ്റ്റാടീ..ടെസ്റ്റ്..
!
“ഠേം..ഠേം..”
“ഇപ്പഴോ..സാറേ..”
!!
“ഇപ്പ ശരിയായി കേൾക്കാം ചാച്ചായീ..”
!!!!
ഹിഹി..

നമ്മുടെ സഹ പണിക്കാരൻ പൊന്നി അപ്പുറത്തു നിന്ന് ആശാന്റെ മൊബൈലിൽ വിളിച്ച് പറ്റിച്ച പണിയായിരുന്നുവത്..
പാവം ചാച്ചായി..!!!!!

13 comments:

yousufpa said...

ഈ തൊടുപുഴക്കാരുടെ ഓരോ കാര്യങ്ങളേ..

Muralee Mukundan , ബിലാത്തിപട്ടണം said...

അങ്ങിനെ ചാച്ചായി ചീറ്റായി..!

ഷൈജു.എ.എച്ച് said...

ഹിഹിഹിഹി...തമാശ കൊള്ളാം...

Cv Thankappan said...

രസായി
ആശംസകള്‍

ajith said...

കമ്പനടെസ്റ്റ് നടന്ന സംഭവാണോ..അതോ കഥയാണോ? എന്തായാലും ചിരിച്ചുപോയി

യൂനുസ് വെളളികുളങ്ങര said...

.

Jayesh/ജയേഷ് said...

athrem kondu nirthillo..bhagyam

വീകെ said...

ലാലേട്ടന്റെ സ്റ്റൈലിൽ പറഞ്ഞാൽ, ഇതുപോലുള്ള തമാശകൾ ഇനിയുമുണ്ടൊ ചേട്ടായി..
ആശംസകൾ...

Junaiths said...

പൊന്നിയേ...എടാ പൊന്നിയേ..

kochumol(കുങ്കുമം) said...

ആ പാത്രങ്ങള്‍ ആക്രിക്ക് കൊടുക്കാന്‍ പാകമായിക്കാണും..:)

Unknown said...

kollaam maashe kalakki.. ee thodupuzhakkaar ellaam inganokke aano? :)

lekshmi. lachu said...

kollaaaamm

ഗോപക്‌ യു ആര്‍ said...

hai!